Skip to main content

Full text of "Adhyatma Raramayanam - Malayalam - Tunchathu Ezhuthachan"

See other formats


അദ്ധ്യാത്മരാമായണം 
(കിളിപ്പാട്ട്‌) 


തുഞ്ചത്തെഴുത്തച്ഛന്‍ 


മൊബൈല്‍ എഡിഷന്‍ 
പി.ആര്‍. ഹരികുമാര്‍ 


(http:/www.prharikumar.com) 


അദ്ധ്യാത്മ രാമായണം 


വിഷയനുക്രമണിക 
RIES Src ss 
ഉമാമഹേശ്വരസംവാദംxം-.................... eevee 13 
ശിവന്‍ ചെയ്യുന്ന കഥാകഥനം .......... 21 
പുത്രലാഭാലേോചന ....... +... 25 
പുത്രകാമേഷ്ടി രിം ലലല 26 
ശ്രീരാമാവത്ddംോോ് se 27 
കൌസ്ല്യാസ്തുതി ളള 29 
ബാല്യവും ൭൬മാരവും .................... ഫി 33 
താഗ്രക്ഷകക യയ 34 
താടകാവ്യധം. ലെ 37 
അഹല്യാര്‍മോയ രായ 40 
അകഹ്ലാസw DT cn 44 
സീതാസ്ിയ്ംവ൪6 se Ss Sst et 48 
SOD RIDE ss tne 55 
ഞഅയോദലാകാണ Woe sna 63 
ന്രദരലല്‍വസംവാട 64 


അദ്ധ്യാത്മ രാമായണം 


ശ്രീരാമാഭിഷേേകാരംംഭx൦ ........ ... 4. eens 71 
അഭിഷേക്വിഘല്നം.. 76 
വിച്ചിനാഭിഷേകപ പരകോടി 84 
ലക്ഷ്മണോപദേശം .......... eee 91 
രാമസീത്ാത്ത്തiം: sss tte 103 
OHDOT tae 106 
വനയാത്ര കക്കി 109 
ഗ്ഹസശേമടോോ ലോ ക 110 
ലക്ഷ്മണഗഹസംം വാദം ......... 4. 111 
ഭരദ്വാജാശ്രരമപ്രവേശം-....................-.. eee 115 
IED DCN കെ 117 
വാല്മീകിയുടെ ആത്മകഥ... . 4... 120 
ചിത്രള്ടപ വശേ 123 
ദശരഥ ച്രമ്ര്കിക് 124 
നാരീജനവിലാപ്ഠഘ പ asd 130 
ഭരത വില്ല യോ 132 
സംസ്കാരകര്‍മ്മം. ഹ 137 


അദ്ധ്യാത്മ രാമായണം 


ടത്ത്വന്യാത്ര ടകക 139 
ഭരതരാഘവസം വാദം ................ 4.4. 150 
അത്ര്യാശ്രമപ്ര വേശം ........ 155 
ഞആരണ്കാണ്ഡാട പോക്ക 8 
മഹാരണ്യപ്രവേശം .... 1... 158 
GNOOWAIWorirssssssis ss sitrotss csr suspen 160 
ശരഭംഗമന്ദിരപ്രവേശം .............. 4. 163 
മുനിമണ്ഡലസമാ൦മം ................. ++. eens 164 
സുതീക്ഷ്ണാശ്രമപ്രവേശം .......... +. 166 
അഗസ്ത്യ സ്ന്രശ്നലധട ലി 169 
അഗസ്ത്യസ്തമ്തികക്കൊടഞകകക 171 
ജടായുസ്ടഗമഠപ 175 
പ്ഞ്ചവടിപ്ര വേശം. 176 
ലക്ഷ്മണോപദേശം .............. 4. eee eee 176 
നനന 180 
Algol OV rR RUE OU 183 
ഇര്‍പ്പ്ണഖാവിലാപ്ട പോതി 190 


അദ്ധ്യാത്മ രാമായണം 


രാവണമാരീചസംവാദം-.....................-. eee ieee 193 
മാരീചനിഗ്രഹ്ഠപ ടെ 196 
സീതാപിഹ്‌ര്‍Tc ss tects cde tse 199 
സീതാന്വേഷണട പക ല്‍ 203 
RS TCD scr airs esses ids te tes c terete 206 
ഇടായുസ് ൭D: css sna 208 
കബ്ന്രഗതിടടട SS era tect 210 
ക്ബന്ധ്സ്തുതി 213 
ശബര്യാശ്രമപ്രവിശോാപ ക 216 
കിഷ്ടിന്ഥാകാണ്ഡ്പോടക യല 
ഹന്ൂുമല്‍സംഗമxം::.... 221 
MNODINTDAN SL Sst at tte deco cstssthvtcnd 225 
ബാലിസുഗ്രീവകലഹALL....... ieee 228 
ബുാാലിനസ്ൂഗ്രീവയുദ്ധം................ +... eee 233 
ബാലിവ്Wട raat Roe 235 
താരര്‍യലോോടടള്‍ പ്രശ 244 
സ്ഗിവ്രാജ്ുാലി ത്രോ കോത 247 


അദ്ധ്യാത്മ രാമായണം 


ക്രിയാമാര്‍ഗ്ഗോപദേശം .............. 4... 250 
ഹനുമല്‍സുഗ്രീവസംഭാഷണ്‍ണംം ......... +... heen 253 
ശ്രീരാമന്റെ വിരഹതാപം................. 255 
ലക്ഷ്മണനു പ്റപ്പാട്‌ കടില 257 
സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ ................ 262 
സീതാന്വേഷണോദ്യോഗ്ഠല ലലല 263 
സയ De. SS en rt ed 267 
സ്വ്യംപ്രഭാസ്ത്തി ലോയ 271 
അംഗദാദികളുടെ സംശയം ............. ഫി 274 
സമ്പാതിവിാകൃo Ss aa seat 278 
സമദ്ല്ഘന൭ി ത ss ad Sn sande 287 
EROS UT OO LORAU STs Bros SBE BSR DE Sre SLR RN DEER 292 
TVIEM ETS sre csc se 292 
മാവില നിക 293 
ലങ്കാലക്ഷ്മി മോക്ഷം -............... പം 297 
സീതാദര്‍ശനo rts sst rs tld 299 
രാവണനു പപ്പട 300 


അദ്ധ്യാത്മ രാമായണം 


രാവണന്റെ ഇച്ഛാഭംഗം .................... 4... 302 
ഹനുമത്സീതാസം വാദം.................+ 4 307 
E185000G D9: .:x5srssrsscssces criss cdo 315 
ഹനൂമാന്‍ രാവണസഭയില്‍  ..... seen 321 
EISIBAD TIS cscs sss srt assis srs rsa si die ds sce tt 327 
സമ്ര്ലന്ടോോകക 331 
ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ .............. 333 
സീതാവ്വത്താന്തനിവേദനം ..... 4... 334 
UEDA Vo isso cd ie ota aaa cs 559 
ശ്രീരാമാദികളുടെ നിശ്ചയം............ പെ 339 
ES NAOTTS acc 341 
ROO OE BS De EN ot RE rs cee ne Ete oh 343 
രാവണാദികളുടെ ആലോചന 346 
രാവണകുംഭകര്‍ണ്ണസംഭാഷണം .............. 4. 349 
രാവണവിഭദീഷണസംഭാ ഷണം ...........+ heen 351 
വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ ................ . 4. 356 
രബസ്ാന്ാ്തിലിോയയതങ്തികള്‍ 365 


അദ്ധ്യാത്മ രാമായണം 


യ്ത 367 
രാവണശ്ുകസം വാദം ............ 4. 373 
ശുകന്റെ പൂര്‍വ്വവൃത്താന്തം ........................ 4... 379 
മാല്യവ്ാറെ വാക്യ കടത 381 
UVC oi rsa Scns ce ns ara 383 
രാവണെ പുറപ്പാട്‌. പക്കി 393 
കുംഭകര്‍ണ്ണന്റെ നീതിവാക്യം ................... 399 
CO 405 
നാരദ്സ്തുൃതി പ en 408 
OAS WAWS: sss SSR es 411 
ഇന്ദ്രജിത്തിന്റെ വിജയം .................. 4. 414 
ഓഷധത്തിനായി ഹനുമാന്റെ ഗമനം................... vette enenenn 417 
ഓലന്മി യുടെ 419 
elo rare SORE 426 
മേഘനാദവയം പ 427 
രാവ്ണവNിES Mrs cg sed cectry a Sct 438 
രാവണന്റെ ഹോമവിഘ്‌ന്ട. കക 440 


അദ്ധ്യാത്മ രാമായണം 


CACO OC Dane 445 
അഗസ്‌്ത്ൃപ്രവേശവും ആദിത്യസ്തുതിയയും ................ഴ-ഴ-ി- 456 
ആദിത്യ 458 
QOONPDOWo Sica ashen tists soc l ected ste Seetoenrsed 459 
വിഭിഷണരാജ്യാഭിഷേക്ം ടക 463 
ACR CANA Dc Od ENCODE 465 
ദേവേന്രസ് JS nce en 469 
അയോദ്ധ്യയിലേക്കള്ള്‌യാത്ര 471 
ഹനുമദ്‌ ഭരതസം വാദം -..................- +. - കം. meee 477 
REDS NCS ss aes 479 
OD NCL 483 
വാനരാദികള്‍മക്ക്‌ അനു൧ഹം.............. +... eens snes snes 491 
ശ്രീരാമന്റെ രാജ്യഭാരഫ്ലം ത 495 
രാമായണത്തിന്റെ ഫലശ്രുതി ..................... 4. 496 


അദ്ധ്യാത്മ രാമായണം 


ബാലകാണ്ഡം 


ഹരി: ശ്രീ ഗണപതയേ നമ: 
അവില്ലമസ്ത 


ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ 
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ! 
ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! 
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ! 
ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! 
ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ! 
ശ്രീരാഘവാത്മാ രാമ! ശ്രീരാമ! രമാപതേ! 
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തുതേ 
നാരായണായ നമോ നാരായണായ നമോ 
നാരായണായ നമോ നാരായണായ നമോ 
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ! 
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. 
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ 
ശ്രീരാമസ്‌മുതിയോടെ പറഞ്ഞുതുടങ്ങിനാള്‍: 


കാരണനായ ഗണനായകന്‍ ബ്രഹ്മാത്മകന്‍ 
കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍ 
വാരണമുഖന്‍ മമ പ്രാരബ്ധവിഘ്‌നങ്ങളെ 
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍. 
വാണീടുകനാരതമെന്നുടെ നാവുതന്മേല്‍ 
വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ 
നാണമെന്നിയേ മുദാ നാവിന്മേനടനഞ്ചെ- 
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരന്‍ 
വാരിജോല്‍ഭവമുഖവാരിജവാസേ! ബാലേ! 
വാരിധിതന്നില്‍ തിരമാലകളെപ്പോലെ 
ഭാരതീപദാവലി തോന്നണം കാലേ കാലേ 
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ! 


10 


അദ്ധ്യാത്മ രാമായണം 


വൃഷ്ണിവംശത്തല്‍ വന്നു കൃഷ്ണനായ്‌ പിറന്നൊരു 
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കണം. 
വിഷ്ണുജോല്‍ഭവസുതനന്ദനപുത്രന്‍ വ്യാസന്‍ 
വിഷ്ണുതാന്‍ തന്നെ വന്നുപിറന്ന തപോധനന്‍ 
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട 
കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍. 


നാന്മറനേരായ രാമായണം ചമയ്ക്കയല്‍ 
നാന്മുഖനുള്ളില്‍ ബഹുമാനത്തെ വളര്‍ത്തൊരു 
വാല്മീകി കവിശ്രേഷ്ഠനാകിയ മഹാമുനി- 
താന്‍ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേന്‍. 
രാമനാമത്തെസ്സദാകാലവും ജപിച്ചീടും 
കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍ 
ശ്രീമഹാദേവന്‍ പരമേശ്വന്‍ സര്‍വേശ്വരന്‍ 
മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍. 
വാരിജോല്‍ഭവനാദിയാകിയ ദേവന്മാരും 
നാരദപ്രമുഖന്മാരാകിയ മുനികളും 
വാരിജശരാരാതിപ്രാണനാഥയും മമ 
വാരിജമകളായ ദേവിയും തുണയ്ക്കണം. 


കാരണഭ്ൂതന്മാരാം ബ്രാഹ്മണരുടെ ചര- 
ണാരുണാംബൂജലീനപാംസുസഞ്ചയം മമ 
ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു 
ശോധനചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍. 
ആധാരം നാനാജഗന്മയനാം ഭഗവാനും 

വേദമെന്നല്ലോ ഗുരുനാഥന്‍ താനരുള്‍ചെയ്തു: 
വേദത്തിനാധാരഭൂതന്മാരിക്കാണായൊരു 
ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍ 
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം 
വേദജ്ഞോത്തമന്മാര്‍ക്കും മാഹാത്മ്യങ്ങളാര്‍ക്കുചൊല്ലാം 
പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ- 
പാദജനജ്ഞാനിനാമാദ്യനായുള്ളൊരു ഞാന്‍ 
വേദസമ്മിതമായ്‌ മുന്‍പുള്ള ശ്രീരാമായണം 
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍. 


11 


അദ്ധ്യാത്മ രാമായണം 


വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം 
ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്ക്കണം. 
സുരസംഹതിപതി തദനു സ്വാഹാപതി 
വരദന്‍ പിതൃപതി നിരൃതി ജലപതി 

തരസാ സദാഗതി സദയം നിധിപതി 
കരുണാനിധി പശുപതി നക്ഷത്രപതി 
സുരവാഹിനീപതിതനയന്‍ ഗണപതി 
സുരവാഹിനീപതി പ്രഥമഭൂുതപതി 
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാം പതി 
ജഗതി ചരാചരജാതികളായുള്ളോരും 
അഗതിയായോരടിയനുഗ്രഹി ക്കേണ- 
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍. 
അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍ 
മല്‍ഗുരുനാഥനനേകാന്തേവാസികളോടും 
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാമാചാര്യനും 
മുഖ്യന്മാരായ ഗുരുഭതന്മാര്‍ മറ്റുള്ളോരും. 


ശ്രീരാമായണം പൂരാ വിരിഞ്ചവിരചിതം 
നൂറുകോടിഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍. 
രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം 
മാമുനിപ്രവരനായ്‌ വന്നതു കണ്ടു ധാതാ 
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി 
ശ്രീമഹാരാമായണം ചമയ്ക്കെന്നരുള്‍ചെയ്തു. 
വീണാപാണിയുമുപദേശിച്ചു രാമായണം 
വാണിയും വാല്മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍. 
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വന്‍ 
നാണമാകുന്നുതാനുമതിനെന്താവതിപ്പോള്‍. 
വേദശാസ്ത്രങ്ങല്‍ക്കധികാരിയല്ലെന്നതോര്‍ത്തു 
ചേതസി സര്‍വ്വം ക്ഷമിച്ചീടുവിന്‍ കൃപയാലെ. 
അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി- 
തദ്ധ്യാത്മരാമായണം മൃത്യൃശാസനപ്രോക്തം 
അദ്ധ്യയനം ചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം 
മുക്തി സിദ്ധിക്കുമസന്ദിഗ്ദ്ധമിജ്ജന്മം കൊണ്ടേ. 
ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിന്‍ ചൊല്ലീടുവ- 


12 


അദ്ധ്യാത്മ രാമായണം 


നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം 
ബൃുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍ 
ബദ്ധനാകില്ുമുടന്‍ മുക്തനായ്‌ വന്നുകൂടും. 
ധാത്രീഭാരത്തെത്തീര്‍പ്പാന്‍ ബ്രഹ്മാദിദേവഗണം 
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്‌തോത്രം ചെയ്തതുമൂലം 
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന 
മെത്തമേല്‍ യോഗനിദ്ദചെയ്തീടും നാരായന്‍ 
ധാത്രീമണ്ഡലം തന്നില്‍ മാര്‍ത്താണ്‌ ഡകുലത്തിങ്കല്‍ 
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ്‌ 
രാത്രിചാരികളായ രാവണാദികള്‍തമ്മെ 
മാര്‍ത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം 
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്ൃ- 
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേന്‍. 


ഉമാമഹേശ്വരസംവാദം 


കൈലാസാചലേ സൂര്യകോടിശോഭിതേ വിമ- 
ലാലയേ രത്‌്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം 
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം 
നീലലോഹിതം നിജഭര്‍ത്താരം വിശ്വേശ്വരം 
വന്ദിച്ചു വാമോല്‍സംഗേ വാഴുന്ന ഭഗവതി 

സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെ: 
സര്‍വ്വാത്മാവായ നാഥ! പരമേശ്വര! പോറ്റി! 
സര്‍വ്വലോകാവസ! സര്‍വ്വേശ്വര! മഹേശ്വര! 
ശര്‍വ്വ! ശങ്കര! ശരണാഗതജനപ്രിയ! 
സര്‍വ്വദേവേശ! ജഗന്നായക! കാരുണ്യാബ്ധേ! 
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു- 
മെത്രയും മഹാനുഭാവന്മാരായുള്ള ജനം 
ഭക്തിവിശ്വാസശുശ്രൂഷാദികള്‍ കാണുംതോറും- 
ഭക്തന്മാര്‍ക്കുപദേശം ചെയ്തീടുമെന്നു കേശപ്പു. 
ആകയാല്‍ ഞാനണ്ടൊന്നു നിന്തിരുവടിതന്നോ- 
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 
കാരുണ്യമെനനെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍ 
ശ്രീരാമദേവതത്വമുപദേശിച്ചീടണം. 


13 


അദ്ധ്യാത്മ രാമായണം 


തത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി 
ഭക്തിലക്ഷണം സാംഖ്യയോഗദഭേദാദികളും 
ക്ഷേത്രോപവാസഫലം യാഗാദികര്‍മ്മഫലം. 
തീര്‍ത്ഥസ്‌നാനാദിഫലം ദാനധര്‍മ്മാദിഫലം 
വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു- 
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം 
നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം 
സന്തോഷമകതാരിലേറ്റവുമുണ്ടായ്‌ വന്നു. 
ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമൂല- 
മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ! 
ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുള്ളി- 
ല്പാരമാഗ്രഹമുണ്ടു ഞാനതിന്‌ പാത്രമെങ്കില്‍ 
കാരുണ്യംബുധേ! കനിഞ്ഞരുളിചെയ്തീടണ- 
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊല്‍വാന്‍. 


ഈശ്വരി കാര്‍ത്ത്യായനി പാര്‍വ്വതീ ഭഗവതി 
ശാശ്വതനായ പരമേശ്വരനോടീവണ്ണം 

ചോദ്യം ചെയ്തുകേട്ടു തെളിഞ്ഞു ദേവന്‍ ജഗ- 
ദാദ്യനീശ്വരന്‍ മന്ദഹാസം പൂണ്ടരുള്‍ചെയ്തു:- 
ധന്യേ! വല്ലഭേ! ഗിരികന്യേ! പാര്‍വ്വതി! ഭദ്രേ! 
നിന്നോളമാര്‍ക്കുമില്ല ഭഗവല്‍ഭക്തി നാഥേ! 
ശ്രീരാമദേവതത്വം കേള്‍ക്കണമെന്നുമന- 
താരിലാകാംക്ഷയുണ്ടായ്‌ വന്നതു മഹാഭാഗ്യം. 
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല ഞാനും 
നിന്നാണെ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ! 
അത്യന്തം രഹസ്യമായുള്ളൊരു പരമാത്മ- 
തത്വാര്‍ത്ഥമറികയിലാഗ്രഹമുണ്ടായതും 
ഭക്തൃതിശയം പുരുഷോത്തമന്‍ തങ്കലേറ്റം 
നിത്യവും ചിത്തകാമ്പില്‍ വര്‍ദ്ധിക്കതന്നെ മൂലം 
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു 
സാരമായുള്ള തത്വം ചൊല്ലവന്‍ കേട്ടാലും നീ. 
ശ്രീരാമന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി 
പുരുഷന്‍ പ്രകൃതിതൻ കാരണനേകന്‍ പരന്‍ 
പുരുഷോത്തമന്‍ ദേവനനന്തനാദിനാഥന്‍ 


14 


അദ്ധ്യാത്മ രാമായണം 


ഗുരുകാരുണ്യമൂര്‍ത്തി പരമന്‍ പരബ്രഹ്മം 
ജഗദുല്‍ഭവസ്ഥിതി പ്രളയകര്‍ത്താവായ 
ഭഗവാന്‍ വിരിഞ്ചനാരായണശിവത്മകന്‍ 
അദ്വയനാദ്യനജനവ്യയനാത്മാരാമന്‍ 
തത്വാത്മാ സച്ചിന്മയന്‍ സകളാത്മകനീശന്‍ 
മാനുഷനെന്നു കല്പിച്ചീടുവോരജ്ഞാനികള്‍ 
മാനസം മായാതമസ്സംവൃതമാകമൂലം. 
സീതാരാഘവമരുള്‍ സൂനുസംവാദം മോക്ഷ- 
സാധനം ചൊല്‍വന്‌ നാഥേ കേട്ടാലും തെളിഞ്ഞു നീ.. 
എങ്കിലോ മുന്നം ജഗന്നായകന്‍ രാമദേവന്‍ 
പങ്കജുവിലോചനന്‍ പരമാനന്ദമൂര്‍ത്തി 
ദേവകണ്ടകനായ പംക്തികണ്ഠനെക്കൊന്നു 
ദേവീയുമനുജനും വാനരപ്പടയുമായ്‌ 
സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്ത 
സത്താമാത്രാത്മാ സകലേശനവ്യയന്‍ നാഥന്‍ 
മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ- 
തൃത്തമന്മാരാം സഹോദരവീരന്മാരാലും 
കീകസാത്മജാസുതനാം വിഭീഷണനാലും 
ലോകേശാത്മജരായ വസിഷ്ഠാദികളാലും 
സേവ്യനായ്‌ സൂര്യകോടിതുല്യതേജസാ 
ജഗല്‍ശ്രാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു 
നിര്‍മ്മലമണിലസല്‍കാഞ്ചനസിഹാംസനേ 
തന്മായാദേവിയായ ജാനകിയോടും കൂടി 
സാനന്ദമിരുന്നരുളീടുന്ന നേരം പര- 
മാനന്ദമൂര്‍ത്തി തിരുമുന്‍പിലാമ്മാറു ഭക്ത്യാ 
വന്ദിച്ചു നില്ക്കുന്നോരു ഭക്തനാം ജഗല്‍പ്രാണ- 
നന്ദനന്‍ തന്നെ തൃക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി 
മന്ദഹാസവും പൂണ്ടു സീതയോടരുള്‍ ചെയ്തു: 
സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ! 
നിന്നിലുമെന്നിലുമുണ്ടല്ലാനേരവുമിവന്‍- 
തന്നുളളിലഭേദയായുളളൊരു ഭക്തി നാഥേ! 
ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി - 
ച്ചൊന്നിലുമൊരുനേരമാശയുമില്ലയല്ലോ. 
നിര്‍മ്മലനാത്മജ്ഞാനത്തിന്നിവന്‍ പാത്രമത്രേ 


15 


അദ്ധ്യാത്മ രാമായണം 


നിര്‍മ്മതന്‍ നിത്യബ്രഹ്മചാരികള്‍ മുന്‍പല്ലോ. 
കല്മഷമിവനേതുമില്ലെന്നു ധരിച്ചാലും. 
തന്മനോരഥത്തെ നീ നല്‍കണം മടിയാതെ 
നമ്മുടെ തത്വമിവന്നറിയിക്കണമിപ്പോള്‍ 
ചിന്മയേ ജഗന്മയേ! സന്മയേ! മായാമയേ! 
ബ്രഹ്മോപദേശത്തിനു ദുര്‍ല്ലഭംപാത്രമിവന്‍ 
ബ്രഹ്മജ്ഞാനാത്ഥികളില്ുത്തമോത്തമനെടോ 


ശ്രീരാമദേവനേവമരുളിച്ചെയ്തനേരം 
മാരുതിതന്നെ വിഴിച്ചരുളിച്ചെയ്തു ദേവി :- 
വീരന്മാര്‍ ചൂടും മകുടത്തിന്‍ നായകുക്കല്ലേ! 
ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. 
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം 

നിശ്വലം സര്‍വ്വോപാധിനിര്‍മ്മുക്തം സത്താമാത്രം 
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു 
നിശ്ചയിച്ചാലുമുളളില്‍ ശ്രീരാമദേവനെ നീ. 
നിര്‍മ്മലം നിരഞ്ജനം നിര്‍ഗ്ഗണം നിര്‍വ്വികാരം 
സന്മയം ശാന്തം പരമാത്മാനം സദാനന്ദം 
ജന്മനാശാദികളില്ലാതൊരുവസ്തു പര- 

ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ. 
സര്‍വ്വകാരണം സര്‍വ്വവ്യാപിനം സര്‍വ്വാത്മാനം 
സര്‍വ്വജ്ഞം സര്‍വ്വേശ്വരം സര്‍വസാക്ഷിണം നിത്യം സര്‍വ്വദാ 
സര്‍വാധാരം സര്‍വദേവതാമയം 

നിര്‍വികാരാത്മ രാമദേവനെന്നറിഞ്ഞാലും. 
എന്നുടെ തത്വമിനിച്ചൊല്ലീടാമുള്ള വണ്ണം 
നിന്നോടു ഞാന്‍താന്‍ മൂലപ്രകൃതിയായതെടോ! 
എന്നുടെ പതിയായ പരമാത്മാവുതന്റെ 

സന്നിധി മാത്രംകൊണ്ടു ഞാനിവ സൃഷ്‌ടിക്കുന്നു. 
തല്‍സാന്നിദ്ധ്യം കൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്ലാം 
തല്‍സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം. 
തല്‍സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു 
തല്‍സ്വരൂപത്തെയറിഞ്ഞവനേയറിയാവു. 
ഭൂമിയില്‍ ദിനകരവംശത്തിലയോദ്ധ്യയില്‍ 
രാമനായ്‌ സര്‍വേശ്വരന്‍താന്‍ വന്നു പിറന്നതും 


16 


അദ്ധ്യാത്മ രാമായണം 


ആമിഷഭോജികളെ വധിപ്പാനായ്ക്കൊണ്ടു 
വിശ്വാമിത്രനോടും കൂടെയെഴുന്നള്ളിയകാലം 
ക്രദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ 
പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം 
ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു 
സിദ്ധസങ്കല്പനായ കാശികമുനിയോടും 
മൈഥിലരാജ്യത്തിനായ്‌ ക്കൊണ്ടുപോകുന്നനേരം 
ഗൌതമപത്‌്നിയായോരഫഹല്യാശാപം തീര്‍ത്തു 
പാദപങ്കജം തൊഴുതവളെയനുഗ്രഹി- 
ച്ചാദരപൂര്‍വ്വം മിഥിലാപുരമകംപുക്കു 
മുപ്പരവൈരിയുടെ ചാപവും മുറിചുടന്‍ 
മല്‍പാണിഗ്രഹണവും ചെയ്തു പോരുന്ന നേരം 
മുല്പുക്കു തടുത്തൊരു ഭാര്‍ഗ്ഗവരാമന്‍തന്റെ 
ദര്‍പ്പവുമടക്കി വന്‍പോടയോദ്ധ്യയും പുക്കു 
ദ്വാദശസംവല്‍സരമിരുന്നു സുഖത്തോടെ 
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു 

മാതാവു കൈകേയിയും മുടക്കിയതു മൂലം 
ഭ്രാതാവാകിയ സൂമിത്രാത്മതജനോടും കൂടെ 
ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതന്‍ 
വ്വത്രാരിപുരം പുക്ക വൃത്താന്തം കേട്ട ശേഷം 
ചിത്തശോകത്തോടുദകക്രിയാദികള്‍ ചെയ്തു 
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്‌ 
ദണ്ഡകാരണ്യം പുക്കു കാലത്തു വിരാധനെ 
ഖണ്ഡിച്ചു കുംഭോല്‍ഭവനാമഗസ്ത്യനെക്കണ്ടു 
പണ്ഡിതന്മാരാം മുനിമാരോടു സത്യം ചെയ്തു 
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവന്‍. 
പുക്കിതു പഞ്ചവടി തത്ര വാണീടും കാലം 
പുഷ്കരശരപരവശയായ്‌ വന്നാളല്ലോ 
രക്ഷോനായകനുടെ സോദരി ശൂര്‍പ്പണഖ 
ലക്ഷ്മണനവളുടെ നാസികാച്ഛേദം ചെയ്തു. 
ഉന്നതനായ ഖരന്‍ കോപിച്ചു പോരിച്ചു യുദ്ധത്തിനായ്‌ 
വന്നിതു പതിന്നാല്ല സഹസ്രം പടയോടും 
കൊന്നിതു മൂന്നേമുക്കാല്‍ നാഴിക കൊണ്ടുതന്നെ 
പിന്നെശുര്‍പ്പണഖപോയ്‌ രാവണനോടു ചൊന്നാൾ. 


17 


അദ്ധ്യാത്മ രാമായണം 


മായയാ പൊന്മാനായ്‌ വന്നൊരു മാരീചന്‍ തന്നെ 
സായകം പ്രയോഗിച്ചു സല്‍ഗതി കൊടുത്തപ്പോള്‍ 
മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം 
മായാമാനുഷന്‍ ജടായുസ്സിനു മോക്ഷം നല്‍കി. 
രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു 
മോക്ഷവും കൊടുത്തുപോയ്‌ ശബരിതന്നെക്കണ്ടു 
മോക്ഷദാനവും ചെയ്തു പുക്കിതു പമ്പാതീരം. 
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുകൂടി 
മിത്രനന്ദനനായ സൂഗ്രീവന്‍ തന്നെക്കണ്ടു 
മിത്രമായിരിപ്പുതെന്നന്യോനം സഖ്യം ചെയ്തു 
വ്വത്രാരിപുത്രനായ ബാലികയെ വധം ചെയ്തു 
സീതാന്വേഷണം ചെയ്തു ദക്ഷിണജലധിയില്‍ 
സേതുബന്ധനവും ലങ്കാമര്‍ദ്ദനം പിന്നെശ്മേഷം 
പൂത്രമിത്രാമാത്യഭൂത്യാദികളോടും കൂടി 
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്്യനെ 
ശസ്ത്രേണ വധം ചെയ്തു രക്ഷിച്ചു ലോകത്രയം 
ഭക്തനാം വിഭീഷണന്നഭിഷേകേവും ചെയ്തു. 
പാവകന്‍തങ്കല്‍ മറഞ്ഞിരുന്നോരെന്നെപ്പിന്നെ 
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു 
പാവകനോടുവാങ്ങി പുഷ്പകം കരയേറി 
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം 
രാജ്യത്തിന്നഭിഷേകം ചെയ്തു ദേവാദികളാല്‍ 
പൂജ്യനായിരുന്നരുളീടിനാന്‍ ജഗന്നാഥന്‍. 
യാജ്യനാം നാരായണന്‍ ഭക്തിയുള്ളവര്‍ക്കുസാ- 
യൂജ്യമാം മോക്ഷത്തെ നല്‍കീടിനാന്‌ നിരഞ്ജനന്‍. 
ഏവമാദികളായ കര്‍മ്മങ്ങള്‍ തന്റെ മായാ- 
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം 
രാമനാം ജഗല്‍ഗുരു നിര്‍ഗ്ഗണന്‍ ജഗദഭി- 
രാമനവ്യയനേകനാനന്ദാത്മകനാത്മ- 
രാമനദ്വയന്‍ പരന്‍ നിഷ്കളന്‍ വിദ്വല്‍ഭുംഗാ- 
രാമനച ൃതന്‍ വിഷ്ണു ഭഗവാന്‍ നാരായണന്‍ 
ഗമിക്കെന്നതും പൂനരിരിക്കെന്നതും കിഞ്ചില്‍- 
ഭൂമിക്കെന്നതും തഥാ ദു:ഖിക്കെന്നതുമില്ല. 
നിര്‍വ്വികാരാത്മാ തേജോമയനായ്‌ നിറഞ്ഞൊരു 


18 


അദ്ധ്യാത്മ രാമായണം 


നിര്‍വൃതനൊരുവസ്തു ചെയ്കയില്ലൊരുനാളം. 
നിര്‍മ്മലന്‍ പരിണാമഹീനനാനന്ദമൂര്‍ത്തി 
ചിന്മയന്‍ മായാമയന്തന്നുടെ മായാദേവി 
കര്‍മ്മങ്ങള്‍ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു 
തന്മായാഗുണങ്ങളെത്താനനുസരിക്കയാല്‍. 


അഞ്ജനാതയനയനോടിങ്ങനെ സീതാദേവി 
കഞ്ജലോചനതത്വമുപദേശിച്ച ശേഷം 
അഞ്ജസാ രാമദേവന്‌ മന്ദഹസവും ചെയ്തു 
മഞ്ജുളവാചാ പുനരവനോടരുള്‍ചെയ്തു. 


പരമാത്മനാകുന്ന ബിംബത്തില്‍ പ്രതിബിംബം 
പരിചിൽ കാണുന്നതു ജീവാത്മാവറികെടോ! 
തേജോരുപിണിയാകുമെന്നുടെ മായതങ്കല്‍ 
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവര! 
ഓരോരോ ജലാശയേ കേവലം മഹാകാശം 
നേരെ നീ കാണ്മീലയോ? കണ്ടാലുമതുപോലെ 
സാക്ഷാലുള്ളൊരു പരബ്രഹ്മമാം പരമാത്മാ 
സാക്ഷിയായുള്ള ബിംബം നിശ്വലമതു സഖേ! 
തത്ത്വമസ്യാദിമഹാവാക്യാര്‍ത്ഥംകൊണ്ടു മമ 
തത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍ 
മല്‍ഭക്തനായുള്ളവനിപ്പദമറിയുമ്പോള്‍ 
മല്‍ഭാവം പ്രാപിച്ചീടുമില്ല സംശയമേതും. 
മല്‍ഭക്തിവിമുഖന്മാര്‍ ശാസ്ത്രഗര്‍ത്തങ്ങള്‍തോറും 
സല്‍ഭാവങ്കൊണ്ടു ചാടിവീണു മോഹിച്ചീടുന്നു. 
ഭക്തിഹീനന്മാര്‍ക്കു നൂറായിരം ജന്മം കൊണ്ടും 
സിദ്ധിക്കയില്ല തത്വജ്ഞാനവും കൈവല്യവും 
പരമാത്മാവാം മമ ഹൃദയം രഹസ്യമി- 
തൊരുനാളും മല്‍ഭക്തിഹീനന്മാരായ്മേവീടും 
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ! 
പരമമുപദേശമില്ലിതിന്മീതെയൊന്നും 
ശ്രീമഹാദേവന്‍ മഹാദേവിയോടരുള്‍ചെയ്ത 
രാമമാഹാത്മ്യമിദം പവിത്രം ഗുഹൃതമം. 
സാക്ഷാല്‍ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു 


19 


അദ്ധ്യാത്മ രാമായണം 


മോക്ഷദം പാപഹരംസദ്ൃശമാനന്ദോദയം. 
സര്‍വ്വവേദാന്തസാരസംഗ്രഹം രാമതത്വം 
ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം 
ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാന്‍ 
മുക്തനായ്‌ വരുമൊരു സംശയമില്ല നാഥേ! 
ബ്രഹ്മഹത്യാദി ദുരിതങ്ങളും ബഹുവിധം 
ജന്മങ്ങള്‍തോറുമാര്‍ജ്ജിച്ചുള്ളവയെന്നാകിലും 
ഒക്കവേ നശിച്ചുപോമെന്നരുള്‍ചെയ്തു രാമന്‍ 
മര്‍ക്കടപ്രവരനോടെന്നതു സത്യമല്ലോ. 
ജാതിനിന്ദിതന്‍ പരസ്ത്രീധനഹാരി പാപി 
മാതൃഘാതകന്‍ പിതൃഘാതകന ബ്രഹ്മഹന്താ 
യോഗീപ്പന്ദാപകാരി സുവര്‍ണ്ണസ്‌തേയി ദുഷ്ടന്‍ 
ലോകനിന്ദിതനേറ്റനെങ്കിലുമവന്‍ ഭക്ത്യാ 
രാമനാമത്തെജ്ജപിച്ചീടുകില്‍ ദേവകളാ- 
ലാമോദപൂര്‍വ്വം പൂജ്യനായ്‌ വരുമത്രയല്ല 
യോഗീന്ദ്രന്മാരാല്‍ പോലുമലഭ്യമായ വിഷ്ണു-ം 
ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും. 


ഇങ്ങനെ മഹാദേവനരുള്‍ചെയ്തതു കേട്ടു 
തിങ്ങീടും ഭക്തിപൂര്‍വ്വമരുള്‍ചെയ്തിതു ദേവി:- 
മംഗലാത്മാവേ! മമ ഭര്‍ത്താവേ! ജഗല്‍പതേ! 
ഗംഗാകാമുക പരമേശ്വര ദയാനിധേ! 
പന്നഗവിഭൂഷണ! ഞനനുഗൃഹീതയായ്‌ 
ധന്യയായ്‌ കൃതാര്‍ത്ഥയായ്‌ സ്വസ്ഥയായ്‌ വന്നേനല്ലോ 
ഛിന്നമായ്‌ വന്നു മമ സന്ദേഹമെല്ലാമിപ്പോള്‍ 
സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാല്‍. 
നിര്‍മ്മലം രാമതത്വാമൃതമാം രസായനം 
ത്വന്മുഖോല്‍ഗളിതമാവോളം പാനം ചെയ്താലും 
എന്നുള്ളില്‍ തൃപ്തിവരികെന്നുള്ളതില്ലയല്ലോ 
നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാന്‍. 
സംക്ഷേപിച്ചരുള്‍ചെയ്തതേതുമേ മതിയല്ല 
കിംക്ഷണന്മാര്‍ക്കു വിദ്യയുണ്ടാകയില്ലയല്ലോ 
കിങ്കണന്മാരായുള്ളോര്‍ക്കര്‍ത്ഥവുമുണ്ടായ്‌ വരാ 
കിമുണന്മാര്‍ക്കു നിത്യസരനഖ്യവുമുണ്ടായ്‌ വരാ 


20 


അദ്ധ്യാത്മ രാമായണം 


കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ. 
ഉത്തമമായ രാമചരിതം മനോഹരം 
വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ. 
ഈശ്വരന്‍ ദേവന്‍ പരമേശ്വന്‍ മഹേശ്വരന്‍ 
ഈശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം 
മന്ദഹാസവും ചെയ്തു ചന്ദ്രശേഖരന്‍ പരന്‍ 
സുന്ദരഗാത്രി! കേട്ടുകൊള്ളുകെന്നരുള്‍ചെയ്തു. 
വേധാവു ശതകോടിഗ്രസന്ഥവിസ്തരം പുരാ 
വേദസമ്മിതമരുള്‍ചെയ്തിതു രാമായണം. 
വാല്മീകി പുനരിതുപത്തുനാലായിരമായ്‌ 
നാന്മുഖന്‍നിയോഗത്താല്‍ മാനുഷമുക്ത്ര്‍ത്ഥമായ്‌ 
ചമച്ചാനതിലിതു ചുരുക്കി രാമദേവന്‍ 
നമുക്കുപദേശിച്ചീടിനാനേവം പൂരാ. 
അദ്ധ്യാത്മരാമായണമെന്നു പേരിതിന്നിദ- 
മദ്ധ്യയനം ചെയ്യുന്നോര്‍ക്കദ്ധ്യാത്മജ്ഞാനമുണ്ടാം 
പുത്രസന്തതി ധനസമുദ്ധി ദീര്‍ഘായുസ്സും 
മിത്രസമ്പത്തി കീര്‍ത്തി രോഗശാന്തിയുമുണ്ടാം. 
ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു- 
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ!- 


ശിവന്‍ ചെയ്യുന്ന കഥാകഥനം 


പംക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍ 
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി 
ഗോരൂപം പൂണ്ടു ദേവതാപസഗണത്തോടും 
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 
വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍. 
വേധാവും മുഹൂര്‍ത്തമാത്രം വിചാരിച്ചശേഷം 
വേദനായകനായ നാഥനോടിവ ചെന്നു 
വേദനം ചെയ്കയെന്റേ മറ്റൊരു കഴിവില്ല 
സാരസോല്‍ഭവനേവം ചിന്തിച്ചു ദേവന്മാരോ- 
ടാരുഡ്വഖേദം നമ്കമെക്കുട്ടിക്കൊണ്ടങ്ങുപോയി 
ക്ഷീരസാഗരതീരം പ്രാപിച്ചു ദേവമുനി- 
മാരോടുകൂടി സ്തുതിച്ചീടിനാല്‍ ഭക്തിയോടെ 


21 


അദ്ധ്യാത്മ രാമായണം 


ഭാവനയോടുംകൂടിപ്പരുഷസൂക്തം കൊണ്ടു 
ദേവനെസ്സേവിച്ചിരുന്നീടിനാല്‍ വഴിപോലെ. 
അന്നേരമൊരുപതിനായിരമാദിതൃന്മാ- 
രൊന്നിച്ചു കിഴക്കുദിച്ചയരുന്നതുപോലെ 
പത്മസംഭവന്‍തനിക്കന്‍പോടു കാണായ്‌ വന്നു 
പത്മലോചനനായ പത്മനാഭനെ മോദാല്‍ 
മുക്തന്മാരായുള്ളൊരു സിദ്ധയോഗികളാലും 
ദുര്‍ദ്ദര്‍ശമായ ഭഗവദൂപം മനോഹരം 
ചന്ദ്രികാ മന്ദസ്മിതസുന്ദരാനനര്‍പൂര്‍ണ്ണ 
ചന്ദ്രമണ്‌ഡലമരവിന്ദലോചനം ദേവം 
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര- 
മന്ദിരവക്ഷ: സ്ഥലം വന്ദ്യമാനന്ദോദയം 
വല്‍സലാഞ്ഛനവല്‍സം പാദപങ്കജഭക്ത- 
വല്‍സലം സമസ്തലോകോല്‍സവം സല്‍സേവിതം 
മേരുസന്നിഭകിരീടോദ്യല്‍ കുണ്ഡലമുക്താ- 
ഹാരകേയുരാംഗദകടകകടിസൂത്രം- 
വലയാംഗൂലീയകാദ്യഖിലവിഭ്ൂഷണ- 
കലിതകളേബരം കമലാമനോഹരം 
കരുണാകരം കണ്ടു പരമാനന്ദം പൂണ്ടു 
സരസീരുഹഭവന്‍ മധുരസ്‌ഫുടാക്ഷരം 
സരസപദങ്ങളാല്‍ സ്തുതിച്ചു തുടങ്ങിനാന്‍:- 


പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ! 
മോക്ഷകാമികളായ സിദ്ധയോഗിനദ്ദ്രന്മാര്‍ക്കും 
സാക്ഷാല്‍ കാണ്മതിനനരുതാതൊരു പാദാംബൂജം 
നിത്യവും നമോസ്തുതേ സകലജഗല്‍പതേ! 
നിത്യനിര്‍മ്മലമൂര്‍ത്തേ! നിത്യവും നമോസ്തുതേ 
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം 
നിത്യവും നമോസ്തുതേ കരുണാജലനിധേ! 
വിശ്വത്തെ സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും 
വിശ്വനായക! പോറ്റി! നിത്യവും നമോസ്തുതേ 
സ്വാദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍ 
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും 
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവല്‍പാദ 


22 


അദ്ധ്യാത്മ രാമായണം 


ഭത്കികൊണ്ടുഴിഞ്ഞു മറ്റൊന്നിനാലാവതില്ല. 
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ- 

മന്തികേ കാണായ്‌ വന്നിതെനിക്കു ഭാഗ്യവശാല്‍ 
സത്വചിത്തന്മാരായ താപസശ്രേഷ്ാന്മാരാല്‍ 
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടൊരു നിന്‌ 
പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം 
ചേതസി സദാകാലം ഭക്തവല്‍സല! പോറ്റി! 
സംസാരാമയപരിതപ്തമാനസന്മാരാം 

പുംസാം ത്വല്‍ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും. 


മരണമോര്‍ത്തു മമ മനസി പരിതാപം 
കാരുണാമൃതനിധേ! പെരികെ വളരുന്നു. 
മരണകാലേ തവ തരുണാരുണ സമ- 
ചരണസരസിജസ്‌ മരണമുണ്ടാവാനായ്‌ 
തരിക വരം നാഥ! കരുണാകര! പോറ്റി! 
ശരണം ദേവ! രമാരമണ! ധരാപതേ! 
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയ! ജയ! 
പരമ! പരമാത്മ! പരബ്രഹ്മാഖ്യ! ജയ! 
പര! ചിന്മയ! പരാപര! പത്മാക്ഷ! ജയ! 
വരദ! നാരായണ! വൈകുണ്ഠ! ജയ ജയ! 


ചതുരാനനനിതി സ്തുതിചെയ്തൊരു നേരം 
മധുരതരമതിവിശദസ്മിതപൂര്‍വ്വം 
അരുളിച്ചെയ്തു നാഥനെന്തിപ്പോഴെല്ലാവരു- 
മൊരുമിച്ചെന്നെക്കാണ്മാനിവിടേയ്ക്കുഴറ്റോടെ 
വരുവാന്‍ മൂലമതു ചെല്ലകെന്നതു കേട്ടു 
സരസീരുഹഭവനീവണ്ണമുണര്‍ത്തിച്ചു:- 
നിന്തിരുവടി തിരുവുള്ളത്തിലേറാതെ 4- 
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുള്ളതു പോറ്റി! 
എങ്കിലുമുണര്‍ത്തിക്കാം മുന്നുലോകത്തിങ്കലും 
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 
പാലസ്തൃതനയനാം രാവണന്‍ തന്നാലിപ്പോള്‍ 
ത്രൈലോക്യം നശിച്ചിതു മിക്കതും ജഗല്‍പതേ 
മദുത്തവരബലദര്‍പ്പിതമായിട്ടതി- 


23 


അദ്ധ്യാത്മ രാമായണം 


നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ! 
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ- 
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം. 
പാകശാസനനേയും സമരേ കെട്ടിക്കൊണ്ടു 
നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍. 
യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്ല 
യോഗിീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 
ധര്‍മ്മപത്നികളെയും പിടിച്ചു കൊണ്ടുപോയാന്‍ 
ധര്‍മ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും. 
മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ 
മൃത്യൂവെന്നതും മുന്നേ കല്പിതം ജഗല്‍പതേ! 
നിന്തിരുവടിതന്നെ മര്‍ത്ത്യനായ്പിറന്നിനി 
പംക്തികന്ധരന്‍തന്നെക്കൊല്ലണം ദയാനിധേ! 
സന്തതം നമസ്‌ക്കാരമിതു മധുരിപോ! 
ചെന്തതം നമസ്‌്ക്കാരമിതു മധുരിപോ! 
ചെന്തളിരടിയിണ ചിന്തിക്കായ്‌ വരേണമേ. 
പത്മസംഭവനിത്ഥമുണര്‍ത്തിച്ചതുനേരം 
പത്മലോചനന്‍ ചിരിച്ചരുളിച്ചെയ്താനേവം:- 


ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം 
പുത്രലാഭാര്‍ത്ഥം പുരാ കശൃയപപ്രജാപതി 
ദത്തമായിതു വരം സുപ്രസന്നേയ മയാ 
തദ്വചസ്സത്യം കര്‍ത്തുമുദ്യോഗമദ്യൈവ മേ 
കശ്യപന്‍ ദശരഥനാമ്ലാ രാജന്യേന്ദ്രനായ്‌ 
കാശ്യപീതലേ തിഷ്ഠത്യധുനാ വിധാതാവേ! 
തസ്യ വല്ലഭയാകുമദിതി കാസല്യയും 
തസ്യാമാത്മജനായി വന്നു ഞാന്‍ ജനിച്ചീടും. 
മല്‍സഹോദരന്മാരായ്‌ മുന്നുപേരുണ്ടായ്‌ വരും. 
ചില്‍സ്വരൂപിണി മമ ശക്തിയാം വിശ്രവേശ്വരി 
യോഗമായാദേവിയും ജനകാലയേ വന്നു 
കീകസാത്മജകലനാശകാരിണിയായി- 
മേദിനിതന്നിലയോനിജയായുണ്ടായ്‌ വരു- 
മാദിതേയന്മാര്‍ കപിവീരരായ്‌ പിറക്കണം. 
മേദിനീദേവിക്കതിഭാരം കൊണ്ടുണ്ടായൊരു 


24 


അദ്ധ്യാത്മ രാമായണം 


വേദന തീര്‍പ്പനെന്നാലെന്നരുള്‍ ചെയ്തു നാഥന്‍ 
വേദനായകനേയുമയച്ചു മറഞ്ഞപ്പോള്‍ 
വേധാവും നമസ്‌ക്കരിച്ചീടിനാന്‍ ഭക്തിയോടെ. 
ആദിതേയന്മാരെല്ലാമാധി തീര്‍ന്നതുനേരം 
ആദിനായകന്‍ മറഞ്ഞീടിനോരാശ നോക്കി 
ഖേദവുമകന്നുള്ളില്‍ പ്രീതിപൂണ്ടുടനുടന്‍ 
മേദിനിതന്നില്‍ വീണു നമസ്ക്കാരവും ചെയ്തര്‍ 
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം 
വേധാവും ദേവകളോടരുളിച്ചെയ്‌താനേവം:- 
ദാനവാരാതി കുരണാനിധി ലക്ഷ്മീപതി 
മാനവപ്രവരനായ്‌ വന്നവതരിച്ചീടും 
വാസരധീശാന്വയേ സാദരമയോദ്ധ്യയില്‍ 
വാസവാദികളായ നിങ്ങളുമൊന്നുവേണം 
വാസുദേവനെപ്പരിചരിച്ചു കൊള്‍വാനായി 
ദാസഭാവേന ഭൂമിമണ്ഡലേ പിറക്കണം 
മാനിയാം ദശാനനഭൂൃത്യന്മാരാകും യാതു- 
ധാനവീരന്മാരോടു യുദ്ധം ചെയ്തവതിന്നോരോ 
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും 
വാനരപ്രവരന്മാരായേതും വൈകീടാതെ. 
സുത്രാമാദികളോടു പത്മസംഭവന്‍ നിജ- 
ഭര്‍തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ്‌ 
സത്യലോകവും പുക്കു സത്വരം ധരിത്രിയു- 
മസ്തസന്താപമതിസ്വസ്ഥയായ്‌ മരുവിനാള്‍. 
തല്‍ക്കാല ഹരിപ്രമുഖന്മാരാം വിബുധ- 
ന്മാരൊക്കവേ ഹരിരൂപധാരികളായാരല്ലോ. 
മാനുഷഹരിസമവേഗവിക്രമത്തോടെ 
പര്‍വ്വതവ്വക്ഷോപലയോധികളായുന്നത- 
പര്‍വ്വതതുല്യശരീരന്മാരായനാരതം 

ഈശ്വരം പ്രതീക്ഷമാണന്മാരായ്‌ പ്ലവഗ- 
വ്ൃന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ. 


പുത്രലാഭാലോചന 


അമിതഗുണവാനാം യൃപതി ദശരഥ- 


25 


അദ്ധ്യാത്മ രാമായണം 


നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍ 
അമരകലവരേതുല്യനാം സത്യപരാ- 
ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ 
കാസല്യാദേവിയോടും ഭര്‍ത്ൃശുശ്രൂഷയ്ക്കേറ്റം 
കാശല്യമേറീടും കൈകേയിയും സുമിത്രയും 
ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്‌ 
കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂുതലമെല്ലാം 
പരിപാലിക്കുംകാലമനപതൃത്വം കൊണ്ടു 
പരിതാപേന ഗുരുചരണാംബുജദ്വയം 

വന്ദനം ചെയ്തു ചോദിച്ചീടിനാനെന്തു നല്ല 
നന്ദനന്മാരുണ്ടാവാനെന്നരുള്‍ ചെയ്തീടണം. 
പുത്രന്മാരില്ലായ്മയാലെനിക്കു രാജ്യാദിസ- 
മ്പത്തു സര്‍വ്വവും ദു:ഃഖപ്രദമെന്നറിഞ്ഞാലും. 
വരിഷ്ഠതപോധനന്‌ വസിഷ്ഠനതുകേട്ടു 
ചിരിച്ചു ദശരഥന്ൃപനോടരുള്‍ചെയ്തു- 

നിനക്കു നാലു പുത്രന്മാരുണ്ടായ്‌ വരുമതു- 
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ! 
വൈകാതെ വരുത്തണമൃഷ്ൃശുൃംഗനെയിപ്പോള്‍ 
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം. 


പുത്രകാമേഷ്ടി 


തന്നുടെ ഗുരുവായ വസിഷ്ഠനിയോഗത്താല്‍ 
മന്നവന്‍ വൈഭണ്ഡകന്‌ തന്നെയും വരുത്തിനാന്‍. 
ശാലയും പണിചെയ്തു സരയൂതീരത്തിങ്കല്‍ 
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം 
അശ്വമേധാനന്തരം താപസന്മാരുമായി 
വിശ്വനായകസമനാകിയ ദശരഥന്‍ 
വിശ്വനായകനവതാരം ചെയ്വതിനായി 
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികര്‍മ്മം 
ഉൂഷ്യശൃംഗനാല്‍ ചെയ്യപ്പെട്ടൊരാഹൃതിയാലെ 
വിശ്വദേവതാഗണം തൃപ്തരായതുനേരം 
ഹേമപാത്രസ്ഥമായ പായസത്തോടും കൂടി 
ഹോമകുണ്ഡത്തില്‍ നിന്നും 


20 


അദ്ധ്യാത്മ രാമായണം 


പൊങ്ങിനാന്‍ വഹ്നിദേവന്‍. 

താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ 
ദേവനിര്‍മ്മിതമെന്നു പറഞ്ഞു പാവകനും 
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു 
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും. 
ദക്ഷിണചെയ്തു നമസ്കരിച്ചു ഭക്തിപൂര്വ്വം 
ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിപൂര്‍വ്വം 
ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ 
കാസല്യാദേവിക്കര്‍ദ്ധം കൊടുത്തു ൃപവരന്‍ 
ശൈില്യാത്മാ പാതി നല്‍കിനാന്‍ കൈഷകേയിക്കും 
അന്നേരം സുമിത്രയ്ക്കു കസല്യാദേവിതാനും 
തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ 
എന്നതുകണ്ടു പാതി കൊടുത്തു കൈകേയിയും 
മന്നവനതുകണ്ടു സന്തോഷം പൂണ്ടാനേറ്റം. 
തല്‍പ്രജകള്‍ക്കു പരമാനന്ദം വരുമാറു 

ഗര്‍ഭവും ധരിച്ചിതു മുവരുമതുകാലം. 

അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥന്‍ 
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാന്‍. 
ഗര്‍ഭരക്ഷാര്‍ത്ഥം ജപഹോമാദികര്‍മ്മങ്ങളു- 
മുല്പലാക്ഷികള്‍ക്കനുവാസരം ക്രമത്താലെ 
ഗര്‍ഭചിഹങ്ങളെല്ലാം വര്‍ദ്ധിച്ചു വരുന്തോറു- 
മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചു നപേന്ദ്രനും. 
തല്‍പ്രണയിനിമാര്‍ക്കുള്ളാഭരണങ്ങള്‍ പോലെ 
വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും 
അല്പമായ്‌ ചമഞ്ഞിതു സന്താപം ദിനം തോറു- 
മല്പഭാഷിണിമാര്‍ക്കു വര്‍ദ്ധിച്ചു തേജസ്സേറ്റം 
സീമന്തപുംസവനാദിക്രിയകളും ചെയ്തു 
കാമാന്തദാനങ്ങളും ചെയ്തിതു നരവരന്‍! 


ശ്രീരാമാവതാരം 
ഗര്‍ഭവും പരിപൂര്‍ണ്ണമായ്‌ ചമഞ്ഞതുകാല- 
മര്‍ഭകന്മാരും നാല്‍വര്‍ പിറന്നാരുടനുടന്‍. 


ഉച്ചത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്ക- 


27 


അദ്ധ്യാത്മ രാമായണം 


ലച്യൂതനയോദ്ധ്യയില്‍ കാസല്യാത്മജനായാന്‍. 
നക്ഷത്രം പുനര്‍വസു നവമിയല്ലൊ തിഥി 
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 
കര്‍ക്കടകത്തിലത്യച്ചസ്ഥിതനായിട്ടല്ലോ 
അര്‍ക്കനുമത ൂചസ്ഥനുദയം കര്‍ക്കടകം 
അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും 
വക്രനുമുച്ചസ്ഥനായ്‌ മകരംരാശി തന്നില്‍ 
നില്ക്കുമ്പോളവതരിച്ചിടിനാല്‍ ജഗന്നാഥന്‍ 
ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും. 
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ 
പിറ്റേന്നാള്‍ സുമിത്രയും പെറ്റിതു പുത്രദ്വയം 
ഭഗവാന്‍ പരമാത്മാ മുകുന്ദന്‍ നാരായണന്‍ 
ജഗദീശ്വരന്‍ ജന്മരഹിതന്‍ പത്മേക്ഷണന്‍ 
ഭവനേശ്വരന്‍ വിഷ്ണുതന്നുടെ ചിഹ്നത്തോടു- 
മവതാരം ചെയ്തപ്പോള്‍ കാണായി കാസല്യയ്ക്കും 
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം 
സഹസ്രായുതമുദിച്ചുയരുന്നതുപോലെ. 
സഹസ്രപത്രോൽഭവനാരദസനകാദി 
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും 
വന്ദ്യമായിരുപ്പോരു നിര്‍മ്മലമകുടവും 
സുന്ദരചികുരവുമളകസുഷമയും 
കാരുണ്യാമൃതരസസന്പൂര്‍ണ്ണനയനവും- 
മാരുണ്യാംബരപരിശോഭിതഭൂജങ്ങളും 
ശംഖചക്രാബ്ജഗദാശോഭിതഭജങ്ങളും 
ശംഖസന്നിഭഗളരാജിതകസ്തുഭവും 
ഭക്തവാല്‍സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ്‌ 
വ്യക്തമായിരിപ്പൊരു പാവനശ്രീവല്‍സവും 
കുണ്ഡലമുക്താഹാരകാഞ്ചിനുപുരമുഖ- 
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും 

പണ്ടു ലോകങ്ങളെല്ലാമളന്ന പാദാബ്ജവും 
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തോടും 
മോക്ഷദമായ ജഗല്‍സാക്ഷിയാം പരമാത്മാ 
സാക്ഷാല്‍ ശ്രീനാരായണന്‍ താനിതെന്നറിഞ്ഞപ്പോള്‍ 


28 


അദ്ധ്യാത്മ രാമായണം 


സുന്ദരഗാത്രിയായ കാസല്യാദേവിതാനും 
വന്ദിച്ചു തെരുതെരെ സ്തുതിച്ചു തുടങ്ങിനാള്‌. 


കനസല്യാസ്തുതി 


നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര്‍! 
നമസ്തേ വാസുദേവ! മധുസൂദന! ഹരേ! 
നമസ്തേ നാരായണ! നമസ്തേ നരകാരേ! 
നമസ്തേശ്വര! ശേ! നമസ്തേ ജഗല്‍പതേ! 
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം 
സന്തതം സൃഷടിച്ചു രക്ഷിച്ചു സംഹരിക്കുന്നു. 
സത്വാദിഗുണത്രയമാശ്രയിച്ചെന്തിനിതെ- 
ന്നുത്തമന്മാര്‍ക്കുപോലുമറിവാന്‍ വേലയത്രേ. 
പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍ 
പരമാത്മാവു പരന്‍ പുരുഷന്‍ പരിപൂര്‍ണ്ണ 
അച്യുതനനന്തവ്യക്തനവ്യയനേകന്‍ 

നിശ്വലന്‍ നിരുപമന്‍ നിര്‍വ്വാണപ്രദന്‍ നിതൃയന്‍ 
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വികാരാത്മാ ദേവന്‍ 
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി 
നിഷ്ക്കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്കല്മഷന്‍ 
നിര്‍ഗ്ഗമണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍ 
നിഷ്ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍ 
നിഷ്കാമന്‍ നിയമിനാം ഹൃദയനിലയനന്‍ 
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍ 
വിദ്വന്മാനസപത്മമധുപന്‍ മധുവൈരി 
സത്യജ്ഞാനാത്മാ സമസ്തേശ്വരന്‍ സനാതനന്‍ 
സത്വസഞ്ചയജീവന്‍ സനകാദിഭിസ്സേവ്യന്‍ 
തത്വാര്‍ത്ഥബോധരൂപന്‍ സകലജഗന്മയന്‍ 
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം. 
നിന്തിരുവടിയുടെ ജഠരത്തിങ്കല്‍ നിതൃ- 
മന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങള്‍ കിടക്കുന്നു. 
അങ്ങനെയുള്ള ഭവാനെന്നുടെ ജുഠരത്തി- 

ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റി! 
ഭക്തന്മാര്‍ വിഷയമായുള്ളൊരു പാരവശ്യം 


29 


അദ്ധ്യാത്മ രാമായണം 


വ്യക്തമായ്ക്കാണായ്വന്നു മുദ്ധയാമെനിക്കിപ്പോള്‍. 
ഭര്‍ത്പൂത്രാര്‍ത്ഥക്ലസംസാരദുഃഖാംബുധന 
നിത്യവും നിമഗ്നയായത്ൃര്‍ത്ഥം ഭൂമിക്കുന്നേന്‍. 
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ- 

ലിന്നു നിന്‍ പാദാഭോജം കാണ്‍മാനും യോഗം വന്നു. 
ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ- 
മിക്കാണാകിയരൂപം ദുഷ്‌ കൃതമൊടുങ്ങുവാന്‍. 
വിശ്വമോഹനമായ നിന്നുടെ മഹാമായ 

വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ! 
കേവലമലാകികം വൈഷ്ണവമായരൂപം 

ദേവേശ! മറയ്ക്കണം മറ്റൂള്ളോര്‍കാണുംമുന്‍പേ. 
ലാളനാശ്ശേഷാദ്യനുരൂപമായിരിപ്പോരു 
ബാലഭാവത്തെ മമ കാട്ടണം ദയാനിധേ! 
പുത്രവാല്‍സല്യവ്യാജമായൊരു പരിചര- 
ണത്താലെ കടക്കേണം ദുഃഖസംസാരാര്‍ണ്ണവം. 
ഭക്തിപൂണ്ടിത്ഥം വീണു വണങ്ങി സ്തുതിച്ചപ്പോള്‍ 
ഭക്തവല്‍സലന്‍ പുരുഷോത്തമനരുള്‍ചെയ്‌തു :- 


മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ- 
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 

ദുര്‍മ്മദം വളര്‍ന്നൊരു രാവണന്‍ തന്നെക്കൊന്നു 
സമ്മോദം ലോകങ്ങള്‍ക്കു വരുത്തിക്കൊള്‍വാന്‍ 
മുന്നം ബ്രഹ്മശങ്കരപ്രമുഖാമരപ്രവീരന്മാര്‍ 
നിര്‍മ്മലപദങ്ങളാല്‍ സ്തുതിച്ചു സേവിക്കയാല്‍ 
മാനവവംശത്തിങ്കല്‍ നിങ്ങള്‍ക്കു തനയനായ്‌ 
മാനുഷവേഷംപൂണ്ടു ഭൂമിയില്‍ പിറന്നു ഞാന്‍ 
പുത്രനായ്പിറക്കണം ഞാന്‍തന്നെ നിങ്ങള്‍ക്കെന്നു 
ചിത്തത്തില്‍ നിരൂപിച്ചു സേവിച്ചു ചിരകാലം 
പൂര്‍വ്വജന്മനി പുനരതുകാരണമിപ്പോ- 
ളേവംഭൂൃതകമായ വേഷത്തെക്കാട്ടിത്തന്നു 
ദുര്‍ല്ലഭം മദ്ുര്‍ശനം മോക്ഷത്തിനായിട്ടുള്ളൊ- 
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദു:ഖം 
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊള്‍- 
കെന്നാല്‍ വന്നീടും മോക്ഷമില്ല സംശയമേതും 


30 


അദ്ധ്യാത്മ രാമായണം 


യാതൊരു മര്‍ത്ത്യനിഹ നമ്മിലെസ്സംവാദമി- 
താദരാല്‍ പധിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്യുന്നതും 
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും 
ചേതസി മരിക്കുമ്പോള്‍ മല്‍സ്‌ മരണയുമുണ്ടാം. 
ഇത്തരമരുള്‍ചെയ്തു ബാലഭാവത്തെപ്പുണ്ടു 
സത്വരം കാലും കൈയ്യും കുടഞ്ഞു കരയുന്നോന്‍ 
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര- 

വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ 
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക- 

വന്ദവന്ദിതന്‍ ഭൂവി വന്നവതാരം ചെയ്താല്‍ 
നന്ദനനുണ്ടായിതെന്നാശു കേട്ടോരു പംക്തി- 
സ്യന്ദനനഥ പരമാനന്ദാകുലനായാല്‍ 
പുത്രജന്മത്തെച്ചൊന്ന ഭുത്യവര്‍ഗ്ഗത്തിനെല്ലാം 
വസ്ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ ചെയ്താന്‍ 
പുത്രവക്ത്രാബ്ജം കണ്ടു തുഷ്ടനായ്‌ പുറപ്പെട്ടു 
ശുദ്ധമായ്‌ സ്നാനംചെയ്തു ഗുരുവിന്‍ നിയോഗത്താല്‍ 
ജാതകര്‍മ്മവും ചെയ്തു ദാനവും ചെയ്തു പിന്നെ 
ജാതനായിതു കൈകേയീസുതന്‍ പിറ്റേന്നാളും 
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു- 
മമിത്രാന്തകന്‍ ദശരഥനും യഥാവിധി 

ചെയ്തിതു ജാതകര്‍മ്മം ബാലന്മാര്‍ക്കെല്ലാവര്‍ക്കും 
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കള്‍ ജനങ്ങള്‍ക്കും 
സ്വര്‍ണ്ണരത്നനഘവസ്തരഗ്രാമാദിപദാര്‍ത്ഥങ്ങ- 
ളെണ്ണമില്ലാതോളം ദാനം ചെയ്തു ഭൂദേവാനാം 
വിണ്ണവര്‍നാട്ടിലുമുണ്ടായിതു മഹോത്സവം 
കണ്ണുകളായിരം തെളിഞ്ഞു മഹേന്ദ്രനും 
സമസ്തലോകങ്ങളുംമാത്മാവാമിവങ്കലേ 
രമിച്ചീടുന്നു നിത്യമെന്നോര്‍ത്തു വസിഷ്ഠനും 
ശ്യാമളനിറംപൂണ്ട കോമളകുമാരനു 

രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ 
ഭരണനിപുണനാംകൈകേയീതനയനു 

ഭരതനെന്നു നാമമരുളിച്ചെയ്തു മുനി. 
ലക്ഷണാന്വിതനായ സുമിത്രാതനയനു 
ലക്ഷ്മണനെന്നുതന്നെ നാമവുമരുള്‍ചെയ്തു. 


31 


അദ്ധ്യാത്മ രാമായണം 


ശത്രുവ്ൃന്ദത്തെ ഹനിച്ചീടുക നിമിത്തമായ്‌ 
ശത്രുഘ്‌നനെന്നു സുമിത്രാത്മജാവരജനും 
നാമധേയവും നാലു പുത്രര്‍ക്കും വിധിച്ചേവം 
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാന്‍. 
സാമോദം ബാലക്രീഡാതല്‍പരന്മാരാം കാലം 
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും 
ഭരതശത്രുഘ്‌നന്മാരൊരുമിച്ചെല്ലാനാളും 
മരുവീടുന്നു പായസാംശാനുസാരവശാല്‍ 
കോമളന്മാരായൊരു സോദരന്മാരുമായി 
ശ്യാമളനിറം പൂണ്ട ലോകാഭിരാമദേവന്‍ 
കാരുണ്യാമൃതപൂര്‍ണ്ണപാംഗവീക്ഷണംകൊണ്ടും 
സാരസ്യവ്യക്തവര്‍ണ്ണാലാപപീയൂഷംകൊണ്ടും 
വിശ്വമോഹമനായ രൂപസന്ദര്യംകൊണ്ടും 
നിശ്മേഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും 
ബന്ധുകദന്താംബരചുംബനരസംകൊണ്ടു 
ബന്ധുരദന്താങ്കരസ്പഷ്ടഹാസാഭകൊണ്ടും 
ഭൂൃതലസ്ഥിതപാദാബ്ജദ്വയയാനംകൊണ്ടും 
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെകൊണ്ടും 
താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും 

പ്രീതി നല്‍കിനാന്‍ സമസ്തേന്ദ്രിയങ്ങള്‍ക്കുമെല്ലാം 
ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ്‌ 
മാലേയമണിഞ്ഞതില്‍ പറ്റീടും കുരളവും 
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ 
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും 
കര്‍ണ്ണാലങ്കാരമണികുണ്‌ഡലം മിന്നീടുന്ന 
സ്വര്‍ണ്ഠദര്‍പ്പണസമണ്ഡമണ്ഡലങ്ങളും 
ശാര്‍ദ്ദൂലനഖങ്ങളും വിദ്ുമമണികളും 

ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധ്യേ മദ്ധ്യേ 
കോര്‍ത്തുചാര്‍ത്തീടുന്നൊരു കണ്ഠകാണ്‌ഡോദ്യോതവും 
മുത്തമാലകള്‍ വനമാലകളോടും പൂണ്ട 
വിസ്തൃതോരസി ചാര്‍ത്തും തുളസീമാല്യങ്ങളാല്‍ 
നിസ്തുലപ്രഭവത്സലാഞ്ഛനഭൂൃമം ചേര്‍ത്തും 
അംഗദങ്ങളും വലയങ്ങള്‍ കങ്കണങ്ങളു- 
മംഗുലീയങ്ങള്‍കൊണ്ടു ശോഭിച്ച കരങ്ങളും 


32 


അദ്ധ്യാത്മ രാമായണം 


കാഞ്ചനസദ്ൃശപീതാംബരോപരി ചാര്‍ത്തും 
കാഞ്ചികള്‍ നൂപുരങ്ങളെന്നിവ പലതരം 
അലങ്കാരങ്ങള്‍പൂണ്ടു സോദരന്മാരോടുമൊ- 
രലങ്കാരത്തെച്ചേര്‍ത്താന്‍ ഭൂമിദേവിക്കു നാഥന്‍. 
ഭര്‍ത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയില്‍ 
പൊല്‍ത്താന്‍മാനിനിതാനും കളിച്ചു വിളങ്ങിനാള്‍ 
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം 

ഭൂതിയും വര്‍ദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 


ബാല്യവും കമാരവും 


ദമ്പതിമാരെബ്ബാല്യം കൊണ്ടേവം രഞ്ചിപ്പിച്ചു 
സമ്ത്രതി കമാരവും സ്ത്രാപിച്ചിതു മെല്ലെ 
വിധിനന്ദനായ വസിഷ്ഠമഹാമുനി 
വിധിപൂര്‍വ്വകമുപനയിച്ചിതു ബാലന്മാരെ 
ശ്രുതികളോടുപുനരംഗങ്ങളുപാംഗങ്ങള്‍ 
സ്മൃതികളുപസ്‌മൃതികളുമശ്രമമെല്ലാം 
പാഠമായതു പാര്‍ത്താലെന്തൊരല്‍ഭളതമവ 
പാടവമേറും നിജശ്വാസങ്ങള്‍ തന്നെയല്ലോ. 
സകലചരാചരഗരുവായ്‌ മരുവീടും 

ഭഗവാന്‍ തനിക്കൊരു ഗുരുവായ്‌ ചമഞ്ഞീടും 
സഹസ്രപത്രോല്‍ഭവപുത്രനാം വസിഷ്ഠന്റെ 
മഹത്വമേറും ഭാഗ്യമെന്തുചൊല്ലാവതോര്‍ത്താല്‍ 
ധനുര്‍വേദാംഭോനിധിപാരഗന്മാരായ്‌ വന്നു 
തനയന്മാരെന്നതു കണ്ടൊരു ദശരഥന്‍ 

മനസി വളര്‍ന്നൊരു പരമാനന്ദം പൂണ്ടു 
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്‌ 
ആമോദം വളര്‍ന്നുള്ളില്‍ സേവ്യസേവകഭാവം 
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാരതുപോലെ 
കോമളന്മാരായ്മേവും ഭരതശത്രുഘ്‌നന്മാര്‍ 
സ്വാമിഭൃത്ൃകഭാവം കൈക്കൊണ്ടാരനുദിനം. 


രാഘവനതുകാലമേകദാ കനരുഹലാല്‍ 
വേഗമേറീടുന്നൊരു തുരഗരത്‌്നമേറി 


33 


അദ്ധ്യാത്മ രാമായണം 


പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു 
ബാണരൂുണീരബാണാസരപൂണികള്‍ പൂണ്ടു 
കാനനദേശേ നടന്നീടിനാന്‍ നായാട്ടിനായ്‌ 
കാണായ ദുഷ്ടമൃഗസഞ്ചയം കൊലചെയ്താന്‍. 
ഹരിണഹരികരികരടികിടികിരി- 
ഹരിശാര്‍ദ്ദലാദികളമിതവന്യമൃഗം 
വധിച്ചുകൊണ്ടുവനനു ജനകന്‍കാല്‍ക്കല്‍ വച്ചു 
വിധിച്ചവണ്ണം നമസ്‌കരിച്ചു വണങ്ങിനാന്‍. 
നിത്യവുമുഷസ്യുഷസ്യത്ഥായ കുളിച്ചുത്തു 
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം 
ജനകനനിമാര്‍ചരണാംബൂജം വന്ദി- 
ച്ചഛനുജനോടും ചേര്‍ന്നു പരകാര്യങ്ങളെല്ലാം 
ചിന്തിച്ചു ദണ്ഡനീതി നീങ്ങാതെ ലോകം തങ്കല്‍ 
സന്തതം രഞ്ജിപ്പിച്ചു ധര്‍മ്മപാലനം ചെയ്തു 
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്നു 
സന്തുഷ്ടാത്മനാ മുഷ്ടഭോജനം കഴിച്ചഥ 
ധര്‍മ്മശാസ്ത്രാദിപുരാണേതിഹാസങ്ങള്‍കേട്ട 
നിര്‍മ്മലബ്രഹ്മാനന്ദലീനചേതസാ നിത്യം 
പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍ 
പുരുഷന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി 
ഭൂമിയില്‍ മനുഷ്യനായവതാരം ചെയ്തേവം 
ഭൂമിപാലകവ്ൃവത്തി കൈക്കൊണ്ടു വാണീടിനാന്‍ 
ചേതസാ വിചാരിച്ചുകാണ്‍കിലോ പരമാര്‍ത്ഥ 
മേതുമേ ചെയ്യുന്നോനല്ലില്ലല്ലോ വികാരവും 
ചിന്തിക്കില്‍ പരിണാമമില്ലാതൊരാത്മാനന്ദ 
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം! 


യാഗരക്ഷ 


അക്കാലം വിശ്വാമിത്രനാകിയ മുനികല- 
മുഖ്യനുമയോദ്ധ്യയ്ക്കാമ്മാറെഴുന്നള്ളീടിനാന്‍. 
രാമനായവനിയില്‍ മായയാ ജനിച്ചൊരു 
കോമളമായ രൂപം പൂണ്ടൊരു പരാത്മാനം 
സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍ 


34 


അദ്ധ്യാത്മ രാമായണം 


ചിത്തത്തില്‍നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ. 
കാശികന്‍തന്നെക്കണ്ടു ഭൂപതി ദശരഥ- 

നാശു സംഭൂമത്തോടും പ്രതൃത്ഥാനവും ചെയ്തു 
വിധിനന്ദനനോടും ചെന്നെതിരേററ്റ യഥാ- 
വിധി പൂജയുംചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ 
സസ്മിതം മുനിവരന്‍ തന്നൊടു ചൊല്ലീടിനാ- 
നസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്‌. 
നിന്തിരുവടിയെഴുന്നള്ളിയമൂലം കൃതാ- 
ത്ഥാര്‍ന്തരാത്മാവായിതു ഞാനിഹ തപോനിധേ! 
ഇങ്ങനെയുള്ള നിങ്ങളെഴുന്നള്ളീടും ദേശം 
മംഗലമായ്‌ വന്നാശു സമ്പത്തും താനേവരും. 
എന്തൊന്നു ചിന്തിച്ചെഴുന്നള്ളിയതെന്നുമിപ്പോള്‍ 
നിന്തിരുവടിയരുള്‍ചെയ്യണം ദയാനിധേ! 
എന്നാലാകുന്നതെല്ലാം ചെയ്വാന്‍ ഞാന്‍ മടിയാതെ 
ചൊന്നാലും പരമാര്‍ത്ഥം താപസകലപതേ! 
വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്തീടിനാന്‍ 
വിശ്വാസത്തോടു ദശരഥനോടതുനേരം :- 
ഞാനമാവാസിതോറും പിതൃദേവാദികളെ 
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍ 
മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര- 
ന്മാരിരുവരുമനുചരന്മാരായുള്ളോരും 

അവരെ അനുഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ- 
യവനീപതേ! രാമദേവനെയയയ്ക്കേണം. 
പുഷ്കരോല്‍ഭവപുത്രന്‍തന്നോടും നിരൂപിച്ചു 
ലക്ഷ്മണനേയും കൂടെ നല്‍കണം മടിയാതെ 
നല്ലതു വന്നീടുക നിനക്കു മഹീപതേ! 
കല്്യാണമതേ! കരുണാനിധേ! നരപതേ! 
ചിന്താചഞ്ചലനായ പംക്തിസ്യന്ദനയൃപന്‍ 
മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാന്‍ 
എന്തുചെയ്വതു ഗുരോ! നന്ദനന്‍ തന്നെ മമ 
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും 
എത്രയും കൊതിച്ചകാലത്തിങ്കല്‍ ദൈവവശാല്‍ 
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോള്‍ 
നിര്‍ണ്ണയം മരിക്കും ഞാന്‍ രാമനെ നല്‍കിടാഞ്ഞാ- 


35 


അദ്ധ്യാത്മ രാമായണം 


ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രന്‍ 
എന്തൊന്നു നല്ലതിപ്പോളെന്നു നിന്തിരുവടി 
ചിന്തിച്ചുതിരിച്ചരുളിച്ചെയ്തീടുകവേണം. 


എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം 
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ! 
മാനുഷനല്ല രാമന്‍ മാനവശിഖാമണേ! 
മാനമില്ലാത പരമാത്മാവു സദാനന്ദന്‌ 
പത്മസംഭവന്‍മുന്നം പ്രാര്‍ത്ഥിക്കമുൂലമായി 
പത്മലോചനന്‍ ഭൂമിഭാരത്തെക്കളനായ്‌ 
നിന്നുടെ തനയനായ്ക്കസല്യാദേവിതന്നില്‍ 
വന്നവതരിച്ചിതു വൈകുണ്ഠന്‍ നാരായണന്‍. 
നിന്നുടെ പൂര്‍വ്വജന്മം ചൊല്ലുവന്‍ ദശരഥ! 

മുന്നം നീ ബ്രഹ്മാത്മജന്‍ കശ്യപപ്രജാപതി 
തന്നുടെ പത്‌്നിയാകുമദിതി കാസല്ല്യകേ- 
ളന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്‌ 
ബഹുവത്സരമുഗ്രം തപസുചെയ്തു നിങ്ങള്‍ 
മുഹരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും 
ഭക്തവത്സലന്‍ ദേവന്‍ വരദന്‍ ഭഗവാനും 
പ്രത്യക്ഷീഭവിച്ചു നീ വാങ്ങിക്കൊള്‍ വരമെന്നാന്‍. 
പുത്രനായ്പിറക്കേണമെനിക്കു ഭവാനെന്നു 
സത്വരമപേക്ഷിച്ചകാരണമിന്നു നാഥന്‍ 
പുത്രനായ്പിറന്നിതു രാമനെന്നറിഞ്ഞാലും 
പൃഥ്വീന്ദ്:! ശേഷന്‍തന്നെ ലക്ഷ്മണനാകുന്നതും 
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘനന്മാര്‍ 

ശങ്ക കൈവിട്ടു കേട്ടുകൊണ്ടാലുംമിനിയും നീ. 
യോഗമായാദേവിയും സീതയായ്‌ മിഥിലിയില്‍ 
യാഗവേലായാമയോനിജയായുണ്ടായ്‌ വന്നു. 
ആഗതനായാന്‍ വിശ്വാമിത്രനുമവര്‍തമ്മില്‍ 
യോഗം കൂടീടുവതിനെന്നറിഞ്ഞീടേണം നീ 
എത്രയും ഗുഹൃമിതു വക്തവ്യമല്ലാതാനും 
പുത്രനെക്കൂടെയയച്ചിടുക മടിയാതെ. 


സന്തുഷ്ടനായ ദശരഥനും കാശികനെ 


36 


അദ്ധ്യാത്മ രാമായണം 


വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂര്‍വ്വം 
രാമലക്ഷ്മണന്മാരെക്കൊണ്ടു പൊയ്ക്കൊണ്ടാലുമെ- 
ന്നാമോദംപൂണ്ടു നല്കി ഭൂപതി പുത്രന്മാരെ. 
വരിക രാമ! രാമ! ലക്ഷണ! വരികയെ 
ന്നരികെച്ചേര്‍ത്തു മാറിലണച്ചു ഗാഡം ഗാഡ്ധം 
പുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്സിങ്കല്‍ 
ഗണങ്ങള്‍ വരുവാനായ്‌പോവിനെന്നുരചെയ്താന്‍. 
ജനകജനനിമാര്‍ചരണാംബൂജം കൂപ്പി 
മുനിനായകന്‍ ഗൃരുപാദവും വന്ദിച്ചുടന്‍ 
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാർ 
വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 
ചാപരൂുണീരബാണഖഡ്ഗപാണികളായ 
ഭൂപതികുമാരന്മാരോടും കാശികമുനി 
യാത്രയുമയപ്പിച്ചാശീര്‍വാദങ്ങളും ചൊല്ലി 
തീര്‍ത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രന്‍. 
മന്ദം പോയ്‌ ചില ദേശം കടന്നോരനന്തരം 
മന്ദഹാസവും പൂണ്ടങ്ങരുളിച്ചെയ്തു മുനി: 
രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേള്‍ 
കോമളന്മാരായുള്ള ബാലന്മാരല്ലോ! നിങ്ങള്‍ 
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാതെ 
ദേഹങ്ങളല്ലോ മുന്നം നിങ്ങള്‍ക്കെന്നതുമൂലം 
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പിനായ്‌ 
മാഹാത്മ്യമേറുന്നൊരു വിദ്യകളിവ രണ്ടും 
ബലവാന്മാരേ! നിങ്ങള്‍ പഠിച്ചു ജപിച്ചാലും 
ബലയും പുനരതിബലയും മടിയാതെ. 
ദേവനിര്‍മ്മിതകളീവിദ്യകളെന്നു രാമ 
ദേവനുമനുജനുപദേശിച്ചു മുനി 
ക്ഷുല്‍പിപാസാദികളും തീര്‍ന്ന ബാലന്മാരുമാ 
യപ്പൊളേ ഗംഗ കടന്നീടിനാന്‍ വിശ്വമിത്രന്‍. 


താടകാവധം 
താടകാവനം പ്രാപിച്ചീടിനോരനന്തരം 


ഗൂഡസ്ധ്േരവും പൂണ്ടു പറഞ്ഞു വിശ്വമിത്രന്‍: 
രാഘവ! സത്യപരാക്രമവാരിധേ! രാമ! 


37 


അദ്ധ്യാത്മ രാമായണം 


പോകുമാരില്ലീവഴിയാരുമേയിതു കാലം. 
കാടിതു കണ്ടായോ നീ? കാമരൂപിണിയായ 
താടക ഭയങ്കരി വാണീടും ദേശമല്ലോ. 
അവളെപ്പേടിച്ചാരും നേര്‍ വഴി നടപ്പീല 
ഭവനവാസിജനം ഭവനേശ്വര! പോറ്റി! 
കൊല്ലണമളെ നീ വല്ലജാതിയുമതി- 

നില്ലൊരു ദോഷമെന്നു മാമുനി പറഞ്ഞപ്പോള്‍ 
മെല്ലവെയൊന്നു ചെറുഞാണൊലി ചെയ്തു രാമ- 
നെല്ലാലോകവുമൊന്നു വിറച്ചിതുനേരം. 
ചെറുഞാണൊലി കേട്ടു കോപിച്ചു നിശാചരി 
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്‌ 
അന്നേരമൊരു ശരമയച്ചു രാഘവനും 

ചെന്നു താടകാമാറിലല്‍ കൊണ്ടിതു രാമബാണം 
പാരതില്‌ മല ചിറകറ്റു വീണതു പോലെ 
ഘോരരൂപിണിയായ താടക വീണാളല്ലോ. 
സ്വര്‍ണ്ണരത്നാഭരണഭൂഷിതഗാത്രിയായി 
സുന്ദരിയായ യക്ഷിതന്നെയും കാണായ്‌ വന്നു. 
ശാപത്താല്‍ നക്തംചരിയായൊരു യക്ഷിതാനും 
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 
കാശികമുനീന്ദ്രനും ദിവ്യാസ്ത്രങ്ങളെയെല്ലാ- 
മാശു രാഘവനുപദേശിച്ചു സലക്ഷ്മണം. 
നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും 
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ 
രാത്രിയും പിന്നിട്ടവര്‌ സന്ധ്യാവന്ദനം ചെയ്തു 
യാത്രയും തുടങ്ങിനാര്‌ ആസ്ഥയാ പുലര്‍കാലേ. 
പുക്കിതു സിദ്ധശ്രമം വിശ്വാമിത്രനും മുനി- 
മുഖ്യാന്മാരതിരേറ്റു വന്ദിച്ചരതുനേരം 
രാമലക്ഷ്ണന്മാരും വന്ദിച്ചു മുനികളെ 
പ്രേമമുള്ക്കൊണ്ടു മുനിമാരും സല്ക്കാരം ചെയ്യാര്‌. 
വിശ്രമിച്ചനന്തരം രാഘവന്‌ തിരുവടി 
വിശ്വാമിത്രനെ നോക്കി പ്രീതി പൂണ്ടരുള്‌ ചെയ്തു: 
താപസോത്തമ! ഭവാന്‌ ദീക്ഷിക്ക യാഗമിനി 
താപം കൂടാതെ രക്ഷിച്ചീടുവനേതും ചെയ്തും. 
ദുഷുരാം നിശാചരന്മാരെക്കാട്ടിത്തന്നാല്‍ 


38 


അദ്ധ്യാത്മ രാമായണം 


നഷ്ടമാക്കുവാന്‌ ബാണംകൊണ്ടു ഞാന്‌ തപോനിധേ! 
യാഗവും ദീക്ഷിച്ചിത കാശികനതു കാല- 
മാഗമിച്ചിതു നക്തഞ്ചരന്മാര്‌ പടയോടും. 
മധ്യാഹ്നകാലേ മേല്ഭാഗത്തിങ്കല നിന്നു തത്ര 
രക്തവൃഷ്ടഠിയും തുടങ്ങിനാരതു നേരം. 

പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്‌ 
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്‌ 
കൊന്നിതു സുബാഹുവാമവനെയൊരു ശര- 
മന്നേരം മാരീചനും ഭീതി പൂണ്ടോടീടിനാന്‍. 
ചെന്നിതു രാമബാണം പിന്നലെ കൂടെക്കൂടെ 
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന. 
അര്‍ണ്ണവം തന്നില്‌ ചെന്നു വീണിതു രാമബാണ- 
മന്നേരമതിടെയും ചെന്നിതു ദഹിപ്പന്നായ്‌. 
പിന്നെ മറ്റെങ്ങും ശരണമില്ലാഞ്ഞവ- 

മെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‌. 
ഭക്തവത്സലനഭയം കൊടുത്തതുമൂലം 

ഭക്തനായ്‌ വന്നാനന്നു തുടങ്ങി മാരീചനും. 
പറ്റലര്‌ കുലകാലനായ സനമിത്രിയും 

മറ്റുള്ള പടയെല്ലാം കൊന്നിതു ശരങ്ങളാല്‌. 
ദേവകള്‌ പുഷ്ടവൃഷ്ടഠി ചെയ്തിതു സന്തോഷത്താല്‌ 
ദേവദുന്ദുഭികള്‌ ഘോഷിച്ചിതതുനേരം. 
യക്ഷകിന്നരസിദ്ധചാരണഗന്ധര്വ്വന്മാര്‌ 
തലല്‍ക്ഷണേന കൂപ്പി സ്ത്രതിച്ചേറ്റവുമാനന്ദിച്ചാര്‌. 
വിശ്വാമിത്രനും പരമാനന്ദം പൂണ്ടു പുണര്‌- 


ന്നശ്രുപൂര്‍ണ്ണാര്‍ദ്രകുലനേത്രപത്മങ്ങളോടും 


ഉത്സംഗേ ചേര്ത്തു പരമാശീര്വാദവും ചെയ്ത 
വത്സന്മാരെയും ഭജിപ്പിച്ചിതു വാത്സല്യത്താല്‌. 
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‌ 
പരഞ്ഞു രസപ്പിച്ചു കശികനവരുമായ്‌. 
അരുള്‌ ചെയ്തിതു നാലാം ദിവസം പിന്നെ മുനി: 


39 


അദ്ധ്യാത്മ രാമായണം 


ജനകമഹീപതിതന്നുടെ മഹായജ്ഞ 

മിനി വൈകാതെ കാണ്മാന്‍ പോകു നാം വത്സന്മാരേ! 
ചൊല്ലെഴും ത്രൈയംബകമാകിയ മാഹേശ്വര 
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു. 
ശ്രീമഹാദേവന്‍ തന്നെ വച്ചിരിക്കുന്നു പുരാ 
ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം. 
ക്ഷോണിപാലേന്ദ്രരോടുമീവര്‍ണ്ണമരുള്‍ചെയ്തു 
കാണണം മഹാസത്വമാകിയ ധനുരത്‌്നം 
താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു 
ഭൂപതിബാലന്മാരും കൂടെപ്പോയ്‌ വിശ്വാമിത്രന്‍ 
പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര 
ശോഭപൂണ്ടോരു പുണ്യദേശമാനന്ദപ്രദം. 
ദിവ്യപാദപലതാകുസുമഫലങ്ങാല്‍ 
സര്‍വ്വമോഹനകരം ജന്തുസഞ്ചയഹിീനം. 

കണ്ടു കതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി 
പുണ്ഡരീകേക്ഷണനുമീവണ്ണവരുള്‍ചെയ്തു. 
ആശ്രമപദമിതമാര്‍ക്കുള്ള മനോഹര 
മാശ്രയയോഗ്യം നാനാജന്തുസംവീതം താനും 
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ 
തത്വതെന്തെന്നതരുള്‍ചെയ്യണം തപോനിധേ! 


അഹല്യാമോക്ഷം 


എന്നതു കേട്ടു വിശ്വാമിത്രനുമുര ചെയ്തു 
പന്നഗശായി പരന്‍ തന്നോടു പരമാര്‍ത്ഥം: 
കേട്ടാലും പുരാവൃവത്തമെങ്കിലോ കുമാര! നീ 
വാട്ടമില്ലാത തപസ്സുള്ള ഗനതമമുനി 
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര 
മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം 
ലോകേശന്‍ നിജസുതയായുള്ളോരഹല്യയാം 
ലോകസുന്ദരിയായ ദിവ്യകന്ൃയകാരത്‌നം 
ഗയതമമുനീന്ദ്രനു കൊടുത്തു വിധാതാവും 
കനതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവന്‍. 
ഭര്‍തൃശുശ്രൂഷാബ്രഹ്മചര്യാദിഗുണങ്ങള്‍ ക- 


40 


അദ്ധ്യാത്മ രാമായണം 


ണ്ടെത്രയും പ്രസാദിച്ചു ഗയതമമുനീന്ദ്രനും 
തന്നുടെ പത്നിയായോരഹല്യയോടും ചേര്‍ന്നു 
പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം. 


വിശ്വമോഹിനിയായോരഹല്യാരൂപംകണ്ടു 
ദുശ്പ്യവനനും കുസുമായുധവശനായാന്‍ 
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും 
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി- 
നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമഖന്‍ 
ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍ 
സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രീരൂപം 
ചിന്തിച്ചു ചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ. 
അന്തരാത്മനി വിബുധേന്ദ്രനുമിതിനിപ്പോ- 
ളന്തരം കൂടാതെയൊരന്തരമെന്തെന്നോര്‍ത്തു 
ലോകേശാത്മജസുതനന്ദനനുടെ രൂപം 
നാകനായകന്‍ കൊക്കൊണ്ടന്ത്യയാമാദിയിങ്കല്‍ 
സന്ധ്യാവന്ദനത്തിന്‌ ഗൌതമന്‍ പോയനേര 
മന്തരാ പുക്കാനുടജാന്തരേ പരവശാല്‍ 
സുത്രാമാവഹല്യയെ പ്രാപിച്ച സസംഭൂമം 
സത്വരം പുറപ്പെട്ടനേരത്തു ഗൌതമനും 

മിത്രന്‍ തന്നുദയമൊട്ടടുത്തീലെന്നുകണ്ടു 
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്വന്നു 
വൃത്രാരാതിക്കു മുനിശ്രേഷ്ഠനെബ്ബലാലപ്പോള്‍ 
വിത്രസ്തനായെത്രയും വേപഥുപൂണ്ടു നിന്നാന്‍. 
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍ 
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും 
നില്ലനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ! 
ചൊല്ലുചൊല്ലെന്നോടു നീയെല്ലമേ പരമാര്‍ത്ഥം 
വല്ലാതെ മമ രൂപം കൈക്കൊള്‍വാനെന്തുമൂലം? 
നിര്‍ല്ലജ്ജനായ ഭവാനേതൊരു മഹാപാപി? 
സത്ൃമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ 
വൃത്താന്തം പറയായ്കില്‍ ഭസ്മമാക്കുവനിപ്പോള്‍. 
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി 
സ്വര്‍ല്ലോകാധിപനായ കാമകിങ്കരനഹം 


41 


അദ്ധ്യാത്മ രാമായണം 


വല്ലായ്മയെല്ലാമകപ്പെട്ടിതു മൂഡ്രത്വം കൊ- 
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊള്ളേണമേ. 
സഹസ്രഭഗനായിബ്ഭവിക്ക ഭവാനിനി 
സഹിച്ചീടുക ചെയ്ത ദുഷ്കര്‍മ്മഫലമെല്ലാം 
താപസേശ്വരനായ ഗൌതമന്‌ ദേവേന്ദ്രനെ 
ശപിച്ചാശ്രമമകം പുക്കപ്പോളഹല്യയും 
വേപഥുപൂണ്ടു നില്ക്കുന്നതു കണ്ടരുള്‍ചെയ്തു 
താപസോത്തമനായ ഗൌതമന്‍ കോപത്തോടെ. 
കഷ്ടമെത്രയും തവ ദുര്‍വ്വത്തം ദുരാചാരേ! 
ദുഷ്ടമാനസേ! തവ സാമര്‍ത്ഥ്യം നന്നു പാരം 
ദുഷ്‌ കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവന്‍ 
നിഷ്‌കൃതിയായുള്ളൊരു ദുര്‍ദ്ധരമഹാവ്രതം. 
കാമകിങ്കരി! ശിലാരൂപവും കൈക്കൊണ്ടു നീ 
രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കണം 
നീഹാരാതപവായുവര്‍ഷാദികളും സഹ- 
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം 
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ 
കാനനദേശേ മദീയാശ്രമേ മനോഹരേ. 
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ 
ളിങ്ങെഴുന്നളളും രാമദേവനുമനുജനും 
ശ്രീരാമപാദാംഭോജസ്‌ പര്‍ശമുണ്ടീയീടും നാള്‍ 
തീരും നിന്‍ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും. 
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപൊലെ 
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടുകൂപ്പി 
നാഥനെ സ്തുതിക്കുമ്പോള്‍ ശാപമോക്ഷവും വന്നു 
പൂൃതമാനസയായാലെന്നെയും ശുശ്രുഷിക്കാം. 
എന്നരുള്‍ചെയ്തു മുനി ഹിമവല്‍പാര്‍ശ്വം പുക്കാ 
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും 
നിന്തിരുമലരടിച്ചെന്തളിര്‍പ്പൊടിയേല്പാ 
നെന്തൊരു കഴിവെന്നു ചിന്തിച്ചു ചിന്തിച്ചുള്ളില്‍ 
സന്താപം പൂണ്ടുപൂണ്ടു സന്തതം വസിക്കുന്നു 
സന്തോഷസന്താനസന്താനമേ! ചിന്താമണേ! 
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്‌ 
ഘോരമാം തപസ്സൊടുമിവിടെ വസിക്കുന്ന 


42 


അദ്ധ്യാത്മ രാമായണം 


ബ്രഹ്മനന്ദിനിയായ ഗൌതമപത്‌്നിയുടെ 
കല്മഷമശേഷവും നിന്നുടെ പാദങ്ങളാല്‍ 
ഉന്മൂലനാശം വരുത്തീടണമിന്നുതന്നെ 
നിര്‍മ്മലയായ്‌ വന്നീടുമഹല്യാദേവിയെന്നാല്‍. 


ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ- 

ഞ്ഞാശു തൃക്കൈയും പിടിച്ചുടജാങ്കണം പുക്കാന്‍. 
ഉഗ്രമാം തപസ്സോടുമിരിക്കും ശീലാരൂപ 

മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്ത മുനിവരന്‍. 
ശ്രീപാദാംബൂജം മെല്ലെ വച്ചിതു രാമദേവന്‍ 
ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി 
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടു നാഥന്‍ 
കോമളരൂപന്‌ മുനിപത്നിയെ വണങ്ങിനാന്‍. 
അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്ക്കും 
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ. 
താപസശ്രേഷ്ഠനായ കാശികമുനിയോടും 
താപസഞ്ചയം നിങ്ങുമാറു സോദരനോടും 
ശാപനാശനകരനായൊരു ദേവന്‍ തന്നെ 
ചാപബാണങ്ങളോടും പീതമാം വസ്ത്രത്തോടും 
ശ്രീവത്സവക്ഷസ്സോടും സുസ്മിതവക്തരത്തോടും 
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും 
വാസവനീലമണിസങ്കാശഗാത്രത്തോടും 
വാസവാദ്യമരാഘവന്ദിതപാദത്തോടും 
പത്തുദിക്കുലുമൊക്കെ നിറഞ്ഞ കാന്തിയോടും 
ഭക്തവത്സലന്‍ തന്നെക്കാണായിതഹല്യയ്ക്കും. 
തന്നുടെ ഭര്‍ത്താവായ ഗതമതപോധനന്‍ 
തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപ്പോള്‍. 
നിര്‍ണ്ണയം നാരായണന്‍ താനിതു ജഗന്നാഥ 
നര്‍ണ്ണോജവിലോചനന്‍ പത്മജാമനോഹരന്‍. 
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ 
സത്വരമര്‍ഘ്യാദികള്‍ കൊണ്ടു പൂജിച്ചീടിനാള്‍. 
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും 
സന്താപം തീര്‍ന്നു ദണ്ഡനമസ്‌ക്കാരവും ചെയ്താള്‍ 
ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു 


43 


അദ്ധ്യാത്മ രാമായണം 


മുത്ഥാനം ചെയ്തു മുഹരഞ്ജലിബന്ധത്തോടും 
വ്യക്തമായൊരു പുളകാഞ്ചിതഗാത്രത്തോടും 
വ്യക്തമല്ലാത വന്ന ഗദ്ഗദവര്‍ണ്ണത്തോടും 
അദ്വയനായോരനാദ്യസ്ത്വരൂപനെക്കണ്ടു 
സദ്യോജാതാനന്ദാബ്ധിമഗ്നയായ്‌ സ്തുതിചെയ്താള്‍ 


അഹല്യാസ്‌തുതി 


ഞാനഹോ! കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! 
നിന്നെക്കാണായ്‌ വന്നതുമൂലമത്രയുമല്ല ചൊല്ലാം. 
പത്മജരുദ്രാദികളാലപേക്ഷിതം പാദ 
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ 

സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി 
ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും? 
ചിത്രമെത്രയും തവ ചേഷ്ടിതം ജഗല്‍പതേ! 
മര്‍ത്ത്ൃയഭാവേന വിമോഹിപ്പിച്ചീടുന്നതേവം 
ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണ 
ന്യൂനാതിരേകശുന്യനചലനല്ലോ ഭവാന്‍. 
ത്വല്‍പാദാംബുജപാംസുപവിത്രാ ഭാഗീരഥീ 
സര്‍പ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും 
ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലല്ലോ 
സിദ്ധിച്ചേനല്ലോ ഞാനും ത്വല്‍പാദസ്പര്‍ശമിപ്പോള്‍! 
പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ 
കണ്ഠ! തല്‍ക്കുണ്ഠാത്മനാം ദുര്‍ല്ലഭമൂര്‍ത്തേ! വിഷ്ണോ! 
മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം 
ചിത്തമോഹനം രമണീയദേഹിനം രാമം 
ശുദ്ധമല്‍ഭൂതവീര്യം സുന്ദരം ധനുര്‍ദ്ധരം 

തത്വമദ്വയം സത്യസന്ധമാദ്യന്തഹീനം 
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം 

ഭക്‌്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനല്ല. 

യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും 
യാതൊരു നാമം ജപിക്കുന്നിതു മഹാദേവന്‍ 
ചേതസാ തത്സ്വാമിയെ ഞാന്‍ നിത്യം വണങ്ങുന്നേന്‍. 
നാരദമുനീന്ദ്രനും ചന്ദ്രശേഖരന്‍താനും 


44 


അദ്ധ്യാത്മ രാമായണം 


ഭാരതീരമണനും ഭാരതീദേവിതാനും 
ബ്രഹ്മലോകത്തിങ്കല്‍നിന്നന്വഹം കീര്‍ത്തിക്കുന്നു 
കല്മഷഹരം രാമചരിതം രസായനം. 
കാമരാഗാദികള്‍തിീര്‍ന്നാനന്ദം വരുവാനായ്‌ 
രാമദേവനെ ഞാനും ശരണം പ്രാപിക്കുന്നേന്‍. 
ആദ്യദന്വയനേകനവ്യക്തനനാകലന്‍ 
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യന്‍ 
പരമന്‍ പരാപരന്‍ പരമാത്മാവു പരന്‍ 
പരബ്രഹ്മാഖ്യന്‍ പരമാനന്ദമൂര്‍ത്തി നാഥന്‍ 
പുരുഷന്‍ പുരാതനന്‍ കേവസ്സ്വയംജ്യോതി 
സ്റകലചരാചരഗുരു കാരുണ്യമൂര്‍ത്തി 
ഭൂവനമനോഹരമായൊരു രൂപംപൂണ്ടു 
ഭവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാന്‍ 
അങ്ങനെയുള്ള രാമചന്ദ്രനെസ്സദാകാലം 
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേന്‌ മനസി ഞാന്‍ 
സ്വതന്ത്രന്‍ പരിപൂര്‍ണ്ണ നാനന്ദനാത്മാരാമ 
നതിന്ദ്രിയന്‍ നിജമായാഗുണബിംബിതനായി 
ജഗദുല്‍ഭവസ്ഥിതി സംഹാരാദികള്‍ ചെയ്വാ 
നഖണ്ഡന്‍ ബ്രഹ്മവിഷ്ണുരദ്ദനാമങ്ങള്‍ പൂണ്ടു 
ഭേദരൂപങ്ങള്‍ കൈക്കൊണ്ടൊരു നിര്‍ഗ്ഗണമൂര്‍ത്തി 
വേദാന്തവേദ്യന്‍ മമ ചേതസി വസിക്കണം. 
രാമ! രാഘവാ! പാദപങ്കജം നമോസ്തുതേ 
ശ്രീമയം ശ്രീദേവിപാണിദ്വയപത്മാര്‍ച്ചിതം 
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം 
മാനാര്‍ത്ഥം മുന്നിലകാമാക്രാന്തജഗല്‍ത്രയം. 
ബ്രഹ്മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം 
നിര്‍മ്മലം ശംഖചക്രേക്ലിശമത്സ്യാങ്കിതം 
മ?നോനികേതനം കല്മഷവിനാശനം 
നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ 
ജഗതാശ്രയന്‍ ഭവാന്‍ ജഗത്തായതും ഭവാന്‍ 
ജഗതാമാദിഭൂതനായതും ഭവാനല്ലോ. 
സര്‍വ്വഭൂതങ്ങളിലുമസക്തനല്ലോ ഭവാന്‍ 
നിര്‍വ്വികാരാത്മാ സാക്ഷിഭൂൃതനായതും ഭവാന്‍ 
അജനവ്യയന്‍ ഭവാനജിതന്‍ നിരഞ്ജനന്‍ 


45 


അദ്ധ്യാത്മ രാമായണം 


വചസാം വിഷയമല്ലാതൊരാനന്ദേമല്ലോ 
വാച്യവാചകോഭയഭേദേന ജഗന്മയന്‍ 
വാച്യനായ്‌ വരേണമെ വാക്കിനു സദാ മമ 
കാര്യകാരണകര്‍ത്തഫലസാധനഭേദം 

മായയാ ബഹുവിധരൂപയാ തോന്നിക്കുന്ന 
കേവലമെന്നാകിലും നിന്തിരുവടിയതു 
സേവകന്മാര്‍ക്കുപോലുമറിവാനരുതല്ലോ 
ത്വത്മായാവിമോഹിതചേതസാമജ്ഞാനിനാം 
ത്വന്മാഹാത്മ്യങ്ങള്‍ നേരെയറിഞ്ഞുകൂടായല്ലോ 
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ 
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍. 
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ- 
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ 
ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍ 
ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍ 
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‌ 
സത്വങ്ങളുള്ളില്‍ വാഴും ജീവാത്മാവായ നാഥന്‍ 
ഭക്തനാം മുക്തിപ്രദന്‍ യുക്തനാംയോഗപ്രദന്‍ 
സക്താനാം ഭൂക്തിപ്രദന്‍ സിദ്ധാനാം സിദ്ധിപ്രദന്‍ 
തത്വാധാരാത്മാദേവന്‍ സകല ജഗന്മയന്‍ 
തത്വജ്ഞന്‍ നിരൂപമന്‍ നിഷ്കളന്‍ നിരഞ്ജനന്‍ 
നിര്‍ഗ്ഗമണന്‍ നിശ്വഞ്ചലന്‍ നിര്‍മ്മലന്‍ നിരാധാരന്‍ 
നിഷ്ക്രിയന്‍ നിഷ്കാരണന്‍ നിരഹങ്കാരന്‍ നിത്യന്‍ 
സത്യജ്ഞാനാനന്താനന്ദാമൃതാത്മകന്‍ പരന്‍ 
സത്താമാത്രാത്മാ പരമാത്മാ സര്‍വ്വാത്മാ വിഭ 
സച്ചിന്‍ബ്രഹ്മാത്മാ സമസ്തേശ്വരന്‍ മഹേശ്വരന്‍ 
അച്യൂുതനാദിനാഥന്‍ സര്‍വ്വദേവതാമയന്‍ 
നിന്തിരുവടിയായതെത്രയും മുഡ്ദാത്മാവാ- 
യന്ധയായുള്ളോരുഞാനെങ്ങനെയറിയുന്നു? 
നിന്തിരുവടിയുടെ തത്വമെന്നാലും ഞാനോ 
സന്തതം ഭൂയോ ഭൂയോ നമസ്തേ നമോ നമ: 
യത്ര കുത്രാപി വസിച്ചീടിലുമെല്ലാനാളും 
പൊല്‍ത്തളിരടികളിലിളക്കം വരാതൊരു 
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ- 


46 


അദ്ധ്യാത്മ രാമായണം 


നര്‍ത്ഥിച്ചീടുന്നേനല്ല നമസ്തേ നമോ നമ: 
നമസ്തേ! രാമ! രാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ! 
നമസ്തേ! രാമരാമ! ഭക്തവത്സല രാമ! 
നമസ്തേ നാരായണ! സന്തതം നമോസ്തുതേ 
സമസ്തകര്‍മ്മാര്‍പ്പണം ഭവതി കരോമി ഞാന്‍ 
സമസ്തമപരാധം ക്ഷമസ്വ ജഗല്‍പതേ! 
ജനനമരണദ്ു:ഖാപഹം ജഗന്നാഥം 
ദിനനായകകോടിസദ്ൃശപ്രഭം രാമം 
കരസാരസയുഗസുഗ്ൃയതശരചാപം 

കരുണാകരം കാളജലദാഭാസം രാമം 
കനകരുചിരദിവ്യാംബരം രമാവരം 
കനകോജ്ജ്വലരത്‌്നകുണ്‌ ഡലാഞ്ചിതഗണ്ഡം 
കമലദലലോലവിമലവിലോചനം 
കമലോല്‍ഭവനതം മനസാ രാമമീഡേ. 
പുരത:സ്ഥിതം സാക്ഷാദീശ്വരം രഘുനാഥം 
പുരുഷോത്തമം കൂപ്പി സ്തുതിച്ചാള്‍ ഭക്തിയോടെ. 


ലോകേശാത്മജയാകുമഹല്യതാനും പിന്നെ 
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്‌. 
ഗൌതമനായ തന്റെ പതിയെ പ്രാപിച്ചുട- 
നാധിയും തീര്‍ത്തു വസിച്ചീടിനാളഹല്യയും. 
ഇസ്‌തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍ 
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍ 

പരമം ബ്രഹ്മാനന്ദം പ്രാപിക്കുമത്രയല്ല 
വരുമൈഹികസരഖ്യം മനുജന്മാര്‍ക്കു നൂനം. 
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനം ചെയ്തുകൊ- 
ണ്ടിസ്തുതി ജപിച്ചിടില്‍ സാധിക്കും സകലവും. 
പുത്രാര്‍ത്ഥി ജപിച്ചിടിലര്‍ത്ഥവുമേറ്റമുണ്ടാം. 
ഗരുതല്പഗന്‍ കനകസ് തേയി സുരാപായി 
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി 
പുരുഷാധമനേറ്റമെങ്കിലുമവന്‍ നിത്യം 
പുരുഷോത്തമം ഭക്തവത്സലം നാരായണം 
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി- 
ച്ചാദാരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം. 


47 


അദ്ധ്യാത്മ രാമായണം 


സദ്വൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം 
സദ്യ: സംഭവിച്ചീടും സന്ദേഹമില്ലയേതും. 


സീതാസ്വയംവരം 


വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍ 
വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ചെയ്താന്‌: 
ബാലകന്മാരേ! പോക മിഥിലാപുരിക്കു നാം 
കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ 
യാഗവും മഹാദേവചാപറവും കണ്ടു പിന്നെ 
വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണാം. 
ഇത്തരമരുള്‍ചെയ്തു ഗംഗയും കടന്നവര്‍ 
സത്വരം ചെന്നു മിഥിലാപുരമകം പുക്കു. 
മുനിനായകനായ കാശികന്‍ വിശ്വാമിത്രന്‍ 
മുനിവാടം പ്രാപിച്ചിതെന്നതു കേട്ടനേരം 
മനസി നിറഞ്ഞൊരു പരമാനന്ദത്തോടും 
ജനകമഹീപതി സംഭൂമസമന്വിതം 
പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു- 
മാചാര്യനോടുമൃഷിവാടം പ്രാപിച്ച നേരം 
ആമോദപൂര്‍വ്വം പൂജിച്ചാചാരം പൂണ്ടുനിന്ന 
രാമലക്ഷ്മണന്മാരെക്കാണായി നൃപേന്ദ്രനും 
ചന്ദ്രസൂര്യന്മാരെന്നപോലെ ഭൂപാലേശ്വര- 
നന്ദനന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:- 


കന്ദര്‍പ്പന്‍ കണ്ടു വന്ദിച്ചീടിന ജഗദേക- 
സുന്ദരന്മാരാമിവരാരെന്നു കേള്‍പ്പിക്കണം. 
നരനാരായണന്മാരാകിയ മൂര്‍ത്തികളോ 
നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോള്‍? 
വിശ്വാമിത്രനുമതുകേട്ടരുള്‍ചെയ്തീടിനാന്‍൯: 


വിശ്വസിച്ചാലും മമ വാക്യം നീ നരപതേ! 
വീരനാം ദശരഥന്‍ തന്നുടെ പുത്രന്മാരില്‍ 
ശ്രീരാമന്‍ ജേഷ്ഠനിവന്‍ ലക്ഷ്മണന്‍ മൂന്നാമവന്‍- 
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാന്‍ 


48 


അദ്ധ്യാത്മ രാമായണം 


ചെന്നു കൂട്ടിക്കൊണ്ടു പോന്നീടിനേനിതുകാലം. 
കാടകം പുക്കനേരം വന്നൊരു നിശാചരി- 
താടകതന്നെയൊരു ബാണംകൊണ്ടെയ്തുകൊന്നാന്‍- 
പേടിയും തീര്‍ന്നു സിദ്ധാശ്രമവും പുക്കു യാഗ- 
മാടല്‍ കൂടാതെ രക്ഷിച്ചീടിനാന്‍ വഴിപോലെ. 
ശ്രീപാദാംബുജരജ: സ്പൃഷ്ടികൊണ്ടഹല്യതന്‍ 
പാപവും നശിപ്പിച്ചു പാവനയാക്കീടിനാന്‍. 
ചാരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളില്‌ 
പാരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം. 

ഇത്തരം വിശ്വാമിത്രന്‍തന്നുടെ വാക്യം കേട്ടു 
സത്വരം ജനകനും പൂജിച്ചു വഴിപോലെ. 
സല്‍ക്കാരയോഗ്യന്മാരാം രാജപൂത്രന്മാരെക്കണ്ടുള്‍- 
ക്കരുന്നിങ്കല്‍ പ്രീതി വര്‍ദ്ധിച്ചു ജനകനും 

തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചാന്‍ 
ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം. 
എന്നതു കേട്ടു മന്ത്രിപ്രവരന്‍ നടകൊണ്ടാ- 
നന്നേരം ജനകനും കാശികനോടും ചൊന്നാന്‍:- 
രാജനന്ദനനായ ബാലകൻ രഘുവരന്‍ 
രാജീവവിലോചനന്‍ സുന്ദരന്‍ ദാശരഥി 

വില്ലിതു കുലചചുടന്‍ വലിച്ചു മുറിച്ചീടില്‍ 
വല്ലപഭനിവന്‍ മമ നന്ദനയ്ക്കെന്നു നൂനം. 
എല്ലാമീശ്വരനെന്നേ ചൊല്ലവാതെനിക്കിപ്പോള്‌ 
വില്ലിഹ വരുത്തീടുകെന്നരുള്‍ചെയ്തു മുനി. 
കിങ്കരന്മാരെ നിയോഗിച്ചിതു മന്ത്രീന്ദ്രനും 
ഹുങ്കാരത്തോടു വന്നു ചാപവാഹകന്മാരും. 
സത്വരമയ്യായിരം കിങ്കരന്മാരും കൂടി 
മൃതയൂശാസനചാപമെടുത്തു കൊണ്ടുവന്നാര്‍. 
ഘണ്ടാസഹസ്രമണിവസ്ത്രാദിവിഭൂഷിതം 
കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും. 
ചന്ദ്രശേഖരനുടെ പള്ളിവില്‍ കണ്ടു രാമ- 
ചന്ദ്രനുമാനന്ദമുള്‍ക്കൊണ്ടു വന്ദിച്ചീടിനാന്‍. 
വില്ലെടുക്കാമോ? കലച്ചീടാമോ? വലിക്കാമോ? 
ചൊല്ലുകെന്നതു കേട്ടു ചൊല്ലിനാല്‍ വിശ്വാമിത്രന്‍:- 
എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട 


49 


അദ്ധ്യാത്മ രാമായണം 


കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ. 
മന്ദഹാസവും പൂണ്ടു രാഘവനതു കേട്ട 

മന്ദമന്ദം പോയ്‌ ചെന്നു നിന്നു കണ്ടിതു ചാപം. 
ജ്വലിച്ചു തേജസ്സോടുമെടുത്തു വേഗത്തോടെ 
കുലച്ചു വലിച്ചുടന്‍ മുറിച്ചു ജിതശ്രമം. 

നിന്നരുളുന്ന നേരമീരേഴുലോകങ്ങളു- 

മൊന്നു മാറ്റൊലിക്കൊണ്ടു വിസ്മയപ്പെട്ടു ജനം 
പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ- 
കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളും 
ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ- 

ദേവനെ സ്തുതിക്കയുമപ്സരസ്ത്രീകളെല്ലാം 
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ- 
ഹോത്സവാരംഭഘോഷം കണ്ടു കുതുകം പൂണ്ടാര്‍. 
ജനകന്‍ ജഗത്സ്വാമിയാകിയ ഭഗവാനെ 
ജനസംസദി ഗാഡ്ധാശ്ശേഷവും ചെയ്താനല്ലോ. 
ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ചകേട്ടു 
നടുങ്ങി രാജാക്കന്മാരുരഗങ്ങളെപ്പോലെ. 
മൈഥിലി മയില്‍പേടപൊലെ സന്തോഷം പൂണ്ടാര്‍. 
കനതുകമുണ്ടായ്‌ വന്നു ചേതസി കാശീകനും 
മൈഥിലിതന്നെപ്പരിചാരികമാരും നിജ- 
മാതാക്കന്മാരും കൂടി നന്നായിച്ചമയിച്ചാര്‍. 
സ്വര്‍ണ്ണവര്‍ണ്ണത്തെപ്പുണ്ട മൈഥിലി മനോഹരി 
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ 
സ്വര്‍ണ്ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദ- 
മര്‍ണ്ണോജനേത്രന്‍ മുമ്പില്‍ സത്രപം വിനീതയായ്‌ 
വന്നുടന്‍നേത്രോല്‍പലമാലയുമിട്ടാള്‍ മുന്നേ 
പിന്നാലെ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍. 
മാലയും ധരിച്ചു നീലോല്‍പലകാന്തി നേടും 
ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങിനാന്‍. 
ഭൂമിനന്ദനയ്ക്കുനുരൂപനായ്‌ ശോഭിച്ചീടും 
ഭമിപാലകബാലന്‍തന്നെക്കണ്ടവര്‍കളും 
ആനന്ദാംബൂധിതന്നില്‍ വീണുടന്‍ മുഴുകിനാര്‌ 
മാനവവീരന്‍ വാഴ്‌കെന്നാശിയും ചൊല്ലീടിനാര്‍. 
അന്നേരം വിശ്വാമിത്രന്‍തന്നോടു ജനകനും 


50 


അദ്ധ്യാത്മ രാമായണം 


വന്ദിച്ചു ചൊന്നാനിനിക്കാലത്തെക്കളയാതെ 
പത്രവും കൊടുത്തയച്ചീടണം ദൂതന്മാരെ 
സത്വരം ദശരഥഭൂപനെ വരുത്തുവാന്‍. 


വിശ്വാമിത്രനും മിഥിലാധിപന്‍താനും കൂടി 
വിശ്വാസം ദശരഥന്‍നതനിക്കു വരുംവണ്ണം 
നിശ്മേഷവൃത്താന്തങ്ങളെഴുതിയയച്ചിതു 
വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും. 
സന്ദേശം കണ്ടു പംക്തിസ്യന്ദനന്‍താനുമിനി 
സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു 
അഗ്നിമാനുപാദ്ധ്യായനാകിയ വസിഷ്ഠനും 
പത്‌്നിയാമരുന്ധതിതാനുമായ്‌ പുറപ്പെട്ടു 
കനതുകം പൂണ്ടു ചതുരംഗവാഹിനിയോടും 
കാസല്യാദികളായ ഭാര്യമാരോടും കൂടി 
ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും 
പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും 
മിഥിലാപുരകം പുക്കിതു ദശരഥന്‍ 
മിഥിലാധിപന്‍താനും ചെന്നെതിരേറ്റുകൊണ്ടാന്‍. 
വന്ദിച്ചു ശതാനന്ദന്‍തന്നോടും കൂടെച്ചെന്നു 
വന്ദ്യനാം വസിഷ്ഠനെത്തന്നോടും കൂടെച്ചെന്നു 
അര്‍ഘ്യപാദ്യാദികളാലര്‍പ്പിച്ചു യഥാവിധി 
സല്ക്കരിച്ചിതു യഥായോഗ്യമുര്‍വീന്ദ്രന്‍ താനും 
രാമലക്ഷ്മണന്മാരും വന്ദിച്ചു പിതാവിനെ 
സാമോദം വസിഷ്ഠനാമചാര്യപാദാബ്ജവും 
തൊഴുതു മാതൃജനങ്ങളേയും യഥാക്രമം 
തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാര്‍ 
തൊഴുതു ഭരതനെ ലക്ഷ്മണകുമാരനും 

തൊഴുതു ശത്രഘ്‌നനും ലക്ഷ്മണപാദാംഭോജം 
വക്ഷസി ചേര്‍ത്തു താതന്‍ രാമനെപ്പണര്‍ന്നിട്ടു 
ലക്ഷ്മണനേയും ഗാഡ്ധാശ്ശേഷവും ചെയ്തു നൃപന്‍. 
ജനകന്‍ ദശരഥന്‍തന്നുടെ കൈയും പിടി- 
ച്ചനു മോദത്തോടുരചെയ്തിതു മധുരമായ്‌-.- 


നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌ 


51 


അദ്ധ്യാത്മ രാമായണം 


നാലു പുത്രന്മാര്‍ ഭവാന്‍തനിക്കുണ്ടല്ലോ താനും 
ആകയാല്‍ നാലു കുമാരന്മാര്‍ക്കും വിവാഹം ചെ- 
യ്താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട 
വസിഷ്ഠന്‍താനും ശതാനന്ദനും കാൌശീകനും 
വിധിച്ചു മുദൂര്‍ത്തവും നാല്‍വര്‍ക്കും യഥാക്രമം 
ചിത്രമായിരിപ്പോരു മണ്ഡപമതും തീര്‍ത്തു 
മുത്തമാലകള്‍ പുഷ്പഫലങ്ങള്‍ തൂക്കി നാനാ- 
രത്നമണ്ഡിതസ്തംഭതോരണങ്ങളും നാട്ടി 
രത്നമണ്ഡിതസ്വര്‍ണ്ണപീഠവും വച്ചു ഭക്ത്യാ 
ശ്രീരാമപാദാംഭോജം കഴുകിച്ചനന്തരം 
ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും 
ഹോമവും കഴിച്ചു തന്‍പുത്രിയാം വൈദേഹിയെ 
രാമനു നല്‍കിീടിനാന്‍ ജനകമഹിീന്ദ്രനും 
തല്പാദതീര്‍ത്ഥം നിജശിരസി ധരിച്ചുട- 
നുള്‍പ്പൂളകാംഗത്തോടെ നിന്നിതു ജനകനും 
യാതൊരു പാദതീര്‍ത്ഥം ശിരസി ധരിക്കുന്നു 
ഭൂതേശവിധിമുനീന്ദ്രാദികള്‍ ഭക്തിയോടെ 
ഉര്‍മ്മിളതന്നെ വേട്ടു ലക്ഷ്മണകുമാരനും 
കാമ്യാംഗിമാരാം ശ്രുതകീര്‍ത്തിയും മാണ്ഡവിയും 
ഭരതശത്രുഘ്‌നന്മാര്‍ നമ്മുടെ പത്മിമാരാ- 
യ്പരമാനന്ദം പൂണ്ടു വസിച്ചാരെല്ലാവരും 
കുശികാത്മജനോടും വസിഷ്ഠനോടും കൂടി 
വിശദസ്മിതപൂര്‍വ്വം പറഞ്ഞു ജനകനും:- 

മുന്നം നാരദനരുള്‍ ചെയ്തു കേട്ടിരിപ്പു ഞാ- 
നെന്നുടെ മകളായ സീതാവ്ൃത്താന്തമെല്ലാം 
യാഗ്രഭൂദേശം വിശുദ്ധ്യര്‍ത്ഥമായുഴുതപ്പോ- 
ളേകദാ സിതാമദ്ധ്യേ കാണായി കന്യാരത്‌നം 
ജാതയായോരു ദിവ്യകന്യകതനിക്കു ഞാന്‍ 
സീതയെന്നൊരു നാമം വിളിച്ചേനതുമൂലം 
പൂത്രിയായ്‌ വളര്‍ത്തു ഞാനിരിക്കും കാലത്തിങ്ക- 
ലത്ര നാരദനെഴുന്നള്ളിനാനൊരു ദിനം 
എന്നോടു മഹാമുനി താനരുള്‍ചെയ്താനിപ്പോള്‍ 
നിന്നുടെ മകളായ സീതാവ്ൃത്താന്തം കേള്‍ നീ:- 


52 


അദ്ധ്യാത്മ രാമായണം 


പരമാനന്ദമൂര്‍ത്തി ഭഗവാന്‍ നാരായണന്‍ 
പരമാത്മാവാമജന്‍ ഭക്തവത്സലന്‍ നാഥന്‍ 
ദേവകാര്യാര്‍ത്ഥം പംക്തികണ്ഠനിഗ്രഹത്തിനായി 
ദേവേന്ദ്രവിരിഞ്ചരുദ്രാദികളര്‍ത്ഥിക്കയാല്‍ 
ഭൂമിയില്‍ സൂര്യാന്വയേ വന്നവതരിച്ചിതു 

രാമനായ്‌ മായാമര്‍ത്ത്യവേഷം പൂണ്ടറിഞ്ഞാലും 
യോഗേശന്‍ മനുഷ്യനായീടുമ്പോളിതു കാലം 
യോഗമായാദേവിയും മാനുഷവേഷത്തോടെ 
ജാതയായിതു തവ വേശ്മനി തല്‍ക്കാരണാല്‍ 
സാദരം ശ്രീരാമനു കൊടുക്ക മടിയാതെ 

ഇത്ഥം നാരദനരുളിച്ചെയ്തു മറഞ്ഞിതു 
പുത്രിയായ്‌ വളര്‍ത്തിതു ഭക്തികൈക്കൊണ്ടു താനും 
സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ 
ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു. 
എന്നതോര്‍ത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി 
പന്നഗവിഭൂഷണന്‍ തന്നനുഗ്രഹശക്ത്യാ. 
മൃത്ൃശാസനചാപം മുറിച്ചീടുന്ന പുമാന്‍ 
ഭര്‍ത്താവാകുന്നതു മല്‍പൂത്രിക്കെന്നൊരു പണം 
ചിത്തത്തില്‍ നിരൂപിച്ചു വരുത്തി നൃപന്മാരെ 
ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും 
ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടന്‍ 

ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ. 
അൽല്‍ഭളതപുരുഷനാമുല്‍ പലനേത്രന്‍തന്നെ 
ത്വല്‍പ്രസാദത്താലിന്നു സിദ്ധിച്ചേന്‍ ഭാഗ്യവശാല്‍ 
ദര്‍പ്പകസമനായ ചില്‍പുരുഷനെ നോക്കി 
പില്‍പാടു തെളിഞ്ഞുചെയ്തിതു ജനകനും 
അദ്യമേ സഫലമായ്‌ വന്നു മാനുഷജന്മം 
ഖദ്യോതായുതസഹസ്രോദ്യോതരൂപത്തോടും 
ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി 
വിദ്യുല്‍സംയുക്തമായ ജീമൂതമെന്നപോലെ 
ശക്തിയാം ദേവിയോടും യുക്തനായ്ക്കാണ്‍ക മൂലം 
ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം. 
രക്തപങ്കജചരണാഗ്രേ സന്തതം മമ 

ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം. 


53 


അദ്ധ്യാത്മ രാമായണം 


ത്വൽപാദാബുജഗളിതാംബൂബിന്ദുക്കള്‍ ധരി- 
ചുല്‍പലോല്‍ഭവന്‍ ജഗത്തൊക്കവേ സൃഷ്ടിക്കുന്നു. 
ത്വല്‍പാദാംബുജഗളിതാംബുധാരണം കൊണ്ടു 
സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെ സംഹരിക്കുന്നു. 
ത്വൽപാദാംബുജരജ: സ്പൃഷ്ടികൊണ്ടഹല്യയും 
കില്‍ബിഷത്തോടു വേര്‍പ്പെട്ടു നിര്‍മ്മലയായാള്‍. 
നിന്തിരുവടിയുടെ നാമാകീര്‍ത്തനം കൊണ്ടു 
ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു. 
സന്തതം യോഗസ്ഥന്മാരാകിയ മുനീന്ദ്രന്മാര്‍ 
ചിന്തിക്കായ്‌ വരേണമേ പാദപങ്കജദ്വയം. 
ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും 
ഭക്തികൈക്കൊണ്ടു കൊടുത്തീടിനാന്‍ മഹാധനം. 
കരികളറുനൂറൂും പതിനായിരം തേരും 
തുരഗങ്ങളെയും നല്‍കീയിനാന്‍ നൂറായിരം 
പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും 
വസ്ത്രങ്ങള്‍ ദിവ്യങ്ങളായുള്ളതും ബഹുവിധം. 
മുത്തുമാലകള്‍ ദിവ്യരത്‌നങ്ങള്‍ പലതരം 
പ്രത്യേകം നൂറുകോടി കാഞ്ചനാഭരണങ്ങളും 
സീതാദേവിക്കു കൊടുത്തീടിനാന്‍ ജനകനും 
പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും 
വിധിനന്ദനപ്രമുഖന്മാരാം മുനികളെ 
വിധിപൂര്‍വ്വകം ഭക്ത്യാ പൂജിച്ചു വണങ്ങിനാന്‍. 
സമ്മാനിച്ചിതു സുമന്ത്രാദിമന്ത്രികളെയും 
സമ്മോദംപൂണ്ടു ദശരഥനും പുറപ്പെട്ടു. 
കല്മഷമകന്നൊരു ജനകനപേന്ദ്രനും 
തന്മകളായ സീതതന്നെയുമാശ്ശേഷിച്ചു 
നിര്‍മ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ- 
ധര്‍മ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ. 
ചിന്മയന്‍ മായാമയനായ രാഘവന്‍ നിജ- 
ധര്‍മ്മദാരങ്ങളോടും കൂടവേ പുറപ്പെട്ടു. 
മദുനാദങ്ങള്‍തേടും വീണയും കുഴലുകള്‍ 
ശുംഗകാഹളങ്ങളും മദ്ുളമിടയ്ക്കകള്‍- 
ശുംഗാരരസപരിപൂര്‍ണ്ണവേഷങ്ങളോടും 
ആനതേര്‍കുതിരകാലാളായ പടയോടു- 


54 


അദ്ധ്യാത്മ രാമായണം 


മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും 
വേഗമോടയോദ്ധ്യയ്ക്കാമ്മാറങ്ങു തിരിച്ചപ്പോ- 
ളാകാശദേശ വിമാനങ്ങളും നിറഞ്ഞുതേ. 
സന്നാഹത്തോടുനടന്നീടുമ്പോള്‍ ജനകനും 
പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം 
വെണ്‍കൊറ്റക്കുടുതഴവെണ്‍ചാമരങ്ങളോടും 
തിങ്കള്‍മണ്ഡലം തൊഴുമാലവട്ടങ്ങളോടും 
ചെങ്കൊടിക്കൂുറകള്‍കൊണ്ടങ്കിതധ്വജങ്ങളും 
കുങ്ങമലയജകസ്‌തുരിഗന്ധത്തോടും 
നടന്നു വിരവോടു മൂുന്നുയോജനവഴി 
കടന്നനേരം കണ്ടു ദുര്‍ന്നിമിത്തങ്ങളെല്ലാം. 


ഭാര്‍ഗ്ഗവഗര്‍വ്വശമനം 


അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന്‍ 
ദുര്‍ന്നിമിത്തങ്ങളുടെ കാരണം ചൊല്ലുകെന്നാന്‍. 
മന്നവ! കുറഞ്ഞൊരു ഭീതിയുണ്ടാകുമിപ്പോള്‍ 
പിന്നേടമഭയവുമുണ്ടാമെന്നറിഞ്ഞാലും. 

ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടു 
ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും. 
ഇത്തരം വിധിസുതനരുളിച്ചെയ്ുന്നേരം 
പദ്ധതിമദ്ധ്യേ കാണായ്‌ വന്നു ഭാര്‍ഗ്ഗവനെയും 
നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും 
നീലലോഹിതശിഷ്യന്‍ ബാഡവാനലസമന്‍. 
ക്രൂദ്ധനായ്പരശുബാണാസനങ്ങളും പൂണ്ടു 
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോള്‍ ദശരഥന്‍ 
ബദ്ധസാദ്ധ്വസം വീണു നമസ്‌കാരവും ചെയ്താന്‍ 
ബുദ്ധിയുംകെട്ടു നിന്നു മറ്റുള്ള ജനങ്ങളും. 
ആര്‍ത്തനായ്‌ പംക്തിരഥന്‍ ഭാര്‍ഗ്ഗവരാമന്‍തന്നെ 
പേര്‍ത്തു വന്ദിച്ചു ഭക്ത്യാ കീര്‍ത്തിച്ചവന്‍ പലതരം:- 


കാര്‍ത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ! 
മാര്‍ത്താണ്ഡകാലം പരിത്രാഹി കാരുണ്യാംബുധേ 1 
ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി- 


55 


അദ്ധ്യാത്മ രാമായണം 


പുത്ര! മാം പരിത്രാഹി രേണുകാത്മജ! വിഭോ! 
പരശുപാണേ! പരിപാലയ കുലം മമ 
പരമേശ്വരപ്രിയ! പരിപാലയ നിത്യം. 
പാര്‍ത്ഥിവസമുദയരക്തതീര്‍ത്ഥത്തില്‍ കുളി- 
ച്ചാസ്ഥയാ പിതൃഗണതര്‍പ്പണം ചെയ്ത നാഥാ! 
കാത്തുകൊള്ളുക തപോവാരിധേ! ഭൃഗുപതേ! 
കാല്‍ത്തളിരിണ തവ ശരണം മമ വിഭോ! 
ഇത്തരം ദശരഥന്‍ ചൊന്നതാദരിയാതെ 
ബദ്ധരോഷേണ വഹ്ിിജ്വാല പൊങ്ങീടും വണ്ണം. 
വക്തും മദ്ധ്യാഹ്നാര്‍ക്കമണ്ഡലം പോലെ ദീപ്ത്യാ 
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാന്‍:- 


ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭൂവനത്തിങ്കല്‍ 
മാനവനായ ഭവാന്‍, ക്ഷത്രിയനെന്നാകിലോ 
നല്ലനില്ലരക്ഷണമെന്നോടു യുദ്ധംചെയ്‌ വാന്‌ 
വില്ലിങ്കല്‍ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേള്‍. 
നീയല്ലോ ബലാല്‍ ശൈവചാപം ഖണ്ഡിച്ചതെന്റെ- 
കയ്യിലുണ്ടൊരു ചാപം വൈഷ്ണവം മഹാസാരം 
ക്ഷത്രിയകുലജാതനാകില്‍ നീയിതുകൊണ്ടു 

സത്വരം പ്രയോഗിക്കില്‍ നിന്നോടു യുദ്ധം ചെയ്വാന്‍ 
അല്ലായ്കില്‍ കൂട്ടത്തോടെ സഹരിച്ചീടുന്നതു- 

ണ്ടില്ല സന്ദേഹമെനിക്കെന്നതു ധരിച്ചാലും 
ക്ഷത്രിയക്ലാന്തകന്‍ ഞാനെന്നതറിഞ്ഞീലേ? 
ശത്രുത്വം നമ്മില്‍ പണ്ടുപണ്ടേയുണ്ടെന്നോര്‍ക്ക നീ. 


രേണുകാത്മജനേവം പറഞ്ഞോരനന്തരം 
ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരകളും 
അന്ധകാരംകൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും 
സിന്ധുവാരിയുമൊന്നു കലങ്ങിമറിഞ്ഞിതു 
എന്തൊന്നു വരുന്നിതെന്നോര്‍ത്തു ദേവാദികളും 
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും 
പംക്തിസ്യന്ദനന്‍ ഭീതികൊണ്ടു വേപധൂപുണ്ടു 
സന്താപമുണ്ടായ്‌ വന്നു വിരിഞ്ചതനയനും 
ക്രദ്ധനാം പരശുരാമന്‍തന്നോടരുള്‍ചെയ്തു: 


56 


അദ്ധ്യാത്മ രാമായണം 


ചൊല്ലെഴും മഹാനുഭാവന്മാരാം പ്രാഡ്ധാത്മാക്കള്‍ 
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍ 
ആശ്രയമവര്‍ക്കെന്തോന്നുളളതു തപോനിധേ! 
സ്വാശ്രമകലധര്‍മ്മമെങ്ങനെ പാലിക്കുന്നു? 
നിന്തിരുവടി തിരുവുള്ളത്തിലേറുന്നതി- 
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ. 
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ- 
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും. 
ക്ഷത്രിയകുലത്തിങ്കലുല്‍ഭവിക്കുകയും ചെയ്തേന്‍ 
ശസ്ത്രാസ്ത്രപ്രയോഗസാമര്‍ത്ഥ്യമില്ലാതാനും 
ശത്രൂുമിത്രോദാസീനഭേദവുമെനിക്കില്ല 
ശത്രൂസംഹരംചെയ്വാന്‍ ശക്തിയുമില്ലയല്ലോ 
അന്തകാന്തകന്‍ പോലും ലംഘിച്ചീടുന്നതല്ല 
നിന്തിരുവടിയുടെ ചിന്തിതമതുമൂലം 

വില്ലിങ്ങു തന്നാലും ഞാനാകിലോ കുലച്ചീടാ- 
മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട 


സുന്ദരന്‍ സുകുമാരനിന്ദിരാപതി രാമന്‍ 
കന്ദര്‍പ്പകളേബരന്‍ കഞ്ജലോചനന്‍ പരന്‍ 
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി- 
വവന്ദാരകേന്ദ്രമുനിവ്വന്ദവന്ദിതന്‍ ദേവന്‍ 
മന്ദഹാസവും പൂണ്ടു വന്ദിച്ചു മന്ദേതരം 
നന്ദിച്ചു ദശരഥനന്ദനന്‍ വില്ലും വാങ്ങി 
നിന്നരുളുന്നനേരമീരേഴുലോകങ്ങളു- 
മൊന്നിച്ചുനിറഞ്ഞൊരു തേജസാ കാണായ്‌ വന്നു. 
കുലച്ചു ബാണമേകമെടുത്തു തൊടുത്താശു 
വലിച്ചു നിറച്ചുടന്‍ നിന്നിതു ജിതഭ്ൂമം 
ചോദിച്ചു ഭൃഗൃപതിതന്നോടു രഘുപതി 
മോദമോടരുളിച്ചെയ്തീടണം ദയാനിധേ! 
മാര്‍ഗ്ഗഠണം നിഷ്ഫലമായ്‌ വരികയില്ല മമ 
ഭാര്‍ഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം 
ശ്രീരാമവചനംകേട്ടന്നേരം ഭാര്‍ഗ്ഗവനു- 
മാരൂഡ്ദാനന്ദമതിനുത്തരമരുള്‍ചെയ്തു:- 


57 


അദ്ധ്യാത്മ രാമായണം 


ശ്രീരാമ! രാമ! മഹാബാഹോ! ജാനകീപതേ! 
ശ്രീരമണാത്മാരാമ! ലോകാഭിരാമ! രാമ! 
ശ്രീരാമ! സീതാഭിരാമാനന്ദാത്മക! വിഷ്ണോ! 
ശ്രീരാമരാമ! രമാരമണ! രഘുപതേ! 
ശ്രീരാമരാമ! പുരുഷോത്തമ! ദയാനിധേ! 
ശ്രീരാമ! സൃഷ്ടിസ്ഥിതിപ്രളയഹേതുമൂര്‍ത്തേ! 
ശ്രീരാമ! ദശരഥന്ദന! ഹൃഷീകേശ! 
ശ്രീരാമരാമരാമ! കനസല്യാത്മജ! ഹരേ! 


എങ്കിലോ പുരാവൃത്തം കേട്ടുകൊണ്ടാലും മമ 
പങ്കജവിലോചന! കാരുണ്യവാരിധേ: 
ചക്രതീര്‍ത്ഥത്തിങ്കല്‍ ചെന്നെത്രയും ബാല്യകാലേ 
ചക്രപാണിയെത്തന്നെ തപസ്സ്‌ ചെയ്തേന്‍ ചിരം 
ഉഗ്രമാം തപസ്സുകൊണ്ടിന്ദ്രിയങ്ങളെയെല്ലാം 
നിഗ്രഹിച്ചനുദിനം സേവിച്ചേന്‍ ഭഗവാനെ 
വിഷ്ണുസേവിതന്‍ ഭജനീയനീശ്വരന്‍ നാഥന്‍ 
മാധവന്‍ പ്രസാദിച്ചു മല്‍പുരോഭാഗേ വന്നു 
സാദരം പ്രത്യക്ഷനായരുളിച്ചെയ്തീടിനാന്‍ 
ഉത്തിഷ്‌റോത്തിഷ്ഠ ബ്രഹ്മന്‍! തുഷ്ടോഹം തപസാ 
തേ സിദ്ധിച്ചു സേവാഫലം നിനക്കെന്നറിഞ്ഞാലും 
മത്തേജോയുക്തന്‍ ഭവാനെന്നതുമറിഞ്ഞാലും 
കര്‍ത്തവ്യം പലതുണ്ടു ഭവതാ ഭൃഗുപതേ! 
കൊല്ലണം പിതൃഹന്താവാകിയ ഹേഹയനെ 
ചൊല്ലെഴും കാര്‍ത്തവീര്യാര്‍ജ്ജുനനാം നൃപേന്ദ്രനെ 
വല്ലജാതിയുമവന്‍ മല്‍ക്കുലാംശജനല്ലോ 

വല്ലഭം ധനുര്‍വ്വേദത്തിന്നവനേറുമല്ലോ 
ക്ഷത്രിയവംശമിരുപത്തൊന്നു പരിവ്വത്തി 

യുദ്ധേ നിഗ്രഹിച്ചു കാശ്യപനു ദാനം ചെയ്ക 
പൃഥ്വീമണ്ഡലമൊക്കെപ്പിന്നെശ്മാന്തിയെപ്രാപി- 
ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും 

പിന്നെ ഞാന്‍ ത്രേതായുഗേ ഭൂമിയില്‍ ദശരഥന്‍- 
തന്നുടെ തനയനായ്‌ വന്നവതരിച്ചീടും 

അന്നു കണ്ടിടാം തമ്മിലെന്നാലെന്നുടെ തേജ- 


58 


അദ്ധ്യാത്മ രാമായണം 


സ്പന്യൂനം ദാശരഥിതന്നിലാക്കീടുക നീ. 

പിന്നെയും തപസ്സുചെയ്താബ്രഹ്മപ്രളയാന്ത- 
മെന്നെസ്സേവിച്ചു വസിച്ചീടുക മഹാമുനേ! 
എന്നരുള്‍ചെയ്തു മറഞ്ഞീടിനാന്‍ നാരായണന്‍ 
തന്നിയോഗങ്ങളെല്ലാം ചെയ്തിതും ഞാനും നാഥ! 
നിന്തിരുവടിതന്നെ വന്നവതരിച്ചോരു 
പംക്തിസ്ൃന്ദനസുതനല്ലോ നീജഗല്‍പതേ! 
എങ്കിലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം 
നിങ്കലാക്കീടുവാനായ്തന്നിതു ശരാസനം 
ബ്രഹ്മാദിദേവകളാല്‍ പ്രാര്‍ത്ഥിക്കപ്പെട്ടുള്ളോരു 
കര്‍മ്മങ്ങള്‍ മായാബലംകൊണ്ടു സാധിപ്പിക്ക നീ. 
സാക്ഷാല്‍ ശ്രീനാരായണന്‍താനല്ലോ ഭവാന്‍ ജഗല്‍ 
സാക്ഷിയായിടും വിഷ്ണു ഭഗവാന്‍ ജഗന്മയന്‍ 
ഇന്നിപ്പോള്‍ സഫലമായ്‌ വന്നിതു മമ ജന്മം 
മുന്നഞ്ചെയ്തൊരു തപസ്സാഫല്യമെല്ലാം വന്നു. 
ബ്രഹ്മമുഖ്യന്മാരാലും കണ്ടു കിട്ടീടാതൊരു 
നിര്‍മ്മലമായ രൂപം കാണായ്‌ വന്നതുമൂലം 
ധന്യയായ്‌ കൃതാര്‍ത്ഥനായ്‌ സ്വസ്ഥനായ്‌ വന്നേനല്ലോ 
നിന്നുടെ രൂപമുള്ളില്‍ സന്തതം വസിക്കണം. 


അജ്ഞാനോല്‍ഭവങ്ങളെല്ലാം ജന്മാദിഷഡ്ഭാവങ്ങള്‍ 
സുജ്ഞാനസ്വരൂപനാം നിങ്കലില്ലല്ലോ പോറ്റ! 
നിര്‍വ്വികാരത്മാ പരിപൂര്‍ണ്ണനായിരിപ്പൊരു 
നിര്‍വ്വാണപ്രദനല്ലോ നിന്തിരുവടി പാര്‍ത്താല്‍. 
വഹ്നിയില്‍ ധൂമം പോലെ വാരിയില്‍ നുര പോലെ 
നിന്നുടെ മഹാമായാവൈഭവം ചിത്രം ചിത്രം. 
യാവല്‍പര്ൃന്തം മായാസംവൃതം ലോകമോര്‍ത്താല്‍ 
താവല്‍പര്യന്തമറിയാവല്ല ഭവത്തത്വം. 
സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും 
ത്വല്‍സേവാരതന്മാരാം മാനുഷര്‍ മെല്ലെമെല്ലെ 
സ്വന്മായാരചിതമാം സംസാരപാരാവാരം 
തന്മറുകരയേറീടുന്നിതു കാലംകൊണ്ടേ. 
ത്വൽജ്ഞാനപരന്മാരാം മാനുഷജനങ്ങള്‍ക്കു- 

ള്ള ജ്ഞാനം നീക്കുവോരു സല്‍ഗുൃരുലഭിച്ചീടും. 


59 


അദ്ധ്യാത്മ രാമായണം 


സല്‍ഗൃരരുവരങ്കല്‍നിന്നമ്പോടു വാക്യജ്ഞാന- 
മുള്‍ക്കാമ്പിലുദിച്ചീടും ത്വല്‍ൽപ്രസാദത്താലപ്പോള്‍. 
കര്‍മ്മബന്ധത്തിങ്കല്‍നിന്നാശു വേര്‍പെട്ടു ഭവ- 
ച്ചിന്മയപദത്തിങ്കലാഹന്ത ലയിച്ചീടും. 
ത്വല്‍ഭക്തിവിഹീനന്മാരായുള്ള ജനങ്ങള്‍ക്കു 
കല്‍പകോടികള്‍കൊണ്ടും സിദ്ധിക്കയില്ലയല്ലോ 
വിജ്ഞാനജ്ഞാനസുഖം മോക്ഷമെന്നറിഞ്ഞാലും 
അജ്ഞാനം നീക്കീ ത്വല്‍ബോധം മമ സിദ്ധിക്കണം. 
ആകയാല്‍ ത്വല്‍പാദപത്മങ്ങളില്‍ സദാകാല- 
മാകുലംകൂടാതൊരു ഭക്തി സംഭവിക്കണം. 

നമസ്തേ ജഗത്പതേ! നമസ്തേ രമാപതേ! 
നമസ്തേ ദാശരഥേ! നമസ്തേ സതാം പതേ! 
നമസ്തേ വേദപതേ! നമസ്തേ ദേവപതേ! 
നമസ്തേ മുഖപതേ! നമസ്തേ ധരാപതേ! 
നമസ്തേ ധര്‍മ്മപതേ! നമസ്തേ സീതാപതേ! 
നമസ്തേ കാരുണ്യാബ്ധേ! നമസ്തേ ചാരുമൂര്‍ത്തി! 
നമസ്തേ രാമരാമ! നമസ്തേ രാമചന്ദ്ര! 

നമസ്തേ രാമരാമ! നമസ്തേ രാമഭദ്ര! 

സന്തതം നമോസ്തുതേ ഭഗവന്‍! നമോസ്തുതേ 
ചിന്തയേ ഭവച്ചരണാംബൂജം നമോസ്തുതേ 
സ്വര്‍ഗ്ഗതിക്കായിട്ടെന്നാല്‍ സഞ്ചിതമായ പുണ്ു- 
മൊക്കെ നിന്‍ ബാണത്തിനു ലക്ഷ്യമായ്‌ ഭവിക്കണം. 


എന്നതു കേട്ടു തെളിഞ്ഞന്നേരം ജഗന്നാഥന്‍ 
മന്ദഹാസവും ചെയ്തു ഭാര്‍ഗ്ഗവനോടു ചൊന്നാൻ :- 
സന്തോഷം പ്രാപിച്ചേന്‍ ഞാന്‍ നിന്തിരുവടിയുള്ളി- 
ലെന്തെന്നു ചിന്തിച്ചതെന്നാലവയെല്ലാം തന്നേന്‍. 
പ്രീതികൈക്കൊണ്ടു ജമദഗ്നിപുത്രനുമപ്പോള്‍ 
സാദരം ദശരഥപുത്രനടരുള്‍ ചെയ്തു:- 
ഏതാനുമനുഗ്രഹമുണ്ടെന്നെക്കുറിച്ചെങ്കില്‍ 
പാദഭക്തന്മാരിലും പാദപത്മങ്ങളിലും 

ചേതസി സദാകാലം ഭക്തി സംഭവിക്കേണം 
മാധവ! രഘുപതേ! രാമ! കാരുണ്യാംബുധേ! 
ഇസ്തോത്രം മയാ കൃതം ജപിച്ചീടുന്നപുമാന്‍ 


60 


അദ്ധ്യാത്മ രാമായണം 


ഭക്തനായ്‌ തത്വജ്ഞനായീടണം വിശേഷിച്ചും 
മൃത്യു വന്നടുക്കുമ്പോള്‍ ത്വല്‍പാദാംബൂജസ്മൃതി 
ചീത്തേ സംഭവിപ്പതിന്നായനുഗ്രഹിക്കണം. 
അങ്ങനെ തന്നെയെന്നു രാഘവന്‍നിയോഗത്താല്‍ 
തിങ്ങിനെ ഭക്തിപൂണ്ടു രേണകാതനയനും 

സാദരം പ്രദക്ഷിണം ചെയ്തു കുമ്പിട്ടു കൂപ്പി 
പ്രീതനായ്‌ ചെന്നു മഹേന്ദ്രാചലം പുക്കീടിനാന്‍. 


ഭൂപതി ദശരഥന്‍താനതിസുന്തുഷ്ടനായ്‌ 
താപവുമകന്നു തല്‍പ്ുത്രനാം രാമന്‍തന്നെ 
ഗാഡമായാശ്ശേഷം ചെയ്താനന്ദാശ്രുക്കളോടും 
പ്രാഡ്ധാത്മാവായ വിധിനന്ദനനോടും കൂടി 
പുത്രന്മാരോടും പടയോടും ചെന്നയോദ്ധ്യയില്‍ 
സ്വസ്ഥമാനസനായ്‌ വാണീടിനാന്‍ കീര്‍ത്തിയോടെ. 
ശ്രീരാമാദികള്‍ നിജഭാര്യമാരോടും കൂടി 
സൈ്വെരമായ്‌ രമിച്ചവാണീടിനാരെല്ലാവരും 
വൈകുണ്ഠപൂരിതന്നില്‍ ശ്രീഭഗവതിയോടു 
വൈകുണ്ഠന്‍ വാഴും പോലെ രാഘവന്‍ സീതയോടും 
ആനന്ദമൂർത്തി മായാമാനുശവേഷം കൈക്കൊ- 
ണ്ടാനന്ദം പൂണ്ടു വസിച്ചീടിനാനനുദിനം. 
കേകയനരാധിപനാകിയ യുധാജിത്തും 
കൈകേയീതനയനെ കൂട്ടിക്കൊണ്ടങ്ങു ചെല്‍വാന്‍ 
ദുതനെയയച്ചതു കണ്ടൊരു ദശരഥന്‍ 
സോദരനായ്‌ മേവീടും ശത്രുഘ്‌നനോടും കൂടി 
സാദരം ഭരതനെപ്പോവാനായ്‌ നിയോഗിച്ചാ- 
നാദരവോടും നടന്നീടിനാരവര്‍കളം. 
മാതുലന്‍തന്നെക്കണ്ടു ഭരതശത്രുഘ്‌നന്മാര്‍ 
മോദമുള്‍ക്കൊണ്ടു വസിച്ചിടിനാരതുകാലം. 
മൈഥിലിയോടും നിജനന്ദനനോടും ചേര്‍ന്നു 
കാസല്യാദേവിതാനും പരമാനന്ദം പൂണ്ടാള്‍. 
രാമലക്ഷ്മണന്മാരാം പുത്രന്മാരോടും നിജ- 
ഭാമിനിമാരോടുമാനന്ദിച്ചു ദശരഥന്‍ 
സാകേതപുരിതന്നില്‍ സുഖിച്ചു വാണീടിനാന്‍ 
പാകശാസനനമരാലയേ വാഴുംപോലെ.. 


61 


അദ്ധ്യാത്മ രാമായണം 


നിര്‍വ്വികാരാത്മാവായ പരമാനന്ദമൂര്‍ത്തി 
സര്‍വ്വലോകാനന്ദാര്‍ത്ഥം മനുഷ്യാകൃതിപൂണ്ടു 
തന്നുടെ മായാദേവിയാകിയ സീതയോടു- 
മൊന്നിച്ചുവാണയോദ്ധ്യാപുരിതന്നിലന്നേ. 


ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ 
ബാലകാണ്ഡം സമാപ്തം 


62 


അദ്ധ്യാത്മ രാമായണം 


അയോദ്ധ്യാകാണ്ഡം 


താര്‍മകള്‍ക്കന്‍പുളള തത്തേ! വരികെടോ 
താമസശീലമകറ്റേണമാശു നീ. 
ദാമോദരന്‍ ചരിതാമൃതമിന്നിയു- 
മാമോദമുള്‍ക്കൊണ്ടു ചൊല്ലു സരസമായ്‌. 
എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവന്‍ 
പങ്കുമെല്ലാമകലും പലജാതിയും. 
സങ്കടമേതും വരികയുമില്ലല്ലോ 
പങ്കജനേത്രന്‍കഥകള്‍ കേട്ടീടിനാല്‍. 
ഭാര്‍ഗ്ഗവിയാകിയ ജാനകിതന്നുടെ 
ഭാഗ്യജലനിധിയാകിയ ജാനകിതന്നുടെ 
ഭാഗ്യജലനിധിയാകിയ രാഘവന്‍ 
ഭാര്‍ഗ്ഗവന്‍തന്നുടെ ദര്‍പ്പം ശമിപ്പിച്ചു 
മാര്‍ഗ്ഗവും പിന്നിട്ടയോദ്ധ്യാപുരി പുക്കു 
താതനോടും നിജമാതൃജനത്തോടും 
ധാതൃസുതനാം ഗുരുവരന്‍തന്നോടും 
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു 
മേദിനീപുത്രിയാം ഭാമിനിതന്നോടും 
വരന്നതിരേറ്റൊരു പഠരജനത്തോടും 
ചെന്നു മഹാരാജധാനിയകം പുക്കു 
വന്നിതു സൌഖ്യം ജഗത്തിനു രാഘവന്‍- 
തന്നുടെ നാനാ ഹഗണഗണം കാണ്‍കയാല്‍ 
രുദ്രന്‍ പരമേശ്വരന്‍ ജഗദീശ്വരന്‍ 
കദ്സുതഗണഭൂഷണഭൂഷിതന്‍ 
ചിദ്ദൂപനദ്വയന്‍ മൃത്യൂഞ്ജയൻ പരന്‍ 
ഭദ്പ്രദന്‍ ഭഗവാന്‍ ഭവഭഞ്ജനന്‍ 
രുദ്രാണിയാകിയ ദേവിക്കുടന്‍ രാമ- 
ഭദ്രകഥാമൃതസാരം കൊടുത്തപ്പോള്‍ 
വിദ്ദുമ തുല്യാധരിയായ ഗരിയാ- 
മദ്രിസുതയുമാനന്ദവിവശയായ്‌ 
ഭര്‍ത്തുപാദപ്രണാമംചെയ്തു സംപൂര്‍ണ്ണ- 
ഭക്തിയോടും പുനരേവമരുള്‍ചെയ്തു : 


63 


അദ്ധ്യാത്മ രാമായണം 


നാരായണന്‍ നളിനായതലോചനന്‍ 
നാരിജനമനോമോഹനന്‍ മാധവന്‍ 
നാരദസേവ്യന്‌ നളിനാസനപ്രിയന്‍ 
നാരകാരാതി നളിനശരഗുരു 

നാഥന്‍ നരസഖന്‍ നാനാജഗന്മയന്‍ 
നാദവിദ്യാത്മകന്‍ നാമസഹസ്രവാന്‍ 
നാളീകബാന്ധവ വംശസമുത്ഭവന്‍ 
ശ്രീരാമദേവന്‍ പരന്‍ പുരുഷോത്തമന്‍ 
കാരുണ്യവാരിധി കാമഫലപ്രദന്‍ 
രാക്ഷസവംശവിനാശനകാരണന്‍ 
സാക്ഷാല്‍ മുകുന്ദനാനന്ദപ്രദന്‍ പുമാന്‍ 
ഭക്തജനോത്തമഭൂക്തി മുക്തിപ്രദന്‍ 
ശക്തിയുക്തന്‍ ശരണാഗതവത്സലന്‍ 
വ്യക്തനവ്യക്തനനന്തനയാമയന്‍ 
സക്തിവിമുക്തന്‍ വിമുക്തഹദിസ്ഥിതന്‍ 
നക്തഞ്ചരേശ്വരനായ ദശാസ്യനു 
മുക്തി കൊടുത്തവന്‍തന്റെ ചരിത്രങ്ങള്‍ 
നക്തദീപം ജീവിതാവധി കേള്‍ക്കിലും 
തൃപ്തിവരാ മമ വേണ്ടില മുക്തിയും. 
ഇത്ഥം ഭഗവതി ഗരി മഹേശ്വരി 
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോള്‍ 
മന്ദസ്മിതം ചെയ്തു മന്മഥനാശനന്‍ 
സുന്ദരീ! കേട്ടുകൊള്‍കെന്നരുളിച്ചെയ്തു. 


നാരദരാഘവസംവാദം 


എങ്കിലൊരുദിനം ദാശരഥി രാമന്‍ 
പങ്കജലോചന്‍ ഭക്തപരായണന്‍ 
മംഗലദേവതാകാമുകന്‍ രാഘവ- 
നംഗജനാശനവന്ദിതന്‍ കേശവന്‍ 
അംഗജലിീലപുണ്ടന്ത: പുരത്തിങ്കല്‍ 
മംഗലഗാത്രിയാം ജാനകിതന്നോടും 
നീലോല്പലദഭളശ്യാമളവിഗ്രഹന്‍ 


64 


അദ്ധ്യാത്മ രാമായണം 


നീലോലല്‍ലപലദളലോലവിലോചനന്‍ 
നീലോപലാഭന്‍ നിരുപമന്‍ നിര്‍മ്മലന്‍ 
നീലഗളപ്രിയന്‍ നിത്യന്‍ നിരാമയന്‍ 
രത്നാഭരണവിഭൂഷിതദേഹനായ്‌ 
രത്നസിംഹാസനം തന്മേലനാകലം 
രത്‌നഭണ്ഡംപൂണ്ട വെഞ്ചാമരംകൊണ്ടു 
പത്നിയാല്‍ വിജിതനായതികോമളന്‍ 
ബാലനിശാകരഫാലദേശേ ലസ- 
ന്മാലേയപങ്കമലങ്കരിച്ചങ്ങിനെ 
ബാലാര്‍ക്കസന്നിഭകനസ്തുഭകന്ധരന്‍ 
പ്രാലേയഭാനുസമാനനയാ സമം? 
ലീലയാ താംബൂലചര്‍വ്വണാദ്യൈരതി- 
വേലം വിനോദിച്ചിരുന്നരുളുന്നേരം 
ആലോകനാര്‍ത്ഥം മഹാമുനി നാരദന്‍ 
ഭൂലോകമപ്പോളലങ്കരിച്ചീടിനാന്‍. 
മുഗ്ദ്ധശരച്ചന്ദ്രതുല്യതേജസ്സൊടും 
ശുദ്ധസ്പടികസങ്കാശശരീരനായ്‌ 
സത്വരമംബരത്തിങ്കല്‍ നിന്നാദരാ- 
ത്തത്രൈവ വേഗാലവതരിച്ചീടിനാന്‍. 
ശ്രീരാമദേവനും സംഭൂമം കൈക്കൊണ്ടു 
നാരദനെക്കണ്ടെഴുനേറ്റു സാദരം 
നാരീമണിയായ ജാനകിതന്നോടും 
പാരില്‍ വീണാശു നമസ്കരിച്ചീടിനാന്‌. 
പാദ്യാസനാചമനീയാര്‍ഗ്ഘ്യപൂര്‍വ്വക- 
മാദ്യേന പൂജിതനായൊരു നാരദന്‍ 
മന്ദം മുനിവരന്‍ തന്നോടരുള്‍ചെയ്തു: 
വന്ദേ പദം കരുണാനിധേ! സാമ്ത്രതം 
നാനാവിഷയസംഗംപൂണ്ടു മേവിന 
മാനസത്തോടു സംസാരികളായുളള 
മാനവന്മാരായ ഞങ്ങള്‍ക്കു ചിന്തിച്ചാല്‍ 
ജ്ഞാനിയാകും തവ പാദപങ്കേരുഹം 
കണ്ടുകൊള്‍വാനതിദുര്‍ല്ലഭം നിര്‍ണ്ണയം 
പണ്ടു ഞാന്‍ ചെയ്തൊരു പുണ്യഫലോദയം- 
കൊണ്ടു കണ്മോനവകാശവും വന്നിതു 


65 


അദ്ധ്യാത്മ രാമായണം 


പുണ്ഡരീകോത്ഭവപുത്ര! മഹാമുനേ! 
എന്നുടെ വംശവും ജന്മവും രാജ്യവ- 

മിന്നു വിശുദ്ധമായ്‌ വന്നു തപോനിധേ! 
എന്നാലിനിയെന്തു കാര്യമെന്നും പുന- 
രെന്നോടരുള്‍ചെയ്്‌കവേണം ദയാനിധേ! 
എന്തൊരു കാര്യം നിരൂപിച്ചെഴുന്നളളി? 
സന്തോഷമുള്‍ക്കൊണ്ടരുള്‍ചെയ്കയും വേണം. 
മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കില്‍ 
സന്ദേഹമില്ല സാധിപ്പിപ്പനെല്ലാമേ. 
ഇത്ഥമാകര്‍ണ്ണ്യ രഘുവരന്‍തന്നോടു 
മുഗ്ദ്ധഹാസേന മുനിവരനാകിയ 
നാരദനും ഭക്തവത്സലനാം മനു- 

വീരനെ നോക്കിസ്സരസമരുള്‍ചെയ്തു : 


എന്തിനെന്നെ മോഹിപ്പിപ്പതിന്നു നീ 
സന്തതം ലോകാനുകാരികളായതി- 
ചാതുര്യമുളെളാരു വാക്കുകളേറ്റവും 
മാധുര്യമോടു ചൊല്ലീടുന്നതിങ്ങനെ? 
മുഗ്ദ്ധങ്ങളായുള്ള വാക്യങ്ങളെക്കൊണ്ടു 
ചിത്തമോഹം വളര്‍ക്കേണ്ട രഘുപതേ! 
ലരകികമായുളള വാക്യങ്ങളെന്നാലും 
ലോകോത്തമന്മാര്‍ക്കു വേണ്ടിവരുമല്ലോ. 
യോഗേശനായ നീ സംസാരി ഞാനെന്നു 
ലോകേശ! ചൊന്നതു സത്യമത്രേ ദൃഡ്ധം. 
സര്‍വജഗത്തിനും കാരണഭൂൃതയായ്‌ 
സര്‍വമാതാവായ മായാഭഗവതി 
സര്‍വജഗല്‍പിതാവാകിയ നിന്നുടെ 
ദിവ്യഗൃഹിണിയാകുന്നതു നിര്‍ണയം. 
ഈരേഴുലോകവും നിന്റെ ഗൃഹമപ്പോള്‍ 
ചേരും ഗൃഹസ്ഥനാകന്നതെന്നുളളതും 
നിന്നുടെ സന്നിധിമാത്രേണ മായയില്‍- 
നിന്നു ജനിക്കുന്ന നാനാപ്രജകളും. 
അര്‍ണ്ണോജസംഭവനാദിതൃണാന്തമാ 
യൊന്നൊഴിയാതെ ചരാചരജന്തുക്കള്‍. 


66 


അദ്ധ്യാത്മ രാമായണം 


ഒക്കവേ നിന്നപധ്യം പുനരാകയാ- 
ലൊക്കും പറഞ്ഞതു സംസാരിയെന്നതും. 
ഇക്കണ്ട ലോകജന്തുക്കള്‍ക്കു സര്‍വദാ 
മുഖ്യനാകും പിതാവായതും നീയല്ലോ. 
ശുക്ടരക്താസിതവര്‍ണ്ണഭേദം പൂണ്ടു 
സത്വരജസ്തമോനാമഗുണത്രയ- 
യുക്തയായീടിന വിഷ്ണുമഹാമായാ 
ശക്തിയല്ലോ തവ പത്‌നിയാകുന്നതും. 
സത്വങ്ങളെജ്ജനിപ്പിക്കുന്നതുമവള്‍ 
സതൃം ത്വയോക്തമതിനില്ല സംശയം. 
പുത്രമിത്രാര്‍ത്ഥകളത്രവസ്തുക്കളില്‍ 
സക്തനായുളള ഗൃഹനാഥന്‍ മഹാമതേ! 


ലോകത്യമഹാഗേഹത്തിനു ഭവാ- 
നേകനായൊരു ഗഹസ്ഥനാകുന്നതും. 
നാരായണന്‍ നീ രമാദേവി ജാനകി 
മാരാരിയും നീയുമാദേവി ജാനകി. 
സാരസസംഭവനായതും നീ തവ 
ഭാരതീദേവിയാകുന്നതും ജാനകി. 
ആദിത്യനല്ലൊ ഭവാന്‍ പ്രഭാ ജാനകി 
ശീതികിരണന്‍ നീ രോഹിണീ ജാനകി 
ആദീതേയാധിപന്‍ നീ ശചീ ജാനകി 
ജാതവേദസ്സു നീ സ്വാഹാ മഹീസുത 
അര്‍ക്കജന്‍ നീ ദണ്ഡനീതിയും ജാനകി 
രക്ഷോവരന്‍ ഭവാന്‍ താമസി ജാനകി 
പുഷ്കരാക്ഷന്‍ ഭവാന്‍ ഭാര്‍ഗ്ഗവി ജാനകി 
ശക്രദൂതന്‍ നീ സദാഗതി ജാനകി 
രാജരാജന്‍ ഭവാന്‍ ഭാര്‍ഗ്ഗവി സംപല്‍കരീ സീതാ 
രാജരാജന്‍ നീ വസുന്ധരാ ജാനകി 
രാജപ്രവരകുമാരാ! രക്ഷുപതേ! 
രാജീവലോചന! രാമദയാനിധേ! 
രുദ്രനല്ലോ ഭവാന്‍ രുദ്രാണി ജാനകി 
സ്വര്‍ഗ്രമം നീ ലതാരൂപിണി ജാനകി 
വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു? 


67 


അദ്ധ്യാത്മ രാമായണം 


സത്യപരാക്രമ! സല്‍ഗുണവാരിധേ! 
യാതൊന്നു യാതൊന്നു പുല്ലിംഗവാചകം 
വേദാന്ത്യവേദ്യ! തല്‍സര്‍വവുമേവ നീ. 
ചേതോവിമോഹന! സ്ത്രീലിംഗവാചകം 
യാതൊന്നതൊക്കവേ ജാനകീദേവിയും. 
നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു- 
മെങ്ങുമേ കണ്ടീല കേള്‍പ്പാനുമില്ലല്ലോ. 
അങ്ങനെയുളെളാരു നിന്നെത്തിരഞ്ഞറി- 
ഞ്ഞെങ്ങനെ സേവിച്ചുകൊള്‍വു ജഗല്‍പതേ! 
മായയാല്‍ മുടി മറഞ്ഞിരിക്കുന്നൊരു 
നീയല്ലൊ നൂനമവ്യാകൃതമായതും. 
പിന്നെയതിങ്കല്‍ നിന്നുളള മഹത്തത്വ- 
മെന്നതതിങ്കല്‍നിന്നുണ്ടായി സൂത്രവും. 
സര്‍വാത്മകമായ ലിംഗമതിങ്കല്‍നി- 
ന്നര്‍വിപതേ! പുനരുണ്ടായ്‌ ചമഞ്ഞതും 
എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ- 
നിന്ദ്രിാജാലസംയുക്തമായോന്നല്ലോ 
ജന്മമൃതിസുഖദു:ഖാഭികളുണ്ടു 
നിര്‍മ്മലന്മാര്‍ ജീവനെന്നു ചൊല്ലുന്നതും. 
ചൊല്ലാവതല്ലാതനാദ്യവിദ്യാഖ്യയെ- 
ച്ചൊല്ലുന്നു കാരണോപാധിയെന്നും ചിലര്‍. 
സ്ഥൂലവും സൂക്ഷ്മവും കാരണമെന്നതും 
മുൂലമാം ചിത്തിനുളളോരുപാധിത്രയം. 
എന്നിവറ്റാല്‍ വിശിഷ്ടം ജീവനായതു- 
മന്യൂനനാം പരന്‍ പരമാത്മാവു 
രാജീവലോചനനാകുന്ന നീയല്ലോ. 
നിങ്കല്‍നിന്നുണ്ടായ്‌ വരുന്നിതു ലോകങ്ങള്‍ 
നിങ്കല്‍പ്രതിഷ്ഠിതമായിരിക്കുന്നതും 
നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ 
നിന്‍കളിയാകുന്നിതൊക്കെയോര്‍ക്കുംവിധ. 
കാരണമെല്ലാറ്റിനും ഭവാന്‍ നിര്‍ണ്ണയം 
നാരായണ! നരകാരേ! നരാധിപ! 
ജീവനും രജ്ജുവിങ്കല്‍ സര്‍പ്പമെന്നുളള 
ഭാവനകൊണ്ടു ഭയത്തെ വഹിക്കുന്നു. 


68 


അദ്ധ്യാത്മ രാമായണം 


നേരേ പരമാത്മാ ഞനെന്നറിയുമ്പോള്‍ 
തീരും ഭവഭയമൃത്യദു:ഖാദികള്‍. 
ത്വൽക്കഥാനാമശ്രവണാദികൊണ്ടുട- 
നുള്‍ക്കാമ്പിലുണ്ടായ്‌ വരും ക്രമാല്‍ ഭക്തിയും. 
ത്വല്‍ബോധവും മനക്കാമ്പിലുദിച്ചിടും 

ഭക്തി മുഴുത്തു തത്ത്വജ്ഞാനമുണ്ടായാല്‍ 
മുക്തിയും വന്നീടുമില്ലൊരു സംശയം. 
ത്വത്ഭക്തഭുതൃന്മാരിലേകനെ- 
ന്നല്പജ്ഞനാമെന്നെയും കരുതേണമേ! 
മായയാലെന്നെ മോഹിപ്പിയാതേ ജഗ- 
ന്നായക! നിത്യമനുഗ്രഹിക്കേണമേ! 
ത്വന്നാഭിപങ്കജത്തിങ്കല്‍നിന്നേകമോ 
മുന്നമുണ്ടായി ചതുര്‍മ്മുഖന്‍ മല്‍പിതാ. 
നിന്നുടെ പനത്രനായ്‌ ഭക്തനായ്‌ മേവിനോ- 
മെന്നെയനുഗ്രഹിക്കേണം വിശേഷിച്ചും. 
പിന്നേയും പിന്നേയും വീണു നമസ്കരി- 
ചെന്നീവണ്ണം പറഞ്ഞീടിനാന്‌ നാരദന്‍. 
ആനന്ദബാഷ്പപരിപ്തതനേത്രനായ്‌ 
വീണാധരന്‍ മുനി പിന്നെയും ചൊല്ലിനാൻ : 


ഇപ്പോളിവിടേക്കു ഞാന്‍ വന്ന കാരണ- 
മുല്പലസംഭവന്‍ തന്റെ നിയോഗത്താല്‍. 
രാവണനെക്കൊന്നു ലോകങ്ങള്‍ പാലിപ്പാന്‍ 
ദേവകളോടരുള്‍ചെയ്തുകാരണം 
മര്‍ത്ത്യനായ്‌ വന്നു ജനിച്ചു ദശരഥ- 
പുത്രനായെന്നതോ നിശ്ചയമെങ്കിലും 
പൂജ്യനായോരു ഭവാരനദ്ദശരഥന്‍ 
രാജ്യരക്ഷാര്‍ത്ഥമഭിഷേകമിക്കാലം 
ചെയ്യുമാറെന്നൊരുന്മെട്ടിരിക്കുന്നിതു 
നീയുമതിന്നനുകൂലമായ്‌ വന്നീടും 
പിന്നെദ്ദശമുഖനെക്കൊന്നുകൊളളുവാ- 
നെന്നുവകാശമുണ്ടായ്‌ വരായല്ലോ. 
സത്യത്തെ രക്ഷിച്ചുകൊളളുകെന്നെന്നോടു 
സത്വരം ചെന്നു പറകെന്നരുള്‍ ചെയ്തു 


69 


അദ്ധ്യാത്മ രാമായണം 


സത്യസന്ധന്‍ ഭവാനെങ്കിലും മാനസേ 
മര്‍ത്ത്യജന്മം കൊണ്ടു വിസ്‌മൃതനായ്‌ വരും. 
ഇത്തരം നാരദന്‍ ചൊന്നതു കേട്ടതി- 
നുത്തരമായരുള്‍ ചെയ്തിതു രാഘവന്‍ : 


സത്യത്തെ ലംഘിക്കയില്ലൊരുനാളും ഞാന്‍ 
ചിത്തേ വിഷാദമുണ്ടാകായ്കയ്‌തു മൂലം 
കാലവിളംബനമെന്തിനെന്നല്ലല്ലീ 
മുലമതിനുണ്ടതും പറഞ്ഞീടുവന്‍. 
കാലാവലോകനം കാര്യസാദ്ധ്യം നൃണാം. 
കാലസ്വരൂപനല്ലോ പരമേശ്വരന്‍. 
പ്രാരബ്ദകര്‍മ്മഫഥലനഘക്ഷയം വരു- 
ന്നേരത്തൊഴിഞ്ഞുമാരാവതില്ലാര്‍ക്കുമേ. 
കാരണമാത്രം പുരുഷപ്രയാസമെ- 
ന്നാരുമറിയാതിരിക്കയുമില്ലല്ലോ. 

നാളെ വനത്തിനു പോകുന്നതുണ്ടു ഞാന്‍ 
നാളികലോചനന്‍പാദങ്ങള്‍ തന്നാരണ 
പിന്നെച്ചതുര്‍ദ്ദശസംവത്സരം വനം- 
തന്നില്‍ മുനിവേഷമൊടു വാണിടുവന്‍. 
എന്നാല്‍ നിശാചരവംശവും രാവണന്‍- 
തന്നെയും കൊന്നു മുദിക്കുന്നതുണ്ടല്ലോ. 
സീതയെക്കാരണഭൂൃതയാക്കിക്കൊണ്ടു 
യാതുധാനാന്വയനാശംവരുത്തുവന്‍ 
സത്യമിതെന്നരുള്‌ ചെയ്തു രഘുപതി- 
ചിത്തപ്രമോദേന നാരദനന്നേരം 
രാഘവന്‍തന്നെ പ്രദക്ഷിണവും ചെയ്തു 
വേഗേന ദണ്ഡനമസ്‌ക്കാരവും ചെയ്തു 
ദേവമുനിീന്ദ്രനനുജ്ഞയും കൈക്കൊണ്ടു 
ദേവലോകം ഗമിച്ചീടിനാനാദരല്‍. 
നാരദരാഘവസംവാദമിങ്ങനെ 

നേരെ പഠിക്കതാന്‍ കേള്‍ക്കതാനോര്‍ക്കതാന്‍ 
ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു 
മുക്തി ലഭിക്കുമതിനില്ല സംശയം. 


70 


അദ്ധ്യാത്മ രാമായണം 


ശേഷമിന്നും കഥ കേള്‍ക്കണമെങ്കിലോ 
ദോഷമകലുവാന്‍ ചൊല്ലന്നതുണ്ടു ഞാന്‍. 


ശ്രീരാമാഭിഷേകാരംഭം 


എങ്കിലോ രാജാ ദശരഥനേകദാ 
സങ്കലിതാനന്ദരാമ്മാറിരിക്കുമ്പോള്‍ 
പങ്കകസംഭവപുത്രന്‍ വസിഷ്ഠനാം 

തന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാൻ: 
പരജനങ്ങളും മന്ത്രിമുഖ്യന്മാരും 
ശ്രീരാമനെ പ്രശംസിക്കുന്നിതെപ്പൊഴും. 
ഓരോ ഗുണഗണം കണ്ടവര്‍ക്കുണ്ടക- 
വൃദ്ധനായ്‌ വന്നിതു ഞാനുമൊട്ടാകയാല്‍ 
പുത്രരില്‍ ജ്യേഷ്ഠനാം രാമകുമാരനെ 
പൃത്ഥ്വീപരിപാലനാര്‍ത്ഥമഭിഷേക- 
മെത്രയും വൈകാതം ചെയ്യേണമെന്നു ഞാന്‍ 
കല്പിച്ചടിപ്പോഴേതങ്ങിനെയെങ്കില- 
തുള്‍പ്പുവിലോര്‍ത്തു നിയോഗിക്കയും വേണം. 
ഇപ്രജകള്‍ക്കനുരാഗമവങ്കലു- 
ണ്ടെപ്പോഴുമറ്റമതോര്‍ത്തുകണ്ടീലയോ? 
വന്നീലമാതുലനെക്കാണ്മതിന്നേറെ 
മുന്നമേ പോയ ഭരതശത്രുഘ്‌നന്മാര്‍. 
വന്നു മുഹൂര്‍ത്തമടുത്തദിനം തന്നെ 
പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം. 
എന്നാലവര്‍ വരുവാന്‍ പാര്‍ക്കയില്ലിനി- 
യൊന്നുകൊണ്ടുമതു നിര്‍ണ്ണയം മാനസേ. 
എന്നാലതിനു വേണ്ടുന്ന സംഭാരങ്ങ- 
ളിന്നുതന്നേ ഹത സംഭരിച്ചീടണം. 
രാമനോടും നിന്തിരുവടി വൈകാതെ 
സാമോദമിപ്പോഴേ ചെന്നറിയിക്കണം. 
തോരണപങ്ക്തികളെല്ലാമുയര്‍ത്തുക 
ചാരുപതാകകളോടുമത്യന്നതം. 
ഘോരമായുളള പെരുമ്പറനാദവും 
പൂരിക്ക ദിക്കുകളൊക്കെ മുഴങ്ങവേ. 


71 


അദ്ധ്യാത്മ രാമായണം 


മന്നവനായ ദശരഥനാരാല്‍ 
പിന്നെസ്സുമന്ത്രരെ നോക്കിയരുള്‍ ചെയ്തു: 


എല്ലാം വസിഷ്ഠനരുളിചെചയ്യുംവണ്ണം 
കല്യാണമുള്‍ക്കൊണ്ടൊരുക്കിക്കൊടുക്ക നീ. 
നാളെ വേണമഭിഷേകമിളമയായ്‌ 
നാളീകനേത്രനാം രാമനു നിര്‍ണ്ണയം. 
നന്ദിതനായ സുമന്ത്രരുള്‍ചെയ്താലു- 
വന്ദിച്ചു ചൊന്നാൻ വസിഷ്ഠനോടാദരാല്‍ : 


എന്തോന്നു വേണ്ടുന്നതെന്നരുള്‍ ചെയ്താല്‌ 
മന്തരമെന്നിയേ സംഭരിച്ചീടുവന്‍. 

ചിത്തേ നിരുപിച്ചുകണ്ടു സുമന്>ത്രേരോ- 
ടിത്ഥം വസിഷ്ഠമുനിയുമരുള്‍ചെയ്തു : 


കേള്‍ക്ക നാളെപ്പലര്‍കാലേ ചമയിച്ചു 
ചേല്ക്കണ്ണിമാരായ കന്യകമാരെല്ലാം 
മദ്ധ്യകക്ഷ്യേ പതിനാറുപേര്‍ നില്‍ക്കണം 
മത്തഗജങ്ങളെ പൊന്നണിയിക്കണം. 
ഐരാവതകുലജാതനാം നാല്ക്കൊമ്_- 
നാരാല്‍ വരേണമലങ്കരിച്ചങ്കണേ 
ദിവ്യനാനാതീര്‍ത്ഥവാരിപൂര്‍ണ്ണങ്ങളായ്‌ 
ദിവ്യരത്‌നങ്ങളമഴ്ത്തി വിചിത്രമായ്‌ 
സ്വര്‍ണ്ണഠകലശസഹസ്രം മലയജ- 
പര്‍ണ്ണങ്ങള്‍ കൊണ്ടു വായ്കെട്ടി വെച്ചീടണം. 
പുത്തന്‍ പുലിത്തോല്‍ വരുത്തുക മുന്നിഹ 
ഛത്രം സുവര്‍ണ്ഠദണ്ഡം മണിശോഭിതം. 
മുക്താമണിമാല്യരാജിതനിര്‍മ്മല- 
വസ്ത്രങ്ങള്‍ മാല്യങ്ങളാഭരണങ്ങളും 
സല്‍കൃതന്മാരാം മുനിജനം വന്നിഹ 
നില്ക്ക കുശപാണികളായ്‌ സഭാന്തികേ. 
നര്‍ത്തകിമാരൊടു വാരവധ്ൂജനം 
നര്‍ത്തകഗായകവൈണികവര്‍ഗ്ഗവും 


72 


അദ്ധ്യാത്മ രാമായണം 


ദിവ്യവാദ്യങ്ങളോല്ലാം പ്രയോഗിക്കണ- 
മുനീശ്വരാങ്കണേ നിന്നു മനോഹരം. 
ഹസ്തൃശ്വപത്തിരഥാദിമഹാബലം 
വസ്ത്രാദ്യലങ്കാരമോടു വന്നീടണം. 
ദേവാലങ്ങള്‍തോറും ബലിപൂജയും 
ദീപാവലികളും വേണം മഹോത്സവം. 
ഭൂപാലരേയും വരുവാന്‍ നിയോഗിക്ക 
ശോഭയോടെ രാഘവാഭിഷേകാര്‍ത്ഥമായ്‌. 
ഇത്ഥം സുമന്ത്രരേയും നിയോഗിച്ച നീ- 
സത്വരം തേരില്‍ക്കരേറി വിസിഷ്ഠനും 
ദാശരഥിഗ്രഹമെത്രയും ഭാസ്വര- 

മാശു സന്തോഷേണ സമ്പത്രാപ്യ സാദരം 
നിന്നുതുനേരമറിഞ്ഞു രഘുവരന്‍ 

ചെന്നുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍. 
രത്നാസനവും കൊടുത്തിരുത്തീ തദാ 
പത്‌്നിയോടുമതിഭക്ത്യാ രഘുത്തമന്‍ 
പൊല്‍ക്കലശസ്ഥിതനിര്‍മ്മലവാരിണാ 
തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും 
ഉത്തമംഗേന ധരിച്ചു വിശുദ്ധനായ്‌ 
ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു : 
പുണ്യവാനായേനടിയനതീവ കേ- 

ളിന്നു പാദോദകതീര്‍ത്ഥം ധരിക്കയാല്‍. 
എന്നിങ്ങനേ രാമചന്ദ്രവാക്യം കേട്ടു 
നന്നായ്‌ ച്വിരിച്ചു വസിഷ്ഠനരുള്‍ ചെയ്തു : 
നന്നുനന്നെത്രയും നിന്നുടെ വാക്കുക- 
ളൊന്നുണ്ടു ചൊല്ലുന്നിതിപ്പോള്‍ നൃപാത്മജ! 
ത്വല്‍പാദപങ്കജതീര്‍ത്ഥം ധരിക്കാന്‍ 
ദര്‍പ്പകവൈരിയും ധന്യനായീടിനാന്‍. 
ത്വല്‍പാദതീര്‍ത്ഥവിശുദ്ധനായ്‌ വന്നിതു 
മല്‍പിതാവായ വിരിഞ്ചനും ഭൂപതേ! 
ഇപ്പോള്‍ മഹാജനങ്ങള്‍ക്കുപദേശാര്‍ത്ഥ- 
മത്ഭുതവിക്രമ! ചൊന്നതു നീയെടോ. 
നന്നായറിഞ്ഞിരിക്കുന്നിതു നിന്നെ ഞാ- 
നിന്നവനാകുന്നതെന്നതുമിന്നെടൊ! 


73 


അദ്ധ്യാത്മ രാമായണം 


സാക്ഷാല്‍ പരബ്രഹ്മമാം പരമാത്മാവു 
മോക്ഷദന്‍ നാനാജഗന്മയനീശ്വരന്‍ 
ലക്ഷ്മീഭഗവതിയോടും ധരണിയി- 
ലിക്കാലമത്ര ജനിച്ചിതു നിശ്ചയം. 
ദേവകാര്യാര്‍ത്ഥസിദ്ധ്യര്‍ത്ഥം കരുണയാ 
രാവണനെക്കൊന്നു താപം കെടുപ്പാനും 
ഭക്തജനങ്ങള്‍ക്കു മുക്തി സിദ്ധിപ്പാനു- 
മിത്ഥമവതരിച്ചീടിന ശ്രീപതേ! 
ദേവകാര്യര്‍ത്ഥമതീവ ഗുഹ്യം പുന- 

രേവം വെഷിച്ചത്തിടാഞ്ഞിതു ഞാനിദം. 
കാര്യങ്ങളെല്ലാമനുഷ്ഠിച്ചു സാധിക്ക 
മായയാ മായാമനുഷ്യനായ്‌ ശ്രീനിധേ! 
ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാന്‍ 
ശിക്ഷിക്കവേണം ജഗദ്ധിതാര്‍ത്ഥം പ്രഭോ! 
സാക്ഷാല്‍ ചരാചരാചാര്യനല്ലോ ഭവാ- 
നോക്കില്‍ പിത്രണാം പിതാമഹമനും ഭവാന്‍. 
സര്‍വേഷ്വഗോചരനായന്തര്യാമിയായ്‌ 
സര്‍വജഗദ്യന്ത്രവാഹകനായ നീ 
ശുദ്ധതത്തവാത്മകമായൊരു വിഗ്രഹം 
ധൃത്വാ നിജാധീനസംഭവനായുടന്‍ 
മര്‍ത്ത്യവേഷേണ ദശരഥപുത്രനായ്‌ 
പൃത്ഥ്വീതലേ യോഗമായയാ ജാതനാം. 
എന്നതു മുന്നേ ധരിച്ചിരിക്കുന്നു ഞാ- 
നെന്നോടു ധാതാവുതാനരുള്‍ചെയ്്‌കയാല്‍. 
എന്നതിഞ്ഞാത്ര സൂര്യാന്വയത്തിനു 

മുന്നേ പുരോഹിതനായിരുന്നു മുദാ. 
ഞാനും ഭവാനോടു സംബന്ധകാംക്ഷയാ 
നൂനം പുരോഹിതകര്‍മ്മമനുഷധിച്ചു 
നിന്ദ്യമായുളളതു ചെയ്താലൊടുക്കത്തു 
നന്നായ്‌ വരികിലതും പിഴയല്ലല്ലോ 

ഇന്നു സഫലമായ്‌ വന്നു മനോരഥ- 
മൊന്നപേക്ഷിക്കുന്നുതുണ്ടു ഞാനിന്നിയും. 
യോഗേശ! തേ മഹാമയാഭഗവതി 
ലോകൈകമോഹിനി മോഹിപപ്പിയായ്കുമേ. 


74 


അദ്ധ്യാത്മ രാമായണം 


ത്വല്‍പ്രസംഗാല്‍ സര്‍വമുക്തമിപ്പോളിദ- 
മപ്രവക്തവ്യം മയാ രാമ! കുത്രചില്‍. 

രാജാ ദശരഥന്‍ ചൊന്നതുകാരണം 
രാജീവനേത്ര! വന്നേനിവിടേക്കു ഞാന്‍. 
ഉണ്ടദിഷേകമടുത്തനാളെന്നതു 

കണ്ടു ചൊല്‍വാനായുഴറിവന്നേനഹം. 
വൈദേഹിമയോടുമപവാസവും ചെയ്തു 
മേദിനിതന്നില്‍ ശയനവും ചെയ്യണം. 
ബ്രഹ്മചര്യത്തോടിരിക്ക ഞാനോരോരോ 
കര്‍മ്മങ്ങള്‍ ചെന്നങ്ങൊരുക്കുവാന്‍ വൈകാതെ. 
വന്നീടുഷസ്സിനു നീയെന്നരുള്‍ ചെയ്തു 
ചെന്നു തേരില്‍ കരേറി മുനിശ്രേഷ്ഠനും. 
പിന്നെ ശ്രീരാമനും ലക്ഷ്മണനന്‍തന്നോടു 
ന്നനേ ചിരിച്ചരുള്‍ചെയ്തു രഹസ്യമായ്‌ : 
താതനെനിക്കഭിഷേകമിളമയായ്‌ 
മോദേന ചെയ്യമടുത്തനാള്‍ നിര്‍ണ്ണയം. 
തത്ര നിമിത്തമാത്രം ഞാനതിന്നൊരു 
കര്‍ത്താവു നീ രാജ്യഭോക്തവും നീയത്രേ. 
വത്സ! ത്വം മമ ബഹി:പ്രാണനാകയാ-ം 
ലുത്സവത്തിനു കോപ്പിട്ടുകൊള്‍കാശു നീ. 
മത്സമനാകുന്നതും ഭവാന്‍ നിശ്വയം 
മത്സരിപ്പാനില്ലിതിന്നു നമ്മോടാരും. 
ഇത്തരമോരോന്നരുള്‍ചെയ്തിരിക്കുമ്പോള്‍ 
പൃത്ഥവീന്ദ്രഗേഹം പ്രവിശ്യവസിഷ്ഠനും 
വൃത്താന്തമെല്ലാം ദശരഥന്‍തന്നോടു 
ചിത്തമോദാലറിയിച്ചു സമസ്തവും. 
രാജീവസംഭവനന്ദന്‍ തന്നോടു 

രാജാ ദശരഥനാനന്ദപൂര്‍വകം 
രാജീവനേത്രാഭിഷേകവ്വത്താന്തങ്ങള്‍ 
പൂജാവിധാനേന ചൊന്നതു കേള്‍ക്കയാല്‍ 
കനസല്യയോടും സുമിത്രയോടും ചെന്നു 
കനതുകമോടു പൂജിച്ചിതു ലക്ഷ്മിയെ. 
നാഥേ! മഹാദേവി! നീയേ തുണയെന്നു 
ചേതസി ഭക്ത്യാ വണങ്ങി! വാണീടിനാള്‍. 


75 


അദ്ധ്യാത്മ രാമായണം 


അഭിഷേകവിഘ്‌നം 


സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍ 
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ. 
കേകയപുത്രീവശഗതനാകയാ- 
ലാകുലമുളളില്‍ വളരുന്നിതേറ്റവും. 

ദുര്‍ഗ്ഗേ ഭഗവതീ ദുഷ്‌കൃതനാശിനി! 
കാമുകനല്ലോ നൃപതി ദശരഥന്‍ 

കാമിനി കൈകേയീചിത്തമെന്തീശ്വരാ! 
നല്ലവണ്ണം വരുത്തേണ മെന്നിങ്ങനെ 
ചൊല്ലി വിഷാദിച്ചിരിക്കുന്നതുനേരം 
വാനവരെല്ലാരുമൊത്തു നിരൂപിച്ചു 
വാണീഭഗവതിതന്നോടപേക്ഷിച്ചു : 
ലോകമാതാവേ! സരസ്വതീ! ഭാരതീ! 
വേഗാലയോദ്ധ്യയെക്കഴുന്നളളുകവേണം. 
രാമാഭിഷേകവിഘ്‌നം വരുത്തീടുവാ- 
നാമവരാരും മറ്റില്ല നിരുപിച്ചാല്‍. 
ചെന്നുടന്‍മന്ഥരതന്നുടെ നാവിന്മേല്‍- 
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു 
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു- 
തന്നെ പറയിച്ചുകൊണ്ടു മുടക്കണം. 
പിന്നെയിങ്ങോട്ടെഴുന്നളളാം മടിക്കരു- 
തെന്നമരന്മാര്‍ പറഞ്ഞോരനന്തരം 
വാണിയും മന്ഥരതന്‌ വദനാന്തരേ 
വാണീടിനാള്‍ ചെന്നു ദേവകാര്യാര്‍ത്ഥമായ്‌. 
മന്നവന്‍ ചാപബാണങ്ങളും കൈക്കൊണ്ടു 
തന്നുടെ സൈന്യസമേതം തേരിലേറിനാന്‍. 
നിന്നോടുകൂടവേ വിണ്ണിലകംപുക്കു 
സന്നദ്ധനായ്‌ ചെന്നസുരരോടേറ്റിപ്പോള്‍ 
ഛിന്നമായ്‌ വന്നു രഥാക്ഷകീലം പോരി- 
ലെന്നതറിഞ്ഞതുമില്ല ദശരഥന്‍. 

സത്വരം കീലരസ്ധ്രത്തിങ്കല്‍ നിന്നുടെ. 
ശത്രുക്കളേ വധം ചെയ്തു പൃത്ഥീന്ദ്രനും 
യുദ്ധനിവ്ൃത്തനായോരു ദശാന്തരേ 


76 


അദ്ധ്യാത്മ രാമായണം 


നിന്‍ തൊഴില്‍ കണ്ടതിസന്തോഷമുള്‍ക്കൊണ്ടു 
ചെന്തളിര്‍മേനി പുണര്‍ന്നു പുണര്‍ന്നുടന്‍ 
പുഞ്ചിരിപൂണ്ടു പറഞ്ഞിതു ഭൂപനും: 

നിന്‍ ചരിതം നന്നുനന്നു നിരൂപിച്ചാൽ 
രണ്ടു വരം തരാം നീയെന്നെ രക്ഷിച്ച- 
കൊണ്ടതുമൂലം വരിച്ചുകൊണ്ടാലും നീ. 
ഭര്‍ത്തൃവാക്യം കേട്ടു നിയതമന്നേരത്തു 
ചിത്തസമ്മോദംകലര്‍ന്നു ചൊല്ലീടിനാള്‍: 
ദത്തമായോരു വരദ്വയം സാദരം 
ന്യസ്തം ഭവതി മയാ നൃപതീശ്വര! 
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ- 
ലൂനംവരാതെ തരികെന്നതേ വേണ്ടു. 
എന്നു പറഞ്ഞിരിക്കുന്ന വരദ്വയ- 
മിന്നപേക്ഷിച്ചുകൊളേളണം മടിയാതെ. 
ഞാനും മറന്നുകിടന്നിതു മുന്നമേ 

മാനസേ തോന്നീ ബലാലീശ്വരാജ്ഞയാ. 
ധീരതയോടിനി ക്ഷിപ്രമിപ്പോള്‍ ക്രോധാ- 
ഗാരം പ്രവിശ്യ കോപേന കിടക്ക നീ. 
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി- 
ശോഭപൂണ്ടോരു കാര്‍കുന്തലഴിച്ചിട്ടു 
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ 
ഭൂമിയില്‍ത്തന്നേ മലിനാംബരത്തോടും 
കണ്ണനീരാലേ മുഖവും മലകളും 

നന്നായ്‌ നനച്ചു കരഞ്ഞുകരഞ്ഞുകൊ- 
ണ്ടര്‍ത്ഥിച്ചുകൊള്‍ക വരദ്വയം ഭൂപതി 
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം 

മന്ഥര ചൊന്നപോലേയതിനേതുമൊ- 
രന്തരം കൂടാതെ ചെന്നു കൈകേകിയും 
പത്ഥ്യമിതൊക്കെത്തനിക്കെന്നു കല്പിച്ചു 
ചിത്തമോഹേന കോപാലയം മേവിനാള്‍. 
കൈകേയി മന്ഥരയോടു ചൊന്നാളിനി 
രാഘവന്‍ കാനനത്തിനു പോവോളവും 
ഞാനിവിടെക്കിടന്നീടുവ, നല്ലായ്കില്‍ 
പ്രാണനേയും കളഞ്ഞിടുവന്‍ നിര്‍ണ്ണയം. 


77 


അദ്ധ്യാത്മ രാമായണം 


ഭൂപരിത്രാണാര്‍ത്ഥ മിന്നു ഭരതനു 

ഭൂപതി ചെയ്താനഭിഷേകമെങ്കില്‍ ഞാന്‍ 
വേറെ നിനക്കു ഭോഗാര്‍ത്ഥമായ്‌ നല്‍ൽകുവന്‍ 
നൂറു ദേശങ്ങളതിനില്ല സംശയം 
ഏതുമിതിന്നൊരിളക്കം വരായ്കയതില്‍ നീ 
ചേതസി ചിന്തിച്ച കാര്യം വരും ദൃസ്ധം. 
എന്നു പറഞ്ഞു പോയീടിനാള്‍ മന്ഥര 
പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും. 
ധീരനായേറ്റം ദയാന്വിതനായ്‌ ഗുണാ- 
ചാരസംയുക്തനായ്‌ നീതിജ്ഞനായ്‌ നിജ- 
ദേശികവാക്യസ്ഥിതനായ്‌ സുശീലനാ- 
ശിഷ്ടനായുളളവനെന്നങ്ങിരിക്കലും 
ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാല്‍ 
സജ്ജനനിന്ദ്യനായ്‌ വന്നുകൂടും ദൃസ്ധം. 
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേ 
വര്‍ജ്ജിക്കവേണം പ്രയത്‌്നേന സല്‍പുൂമാന്‍ 
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം. 


എങ്കിലോ രാജാദശരഥനാദരാല്‍ 
പങ്കജനേത്രാഭ്യദയംനിമിത്തമായ്‌ 
മന്ത്രിപ്രഭതികളോടും പറഞ്ഞുകൊ- 
ണ്ടന്തഃപുരമകംപുക്കരുളീടിനാന്‍. 
അന്നേരമാത്മപ്രിയതമയാകിയ 

തന്നുടെ പത്‌്നിയെക്കാണായ്ക കാരണം 
എത്രയും വിഹ്വലനായോരു ഭൂപനും 
ചിത്തതാരിങ്കല്‍ നിരൂപിച്ചിതീദ്ൃശം : 
മന്ദിരംതന്നില്‍ ഞാന്‍ ചെന്നുകൂടുംവിധന 
മന്ദമിസ്തംചെയ്തരികേ വരും പുരാ. 
സുന്ദരിയാമിവളിന്നെങ്ങു പോയിനാള്‍ 
മന്ദമാകുന്നിതുന്മേഷമെന്മാനസേ. 
ചൊല്ലുവിന്‍ ദാസികളേ! ഭവത്സ്വാമിനി 
കല്യണഗാത്രി മറ്റെങ്ങു പോയിടിനാള്‍? 
ഏവം നരപതി ചോദിച്ചനേരത്തു 
ദേവിതന്നാളിമാരും പറഞ്ഞീടിനാര്‌ : 


78 


അദ്ധ്യാത്മ രാമായണം 


ക്രോധാലയം പ്രവേശിച്ചിതതിന്മുല- 
മേതുമറിഞ്ഞീല ഞങ്ങളോ മന്നവ! 

തത്ര ഗത്വാ നിന്തിരുവടി ദേവിതന്‍ 
ചിത്തമനുസരിച്ചീടുക വൈകാതെ. 
എന്നതു കേട്ടു ഭയേന മഹീപതി 
ചെന്നങ്ങരികത്തിരുന്നു സസംഭൂമം 
മന്ദമന്ദം തലോടിത്തലോടി പ്രിയേ 
സുന്ദരീ ചൊല്ലുചൊല്ലെന്തിതു വല്ലഭേ! 
നാഥേ! വെറുനിലത്തുളള പൊടിയണി- 
ഞ്ഞാതങ്കമോടുകിടക്കുന്നതെന്തു നീ? 
ചേതോവിമോഹനരൂപേ! ഗുണശീലേ! 
ഖേദമണ്ടായതെന്തെന്നോടു ചൊല്ലെടോ. 
മല്‍പ്രജാവ്വന്ദമായുളളവരാരുമേ 
വിപ്രിയം ചെയ്കയുമില്ല നിനക്കെടോ. 
നാരികളോ നരന്മാരോ ഭവതിയോ- 
ടാരൊരു വിപ്രിയം ചെയ്തതു വല്ലദേ! 
ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും 
ദണ്ഡമെനിക്കതിനില്ല നിരുപിച്ചാല്‍. 
നിര്‍ദ്ധനനെത്രയുമിഷ്ടന്‍ നിനക്കെങ്കി- 
ലര്‍ത്ഥപതിയാക്കിവെപ്പേനവനെ ഞാന്‍. 
വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവന്‍ 
വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകില്‍. 
നൂനം നിനക്കധീനം മമ ജീവനം 
മാനിനി ചേദിപ്പതിനെന്തു കാരണം. 
മല്‍പ്രാണനേക്കാള്‍ പ്രിയതമനാകുന്ന- 
തിപ്പോളെനിക്കു മല്‍പുത്രനാം രാഘവന്‍ 
അങ്ങനെയുളള രാമന്‍ മമ നന്ദനന്‍ 
മംഗളശീലനാം ശ്രീരാമനാണെ ഞാന്‍ 
അംഗനാരത്‌നമേ! ചെയ്വന്‍ തവ ഹിത- 
മിങ്ങനെ ചേദിപ്പിയായ്ക മാം വല്ലഭേ! 
ഇത്ഥം ദശരഥന്‍ കൈകേയിതന്നോടു 
സത്യം പറഞ്ഞതു കേട്ട തെളിഞ്ഞവളള്‍്‌ 
കണ്ണനീരും തുടച്ചുത്ഥാനവും ചെയ്തു 
മന്നവന്‍തന്നോടു മന്ദമുരചെയ്താള്‍ : 


79 


അദ്ധ്യാത്മ രാമായണം 


സത്യപ്രതിജ്ഞനായുളള ഭവാന്‍ മമ 
സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ 
പത്ഥ്യമായുളളതിനെപ്പറഞ്ഞീടുവന്‍ 
വ്യര്‍ത്ഥമാക്കീടായ്ക സത്യത്തെ മന്നവ! 
എങ്കിലോ പണ്ടു സുരാസുരായോധനേ 
സങ്കടം തീര്‍ത്തു ഭക്ഷിച്ചേന്‍ ഭവാനെ ഞാന്‍. 
സന്തുഷ്ടപിത്തനായന്നു ഭവാന്‍ മമ 
ചിന്തിച്ചു രണ്ടു വരങ്ങള്‍ നല്‍കീലയോ? 
വേണ്ടുന്നനാളപേക്ഷിക്കുന്നതുണ്ടെന്നു 
വേണ്ടും വരങ്ങള്‍ തരികെന്നു ചൊല്ലി ഞാന്‍ 
വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു- 
മിച്ഛയുണ്ടിന്നു വാങ്ങീടുവാന്‍ ഭൂപതേ! 
എന്നതിലൊന്നു രാജ്യാഭിഷേകം ഭവാ- 
നിന്നു ഭരതനു ചെയ്യേണമെന്നതും; 
പിന്നെ മറ്റേതു രാമന്‍ വനവസത്തി- 
നിന്നുതന്നേ ഗമിക്കേണമെന്നുളളതും. 
ഭൂപതിവീരന്‍ ജടാവലല്‍ക്കലം പൂണ്ടു 
താപസവേഷം ധരിച്ചു വനാന്തരേ 
കാലം പതിന്നാലുവത്സരം വാഴണം 
മൂലഫലവും ഭജിച്ചു മഹീപതേ! 

ഭൂമി പാലിപ്പാന്‍ ഭരതനെയാക്കണം 
രാമനുഷസി വനത്തിനു പോകണം. 
എന്നിവ രണ്ടു വരങ്ങളും നല്‍കി- 

ലിന്നു മരണമെനിക്കില്ല നിര്‍ണ്ണയം. 
എന്നു കൈകേയി പറഞ്ഞോരനന്തരം 
മന്നവന്‍ മോഹിച്ചു വീണാനവനിയില്‍ 
വജ്രമേറ്റദ്രി പതിച്ചപോലെ ഭൂവി 
സത്വരചേതസാ വീണിതു ഭൂപനും. 
പിന്നെ മുഹൂര്‍ത്തമാത്രം ചെന്നനേരത്തു 
കണ്ണനീര്‍ വാര്‍ത്തു വിറച്ചു നൃപാധിപന്‍, 
ദുസ്പഹവാക്കുകള്‍ കേള്‍ക്കായതെന്തയ്യോ! 
ദുസ്വപ്നമാഹന്ത! കാണ്‍കയോ മമ 
ചിത്തഭ്രമം ബലാലുണ്ടാകയോ മമ 
മൃത്യൂസമയമുപസ്ഥിതമാകയോ 


80 


അദ്ധ്യാത്മ രാമായണം 


കിംകിമേതൻന്‍കൃതം ശങ്കര! ദൈവമേ! 
പങ്കജലോചന! ഹാ! പരബ്രഹ്മമേ! 
വ്യാഘിയെപ്പോലെ സമീപേ വസിക്കുന്ന 
മൂര്‍ഖമതിയായ്‌ കൈകേയിതന്മുഖം 
നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥന്‍ 
ദീര്‍ഗ്ഘമായ്‌ വീര്‍ത്തുവീര്‍ത്തേവമുരചെയ്തു 
എന്തീവണ്ണം പറയുന്നതു ഭദ്രേ നീ- 

യെന്തു നിന്നോടു പിഴച്ചതു രാഘവന്‍? 
മല്‍പ്രാണഹാനികരമായ വാക്കു നീ- 
യിപ്പോളുരചെയ്വതിനെന്തു കാരണം? 
എന്നോടു രാമഗുണങ്ങളെ വര്‍ണ്ണിച്ചു 
മുന്നമെല്ലാം പറഞ്ഞിരുന്ന, നിന- 
ക്കിന്നിതു തോന്നുവാനെന്തൊരു കാരണം? 
നിന്നുടെ പുത്രനു രാജ്യം തരാമല്ലോ 
ധന്യശീലേ! രാമന്‍ പോകേണമെന്നുണ്ടോ? 
രാമനാലേതും ഭയം നിനക്കുണ്ടാകാ 
ഭൂമിപതിയായ്‌ ഭരതനിരുന്നാലും. 

എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ്‌ 
ചെന്നുടന്‍ കാലക്കല്‍ വീണു മഹീപാലനും. 
നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും 
ധാത്രീപതീശ്വരനോടു ചൊല്ലീടുമ്പോള്‍: 
ഭ്രാന്തനെന്നാകയോ ഭൂമിപതേ ഭവാന്‍ 
ഭ്രാന്തിവാക്യങ്ങള്‍ ചൊല്ലുന്നതെന്തിങ്ങനെ 
ഘോരങ്ങളായ നരകങ്ങളില്‍ച്ചെന്നു 
ചേരുമസത്യവാക്യങ്ങള്‍ ചൊല്ലീടിനാല്‍. 
പങ്കജനേത്രനാം രാമനുഷസ്സിനു 
ശങ്കാവിഹീനം വനത്തിനു പോകായ്കില്‍ 
എന്നുടെ ജീവനെ ഞാന്‍ കളഞ്ഞീടുവന്‍ 
മന്നവന്‍മുമ്പില്‍ നിന്നില്ലൊരു സംശയം. 
സത്യസന്ധന്‍ ഭൂവി രാജാ ദശരഥ- 
നെത്രയുമെന്നുളള കീര്‍ത്തി രക്ഷിക്കണം. 
സാധുമാര്‍ഗ്ഗത്തെ വെടിഞ്ഞതുകാരണം 
യാതനാദ്ു:ഖാനുഭൂതിയുണ്ടാക്കേണ്ട. 
രാമോപരി ഭവാന്‍ ചെയ്ത ശപഥവും 


81 


അദ്ധ്യാത്മ രാമായണം 


ഭൂമിപതേ! വൃഥാ മിര്‍ത്ഥ്യയാക്കീടൊലാ. 
കൈകേയിതന്നുടെ നിര്‍ബ്ബന്ധവാക്യവും 
രാഘവനോടു വിയോഗം വരുന്നതും 
ചിന്തിച്ചു ദുഃഖസമുദ്രേ നിമഗ്നനായ്‌ 
സന്താപമോടു മോഹിച്ചു വീണിടിനാന്‍. 
പിന്നെയുണര്‍ന്നിരുന്നും കിടന്നും മകന്‍- 
തന്നെയോര്‍ത്തും കരഞ്ഞും പറഞ്ഞും സദാ 
രാമരാമേതി രാമേതി പ്രലാപേന 
യാമിനി പോയിതു വത്സരതുല്യയായ്‌. 
ചെന്നരുണോദയത്തിനു സാദരം 
വന്ദികള്‍ ഗായകന്മാരെന്നിവരെല്ലാം. 
മംഗളവാദ്യസ്തുതിജയശബ്ദേന 
സംഗീതഭേദങ്ങളോന്നിവറ്റേക്കൊണ്ടും 
പളളിക്കുറിപ്പണര്‍ത്തീടിനാരന്നേര- 
മുളളിലണ്ടായ കോപേന കൈകേയിയും 
ക്ഷിപ്രരവരെ നിവാരണവും ചെയ്താള്‍; 
വിഭ്രമം കൈക്കൊണ്ടു നിന്നാരവര്‍കളും. 
അപ്പോളഭിഷേകകോലാഹലാര്‍ത്ഥമായ്‌ 
തല്‍പുരമൊക്കെ നിറഞ്ഞുജനങ്ങളാല്‍. 
ഭൂമിദേവന്മാരും ഭൂമിപാലന്മാരും 
ഭൂമിസ്പ്പശോ വൃഷലാദി ജനങ്ങളും 
താപസവര്‍ഗ്ഗവും കന്യകാവ്യന്ദവും 
ശോഭതേടുന്ന വെണ്‍കൊറ്റക്കുട തഴ 
ചാമരം താലവ്യന്തം കൊടി തോരണം 
ചാമീകരാഭരണാദ്യലങ്കാരവും 

വാരണ വാജിരഥങ്ങള്‍ പദാദിയും 
വാരനാരീജനം പരജനങ്ങളും 
ഹേമരത്‌നോജ്ജ്വലദിവ്യസിംഹാസനം 
ഹേമകുംഭങ്ങളും ശാര്‍ദ്ദൂലചര്‍മ്മവും 

മറ്റും വസിഷ്ഠന്‍ നിയോഗിച്ചതൊക്കവേ 
കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാര്‍. 
സ്ത്രീബാലവൃദ്ധാരവധി പുരവാസിക- 
ളാബദ്ധകനതുഹലാബ്ധി നിമഗ്നരായ്‌ 
രാത്രിയില്‍ നിദ്രയും കൈവിട്ടു മാനസേ 


82 


അദ്ധ്യാത്മ രാമായണം 


ചീര്‍ത്ത പരമാന്ദത്തോടു മേവിനാര്‍. 
നമ്മുടെ ജീവനാം രാമകുമാരനെ 
നിര്‍മ്മലരത്‌്നകിരീടമണിഞ്ഞതി- 
രമ്യമകരായിതമണികണ്‌ ഡല- 
സമ്മുഗ്ദ്ധശോഭിതഗണ്ഡസ്ഥലങ്ങളും 
പുണ്ഡരീകച്ഛദലോചനഭംഗിയും 
പുണ്ഡരീകാരാതി മണ്ഡലകുണ്ഡവും 
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും 
കുന്ദമുകള സമാനദന്തങ്ങളും 
ബന്ധുകസൂന സമാനാധരാഭയും 
കന്ധരരാജിതകനസ്തുഭരത്നവും 
ബന്ധുരാഭം തിരുമാറുമുദരവും 
സന്ധ്യാഭ്രസന്നിഭപീതാംബരാഭയും 
പുഞ്ചേലമീതേ വിളങ്ങി മിന്നീടുന്ന 
കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും 
കുംഭികുലോത്തമന്‍ തുമ്പിക്കരം കണ്ടു 
കുമ്പിട്ടു കൂപ്പീടുമൂരുകാണ്ഡങ്ങളും 
കുംഭീന്ദ്രമസ്‌തകസന്നിഭജാനുവും 
അംഭോജബാണനിഷംഗാഭജംഘയും 
കമ്പംകലര്‍ന്നു കാമപ്രവരനും 
കുമ്പിടുന്നോരു പുറവടിശോഭയും 
അംഭോജതുല്യമാമം(ഘിതലങ്ങളും 
ജംഭാരിരത്‌്നം തൊഴും തിരുമേനിയും 
ഹാരകടകവലായാംഗുലീയാദി 
ചാരുതരാഭരണാവലിയും പൂണ്ടു 
വാരണവീരന്‌ കഴുത്തില്‍ തിറത്തോടു 
ഗരാതപത്രം ധരിച്ചരികേ നിജ- 
ലക്ഷ്മണനാകിയ സോദരന്‍തന്നോടും 
ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ 
കാണായ്‌ വരുന്നു നമുക്കിനിയെന്നിദം 
മാനയതാരില്‍ കൊതിച്ച നമുക്കെല്ലാം 
ക്ഷോണീപരിസുതനാകിയ രാമനെ- 
ക്കാണായ്‌ വരും പ്രഭാതേ ബത നിര്‍ണ്ണയം. 
രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു 


83 


അദ്ധ്യാത്മ രാമായണം 


ചീര്‍ത്ത വിഷാദമോടരല്‍സുക്യമുള്‍ക്കൊണ്ടു 
മാര്‍ത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും 
പാര്‍ത്തുപാര്‍ത്താനന്ദപൂര്‍ണ്ണാമൃതാബ്ധിയില്‍ 
വീണു മുഴുകിയും പിന്നെയും പൊങ്ങിയും 
വാണീടിനാര്‍ പുരവാസികളാദരാല്‍. 


വിച്ഛിന്നാഭിഷേകം 


അന്നേരമാദിത്യനുമുദിച്ചീടിനാന്‍ 

മന്നവന്‍ പളളിക്കുറിപ്പണര്‍ന്നീലിന്നും. 
എന്തൊരു മൂലമതിനെന്നു മാനസേ 
ചിന്തിച്ചു ചിന്തിച്ചു മന്ദമന്ദം തദാ 
മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- 
മന്തഃപുരമകുംപുക്കാനതിദ്ദൂതം. 
രാജീവമിത്രഗോത്രോല്‍ഭൂത! ഭൂപതേ! 
രാജരാജേന്ദ്രപ്രവര! ജയജയ. 

ഇത്ഥം നൃപനെ സ്തുതിച്ചു നമസ്കരി- 
ചുത്ഥാനവുംചെയ്തു വന്ദിച്ചു നിന്നപ്പോള്‍ 
എത്രയും ഖിന്നനായ്ക്കുണ്ണുനീരും വാര്‍ത്തു 
പൃത്ഥ്വിയില്‍ത്തന്നെ കിടക്കും നരേന്ദ്രനെ 
ചിത്താകുലതയാ കണ്ടു സുമന്ത്രരും 
സത്വരം കൈകേയിതന്നോടു ചോദിച്ചാല്‍: 
ദേവനാരീസമേ! രാജപ്രിയതമേ 

ദേവി കൈകേയി ജയജയ സന്തതം. 
ഭൂലോകപാലന്‍ പ്രകൃതി പകരുവാന്‍ 
മൂലമെന്തോന്നു മഹാരാജവല്ലഭദേ! 
ചൊല്ലുകെന്നോ ടെന്നു കേട്ടു കൈകേയിയും 
ചൊല്ലിനാളാശു സുമന്ത്രരോടന്നേരം : 
ധാത്രിപതീന്ദ്രനു നിദ്രയുണ്ടായീല 
രാത്രീയിലെന്നതുതാരണമാകയാല്‍ 
സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ 
ചിത്തത്തിനസ്വതന്ത്രത്വം ഭവിക്കയാല്‍. 
രാമരാമേതി രാമേതി ജപിക്കയും 
രാമനെത്തന്നെ മനസി ചിന്തിക്കുകയും 


84 


അദ്ധ്യാത്മ രാമായണം 


ഉദ്യല്‍പ്രജാകരസേവയും ചെയ്കയാ-എ 
ലതൃന്തമാകുലനായിതു മന്നവന്‍. 
രാമനെക്കാണാഞ്ഞു ദുഃഖം നൃപേന്ദ്രനു 
രാമനെച്ചെന്നു വരുത്തുക വൈകാതെ. 
എന്നതു കേട്ടു സുമന്ത്രനും ചൊല്ലിനാന്‍: 
ചെന്നു കുമാരനെക്കൊണ്ടുവരാമല്ലോ. 
രാജവചനമനാകര്‍ണ്ണ്യ ഞാനിഹ 
രാജീവലോചനേ! പോകുന്നതെങ്ങനെ? 
എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാൻ : 
ചെന്നു നീതന്നെ വരുത്തുക രാമനേ. 
സുന്ദരനായോരു രാമകുമാരനാം 
നന്ദനന്‍തന്മുഖം വൈകാതെ കാണണം. 
എന്നതു കേട്ടു സുമന്ത്രരുഴറിപ്പോയ്‌ 
ചെന്നു ാസല്യാസുതനോടു ചൊല്ലിനാൻ : 
താതന്‍ ഭവാനെയുണ്ടല്ലോ വിളിക്കുന്നു 
സാദരം വൈകാതെഴുന്നളളകവേണം. 
മന്ത്രിപ്രവരവാക്യം കേട്ടു രാഘവന്‍ 
മാന്ദതരമവന്‍ തന്നോടുചൊല്ലിനാന്‍ : 
സനമിത്രിയോടും കരേറി രഥോപരി 
പ്രേമവിവശനാം താതന്‍ മരുവീടും 
മന്ദിരേ ചെന്നു പിതാവിൻ പദദ്വയം 
വന്ദിച്ചു വീണു നമസ്കരിച്ചിടീനാന്‍, 
രാമനെച്ചെന്നെടുത്താലിംഗനം ചെയ്വാന്‍ 
ഭൂമിപനാശു സമുത്ഥായ സംഭൂമാല്‍ 
ബാഹുക്കള്‍ നീട്ടിയ നേരത്തു ദുഃഖേന 
മോഹിച്ചു ഭൂമിയില്‍ വീണിതു ഭൂപനും. 
രാമരാമേതി പറഞ്ഞു മോഹിച്ചോരു 
ഭൂമിപനെക്കണ്ടു വേഗേന രാഘവന്‍ 
താതനെച്ചെന്നെടുത്താശ്ശേഷവും ചെയ്തു 
സാദരം തന്റെ മടിയില്‍ കിടത്തിനാന്‍. 
നാരീജനങ്ങളതുകണ്ടനന്തര- 
മാരുരൂഡ്വശോകം വിലാപം തുടങ്ങിനാര്‍. 
രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും 
ഖേദേന മന്ദിരം പുക്കിതു സത്വരം. 


85 


അദ്ധ്യാത്മ രാമായണം 


ശ്രീരാമദേവനും ചോദിച്ചിതന്നേരം 
കാരണമെന്തോന്നു താതദു:ഖത്തിനു 
നേരെ പറവിനറിഞ്ഞവരെന്നതു- 

നേരം പറഞ്ഞിതു കേകയപത്രിയും : 
കാരണം താതദ്ദു:ഖത്തിനു നീതന്നെ 
പാരില്‍ സുഖം ദു:ഖമൂലമല്ലോ നൃണാം. 
ചേതസി നീ നിരൂപിക്കിലെളുതിനി 
താതനു ദുഃഖനിവ്ൃവത്തി വരുത്തുവാന്‍. 
ഭര്‍ത്തൃദുഃഖാപശാന്തിക്കു കിഞ്ചല്‍ ത്വയാ 
കര്‍ത്തവ്യമായൊരു കര്‍മ്മമെന്നായ്‌ വരും. 
സത്യവാദിശ്രേഷ്ഠനായ പിതാവിനെ 
സത്യപ്രതിജ്ഞനാക്കീടുക നീയതു 
ചിത്തഹിതം നൃപതീന്ദ്രനു നിര്‍ണ്ണയം; 
പുത്രരില്‍ ജ്യേഷ്ഠനാകുന്നതു നീയല്ലോ. 
രണ്ടു വരം മമ ദത്തമായിട്ടുണ്ടു 

പണ്ടു നിന്‍താതനാല്‍ സന്തുഷ്ടചേതസാ. 
നിന്നാലെ സാദ്ധ്യമായുളളോന്നതു രണ്ടു- 
മിന്നു തരേണമെന്നര്‍ത്ഥിക്കയും ചെയ്തേന്‍. 
നിന്നോടതു പറഞ്ഞീടുവാന്‍ നാണിച്ചു 
ഖിന്നനായ്‌ വന്നിതു താതനറിക നീ. 
സതൃപാശേന സംബന്ധനാം താതനെ- 
സ്തത്വരം രക്ഷിപ്പതിനു യോഗ്യന്‍ ഭവാന്‍. 
പുന്നാമമാകും നരകത്തില്‍നിന്നുടന്‍ 
തന്നുടെ താതനെത്രാണനംചെയ്്‌ കയാല്‍ 
പുത്രനെന്നുളള ശബ്ദം വിധിച്ചു ശത- 
പത്രസമുത്ഭവനെന്നതറിക നീ 
മാതൃരവചനശൂലാഭിഹതനായ 
മേദിനീപാലകുമാരനാം രാമനും 
എത്രയുമേറ്റം വ്യഥിതനായ്‌ ചൊല്ലിനാൻ : 
ഇത്രയെല്ലാം പറയണമോ മാതാവേ 
താതര്‍ത്ഥമായിടട്ടു ജീവനെത്തന്നെയും 
മാതാവുതന്നെയും സീതയെത്തന്നെയും 
ഞാനുപേക്ഷിപ്പേനതിനില്ല സംശയം 
മാനസേ ഖേദമതിനില്ലെനിക്കേതും. 


86 


അദ്ധ്യാത്മ രാമായണം 


രാജ്യമെന്നാകിലും താതന്‍ നിയോഗിക്കില്‍ 
ത്യാജ്യമെന്നാലെന്നറിക ത്യജിക്കേണ്ട ചൊലകിലും 
തല്‍ക്ഷണം ഞാനുപേക്ഷിപ്പനറിക നീ. 
പാവകന്‍തങ്കല്‍ പതിക്കേണമെങ്കിലു- 
മേവം വിഷം കുടിക്കേണമെന്നാകിലും 
താതന്‍ നിയോഗിക്കിലേതുമേ സംശയം 
ചേതസി ചെട്റില്ലെനിക്കെന്നറിക നീ. 
താതകാര്യമനാജ്ഞപ്തമെന്നാകിലും 
മോദേന ചെയ്യുന്ന നന്ദനനുത്തമന്‍. 

പിത്രാ നിയുക്തനായിട്ടു ചെയ്യുന്നവന്‌ 
മദ്ധ്യമനായുളള പുത്രനറിഞ്ഞാലും. 
ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ 
കര്‍ത്തവ്യമല്ലെന്നു വെച്ചടങ്ങുന്നവന്‍ 
പിത്രോര്‍മ്മലമെന്നു ചൊല്ലുന്ന സുജ്ജന- 
മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ. 
ആകയാല്‍ താതനിയോഗമനുഷ്ഠിപ്പാ- 
നാകുലമേതുമെനിക്കില്ല നിര്‍ണ്ണയം. 

സത്യം കരോമൃഹം സത്യം കരോമൃഹം 
സത്യം മയോക്തം മറിച്ചു രണ്ടായ്‌ വരാ. 
രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും 
രാമനോടാശു ചൊല്ലീടിനാളാദരാല്‍ : 
താതന്‍ നിനക്കഭിഷേകാര്‍ത്ഥമായും- 
നാദരാല്‍ സംഭരിച്ചോരു സംഭാരങ്ങള്‍- 
കൊണ്ടഭിഷേകം ഭരതനു ചെയ്യണം; 
രണ്ടാം വരം പിന്നെയൊന്നുണ്ടു വേണ്ടുന്നതു. 
നീ പതിനാലു സംവത്സരം കാനനേ 
താപസവേഷേണ വാഴുകയും വേണം. 
നിന്നോടതു നിയോഗിപ്പാന്‍ മടിയുണ്ടു 
മന്നവനിന്നതു ദുഃഖമാകുന്നതും 

എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാൻ : 
ഇന്നതിനെന്തൊരു വൈഷമ്യമായതു 
ചെയ്കഭിഷേകം ഭരതനു ഞാനിനി 
വൈകാതെ പോവേന്‍ വനത്തിനു മാതാവേ! 
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു 


87 


അദ്ധ്യാത്മ രാമായണം 


ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം? 
രാജ്യത്തെ രക്ഷിപ്പതിന്നു മതിയവന്‍ 
രാജ്യമുപേക്ഷിപ്പതിനു ഞാനും മതി. 
ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു 
ദണ്ഡമെനെക്കുറിച്ചേറുമമ്മയ്ക്കു മ- 
ദ്ദേഹംമാത്രം ഭരിക്കെന്നു വിധിക്കയാല്‍. 
ആകാശഗംഗമയ പാതാളലോകത്തു 
വേഗേന കൊണ്ടുചെന്നാക്കി ഭഗീരഥന്‍ 
തൃപ്തി വരുത്തി പിതൃക്കള്‍ക്കു, പൂരുവും 
തൃപ്തനാക്കീടിനാന്‍ താതനു തന്നുടെ 
യൌവനം നല്‍കിജ്ജരാനരയും വാങ്ങി, 
ദിവ്യന്മാരായാര്‍ പിതൃപ്രസാദത്തിനാല്‍. 
അല്പമായുളളോരു കാര്യം നിരൂപിച്ചു 
മല്‍പിതാ ദു:ഖിപ്പതിനില്ലവകാശം. 
രാഘവവാക്യമേവം കേട്ടു ഭൂപതി 
ശോകേന നന്ദനന്‍തന്നോടു ചൊല്ലിനാൻ : 
സ്ത്രീജിതനായതികാമുകനായൊരു 
രാജാധമനാകുമെന്നെയും വൈകാതെ 
പാശേന ബന്ധിച്ചു രാജ്യം ഗ്രഹിക്ക നീ 
ദോഷം നിനക്കതിനേതുമകപ്പെടാ. 
അല്ലായ്കിലെന്നോടസത്യദോഷം പറ്റു- 
മല്ലോ കുമാര! ഗുണാംബുധേ! രാഘവ! 
പൃത്ഥ്വീപതിന്ദ്രന്‍ ദശരഥനും പുന- 
രിത്ഥം പറഞ്ഞു കരഞ്ഞുതുടങ്ങിനാന്‍ : 
ഹാ! രാമ! ഹാ ജഗന്നാഥ! ഹാഹാ രാമ! 
ഹാ രാമേ! ഹാഹാ മമ പ്രാണവല്ലദ! 
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ? 
എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം- 
തന്നില്‍ ഗമിക്കുന്നതെങ്ങനെ നന്ദന? 
എന്നിത്തരം പലജാതി പറകയും 
കണ്ണനീരോലോല വാര്‍ത്തു കരകയും 
നന്നായ്‌ മുറുകെമുറുകെത്തഴുകിയും 
പിന്നെച്ചുടുചുടെ ദീര്‍ഘമായ്‌ വീര്‍ക്കയും 
ഖിന്നനായോരു പിതാവിനേക്കണ്ടുടന്‍ 


88 


അദ്ധ്യാത്മ രാമായണം 


തന്നുടെ കൈയാല്‍ കളഞ്ഞു ജലംകൊണ്ടു 
കണ്ണഉം മുഖവും തുടച്ചു രഘൂത്തമന്‍ 
ആശ്ശേഷനീതിവാഗ്/വഭവാദ്യങ്ങളാ- 
ലാശ്വസിപ്പിച്ചാന്‍ നയകോവിദന്‍ തദാ. 
എന്തിനെന്‍ താതന്‍ വ൮ൃഥൈവ ദു:ഖിക്കുന്ന- 
തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ! 
സത്യത്തെ രക്ഷിച്ചുകൊളളുവാന്‍ ഞങ്ങള്‍ക്കു 
ശക്തി പോരായ്കയുമില്ലിതു രണ്ടിനും. 
സോദരന്‍ നാടും ഭരിച്ചിരുന്നീടുക 

സാദരം ഞാനരണ്യത്തിലും വാഴുവന്‍. 
ഓര്‍ക്കിലി രാജ്യഭാരം വഹിക്കുന്നതില്‍ 
സനഖ്യമേറും വനത്തിങ്കല്‍ വാണീടുവാന്‌. 
ഏതുമേ ദണ്ഡമില്ലാതെ കര്‍മ്മം മമ 
മാതാവു കസല്യതന്നെയും വന്ദിച്ചു 
മൈഥലിയോടും പറഞ്ഞിനി വൈകാതെ 
പോവതിന്നായ്‌ വരുന്നേനെന്നരുള്‍ചെയ്തു 
ദേവനും മാതൃഗേഹംപൂക്കതുനേരം 
ധാര്‍മ്മികയാകിയ മാതാ സസമ്മതം 
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികള്‍ 
പുത്രാഭ്യൂദയത്തിനായ്‌ക്കൊണ്ടു ചെയ്യിച്ചു 
വിത്തമതീവ ദാനങ്ങള്‍ചെയ്താദരാല്‍ 
ഭക്തികൈക്കൊണ്ടു ഭഗവല്‍പാദാംബുൂജം 
ചിത്തത്തില്‍ നന്നായുറച്ചിരിക്കുന്നേരം 
ചെന്നൊരു പുത്രനെയും കണ്ടതില്ലല്ലോ. 
അന്തികേ ചെന്നു കാസല്യയോടന്നേരം 
സന്തോഷമോടു സുമിത്ര ചൊല്ലീടിനാള്‍ : 
രാമനുപഗതനായതു കണ്ടീലേ 
ഭൂമിപാലപ്രിയേ! നോക്കീടുകെന്നപ്പോള്‍ 
വന്ദിച്ചു നില്ക്കുന്ന രാമകുമാരനെ 
മന്ദേതരം മുറുകെപ്പണര്‍ന്നീടിനാള്‍. 
എന്തെന്മകനേ മുഖാംബുജം വാടുവാന്‍ 
ബന്ധമുണ്ടായതു പാരം വിശക്കയോ? 
വന്നിരുന്നീടു ഭജിപ്പതിനാശു നീ 

എന്നു മാതാവു പറഞ്ഞോരനന്തരം 


89 


അദ്ധ്യാത്മ രാമായണം 


വന്ന ശോകത്തെയടക്കി രഘുവരന്‍ 

തന്നുടെ മാതാവിനോടരുളിച്ചെയ്തു : 
ഇപ്പോള്‍ ഭൂജിപ്പാനവസരമില്ലമ്മേ! 
ക്ഷിപ്രമരണ്യവാസത്തിനു പോകണം. 
മുല്‍പാടു കേകയപൂത്രിയാമമ്മയ്ക്കു 
മല്‍പിതാ രണ്ടു വരം കൊടുത്തീടിനാന്‍. 
ഒന്നു ഭരതനെ വാഴിക്കയെന്നതു- 

മെന്നെ വനത്തിന്നയ്യ്‌ക്കെന്നു മറ്റേതും. 
തത്ര പതിന്നാലു സംവത്സരം വസി- 

ച്ചത്ര വന്നീട്ടവന്‌ പിന്നെ ഞാന്‍ വൈകാതെ. 
സന്താപമേതും മനസ്സിലുണ്ടാകാതെ 
സന്തുഷ്ടരായ്‌ വസിച്ചീടുക മാതാവും. 
ശ്രീരാമവാക്യമേവം കേട്ടു കുസല്യ 

പാരില്‍ മോഹിച്ചു വീണിടിനാളാകലാല്‍. 
പിന്നെ മോഹംതീര്‍ന്നിരുന്നു ദുഃഖാര്‍ണ്ണവം- 
തന്നില്‍ മുഴുകിക്കരഞ്ഞു കരഞ്ഞുടന്‍ 

തന്നുടെ നന്ദനന്‍തന്നോടു ചൊല്ലിനാ- 

ളിന്നു നീ കാനനത്തിനു പൊയീടുകില്‍ 
എന്നെയും കൊണ്ടുപോകേണം മടിയാതെ. 
നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ദ്ധം പൊറുക്കുമോ? 
ദണ്ഡകാരണ്യത്തിനാശു നീ പോകില്‍ ഞാന്‍ 
ദണ്ഡധരാലയത്തിന്നു പോയീടുവന്‍. 
പൈതലേ വേര്‍വിട്ടു പോയ പശുവിനു- 
ളളാധി പറഞ്ഞറിയിച്ചീടരുതല്ലോ. 

നാടു വാഴേണം ഭരതനെന്നാകില്‍ നീ 

കാടു വാഴേണമെന്നുണ്ടോ വിധിമതം? 

എന്തു പിഴച്ചതു കൈകേയിയോടു നീ 
ചിന്തിക്ക ഭൂപനോടും കുമാരാ! ബലാല്‍. 
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു 
ഭേദം നിനക്കു ചെറ്റില്ലെന്നു നിര്‍ണ്ണയം 
പോകേണമെന്നു താതന്‍ നിയോഗിക്കില്‍, ഞാന്‍ 
പോകരുതെന്നു ചെറക്കുന്നതുണ്ടല്ലോ. 
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി- 
തന്നുടെ വാചാ ഗമിക്കുന്നതാകിലോ 


90 


അദ്ധ്യാത്മ രാമായണം 


ഞാനുമെന്‍ പ്രാണങ്ങളെ ത്യജിച്ചീടുവന്‍ 
മാനവവംശവും പിന്നെ മുടിഞ്ഞുപോം. 
തത്ര ാസല്യാവചനങ്ങളിങ്ങനെ 
ചിത്തതാപേന കേട്ടോരു സനമിത്രിയും 
ശോകരോഷങ്ങള്‍ നിറഞ്ഞ നേത്രാഗ്നിനാ 
ലോകങ്ങളെല്ലാം ദഹിച്ചുപോകും വണ്ണം 
രാഘവന്‍തന്നെ നോക്കിപ്പറഞ്ഞീടിനാന്‍: 
ആകുലമെന്തിതു കാരണമുണ്ടാവാന്‍ 
ഭ്രാന്തചിത്തം ജഡം വൃദ്ധം വധുജിതം 
ശാന്തേതരം ത്രപാഹീനം ശാഠപ്രിയം 
ബന്ധിച്ചു താതനേയും പിന്നെ ഞാന്‍ പരി- 
പന്ഥികളായുളളവരേയുമൊക്കവേ 
അന്തകന്‍വീട്ടിന്നയച്ചഭിഷേകമൊ- 
രന്തരംകൂടാതെ സാധിച്ചുകൊളളുവന്‌. 
ബന്ധമില്ലേതുമിതിന്നു ശോകിപ്പതി- 
നന്തര്‍മ്മുദാ വസിച്ചീടുക മാതാവേ! 
ആര്യപുത്രാഭിഷേകം കഴിച്ചീടുവാന്‍ 
ശര്യമെനിക്കതിനുണ്ടെന്നു നിര്‍ണ്ണയം. 
കാര്യമല്ലാത്തതു ചെയ്യന്നതാകിലാ- 
ചാര്യനും ശാസനം ചെയ്കന്നതേ വരൂ. 
ഇത്ഥം പറഞ്ഞു ലോകത്രയം തദ്ദൂഷാ 
ദഗ്ദ്ധമാമ്മാറു സയമിത്രി നില്ക്കുന്നേരം 
മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു 
നന്ദിച്ചു ഗാഡമായാലിംഗനം ചെയ്തു 
സുന്ദരനിന്ദിന്ദിരവിഗ്രാഹന്‍ 
ഇന്ദീവരാക്ഷനിന്ദ്രാദിവ്വന്ദാരക- 
വൃന്ദവന്ദ്യാം(ഘിയുശ്മാരവിന്ദന്‍ പൂര്‍ണ്ണ- 
ചന്ദ്രബിംബാനനനിന്ദുചുഡപ്രിയന്‍ 
വന്ദാരുവ്വന്ദമന്ദാരദാരൂപമന്‌. 


ലക്ഷ്മണോപദേശം 


91 


അദ്ധ്യാത്മ രാമായണം 


വത്സ സനമിത്രേ കുമാര നീ കേള്‍ക്കണം 
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍, 
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു 
മുന്നമേ ഞാനെടോ, നിന്നുളളിലെപ്പൊഴും 
എനെക്കുറിച്ചുളള വാത്സല്യപൂരവും 
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുളളതും 
നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും 
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ. 
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും 
വിശ്വവും നിശ്മേഷ ദാന്യധനാദിയും 
സത്യമെന്നാകിലേ തല്‍പ്രയാസം തവ 
സുക്ത മതല്ലായ്കിലെന്തതിനാല്‍ ഫലം? 
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം 
വേഗേന നഷ്‌ടമാമായുസ്സുമോര്‍ക്ക നീ 
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ 
സന്നിഭം മര്‍ത്ത്യജന്മം ക്ണഭംഗുരം 
ചക്ഷഃശ്രവണഗളസ്ഥമാം ദര്‍ദൂരം 
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ 
കാലാഹിനാ പരിഗ്രസ്തമാം ലോകവു- 
മാലോലചേതസാ ഭോഗങ്ങള്‍ തേടുന്നു. 
പുത്രമിത്രാര്‍ത്ഥ കളത്രാദിസംഗമ- 
മെത്രയുമല്പകാലസ്ഥിതമോര്‍ക്ക നീ. 
പാസമ്ഥര്‍ പെരുവഴിയമ്പലംതന്നിലേ 
താന്തരായ്‌ കൂടി വിയോഗം വരുമ്പോലെ 
നദ്യാ മൊഴുകുന്ന കാഷ്ഠങ്ങള്‍പോലെയു- 
മെത്രയും ചഞ്ചലമാലയസംഗമം 
ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്കു 
നിലക്കുമോ യാവനവും പുനരധ്രുവം? 
സ്വപ്നസമാനം കളത്രസുഖം ൬ണാ- 
മല്പമാമായുസ്സും നിരൂപിക്ക ലക്ഷ്മണ! 
രാഗാദിസങ്കലമായുളള സംസാര- 

മാകെ നിരൂപിക്കില്‍സ്വപ്നതുല്യം സഖേ! 
ഓര്‍ക്ക ഗന്ധര്‍വനഗരസമമതില്‍ 
മൂര്‍ഖന്മാര്‍ നിത്യമനുക്രമിച്ചീടുന്നു. 


92 


അദ്ധ്യാത്മ രാമായണം 


ആദിത്യദേവനുദിച്ചിതു വേഗേന 
യാദഃപതിയില്‍ മറഞ്ഞിതു സത്വരം, 
നിദ്രയും വന്നിതുദയശൈലോപരി 
വിദ്ദുതം വന്നിതു പിന്നെയും ഭാസ്‌ക്കരന്‍. 
ഇത്ഥം മതിഭൂമമുള്ളോരു ജന്തുക്കള്‍ 
ചിത്തേ വിചാരിപ്പതില്ല കാലാന്തരം. 
ആയുസ്സു പോകുന്നതേതുമറിവില്ല 
മായാസമുദ്ൃത്തില്‍ മുങ്ങിക്കിടക്കയാല്‍. 
വാര്‍ദ്ധക്യമോടു ജരാനരയും പൂണ്ടു 
ചീര്‍ത്തമോഹേന മരിക്കുന്നിതു ചിലര്‍. 
നേത്രേന്ദ്രിയംകൊണ്ടു കണ്ടിരിക്കേ പുന- 
രോര്‍ത്തറിയുന്നീല മായതന്‍ വൈഭവം. 
ഇപ്പോളിതു പകല്‍ പില്പാടു രാത്രിയും 
പില്പാടു പിന്നെപ്പകലുമുണ്ടായ്‌ വരും. 
ഇപ്രകാരം നിരൂപിച്ചു മൂഡ്ധാത്മാക്കള്‍ 
ചില്‍പുരുഷന്‍ ഗതിയേതുമറിയാതെ 
കാലസ്വരൂപനാമീശ്വരന്‍തന്നുടെ 
ലീലാവിശേഷങ്ങളൊന്നുമോമായ്‌ കയാല്‍ 
ആമകഭാംബുസമാന മായുസ്സുടന്‍ 
പോമതേതും ധരിക്കുന്നതില്ലാരുമേ. 
രോഗങ്ങളായുളള ശത്രുക്കളും വന്നു 

ദേഹം നശിപ്പിക്കുമേവനും നിര്‍ണ്ണയം. 
മൃത്യുവും കൂടൊരുനേരം പിരിയാതെ 
ഛിദ്രവും പാര്‍ത്തുപാര്‍ത്തുളളിലിരിക്കുന്നു. 
ദേഹംനിമിത്തമഹംബുദ്ധി കൈക്കൊണ്ടു 
മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും, 
ബ്രാഹ്മണോഹം നരേന്ദ്രോഹമാഡ്യോഹമെ- 
ന്നാമ്രേഡിതം കലര്‍ന്നീടും ദശാന്തരേ 
ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം. 
വെന്തു വെണ്ണീറായ്‌ ചമഞ്ഞുപോയീടിലാം. 
മണ്ണിനു കീഴായ്‌ കൃമികളായ്പോകിലാം 
നന്നല്ല ദേഹംനിമിത്തം മഹാമോഹം. 
ത്വഭ്മാംസരക്താസ്ഥിവിണ്‍മൂത്രരേതസാം 
സമ്മേളനം പഞ്ചഭൂതകനിര്‍മ്മിതം 


93 


അദ്ധ്യാത്മ രാമായണം 


മായാമയമായ്‌ പരിണാമിയായോരു 
കായം വികാരിയായുളളോന്നിതധ്രുവം. 
ദേഹാഭിമാനംനിമിത്തമായുണ്ടായ 
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ 
മാനസതാരില്‍ നിരൂപിച്ചതും തവ 
ജ്ഞാനമില്ലായെന്നറിക നീ ലക്ഷ്മണ! 
ദോഷങ്ങളൊക്കവേ ദേഹാഭിമാനിനാം 
രോഷേണ വന്നുഭവിക്കുന്നിതോര്‍ക്ക നീ. 
ദേഹോഹമെന്നുളള ബുദ്ധി മനുഷ്യര്‍ക്കു 
മോഹമാതാവാമവിദ്യയാകുന്നതും 
ദേഹമല്ലോര്‍ക്കില്‍ ഞാനായതാത്മാവെന്നു 
മോഹൈകഹന്ത്രിയായുളളതു വിദ്യ കേള്‍ : 
സംസാരകാരിണിയായതവിദ്യയും 
സംസാരനാശിനിയായതു വിദ്യയും. 
ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ- 
മേകാന്തചേതസാ ചെയ്തു വേണ്ടുന്നതും. 
തത്ര കാമക്രോധലോഭമോഹാദികള്‍ 
ശത്രുക്കളാകുന്നതെന്നുമറിയ നീ. 
മുക്തിക്കു വിഘ്‌നം വരുത്തുവാനെത്രയും 
ശക്തിയുളേളാന്നതില്‍ ക്രോധമറികെടോ. 
മാതാപിതൃഭ്രാതൃമിത്രസഖികളെ 
ക്രോധംനിമിത്തം ഹനിക്കുന്നിതു പൂമാന്‍. 
ക്രോധമൂലം മനസ്താപമുണ്ടായ്‌ വരും 
ക്രോധമൂലം ണാം സംസാരബന്ധനം. 
ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം 
ക്രോധം പരിതൃജിക്കേണം ബുധജനം. 
ക്രോധമല്ലോ യമനായതു ബിബ 
വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും. 
സന്തോഷമാകുന്നതു നന്ദനം വനം 
സന്തതം ശാന്തിയേ കാമസുരഭി കേള്‍. 
ചിന്തിച്ചു ശാന്തിയേത്തന്നെ ഭജിക്ക നീ 
സന്താഫമെന്നാലൊരുജാതിയും വരാ. 
ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികള്‍ക്കെല്ലാ- 
മാഹന്ത മേലെ വസിപ്പതാത്മാവു കേള്‍. 


94 


അദ്ധ്യാത്മ രാമായണം 


ശുദ്ധസ്വയം ജ്യോതിരാനന്ദപൂര്‍ണ്ണമായ്‌ 
തത്ത്വാര്‍ത്ഥമായ്‌ നിരാകീരമായ്‌ നിത്യമായ്‌ 
നിവികല്പം പരം നിര്‍വികരം ഘനം 
സര്‍വൈകകാരണം സര്‍വജഗന്മയം 
സര്‍വൈകസാക്ഷിണം സര്‍വജ്ഞനീശ്വരം 
സര്‍വദാ ചേതയി ഭാവിച്ചുകൊള്‍ക നീ. 
സാരജ്ഞനായ നീ കേള്‍ സുഖദ്ദഃഖദം 
പ്രാരബ്ദമെല്ലാമനുഭവിച്ചീടണം 
കര്‍മ്മേന്ദ്രിയങ്ങളാല്‍ കര്‍ത്തവ്യമൊക്കവേ 
നിര്‍മ്മായമാചരിച്ചീടുകെന്നേ വരൂ. 
കര്‍മ്മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ 
കര്‍മ്മഫലങ്ങളില്‍ കാംക്ഷയും കൂടാതെ 
കര്‍മ്മങ്ങളെല്ലാം വിധിച്ചവണ്ണം പര- 
ബ്രഹ്മണി നിത്യേ സമര്‍പ്പിച്ചു ചെയ്യണം. 
നിര്‍മ്മലമായുളെളാരാത്മാവുതന്നോടു 
കര്‍മ്മങ്ങളൊന്നുമേ പറ്റകയില്ലെന്നാല്‍ 
ഞാനിപ്പറഞ്ഞതെല്ലാമേ ധരിച്ചു തല്‍- 
ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം 
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര- 
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍ 
മാനസത്തിങ്കല്‍നിന്നാശു കളക നീ 
മാനമല്ലോ പരമപദാമാസ്പദം. 
സനമിത്രിതന്നോടിവര്‍ണ്ണമരുള്‍ ചെയ്തു 
സനമുഖ്യമോടു മാതാവോടു ചൊല്ലിനാൻ : 
കേള്‍ക്കേണമമ്മേ തെളിഞ്ഞു നീയെന്നുടെ 
വാക്കുകളേതും വിഷാദമുണ്ടാകൊലാ. 
ആത്മാനുനേതുമേ പീഡയുണ്ടാക്കരു- 
താത്മാവിനെയറിയാതവരെപ്പോലെ. 
സര്‍വലോകങ്ങളിലും വസിച്ചീടുന്ന 
സര്‍വജനങ്ങളും തങ്ങളില്‍ തങ്ങളില്‍ 
ലര്‍വദാ കൂടിവാഴ്‌കെന്നുളളതില്ലല്ലോ 
സര്‍വജ്ഞയല്ലോ ജനനി നീ കേവലം 
ആശു പതിന്നാലുസംവത്സരം വന- 

ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാന്‍ 


95 


അദ്ധ്യാത്മ രാമായണം 


ദു:ഖങ്ങളെല്ലാമകലെക്കളഞ്ഞുട- 
നൂള്‍ക്കനിവോടുമനുഗ്രഹിച്ചിടണം 
അച്ഛനങ്ങെന്തുളളിലിച്ഛയെന്നാലതി- 
ങ്ങിച്ഛയെന്നങ്ങുറച്ചീടേണമമ്മയും. 
ഭര്‍ത്തൃതര്‍മ്മാനുകരണമത്രേ പാതി- 
വ്രത്യനിഷ്ഠ്യാ വധൂനാമെന്നു നിര്‍ണ്ണയം 
മാതാവു മോദാലനുവദിച്ചീടുകി- 

ലേതുമേ ദു:ഖമെനിക്കില്ല കേവലം. 
കാനനവാസം സുഖമായ്‌ വരും, തവ 
മാനസേ ഖേദം കുറച്ചു വാണീടുകില്‍്‌. 

എന്നു പറഞ്ഞു നമസ്തൂരിച്ചീിടിനാന്‍ 
പിന്നെയും പിന്നെയും മാതൃപാദാന്തികേ 
പ്രീതികൈക്കൊണ്ടെടുത്തുല്‍സംഗസീമ്‌നി ചേ- 
ര്‍ത്താദരാല്‍ മൂര്‍ദ്ധനീ ബാഷ്പാഭിഷേകം ചെയ്തു. 
ചൊല്ലിനാഴാശീര്‍വചനങ്ങളാശു ൭- 
സല്യയും ദേവകളോടിരന്നീടിനാള്‍ : 
സൃഷ്ടികര്‍ത്താവേ! വിരിഞ്ച പത്മാനസ! 
പുഷ്ടദയാബ്ധേ! പുരുഷോത്തമ! ഹരേ 
മൃത്യഞ്ജയ മഹാദേവ ഗരീപതേ 
വൃത്രാരിമുമ്പായ ദിക്പാലകന്മാരേ! 

ദുര്‍ഗ്ഗേ! ഭഗവതീ! ദുഃഖവിനാശിനീ! 
സര്‍ഗ്ഗസ്ഥിതിലയകാരിണി! ചണ്ഡികേ! 
എന്മകനാശു നടക്കുന്ന നേരവും 

കല്മഷം തീര്‍ന്നിരുന്നീടുന്ന നേരവും 
തന്മതി കെട്ടുറങ്ങീടുന്നനേരവും 
സമ്മോഹമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍. 
ഇത്ഥം പ്രാര്‍ത്ഥിച്ചു തന്‍പുത്രനാം രാമനെ- 
ബ്ൃദ്ധബാഷ്പം ഗാഡ്ദഗാഡം പുണര്‍ന്നുടന്‍, 
ഈരേഴുസംവത്സരം കാനനേ വസി- 
ച്ചാരാല്‍ വരികെന്നനുഭവിച്ചീടിനാള്‍. 
തല്‍ക്ഷണേ രാഘവം നത്വാ സഗദ്ഗദം 
ലക്ഷ്മണന്‍താനും പറഞ്ഞാനനാകുലം : 
എന്നുളളിലുണ്ടായിരുന്നോരു സംശയം 
നിന്നരുളപ്പാടു കേട്ടു തീര്‍ന്നു തുലോം. 


96 


അദ്ധ്യാത്മ രാമായണം 


ത്വല്‍പാദസേവാര്‍ത്ഥമായി ന്നടിയനു- 
മിപ്പോള്‍ വഴിയേ വിടകൊള്‍വനെന്നുമേ. 
മോദാലതിന്നായനുവദിച്ചീടണം 
സീതാപതേ! രാമചന്ദ്ര! ദയാനിധേ 
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കി- 
ലേണാങ്കതുല്യവദന! രഘുപതേ! 
എങ്കില്‍ നീ പോന്നുകൊണ്ടാല്ുമെന്നാദരാല്‍ 
പങ്കജലോചനന്‍താനുമരുള്‍ ചെയ്തു. 
വൈദേഹിതന്നോടു യാത്രചൊല്ലീടുവാന്‍ 
മോദേന സീതാഗ്രഹം പുക്കരുളിനാന്‍. 
ആഗതനായ ഭര്‍ത്താവിനെക്കണ്ടവള്‍ 
വേഗേന സസ്മിതമുദ്ധാനവും ചെയ്തു 
കാഞ്ചനപാത്രസ്ഥമായ തോയംകൊണ്ടു 
വാഞ്്‌ഛയാ തൃക്കാല്‍ കഴുകിച്ചു സാദരം 
മന്ദാരക്ഷമുള്‍ക്കൊണ്ടു മന്ദസ്മിതംചെയ്തു 
സുന്ദരി മന്ദമന്ദം പറഞ്ഞീടിനാള്‍ : 
ആരുമകമ്പടികൂടാതെ ശ്രീപാദ- 
ചാരേണവന്നതുമെന്തു കൃപാനിധേ? 
വാരണവീരനെങ്ങു മമ വല്ലഭേ 
ഗരാതപത്രവും താലവ്ുന്താദിയും 
ചാമരദ്വന്്വവും വാദ്യഘോഷങ്ങളും 
ചാമീകരാഭരണാദ്യലങ്കാരവും 
സാമന്തഭൂപാലരേയും പിരിഞ്ഞതി- 
രോമാഞ്ചമോരെഴുന്നളളിയതെന്തയ്യോ 
ഇത്ഥം വിദേഹാത്മജാവചനം കേട്ടു 
പൃത്ഥ്വീപതിസുതന്‍താനിമരുള്‍ചെയ്തു 
തന്നിതു ദണ്ഡകാര്യണൃരാജ്യം മമ 
പുണ്യം വരുത്തുവാന്‍ താതനറികെടോ. 
ഞാനതു പാലിപ്പതിന്നാശു പോകുന്നു 
മാനസേ ഖേദമിളച്ചു വാണീടുക. 

മാതാവു കസല്യതന്നെയും ശുശ്രൂഷ- 
ചെയ്തു സുഖേന വസിക്ക നീ വല്ലദേ! 
ഭര്‍ത്തൃവാക്യം കേട്ടു ജാനകിയും രാമ- 
ഭദ്രനോടിസ്ഥമാഹന്ത ചൊല്ലീടിനാള്‍ : 


97 


അദ്ധ്യാത്മ രാമായണം 


രാത്രിയില്‍കൂടെപ്പിരിഞ്ഞാല്‍ പൊറാതോളൂ- 
മാസ്ഥയുണ്ടല്ലോ ഭവാനെപ്പിതാവിനും : 
എന്നരിക്കെ വനരാജ്യം തരുവതി- 

നിന്നു തോന്നീടുവാനെന്തൊരു കാരണം? 
മന്നവന്‍താനല്ലയോ കതുകത്തോടു- 
മിന്നലെ രാജ്യാഭിഷേകമാരംഭിച്ചു. 
സത്യമോ ചൊല്ക ഭര്‍ത്താവേ വിരവോടു 
വ്വത്തന്തമെത്രയും ചിത്രമോര്‍ത്താലിദം 
എന്നതുകേട്ടരുള്‍ചെയ്തു രഘുവരന്‍ 
തന്വീകുലമാലിമാലികേ കേള്‍ക്ക നീ. 
മന്നവന്‍ കേകയപത്രിയാമമ്മയ്ക്കു 
മുന്നമേ രണ്ടു വരം കൊടുത്തീടിനാന്‍, 
വിണ്ണവര്‍നാട്ടില്‍ സുരാസുരയുദ്ധത്തി- 

നന നവിക്രമം കൈകൊണ്ടു പോയനാള്‍. 
ഒന്നു ഭരതനെ വാഴിക്കയെന്നതു- 

മെന്നെ വനത്തിന്നയ്‌ക്കെന്നു മറ്റേതും. 
സത്യവിരോധം വരുമെന്നു തന്നുടെ 
ചിത്തേ നിരൂപിച്ചു പേടിച്ചു താതനും 
മാതാവിനാശു വരവും കൊടുത്തിതു 

താത, നതുകൊണ്ടു ഞാനിന്നു പോകുന്നു. 
ദണ്ഡകാരണ്യേ പതിന്നാലുവത്സരം 
ദണ്ഡമൊഴിഞ്ഞു വസിച്ചു വരുവാന്‍ ഞാന്‍. 
നീയതിന്നേതും മുടക്കം പറകൊല്ല 

മയ്യല്‍ കളഞ്ഞു മാതാവുമായ്‌ വാഴ്ക നീ. 
രാഘവനിത്ഥം പറഞ്ഞതു കേട്ടൊരു 
രാകാശശിമുഖിതാനുമരുള്‍ചെയ്തു: 
മുന്നില്‍ നടപ്പേന്‍ വനത്തിനു ഞാന്‍, മമ 
പിന്നാലെ വേണമെഴുന്നളളുവാന്‌ ഭവാന്‍. 
എന്നെപ്പിരിഞ്ഞുപോകുന്നതുചിതമ- 
ല്ലൊന്നുകൊണ്ടും ഭവാനെന്നു ധരിക്കണം. 
കാകുല്‍സ്ഥനും പ്രിയവാദിനിയാകിയ 
നാഗേന്ദ്രഗാമിനിയോടു ചൊല്ലീടിനാന്‍ : 
എങ്ങനെ നിന്നെ ഞാന്‍ കൊണ്ടുപോകുന്നതു 
തിങ്ങി മരങ്ങള്‍ നിറഞ്ഞ വനങ്ങളില്‍ 


98 


അദ്ധ്യാത്മ രാമായണം 


ഘോരസിംഹവ്യാാഘസൂകരസൈരിഭ- 
വാരണവ്യാളഭല്ലുകവൃകാദികള്‍ 
മാനുഷഭോജികളായുളള രാക്ഷസര്‍ 
കാനനംതന്നില്‍ മറ്റും ദുഷ്ടജന്തുക്കള്‍ 
സംഖ്യയില്ലാതോളമുണ്ടവാറ്റക്കണ്ടാല്‍ 
സങ്കടംപൂണ്ടു ഭയമാം നമുക്കെല്ലാം. 
നാരീജനത്തിനെല്ലാം വിശേഷിച്ചുമൊ- 
ട്ടേറെയുണ്ടാം ഭയമെന്നറിഞ്ഞീടെടോ 
മൂലഫലങ്ങള്‌ കട്വമുകഷായങ്ങള്‍ 
ബാലേ ഭജിപ്പതിനാകുന്നതും തത്ര : 
നിര്‍മ്മലവ്യഞ്ജനാപൂപാന്നപാനാദി 
സന്മധുക്ഷീരങ്ങളില്ലൊരുനേരവും. 
നിമ്‌നോന്നതഗശൂഹാഗഹ്വരശര്‍ക്കരാ- 
ദുര്‍മ്മാര്‍ഗ്ഗമെത്രയും കണ്ടകവ്ൃന്ദവും 
നേരേ പെരുവഴിയുമറിയാവത 
ല്ലാരെയും കാണ്മാനുമില്ലറിഞ്ഞീടുവാന്‍. 
ശീതവാതാതപപീഡയും പാരമാം 
പാദചാരേണ വേണം നടന്നീടുവാന്‍. 
ദുഷ്ടരായുളളോരു രാക്ഷസരെക്കണ്ടാ- 
ലൊട്ടും പൊറുക്കയില്ലാര്‍ക്കുമറികെടോ! 
എന്നുടെ ചൊല്ലിനാല്‍ മാതാവുതന്നെയും 
നന്നായ്‌ പരിചരിച്ചിങ്ങിരുന്നീടുക. 
വന്നീടുക പതിന്നാലു സംവത്സരം 
ചെന്നാലതിന്നുടനില്ലൊരു സംശയം 
ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു- 
മാരൂഡ്വതാപേന പിന്നേയും ചൊല്ലിനാൾ : 
നാഥ പതിവ്രതയാം ധര്‍മ്മപത്നി ഞാ- 
നാധാരവുമില്ല മറ്റെനിക്കാരുമേ. 
ഏതുമേ ദോഷവുമില്ല ദയാനിധേ 
പാദശുശ്രൂഷാവ്രതം മുടക്കായ്കമേ 
നിന്നുടെ സന്നിധയ സന്തതം വാണീടു- 
മെന്നെ മറ്റാര്‍ക്കാനും പീഡിച്ചുകൂടുമോ? 
വല്ലതും മൂലഫലജലാഹാരങ്ങള്‌ 
വന്നഭോച്ഛചിഷ്ടമെനിക്കമുൃതോപമം. 


99 


അദ്ധ്യാത്മ രാമായണം 


ഭര്‍ത്താവുതന്നോടുകൂടെ നടക്കുമ്പോ- 
ളെത്രയും കൂര്‍ത്തുമൂര്‍ത്തുളള കല്ലും മുളളും 
വപുഷ്പാസ്തരണതുല്യങ്ങളെനിക്കതും 
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ. 
ഏതുമേ പീഡയുണ്ടാകയില്ലെന്മൂലം 
ഭീതിയുമേതുമെനിക്കില്ല ഭര്‍ത്താവേ! 
കശ്ചവില്‍ ദ്വിജന്‍ ജ്യോതിശ്മാത്രവിശാരദന്‍ 
നിശ്ചയിച്ചെന്നോടു പണ്ടരുളിചെയ്തു : 
ഭര്‍ത്താവിനോടും വനത്തില്‍ വസിപ്പതി- 
നെത്തും ഭവതിക്കു സംശയമില്ലേതും 
ഇത്ഥം പുരൈവ ഞാൻ കേട്ടിരിക്കുന്നതു 
സത്ൃമതിന്നിയുമൊന്നു ചൊല്ലീടുവാന്‍ 
രാമായണങ്ങള്‍ പലവും കവിവര- 
രാമോദമോടു പറഞ്ഞു കേള്‍പ്പണ്ടു ഞാന്‍. 
ജാനകിയോടുകൂടാതെ രഘുവരന്‍ 
കാനനവാസത്തിനുനെന്നു പോയിട്ടുളളു? 
ഉണ്ടോ പുരുഷന്‍പ്രകൃതിയെ വേറിട്ടു? 
രണ്ടുമൊന്നത്ര വിചാരിച്ചുകാണ്‍ങ്കിലോ. 
പാണിഗ്രഹണമന്ത്രാര്‍ത്ഥവുമോര്‍ക്കണം 
പ്രാണാവസാനകാലത്തും പിരിയുമോ? 
എന്നിരിക്കേ പുനരെന്നെയുമുപേക്ഷിച്ചു 
തന്നേ വനത്തിനായക്കൊണ്ടുഴുന്നെളളുകില്‍ 
എന്നുമെന്‍ പ്രാണപരിത്യാഗവും ചെയ്വ- 
നിന്നുതന്നേ നിന്തിരുവടിതന്നാണെ. 
എന്നിങ്ങനെ ദേവി ചൊന്നതു കേട്ടൊരു 
മന്നവന്‍ മന്ദസ്മിതംപൂണ്ടരുള്‍ചെയ്തു : 
എങ്കിലോ വല്ലഭേ! പോരിക വൈകാതെ 
സങ്കടമിന്നിതു ചൊല്ലിയുണ്ടാകേണ്ടാ. 
ദാനമരുന്ധതിക്കായ്‌്ക്കൊണ്ടു ചെയ്ക നീ 
ജാനകീ! ഹാരാദിഭൂഷണമൊക്കവേ. 
ഇത്ഥമരുള്‍ചെയ്ത ലക്ഷ്മണന്‍തന്നോടു 
പൃത്ഥ്വീസുരോത്തമന്മാരെ വരുത്തുക- 
ന്നത്യാദമെരുള്‍ചെയ്തനേരം ദ്വിജേ- 
ന്ദ്രോത്തമന്മാരെ വരുത്തി കുമാരനും. 


100 


അദ്ധ്യാത്മ രാമായണം 


വസ്ത്രങ്ങളാഭരണങ്ങള്‍ പശുക്കളു- 
മര്‍ത്ഥമവധിയില്ലാതോളമാദരാല്‍ 
സദ്വൃത്തരായ്ക്കുടുംബികളാകിയ 
വേദവിജ്ഞാനികളാം ദ്വിജേന്ദ്രന്മാര്‍ക്കു 
സാദരം ദാനങ്ങള്‍ ചെയ്തു ബഹുവിധം 
മാതാവുതന്നുടെ സേവകന്മാരായ 
ഭൂദേവസത്തമന്മാര്‍ക്കും കൊടുത്തിതു. 
പിന്നെ നിജാന്തഃപുരവാസികശള്‍ക്കും മ- 
റൃന്യമാം സേവകന്മാര്‍ക്കും ബഹുവിധം. 
ദാനങ്ങള്‍ചെയ്്‌കയാലനന്ദമഗ്നരായ്‌ 
മാനവനായകനാശീവചനവും 

ചെയ്തിതു താപസന്മാരു ദ്വിജന്മാരും 
പെയ്തുപെയ്തീടുന്നിതശ്രുജലങ്ങളും. 
ജാനകീദേവിയുമമ്പോടരുന്ധനി- 
ക്കാനന്ദമുള്‍ക്കൊണ്ടു ദാനങ്ങള്‍ നലല്‍്കിനാള്‍. 
ലക്ഷ്മണവിീരന്‍ സൂമിത്രയാമ്മയെ- 
ത്തല്‍ക്ഷണേകനസല്യകൈയില്‍ സമര്‍പ്പിച്ചു 
വന്ദിച്ചനേരം സുമിത്രയും പുത്രനെ 
നന്ദിച്ചെടുത്തു സമാശ്ശേഷവും ചെയ്തു 
നന്നായനുഗ്രഹംചെയ്തു തനയനു 
പിന്നെയുപദേശവാക്കുമുരചെയ്താള്‍ : 
അഗ്രജന്‍തന്നെപ്പരിചരിച്ചെപ്പോഴു- 

മഗ്രേ നടന്നുകൊളേളണം പിരിയാതെ, 
രാമനേ നിത്യം ദശരഥനെന്നുളളി- 
ലാമോദമോടു നിരൂപിച്ചുകൊളളണം. 
എന്നെജ്ജനകാത്മജയെന്നുറച്ചുകൊള്‍ 
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ. 
മായാവിഹീനമീവണ്ണമുറപ്പിച്ചു 
പോയാലുമെങ്കില്‍ സുഖമായ്‌ വരിക തേ. 
മാതൃവചനം ശിരസി ധരിച്ചുകൊ- 
ണ്ടാദരവോടു തൊഴുതു സാമിത്രിയും 
തന്നുടെ ചാപശരാദികള്‍ കൈക്കോണ്ടു 
ചെന്നു രാമാന്തികേ നിന്നു വണങ്ങിനാന്‍. 
തല്‍ക്ഷണേ രാഘവന്‍ ജാനകിതന്നോടും 


101 


അദ്ധ്യാത്മ രാമായണം 


ലക്ഷ്മണനോടും ജനകനെ വന്ദിപ്പാന്‍ 
പോകുന്നനേരത്തു പരജനങ്ങളെ 
രാഗമോടെ കടാക്ഷിച്ചു കുതുഹലാല്‍. 
കോമളനായ കുമാരന്‍ മനോഹരന്‍ 
ശ്യാമളരമ്യകളേബരന്‍ രാഘവന്‍ 
കാമദേവോപമന്‍ കാമദന്‍ സുന്ദരന്‍ 
രാമന്‍തിരുവടി നാനജഗദഭി 
രാമനാത്മാരാമനംബൂജലോചനന്‍ 
കാമാരിസേവിതന്‍ നാനജഗജഗന്മയന്‍ 
താതാലയംപ്രതി പോകുന്ന നേരത്തു 
സാദം കലര്‍ന്നോരു പരജനങ്ങളും 
പാദചാരേണ നടക്കുന്നതു കണ്ടു 

ഖേദം കലര്‍ന്നു പരസ്പരം ചൊല്ലിനാര്‍ : 
കഷ്ടമാഹന്ത കഷ്ടം! പശ്യ പശ്യ! ഹാ 
കഷ്ടമെന്തിങ്ങനെ വന്നതു ദൈവമേ! 
സോദരനോടും പ്രണയിനിതന്നോടും 
പാദചാരേണ സഹായവും കൂടാതെ 
ശര്‍ക്കരാകണ്ടകനിമ്‌നോന്നതയുത 
ദുര്‍ഗ്ഘടമായുളള ദുര്‍ഗ്ഗമാര്‍ഗ്ഗങ്ങളില്‍ 
രക്തപത്മത്തിന്നു കാഠിന്യമേകുന്ന 
മുഗ്ദ്ധമൃദുതരസ്‌നിദ്ധപാദങ്ങളാല്‍ 
നിത്യം വനാന്തേ നടക്കെന്നു കല്പിച്ച 
പൃത്ഥ്വീശചിത്തം കഠോരമാത്രേ തുലോം. 
പുത്രവാത്സല്യം ദശരഥന്‍തന്നോളം 
മര്‍ത്ത്യരിലാര്‍ക്കുമില്ലിന്നലെയോളവും 
ഇന്നിതു തോന്നുവാനെന്തൊരു കാരണം? 
എന്നതു കേട്ടുടന്‍ ചൊല്ലിനാനന്യനും : 
കേകയപുത്രിക്കു രണ്ടു വരം തൃപ- 
നേകിനാന്‍പോലതു കാരണം രാഘവന്‍ 
പോകുന്നിതു വനത്തിനു ഭരതനും 
വാഴ്കെന്നു വന്നുകൂടും ധരാമണ്ഡലം. 
പോക നാമെങ്കില്‍ വനത്തിനു കൂടവേ 
രാഘവന്‍തന്നെപ്പിരിഞ്ഞാല്‍ പൊറുക്കുമോ? 


ഇപ്രകാരം പുരവാസികളായുളള 


102 


അദ്ധ്യാത്മ രാമായണം 


വിപ്രാദികള്‍വാക്കു കേട്ടോരനന്തരം 
വാമദേവന്‍ പുരവാസികള്‍തമ്മോടു 
സാമോദമേവമരുള്‍ചെയ്തിതന്നേരം. 


രാമസീതാതത്ത്വം 


രാമനെച്ചിന്തിച്ചു ദുഃഖിയായ്കാരുമേ 
കോമളഗാത്രിയാം ജാനകിമൂലവും 
തത്ത്വമായുളളതു ചൊല്ലുന്നതുണ്ടു ഞാന്‍ 
ചിത്തം തെളിഞ്ഞു കേട്ടീടുവിനേവരും. 
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു 
താമരസാക്ഷനാമാദിനാരായണന്‍. 
ലക്ഷ്മണനായതനന്തന്‍ ജനകജാ 
ലക്ഷ്മീഭഗവതീ ലോകമായാ പരാ. 
മായാഗുണങ്ങളെത്താനവലംബിച്ചു 
കായഭേദം ധരിക്കുന്നിതാത്മാ പരന്‍. 
രാജസമായ ഗുണത്തോടുകൂടവേ 
രാജീവസംഭവമായാ പ്രപഞ്ചദ്വയം 
വ്യക്തമായ്‌ സൃഷ്ടിച്ചു സത്വപ്രധാനനായ്‌ 
ഭക്തപരരായണന്‍ വിഷ്ണുരരൂപംപൂണ്ടു 
നിത്യവും രക്ഷിച്ചുകൊളളുന്നിതീശ്വര- 
നാദ്യനജന്‍ പരമാത്മാവു സാദരം. 
രുദ്രവേഷത്താല്‍ രുമോഗുണയുക്തനാ- 
യദ്രിജാവല്ലഭന്‍ സംഹരിക്കുന്നതും. 
വൈവസ്വതന്‍ മനു ഭക്തിപ്രസന്നനായ്‌ 
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു 
വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു 
വേധാവിനാക്കിക്കൊടുത്തതീ രാഘവന്‍. 
പാഥോനിധിമഥനേ പണ്ടു മന്ദരം 
പാതാളലോകം പ്രവേശിച്ചതുനേരം 
നിഷ്ഠരമായൊരു കൂര്‍മ്മാകൃതിപൂണ്ടു 
പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവന്‍. 
ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നി 
ഘുൃഷ്ടിയായ തേറ്റമേല്‍ ക്ഷോണിയെപ്പൊങ്ങിച്ചു 


103 


അദ്ധ്യാത്മ രാമായണം 


കാരണവാരിധിതന്നില്‍ക്കളിച്ചതും 
കാരണപുരുഷനാകമീ രാഘവന്‍. 
നിര്‍ഹ്രാദമോടു നരസിംഹരൂപമായ്‌ 
പ്രഹ്കാദനെപ്പരിപാലിച്ചുകൊളളുവാന്‍ 
ക്രൂരങ്ങളായ നഖരങ്ങളോക്കൊണ്ടു 
ഘോരനായോരു ഹിരണ്യകശിപുതന്‍ 
വക്ഷഃപ്രദേശം പ്രപാടനം ചെയ്തതും 
രക്ഷാചതുരനാം ലക്ഷ്മീവരനിവന്‍ 
പുത്രലാഭാര്‍ത്ഥമദിതിയും ഭക്തിപൂ- 
ണ്ടത്ഥിര്‍ച്ചു സാദരമര്‍ച്ചിക്കകാരണം 
എത്രയും കാരുണ്യമോടവള്‍തന്നുടെ 
പുത്രനായിന്ദ്രാനുജനായ്‌ പിറന്നതി- 
ഭക്തനായൊരു മഹാബലിയോടു ചെ- 
ന്നര്‍ത്ഥിച്ചു മൂന്നടിയാക്കി ജഗത്തരയം 
സത്വരം വാങ്ങി മരുത്വാനു നല്‍കിയ 
ഭക്തപ്രിയനാം ത്രിവിക്രമനുമിവന്‍ 
ധാത്രീസുരദ്വേഷികളായ്‌ ജനിച്ചൊരു 
ധാത്രീപതികുലനാശം വരുത്തുവാന്‍ 
ധാത്രിയില്‍ ഭാര്‍ഗ്ഗവനായിപ്പിറന്നതും 
ധാത്രീവരനായ രാഘവനാമിവന്‍. 
ധാത്രിയിലിപ്പോള്‍ ദശരഥരുത്രനായ്‌ 
ധാത്രീസുതാവരനായ്പിറന്നീടിനാന്‍, 
രാത്രിഞ്ചരകലമൊക്കെ നശിപ്പിച്ചു 
ധാത്രീഭാരം തീര്‍ത്തു ധര്‍മ്മത്തെ രക്ഷിപ്പാന്‍. 
ആദ്യനജന്‍ പരമാത്മാ പരാപരന്‍ 
വേദ്യനല്ലാതെ വേദാന്തവേദ്യന്‍ പരന്‍ 
നാരായണന്‍ പൂരുഷോത്തമനവ്യയന്‍ 
കാരണമാനുഷന്‍ രാമന്‍ മനോഹരന്‍ 
രാവണനിഗ്രഹാര്‍ത്ഥം വിപിനത്തിനു 
ദേവഹിതാര്‍ത്ഥം ഗമിക്കുന്നതിന്‍- 
കാരണം മന്ഥരയല്ല കൈകേയിയ- 
ല്ലാരും ഭ്യമിക്കായ്ക രാജാവുമല്ലല്ലോ. 
വിഷ്ണുഭഗവാന്‍ ജഗന്മയന്‌ മാധവന്‍ 
വിഷ്ണുമഹാമായാദേവി ജനകജാ 


104 


അദ്ധ്യാത്മ രാമായണം 


സൃഷ്ടിസ്ഥിതിലയകാരിണിതന്നോടും 
പുഷ്ടപ്രമോദം പുറപ്പെട്ടതിന്നിപ്പോള്‍. 
ഇന്നലെ നാരദന്‍ വന്നു ചൊന്നാനവന്‍- 
എന്നോടു രാഘവന്‍താനുമരുള്‍ചെയ്തു : 
നക്തഞ്ചരാന്വയനിഗ്രഹത്തിനു ഞാന്‍ 
വ്യക്തം വനത്തിനു നാളെപ്പുറപ്പെടും. 
എന്നതുമൂലം ഗമിക്കുന്നു രാഘവ- 

നിന്നു വിഷാദം കളവിനെല്ലാവരും. 
രാമനെച്ചിന്തിച്ചു ദുഃഖിയായ്കാരുമേ 
രാമരാമേതി ജപിപ്പിനെല്ലാവരും. 
നിത്യവും രാമരാമേതി ജപിക്കുന്ന 
മര്‍ത്തനു മൃത്യൂഭയാദികളൊന്നുമേ 
സിദ്ധിക്കുമേവനുമെന്നതു നിര്‍ണ്ണയം. 
ദുഃഖസരഖ്യാദി വികല്പങ്ങളില്ലാതെ 
നിഷ്‌കളന്‍ നിര്‍ഗ്ഗണനാത്മാ രഘൂത്തമന്‍ 
ന്യൂനാതിരേകവിഹീനന്‍ നിരജ്ഞന- 
നാനന്ദപൂര്‍ണ്ണനന്തനനാകുലന്‍. 
അങ്ങനെയുളള ഭഗവത്സ്വരൂപത്തി- 
നെങ്ങനേ ദുഃഖാദി സംഭവിച്ചീടുന്നു? 
ഭക്തജനാനാം ഭരാര്‍ത്ഥനായ്‌ വന്നു 
ഭക്തപ്രിയന്‍ പിറന്നീടിനാന്‍ ഭൂതലേ. 
പങ്ക്തിരഥാഭീഷ്ടസിദ്ധ്യമായ്‌ വന്നു 
പങ്ക്തികണ്ഠന്‍തന്നെക്കൊന്നു ജഗത്രരയം 
പാലിപ്പതിന്നായവതരിച്ചീടിനാന്‍ 
ബാലിശന്മാരേ! മനുഷ്യനായീശ്വരന്‍. 
രാമസീതാരഹസ്യം മുഹുരീദ്ൃശ- 
മാമോദപൂര്‍വകം ധ്യാനിപ്പവര്‍ക്കെല്ലാം 
രാമദേവങ്കലുറച്ചോരു ഭക്തിയു- 
മാമയനാശവും സിദ്ധിക്കുമേവനും. 
ഗോപനീയം രഹസ്യം പരമീദ്ൃശം 
പാപവിനാശനം ചൊന്നതിന്‍കാരണം 
രാമപ്രിയന്‍ന്മാര്‍ ഭവാന്മാരെന്നോര്‍ത്തു ഞാന്‍ 
രാമത്തത്വം പരമോപദേശം ചെയ്തു. 
വാമദേവന്‍ വിരമിച്ചോരനന്തരം 


105 


അദ്ധ്യാത്മ രാമായണം 


വാമദേവവചനാമൃതം സേവിച്ചു 

രാമനെ നാരായണനെന്നറിഞ്ഞുടന്‍ 
പനരജനം പരമാനന്ദമായൊരു 
വാരാന്നിധിയില്‍ മുഴുകിനാരേവരും. 
താപവും തീര്‍ന്നിതു പഠരജനങ്ങള്‍ക്കും 
താപസശ്രേഷ്ഠനും മോദാലെഴുന്നളളി. 


യാത്രാരംഭം 


രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍ 
വ്യാക്ലഹീനം വണങ്ങിയരുള്‍ചെയ്തു 
കൈകേയിയാകിയ മാതാവുതന്നോടു : 
ശോകം കളഞ്ഞാല്മമ്മേ മനസി തേ. 
സനമിത്രിയും ജനകാത്മജയും ഞാനും 
സനമുഖ്യമാര്‍ന്നു പോവാനായ്‌ പുറപ്പെട്ടു. 
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ 
താതനാജ്പിക്ക വേണ്ടതു വൈകാതെ. 
ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം 
പെട്ടെന്നെഴുനീറ്റിരുന്നു സസംഭൂമം 
ശ്രീരാമനും മൈഥിലിക്കുമനുജനും 
ചീരങ്ങള്‍ വെവ്വേറെനല്‍കിനാളമ്മയും. 
ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവന്‍ 
വന്യചീരങ്ങള്‍ പരിഗ്രഹിച്ചീടിനാന്‍. 
വുഷ്കരലോചനാജ്ഞയാ വല്ക്കലം 
ലക്ഷ്മണന്‍താനുമുടുത്താനതുനേരം. 
ലക്ഷ്മീ ഭഗവതിയാകിയ ജാനകി 
വലക്കലം കൈയില്‍പിടിച്ചുകൊണ്ടാകുലാല്‍ 
പക്ഷമെന്തുളളിലെന്നുളളതറിവാനായ്‌ 
തല്‍ക്ഷണേ ലജ്ജയാ ഭര്‍ത്തുമുഖാംബുജം 
ഗൂഡമായ്‌ നോക്കിനാളെങ്ങനെ ഞാനിതു 
ഗാഡ്മമുടുക്കുന്നതെന്നുളള ചിന്തയാ. 
മംഗലദേവതാവല്ലഭന്‍ രാഘവ- 
നിംഗിജ്ഞന്‍ തദാ വാങ്ങിപ്പരുഷമാം 
വല്‍ക്കലം ദിവ്യാംബരോപരി വേഷ്‌ടിച്ചു 


106 


അദ്ധ്യാത്മ രാമായണം 


സല്‍ക്കാരമാനംകലര്‍ന്നു നിന്നീടിനാന്‍. 
എന്നതു കണ്ടൊരു രാജദാരങ്ങളു- 
മന്യരായുളള ജനങ്ങളുമൊക്കവേ 

വന്ന ദുഃഖത്താല്‍ കരയുന്നതു കേട്ടു 
നിന്നരുളീടും വസിഷ്ഠമഹാമുനി 
കോപേന ഭര്‍ത്സിച്ചു കൈകേയിതന്നോടു 
താപേന ചൊല്ലിനാനെന്തിതു തോന്നുവാന്‍? 
ദുഷ്ടേ നിശാചരി! ദുര്‍വൃത്തമാനസേ! 
കഷ്ടമോര്‍ത്തോളം കറോരശീലേ! ഖലേ! 
രാമന്‍ വനത്തിന്നു പോകേണമെന്നല്ലോ 
താമശീലേ! വരത്തെ വരിച്ചു നീ? 
ജാനകീദേവിക്കു വല്‍ക്കലം നല്‍കുവാന്‍ 
മാനസേ തോന്നിയതെന്തൊരു കാരണം? 
ഭക്ത്യാ പതിവ്രതയാകിയ ജാനകി 
ഭര്‍ത്താവിനോടുകൂടെ പ്രയാണം ചെയ്കില്‍ 
സര്‍വാഭരണവിഭൂഷിതഗാത്രിയായ്‌ 
ദിവ്യാംബരംപൂണ്ടനുഗമിച്ചീടുക. 
കാനനദ്ദ:ഖനിവാരണാര്‍ത്ഥം പതി- 
മാനസവും രമിപ്പിച്ചു സദാകാലം 
ഭര്‍ത്ൃശുശ്രൂഷയും ചെയ്തു പിരിയാതെ 
ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേ വരൂ. 
ഇത്ഥം വസിഷ്ഠോക്തി കേട്ടു ദശരഥന്‍ 
നത്വാ സുമന്ത്രരോടേവമരുള്‍ചെയ്തു : 
രാജയോഗ്യം രഥമാശു വരുത്തുക 
രാജീവനേത്രപ്രയാണായ സത്വരം. 
ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാര്‍ത്തു 
പുത്ര! ഹാ! രാമ! സനമിത്രേ! ജനകജേ! 
രാമ! രാമ! ത്രിലോകാഭിരാമാംഗ! ഹാ! 
ഹാ! മമ പ്രാണസമാന! മനോഹര! 
ദുഃഖിച്ചു ഭൂമിയില്‍ വീണു ദശരഥ- 
നുള്‍ക്കാമ്പഴിഞ്ഞു കരയുന്നതുനേരം 
തേരുമൊരുമിച്ചു നിര്‍ത്തി സുമന്ത്രരും 
ശ്രീരാമദേവനുമപ്പോളരുള്‍ചെയ്തു : 
തേരില്‍ കരേറുക സീതേ! വിരവില്‍ നീ 


107 


അദ്ധ്യാത്മ രാമായണം 


നേരമിനിക്കളഞ്ഞീടരുതേതുമേ. 

സുന്ദരി വന്ദിച്ചതേരിന്‍ കരേറിനാ- 
ളിന്ദിരാവല്ലഭനാകിയ രാമനും 

മാനസേ ഖേദം കളഞ്ഞു ജനകനെ 
വീണുവണങ്ങി പ്രദക്ഷിണവു ചെയ്തു 
താണുതൊഴുതുടന്‍ തേരില്‍ കരേറിനാന്‍ ; 
ബാണചാപാസിരൂണീരാദികളെല്ലാം 
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാന്‍ 
ലക്ഷ്മണനപ്പോള്‍ സുമന്ത്രരുമാക്ലാല്‍ 
ദുഃഖേന തേര്‍ നടത്തീടിനാന്‍, ഭൂപനും 
നില്ക്ക നില്ക്കെന്നു ചൊന്നാൻ, രഘുനാഥനും 
ഗച്ഛ ഗച്ഛേതി വേഗാലരുള്‍ചെയ്തിതു; 
നിശ്വലമായിതു ലോകവുമന്നേരം. 
രാജീവലോചനന്‍ ദുരേ മറഞ്ഞപ്പോള്‍ 
രാജാവു മോഹിച്ചു വീണിതു ഭൂതലേ. 
സ്ത്രീബാലവൃദ്ധാവധി പുരവാസികള്‍ 
താപം മുഴുത്ത വിലപിച്ചു പിന്നാലെ 

തിഷ്ഠ തിഷ്ഠ പ്രഭോ! രാമ! ദയാനിധേ! 
ദൃഷ്ടിക്കമൃതമായോരു തിരുമേനി 
കാണായ്കിലെങ്ങനെ ഞങ്ങള്‍ പൊറുക്കുന്നു? 
പ്രാണനോ പോയിതല്ലോ വിധി ദൈവമേ 
ഇത്തരം ചൊല്ലി പ്രലപിച്ചു സവരും 
സത്വരം തേരിന്‍പിറകേ നടകൊണ്ടാര്‍. 
മന്നവന്‍താനും ചിരം പ്രലപിച്ചഥ 
ചൊന്നാൻ പരിചാരകന്മാരൊടാകുലാല്‍ : 
എന്നെയെടുത്തിനിക്കൊണ്ടുപോയ്‌ ശ്രീരാമന്‍- 
തന്നുടെ മാതൃഗേഹത്തിങ്കലാക്കുവിന്‍. 
രാമനെ വേറിട്ടു ജീവിച്ചു ഞാനിനി 
ഭൂമിയില്‍ വാഴ്‌കെന്നതില്ലെന്നു നിര്‍ണ്ണയം . 
എന്നതു കേട്ടോരു ഭൃത്യജനങ്ങളും 
മന്നവന്‍തന്നെയെടുത്ത കാസല്യതന്‍ 
മന്ദിരത്തിങ്കലാക്കീടിനാരന്നേരം, 

വന്നോരു ദുഃഖേന മോഹിച്ചു വീണിതു. 


108 


അദ്ധ്യാത്മ രാമായണം 


പിന്നെയുണര്‍ന്നു കരഞ്ഞു തുടങ്ങിനാന്‍, 
ഖിന്നയായ്മേവുന്ന കാസല്യതന്നോടും. 


വനയാത്ര 


ശ്രീരാമനും തമസാനദിതന്നുടെ 

തീരം ഗമിച്ചു വസിച്ചു നിശാമുഖേ 
പാനീയമാത്രമുപജീവനംചെയ്തു 
ജാനകിയോടും നിരാഹാരനായൊരു 
വൃക്ഷമൂലേ ശയനംചെയ്‌തുറങ്ങിനാന്‍ 
ലക്ഷ്മണന്‍ വില്ലമമ്പും ധരിച്ചന്തികേ 
രക്ഷിച്ചുനിന്നു സുമന്ത്രരുമായോരോ 
ദുഃഖവൃത്തന്തങ്ങളും പറഞ്ഞാകുലാല്‍. 
പരജനങ്ങളും ചെന്നരികേ പൂക്കു 
ശ്രീരാമനെയങ്ങു കൊണ്ടുപോയ്ക്കൂടായ്കില്‍ 
കാനനവാസം നമുക്കുമെന്നേവരും 
മാനസത്തിങ്കലുറച്ചു മരുവിനാര്‍. 
പനരജനത്തിന്‍ പരിവേദനം കണ്ടു 
ശ്രീരാമദേവനുമുള്ളില്‍ നിരൂപിച്ചു : 
സൂര്യനുദിച്ചാലയയ്ക്കയുമില്ലിവര്‍ 
കാരൃത്തിനും വരും വിഘ്‌നമെന്നാലിവര്‍ 
ഖേദം കലര്‍ന്നു തളര്‍ന്നുറങ്ങുന്നിതു; 
ബോധമില്ലിപ്പോളിനിയുണരുംമുന്‍പേ 
പോക നാമിപ്പൊഴേ കൂട്ടുക തേമെന്നു 
രാഘവന്‍വാക്കുകള്‍ കേട്ടു സുമന്ത്രരും 
വേഗേന തേരുമൊരുമിച്ചിതന്നേരം 
രാഘവന്മാരും ജനകതനൂജയും 
തേരിലേറീടിനാരേതുമറിഞ്ഞീല 
പനരനങ്ങളന്നേരം സുമന്ത്രരും 
ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ 
തെറ്റെന്നു തെക്കോട്ടുതന്നേ നടകൊണ്ടു. 
ചുറ്റും കിടന്ന പുരവാസികളെല്ലാം 
പിറ്റെന്നാള്‌ തങ്ങളുണര്‍ന്നു നോക്കുനേരം 
കണ്ടീല രാമനെയെന്നു കരഞ്ഞതി- 


109 


അദ്ധ്യാത്മ രാമായണം 


കണ്ഠിതന്മാരായ്‌ പൂരിപുക്കു മേവിനാര്‍. 
സീതാസമേതനാം രാമനെസ്സന്തതം 
ചേതസി ചിന്തിച്ചു ചിന്തിച്ചനുദിനം 
പുത്രമിത്രാദികളോടുമിടചേര്‍ന്നു 
ചിത്തശുദ്ധ്യാ വസിച്ചീടിനാരേവരും. 
മംഗലസ്‌നാനവുംചെയ്തു സഹാനുജം 
സ്ൃംഗിവേരാവിദൂരേ മുരവീടിനാന്‍. 
ദാശരഥിയും വിദേഹതനീജയും 
ശിംശപാമൂലേ സുഖേന വാണീടിനാര്‍. 


ഗഹസംഗമം 


രാമാഗമനമഹോത്സവമെത്രയു- 
മാമോദമുള്‍ക്കൊണ്ടു കേട്ടു ഗുഹന്‍ തദാ 
സ്വാമിയായിഷ്ടവയസ്യ നായുഭ്േളാരു 
രാമന്‍തിരുവടിയെക്കണ്ടു വന്ദിപ്പാന്‍ 
പക്വമനസ്സോടു ഭക്ത്യൈവ സത്വരം 
പക്വഫലമധുപുഷ്പാദികളെല്ലാം 
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ 
ഭക്ത്യൈവ ദണ്ഡനമസ്്‌ക്കാരവും ചെയ്തു, 
പെട്ടെന്നെടുത്തേഴുന്നേല്‍പിച്ചു വക്ഷസി 
തൃഷ്ടയ്യാ ദൃഡ്രമണച്ചാശ്ശേഷവും ചെയ്തു 
മന്ദഹാസംപൂണ്ടു മാധുര്യപൂര്‍വകം 
മന്ദേതരം കുശലപ്രശ്‌നവുംചെയ്തു. 
കഞ്ജവിലോചനന്‍ത൯ന്‍തിരുമേനി ക- 
ണ്ടഞ്ജലിപുണ്ടു ഗഹനുമുരചെയ്തു : 
ധന്യനായേനടിയനിന്നു കേവലം 
നിര്‍ണ്ണയം നൈഷാദജന്മവും പാവനം. 
നൈഷാദമായുളള രാജ്യമിതുമൊരു 
ദുഷണഹീനമധീനമല്ലോ തവ. 
കിങ്കരനാമടിയനേയും രാജ്യവും 
സങ്കടംകൂടാതെ രക്ഷിച്ചുകൊളളൂക. 
സന്തോഷമുള്‍ക്കൊണ്ടിനി നിന്തിരുവടി 
സന്തതമത്രേ വസിച്ചരുളീടണം. 


110 


അദ്ധ്യാത്മ രാമായണം 


അന്തഃപുരം മമ ശുദ്ധമാക്കീടണ- 
മന്തര്‍മുദാ പാദപത്മരേണക്കളാല്‍. 
മൂലഫലങ്ങള്‍ പരിഗ്രഹിക്കേണമേ! 
കാലേ കനിവോടനുഗ്രഹിക്കേണമേ! 
ഇത്തരം പ്രാര്‍ത്ഥിച്ചുനില്ക്കും ഗുഹനോടു 
മുഗദ്ധഹാസംപൂണ്ടരുള്‍ രാഘവന്‍ : 
കേള്‍ക്ക നീ വാക്യം മദീയം മമ സഖേ! 
സരഖ്യമിതില്‍പരമില്ലെനിക്കേതുമേ. 
സംവത്സരം പതിന്നാലു കഴിയണം 
സംവസിച്ചീടുവാന്‍ ഗ്രാമാലയങ്ങളില്‍. 
അന്യദത്തം ഭൂജിക്കെന്നതുമില്ലെന്നു 
മന്യേ വനവാസകാലം കഴിവോളം. 
രാജ്യം മതൈതല്‍ ഭവാന്‍ മത്സഖിയല്ലോ 
പൂജ്യനാം നീ പരിപാലിക്ക സന്തതം. 
കണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട 
കൊണ്ടുവരിക വടക്ഷീരമാശു നീ. 
തല്‍ക്ഷണം കൊണ്ടുവന്നു വടക്ഷീരവും 
ലക്ഷ്മണനോടും കലര്‍ന്നു രക്ഷുത്തമന്‍ 
ശദ്ധവടക്ഷീരഭൂതികളെക്കൊണ്ടു 
ബദ്ധമായോരു ജടാമകുടത്തൊടും 
സോദരന്‍തന്നാല്‍ കുശലാദ്യങ്ങളാല്‍ 
സാദരമാസ്തൃതമായ തല്പസ്ഥലേ 
പാനീയമാത്രമശിച്ചു വൈദേഹിയും 
താനുമായ്പളളിക്കുറുപ്പുകൊണ്ടീടിനാന്‌. 
പ്രാസാദമൂര്‍ദ്ധനി പര്യങ്കേ യഥാ പുരാ 
വാസവും ചെയ്തുറങ്ങീടുന്നതുപോലെ 
ലക്ഷ്മണന്‍ വില്ലമമ്പും ധരിച്ചന്തികേ 
രക്ഷിച്ചുനിന്നു ഗുഹനോടുകൂടവേ. 


ലക്ഷ്മണഗഗഹസംവാദം 
ലക്ഷ്മീപതിയായ രാഘവസ്വാമിയും 
ലക്ഷ്മിഭഗവതിയാകിയ സീതയും 


വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി- 


111 


അദ്ധ്യാത്മ രാമായണം 


ദുഃഖം കലര്‍ന്നു ബാഷ്പാകുലനായ്‌ ഗുഹന്‍ 
ലക്ഷ്മണനോടു പറഞ്ഞുതുടങ്ങിനാന്‍ :- 
പുഷ്കരനേത്രനെക്കണ്ടീലയോ സഖേ! 
പര്‍ണ്ണതല്പേ ഭൂവി ദാരുമൂലേ കിട- 
ന്നര്‍ണ്ണോജനേത്രനുറങ്ങുമാറായിതു. 
സ്വര്‍ണ്ണതല്പേ ഭവനോത്തമേ സല്ലരേ 
പുണ്യപുരുഷന്‍ ജനകാത്മജയോടും 
പള്ളിക്കുറുപ്പകൊള്ളും മുന്നമിന്നിഹ 
പല്ലവപല്്യങ്കസീമ്‌നി വനാന്തരേ. 
ശ്രീരാമദേവനു ദു:ഖമുണ്ടാക്കുവാന്‍ 
കാരണഭതയായ്‌ വന്നിതു കൈകേയി. 
മന്ഥരചിത്തമാസ്ഥായ കൈകേയിതാന്‍ 
ഹന്ത! മഹാപാപമാചരിച്ചാളല്ലോ. 
ശ്രുത്വാ ഗുഹോക്തികളിത്ഥമാഹന്ത സാ 
മിത്രിയും സത്വരമുത്തരം ചൊല്ലിനാന്‍:- 


ഭദ്രമതേ! ശണു മദ്വചനം രാമ- 

ഭദ്രനാമം ജപിച്ചീടുക സന്തതം. 

കസ്യ ദുഃഖസ്യ്യ കോ ഹേതൂര്‍ ജഗത്രരയേ 
കസ്യ സുഖസ്യാ വാ കോപി ഹേതുസ്സഖേ! 
സര്‍വ്വലോകര്‍ക്കും സുഖദു:ഖകാരണം. 
ദുഃഖസുഖങ്ങള്‍ ദാനം ചെയ്‌ വതിന്നാരു 
മുള്‍കാമ്പിലോര്‍ത്തുകണ്ടാലില്ല നിര്‍ണ്ണയം. 
ഏകന്മമ സുഖദാതാ ജഗതി മ- 

റ്റേകന്‍ മമ ദുഃഖദാതാവിതി വൃഥാ 
തോന്നുന്നതജ്ഞാനബുദ്ധികള്‍ക്കെപ്പൊഴും 
തോന്നുകയില്ല ബുധന്മാര്‍ക്കതേതുമേ. 
ഞാനതിനിന്നു കര്‍ത്താവെന്നു തോന്നുന്നു 
മാനസതാരില്‍ വൃഥാഭിമാനേന കേള്‍ 
ലോകം നിജകര്‍മ്മസൂത്രബദ്ധം സഖേ! 
ഭോഗങ്ങളും നിജകര്‍മ്മാനുസാരികള്‍ 
മിത്രാര്യൂദാസീനബാന്ധവദ്വേഷമ- 
ദ്ധൃയസ്ഥസുഹൃജ്ജനഭേദബുദ്ധിഭൂമം 
ചിത്രമത്രേ നിരൂപിച്ചാൽ സ്വകര്‍മ്മങ്ങള്‍ 


112 


അദ്ധ്യാത്മ രാമായണം 


യത്ര വിഭാവ്യദേ തത്ര യഥായഥാ 
ദുഃഖസുഖം നിജകര്‍മ്മവശഗത- 
മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചിതില്‍ 
യദ്യദ്യദാഗതം തത്ര കാലാന്തരേ 
തത്തല്‍ഭൂജിച്ചതിസ്വസ്ഥനായ്‌ വാഴണം. 
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയുംവേണ്ട 
ഭോഗം വിധികൃതം വര്‍ജ്ജിക്കയുംവേണ്ട 
വ്യര്‍ത്ഥമോര്‍ത്തോളം വിഷാജഹര്‍ഷാദികള്‍ 
ചിത്തേശുഭാശുഭകര്‍മ്മഫഥലോദയേ 
മര്‍ത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു 
നിത്യമുല്‍പ്പന്നം വിധിവിഹിതം സഖേ! 
സനഖ്യദു:ഖങ്ങള്‍ സഹജമേവര്‍ക്കുമേ 
നീക്കാവതല്ല സുരാസുരന്മാരാലും. 

ലോകേ സുഖാനന്തരം ദു:ഖമായ്‌ വരൂ- 
മാകുലമില്ല ദുഃഖാനന്തരം സുഖം 

നൂനം ദിനരാത്രിപോലെ ഗതാഗതം 
മാനസേ ചിന്തിക്കിലിത്രയുമല്ലെടോ! 
ദുഃഖമദ്ധ്യേ സുഖമായും വരും പിന്നെ 

ദുഃഖം സുഖമാദ്ധ്യസംസ്ഥമായും വരും. 
രണ്ടുമന്യോന്യസംയുക്തമായേവനു- 

മുണ്ടു ജലപങ്കമെന്നപോലേ സഖേ! 
ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹദി 
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു. 
ഇഷ്ടമായുള്ളതുതന്നെ വരുമ്പോഴു- 
മിഷ്ടമല്ലാത്തതുതന്നെ വരുമ്പോഴും 
തുഷ്ടാത്മനാ മരുവുന്നു ബുധജനം 
ദൃഷ്ടമെല്ലാം മഹാമായേതി ഭവാനാല്‍. 


ഇത്ഥം ഗൃഹനും സുമിത്രാത്മജനുമായ്‌ 
വൃത്താന്തഭേദം പറഞ്ഞു നില്ക്കുന്നേരം 
മിത്രനുദിച്ചിതു സത്വരം രാഘവന്‌ 
നിത്യകര്‍മ്മങ്ങളും ചെയ്തരുളിച്ചെയ്തു. 
തോണിവരുത്തുകെന്നപ്പോള്‍ ഗുഹന്‍ നല്ല 
തോണിയും കൊണ്ടുവന്നാശു വണങ്ങിനാന്‍. 


113 


അദ്ധ്യാത്മ രാമായണം 


സ്വാമിന്നിയം ദ്രോണികാ സമാരുഹൃതാം 
സമിത്രിണാ ജനകാത്മജയാ സമം. 
തോണിതുഴയുന്നതുമടിയന്‍ തന്നെ 
മാനവവീര! മമ പ്രാണവല്ലഭ! 
ശ്രൃയംഗിവേരാധിപന്‌ വാക്കുകേട്ടന്നേരം 
മംഗലദേവതയാകിയ സീതയെ 

കയ്യും പിടിച്ചു കരേറ്റിശ്ലഹനുടെ 

കയ്യും പിടിച്ചു താനും കരേറിനാന്‍. 
ആയുധമെല്ലാമെടുത്തു സയമിത്രിയു- 
മായതമായൊരു തോണി കരേറിനാന്‍. 
ജ്ഞാതിവര്‍ഗ്ഗത്തോടുകൂടെഗ്ഗഠഹന്‍പര- 
മാദരവോടു വഹിച്ചിതു തോണിയും. 


മംഗലാപാംഗിയാം ജാനകീദേവിയും 
ഗംഗയെ പ്രാര്‍ത്ഥിച്ചു നന്നായ്‌ വണങ്ങിനാള്‍. 
ഗംഗേ ഭഗവതി! ദേവി! നമോസ്തുതേ 
സംഗേന ശംഭതന്‍ മാലിയില്‍ വാഴുന്ന 
സുന്ദരീ! ഹൈമവതി! നമസ്തേ നമോ 
മന്ദാകിനീ! ദേവി ഗംഗേ നമോ സ്തുൃതേ. 
ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ- 
ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവാന്‍ 
രക്ഷിചചുകൊള്‍ക നീയാപത്തുകൂടാതെ 
ഭക്ഷാരിവല്ലഭേ ഗംഗേ! നമോ സ്തുതേ. 


ഇത്തരം പ്രാര്‍ത്ഥിച്ചു വന്ദിച്ചിരിക്കവേ 
സത്വരം പാരകൂലം ഗമിച്ചീടിനാര്‍ 
തോണിയില്‍നിന്നു തഴത്തിറങ്ങി ഗുഹന്‍ 
താണുതൊഴുതപേക്ഷിച്ചാല്‍ മനോഗതം. 
കൂടെ വിടകൊള്‍വതിന്നടിയനുമൊ- 
രാടല്‍കൂടാതെയനുജ്ഞ നല്‍കീടണം. 
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കി- 
ലേണാങ്കബിംബാനന! ജഗതീപതേ! 
നൈഷാദവാക്യങ്ങള്‍ കേട്ടു മനസി സ- 
ന്തോഷേണ രാഘവനേവമരുള്‍ചെയ്തു:- 


114 


അദ്ധ്യാത്മ രാമായണം 


സത്യം പതിന്നാലു സംവത്സരം വിപി- 
നത്തില്‍ വസിച്ചു വരുവന്‍ വിരവില്‍ ഞാന്‍ 
ചിത്തമോദേന ഗാഡ്ധാശ്ശേഷവും ചെയ്തു 
ഭക്തനെപ്പോകെന്നയച്ചു രഘൂത്തമന്‍ 
ഭക്ത്യാ നമസ്‌ക്കരിച്ചഞ്ജലിയുംചെയ്തു 
മന്ദമന്ദം തോണീമേലേ ഗുഹന്‍ വീണ്ടും 
മന്ദിരംപുക്കു ചിന്തിച്ചു മരുവിനാന്‍. 


ഭരദ്വാജാശ്രമപ്രവേശം 


വൈദേഹിതന്നോടുകൂടവേ രാഘവന്‍ 
സോദരനോടുമൊരു മൃഗത്തെക്കൊന്നു 
സാദരം ഭൂക്ത്വാ സുഖേന വസിച്ചിതു 
പാദപമൂലേ ദലാഡ്യതലല്‍പസ്ഥലേ. 
മാര്‍ത്താണ്‌ ഡദേവനുദിച്ചോരനന്തരം 
പാര്‍ത്ഥിവനര്‍ഘ്യാദി നിതൃയകര്‍മ്മംചെയ്തു. 
ചെന്നു ഭരദ്വാജനായ തപോധനന്‍ 
തന്നാശ്രമപദത്തിന്നടുത്താദരാല്‍ 
ചിത്തമോദത്തോടിരുന്നോരുനേരത്തു 
തത്രകാണായിതൊരു വടുതന്നെയും. 
അപ്പോളവനോടരുള്‍ചെയ്തു രാഘവ- 
നിപ്പൊഴേ നീ മുനിയോടുണര്‍ത്തിക്കണം. 
രാമന്‍ ദശരഥനന്ദനനുണ്ടു തനു- 
ഭാമിനിയോടുമനുജനോടും വന്നു 
പാര്‍ത്തിരിക്കുന്നിതുടജാന്തികേയെന്ന 
വാര്‍ത്ത വൈകാതെയുണര്‍ത്തിക്കയെന്നപ്പോള്‍ 
താപശ്രേഷ്ഠനോടുബ്രഹ്മചാരി ചൊന്നാ- 
ഭോഗസന്തോഷമോടു ചൊല്ലീടിനാന്‍:- 


ആശ്രമോപാന്തേ ദശരഥാപുത്രനു- 
ണ്ടാശ്രിതവത്സല! പാര്‍ത്തിരുന്നീടുന്നു. 
ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ 
ഹസ്തേ സമാദായ സാര്‍ഗ്ഘ്യപാദ്യാദിയും 
ഗത്വാ രഘൂത്തമസന്നിധന സത്വരം 


115 


അദ്ധ്യാത്മ രാമായണം 


ഭക്ത്യൈവ പൂജയിതാ സഹലക്ഷ്മണം 
ദൃഷ്ട്വാ രമാവരം രാമം ദയാപരം 
തുഷ്ട്യാ പരമാനന്ദാബ്ധാ മുഴുകിനാന്‍. 


ദാശരഥിയും ഭരദ്വാജപാദങ്ങ- 

ളാശു വണങ്ങിനാന്‌ ഭാര്യാനുജാന്വിതം. 
ആശീര്‍വ്വചനപൂര്‍വ്വം മുനിപുംഗവ- 
നാശയാനന്ദനിയന്നരുളിച്ചെയ്തു 
പാദരജസാ പവിത്രയാക്കീട്ടു നീ 
വേദത്മക! മമ പര്‍ണ്ണശാലാമിമാം 
ഇത്ഥമുക്തോടജമാനീയ സീതയാ 
സത്യസ്വരൂപം സഹാനുജം സാദരം. 
പൂജാവിധാനേന പൂജിച്ചുടന്‍ ഭര- 
ദ്വാജതപോധനശ്രേഷ്ഠനരുള്‍ചെയ്തു:- 


നിന്നോടു സംഗമമുണ്ടാകകാരണ- 
മിന്നുവന്നു തപസ്സാഫല്യമൊക്കവേ 
ജ്ഞാതം മായാ ദവോദന്തം രഘുപതേ 
ഭൂതമാഗാമികം വാ കരുണാനിധേ! 
ഞാനറിഞ്ഞാന്‍ പരമാത്മാ ഭവാന്‍ കാര്യ- 
മാനുഷനായിതു മായയാ ഭൂതലേ 

ബ്രഹ്മണാ പണ്ടു സംപ്രാര്‍ത്ഥിതനാകയാല്‍ 
ജ?മുണ്ടായിതു യാതൊന്നിനെന്നതും 
കാനനവാസാവകാശമുണ്ടുയതും 
ഞാനറിഞ്ഞിീടിനേനിന്നതിനെന്നെടോ! 
ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ 
ജ്ഞാനമൂര്‍ത്തേ! സകലത്തെയും കണ്ടു ഞാന്‍- 
എന്തിനു ഞാന്‍ വളരെപ്പറഞ്ഞീടുന്നു 
സന്തുഷ്‌ടബുദ്ധ്യാ കൃതാര്‍ത്ഥനായേനഹം 
ശ്രീപതി രാഘവന്‍ വന്ദിച്ചു സാദരം 
താപസശ്രേഷ്ഠനോടേവമരുള്‍ചെയ്തു 
ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ 
ചിത്തമോദത്തോടനുഗ്രഹിക്കേണമേ 


116 


അദ്ധ്യാത്മ രാമായണം 


ഇത്ഥമന്യോനമാഭാഷണവും ചെയ്തു 
തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ്‌. 


വാല്മീക്യാശ്രമ പ്രവേശം 


ഉത്ഥാനവും ചെയ്തുഷസി മുനിവര- 
പുത്രരായുള്ള കുമാരകന്മാരുമായ്‌ 
ഉത്തമമായ കാളിന്ദീനദീഷ്ടമാര്‍ഗ്ഗേണ പോയ്‌- 
ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാല്‍. 
തത്ര വാല്മീകിതന്നാശ്രമം നിര്‍മ്മലം 
നാനാമുനികുലസംകുലം കേവലം. 
നാനാമൃഗദ്വിജാകീര്‍ണ്ണം മനോഹരം 
ളത്തമവ്വക്ഷലതാപരിശോഭിതം 
നിത്യകുസുമഫലദലസംയുതം 

തത്ര ഗത്വാ സമാസീനം മുനികല- 
സത്തമം ദൃഷ്ട്വാ നമസ്ക്കരിച്ചീടിനാന്‍. 
രാമം രമാവരം വീരം മനോഹരം 

കോമളം ശ്യാമളം കാമദം മോഹനം 
കന്ദര്‍പ്പസുന്ദരമിന്ദീവരേക്ഷണ- 
മിന്ദ്രാദിവ്വന്ദാരകൈരഭിവന്ദിതം 
ബാണരുണീരധനര്‍ദ്ധരം വിഷ്ടപ-ം 
ത്രാണനിപൂണം ജടാമകുടോജ്ജ്വലം 
ജാനകീലക്ഷ്മണോപേതം രഘൂത്തമം 
മാനവേന്ദ്രം കണ്ടു വാല്മീകിയും തദാ 
സന്തോഷബാഷ്പാകുലാക്ഷനായ്‌ രാഘവന്‍ 
തന്‍തിരുമേനി ഗാഡ്ധം പുണര്‍ന്നീടിനാന്‍ 
നാരായണം പരമാനന്ദവിഗ്രഹം 
കാരുണ്യപീയുഷസാഗരം മാനുഷം 
പൂജയിത്വാ ജഗല്‍പൂജ്യം ജഗന്മയം 
രാജീവലോജനം രാജേന്ദ്രശേഖരം 
ഭക്തിപൂണ്ടര്‍ഗ്ഘ്യപാദ്യാദികള്‍ കൊണ്ടഥ 
മുക്തിപ്രദനായ നാഥനു സാദരം 
പചക്വമധുരമധുഫലമൂലങ്ങ- 

ളൊക്കെ നിവേദിച്ചു ഭോജനാര്‍ത്ഥം മുദാ 


117 


അദ്ധ്യാത്മ രാമായണം 


ഭൂക്ത്വാ പരിശ്രമംതീര്‍ത്തു രഘുവരന്‍ 
നത്വാ മുനിവരന്‍തന്നോടരുള്‍ചെയ്തു:- 


താതാജ്ഞയാ വനത്തിനു പുറപ്പെട്ടു 
സോദരനോടും ജനകാത്മജയൊടും 
ഹേതുവോ ഞാന്‍ പറയേണമെന്നില്ലല്ലോ 
വേദാന്തിനാം ഭവതാമറിയാമല്ലോ 
യാതൊരിടത്തു സുഖേന വസിക്കാവൂ 
സീതയോടുംകൂടിയെന്നരുള്‍ചെയ്യണം 
ഇദ്ദീക്കിലൊട്ടുകാലം വസിച്ചീടുവാന്‍ 
ചിത്തേ പെരികെയുണ്ടാശ മഹാമുനേ! 
ഇങ്ങനെയുള്ള ദിവ്ൃന്മാരിരിക്കുന്ന 
മംഗലദേശങ്ങള്‍ മുഖ്യവാസോചിതം. 
എന്നതുകേട്ടു വാല്മീകി മഹാമുനി 
മന്ദസ്മിതം ചെയ്തിവണ്ണമരുള്‍ചെയ്തു :- 


സര്‍വ്വലോകങ്ങളും നിങ്കല്‍ വസിക്കുന്നു 
സര്‍വ്വലോകേഷ്ട നീയും വസിച്ചീടുന്നു. 
ഇങ്ങനെ സാധാരണം നിവാസസ്ഥല-ം 
മങ്ങനെയാകയാലെന്തു ചൊല്ലാവതും 
സീതാസഹിതനായ്‌ വാഴുവാനിന്നൊരു 
ദേശം വിശേഷണ ചോദിക്ക കാരണം 
സനഖ്രയേന തേ വസിപ്പാനുള്ള മന്ദിര- 
മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാന്‍. 
സന്തുഷ്ടരായ്‌ സമസ്റഷ്ടികളായ്‌ ബഹു 
ജന്തുക്കളില്‍ ദോഷഹീനമതികളായ്‌ 
ശാന്തരായ്‌ നിന്നെബ്ഭജിപ്പവര്‍ നമ്മുടെ 
സ്വാന്തം നിനക്കു സുഖവാസമന്ദിരം. 
നിത്യധര്‍മ്മാധര്‍മ്മമെല്ലാമുപേക്ഷിച്ചു. 
ഭക്ത്യാ ഭവാനെബ്ജഭജിക്കുന്നവരുടെ 
ചിത്തസരോജം ഭവാനിരുന്നീടുവാ- 
നുത്തമമായ്‌ വിളങ്ങീടുന്ന മന്ദിരം. 
നിത്യവും നിന്നെശ്ശരണമായ്‌ പ്രാപിച്ചു 
നിര്‍ദ്വന്്വരായ്‌ നിസ്‌പ്ൃഹരായ്‌ നിരീഹരായ്‌ 


118 


അദ്ധ്യാത്മ രാമായണം 


ത്വത്മന്ത്രജാപകരായുള്ള മാനുഷര്‍ 
തന്മന: പങ്കജം തേ സുഖമന്ദിരം. 
ശാന്തന്മാരായ്‌ നിരഹങ്കാരികളുമായ്‌ 
ശാന്തരാഗദ്വേഷമാനസന്മാരുമായ്‌ 
ലോഷ്ടാശ്മകാഞ്ചനതുല്യമതികളാം 
ശ്രേഷ്ഠമതികള്‍ മനസ്തവ മന്ദിരം 
നിങ്കല്‍ സമസ്തകര്‍മ്മങ്ങള്‍ സമര്‍പ്പിച്ചു 
നിങ്കലേ ദത്തമായോരു മനസ്സൊടും 
സന്തുഷ്ടരായ്‌ മരുവുന്നവര്‍ മാനസം 
സന്തതം തേ സുഖവാസായ മന്ദിരം. 
ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു- 
മിഷ്ടേതരാപ്തിക്കനുതാപവുമില്ല 
സര്‍വ്വവും മായേതി നിശ്ചിത്യ വാഴുന്ന 
ദിവ്യമനസ്തവ വാസായ മന്ദിരം. 
ഷഡ്ഭാവഭേദവികാരങ്ങളൊക്കെയു- 
മുള്‍പ്പുവിലോര്‍ക്കിലോ ദേഹത്തിനേയുള്ള 
ക്ഷ്ൃത്തൃഡ്‌ഭവസുഖദു:ഖാദി സര്‍വ്വവും 
ചിത്തേ വിചാരിക്കിലാത്മാവിനില്ലേതും 
ഇത്ഥമുറച്ചു ഭജിക്കുന്നവുരുടെ 

ചിത്തം തവ സുഖവാസായ മന്ദിരം. 


യാതൊരുത്തന്‍ ഭവന്തം പരം ചില്‍ഘനം 
വേദസ്വരൂപമനന്തമേകും സതാം 
വേദാന്തവേദ്യമാദ്യം ജഗല്ക്കാരണം. 
നാദാന്തരൂപം പരബ്രഹ്മമച്യുതം 
സര്‍വ്ൃഹാശയസ്ഥം സമസ്താധാരം 
സര്‍വ്വഗതം പരാത്മാനമലോപകം 
വാസുദേവം വരദം വരേണ്യം ജഗ- 
ദ്വാസിനാമാത്മനാ കാണുന്നതും സദാ 
തസ്യ ചിത്തേ ജനകാത്മജയാ സമം 
നിസ്സംശയം വസിച്ചീടുക ശ്രീപതേ! 
സന്തതാഭ്യാസദ്ൃത്ധീകൃതചേതസാ 
സന്തതം ത്വല്പാദസേവാരതാത്മനാം 
സന്തതം ത്വന്നാമമന്ത്രജപശുചി- 


119 


അദ്ധ്യാത്മ രാമായണം 


സന്തോഷചേതസാം ഭക്തിദ്രവാത്മനാം 
അന്തര്‍ഗ്ഗതനായ്‌ വസിക്ക നീ സീതയാ 
ചിന്തിതചിന്താമണേ! ദയാവാരിധേ! 


വാല്മീകിയുടെ ആത്മകഥ 


കര്‍ണ്ണാമൃതം തവ നാമമാഹാത്മ്യമോ 
വര്‍ണ്ണിപ്പതിന്നാര്‍ക്കുമാവതുമല്ലല്ലോ. 
ചിന്മയനായ നിന്‍ നാമമഹിമയാല്‌ 
ബ്രഹ്മമുനിയായ്‌ ചമഞ്ഞതു ഞാനെടോ! 
ദുര്‍മ്മതി ഞാന്‍ കിരാതന്മാരുമായ്‌ പുരാ- 
നിര്‍മ്മരിയാദങ്ങള്‍ ചെയ്തേന്‍ പലതരം. 
ജന്മമാത്രദ്വിജത്വം മുന്നമുള്ളതും 
ബ്രഹ്മകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍ 
ശുദ്രസമാചാരതല്‍പരനായൊരു 
ശുദ്രതരുണിയുമായ്‌ വസിച്ചേന്‍ ചിരം 
പുത്രരേയും വളരെജ്ജനിപ്പിച്ചിതു 
നിസ്ത്രപം ചോരന്മാരോടുകൂടെച്ചേര്‍ന്നു 
നിത്യവും ചോരനായ്‌ വില്ലംമമ്പും ധരി- 
ച്ചെത്രജന്തുക്കളെക്കൊന്നേന്‍ ചതിച്ചു ഞാന്‍. 
എത്ര വസ്തു പറിച്ചേന്‍ ദ്വിജന്മാരോടു- 
മത്ര മുനീന്ദ്രവനത്തില്‍നിന്നേകദാ 
സപ്തമുനികള്‍ വരുന്നതു കണ്ടു ഞാന്‍ 
തത്ര വേഗേന ചെന്നേന്‍ മുനിമാരുടെ 
വസ്ത്രാദികള്‍ പറിച്ചീടുവാന്‍ മൂഡ്രനായ്‌ 
മദ്ധ്യാഹമാര്‍ത്താണ്‌ ഡതേജസ്ത്വരൂപികള്‍ 
നിര്‍ദ്ദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും 
വിദ്ദതം നിര്‍ജ്ജനഘോരമഹാവനേ 
ദൃഷ്ട്വാ സസംഭൂമമെന്നോടരുള്‍ചെയ്തു 
തിഷ്ഠതിഷ്ഠ ത്വയാ കര്‍ത്തവ്യമത്ര കിം? 
ദുഷ്ടമതേ! പരമാര്‍ത്ഥം പറകെന്നു 
തുഷ്ട്യാ മുനിവരന്മാരരുള്‍ചെയ്തപ്പോള്‍ 
നിഷ്റൂരാത്മാവായ ഞാനുമവര്‍കളോ- 
ടിഷ്ടം മദീയം പറഞ്ഞേ നപാത്മജ! 


120 


അദ്ധ്യാത്മ രാമായണം 


പുത്രദാരാദികളുണ്ടെനിക്കെത്രയും 
ക്ഷ്രദ്തൃഡ്പ്രപീഡിതന്മാരായിരിക്കുന്നു. 
വൃത്തികഴിപ്പിന്‍ വഴിപോക്കരോടു ഞാന്‍ 
നിത്യം പിടിച്ചു പറിക്കുമാറാകുന്നു 
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു- 
മിങ്ങനെ ചിന്തിച്ചു വേഗേന വന്നു ഞാന്‍. 
ചൊന്നാർ മുനിവരന്മാരതുകേട്ടുട- 
നെന്നൊടു മന്ദസ്മിതം ചെയ്തു സാദരം. 


എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം 
നിന്‍ കുടുംബത്തോടു ചെന്നു ചോദിക്ക നീ 
നിങ്ങളെച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍ 
നിങ്ങള്‍കൂടെപ്പകുത്തൊട്ടു വാങ്ങീടുമോ? 

എന്നു നീ ചെന്നു ചോദിച്ചു വരുവോളം 
നിന്നീടുമത്രൈവ ഞങ്ങള്‍ നിസ്സംശയം. 
ഇത്ഥമാകര്‍ണ്യ ഞാന്‍ വീണ്ടുപോയ്‌ ചെന്നു മല്‍- 
പുത്രദാരാദികളോടു ചോദ്യംചെയ്തേന്‍. 
ദുഷ്കര്‍മ്മസഞ്ചയംചെയ്തു ഞാന്‍ നിങ്ങളെ- 
യൊക്കെ ഭരിച്ചുകൊള്ളുന്നു ദിനംപ്രതി 
തല്‍ഫലമൊട്ടൊട്ടു നിങ്ങള്‍ വാങ്ങീടുമോ? 
മല്‍പാപമൊക്കെ ഞാന്‍ തന്നെ ഭൂജിക്കെന്നോ? 
സത്യം പറയേണമെന്നു ഞാന്‍ ചൊന്നതി- 
നുത്തരമായവരന്നേരം ചൊല്ലിനാര്‍:- 


നിത്യവും ചെയ്യുന്നു കര്‍മ്മൃണഫലം 
കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭൂജിക്കമോ? 
താന്താന്‍ നിരന്തരം ചെയ്യന്ന കര്‍മ്മങ്ങള്‍ 
താന്താനനുഭവിച്ചീടുകെന്നേ വരൂ. 
ഞാനുമതുകേട്ടു ജാതനിര്‍വ്വേദനായ്‌ 
മാനസേ ചിന്തിച്ചു ചിന്തിച്ചൊരോതരം 
താപസന്മാര്‍ നിന്നരുളുന്ന ദിക്കിനു 
താപേന ചെന്നു നമസ്ക്കരിച്ചീയിനേന്‍. 
നിത്ൃതപോധനസംഗമഹേതുനാ 
ശുദ്ധമായ്‌ വന്നിതെന്നന്ത:കരണവും 


121 


അദ്ധ്യാത്മ രാമായണം 


ത്യക്ത്വാ ധനുശ്ൂരാദ്യങ്ങളും ദുരെ ഞാന്‍ 
ഭക്ത്യാ നമസ്‌ക്കരിച്ചേന്‍ പാദസന്നിധന 
ദുര്‍ഗ്ഗതിസാഗരേ മഗ്നനായീടുവാന്‍ 
നിര്‍ഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ 
രക്ഷിച്ചുകൊളഭ്ളേണമേ ശരണാഗത- 
രക്ഷണം ഭൂഷണമല്ലോ മഹാത്മനാം 
സ്പഷ്ടമിതൃക്ത ച പതിതം പദാന്തികേ 
ദൃഷ്ട്വാ മുനിവരന്മാരുമരുള്‍ ചെയ്തു:- 


ഉത്തിഷ്ഠ ഭദ്ദമുത്തിഷ്ഠ തേ സന്തതം 
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ 
സദ്യ: ഫലം വരും സജ്ജനസംഗമാ- 
ദ്വിദജ്ജനാനാം മഹത്വമേതാദ്ൃശം 
ഇന്നുതന്നേ തരുന്നുണ്ടൊരുപദേശ- 
മെന്നാല്‍ നിനക്കിതിനാലേ ഗതിവര. 
അന്യോന്യമാലോകനം ചെയ്തു മാനസേ 
ധന്യതപോധനന്മാരും വിചാരിച്ചു 
ദുര്‍വൃത്തനേറ്റം ദ്വിജാധമനാമിവന്‍ 
ദിവ്യജനത്താലുപേക്ഷ്യനെന്നാകിലും 
രക്ഷ രക്ഷേതി ശരണം ഗമിച്ചവന്‍ 
രക്ഷണീയന്‍ പ്രയത്‌നേന ദുഷ്‌ടോപി വാ. 
മോക്ഷമാര്‍ഗ്ഗോപദേശേന രക്ഷിക്കണം 
സാക്ഷാല്‍ പരബ്രഹ്മബോധപ്രദാനേന. 
ഇത്ഥമുക്ത്വാ രാമനാമവര്‍ണ്ണദ്വയം 
വ്യത്യസ്തവര്‍ണ്ണരൂപേണാ ചൊല്ലിത്തന്നാര്‍. 
നിത്യം മരാമരേത്യേവം ജപിക്ക നീ 
ചിത്തമേകാഗ്രമാക്കിക്കൊണ്ടനാരതം. 
ഞങ്ങളിങ്ങോട്ടു വരുവോളവും പുന- 
രിങ്ങനെതന്നെ ജപിച്ചീരുന്നിടു നീ. 
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാര്‍ 
സത്വരം ദിവ്യപഥാ ഗമിച്ചീടിനാര്‍. 

നത്വാ മരേതി ജപിച്ചിരുന്നേനഹം 

ഭക്ത്യാ സഹസ്രയുഗം കഴിവോളവും. 
പുറ്റുകൊണ്ടെന്നുടല്‍ മുടിച്ചമഞ്ഞിതു 


122 


അദ്ധ്യാത്മ രാമായണം 


മുറ്റും മറഞ്ഞു ചമഞ്ഞിതു ബഹ്ൃവും. 
താപസേന്ദ്രന്മാരുമന്നെഴുന്നള്ളി നാർ 
ഗോപതിമാരുദയം ചെയ്തതുപോലെ. 
നിഷ്ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാന്‍ 
നിരശ്ഗമിച്ചീിടിനേനാശു നാകുദരാല്‍ 
വല്മീകമദ്ധ്യതോനിന്നു ജനിക്കയാ- 
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താര്‍. 
വാല്മീകിയാം മുനിശ്രേഷ്ഠന്‍ ഭവാന്‍ ബഹു- 
ലാമനായവേദിയായ്‌ ബ്രഹ്മജ്ഞനാക നീ 
എന്നരുള്‍ചെയ്തെഴുന്നള്ളി മുനികളു- 
മന്നുതുടങ്ങി ഞാനിങ്ങനെ വന്നതും. 
രാമനാമത്തിന്‍ പ്രഭാവം നിമിത്തമായ്‌ 
രാമ! ഞാനിങ്ങനെയായ്‌ ചമഞ്ഞീടിനേന്‍. 
ഇന്നു സീതാസുമിത്രാത്മജന്മാരോടും 
നിന്നെ മുദാ കാണ്മതിന്നവകാശവും 
വന്നിതെനിക്കു മുന്നം ചെയ്ത പുണ്യവും 
നന്നായ്‌ ഫലിച്ചു കരുണാജരനിധേ! 
രാജീവലോചനം രാമം ദയാപരം 
രാജേന്ദ്രശേഖരം രാഘവം ചക്ഷ്യഷാ 
കാണായമൂലം വിമുക്തനായേനഹം 
ത്രാണനിപുണ! ത്രിദശകലപതേ! 


ചിത്രകൂടപ്രവേശം 


സീതയാ സാര്‍ദ്ധം വസിപ്പതിനായൊരു 
മോദകരസ്ഥലം കാട്ടിത്തരുവന്‍ ഞാന്‍. 
പോന്നാലുമെന്നെഴുന്നള്ളിനാനന്തികേ 
ചേര്‍ന്നുള്ള ശിഷ്യപരിവൃതനാം മുനി. 
ചിത്രകൂടാചലഗംഗയോരാന്തരാ 
ചിത്രമായോരുടജം തീരത്തു മാമുനീ. 
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു- 
മക്ഷി വിമോഹനമായ്‌ രണ്ടു ശാലയും 
നിര്‍മ്മിച്ചവിടെയിരിക്കെന്നരുള്‍ ചെയ്തു; 
മന്മഥതുല്യന്‍ ജനകജതന്നോടും 


123 


അദ്ധ്യാത്മ രാമായണം 


നിര്‍മ്മലനാകിയ ലക്ഷ്മണന്‍തന്നോടും 
ബ്രഹ്മാത്മനാ മരുവീടിനാന്‍ രാമനും 
വാല്മീകിയാല്‍ നിതൃപൂജിതനായ്‌ സദാ. 
കാമ്യാംഗിയായുള്ള ജാനകിതന്നോടും 
സാദരനാകിയ ലക്ഷ്മണന്‍ തന്നോടും 
സാദരമാനന്ദമുള്‍ക്കൊണ്ടു മേവിനാന്‍ 
ദേവമുനിവരസേവിതനായൊരു 
ദേവരാജന്‍ ദിവി വാഴുന്നതുപോലെ. 


ദശരഥന്റെ ചരമം 


മന്ത്രിവരനാം സുമന്ത്രരുമേറിയോ- 
രന്തശ്ശൂചാ ചെന്നയോദ്ധ്യപുക്കീടിനാന്‍. 
വസ്ത്രേണ വക്ത്രവുമാച്ഛേദ്യ കണ്ണനീ- 
രത്യര്‍ത്ഥമിറ്റിറ്റുവീണും തുടച്ചുമ- 

ത്തേരും പൂറത്തുഭാഗത്തു നിര്‍ത്തിച്ചെന്നു 
ധീരതയോടു നൃപനെ വണങ്ങിനാന്‍. 
ധാത്രീപത! ജയ വീരമനലേ! ജയ 
ശാസത്രമതേ! ജയ ശര്യംബുധേ! ജയ 
കീര്‍ത്തിനിധേ! ജയ സ്വാമിന്‍! ജയ ജയ 
മാര്‍ത്താണ്ഡഗോത്രജാതോത്തം സമേ ജയ. 
ഇത്തരം ചൊല്ലീ സ്തുതിച്ചു വണങ്ങിയ 
ഭൃത്യനോടാശു ചോദിച്ചു വണങ്ങിയ 
ഭൃത്യനോടാശു ചോദിച്ചു നൃപോത്തമന്‍: 
സോദരനോടും ജനകാന്മജയോടൂ- 
മേതൊരുദിക്കിലിരിക്കുന്നു രാഘവന്‍? 
നിര്‍ല്ലജ്ജനായതി പാപിയാമെന്നോടു 
ചൊല്ലവാനെന്തോന്നു ചൊല്ലിയതെന്നുടെ 
ലക്ഷ്മണനെന്തു പറഞ്ഞു വിശേഷിച്ചു 
ലക്ഷ്മീസമയായ ജാനകീദേവിയും? 
ഹാ! രാമ! ഹാ! ഗുണവാരിധേ! ലക്ഷ്മണ! 
വാരിജലോചനേ ബാലേ മിഥിലജേ! 
ദുഃഖം മുഴുത്തു മരിപ്പാൻ തുടങ്ങുന്ന 
ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും 


124 


അദ്ധ്യാത്മ രാമായണം 


മക്കളേയും കണ്ടെനിക്കു മരിപ്പാനു- 
മിക്കാലമില്ലാതെവന്നു സുകൃതവും. 

ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ- 
ടൂള്‍ത്താപമോടുരചെയ്തു സുമന്ത്രരും: 
ശ്രീരാമസീതാസുമിത്രാത്മജന്മാരെ- 
ത്തേരിലേറ്റിക്കൊണ്ടു പോയേന്‍ തവാജ്ഞയാ. 
ശൃംഗിവേരാഖ്യപുരസവിധേ ചെന്നു 
ഗംഗാതടേ വസിച്ചീടംദശാന്തരേ 

കണ്ടു തൊഴുതിതു ശ്ര്ൃയംഗിവേരാധിപന്‍ 
കൊണ്ടുവന്നു ഗുഹന്‍ മൂലഫലാദികള്‍. 
തൃക്കൈകള്‍കൊണ്ടതു തൊട്ടു പരിഗ്രഹി- 
ചുക്കുമാരന്മാര്‍ ജടയും ധരിച്ചിതു. 

പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാ- 
നെന്നേ നിരൂപിച്ചു ദു:ഖിയായ്കാരുമേ. 
ചൊല്ലേണമെന്നുടെ താതനോടും ബലാ- 
ലല്ലലുള്ളത്തിലുണ്ടാകാതിരിക്കണം. 
സനഖ്യമയോദ്ധ്യയിലേറും വനങ്ങളില്‍ 
മോക്ഷസിദ്ധിക്കും പെരുവഴിയായ്‌ വരും. 
മാതാവിനു നമസ്ക്കാരം വിശേഷിച്ചു 
ഖേദമെനെക്കുറിച്ചുണ്ടാകരുതേതും 
പിന്നെയും പിന്നെയും ചൊൽക പിതാവതി- 
ഖിന്നനായ്‌ വാര്‍ദ്ധകൃപീഡിതനാകയാല്‍ 
എന്നെപ്പിരിഞ്ഞുള്ള ദുഃഖമശേഷവും 
ധന്യവാക്യാമുതം കൊണ്ടടക്കീടണം 
ജാനകിയും തൊഴുതെന്നോടു ചൊല്ലിനാ- 
ളാനനപത്മവും താഴ്ത്തി മന്ദം മന്ദം 
അശ്രുകണങ്ങളും വാര്‍ത്തു സഗദ്ഗദം 
ശ്വശ്രൂപാദേഷു സാഷ്ടാംഗനമസ്്‌കാരം 
തോണികരേറിഗ്ഗഹനോടുകൂടവേ 
പ്രാണവിയോഗേന നിന്നേനടിയനും 
അക്കരെച്ചെന്നിറങ്ങിപ്പോയ്‌ മരുവോള- 
മിക്കരെ നിന്നു ശവശരീരം പോലെ 
നാലഞ്ചുനാഴിക ചെന്നവാറെ ധൈര്യ 
മാലംബ്യ മന്ദം നിവൃത്തനായീടിനേന്‍ 


125 


അദ്ധ്യാത്മ രാമായണം 


തത്ര കാസല്യ കരഞ്ഞുതുടങ്ങിനാള്‍ 

ദത്തല്ലോ പണ്ടു പണ്ടേ വരദ്വയം 
ഇഷ്ടയായോരു കൈഷകേയിക്കു രാജ്യമോ 
തുഷ്ടനായ നല്‍കിയാല്‍പോരായിരുന്നിതോ? 
മല്‍പുത്രനെക്കാനനാന്തേ കളവതി- 
നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ! 
ഏവമെല്ലാം വരുത്തിത്തനിയേ പരി- 

ദേവനം ചെയ്വതിനെന്തൊരു കാരണം? 
ഭൂപതി കാസല്യചൊന്നൊരു വാക്കുകള്‍ 
താപേന കേട്ടു മന്ദം പറഞ്ഞീടിനാന്‍:- 


പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ 
പുണ്യമില്ലാതെ മാം ചേദിപ്പിയായ്ക നീ. 
പ്രാണപ്രയാണമടുത്തതാപോധനന്‍ 
പ്രാണവിയോഗേ ശപിച്ചതു കാരണം 
ദുഃഖമുള്‍ക്കൊണ്ടു മരിപ്പാൻ തുടങ്ങുമെ 

uy vy || 
ന്നുള്‍ക്കാമ്പുരുക്കിച്ചമയ്ക്കായ്ക വല്ലഭേ! 
കേള്‍ക്ക നീ ശാപപ്രകാരം മനോഹരേ! 
സാക്ഷാല്‍ തപസ്വികളീശ്വരന്മാരല്ലോ. 


അര്‍ദ്ധരാത്രാ ശരജാലവും ചാപവും 
ഹസ്തേ ധരിച്ചു മൃഗയാ വിവിശനായ്‌ 
വാഹിനീതീരേ വനാന്തരേ മാനസ- 
മോഹേന നില്ക്കുന്നനേരമൊരു മുനി 
ദേഹേന മാതാപിതാക്കള്‍ നിയോഗത്താല്‍ 
സാഹസത്തോടിരുട്ടത്തു പുറപ്പെട്ടു 
കുംഭവുംകൊണ്ടു നീര്‍കോരുവാന്‍ വന്നവന്‍ 
കുംഭേന വെള്ളമന്‍പോടു മുക്കംവിധന 
കുംഭത്തില്‍ നീരകംപുക്ക ശബ്ദം കേട്ട 
കുംഭിതുമ്പിക്കയ്യിലംഭോഗദമിതി 
ചിന്തിച്ചുടന്‍ നാദഭേദിനം സായകം 
സന്ധായ ചാപേ ദൃഡമയച്ചീടിനേന്‍. 

ഹാ! ഹാ! ഹതോസ്മ്യഹം ഹാ! ഹാ! ഹതോസ്മ്യഹം 


126 


അദ്ധ്യാത്മ രാമായണം 


ഹാഹേതി കേട്ടിതു മാനുഷവാക്യവും 
ഞാനൊരുദോഷമാരോടുമേ ചെയ്തീല 
കേന വാ ഹന്ത! ഹതോ ഹം വിധേ വൃഥാ 
പാര്‍ത്തിരിക്കുന്നിതു മാതാപിതാക്കന്മാ- 
രാര്‍ത്തികൈക്കൊണ്ടു തണ്ണീര്‍ക്കു ദാഹിക്കയാല്‍ 
ഇത്തരം മര്‍ത്ത്യനാദംകേട്ടു ഞാനതി 
ത്രസ്തനായ്തത്ര ചെന്നത്തലോടും തദാ 
താപസബാലകന്‍ പാദങ്ങളില്‍വീണു 
തപേന ചൊന്നേന്‍ മുനിസുതനോടു ഞാന്‍: 
സ്വാമിന്‍! ദശരഥനായ രാജാവു ഞാന്‌ 
മാമപരാധിനം രക്ഷിക്കവേണമേ. 
ഞാനറിയാതെ മൃഗയാവിവശനാ- 

യാന തണ്ണീര്‍കുടിക്കും നാദനെന്നോര്‍ത്തു 
ബാണമെയ്തേനതിപാപിയയൊരു ഞാ 
പ്രാണന്‍ കളയുന്നതുണ്ടിനി വൈകാതെ. 
പാദങ്ങളില്‍ വീണു കേണീട്ുമെന്നോടു 
ഖേദം കലര്‍ന്നു ചൊന്നാൻ മുനിബാലകന്‍:- 
കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ 
ബ്രഹ്മഹത്യാ പാപമുണ്ടായകില്ല തേ 
വൈശ്യനത്രേ ഞാന്‍ മമ പിതാക്കന്മാരെ- 
യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ. 
വാര്‍ദ്ധക്യമേറിജ്ജരാനരയുംപൂണ്ടു 
നേത്രവുംകാണാതെ പാര്‍ത്തിരുന്നീടുന്നു 
ദാഹേന ഞാന്‍ ജലം കൊണ്ടങ്ങു ചെല്ലുവാന്‍. 
ദാഹം കൊടുക്ക നീ തണ്ണീര്‍ കൊടുത്തിനി 
വൃത്താന്തമെല്ലാമവരോടറിയിക്ക 
സത്യമെല്ലാമവരോടറിയിക്ക 
സത്യമെന്നാലവര്‍ നിന്നെയും രക്ഷിക്കും 
എന്നുടെ താതനു കോപമുണ്ടാകിലോ 
നിന്നെയും ഭസ്മമാക്കീടുമറിക നീ. 
പ്രാണങ്ങള്‍ പോകാഞ്ഞു പീഡയുണ്ടേടറ്റവും 
ബാണം പറിക്ക നീ വൈകരുതേതുമേ. 


എന്നതു കേട്ടു ശല്യോദ്ധാരണംചെയ്തു 


127 


അദ്ധ്യാത്മ രാമായണം 


പിന്നെസ്സജലം കലശവും കൈക്കൊണ്ടു 
ദമ്പതിമാരിരിക്കുന്നവിടേയ്ക്കു 
സംഭൂമത്തോടു ഞാന്‍ ചെല്ലും ദശാന്തരേ 
വൃദ്ധതയോടു നേത്രങ്ങളും വേറുപെ- 
ടൂര്‍ദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ 
വര്‍ത്തിക്കുമെങ്ങള്‍ക്കു തണ്ണീര്‍ക്കു പോയൊരു 
പുത്രനുമിന്നു മറന്നുകളഞ്ഞിതോ 
മറ്റില്ലൊരാശ്രയം ഞങ്ങള്‍ക്കൊരുനാളും 

മറ്റും ഭവാനൊഴിഞ്ഞെന്തു വൈകിടുവാന്‍ 
ഭക്തിമാനേറ്റവും മുന്നമെല്ലാമതി- 
സ്വസ്ഥനായ്‌ വന്നിതോ നീ കുമാര! ബലാല്‍. 
ഇപ്രകാരം നിരുപിച്ചിരിക്കുംവിധന 
മല്പാദവിന്യാസജധ്വാനി കേള്‍ക്കായി 
കാല്‍പ്പെരുമാറ്റം മദീയം തദാ കേട്ടു 
താല്പര്യമോടു പറഞ്ഞു ജനകനും :- 


വൈകുവാനെന്തുമൂലം മമ നന്ദന! 
വേഗേന തണ്ണീര്‍ തരിക നീ സാദരം. 
ഇത്ഥമാകര്‍ണ്യ ഞാന്‍ ദമ്പതിമാര്‍ പദം 
ഭക്ത്യാ നമസ്കരിച്ചെത്രയും ഭീതനായ 
വൃത്തന്തനെല്ലാമറിയിച്ചിതന്നേരം 
പുത്രനല്ലല്ലയോദ്ധ്യാധിപനാകിയ 
പൃഥ്വീവരന്‍ ഞാന്‍ ദശരഥനെന്നു പേര്‍ 
രാത്ര വനാന്തേ മൃഗയാ വിവശനായ്‌ 
ശാര്‍ദദൂലമുഖ്യ മൃഗങ്ങളെയും കൊന്നു 
പാരത്തിരുന്നേന്‍ നദീതീരേ മൃഗാശയാ 
കുംഭത്തില്‍ നീരകം പുക്ക ശബ്ദം കേട്ടു 
കുംഭിവരന്‍ നിജതമ്പിക്കരംതന്നി- 
ലംഭസ്സുകൊള്ളുന്ന ശബ്ദമെന്നോര്‍ക്കയാ- 
ലമ്പയച്ചേനറിയാതെയതും ബലാല്‍ 
പൂത്രനു കൊണ്ടനേരത്തു കരച്ചില്‍ കേ- 
ട്ടെത്രയും ഭീതനായ്തത്ര ചെന്നീടിനേന്‍. 
ബാലനെക്കണ്ടു നമസ്കരിച്ചേനതു- 
മൂലമവനുമെന്നോടു ചൊല്ലീടിനാന്‍ :- 


128 


അദ്ധ്യാത്മ രാമായണം 


കര്‍മ്മമത്രേ മമ വന്നതിതു തവ 
ബ്രഹ്മഹത്യാപാപമുണ്ടാകയില്ലെടോ. 
കണ്ണും പൊടിഞ്ഞു വയസ്സുമേറെപ്പുക്കു 
പര്‍ണ്ണശാലേന്തേ വിശന്നു ദാഹത്തെ! 
എന്നെയും പാര്‍ത്തിരിക്കും പിതാക്കന്മാര്‍ക്കും 
തണ്ണീര്‍കൊടുക്കയെന്നെന്നോടു ചൊല്ലിനാൻ 
ഞാനതു കേട്ടുഴറ്റോടു വന്നേനിനി 
ജ്ഞാനികളാം നിങ്ങളൊക്കെ ക്ഷമിക്കണം 
ശ്രീപാദപങ്കജമെന്നിയേ മറ്റില്ല 
പാപിയായോരടിയന്നവലംബനം. 
ജന്തുവിഷയകൃപാവശന്മാരല്ലോ 

സന്തതം താപസപുംഗവന്മാര്‍ നിങ്ങള്‍ 
ഇത്ഥമാകര്‍ണ്യ കരഞ്ഞുകരഞ്ഞവ 
രെത്രയും ദുഃഖം കലര്‍ന്നു ചൊല്ലീടിനാര്‍:- 
പുത്രനെവിടെക്കിടക്കുന്നിതു ഭവാന്‍ 
തത്രൈവ ഞങ്ങളെക്കൊണ്ടുപോയീടേണം 
ഞാനതുകേട്ടവര്‍തമ്മെയെടുത്തതി- 
ദീനതയോടു മുകര്‍നുടല്‍ കാട്ടിനേന്‍. 
കഷ്ടമാഹന്തകഷ്ടം! കര്‍മ്മമെന്നവര്‍ 
തൊട്ടു തലോടി തനയശരീരവും 
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു 
ഖിന്നതയോടവരെന്നോടു ചൊല്ലീനാര്‍ :- 
നീയിനി നല്ല ചിത ചമച്ചീടണം 

തീയൂമേറ്റം ജ്വലിപ്പിച്ച വൈകീടാതെ. 

തത്ര ഞാനും ചിതകൂട്ടിനേനന്നേരം 
പുത്രേണ സാകം പ്രവേശിച്ചവര്‍കളും 
ദഗ്ദ്ധദേഹന്മാരുമായ്‌ ചെന്നു മുവരും 
വൃത്രാരിലോകം ഗമിച്ചു വാണീടിനാര്‍. 
വദ്ധതപോധനനന്നേരമെന്നോടു 
പുത്രശോകത്താല്‍ മരിക്കെന്നു ചൊല്ലിനാൻ. 
ശാപകാലം നമുക്കാഗതമായിതു 
താപസവാക്യമസത്യമായുംവരാ. 
മന്നവനേവം പറഞ്ഞു വിലാപിച്ചു 


129 


അദ്ധ്യാത്മ രാമായണം 


പിന്നെയും പിന്നെയും കേണുതുടങ്ങിനാന്‍ 
ഹാരാമ! പുത്ര! ഹാ! സീതേ! ജനകജേ! 
ഹാരാമ! ലക്ഷ്മണ! ഹാ ഹാ! ഗുണാംബുധേ! 
നിങ്ങളോടും പിരിഞ്ഞെന്മരണം പുന- 
രിങ്ങനെവന്നതു കൈകേയിസംഭവം. 
രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു 

രാജാ ദശരഥന്‍ പുക്കു സുരാലയം 


നാരീജനവിലാപം 


ദുഃഖിച്ചു രാജനാരീജനവും പുന- 

രൊക്കെ വാവിട്ടു കരഞ്ഞുതുടങ്ങിനാര്‍. 
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍ 
തല്‍ക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും 
മന്ത്രികളോടുമുഴറിസ്സസം&ഭൂമ- 
മന്ത:പുരമകം പുക്കരുളിച്ചെയ്തു:- 
തൈലമയദ്രോണിതന്നിലാക്കു ധരാ- 
പലകന്‍തന്നുടല്‍ കേടുവന്നീടായ്വാന്‍. 
എന്നരുള്‍ചെയ്തു ദുതന്മാരെയുംവിളി- 
ച്ചിന്നുതന്നേ നിങ്ങള്‍ വേഗേന പോകണം. 
വേഗമേറീടും കുതിരയേറിച്ചെന്നു 
കേകയരാജ്യമകംപുക്കു ചൊല്ലുക 
മാതുലനായ യുധാജിത്തിനോടിനി- 
യേതുമേ കാലം കളയാതയക്കണം 
ശത്രഘ്‌നനോടും ഭരതനെയെന്നതി- 
വിദ്ദൂുതം ചെന്നു ചൊല്‍കെന്നയച്ചീടിനാന്‍. 
സത്വരം കേകയരാണ്യമകുംപുക്കു 

നത്വാ യുധാജിത്തിനോടു ചൊല്ലീടിനാര്‍:- 


കേള്‍ക്ക നൃപേന്ദ്! വസിഷ്ഠനരുള്‍ചെയ്ത 
വാക്കുകള്‍ ശത്രഘ്‌്നനോടും ഭരതനെ 
ഏതുമേ വൈകാതയോദ്ധ്യയ്ക്കയയ്ക്കെന്നു 
ദൂതവാക്യം കേട്ടനേരം നരാധിപന്‍ 
ബാലകന്മാരോടു പോകെന്നു ചൊല്ലിനാൻ 


130 


അദ്ധ്യാത്മ രാമായണം 


കാലേ പുറപ്പെട്ടിതു കുമാരന്മാരും 
ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു 
താതനെന്നാകിലും ഭ്രാതാവിനാകിലും 
എന്തകപ്പെട്ടിതെന്നുള്ളില്‍ പലതരം 
ചിന്തിച്ചു ചിന്തിച്ചു മാര്‍ഗ്ഗേ ഭരതനും. 
സന്താപമോടുമയോദ്ധ്യാപുരിപുക്കു 
സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ 
ഭൂഷ്ടലക്ഷ്മീകം ജനോദ്ബാധവര്‍ജ്ജിതം 
ദൃഷ്ട്വാ വിഗതോത്സവം രാജ്യേമെന്തിദം 
തേജോവിഹിീനമകംപുക്കിതുചെന്നു 
രാജഗേഹം രാജലക്ഷണവര്‍ജ്ജിതം 
ദൃഷ്ട്വാ വിഗതോത്സവം രാജ്യമെന്തിദം 
തേജോവിഹിീനമകംപുക്കിതുചെന്നു 
രാജഗേഹം രാജലക്ഷണവര്‍ജ്ജിതം 
തത്ര കൈകേടിയെക്കണ്ടു കുമാരന്മാർ 
ഭക്ത്യാ നമസ്‌കരിച്ചീടിനാരന്തിക. 
പൂത്രനെക്കണ്ടു സന്തോഷേണ മാതാവു- 
മുത്ഥായ ഗാഡ്മാലിംഗ്യ മടിയില്‍വ- 
ചുത്തമാംഗേ മുകര്‍ന്നാസു ചോദിച്ചിതു 
ഭദ്രമല്ലീ മല്‍കുലത്തിങ്കലൊക്കവേ? 
മാതാവിനും പിതൃഭ്രാതൃജനങ്ങള്‍ക്കു- 
മേതുമേ ദു:ഖമില്ലല്ലീ പറക നീ 

ഇത്തരം കൈകേയി ചൊന്നനേരത്തതി- 
നുത്തരമാശു ഭരതനും ചൊല്ലിനാന്‍:- 


ഖേദമുണ്ടച്ഛചനെക്കാണാഞ്ഞെനിക്കുള്ളില്‍ 
താതനെവിടെ വസിക്കുന്നു മാതാവേ! 
മാതാവിനോടു പിരിഞ്ഞു രഹസി ഞാന്‍ 
താതനെപ്പണ്ടു കാണ്മിലൊരുനാളുമെ. 
ഇപ്പോള്‍ ഭവതി താനേ വസിക്കുന്നതെ- 
ത്തള്‍പ്പുവിലങ്ങുമേ താപവും ഭീതിയും 
മല്പിതാവെങ്ങു പറകെന്നതുകേട്ടു 
തല്‍പ്രിയമാശു കൈകേയിയും ചൊല്ലിനാള്‍:- 


131 


അദ്ധ്യാത്മ രാമായണം 


എന്മകനെന്തു ദു:ഖിപ്പാനവകാശം 
നിന്മനോവാഞ്ഛിതമൊക്കെ വരുത്തി ഞാന്‍. 
അശ്വമേധാദിയാഗങ്ങളെല്ലാം ചെയ്തു 
വിശ്വമെല്ലാടവും കീര്‍ത്തി പരത്തിയ 
സല്‍പുരുഷന്മാര്‍ ഗതി ലഭിച്ചിടിനാന്‍ 
ത്വല്‍പിതാവെന്നു കേട്ടൊരു ഭരതനും 
ക്ഷോണീതലേ ദു:ഖവിഹ്വലചിത്തനാ- 

യ്‌ വീണു വിലാപം തുടങ്ങിനാനെത്രയും. 


ഭരതന്റെ വിലാപം 


ഹാ! താത! ദുഃഖസമുദ്രേ നിയൂജ്യ മാ- 
മേതൊരു ദിക്കിനു പോയിതു ഭൂപതേ! 
എന്നെയും രാജ്യഭാരത്തെയും രാഘവന്‍ 
തന്നുടെ കയ്യില്‍ സമര്‍പ്പിയാതെ പിരി- 
ഞ്ഞെങ്ങു പൊയ്‌ക്കൊണ്ടു പിതാവേ! ഗുണവിധേ! 
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ! 
പുത്രനീവണ്ണം കരയുന്നതുനേര- 
മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- 
ച്ചാശ്വസിച്ചീടുക ദുഃഖേന കിം ഫല 
മീശ്വരകല്പിതമെല്ലാമറിക നീ. 
അഭ്യൂദയം വരുത്തീടിനേന്‍ ഞാന്‍ തവ 
ലഭ്യമെല്ലാമെ ലഭിച്ചതറിക നീ. 
മാതൃവാക്യം സമാകര്‍ണ്യ ഭരതനും 
ഖേദപരവശ ചേതസാ ചോദിച്ചു :- 
ഏതാനുമൊന്നു പറഞ്ഞതില്ലേ മമ 
താതന്‍ മരിക്കുന്ന നേരത്തു മാതാവേ! 
ഹാ: രാമ! രാമ! കുമാര! സീതേ! മമ 
ശ്രീരാമലക്ഷ്മണ! രാമ! രാമ! രാമ! 
സീതേ! ജനകസുതേതി പുന:പുന- 
രാതുരനായ്‌ വിലപിച്ചു മരിച്ചിതു 
താതനതുകേട്ടനേരം ഭരതനും 
മാതാവിനോടു ചോദിച്ചാനതെന്തയ്യോ! 
താതന്‍ മരിക്കുന്ന നേരത്തു രാമനും 


132 


അദ്ധ്യാത്മ രാമായണം 


സീതയും സനമിത്രിയുമരികത്തില്ലേ! 
എന്നതുകേട്ടു കൈകേയിയും ചൊല്ലിനാൾ 
മന്നവന്‍ രാമനഭിഷേകമാരംഭ്യ 
സന്നദ്ധയായതുകണ്ടനേരത്തുഞാ- 
നെന്നുടെ നന്ദനന്‍തന്നെ വാഴിക്കേണം 
എന്നുപറഞ്ഞഭിഷേകം മുടക്കിയേന്‍ 
നിന്നോടതിന്‍പ്രകാരം പറയാമല്ലോ. 


രണ്ടു വരം മമ തന്നു തവ പിതാ 
പണ്ടതിലൊന്നിനാല്‍ നിന്നെ വാഴിക്കെന്നു 
രാമന്‍ വനത്തിനു പോകെന്നു മറ്റേതും 
ഭൂമിപന്‍തന്നോടിതുകാലമര്‍ത്ഥിച്ചേന്‍. 
സത്യപരായണനായ നരപതി 

പൃഥ്വീതലം നിനക്കുംതന്നു രാമനെ 
കാനനവാസത്തിനായയച്ചിീടിന്ന്‌ 
ജാനകിദേവി പാതിവ്രത്യമാലംബ്യ 

ഭർത്രാ സമം ഗമിച്ചീടിനാളാശു സ- 
മിത്രിയും ഭ്രാതാവിനോടുകൂടെപ്പോയാന്‍. 
താതനവരെ നിലച്ചു വിലാപിച്ചു 

ഖേദേന രാമരാമേതി ദേവാലയം 
പുക്കാനറികെന്നു മാതൃവാക്യം കേട്ടു 
ദു:ഖിച്ചു ഭൂമിയില്‍ വീണു ഭരതനും. 

മോഹം കലര്‍ന്ന നേരത്തു കൈകേയിയു- 
മാഹന്ത ശോകത്തിനെന്തൊരു കാരണം. 
രാജ്യം നിനക്കു സമ്ത്രാപ്തമായ്‌ വന്നിതു 
പൂജ്യനായ്‌ വാഴ്ക ചാപല്യം കളഞ്ഞു നീ. 
എന്നു കൈകേയി പറഞ്ഞതുകേട്ടുട- 
നൊന്നു കോപിച്ചു നോക്കീടിനാന്‍ മാതരം 
ക്രോധാഗ്നിതന്നില്‍ ദഹച്ചുപോമമ്മയെ- 
ന്നാധിപൂണ്ടീടിനാര്‍ കണ്ടുനിന്നോര്‍കളും 
ഭര്‍ത്താവിനെക്കൊന്ന പാപേ! മഹാഘോരേ! 
നിസ്ത്രപേ! നിര്‍ദ്ദയേ! ദുഷ്‌ടേ! നിശാചരി! 
നിന്നുടെ ഗര്‍ഭത്തിലുത്ഭുവിച്ചേനോരു 
പുണ്യില്ലാതെ മഹാപാപി ഞാനഹോ! 


133 


അദ്ധ്യാത്മ രാമായണം 


നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു 
വഹ്നിയില്‍ വീണു മരിപ്പനല്ലായ്കിലോ 
കാളകൂടം കുടിച്ചീടുവനല്ലായ്കില്‍ 
വാളെടുത്താശു കഴുത്തറുത്തീടുവന്‍. 
വല്ലകണക്കിലും ഞാന്‍ ഞാന്‍ മരിച്ചീടുവ- 
നില്ലൊരു സംശയം ദുഷ്‌ടേ! ഭയങ്കരി! 
ഘോരമായുള്ള കുംഭീപാകമാകിയ 
നാരകംതന്നില്‍ വസിക്കുമിതുമൂലം 

ഇത്തരം മാതരം ഭര്‍ത്സിച്ചു ദു:ഖിച്ചു 
സത്വരംചെന്നു കസല്യയും പുണര്‍ന്നീടിനാള്‍ 
കണ്ണനീരോടും മെലിഞ്ഞതിദീനയായ്‌ 
ഖിന്നയായോരു കുസല്യ ചൊല്ലീടിനാള്‍:- 


കര്‍മ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- 
തെന്മകന്‍ ദൂരത്തകപ്പെട്ട കാരണം 
ശ്രീരാമനുമനുജാതനും സീതയും 
ചീരാംബരജടാധാരികളായ്‌ വനം 
പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയില്‍ 
താപേന മഗ്നയാക്കീടിനാര്‍ നിര്‍ദ്ദയം. 
ഹാ! രാമ! രാമ! രഘുവംശനായക! 
നാരായണ പരമാത്മന്‍ ജഗല്പതേ! 
നാഥ! ഭവാന്‍ മമ നന്ദനനായ്‌ വന്നു 
ജാതനായീടിനാന്‍ കേവലമെങ്കിലും 
ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു- 
മുള്‍ക്കാമ്പിലോര്‍ത്താല്‍ വിധിബലമാം തുലോം. 
ഇത്ഥം കരയുന്ന മാതാവുതന്നെയും 

നത്വാ ഭരതനും ദുഃഖേന ചൊല്ലീനാന്‍:- 


ആതുരമാനസയാകായ്ക്കിതുകൊണ്ടു 
മാതാവു ഞാന്‍ പറയുന്നതു കേള്‍ക്കണം 
രാഘവരാജ്യാഭിഷേകം മുടക്കിയാള്‍ 
കൈകേയിയാകിയ മാതാവു മാതാവേ! 
ഞാനറിഞ്ഞിട്ടില്ല രാഘവന്‍ തന്നാണ 
ഞാനരിഞ്ഞത്രേയതെങ്കിലോ മാതാവേ! 


134 


അദ്ധ്യാത്മ രാമായണം 


ബ്രഹ്മഹത്യാശതജാതമാം പാപറവു- 
മമ്മേ ഭജിക്കുന്നിതുണ്ടു ഞാന്‍ നിര്‍ണ്ണയം 
ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും 
ധര്‍മ്മദാരങ്ങളരുന്ധതിതന്നെയും 
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- 
മൊക്കെയനുഭവിച്ചീടുന്നതുകണ്ടു ഞാന്‍. 
ഇങ്ങനെ നാനാ ശപഥങ്ങളും ചെയ്തു 
തിങ്ങിനദു:ഖം കലര്‍ന്നു ഭരതനും 
കേഴുന്നേരം ജനനിയും ചൊല്ലിനാൾ 
ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാന്‍ 


ഇത്ഥം പറഞ്ഞു പുണര്‍ന്നു ഗാഡംഗാഡ്ഃ- 
മുത്തമാംഗേ മുകര്‍ന്നാളതു കണ്ടവ- 
രൊക്കെ വാവിട്ടു കരഞ്ഞുതുടങ്ങിനാ- 
രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും 
മന്ത്രിജനത്തോടുമന്‍പോടെഴുന്നള്ളി 
സന്താപമോടു തൊഴുതു ഭരതനു 
രോദനംകണ്ടരുള്‍ചെയ്തു വസിഷ്ഠനും 
ഖേദം മതിമതി കേളിതു കേവലം 
വൃദ്ധന്‍ ദശരഥനായ രാജാധിപന്‍ 
സതൃപരാക്രമന്‍ വിജ്ഞാനവീര്യവാന്‍ 
മര്‍ത്ത്യസുഖങ്ങളാം രാജഭോഗങ്ങളും 
ഭൂക്ത്വ യഥാവിധി യജ്ഞങ്ങളും ബഹു- 
കൃത്വാ ബഹുധനദക്ഷിണയും മുദാ 

ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം 
ലബ്ധ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്ലഭം 
വൃത്രാരിമുഖ്യത്രിദശയഘവന്ദ്യനാ- 
യാനന്ദമോടിരിക്കുന്നതിനെന്തു നീ 
യാനനം താഴ്ത്തി നേത്രാംബു തുകീടുന്നു. 


ശുദ്ധനാത്മാ ജന്മനാശാദിവര്‍ജ്ജിതന്‍ 
നിത്യന്‍ നിരുപനവ്യയനദ്വയന്‍ 
സത്യസ്വരൂപന്‍ സകലജഗന്മയന്‍ 
മൃത്യൂജന്മാദിഹീനന്‍ ജഗല്‍ക്കാരണന്‍ 


135 


അദ്ധ്യാത്മ രാമായണം 


ദേഹമത്യര്‍ത്ഥം ജഡം ക്ഷണഭംഗുരം 
മോഹൈകകാരണം! മുക്തിവിരോധകം 
ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ 
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും 
ദുഃഖിപ്പതിന്നവകാശമില്ലേതുമേ 

ദുഃഖേന കിംഫലം മൃത്യൂവശാത്മനാം 
താതനെന്നാകിലും പുത്രനെന്നാകിലും 
പ്രേതരായാലതിമൂഡരായുള്ളവര്‍ 
മാറത്തലച്ചു തൊഴിച്ചു മുറവിളി 
ച്ചേറെത്തളര്‍ന്നു മോഹിച്ചു വീണീടുവോര്‍ 
നിസ്സാരമെത്രയും സംസാരമോര്‍ക്കിലോ 
സംത്സംഗമൊന്നേ ശുഭകരമായുള്ളൂ 

തത്ര സഖ്യം വരുത്തീടുവാന്‍ നല്ലതു 
നിത്യമായുള്ളൊരു ശാന്തിയറിക നീ. 
ജന്മമുണ്ടാകില്‍ മരണവും നിശ്ചയം 
ജന്മം മരിച്ചവര്‍ക്കു വരും നിര്‍ണ്ണയം 
ആര്‍ക്കും തടുക്കരുതാതോരവസ്ഥയെ- 
ന്നോര്‍ക്കണമെല്ലാം സ്വകര്‍മ്മവശവതം 
തത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും 
പുത്രമിത്രാര്‍ത്ഥകളത്രാദിവസ്തുനാ 
വേര്‍പെടുന്നേരവും ദു:ഖമില്ലേതുമേ : 
ബ്രഹ്മാണ്ഡകോടികള്‍ നഷ്ടങ്ങളായതും 
ബ്രഹ്മണാ സൃഷ്ടങ്ങളായതും പാര്‍ക്കിലോ 
സംഖ്യയില്ലാതോളമുണ്ടിതെന്നാല്‍ ക്ഷണ- 
ഭംഗൂരമായുള്ള ജീവിതകാലത്തി- 
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും 
ബന്ധമെന്തീദേഹദേഹികള്‍ക്കെന്നതും 
ചിന്തിച്ചു മായാഗുണവൈഭവങ്ങളു- 
മന്തര്‍മ്മൂദാ കണ്ടവര്‍ക്കെന്തു സംഭൂമം 
കമ്പിത പത്രാഗ്രലഗ്നാംബുവിന്ദുവല്‍ 
സംപതിച്ചീടുമായുസ്സതിനശ്വരം. 
പ്രാക്തനദേഹസ്ഥകര്‍മ്മണാ പിന്നെയും 
പ്രാപ്തമാം ദേഹിക്കു ദേഹം പുരപി- 
ജീര്‍ണ്ണദേഹങ്ങളദവ്വണ്ണമുപേക്ഷിച്ചു 


136 


അദ്ധ്യാത്മ രാമായണം 


പൂര്‍ണ്ണശോഭം നവദേഹങ്ങള്‍ കൊള്ളുന്നു. 
കാലചക്രത്തിന്‍ ഭൂമണവേഗത്തിനു 
മുലമിക്കര്‍മ്മഭേദങ്ങളറിക നീ. 
ദുഃഖത്തിനെന്തൊരു കാരണം ചൊല്ലുനീ 
മുഖ്യജനമതം കേള്‍ക്ക ഞാന ചൊല്ലുവാന്‍ 
ആത്മാവിനില്ല ജനനരണവു- 

മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. 
നിത്യാനന്ദസ്വരൂപന്‌ സകലേശ്വരന്‍ ശാശ്വതന്‍ 
ബുദ്ധ്യദിസാക്ഷി സര്‍വ്വാത്മാ സനാതന- 
നദ്വയനേകന്‍ പരന്‍ പരമന്‍ ശിവന്‍. 
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു 

ചിത്തേ ദരഡേമായറിഞ്ഞു ദു:ഖങ്ങളും 
ത്യക്ത്വാ തുടങ്ങുക കര്‍മ്മസമൂഹവും 
സത്വരമേതും വിഷാദമുണ്ടാകൊലാ. 


സംസ്കാരകര്‍മ്മം 


ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍ 

കൃത്വാ യഥാവിധി സംസ്‌്ക്കാരകര്‍മ്മവും 
മിത്രഭൂത്യാമാത്യസോദരോപാദ്ധ്യായ 
യുക്തനായോരു ഭരതകുമാരനും 
താതശരീരമെത്തോണിതന്നില്‍നി- 
ന്നാദരപൂര്‍വ്വമെടുത്തു നീരാടിച്ചു. 
ദിവ്യാംബരാഭരണാലേപനങ്ങളാല്‍ 
സര്‍വ്വാംഗമെല്ലാമലങ്കരിച്ചീടിനാന്‍ 
അഗ്നിഹോത്രാഗ്നിതന്നാലഗ്നിഹോത്രിയെ 
സംസ്‌ക്കരിക്കുംവണ്ണമാചാര്യസംയുതം 
ദത്വാ തിലോദകം ദ്വാദശവാസരേ 
ഭക്ത്യാ കഴിച്ചിതു പിണ്ഡമാദരാല്‍ 


137 


അദ്ധ്യാത്മ രാമായണം 


വേദപരായണന്മാരാം ദ്വിജാവലി- 
ക്കോദനഗോധനഗ്രാമരത്‌നാംബര- 
ഭൂഷണാലേപനതാംബൂലപൂഗങ്ങള്‍ 
തോഷേണ ദാനവുംചെയ്തു സസോദരം 
വീണനമസ്കരിച്ചാശീര്‍വ്വചനമാ- 
ദാനവുംചെയ്തു വിശുദ്ധനായ്‌ മേവിനാന്‍ 
ജാനകീലക്ഷ്മണസംയുക്തനായുടന്‍ 
കാനനം പ്രപിച്ചു രാമകുമാരനെ 
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം 
മാനവവീരനായോരു ഭരതനും 
സാനുജനായ്‌ വസിച്ചീടിനാനദ്ദിനം 
നാനാസുഹജ്ജനത്തോടുമനാകലം 
തത്ര വസിഷ്ഠമുനിീന്ദ്രന്‍ മുനികല- 
സത്തമന്മാരുമായ്‌ വന്നു സഭാന്തികേ 
അര്‍ണ്ണോരുഹാസനസന്നിഭനാം മുനി 
സ്വര്‍ണ്ണാസനേ മരുവീടിനാനാദരാല്‍ 
ശത്രഘ്‌നസംയുക്തനായ ഭരതനെ 
തത്ര വരുത്തിയനേരമവര്‍കളും 
മന്ത്രികളോടും പുരവാസികളോടു- 
മന്തരാനന്ദം വളര്‍ന്നു മരുവിനാര്‍ 
കുമ്പിട്ടു നിന്ന ഭരതകുമാരനോ- 
ടംഭോജസംഭവനന്ദനന്‍ ചൊല്ലിനാന്‍:- 
ദേശകാലോചിതമായുള്ള വാക്കുകള്‍ 
ദേശീകനായ ഞാനാശു ചൊല്ലീടുവന്‍ 
സത്യസന്ധന്‍ തവ താതന്‍ ദശരഥന്‍ 
പൃഥ്വീതലം നിനക്കദ്യ നര്‍കീടിനാന്‍ 
പുത്രാഭ്യൂദയാര്‍ത്ഥമേഷ കൈഷകേയിക്കു 
ദത്തമായോരു വരദ്വയകാരണം. 
മന്ത്രപൂര്‍വ്വമഭിഷേകം നിനക്കു ഞാന്‍ 
മന്ത്രികളോടുമന്‍ പോടു ചെയ്തീടുവന്‍ 
രാജ്യമരാജകമാം ഭവാനാലിനി 
ത്യാജ്യമല്ലെന്നു ധരിക്ക കുമാര! നീ 
താതനിയോഗമനുഷ്ടിക്കയും വേണം 
പാതകമുണ്ടമതല്ലായ്കിലേവനും 


138 


അദ്ധ്യാത്മ രാമായണം 


ഒന്നൊഴിയാതെ ഗുണങ്ങള്‍ നരന്മാര്‍ക്കു 
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാല്‍. 
എന്നരുള്‍ചെയ്തു വസിഷ്ഠമുനിയോടു 
നന്നായ്‌ത്തൊഴുതുണര്‍ത്തിച്ചു ഭരതനും 
ഇന്നടിയന്നു രാജ്യംകൊണ്ടു കിം ഫലം 
മന്നവനാകുന്നതും മമ പൂര്‍വ്വജന്‍ 
ഞങ്ങളവനുടെകിങ്കരന്മാരത്രേ 
നിങ്ങളിതെല്ലാമറിഞ്ഞല്ലോ മേവുന്നു. 


ഭരതന്റെ വനയാത്ര 


നാളെപ്പലര്‍ക്കാലേ പോകുന്നതുകണ്ടു ഞാന്‍ 
നാളീകനേത്രനെക്കൊണ്ടിങ്ങുപോരുവാന്‍ 
ഞാനും ഭവനുമരുന്ധതീദേവിയും 
നാനാപുരവാസികളുമമാത്യരും 

ആന തേര്‍ കാലാള്‍ കുതിരപ്പടയോടു- 
മാനകശംഖപടഹവാദ്യത്തോടും 
സോദരഭൂസുരതാപസസാമന്ത- 
മേദിനീപാലകവൈശൃശുദ്രാദിയും 
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള 
മാതൃജനങ്ങളുമായിട്ടു പോകണം. 
രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങള്‍ 
ഭൂമിയില്‍തന്നെ ശയിക്കുന്നതേയുള്ളൂ. 
മൂലഫലങ്ങളള്‍ ഭജിച്ചു ഭസിതവു 
മാലേപനംചെയ്തു വല്ക്കലവും പൂണ്ടു 
താപവേഷം ധരിച്ചു ജടപൂണ്ടു 

താപം കലര്‍ന്നു വസിക്കുന്നതേയുള്ള. 


ഇത്ഥം ഭരതന്‍ പറഞ്ഞതുകേട്ടവ- 
രെത്രയും നന്നുന്നെന്നു ചൊല്ലീടിനാര്‍. 
ചിത്തേ നിനക്കിതു തോന്നിയതല്‍ഭൂത- 
മുത്തരന്മാരിലത്യത്തമനല്ലോ നീ. 
സാധുക്കളേവം പുകഴ്ത്തുന്നതുനേര- 
മാദിതൃദേവനുദിച്ചു ഭരതനും 


139 


അദ്ധ്യാത്മ രാമായണം 


ശത്രുഘ്ലനോടുകൂടെപ്പുറപ്പെട്ടിതു 

തത്ര സുമത്രനിയോഗേന സൈന്യവും 
സത്വരം രാമനെക്കാണാന്‍ നടന്നിതു 
ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും. 
രാജദാരങ്ങള്‍ കാസല്യാദികള്‍ തദാ 
രാജീവനേത്രനെക്കാണ്മാന്‍ നടന്നിതു 
താപസശ്രേഷ്ഠന്‍ വസിഷ്ഠനും പത്നിയും 
താപസവ്വന്ദേന സാകം പുറപ്പെട്ടു. 

ഭൂമി കിളര്‍ന്നു പൊങ്ങീടും പൊടികളും 
വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. 
രാഘവാലോകനാനന്ദവിവശരാം 
ലോകരറിഞ്ഞില്ല മാര്‍ഗ്ഗഖേദങ്ങളും 
ശൃംഗിവേരാഖ്യപുരം ഗമിച്ചീട്ടുടന്‍ 
ഗംഗാതടേചെന്നു നിന്നു പെരുമ്പട. 
കേകയപുത്രീസുതന്‍ പടയോടമി- 
ങ്ങാഗതനായതു കേട്ടു ഗുഹന്‍ തദാ 
ശങ്കിതമാനസനായ്‌ വന്നു തന്നുടെ 
കിങ്കരന്മാരോട്ു ചൊന്നാനിതന്നേരം:- 


ബാണചാപാദി ശസ്ത്രങ്ങളും കൈക്കൊണ്ടു 
തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ്‌ 
നില്പിനെല്ലാവരും ഞാനങ്ങു ചെന്നുക- 
ണ്ടിപ്പോള്‍ വരുന്നതുമുണ്ടു വൈകീടാതെ 
അന്തികേ ചെന്നു വന്ദിച്ചാലവനുടെ- 
യന്തര്‍ഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ. 
രാഘവനോടു വിരോധത്തിനെങ്കിലോ 
പോകരുതാരുമവരിനി നിര്‍ണ്ണയം 
ശുദ്ധരെന്നാകില്‍ കടത്തുകയും വേണം 
പദ്ധതിക്കേതും വിഷാദവുംകൂടാതെ 

ഇത്ഥം വിചാരിച്ചുറച്ചു ഗുഹന്‍ചെന്നു 
സത്വരം കാല്‍ക്കല്‍ നമസ്ക്കരിച്ചീടിനാന്‌. 
നാനാവിധോപായങ്ങളും കാഴ്ചവ- 
ച്ചാനന്ദപൂര്‍വ്വം തൊഴുതുനിന്നീടിനാന്‍. 


140 


അദ്ധ്യാത്മ രാമായണം 


ചീരാംബരം ഘനശ്യാമം ജടാധരം 
ശ്രീരാമമന്ത്രം ജപന്തനാരതം 

ധീരം കുമാരം കുമാരോപമം മഹാ- 

വീരം രഘുവരം സോദരം സാനുജം 
മാരസമാനശരീരം മനോഹരം 
കാരുണ്യസാഗരം കണ്ടു ഗുഹന്‍ തദാ. 
ഭൂമിയില്‍വീണു ഗുഹോ ഹമിത്യക്ത്വാപ്ര- 
ണാമവും ചെയ്തു ഭരതനുമന്നേരം. 
ഉത്ഥാപ്യ ഗാഡമാലിംഗ്യ രഘുനാഥ- 
ഭക്തം വയസ്യമനാമയവാക്യവും 

ഭക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാ- 
നുത്തമപൂരുഷോത്തംസരത്‌്നം ഭവാന്‍ 
ആലിംഗനം ചെയ്തുവല്ലോ ഭവാനെ ലോ- 
കാലംബനഭൂൃതനാകിയ രാഘവന്‍. 
ലക്ഷ്മീഭഗവതിദേവിക്കൊഴിഞ്ഞു സി- 
ദ്ിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ. 
ധന്യനാകുന്നതു നീ ഭൂവനത്തിങ്ക- 
ലിന്നതിനില്ലൊരുസംശയം മല്‍സഖേ! 
സോദരനോടും ജനകാത്മജയോടു- 
മേതൊരിടത്തുറങ്ങി രഘുനായകന്‍ 
സീതയോടുകൂടി നീയവിടം മുദാ 
കാട്ടിത്തരികെന്നു കേട്ടു ഗുഹന്‍ തദാ 
വാട്ടമില്ലാതൊരു സന്തോഷചേതസാ 
ഭക്തന്‍ ഭരതനത്ൃയത്തമനെന്നു തന്‍- 
ചിത്തേ നിരൂപിച്ചുടന്‍ നടന്നീടിനാനന്‍. 
യത്ര ഗത്വാ ഗുഹന്‍ സത്വരം ചൊല്ലിനാന്‍:- 


കണ്ടാലുമെങ്കില്‍ കുശാസ്തൃതം സീതയാ 
കൊണ്ടല്‍വര്‍ണ്ണൻതന്‍ മഹാശയസസ്ഥലം. 
കണ്ടു ഭരതനും മുക്തബാഷ്‌പോദകം 
തൊണ്ട വിറച്ചു സഗദ്ഗദം ചൊല്ലിനാൻ. 
ഹാ! സുകുമാരി! മനോഹര! ജാനകി! 
പ്രാസാദമൂര്‍ദ്ധ്നി സുവര്‍ണ്ണതല്പസ്ഥലേ 
കോമളസ്‌നിഗ്ദ്ധധവളാംബേരാസ്തൃതേ 


141 


അദ്ധ്യാത്മ രാമായണം 


രാമേണ ശേതേ മഹാസുഖം സാ കഥം? 
ശേതേ കുശമയ വിഷ്ടരേ നിഷ്റൂരേ 
ഖേദേന സീതാ മദീയാഗ്രജന്മനാ 
മദ്ദോഷകാരണാലെന്നതു ചിന്തിച്ചു 
മദ്ദേഹമാശു പരിതൃജിച്ചീടുവന്‍. 
കില്ബിഷകാരിണിയായ കൈകേയിതന്‍ 
ഗര്‍ഭത്തില്‍നിന്നു ജനിച്ചൊരു കാരണം 
ദുഷ്‌ കൃതിയായതിപാപിയാമെന്നെയും 
ധിക്കരിച്ചീടിനേന്‍ പിന്നെയും പിന്നെയും 
ജന്മസാഫല്യവും വന്നിതനുജനു 
നിര്‍മ്മലമാനസന്‍ ഭാഗ്യവാനെത്രയും 
അഗ്രജന്‍ തന്നെപ്പരിചരിച്ചെപ്പൊഴും 
വ്യഗ്രം വനത്തിനു പോയതവനല്ലോ. 
ശ്രീരാമദാസദാസന്മാര്‍ക്കു ദാസനാ- 
യാര്ൂഡ്ദഭക്തിപൂണ്ടേഷ ഞാനും സദാ 
നിത്യവും സേവിചചുകൊള്‍വനെന്നാല്‍ വരും 
മര്‍ത്ത്യജന്മത്തിന്‍ ഫലമെന്നു നിര്‍ണ്ണയം. 
ചൊല്ലു നീയെന്നോടെവിടെ വസതി 
കാസല്യാതനയനവിടേയ്ക്കു വൈകാതെ 
ചെന്നുഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- 
നെന്നതുകേട്ടു ഗഹനുമുരചെയ്താന്‍:- 


മംഗലദേവതാവല്ലഭന്‌ തങ്കലി- 
ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകയാല്‍ 
പൂണ്യവാന്മാരില്‍ വച്ചഗ്രേസരന്‍ ഭവാന്‍ 
നിര്‍ണ്ണയമെങ്കിലോ കേള്‍ക്ക മഹാമതേ! 
ഗംഗാനദികടന്നാലടുത്തെത്രയും 
മംഗലമായുള്ള ചിത്രകൂടാചലം 
തന്‍നികുടേ വസിക്കുന്നിതുസീതയാ 
തന്നുടെ സോദരനോടും യഥാസുഖം. 
ഇത്ഥം ഗുഹോക്തികള്‍ കേട്ടു ഭരതനും 
തത്ര ഗച്ഛാമഹേ ശീഘ്ഘം പ്രിയസഖേ! 
തര്‍ത്തുമമര്‍ത്ത്ൃയതടിനിയെസസത്വരം 
കര്‍ത്തുമിദ്യോഗം സമര്‍ത്രഥോ ഭവാദ്യ നീ 


142 


അദ്ധ്യാത്മ രാമായണം 


ശ്രുത്വാ ഭരതവാക്യം ഗുഹന്‍ സാദരം 
ഗത്വാ വിബുധനദിയെക്കടത്തുവാന്‍ 
ഭൃത്യജനത്തോടുകൂടെസ്സസംഭൂമം 
വിസ്താരയുക്തം മഹാക്ഷേപണീയുതം 
അജ്ഞസാ കുലദേശം നിറച്ചീടിനാ- 
നഞ്ഞൂറുതോണി വരുത്തിനാന്‍. 
ഉറ്റമായൊരു തുഴയുമെടുത്തതി- 

ലേറ്റം വലിയൊരു തോണിയില്‍ താന്‍ മുദാ 
ശത്രഘ്നനോടും ഭരതനേയും മുനി- 
സത്തമനായ വസിഷ്ഠനേടും തദാ 
രാമമാതാവായ കാസല്യതന്നെയും 
ഉത്തമയാം സുമിത്രാദേവിതന്നെയും 
പൃഥ്വീശപത്‌്നിമാര്‍ മറ്റള്ളവരെയും 
ഭക്ത്യാ തൊഴുതു കരേറി മന്ദം തുഴ- 
ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാല്‍. 


ഉമ്പര്‍തടിയെക്കുമ്പിട്ടനാകലം 

മുമ്പേ നടന്നിതു വന്‍പടയും തദാ 

ശീഘം ഭരദ്വാജതാപസേന്ദ്രാശ്രമം 
വ്യാഘൃഗോവ്ൃന്ദപൂര്‍ണ്ണം വിരോധം വിനാ 
സമ്്രാപ്യ സമ്ത്രീതനായ ഭരതനും! 
വന്‍പടയൊക്കവേ ദുരെ നിര്‍ത്തീയിനാന്‍ 
താനുമുജനുമായുടജാങ്കണേ 
സാനന്ദമാവിശ്യ നിന്നോരനന്തരം 
ഉജ്ജ്വലന്തം മഹാതേജസം താപസം 
വിജ്വരാത്മാനമാസീനം വിധിസമം 
ദഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം 
വപുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം 
ജ്ഞാത്വാ ദശരഥനന്ദനം ബാലകം 
പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും 
ഹൃഷ്ടവാചാ കുശലപ്രശ്‌നവും ചെയ്തു 
ദഷ്ട്വാ തദാ ജടാവല്‍ക്കലധാരിണം 
തുഷ്ടികലര്‍ന്നരുള്‍ചെയ്താനിതെന്തെടോ 
കഷ്ടമിക്കോപ്പപപന്നമല്ലൊട്ടുമേ. 


143 


അദ്ധ്യാത്മ രാമായണം 


രാജ്യവും പാലിച്ചു നാനാജനങ്ങളാല്‍ 
പൂജ്യനായോരു നീയെന്തിനായിങ്ങനെ 
വലല്‍ക്കലവും ജടയുംപൂണ്ടു താപസ- 
മുഖ്യവേഷതതെപ്പരിഗ്രഹിച്ചീടുവാന്‍ 
എന്തൊരു കാരണം വന്‍ പടയോടുമാ- 
ഹന്ത വനാന്തരേ വന്നതു ചൊല്ലു നീ 
ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- 

മിത്ഥം മുനിവരന്‍തന്നോടു ചൊല്ലിനാന്‍:- 


നിന്തിരുവുള്ളത്തിലേറാതെ ലോകത്തി- 
ലെന്തൊരുവൃത്താന്തമുള്ള മഹാമുനേ! 
എങ്കിലും വാസ്തവം ഞാനുണര്‍ത്തിപ്പനി- 
സ്സങ്കം പോവാനനുഗ്രഹിക്കേണമേ 
രാമാഭിഷേകവിഘ്‌നത്തിനു കാരണം 
രാമപാദാബ്ജങ്ങളാണ തപോനിധേ! 
ഞാനേതുമേയൊന്നറിഞ്ഞീല രാഘവന്‍ 
കാനനത്തിന്നെഴുന്നള്ളുവാന്‍ മൂലവും 
കേകയപുത്രിയാമമ്മാവന്‍ വാക്കായ 
കാകോളവേഗമേ മൂലമതിന്നുള്ളൂ. 
ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- 
നിപ്പാദപത്മം പ്രമാണം ദയാനിധേ! 
ശ്രീരാമചന്ദ്രനു ഭൃത്യനായ്ത്തല്പാദ- 
വാരിജയുഗ്മം ഭജിക്കെന്നിയേ മമ 

മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം! 
മുറ്റമതിന്നൊഴിഞ്ഞില്ലൊരാകാംക്ഷിതം. 
ശ്രീരാഘവന്‍ ചരണാന്തികേ വീണു സം- 
ഭാരങ്ങളെല്ലാമവടെസ്സമര്‍പ്പിച്ചു 
പനരവസിഷ്ഠാദികളോടുകൂടവേ 
ശ്രീരാമചന്ദ്രഭിഷേകവും ചെയ്തു 
രാജ്യത്തിനാശു കൂട്ടിക്കൊണ്ടു പോയിട്ടു 
പൂജ്യനാം ജേഷ്ഠനെസ്സേവിച്ചുകൊള്ളുവന്‍. 


ഇങ്ങനെ കേട്ടു ഭരതവാക്യം മുനി 
മംഗലാത്മാനമേനം പുണര്‍ന്നീടിനാന്‍ 


144 


അദ്ധ്യാത്മ രാമായണം 


ചുംബിച്ചു മൂര്‍ദ്ധ്നി സന്തോഷിച്ചരുളിനാന്‍ 
കിംബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാന്‍ 
ജ്ഞാനദ്ൃശാ കണ്ടറിഞ്ഞിരിക്കുന്നിതു 
മാനസേ ശോകമുണ്ടാകൊലാ കേള്‍ക്ക നീ 
ലക്ഷ്മണനെക്കാള്‍ നിലക്കേറുമേ ഭക്തി 
ലക്ഷ്മീപതിയായ രാമങ്കല്‍ നിര്‍ണ്ണയം. 
ഇന്നിനിസ്സല്ക്കരിച്ചീടുവന്‍ നിന്നെ ഞാന്‍ 
വന്ന പടയൊടുമില്ലൊരു സംശയം. 

ഉരണും കഴിഞ്ഞുറങ്ങിപ്പലര്‍കാലേ 

വേണം രഘുനാഥനെച്ചെന്നു കൂപ്പുവാന്‍. 
എല്ലാമരുള്‍ചെയ്‌തുവണ്ണമെനിക്കതി- 
നില്ലൊരുവൈമുഖ്യമെന്നു ഭരതനും 
കാല്‍കഴുകിസ്സമാചമ്യ മുനീന്ദ്രനു- 
മേകാഗ്രമാനസനായതിവിദ്ൂതം 
ഹോമഗേഹസ്ഥനായ്‌ ധ്യാനവും ചെയ്തിതു 
കാമസുരഭിയെത്തല്‍ക്ഷണേ കാനനം 
ദേവേന്ദ്രലോകസമാനമായ്‌ വന്നിതു 
ദേവകളായിച്ചമഞ്ഞു തരുക്കളും 
ദേവവനിതമാരായി ലതകളും 
ഭാവനാവൈഭവമെത്രയുമര്‍ഭതം! ! 


ഭക്തഭക്ഷ്യാദി പേയങ്ങള്‌ ഭോജ്യങ്ങളും 
ഭക്തിപ്രസാദനം മറ്റും ബഹുവിധം 
ഭോജനശാലകള്‍ സേനാഗൃഹങ്ങളും 
രാജഗേഹങ്ങളുമെത്ര മനോഹരം. 
സ്വര്‍ണ്ണരത്‌നവ്രതനിര്‍മ്മിതമൊക്കവേ 
വര്‍ണ്ണിപ്പതിന്നു പണിയുണ്ടണ്ടനന്തനും 
കര്‍മ്മണാ ശാസ്ത്രദ്ഷ്ടേന വസിഷ്ഠനെ 
സമ്മോദമോടു പൂജിച്ചിതു മുമ്പിനാല്‍. 
പശ്വാല്‍ സസൈന്യം ഭരതം സസോദര- 
മിച്ഛാനുരൂപേണ പൂജിച്ചനന്തരം 
തൃപ്തരായ്‌ തത്ര ഭരദ്വാജമന്ദിരേ 
സുപ്തരായാരമരാതിസന്നിഭേ 
ഉത്ഥാനവും ചെയ്തുഷസി നിയമങ്ങള്‍ 


145 


അദ്ധ്യാത്മ രാമായണം 


കൃത്വാ ഭരദ്വാജപാദങ്ങള്‍ കൂപ്പിനാര്‍ 
താപസന്‍തന്നോടനുജ്ഞയും കൈക്കൊണ്ടു 
ഭൂപതിനന്ദനന്മാരും പുറപ്പെട്ടു 
ചിത്രകൂടാചലം പ്രാപ്യ മഹാബലം 
തത്ര പാര്‍പ്പിച്ചു ദുരെ കിഞ്ചിദന്തികേ 
മിത്രമായോരു ഗുഹനും സുമന്ത്രരും 
ശത്രുഘ്‌നനും താനുമായി ഭരതനും 
ശ്രീരാമസന്ദര്‍ശനാകാംക്ഷയാ മന്ദ- 
മാരാഞ്ഞൊരോരോ മുനിവരന്മാരോടു 
താണുതൊഴുതു ചോദിച്ചുമത്യാദരം. 
കുത്ര വാഴുന്ന രഘുത്തമനത്ര സ- 
മിത്രിയോടും മഹീപുത്രിമാരോടും മുദാ? 
ഉത്തമനായ ഭരതകുമാരനോ- 

ടുത്തരം താപസന്മാരുമരുള്‍ചെയ്തു:- 


ഉത്തരതീരേ സുരസരിത:സ്ഥലേ 
ചിത്രകൂടാദ്രിതയന്‍പാര്‍ശ്വേ വഹാശ്രമേ 
ഉത്തമപുരുഷന്‍ വാഴുന്നിതെന്നു കേ- 
ട്ടെത്രയും കുതുകത്തോടെ ഭരതനും 
തത്രൈവ ചെന്ന നേരത്തു കാണായ്‌ വന്നി- 
തത്യല്‍ഭതമായ രാമചന്ദ്രാശ്രമം. 
പുഷ്പഫലദലേപൂര്‍ണ്ണവല്ലീതരു 
ശഷ്പരമണിയ കാനനമണ്ഡലേ 
ആമ്രകദളീബകുളപനസങ്ങ- 
ളാമ്രാതകാര്‍ജ്ജുനനാഗപൂന്നാഗങ്ങള്‍ 
കേരപൂഗങ്ങളും കോവിദാരങ്ങളും- 
മേരണ്ഡചമ്പകാശോകതാലങ്ങളും 
മാലതീജാതി പ്രമുഖലതാവലിീ- 
ശാലികളായ തമാലസാലങ്ങളും 
ഭൂംഗാദി നാനാവിഹംഗനാദങ്ങളും 
തുംഗമാതംഗഭജംഗപ്ലവംഗകു- 
രംഗാദ്യനാനാമൃഗവ്രാതലീലയും 
ഭംഗ്യാ സമാലോക്യ ദുരെ ഭരതനും 
വൃക്ഷാഗ്രസംലഗ്നവല്ക്കലാലംകൃതം 


146 


അദ്ധ്യാത്മ രാമായണം 


പുഷ്ക്കരാക്ഷാശ്രമം ഭക്ത്യാ വണങ്ങിനാന്‍ 


ഭാഗ്യവാനായ ഭരതനതുനേരം 
മാര്‍ഗ്ഗരജസി പതിഞ്ഞു കാണായ്‌ വന്നു 
സീതാരരഘുനാഥപാദാരനിന്ദങ്ങള്‍ 
നൃതനമായതിശോഭനം പാവനം 
അജ്ളശാബ്ജധ്വജവജൂമത്സ്യാഗികൊ- 
ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ 
വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ 
മേണുതന്‍ മാലിയില്‍ കോരിയിട്ടീടിനാന്‍. 
ധന്യോ ഹമിന്നഹോ ധന്യോ ഹമിന്നഹോ! 
മുന്നം മയാ കൃതം പുണൃപൂരം പരം 
ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- 
മാരാലെനിക്കു കാണ്മാനവകാശവും 
വന്നതില്ലോ മുഹൂരിപ്പാദപാംസുക്ക- 
ളന്വേഷണംചെയ്തുഴലുന്നിതേറ്റവും 
വേധാവുമീശനും ദേവകദംബവും 

വേദങ്ങളും നാരദാദിമുനികളും. 
ഇത്ഥമോര്‍ത്തല്‍ഭൂതപ്രേമരസാപ്ളൂത- 
ചിത്തനായാനന്ദബാഷ്പാക്ലാക്ഷനായ്‌ 
മന്ദമന്ദം പരമാശ്രമസന്നിധയ 

ചെന്നു നിന്നോരുനേരതതു കാണായിതു. 


സുന്ദരം രാമചന്ദ്രം പരമാനന്ദ- 
മന്ദിരമിന്ദ്രാദിവ്വന്ദാരകവൃന്ദ- 
വന്ദിതമിന്ദിരാമന്ദിരോര: സ്ഥല- 
മിന്ദ്രാവരജമിന്ദിീവരലോചനം 
ദൂര്‍വ്വാദളനിഭശ്യാമളം കോമളം 
പൂര്‍വ്വജം നീലനളിനദ:ലക്ഷണം 

രാമം ജടാമകുടം വല്ക്കലാംബരം 
സോമബിംബാഭപ്രസന്നവക്ത്രാബൂജം 
ഉദ്യത്തരുണാരുണായുതശോഭിതം 
വിദ്യൂത്സമാംഗിയാം ജാനകിയായൊരു 
വിദ്യോദമാനമാത്മാനമവ്യാകലം. 


147 


അദ്ധ്യാത്മ രാമായണം 


വക്ഷസി ശ്രീവത്സരക്ഷണമവ്യയം 
ലക്ഷ്മീനിവാസം ജഗന്മയമച്യുതം 
ലക്ഷ്മണസേവിതപാദപങ്കേരുഹം 
ലക്ഷണലക്ഷ്യസ്വരൂപം പുരാതനം 
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം 
രേക്ഷോവിനാശനം രക്ഷാവിചക്ഷണം 
ചക്ഷു: ശ്രവണപ്രവരപല്യങ്കഗം 
കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം 
കാരുണ്യപൂര്‍ണ്ണം ദശരഥനന്ദന- 
മാരണ്യവാസരസികം മനോഹരം 
ദുഃഖവും പ്രീതിയും ഭക്തിയും കൈക്കൊണ്ടു 
തൃക്കാല്ക്കല്‍ വീണു നമസ്‌ക്കരിച്ചീടിനാന്‍. 


രാമനവനെയും ശത്രഘ്‌നനേയുമാ- 
മോദാലെടുത്തു നിവര്‍ത്തിസ്സസംഭൂമം 
ദീര്‍ഘബാഹുക്കലാലാലിംഗനംചെയ്തു 
ദീര്‍ഘനിശ്വാസവുമന്യോന്യമുള്‍ക്കൊണ്ടു 
ദീര്‍ഘനത്രങ്ങളില്‍നിന്നു ബാഷ്പോദകം 
ദീര്‍ഘകാലംവാര്‍ത്തു സോദരന്മാരെയും 
ഉത്സംഗസീമനി ചേര്‍ത്തു പുനരപി 
വത്സങ്ങളുമണച്ചാനന്ദപൂര്‍വ്വകം. 
സത്സംഗമേറെയുള്ളൊരു സനമിത്രിയും 
തത്സമയേ ഭരതാം(ഘികള്‍ കൂപ്പിനാന്‍. 
ശത്രഘ്നനുമതിഭക്തികലര്‍ന്നു സ- 
മിത്രിതന്‍ പാദാംബുജങ്ങള്‍ കൂപ്പീടിനാന്‍: 
ഉഗ്രതൃഷാര്‍ത്തമാരായ പശുകല- 

മഗ്രേ ജലാശയംകണ്ടപോലെ തദാ 
വേഗേന സന്നിധന ചെന്നാശു കണ്ടതു 
രാഘവന്‍ നന്തിരുമേനി മനോധ്ൃതം 
രോദനംചെയ്യുന്ന മാതാവിനെക്കണ്ടു 
പാദങ്ങളില്‍ നമിച്ചാന്‍ രഘുനാഥനും. 
ഏത്രയുമാര്‍ത്ഥി കൈക്കൊണ്ടു കസല്യയും 
പുത്രനു ബാഷ്പധാരാഭിഷേകംചെയ്തു 
ഗാഡ്മാശ്മിഷ്യ ശിരസി മുകര്‍ന്നുട- 


148 


അദ്ധ്യാത്മ രാമായണം 


നൂഡ്യമോദം മുലയും ചുരന്നു തദാ 
അന്യരായുള്ളൊരു മാതൃജനത്തെയും 
പിന്നെ നമസ്ക്കരിച്ചീടിനാനാദരാല്‍. 
ലക്ഷ്മീസമയായ ജാനകിതന്നെയും 
ഗാഡ്മാശ്മിഷ്യ കസല്യാദികള്‍ സമാ- 
രൂഡ്ഖേദം തുടച്ചീടിനാര്‍ കണ്ണുനീര്‍. 

തത്ര സമാഗതം ദൃഷ്ട്വാ ഗുരുവരം 

ഭക്ത്യാ വസിഷ്ഠം സാഷ്ടാംഗമാമ്മാറുടന്‍ 
നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- 
നെത്രയും ഭാഗ്യവാന്‍ ഞാനെന്നു നിര്‍ണ്ണയം 


താതനു സനഖ്യമല്ലീ? നിജമാനസേ 
ഖേദമുണ്ടോ പുനരെന്നെപ്പിരികയാല്‍? 
എന്തൊന്നു ചൊനനതെന്നോടു ചൊല്ലീടുവാ- 
നെന്തു സരമിത്രിയെക്കൊണ്ടു പറഞ്ഞതും? 
രാമവാക്യംകേട്ടു ചെന്നാന്‍ വസിഷ്ഠനും 
ധീമതാം ശ്രേഷ്ഠ! താതോദന്തമാശു കേള്‍:- 
നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു 
മന്നവന്‍ പിന്നെയും പിന്നെയും ദു:ഖിച്ചു 
രാമരാമേതി സീതേതി കുമാരേതി 

രാമേതി ലക്ഷ്മണേതി പ്രലാപംചെയ്തു 
ദേവലോകംചെന്നു പുക്കാനറിക നീ 
ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്‌ 


കര്‍ണ്ണശൂലാഭം ഗുരുവചനം ഭൂമിയില്‍ 
കര്‍ണ്യ രഘുവരന്‍ വീണിതു ഭൂമിയില്‍ 
തല്‍ക്ഷണമുച്ചൈര്‍വ്വീലാപിച്ചിതേറ്റവും 
ലക്ഷ്മണനോടു ജനനീജനങ്ങളും 
ദു:ഖമാലോക്യ മറ്റുള്ള ജനങ്ങളു- 

മൊക്കെ വാവിട്ടു കരഞ്ഞുതുടങ്ങിനാര്‍. 

ഹാ! താത മാം പരിത്യജ്യ വിധിവശാ- 
ലേതൊരു ദിക്കിനു പോയിതയ്യോ ഭവാന്‍. 
ഹാ! ഹാ! ഹതോ ഹമനാഥോസ്മി മാമിനി 
സ്‌നേഹേന ലാളിപ്പതാരനുവാസരം 


149 


അദ്ധ്യാത്മ രാമായണം 


ദേഹമിനി തൃജിച്ചീടുന്നതുകണ്ടു ഞാന്‍ 
മോഹമെനിക്കിനിയില്ല ജീവിക്കയില്‍. 
സീതയും സയമിത്രിതാനുമവ്വണ്ണമേ 
രോദനം ചെയതു വീണീടിനാര്‍ ഭൂതലേ 
തദ്ദശായാം വസിഷ്‌ഠോക്തികള്‍ കേട്ടവ- 
രുള്‍ത്തപമൊട്ടു ചുരുക്കി മരുവിനാര്‍. 
മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍ 
മന്ദേതരമുദകക്രിയയും ചെയ്താര്‍. 
പിണ്ഡം മധുസഹിതംഗുലീസല്‍ഫല- 
പിണ്യാകനിര്‍മ്മിതാന്നാം കൊണ്ടുവച്ചിതു 
യാതൊരന്നം താന്‍ ഭൂജിക്കുന്നതുമതു 
സാദരം നല്ല പിതൃക്കള്‍ക്കുമെന്നല്ലേ 
വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി- 
ഖേദേന പിണ്ഡദാനാനന്തരം തദാ 
സ്‌നാനംഴകഴിച്ചു പുണ്യാഹവും ചെയ്തഥ 
സ്‌്നാനാദനന്തരം പ്രാപിച്ചിതാശ്രമം. 
അന്നുപവാസവും ചെയ്തിതെല്ലാവരും 
വന്നുദിച്ചീടിനാനാദിത്യദേവനും. 
മന്ദാകിനിയില്‍കുളിച്ചെത്തു സന്ധ്യയും 
വന്ദിച്ചുപോന്നാശ്രമേ വസിച്ചീടിനാര്‍. 


ഭരതരാഘവസംവാദം 


അന്നേരമാശു ഭരതനും രാമനെ- 
ച്ചെന്നു തൊഴുതു പറഞ്ഞുതുടങ്ങിനാന്‍:- 
രാമ! രാമ! പ്രഭോ! രാമ! മഹാഭാഗ! 
മാമകവാക്യം ചെവിതന്നു കേള്‍ക്കണം 
ഉണ്ടടിയനഭിഷേകസംഭാരങ്ങള്‍ 
കൊണ്ടുവന്നിട്ടതുകൊണ്ടിനിവൈകാതെ 
ചെയ്കവേണമഭിഷേകസംഭാരങ്ങള്‍ 
കൊണ്ടുവന്നിട്ടതുകൊണ്ടിനിവൈകാതെ 
ചെയ്കവേണമഭിഷേകവും പാലനം 
ചെയ്ക രാജ്യം തവ പൈത്ര്യം യഥാചിതം. 
ജേഷ്ഠമാം ധര്‍മ്മം പ്രജാപരിപാലനം 


150 


അദ്ധ്യാത്മ രാമായണം 


അശ്വമേധാദിയും ചെയ്തു കീര്‍ത്തയാ ചിരം 
വിശ്വമെല്ലാം പരത്തിക്കുലതന്തവേ 
പൂത്രരേയും ജനിപ്പിച്ചു രാജ്യം നിജ- 
പുത്രങ്കലാക്കി വനത്തിനുപോകണം. 
ഇപ്പോളനുചിതമത്രേ വനവാസ- 
മല്‍ഭൂതവിക്രമ! നാഥ! പ്രസീദ മേ. 
മാതാവുതന്നുടെ ദുഷ്കൃതം താവക 

ചേതസി ചിന്തിക്കരുതു ദയാനിധേ! 
ഭ്രാതവുതന്നുടെ പാദാംബൂജം ശിര- 
സ്യാദായ ഭക്തിപൂണ്ടിത്ഥമരുള്‍ചെയ്തു. 


ദണ്ഡനമസ്‌കാരവും ചെയ്തു നിന്നിതു 
പണ്ഡിതനായ ഭരതകുമാരനും 

ഉത്ഥാപ്യ രാഘവനുത്സംഗമാരോപ്യ 
ചിത്തമോദേന പുണര്‍ന്നുചൊല്ലീടിനാന്‍. 
മദ്വാക്യമത്രകേട്ടാലും കുമാര! നീ 
യത്ത്വയോക്തം മയാ തത്തഥൈവ ശ്രുതം 
താതനെന്നെപ്പതിന്നാലു സംവത്സരം 
പ്രീതനായ്ക്കാനനം വാഴ്‌കെന്നു ചൊല്ലിനാൻ 
പിതാ നിനക്കു രാജ്യം മാതൃസമ്മതം 
ദത്തമായീ പുനരെന്നതുകരണം 

ചേതസാ പാര്‍ക്കില്‍ നമുക്കിരുവര്‍ക്കുമി- 
ത്താനനിയോഗമനുഷ്ധിക്കയും വേണം. 
യാതൊരുത്തന്‍ പിതൃവാക്യത്തെ ലംഘിച്ചു 
നീതിഹീനം വസിക്കുന്നിതു ഭൂതലേ 
ജീവത്മൃതനവന്‍ പിന്നെ നരകത്തില്‍ 

മേവും മരിച്ചാലുമില്ലൊരു സംശയം 
ആകയാല്‍ നീ പരിപാലിക്ക രാജ്യവും 

പോക ഞാന്‍ ദണ്ഡകം തന്നില്‌ വാണീടുവന. 


രാമവാക്യംകേട്ടു ചൊന്നാൻ ഭരതനും 
കാമുകനായ താതന്‍ മൂഡമാനസന്‍ 
ചൊന്ന വാക്യം ഗ്രാഹൃമല്ല മഹാമതേ! 
മന്നവനായ്‌ ഭവാന്‍ വാഴ്ക മടിയാതെ 


151 


അദ്ധ്യാത്മ രാമായണം 


എന്നു ഭരതവാക്യംകേട്ടു രാഘവന്‍ 
പിന്നെയും മന്ദസ്മിതംചെയ്തു ചൊല്ലിനാന്‍:- 


ഭൂമിഭര്‍ത്താ പിതാ നാരീജിതനല്ല 
കാമിയുമല്ല മൂഡ്ദാത്മാവുമല്ല കേള്‌. 
താതനസത്യഭയംകൊണ്ടു ചെയ്തതി- 
നേതുമേ ദോഷം പറയരുതോര്‍ക്ക നീ. 
സാധൂജനങ്ങള്‍ നരകത്തിലുമതി- 
ഭീതിപൂണ്ടിടുമസത്യത്തില്‍ മാനസേ 
എങ്കില്‍ ഞാന്‍ വാഴ്വന്‍ വനേ നിന്തിരുവടി 
സങ്കടമെന്നിയേ രാജ്യവും വാഴുക 
സോദരനിത്ഥം പറഞ്ഞതുകേട്ടതി- 

സാദരം രാഘവന്‍താനുമരുള്‍ചെയ്തു:- 


രാജ്യം നിനക്കുമെനിക്കു വിപിനവും 
പൂജ്യനാം താതന്‍ വിധിച്ചിതു മുന്നമേ. 
വ്യത്യയമായനുഷ്ധഠിച്ചാല്‍ നമുക്കതു 
സത്യവിരോധം വരുമെന്നു നിര്‍ണ്ണയം. 
എങ്കില്‍ഞാനും നിന്തിരുവടിപിന്നാലെ 
കിങ്കരനായ്‌ സുമിത്രാത്മജനെപ്പൊലെ 
പോരുവാന്‍ കാനനത്തിന്നതരുതെങ്കില്‍ 
ചേരുവാന്‍ ചെന്നു പരലോകമാശു ഞാന്‍. 
നിത്യോപവാസേന ദേഹമുപേക്ഷിപ്പ- 
നിത്യോവമാത്മനി നിശ്ചയിച്ചന്തികേ 
ദര്‍ഭവിരിച്ചു കിഴക്കു തിരിഞ്ഞുനി- 

ന്നപ്പോള്‍ വെയിലത്തു പുക്കുഭരതനും 
നിര്‍ബ്ബന്ധബുദ്ധി കണ്ടപ്പോള്‍ രഘുവരന്‍ 
തല്‍ബോധനാര്‍ത്ഥം നയനാന്തസംജ്ഞയാ 
ചൊന്നാൻ ഗുരുവിനോടപ്പോള്‍ വസിഷ്ഠനും 
ചെന്നു കൈകേയീസുതനോടു ചൊല്ലിനാന്‍:- 


മുഡനായീടൊലാ കേള്‍ക്കനീയെങ്കിലോ 
ഗൂഡ്മായോരു വൃത്താന്തം നൃപാത്മജ! 


രാമനാകുന്നതു നാരായണന്‍ പരന്‍ 


152 


അദ്ധ്യാത്മ രാമായണം 


താമരസോല്‍ഭവനര്‍ത്ഥിക്കകാരണം 
ഭൂമിയില്‍ സൂര്യകുലത്തിലയോദ്ധ്യയില്‍ 
ഭൂമിപാലാത്മജനായിപ്പിറന്നിതു. 
രാവണനെക്കൊന്നു ധര്‍മ്മത്തെ രക്ഷിച്ചു 
ദേവകളെപ്പരി പാലിച്ചുകൊള്ളുവാന്‍ 
യോഗമായാദേവിയായതു ജാനകി 
ഭോഗീപ്രവരനാകുന്നതു ലക്ഷ്മണന്‍ 
ലോകമാതാവും പിതാവും ജനകജാ 
രാഘവന്മാരെന്നറിക വഴിപോലെ. 
രാവണനെക്കൊല്‍വതിന്നു വനത്തിനു 
ദേവകാര്യാര്‍ത്ഥം പുറപ്പെട്ടു രാഘവന്‍. 
മന്ഥരാവാക്യവും കൈകേയിചിത്ത- 
നിര്‍ബ്ദന്ധവും ദേവകൃതമെന്നറിക നീ. 
ശ്രീരാമദേവനിവര്‍ത്തനത്തിങ്കല- 
ള്ളാഗ്രഹം നീയും പരിത്യജിച്ചീടുക. 
കാരണപൂരുഷാനുജ്ഞയാ സത്വരം 
നീ രാജധാനിക്കു പോക മടിയതെ. 
മന്ത്രികളോടും ജനനീജനത്തോട്ു- 
മന്തമില്ലാത പടയോടുമിപ്പൊഴേ 
ചെന്നയോദ്ധ്യാപുരിപുക്കു വസിക്ക നീ 
വന്നീടുമഗ്രജന്‍ താനുമനുജനും 
ദേവിയുമീരേഴുസംവത്സരാവധന 
രാവണന്തന്നെ വധിച്ചു സപുത്രകം. 


ഇത്ഥം ഗുരൂക്തികള്‍ കേട്ടു ഭരതനും 

ചിത്തേ വളര്‍ന്നൊരു വിസ്മയം കൈക്കൊണ്ടു 
ഭക്ത്യാ രഘുത്തമസന്നിധ സാദരം 

ഗത്വാ മുഹര്‍ന്നമസ്‌കൃത്വാ സസോദരം 
പാദുകാം ദേഹി രാജേന്ദ്ര! രാജ്യായ തേ 
പാദബുദ്ധ്യാ മമ സേവിച്ചുകൊള്ളുവാന്‍. 
യാവത്തവാഗമനം ദേവദേവ! മേ 
താവദേവാനാരതം ഭജിച്ചീടടുവന്‍. 

ഇത്ഥം ഭരതോക്തികേട്ടു രഘൂത്തമന്‍ 
പൊല്‍ത്താരടികളില്‍ തേര്‍ത്ത മെതിയടി 


153 


അദ്ധ്യാത്മ രാമായണം 


ഭക്തിമാനായ ഭരതനു നല്‍കിനാന്‍ 
നത്വാ പരിഗ്രഹിച്ചീടിനാന്‌ തമ്പിയും. 


ഉത്തമരത്‌നവിഭൂഷിതപാദുകാ- 
മുത്തമാംഗേ ചേര്‍ത്തു രാമനരേന്ദ്രനേ 
ഭക്ത്യാ പ്രദക്ഷിണം കൃത്വാ നമസ്‌ക്കരി- 
ചുത്ഥായ വന്ദിച്ചുചൊന്നാന്‍ സഗദ്ഗദം 
മന്വബ്ദപൂര്‍ണ്ണേ പ്രഥമദിനേ ഭവാന്‍ 
വന്നതില്ലെന്നു വന്നീടുകില്പിന്നെ ഞാന്‍ 
അന്യദിവസമുഷസി ജ്വലിപ്പിച്ച 
വഹ്നിയില്‍ച്ചാടി മരിക്കുന്നതുണ്ടല്ലോ. 
എന്നതുകേട്ടു രഘഫുപതിയും നിജ- 
കണ്ണുനീരുംതുടചചുടന്‍പോടു ചൊല്ലിനാൻ. 
അങ്ങനെതന്നെയൊരന്തരമില്ലതി- 
നങ്ങുഞാനന്നുതന്നേവരും നിര്‍ണ്ണയം. 
എന്നരുള്‍ചെയ്തു വിടയുംകൊടുത്തിതു 
ധന്യന്‍ ഭരതന്‍ നമസ്‌ക്കരിച്ചീടിനാന്‍. 
പിന്നെ പ്രദക്ഷിണവുംചെയ്തു വന്ദിച്ചു 
മന്ദേതരം പുറപ്പെട്ടു ഭരതനും 
മാതൃജനങ്ങളും മന്ത്രിവരന്മാരും 
ഭ്രാതാവുമാചാര്യനും മഹാസേനയും 
ശ്രീരാമദേവനെച്ചേതസി ചേര്‍ത്തുകൊ- 
ണ്ടാരൂഡ്രമോദേന കൊണ്ടുപോയീടിനാര്‍. 
ശൃംഗിവേരാധിപനായ ഗുൃഹനെയും 
മംഗലവാചാ പറഞ്ഞയച്ചീടിനാര്‍. 
മുന്‍പില്‍ നടന്നു ഗുഹന്‍ വഴികാട്ടുവാന്‍ 
പിന്‍പേ പെരുമ്പടയും നടകൊണ്ടിതു. 
കൈകേയിതാനും സുതാനുവദംകൊണ്ടു 
ശോകമകന്നു നടന്നു മകനുമായ്‌ 

ഗംഗ കടന്നു ഗുഹാനുവാദേന നാ 
ലംഗപ്പടയൊടും കൂടെക്കുമാരന്മാര്‍ 
ചെന്നയോദ്ധ്യാപുരിപുക്കു രഘുവരന്‍ 
തന്നെയും ചിന്തിച്ചു ചിന്തിച്ചനുദിനം 
ഭക്ത്യാ വിശുദ്ധബുദ്ധ്യാ പുരവാസികള്‍ 


154 


അദ്ധ്യാത്മ രാമായണം 


നിത്യസുഖേന വസിച്ചിതെല്ലാവരും 


താപസവേഷം ധരിച്ചു ഭരതനും 

താപേന ശത്രഘ്‌നനും വ്രതത്തോടുടന്‍ 
ചെന്നു നന്ദിഗ്രാമമന്‍പോടുപുക്കിതു 
വന്നിതാനന്ദം ജഗദ്വാസികള്‍ക്കെല്ലാം. 
പാദുകാംവച്ചു സിംഹാസനേ രാഘവ- 
പാദങ്ങളെന്നു സങ്കല്‍പിച്ചു സാദരം 
ഗന്ധപുഷ്പാദ്യങ്ങള്‍കൊണ്ടു പൂജിച്ചുകൊ- 
ണ്ടന്തികേ സേവിച്ചുനിന്നാരിരുവരും 
നാനാമുനിജനസേവിതനായൊരു 
മാനവവീരന്‍ മനോഹരന്‍ രാഘവന്‍ 
ജാനകിയോടുമനുജനോടും മുദാ 
മാനസാനന്ദം കലര്‍ന്നു ചിലദിനം 
ചിത്രകൂടാചലേ വാണോരനന്തരം 
ചിത്തേ നിരൂപിച്ചുകൊണ്ടു രഘുവരന്‍ 
മിത്രവര്‍ഗ്ഗങ്ങളയോദ്ധ്യയില്‍നിന്നു വ- 
ന്നെത്തുമിവിടെയിരുന്നാലിനിയുടന്‍ 
സത്വരം ദണ്ഡകാരണ്യത്തിനായ്‌്ക്കൊണ്ടു 
ബദ്ധമോദം ഗമിച്ചീടുകവേണ്ടതും. 

ഇത്ഥം വിചാര്യ ധരിത്രീസുതയുമ- 
തൃത്തമനായ സനമിത്രിസുമായ്തദാ 
തത്യാജ ചിത്രകൂടാചലം രാഘവന്‍ 
സത്യസന്ധന്‍ നടകൊണ്ടാന്‍ വനാന്തരേ. 


അത്ര്യാശ്രമപ്രവേശം 


അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ 

ഭക്ത്യാ നമസ്ക്കരിച്ചു രഘുനാഥനും. 
രാമോഹമദ്യ ധന്യോസ്മി മഹാമുനേ! 
ശ്രീമല്‍പദം തവ കാണായകാരണം. 
സാക്ഷാല്‍ മഹാവിഷ്ണു നാരായണന്‍ പരന്‍ 
മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും 
പൂജിച്ചിതര്‍ഘ്യപാദ്യാദികള്‍കൊണ്ടു തം 


155 


അദ്ധ്യാത്മ രാമായണം 


രാജീവലോചനം ഭ്രാതൃഭാര്യാന്വിതം. 
ചൊല്ലിനാൻ ഭൂപാലനന്ദനന്മാരോടു 
ചൊല്ലെഴുമെന്നുടെ പത്മിയുണ്ടത്രകേള്‌. 
എത്രയും വൃദ്ധതപസ്വിനിമാരില്‍വ- 
ചുത്തമയായ ധര്‍മ്മജ്ഞാ തപോധനാ 
പര്‍ണ്ണശാവാന്തര്‍ ഗൃഹേ വസിക്കുന്നിതു 
ചെന്നുകണ്ടാലും ജനകനപാത്മജേ! 
എന്നതുകേട്ടു രാമാജ്ഞയാ ജാനകി 
ചെന്നയസൂയാപദങ്ങള്‍ വണങ്ങിനാള്‍. 


വത്സേ! വരികരികേ ജനകാന്മജേ! 
സൽല്‍സംഗമം ജന്മസാഫല്യമോര്‍ക്കനീ. 
വത്സേ പിടിച്ചുചേര്‍ത്താലിംഗനം ചെയ്തു 
തത്സ്വഭാവം തെളിഞ്ഞു മുനിപത്‌നിയും 
വിശ്വക്മ്മാവിനാല്‍ നിര്‍മ്മിതമായോരു 
വിശ്വവിമോഹനമായ ദുകലവും 
കുണ്ഡലവുംമംഗരാഗവുമെന്നിവ 
മണ്ഡനാര്‍ത്ഥമനസൂയ നലല്‍കീടിനാള്‍. 
നന്നു പാതിവ്രത്യമാശ്രിത്യ രാഘവന്‍ 
തന്നോടുകൂടെ നീ പോന്നതുമുത്തമം. 
കാന്തി നിനക്കു കുറയായ്‌കൊരിക്കലും 
ശാന്തനാകും തവ വല്ലഭന്‍തന്നോടും 
ചെന്നു മഹാരാജധാനിയകംപുക്കു 
നന്നായ്‌ സുഖിച്ചു സുചിരം വസിക്ക നീ. 


ഇത്ഥമനുഗ്രഹവും കൊടുത്താദരാല്‍ 
ഭര്‍ത്തുരഗ്രേ ഗമിക്കെന്നയച്ചീടിനാള്‍. 
മൃഷ്ടമായ്‌ മൂവരേയും ഭൂജിപ്പിച്ചഥ 
തുഷ്ടികലര്‍ന്ന തപോധനനത്രിയും 
ശ്രീരാമനോടരുള്‍ചെയ്തു ഭവാനഹോ 
നാരായണനായതറിഞ്ഞേനഹം 
നിന്മഹാമായാ ജഗത്രരയവാസിനാം 
സമ്മോഹകാരിണിയായതു നിര്‍ണ്ണയം. 
ഇത്തരമത്രിമുനീന്ദ്രവാക്യം കേട്ടു 


156 


അദ്ധ്യാത്മ രാമായണം 


തത്ര രാത്ര വസിച്ചു രഘുനാഥനും. 
ദേവനുമാദേവിയോടരുളിച്ചെയ്തി- 
തേവമെന്നാള്‍ കിളിപ്പൈതലക്കാലമേ. 


ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ 
അയോദ്ധ്യാകാണ്ഡം സമാപ്തം. 


157 


അദ്ധ്യാത്മ രാമായണം 


ആരണൃകാണ്ഡം 


ബാലികേ! ശുകകുലമാലിമാലികേ! ഗുണ- 
ശാലിനീ! ചാരുശീലേ! ചൊല്ലീടു മടിയാതെ 
നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ 
നീലനീരജദലലോചനന്‍ നാരായണന്‍ 
നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍പരന്‍ 
കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍ 
പാലനപരായണന്‍ പരമാത്മാവുതന്റെ 

ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും. 
ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു 
സാരമായൊരു മുക്തിസാധനം രസായനം. 
ഭാരതീശഗുണം തവ പരമാമൃതമല്ലോ 

പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാള്‍. 
ഫാലലോചനന്‌ പരമേശ്വരന്‍ പശുപതി 
ബാലശീതാംശുമാലി ഭഗവാന്‍ പരാപരന്‍ 
പ്രാലേയാചലമകളോടരുള്‍ചെയ്തിീടിനാന്‍ 
ബാലികേ! കേട്ടുകൊള്‍ക പാര്‍വ്വതി ഭക്തപ്രിയേ! 
രാമനാം പരമാത്മാവാനന്ദരൂപനാത്മാ- 
രാമനദ്വയനേകനവ്യയഭിരാമന്‍ 
അത്രിതാപസപ്രവരാശ്രമേ മുനിയുമാ- 

യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം 


മഹാരണ്യപ്രവേശം 


പ്രത്യൂഷസ്യൂത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്ത 
നത്വാ താപസം മഹാപ്രസ്ഥനമാരംഭിച്ചാന്‍. 
പുണ്ഡരീകോത്ഭവേഷ്‌ടപുത്ര! ഞങ്ങള്‍ക്കു മുനി- 
മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു 
ദണ്ഡമെന്നിയേ പോവാനായനഗ്രഹിക്കേണം 
പണ്ഡിതശ്രേഷ്ഠ! കരുണാനിധേ! തപോനിധേ! 
ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ- 
ളിങ്ങുനിന്നയയ്ക്കേണം ശിഷ്യരില്‍ ചിലരെയും 


158 


അദ്ധ്യാത്മ രാമായണം 


ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു 

തിങ്ങീടും കുതുഹുലംപൂണ്ടുടനരുള്‍ ചെയ്തു: 
നേരുള്ള മാര്‍ഗ്ഗം ഭവനേവര്‍ക്കും കാട്ടീടുന്നി- 
താരുളളതഹോ തവ നേര്‍വഴി കാട്ടീടുവാന്‍! 
എങ്കിലും ജഗദനുകാരിയാം നിനക്കൊരു 

സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം. 
ചെല്ലുവിന്‍ നിങ്ങള്‍ മുമ്പില്‍ നടക്കെ ന്നവരോടു 
ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാന്‍. 
അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി- 
തന്നോടു രാമചന്ദ്രന്‍ വന്ദിച്ചു ഭക്തിപൂര്‍വ്വം: 
നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ- 
മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കുമേ. 

എന്നു കേട്ടാശീര്‍വാദം ചെയ്തുടന്‍ മന്ദം മന്ദം 
ചെന്നു തന്‍ പര്‍ണ്ണശാലപുക്കിരുന്നരുളിനാന്‍. 
പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോള്‍ 
മുന്നിലമ്മാറു മഹാവാഹിനി കണായ്വന്നു. 
അന്നേരം ശിഷ്യര്‍കളോടരുല്‍ചെയ്തു രാമ- 
നിന്നദി കടപ്പതിനെന്തുപായങ്ങളുളളു? 

എന്നു കേട്ടവര്‍കളും ചൊല്ലിനാരെന്തു ദണ്ഡം 
മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും 
വേഗേന ഞങ്ങള്‍ കടത്തീടുന്നതുണ്ടുതാനു- 
മാകുലം വേണ്ടാ ഞങ്ങള്‍ക്കുണ്ടല്ലോ പരിചയം 
എങ്കിലോ തോണി കരേറീടാമെന്നവര്‍ ചൊന്നാർ 
ശങ്ക കൂടാതെ ശീഘം തോണിയും കടത്തിനാര്‍. 
ശ്രീരാമന്‍ പ്രസാദിച്ചു താപസകുമാരക- 
ന്മാരോടു നിങ്ങള്‍ കടന്നങ്ങു പോകെന്നു ചൊന്നാൻ. 
ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ- 
രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാര്‍ 
ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ 
ഘോരമായുളള മഹാകാനനമകം പുക്കാര്‍. 
ത്ധില്ലിത്ധംകാരമാദമണ്ഡിതം സിംഹവ്യാഘ- 
ശല്യാദിമൃഗഗണാകീര്‍ണ്ണ മാതപഹീനം 
ഘോരരാക്ഷസകലസേവിതം ഭയാനകം 
ക്രൂരസര്‍പ്പാദിപൂര്‍ണ്ഠം കണ്ടു രാഘവന്‍ ചൊന്നാൻ: 


159 


അദ്ധ്യാത്മ രാമായണം 


ലക്ഷ്മണ! നന്നായ്‌ നാലുപുറവും നോക്കിക്കൊള്‍ക 
ഭക്ഷണാര്‍ത്ഥികളല്ലോ രക്ഷസാം പരിഷകള്‍. 
വില്ലിനി നന്നായ്ക്കുഴിയെ കുലയ്ക്കയും വേണം 
നല്ലൊരു ശരമൂരിപ്പിടിച്ചുകൊള്‍ക കയ്യില്‍. 

മുന്നില്‍ നീ നടക്കണം വഴിയേ വൈദേഹിയും 
പിന്നാലേ ഞാനും നടന്നീടുവന്‍ ഗതഭയമ. 
ജീവാത്മാപരമാത്മാക്കള്‍ക്കു മധ്യസ്ഥയാകും 
ദേവിയാം മഹാമായാശക്തിയെന്നതുപോലെ 
ആവയോര്‍മ്മദ്ധ്യേ നടന്നീടുക വേണം സീതാ- 
ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്‌ വരാ. 
ഇത്തരമരുള്‍ചെയ്തു തല്‍പ്രകാരേണ പൂരു- 
ഷോത്തമന്‍ ധനുദ്ധരനായ്‌ നടന്നോരുശേഷം 
പിന്നിട്ടാനുടനൊരു യോജന വഴിയപ്പോള്‍ 
മുന്നിലമ്മാറങ്ങൊരു പുഷ്കരിണിയും കണ്ടാര്‍. 
കല്ഹാരോലല്‍പലകുമുദാംബൂജ രക്തോല്‍പല- 
ഫുല്ലപുഷ്‌പേന്ദീവര ശോഭിതമച്ഛജലം 
തോയപാനവും ചെയ്തു വിശ്രാന്തന്മാരായ്‌ വൃക്ഷ- 
ചായാഭൂതലേ പുനരിരുന്നു യഥാസുഖം. 


വിരാധവധം 


അന്നേരമാശു കാണായ്‌ വന്നിതു വരുന്നത- 
തൃന്നതമായ മഹാസത്വമതൃഗ്രാരവം 
ഉദ്യുതവൃക്ഷം കരാളോജ്ജ്വലദംഷ്ടാന്വിത- 
വക്തഗ്രഹ്വരരം ഘോരാകാരമാരുണ്യനേത്രം 
വാമാംസസ്ഥലന്യസ്തശുലാഗ്രത്തിങ്കലുണ്ടു 
ഭീമശാര്‍ദൂലസിംഹമഹിഷ വരാഹാദി 
വാരണമൃഗവനഗോചരജന്തുക്കളും 

പുരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി 
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുംകൊ- 
ണ്ടുച്ചത്തിലലറി വന്നീടിനാനതുനേരം 

ഉത്ഥാനം ചെയ്ത ചാപബാണങ്ങള്‍ കൈക്കൊണ്ടഥ 
ലക്ഷമണന്‍തന്നോടരുള്‍ ചെയ്തിതു രാമചന്ദ്രന്‍: 
കണ്ടോ നീ ഭയങ്കരനായൊരു നിശാചര- 


160 


അദ്ധ്യാത്മ രാമായണം 


നണ്ടു നമ്മുടെ നേരേ വരുന്നു ലഘുതരം. 
സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു 
നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ 

വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ 
വല്ലജാതിയും പരിപാലിച്ചുകൊള്‍വനല്ലലോ. 
എന്നരുള്‍ ചെയ്തു നിന്നാനേതുമൊന്നിളകാതെ 
വന്നുടനടുത്തിതു രാക്ഷസ പ്രവരനും 
നിഷ്ഠറുരതരമവനെട്ടാശ പൊട്ടും വണ്ണ- 

മട്ടഹാസം ചെയ്തിടിവെട്ടിടും നാദം പോലെ. 
ദൃഷ്ടിയില്‍ നിന്നു കനല്‍ക്കട്ടകള്‍ വീഴുംവണ്ണം 
പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താന്‍: 
കഷ്ടമാഹന്ത കഷ്ടം നിങ്ങളാരിരുവരും 
ദുഷ്‌ടജന്തുക്കളേറ്റമുളള വന്‍കാട്ടിലിപ്പോള്‍ 
നില്‍ക്കുന്നിതസ്തഭയം ചാപരൂണീരബാണ- 
വല്‍്ക്കലജടകളും ധരിച്ചു മുനി വേഷം 
കയ്ക്കൊണ്ടു മനോഹരിയായൊരു ധാരിയോട- 
മുള്‍ക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങള്‍. 
കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടില്‍ 
സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊല്‍വിന്‍? 
രക്ഷോവാണികള്‌ കേട്ടു തൽല്‍ക്ഷണമരുള്‍ ചെയ്താ-ം 
നിക്ഷ്വാകുകുലനാഥന്‍ മന്ദഹാസാനന്തരം: 
രാമനെന്നെനിക്കു പേരെന്നുട പത്‌്നിയിവള്‍ 
വാമലോചന സീതാദേവിയെന്നല്ലോ നാമം 
ലക്ഷമണനെന്നു നാമമിവനും മല്‍സോദരന്‍ 
പുക്കിതു വനാന്തരം ജനകനിയോഗത്താല്‍ 
രക്ഷോജാതികളാകുമിങ്ങനെയുളളവരെ 

ശിക്ഷിച്ചു ജഗത്തരയം രക്ഷിപ്പാനറിക നീ. 

ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു 
വക്തര്രും പിളര്‍ന്നൊരു സാലവും പറിച്ചോങ്ങീ 
ക്രദ്ധനാം നിശാചരന്‍ രാഘവനോടു ചൊന്നാൻ: 
ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ? 
ഇത്രിലോകത്തിലെന്നെയാരറിയാതെയുളള- 
തെത്രയും മുഡ്ഡന്‍ ഭവാനെന്നിഹ ധരിച്ചേന്‌ ഞാന്‍. 
മത്ഭയം നിമിത്തമായ്‌ താപസരെല്ലാമിപ്പോ- 


161 


അദ്ധ്യാത്മ രാമായണം 


ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാര്‍. 
നിങ്ങള്‍ക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി- 
ലംഗനാരത്‌്നത്തെയുമായുധങ്ങളും വെടി- 
ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്കിലെനിക്കിപ്പോള്‍ 
തിങ്ങീടും വിശപ്പടക്കീടുവന്‍ ഭവാന്മാരാല്‍. 
ഇത്തരം പറഞ്ഞവന്‍ മൈഥിലി തന്നെ നോക്കി- 
സ്ത്വരമടുത്തതുകണ്ടു രാഘവനപ്പോള്‍ 
പത്രികള്‍കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോള്‍ 
ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളര്‍ന്നതി- 
സത്വരം നക്തഞ്ചരനടുത്താനതു നേര-- 
മസ്ത്രങ്ങള്‍ കൊണ്ടു ഖണ്ഡിച്ചീടിനാന്‍ പാദങ്ങളും, 
ബദ്ധരോഷത്തോടവന്‍ പിന്നെയുമടുത്തപ്പോ- 
ളൂത്തമാംഗവും മുറിച്ചീടിനാനെയ്തു രാമന്‍. 
രക്തവും പരന്നിതു ഭൂമിയിലതുകണ്ടു 
ചിത്തകനതുകത്തോടു പുണര്‍ന്നു വൈദേഹിയും. 
നൃത്തവും തുടങ്ങിനാരപ്സരസ്ത്രീകളെല്ലാ- 
മത്യച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും. 

അന്നേരം വിരാധന്‍തന്നുള്ളില്‍ നിന്നുണ്ടായൊരു 
ധനൃരൂപനെക്കാണായ്‌ വന്നിതാകാശമാര്‍ഗ്ഗേ 
സ്വര്‍ണ്ണഭൂഷണംപൂണ്ടു സൂര്യ സന്നിഭകാന്ത്യാ 
സുന്ദര ശരീരനായ്‌ നിര്‍മ്മലാംബരത്തൊടും 
രാഘവം പ്രണതാര്‍ത്തിഹാരിണം ഘുണാകരം 
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം 
ഇന്ദിരാരമണമിന്ദീവരദഭളശ്യാമ- 
മിന്ദ്രാദിവ്വന്ദാരകവ്വന്ദവന്ദിതപദം 

സുന്ദരം സുകുമാരം സുകൃതിജനമനോ- 

മന്ദിരം രാമ രാമചന്ദ്രജഗതാമഭിരാമം 

വന്ദിച്ചു ദണ്ഡനമസ്ക്കാരവും ചെയ്തു ചിത്താ- 
നന്ദം പൂണ്ടവന്‍ പിന്നെ സ്തുതിച്ച്‌ തുടങ്ങിനാന്‍: 
ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരന്‍ 
കാരുണ്യമൂര്‍ത്തേ! കമലാപതേ! ധരാപതേ! 
ദുര്‍വാസാവായ മുനിതന്നുടെ ശാപത്തിനാല്‍ 
ഗര്‍വിതനായോരു രാത്രിഞ്ചരനായേനല്ലോ. 
നിന്തിരുവടിയുടെ മാഹാത്മ്യം കൊണ്ടു ശാപ- 


162 


അദ്ധ്യാത്മ രാമായണം 


ബന്ധവും തീര്‍ന്നു മോക്ഷം പ്രാപിച്ചേനിന്നു നാഥാ! 
സന്തതമിനിച്ചരണാംബുജയുഗം തവ 

ചിന്തിക്കായ്‌ വരേണമേ മാനസത്തിനുഭക്ത്യാ. 
വാണികള്‍കൊണ്ടു മാനകീര്‍ത്തനം ചെയ്യാകേണം 
നേത്രങ്ങള്‍കൊണ്ടു രാമലിംഗങ്ങള്‍ കാണാകേണം 
ഉത്തമാംഗേന നമസ്‌ക്കരിക്കായ്‌ വന്നീടേണ- 
മുക്തമഭക്തന്മാര്‍ക്കു ഭുത്യനായ്‌ വരേണം ഞാന്‍ 
നമസ്തേ ഭഗവതേ ജ്ഞാനമൂര്‍ത്തയേ നമോ 
നമസ്തേ രാമായാത്മാരാമായ നമോനമ: 
നമസ്തേ രാമായ സീതാഭിരാമായ നിത്യം 
നമസ്തേ രാമായ ലോകാഭിരാമായ നമ: 
ദേവലോകത്തിന്നു പോവാനായനുഗ്രഹിക്കേണം 
ദേവദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേന്‍. 
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ- 
യ്കംബൂജവിലോചനാ! സന്തതം നമസ്‌കാരം. 
ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ- 
നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 
മുക്തനെന്നിയേ കണ്ടുകുട്ടുകയില്ലയെന്നെ 
ഭക്തിയുണ്ടായാലുടന്‌ മുക്തിയും ലഭിച്ചീടും. 
രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യധരന്‍ 
കാമലാഭേന പോയി നാക ലോകവും പൂക്കാന്‍ 
ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു 

ദുഷ്‌ കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം. 


ശരഭംഗമന്ദിരപ്രവേശം 


രാമലക്ഷമണന്മാരും ജാനകിതാനും പിന്നെ 
ശ്രീമയമായ ശരഭംഗമന്ദിരം പൂക്കാര്‍. 
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു 
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ 
കന്ദപക്വാദികളാലാതിത്ഥ്യം ചെയ്ത ചിത്താ- 
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്തു: 
ഞാനനേകംനാളുണ്ടു പാര്‍ത്തിരിക്കുന്നിതത്ര 
ജാനകിയോടും നിന്നെക്കാണ്മതിനാശയാലേ. 


163 


അദ്ധ്യാത്മ രാമായണം 


ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹൃതര- 
മാര്‍ജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം 
മര്‍ത്ത്യനായ്‌ പിറന്നോരു നിനക്കു തന്നീടിനേ 
നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ. 
നിന്നെയും കണ്ടു മ്മ പുണ്യവും നിങ്കലാക്കി- 
യെന്നിയേ ദേഹത്യാഗം ചെയ്യരുതെന്നുതന്നെ 
ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു 
ബന്ധവുമറ്റു കൈവല്യത്തേയും പ്രാപിക്കുന്നേന്‍. 
യോഗിന്ദ്രനായ ശരഭംഗനാം തപോധനന്‍ 
യോഗേശനായ രാമന്‍തന്‍പദം വണങ്ങിനാന്‍. 
ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര- 
ജന്തുക്കളന്തര്‍ഭാഗേ വസന്തം ജഗന്നാഥം 

ശ്രീരാമം ദുര്‍വാദള ശ്യാമളമംഭോജാക്ഷം 
ചീരവാസസം ജടാമകുടം ധനുര്‍ദ്ധരം 
സനമിത്രിസേവ്യം ജനകാത്മജാസമന്വിതം 
സനമുഖ്യമനോഹരം കരുണാരത്‌നാകരം. 
കണ്ഠഭാവവും നീക്കി സീതയാ രഘുനാഥം 
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു 
ലോകേശപദം പ്രാപിച്ചിടിനാന്‍ തപോധാന- 
നാകേശാദികള്‍ പുഷ്പവ്വഷ്ടിയും ചെയ്തീടിനാര്‍ 
പാകശാസനന്‍ പദാംഭോജവും വണങ്ങിനാന്‍. 
മൈഥില്യാ സരമിത്രിണാ താപസഗതി കണ്ടു 
കാസല്യാ തനയനും കനതുകമുണ്ടായ്‌ വന്നു 
തത്രൈവ കിഞ്ചില്‍കാലം കഴിഞ്ഞോരനന്തരം 
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ്‌ സ്വര്‍ഗ്ഗം പൂക്കാര്‍. 


മുനിമണ്ഡലസമാഗമം 


ദണ്ഡകാരണൃതലവാസികളായ മുനി- 
മണ്ഡലം ദാശരഥി വന്നതു കേട്ടു കേട്ടു 


164 


അദ്ധ്യാത്മ രാമായണം 


ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്‍ 
പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ്‌ വന്നീടിനാര്‍. 
രാമലക്ഷ്മണന്‍മാരും ജാനകീദേവിതാനും 
മാമുനിമാരെ വീണു നമസ്കാരവും ചെയ്താര്‍. 
താപസന്മാരുമാശീര്‍വ്വാദം ചെയ്തവര്‍കളോ- 
ടാഭോഗാനന്ദ വിവശന്മാരായാരുള്‍ചെയ്താര്‍: 
നിന്നുടെ തത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു 
പന്നഗോത്തമതല്പേ പള്ളികൊള്ളുന്ന ഭവാന്‍ 
ധാതാവത്ഥിക്കുമൂലം ഭൂഭാരം കളവാനായ്‌ 
ജാതനായിതു ഭൂവി മാര്‍ത്താണ്ഡകലത്തിങ്കല്‍ 
ലക്ഷമണനാകുന്നതു ശേഷനും, സീതാദേവി 
ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്‌നന്മാര്‍ 
ശംഖചക്രങ്ങ, ഭഭിഷേകവിഘ്‌നാദികളും 

സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം. 
നാനാതാപസകലസേവിതാശ്രമസ്ഥലം 

കാനനം കാണ്മാനാശു നീകൂടെപ്പോന്നീടേണം 
ജാനകിയോടും സമുത്രാത്മജനോടും കൂടി 
മാനസേ കാരുണ്യമുണ്ടായ്‌ വരുമല്ലോ കണ്ടാല്‍ 
എന്നരുള്‍ ചെയ്ത മുനിശ്രേഷ്ഠന്മാരോടുകൂടി 
ചെന്നവരോരോ മുനിപര്‍ണ്ണശാലകള്‌ കണ്ടാര്‌. 
അന്നേരം തലയോടുമെല്ലുകളെല്ലാമോരോ 
കുന്നുകള്‍പോലെ കണ്ടു രാഘവന്‍ചോദ്യം ചെയ്താന്‍: 
മര്‍ത്ത്യമസ്തകങ്ങളു മസ്ഥിക്കൂട്ടവുമെല്ലാ- 
മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ! 
തദ്വാക്യം കേട്ടു ചൊന്നാര്‍ താപസജനം രാമ- 
ഭദ്ര! നീ കേള്‍ക്ക മുനിസത്തമന്മാരെക്കൊന്നു 
നിര്‍ദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ- 
യിദ്ദേശമസ്ഥിവ്യാപ്തമായ്‌ ച്ചമഞ്ഞിതു നാഥാ! 
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യ പരവശ- 
ചിത്തനായോരു പുരുഷോത്തമനരുള്‍ചെയ്തു: 
നിഷ്റൂരതരമായ ദുഷ്ടരാക്ഷസകല- 
മൊട്ടൊഴിയാതെ കൊന്നു നഷ്ടമാക്കീടുവന്‍ ഞാന്‍ 
ഇഷ്ടാനുരൂപം തപോനിഷ്ഠയാ വസിക്കസ- 
ന്തഷ്ട്യാ താപസകുലമിഷ്ടിയും ചെയ്തു നിത്യം. 


165 


അദ്ധ്യാത്മ രാമായണം 


സത്യവിക്രമനിതി സത്യവും ചെയ്തു തത്ര 
നിത്യസംപൂജ്യമാനനായ്‌ വനവാസികളാല്‍ 
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍ 
പൃത്ഥ്വീനന്ദിനിയോടുമനുജനോടും കൂടി 
സത്സംസര്‍ഗാനന്ദേ നംവസിച്ചു കഴിഞ്ഞിതു 
വത്സരം ത്രയോദശ, മക്കാലം കാണായ്‌ വന്നു. 


സുതീക്ഷ്ണാശ്രമപ്രവേശം 


വിഖ്യാതമായ സുതീക്ഷ്ണാശ്രമം മനോഹരം 
മുഖ്യതാപസകലശിഷ്യസഞ്ചയ പൂര്‍ണം 
സര്‍വ്വത്തഗണഗണസമ്പന്നമനുപമം 
സര്‍വ്വകാലാനന്ദദാനോദയമത്യത്ഭുതം 
സര്‍വ്വപാഗപലതാഗുല്മസംകുലസ്ഥലം 
സര്‍വ്വസല്‍പക്ഷിമൃഗഭജംഗനിഷേവിതം 
രാഘവനവരാജന്‍തന്നോടും സീതയോടു- 
മാഗതനായിതെന്നു കേട്ടൊരു മുനി ശ്രേഷ്ഠന്‍ 
കംഭ സംഭവനാകുമഗസ്തൃയശിഷ്യോത്തമന്‍ 
സംപ്രീതന്‍ രാമ മന്ത്രോപാസനരതന്‍ മുനി 
സംഭൂമത്തോടു ചെന്നുകൂട്ടികൊണ്ടിങ്ങുപോന്നു 
സംപൂജിച്ചരുളിനാനര്‍ഘ്യപാദ്യാദികളാല്‍. 
ഭക്തിപൂണ്ടശ്രൂജലനേത്രനായ്‌ സഗദ്ഗദം 
ഭക്തവത്സലനായ രാഘവനോടു ചൊന്നാന്‌ 
നിന്തുരുവടിയുടെ നാമമന്ത്രത്തെത്തന്നെ 
സന്തതം ജപിപ്പ ഞാന്‍ മല്‍ഗുരനിയോഗത്താല്‍ 
ബ്രഹ്മശങ്കരമുഖവന്ദ്യമാം പാദമല്ലോ 
നിന്മഹാമായാര്‍ണവം കടപ്പനൊരു പോതം. 
ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ 
വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം. 
ത്വദ്ഭക്തഭൂുത്യ ഭുത്യനായീടണം ഞാന്‍ 
ത്വത്പാദാംബൂജം നിത്യമുള്‍ക്കാമ്പിലുദിക്കണം 
പുത്രഭാര്യാര്‍ത്ഥനിലയാന്ധകൂപത്തില്‍ വീണു 
ബദ്ധനായ്‌ മുഴുകീടുമെന്ന നിന്തിരുവടി 


166 


അദ്ധ്യാത്മ രാമായണം 


ഭക്തവാത്സല്യ കരുണാകടാക്ഷങ്ങള്‍ തന്നാ- 
ലുദ്ധരിച്ചീടണമേ സത്വരം ദയാനിധേ! 
മുത്രമാംസാദേദ്ധ്യാന്ത്ര പുല്‍ഗലപിണ്ഡമാകും 
ഗാത്രമോര്‍ത്തോളമതികശ്‌മല, മതിങ്കല- 
ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി- 
ച്ചാര്‍ത്തിനാശന! ഭവാന്‍ വാഴുകെന്നുള്ളില്‍ നിത്യം. 
സര്‍വ്വഭൂതങ്ങളുടെയുളളില്‍ വാണാടുന്നതും 
സര്‍വ്വദാ ഭവാന്‍തന്നെ കേവലമെന്നാകിലും 
ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ 
ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല. 
ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ 
ത്വന്മഹാമായാദേവി ബന്ധിച്ചീടുന്നതും. 
സേവാനുരൂപഫലദാനതല് പരന്‍ ഭവാന്‍ 
ദേവപാദപങ്ങളെപ്പോലെ വിശ്വേശ! പോറ്റി! 
വിശ്വസംഹാരസ്ഷ്ടി സ്ഥിതികള്‍ചെയ്വാനായി 
വിശ്വമോഹിനിയായ മായ തന്‍ഗുണങ്ങളാല്‍ 
രുദ്രൂപങ്കജഭവ വിഷ്ണുരൂപങ്ങളായി 
ചിദൂപനായ ഭവാന്‍ വാഴുന്നു മോഹാത്മനാം 
നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കല്‍ 
ഭാനുമാന്‍ ജലംപ്രതി വെവ്വേറെ കാണുമ്പോലെ. 
ഇങ്ങനെയുളള ഭഗവല്‍സ്വരുപത്തെ നിത്യ- 
മെങ്ങനെയറിഞ്ഞുപാസിപ്പു ഞാന്‍ ദയാനിധേ! 
അദ്യൈവ ഭവച്ചരണാംബുജയുഗം മമ 
പ്രത്യക്ഷമായ്‌ വന്നിതുമല്‍തപോബലവശാല്‍ 
ത്വന്‍മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും 
നിര്‍മ്മലനായ ഭവാന്‍ ചിന്മയനെന്നാകിലും 
സന്മയമായി പരബ്രഹ്മമായരൂപമായ്‌ 
കര്‍മ്മണാമഗോചരമായൊരു ഭവദ്രൂപം 
ത്വന്മായാവിഡംബനരചിതമ മാനുഷ്യകം 
മന്മഥകോടി കോടി സുഭഗം കമനീയം 
കാരുണ്യപൂര്‍ണ്ണ നേത്രം കാര്‍മുകബാണധരം 
സ്‌മേരസുന്ദരമുഖമജിനാംബരധരം 
സീതാസംയുദം സൂമിത്രാത്മജനിഷേവിത- 
പാദപങ്കജം നീലനീരദകളേബരം 


167 


അദ്ധ്യാത്മ രാമായണം 


കോമളമതിശാന്തമനന്തഗണമഭി- 
രാമമാത്മാരാമമാനന്ദസമ്പൂര്‍ണാമൃതം 
പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ- 
രിത്തിരുമേനി നിത്യം ചിത്തേ വാഴുക വേണം 
മുറ്റിടും ഭക്ത്യാ നാമമുച്ചരിക്കായീടണം 

മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റി! 

വന്ദിച്ചു ഭൂപ്പിസ്തുതിച്ചീടിന മുനിയോടു 
മന്ദഹാസവും പൂണ്ടു രാഘവനരുള്‍ ചെയ്തു: 
നിത്യവുമുപാസനാശുദ്ധമായിരിപ്പൊരു 

ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്‌ വന്നൂ മുനേ! 
സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ- 
ന്മന്ത്രോപാസകന്മാരായ്‌ നിരപേക്ഷന്മാരുമായ്‌ 
സന്തുഷ്ടന്മാരായുളള ഭക്തന്മാര്‍ക്കെന്നെ നിത്യം 
ചിന്തിച്ചവണ്ണംതന്നെ കാണായ്‌ വന്നീടുമല്ലോ. 
ത്വൽകൃതമേതല്‍ സ്തോത്രം മല്‍പ്രിയം പഠിച്ചീടും 
സല്‍കൃതിപ്രവരനാം മര്‍ത്ത്യനു വിശേഷിച്ചും 
സദ്ഭക്തി ഭവിച്ചീടും ബ്രഹ്മജ്ഞാനവുമുണ്ടാ- 
മല്പവുമതിനില്ല സംശയം നിരൂപിച്ചാൽ. 
താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം 
പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ 
ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ- 
ക്കണ്ടു വന്ദിച്ചുകൊള്‍വാനെന്തതിനാവതിപ്പോള്‍? 
തത്രൈവ കിഞ്ചില്‍ കാലം വസ്തുമുണ്ടാത്യാഗ്രഹ- 
മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ? 

ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാൻ സുതീഷ്ണനു- 
മസ്തു തേ ഭദ്ര, മതു തോന്നിയതതിന്നു ഞാന്‍ 
കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാള്‍ 
വാട്ടമെന്നിയേവസിക്കേണമിന്നിവിടെ നാം 
ഒട്ടുനാലുണ്ടു ഞാനും കണ്ടിട്ടെന്‍ ഗുരുവിനെ 
പുഷ്ടമോദത്തോടൊക്കെത്തക്ക്‌പ്പോയ്ക്കാണാമല്ലോ. 
ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ- 
ളൃത്ഥാനം ചെയ്ത സന്ധ്യാവന്ദനം കൃത്വാ ശീഘം 
പ്രീതനാം മുനിയോടും ജാനകീദേവിയോടും 
സോദരനോടും മന്ദം നടന്നു മദ്ധ്യാഹേ പോയ്‌ 


168 


അദ്ധ്യാത്മ രാമായണം 


ചെന്നിതു രാമനഗസ്ത്ൃയസഹജനും 
വന്യഭോജനവും ചെയ്തന്നവരെല്ലാവരു- 
മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷം 


അഗസ്ത്യ സന്ദര്‍ശനം 


ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്കി മഹാ- 
കാനന മാർഗേ നടകൊണ്ടിതു മന്ദം മന്ദം 
സര്‍വ്വര്‍ത്തുഫലകസുമാഡ്യപാദപലതാ- 

സംവൃതം നാനാമൃഗസഞ്ചയനിഷേവിതം 
നാനാപക്ഷികള്‍നാദം കൊണ്ടതിമനോഹരം 
കാനനം ജാതി വൈരരഹിത ജന്തുപൂര്‍ണ്ണം 
നന്ദനസമാനമാനന്ദദാനാഡ്്യം മുനി- 

നന്ദന വേദദ്ധ്വനിമിണ്ഡിതമനിപമം 
ബ്രഹ്മര്‍ഷിപ്രവരന്മാരമരമുനികളും 

സമ്മോദംപൂണ്ടു വാവും മന്ദിരനികരങ്ങള്‍ 
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല 
സംഖ്യാവത്തുക്കലുമുണ്ടററമില്ലാതവണ്ണം. 
ബ്രഹ്മലോകവുമിതിനോടു നേരല്ലെന്നത്രേ 
ബ്രഹ്മജ്ഞന്മാരായുള്ളോര്‍ ചൊല്ലുന്നു കാണും തോറും. 
ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ- 
ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ 
വിശ്രമിച്ചനന്തരമരുളിചെയ്തു രാമന്‍ 
വിശ്രുതനായ സുതീഷ്ണന്‍ തന്നോടിനിയിപ്പോള്‍ 
വേഗേന ചെന്നു ഭവാനഗസ്‌്ത്യമുനീന്ദ്രനോ- 
ടാഗതനായോരെന്നെയങ്ങുണര്‍ത്തിച്ചീടണം. 
ജാനകിയോടും ഭ്രാതാവായ ലക്ഷ്മണനോടും 
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം. 

ശ്രുത്വാ രാമോക്തം സുതീക്ഷ്ണന്മഹാപ്രസാദമി- 
തൃക്ത്വാ സത്വരം ഗത്വാചാര്യമന്ദിരം മുദാ 

നത്വാ തം ഗുരുവരമഗസ്ത്യം മുനികല- 

സത്തമം രഘൂത്തമഭക്തസഞ്ചയവൃതം 
രാമമന്ത്രാര്‍ത്ഥവ്യാഖ്യാ തത്പരം ശിഷ്യന്മാര്‍ക്കാ- 
യ്ക്കാമദമഗസ്ത്യമാത്മാരാമം മുനീശ്വരം 


169 


അദ്ധ്യാത്മ രാമായണം 


ആരൂഡവിനയംകൊണ്ടാനതവക്ത്രത്തോട- 
മാരാല്‍ വീണുടന്‍ ദണ്ഡനമസ്ക്കാരവും ചെയ്താന്‍: 
രാമനാം ദാശരഥി സോദരനോടും നിജു 
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോള്‍ 
നില്ക്കുന്നു പുറത്തുഭാഗത്തു കാരുണ്യബ്‌്ധേ! നിന്‍ 
തൃക്കഴലിണ കണ്ടു വന്ദിപ്പാന്‍ ഭക്തിയോടെ. 
മുമ്പേ തന്നകക്കാമ്പില്‍ കണ്ടറിഞ്ഞിരിക്കുന്നു 
കംഭസംഭവന്‍ പുനരേങ്കിലുമരുള്‍ചെയ്താൻ: 
ഭക്തം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ- 

ഭദ്രം മേ ഹദിസ്ഥിതം ഭക്തവത്സലം ദേവം. 
പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളണ്ടു കാണ്മാന്‍ 
പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം 
രാമരാമേതി രാമമന്ത്രവും ജപിച്ചതി- 

കോമളം കാളമേഘശ്യാമളം നളിനാക്ഷം. 
ഇത്യക്ത്വാ സരഭസമുത്ഥായ മുനിപ്രവ- 
രോത്തമന്‍ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി- 
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും 
ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാര്‍ത്തരുള്‍ചെയ്താന്‍: 
ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ- 

ഭദ്രം മേ ദിഷ്ട്യാ ചിരമദൈവ്യ സമാഗമം 
യോഗ്യനായിരിപ്പോരിഷ്ടാതിഥി ബലാല്‍ മമ 
ഭാഗ്യപൂര്‍ണ്ണത്വേന സംപ്രാപ്തനായിതു ഭവാന്‍ 
അദ്യവാസരം മമ സഫലമത്രയല്ല 
മത്തപസ്സാഫല്യവും വന്നിതു ജഗല്പതേ! 
കുംഭസംഭവന്‍തന്നെക്കണ്ടു രാഘവന്‍താനും 
തമ്പിയും വൈദേഹിയും സംഭൂമസമന്വിതം 
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്ക്കാരം ചെയ്തപ്പോള്‍ 
കംഭജന്മാവുമെടുത്തെഴുന്നേല്പിച്ചു ശീഘം 
ഗാഡാശ്ശേഷവും ചെയ്തു പരമനന്ദത്തോടും 
ഗുഡപാദീശാംശജനായ ലക്ഷ്മണനേയും 
ഗാത്രസ്പര്‍ശനപരമാഹ്ലാദജാതസ്രവ- 
ന്നേത്രകീലാലാകുലനായ താപസവരന്‍ 

എകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം 
രാഘവനുടെ കരപങ്കജമതിദ്ദൂതം 


170 


അദ്ധ്യാത്മ രാമായണം 


സ്വാശ്രമം ജഗാമ ഹഷ്ടാത്മനാ മുനിശ്രേഷ്ഠ- 
നാശ്രിതജനപ്രിയനായ വിശ്വേശം രാമം 
പാദ്യാര്‍ഗ്ഘ്യാസന മധുപര്‍ക്കമുഖ്യങ്ങളുമാ- 
വാദ്യ സമ്പൂജ്യ സുഖമായുപവിഷ്ടം നാഥം 
വന്യഭോജ്യങ്ങള്‍കൊണ്ടു സാദരം ഭജിപ്പിച്ചു 
ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാന്‍ 


അഗസ്‌്ത്യസ്‌തുതി 


നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം 
ദേവകളോടും കമലാസനനോടും ഭവാന്‍ 
ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ ചെയ്തു 
ഘോര രാവണ൯ന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല- 
ഭാരാപഹരണം ചെയ്തീടുവനെ ന്നുതന്നെ 
സാരസാസന! സകലേശ്വര! ദയാനിധേ! 
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ- 
നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍ 
തപസജനത്തോടും ശിഷ്യസംഘാതത്തോടും 
ശ്രീപാദാംബുജം നിത്യം ധാനിച്ചു വസിച്ചു ഞാന്‍ 
ലോകസ്ഷ്ടിക്കു മുന്നമേകനായാനന്ദനായ്‌ 
ലോകകാരണന്‍ വികല്പോപാധിവിരഹിതന്‍ 
തന്നുടെ മായ തനിക്കാശ്രയ ഭരൃതയായി 

തന്നുടെ ശക്തിയെന്നും പ്രകൃതിമഹാമായ 
നിര്‍ഗുണനായ നിന്നെയാവരണം ചെയ്തിട്ടു 
തല്‍ഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും 
നിര്‍വ്യാജം വേദാന്തികള്‍ ചൊല്ലുന്നു നിന്നെ മുന്നം 
ദിവ്യമാമവ്യാക്ൃമെന്നുപനിഷദ്വശാല്‍. 
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും 
മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും 
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ 
ശക്തിയെപ്പല നാമം ചൊല്ലുന്നു പലതരം. 
നിന്നാല്‍ സംക്ഷോഭ്യമാണയാകിയ മായ തന്നില്‍- 
നിന്നുണ്ടായ്‌ വന്നു മഹത്തത്ത്വമെന്നല്ലോ ചൊല്‍വൂ. 
നിന്നുടെ നിയോഗത്താല്‍ മഹത്തത്ത്വത്തിങ്കലേ- 


171 


അദ്ധ്യാത്മ രാമായണം 


നിന്നുണ്ടായ്‌ വന്നു പുനരഹങ്കാരവും പുരാ 
മഹത്തത്ത്വവുംമഹങ്കാരവും സംസാരവും 
മഹാദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു. 
സാത്വികം രാജസവും താമസമെന്നീവണ്ണം 
വേദ്യമായ്‌ ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും. 
താമസത്തിങ്കല്‍നിന്നുണ്ടായിതിന്ദ്രിയങ്ങളും 
തേജോരൂപങ്ങളായ ദൈവരതങ്ങളും പിന്നെ 
സാത്വികത്തിങ്കല്‍നിന്നു മനസ്മമുണ്ടായ്‌ വന്നു 
സൂത്രരൂപകം ലിംഗമിവറ്റില്‍ നിന്നുണ്ടായി 
സര്‍വ്വത്രവ്യാപ്തസ്ഥൂലസഞ്ചയത്തിങ്കല്‍നിന്നു 
ദിവ്യനാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പൂ 
അങ്ങനെയുളള വിരാള്‍പ്പുരുഷന്‍തന്നെയല്ലോ 
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും 
ദേവമാനുഷതിര്യഗ്യോനി ജാതികള്‍ ബഹു- 
സ്ഥാവരജംഗമനഘപൂര്‍ണ്ണമായുണ്ടായ്‌ വന്നു. 
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ 
ബ്രഹ്മാവും വിഷ്ണുതാനും രുദ്ദനുമുണ്ടായ്‌ വന്നു 
ലോകസ്ൃഷ്‌ടിക്കു രജോഗുണമാശ്രയിച്ചല്ലോ 
ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി 
സത്വമാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്ണു 
രുദ്രരം തമോഗുണംകൊണ്ടു സംഹരിപ്പാനും 
ബിദ്ധിജാതകളായ വൃത്തികള്‍ ഗുണത്രയം 
നിത്യമംശിച്ചു ജാഗ്രല്‍ സ്വപ്നവും സുഷുപ്തിയും 
ഇവറ്രിന്നെല്ലാം സാക്ഷിയായ ചിന്മയന്‍ ഭവാന്‍ 
മോദമോടപ്പോളംഗീകരിച്ചു മായതന്നെ 

തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാന്‍ 
ത്വന്മഹാമായ രണ്ടുവിധമായ്‌ വന്നാളല്ലോ. 
വിദ്യൂമവിദ്യയുമെന്നുളളഭേദാഖ്യയാ 
വിദ്യയെന്നല്ലോ ചൊല്‍വൂ നിവൃത്തിനിരതന്മാര്‍. 
അവിദ്യാവശന്മാരായ്‌ വര്‍ത്തിച്ചീടിന ജനം 
പ്രവ്വത്തിനിരന്മാരെന്നത്രെ ഭേദമുളളൂ. 
വേദാന്തവാക്യാര്‍ത്ഥവേദികളായ്‌ സമന്മാരായ്‌ 
പാദഭക്തന്മാരായുളളവര്‍ വിദ്യാത്മകന്മാര്‍ 
അവിദ്യാവശഗന്മാര്‍ നിത്യസംസാരികളെ- 


172 


അദ്ധ്യാത്മ രാമായണം 


ന്നവശ്യം തത്വജ്ഞന്മാര്‍ ചൊല്ലുന്നു നിരന്തരം. 
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ 
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാര്‍. 
ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാര്‍ക്കു 
നിര്‍മ്മലയായ വിദ്യ താനേ സംഭവിച്ചീടും. 

മറ്റുളള മുഡന്മാര്‍ക്കു വിദ്യയുണ്ടാകെന്നതും 

ചെറ്റില്ല നൂറായിരം ജന്മങ്ങള്‍ കഴിഞ്ഞാലും, 
ആകയാല്‍ ത്വര്ഭക്തിസമ്പന്നന്മാരായുള്ളവ- 
രേകാന്ത മുക്തന്മാരില്ലേതും സംശയമോര്‍ത്താല്‍, 
ത്വത്ഭക്തിസുധാഹീനന്മാരായുള്ളവര്‍ക്കെല്ലാം 
സ്വപ്നത്തില്‍പോലും മോക്ഷം സംഭവിക്കയുമില്ല. 
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ! 
ശ്രീരാമണാത്മരാമ! കാരുണ്യാമൃതസിന്ധോ! 
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു 
ചിന്തിക്കില്‍ സാരം കിഞ്ചില്‍ ചൊല്ലവന്‍ ധരാപതേ! 
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു 
വേദാന്തജ്ഞന്മാരായ വിദ്വാന്‍മാര്‍ ചൊല്ലീടുന്നു 
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ 
ബോധിപ്പിച്ചീടുമാത്മാജ്ഞാവും ഭക്തന്മാര്‍ക്കായ്‌ 
നിസ്പൃഹന്മാരായ്‌ വിഗതൈഷണന്മാരായ്‌ സദാ 
ത്വല്‍ഭക്തന്മാരായ്‌ നിവ്ൃത്താഖിലകാമന്മാരായ്‌ 
ഇഷ്ടാനിഷ്‌ടപ്രാപ്തികള്‍ രണ്ടിലും സമന്മാരായ്‌ 
നഷ്ടസംഗന്മാരുമായ്‌ സന്യസ്തകര്‍മ്മാക്കളായ്‌ 
തുഷ്ടമാനന്മാരായ്‌ ബ്രഹ്മതല്‍പരന്മാരായ്‌ 
ശിഷ്ടാചാരൈകപരായണന്മാരായി നിത്യം 
യോഗാര്‍ത്ഥം യമനിയമാദിസമ്പന്നന്മാരാ- 
യേകാന്തേ ശമദമസാധനയുക്തന്മാരായ്‌ 
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോള്‍ 
ചേതസി ഭവല്‍കഥാശ്രവണേ രതിയുണ്ടാം 
ത്വല്‍ക്കഥാശ്രവണേന ഭക്തിയും വര്‍ദ്ധിച്ചീടും 
ഭക്തി വര്‍ദ്ധിച്ചീടുമ്പോള്‍ വിജ്ഞാനമുണ്ടായ്‌ വരും 
വിജ്ഞാനജ്ഞാനാദികള്‍കൊണ്ടു മോക്ഷവും വരും 
വിജ്ഞാതമെന്നാല്‍ ഗുൃരുമുഖത്തില്‍നിന്നിതെല്ലാം 
ആകയാല്‍ ത്വതര്ഭക്തിയും നിങ്കലേ പ്രേമവായ്പും 


173 


അദ്ധ്യാത്മ രാമായണം 


രാഘവ! സദാ ഭവിക്കേണമേ ദയാനിധേ! 
ത്വദ്പാദാബ്ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ- 
ന്നള്‍പ്പുവില്‍ ഭക്തി പുനരെപ്പൊഴുമുണ്ടാകണം 
ഇന്നല്ലോ സഫലമായ്‌ വന്നതു മമജന്മ- 

മിന്നു മല്‍ക്രതുക്കളും വന്നിതു സഫലമായ്‌. 
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്‌ വന്നു 
ഇന്നല്ലോസഫലമായ്‌ വന്നതു മന്നേത്രവും 
സീതായാസാര്‍ദ്ധം ഹൃദി വസിക്ക സദാ ഭവാന്‍ 
സീതാവല്ലഭ! ജഗന്നായക! ദശരഥേ! 
നടക്കുമ്പോഴുമിരിക്കമ്പോഴുമൊരേടത്തു 
കിടക്കുമ്പോഴും ഭജിക്കുമ്പോഴുമെന്നുവേണ്ടാ 
നാനാകര്‍മ്മങ്ങളനുഷ്ഠിക്കുമ്പോള്‍ സദാകാലം 
മാനസേ ഭവദ്ദൂപം തോന്നേണം ദയാംബുദ്ധേ! 
കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ 
ജുംഭാരിതന്നാല്‍ മുന്നം നിക്ഷിപ്തമായ ചാപം 
ബാണരൂണീരത്തോടും കൊടുത്തു ഖഡ്ഗത്തോടും 
ആനന്ദവിവശനായ്‌ പിന്നെയുമരുള്‍ചെയ്താ൯: 
ഭൂഭാരഭൂൃതമായ രാക്ഷസവംശം നിന്നാല്‍ 
ഭൂപതേ! വിനഷ്ടമായീടണം വൈകീടാതെ. 
സാക്ഷാല്‍ ശ്രീനാരായണനായ നീ മായയോടും 
രാക്ഷസവധത്തിനായ്‌ മര്‍ത്ത്യനായ്‌ പിറന്നതും. 
രണ്ടു യോജനവഴി ചെല്ലുമ്പോളിവിടെ നി- 
നനുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി, 
ഗാതമീതീരേ നല്ലൊരാശ്രമം ചമച്ചതില്‍ 
സീതയാ വസിക്ക പോയ്‌ ശേഷമുള്ളൊരു കാലം 
തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം 
സത്വരം ചെയ്കെന്നുനനുജ്ഞത നലകി മുനി. 
ശ്രുത്വൈതല്‍ സ്തോത്രസാരമഗസ്ത്യസുഭാഷിതം 
തത്ത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി 
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു 
വീടുണന്‍ നമസ്‌കരിച്ചഗസ്ത്യപാദാംബൂജം 
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും 

പ്രീത്യാ ജാനകിയോടുമെഴുന്നള്ളീടുന്നേരം. 


174 


അദ്ധ്യാത്മ രാമായണം 


ജടായുസംഗമം 


അദ്രിശൃംഗാഭം തൃത്ര പദ്ധതിമദ്ധേ്യേ കണ്ടു 
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം 
എത്രയും വളര്‍ന്നൊരു വിസ്മയം പൂണ്ടു രാമന്‍ 
ബദ്ധലോഷേണ സുമിത്രാത്മജനോടു ചൊന്നാൻ: 
രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി- 
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ! 
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ 
കൊല്ലുവനിവനെ ഞാന്‍ വൈകാതെയിനിയിപ്പോള്‍. 
ലക്ഷ്മണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു 
പക്ഷിശ്രേഷ്ഠനും ഭയപീഡിതനായിച്ചൊന്നാന്‍: 
വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി- 
ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും. 
നിന്തിരുവടിക്കും ഞാനിഷ്ടത്തെച്ചെയ്്‌തീട്ടവന്‍; 
ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാന്‍. 
എന്നിവ കേട്ടു ബഹുസ്‌നേഹമുള്‍ക്കൊണ്ടു നാഥന്‍ 
നന്നായാശ്ശേഷംചെയ്തു നല്‍കിനാനനുഗ്രഹം: 
എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ 
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല; 
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്ടം! കഷ്ടം! 
കിങ്കരപ്രവരനായ്‌ വാഴുക മേലില്‍ ഭവാന്‍. 


175 


അദ്ധ്യാത്മ രാമായണം 


പഞ്ചവടീപ്രവേശം 


എന്നരുള്‍ചെയ്തു ചെന്നു പുക്കിതു പഞ്ചവടി- 
തന്നിലാമ്മാറു സീതാലക്ഷമണസമേതനായ്‌. 
പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്മണന്‍ മനോജ്ഞമായ്‌ 
പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്പവുമുണ്ടാക്കിനാന്‍. 
ഉത്തമഗംഗാനദിക്കുത്തരതീരേ പൂരു- 

ഷോത്തമന്‍ വസിച്ചിതു ജാനകീദേവിയോടും. 
കദളീപനസാമ്രാദ്യഖില ഫലവ്വക്ഷാ- 

വൃതകാനനേ ജനസംബാധവിവര്‍ജ്ജിതേ 
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ 
ശ്രീരാമനയോദ്ധ്യയില്‍ വാണതുപോലെ വാണാന്‍. 
ഫലമൂലാദികളും ലക്ഷമണനിദിനം 
പലവുംകൊണ്ടുവന്നു കൊടുക്കും പ്രീതിയോടേ. 
രാത്രിയുലറങ്ങാതെ ചാപബാണവും ധരി- 

ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ്‌ നിന്നീടും ഭക്തിയോടേ 
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാത:കാലേ 
ഗതമിതന്നില്‍ കുളിച്ചര്‍ഗ്ഘ്യവും കഴിച്ചുടന്‍ 
പോരുമ്പോള്‍ സനമിത്രി പാനീയവും കൊണ്ടുപോരും. 
വാരംവാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം 


ലക്ഷ്മണോപദേശം 


ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവന്‍- 
തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍ഃ 
മുക്തിമാര്‍ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ! 
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം. 
ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്നമെല്ലാം 
മാനസാനന്ദംവരുമാറരുള്‍ ചെയ്തീടണം. 
ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം 
നേരോടേയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ. 
ശ്രീരാമനതു കേട്ടു ലക്ഷ്മണന്‍തന്നോടപ്പോ- 
ളാരൂഡ്ധാനന്ദമരുള്‍ചെയ്തിതുവഴിപോലെ: 
കേട്ടാലുമെങ്കിലതിഗുഹ്യമാമുവദേശം 


176 


അദ്ധ്യാത്മ രാമായണം 


കേട്ടോളം തീര്‍ന്നുകൂടും വികല്പഭൂമമെല്ലാം. 
മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്ലീടുവ- 
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ. 
വിജ്ഞാനസഹിതമാം ജ്ഞാനവും ചൊല്‍വന്‍ പിന്നെ 
വിജേഞയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ! 
ജേഞയമായുള്ള പരമാത്മാനമറിയുമ്പോള്‍ 
മായാസംബന്ധഭയമൊക്കെ നിീങ്ങീടുമല്ലോ. 
ആത്മാവല്ലാതെയുള്ള ദേഹാദിവസ്‌തുക്കളി- 
ലാത്മാവെന്നുള്ള ബോധം യാതൊന്നു ജഗത്രരയേ, 
മായയാകുഡതു നിര്‍ണയമതിനാലേ 
കായസംബന്ധമാകും സംസാരം ഭവിക്കുന്നു. 
ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു 
രണ്ടു രൂപം മായയ്ക്കെന്നറിക സനമിത്രേ നീ. 
എന്നതില്‍ മുന്നേതല്ലോ ലോകത്തെക്കല്പിക്കുന്ന- 
തെന്നറികതിസ്ഥൂലസൂക്ഷ്മഭേദങ്ങളോടും 
ലിംഗാദി ബ്രഹ്മാന്തമാമവിദ്യാരൂപമതും 
സംഗാദിദോഷങ്ങളെസ്സുംഭവിപ്പിക്കുന്നതും. 
ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ- 
താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും. 
മായാകല്പിതം പരമാത്മനി വിശ്വമെടോ! 
മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു. 
രജ്ജുഖണ്ടത്തിങ്കലെപ്പന്നഗബുദ്ധിപോലെ 
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ. 
മാനവന്മാരാല്‍ കാണപ്പെട്ടതും കേള്‍ക്കായതും 
മാനസത്തിങ്കല്‍ സ്മരിക്കപ്പെടുന്നതുമെല്ലാം 
സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ 
വിഭൂമം കളഞ്ഞാലും വികല്പമുണ്ടാകേണ്ട. 
ജന്മസംസാരവ്വക്ഷമൂലമായതു ദേഹം 

തന്മൂലം പുത്രകളത്രാദി സംബന്ധമെല്ലാം. 
ദേഹമായതു പഞ്ചഭൂൃതസഞ്ചയമയം 
ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാല്‍. 
ഇന്ദ്രിയദശകവുമഹങ്കാരവും ബുദ്ധി 

മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ലാം 
ഓര്‍ത്തുകണ്ടാലുമൊരുമിച്ചരിക്കുന്നതല്ലോ 


177 


അദ്ധ്യാത്മ രാമായണം 


ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം. 
എന്നിവറ്റിങ്കല്‍നിന്നു വേറൊന്നു ജീവനതും 
നിര്‍ണ്ണയം പരമാത്മാ നിശ്വലന്‍ നിരാമയന്‍. 
ജീവാമസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുള്ള 
സാധനങ്ങളെക്കേട്ടുകൊള്ളുക സനമിത്രേ! നീ. 
ജീവാത്മാവെന്നുംപരമാത്മാവാവെന്നതുമോര്‍ക്കില്‍ 
കേവലം പര്യായശബ്ദങ്ങളെന്നറിഞ്ഞാലും. 
ഭേദമേതിമേയില്ല രണ്ടുമൊന്നത്രേ നൂനം 
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ. 

മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം 
മാനസേ വെടിഞ്ഞു സന്തുഷ്ടനായ്‌ സദാകാലം. 
അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ 
മനൃഭാവവുമകലെക്കളഞ്ഞനുദിനം 
ഭക്തികൈക്കൊണ്ടു ഗുരുസേവയും ചെയ്തു നിജ 
ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്തുകൊണ്ടു 
നിത്യവും സല്‍ക്കര്‍മ്മങ്ങള്‍ക്കിളക്കം വരുത്താതെ 
സത്യത്തെസ്തമാശ്രയിച്ചാനന്ദസ്വരൂപനായ്‌ 
മാനസവചനദേഹങ്ങളെയടക്കിത്ത- 

ന്മാനസേ വിഷയസരനഖ്യങ്ങളെച്ചിന്തിയാതെ 
ജനനജരാമരണങ്ങളെച്ചിന്തിച്ചുള്ളി- 
ലനഹങ്കാരത്വേന സമഭാവനയോടും 
സര്‍വ്വാത്മാവാകുലമെങ്കലുറച്ച മനസ്സോടും 
സര്‍വ്വദാ രാമരാമേത്ൃയമിതജപത്തൊടും. 
പുത്രദാരാര്‍ത്ഥദിഷ്ു നിസ്‌നേഹത്വവും ചെയ്തു 
സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം 
ഇഷ്ടാനിഷ്ടപ്രാപ്തിക്കു തുല്യഭാവത്തോടു സ- 
ന്തുഷ്ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം. 
പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു- 
മേകാന്തേ പരമാത്മജ്ഞാനതല്‍പരനായി 
വേദാന്തവാക്യാര്‍ത്ഥങ്ങളവലോകനംചെയ്തു 
വൈദികകര്‍മ്മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍. 
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും 

മാനസേ വികല്പങ്ങളേതുമേയുണ്ടാകൊല്ലാ. 
ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി- 


178 


അദ്ധ്യാത്മ രാമായണം 


ലാത്മാവല്ലല്ലോ ദേഹപ്രമാണബുദ്ധ്യാഹങ്കാരം 
മാനസാദികളൊന്നുമിവറ്റില്‍നിന്നു മേലേ 
മാനമില്ലാതെ പരമാത്മാവു താനേ വേറേ 
നില്‍്പിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം 
തല്‍പദാത്മാ ഞാനിഹ ത്വല്‍പദാര്‍ത്ഥവുമായി 
ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം 
ജ്ഞാനമാകുന്നതെനെക്കാട്ടുന്ന വസ്തുതന്നെ. 
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ 
ഞാനിതെന്നറിവിനു സാധനമാകയാലേ. 
സര്‍വ്വത്ര പരിപൂര്‍ണനാത്മാവു ചിദാനന്ദന്‍ 
സര്‍വ്വസത്വാന്തര്‍ഗതനപരിച്ചേദ്യനല്ലോ. 
ഏകനദ്വയന്‍ പരനവ്യയന്‍ ജഗന്മയന്‍ 
യോഗേശനജനഖിലാധാരന്‍ നിരാധാരന്‍ 
നിത്യസത്യജ്ഞാനാദിലക്ഷണന്‍ ബ്രഹ്മാത്മകന്‍ 
ബുദ്ധ്യൂപാധികളില്‍ വേറിട്ടവന്‍ മായാമയന്‍ 
ജ്ഞാനംകൊണ്ടുപഗമ്യന്‍ യോഗിനാമേകാത്മനാം 
ജ്ഞാനമാചാര്യശാസ്ത്രാാഘോപദേശൈകജ്ഞാനം. 
ആത്മനോരേവം ജീവപരയോര്‍മ്മുലവിദ്യാ 
ആത്മനി കാര്യകാരണങ്ങളും കൂടിച്ചേര്‍ന്നു 
ലയിച്ചീടുമ്പോളുള്ളോരവസ്ഥയല്ലോ മുക്തി 
ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ. 
ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ- 
മാനന്ദമായിട്ടുള്ള കൈവല്യസ്വരൂപമി- 
തുള്ളവണ്ണമേ പറവാനുമിതറിവാനു- 

മുള്ളം നല്ലണര്‍വ്മുള്ളോരില്ലാരും ജഗത്തിങ്കല്‍ 
മത്ഭക്തിയില്ലാതവര്‍ക്കെത്രയും ദുര്‍ല്ലഭം കേള്‍ 
മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. 
നേത്രമുണ്ടെന്നാകുലും കാണ്മതിനുണ്ടു പണി 
രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ 
നേരുള്ള വഴിയറിഞ്ഞീടാവിതവ്വണ്ണമേ 
ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ. 
ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം 
ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ. 
മത്ഭക്തന്മാരോടുള്ള നിത്ൃയസംഗമമതും 


179 


അദ്ധ്യാത്മ രാമായണം 


മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും 
ഏകാദശ്യാദി വ്രതാനുഷ്ടാനങ്ങളും പുന- 
രാകുലമെന്നിയേ സാധിച്ചുകൊള്‍കയുമഥ 

പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല 
ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ 
മല്‍ക്കഥാപാഠശ്രവണങ്ങള്‍ചെയ് കയും മുദാ 
മല്‍ഗുണനാമങ്ങളെക്കീര്‍ത്തിച്ചുകൊള്ളുകയും 
സന്തതമിത്ഥമെങ്കല്‍ വര്‍ത്തിക്കും ജനങ്ങള്‍ക്കൊ- 
രന്തരം വരാതൊരു ഭക്തിയുമാണ്ടായ്‌ വരും. 
മുക്തിമാര്‍ഗം താവകപ്രശ്‌നാനുസാരവശാ- 
ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ. 
വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ 
ഭക്തന്മാര്‍ക്കൊഴിഞ്ഞുപദേശിച്ചീടരുതല്ല്ലോ. 
ഭക്തനെന്നാകിലവന്‍ ചോദിച്ചിലെന്നാകിലും 
വക്തവ്യമവനോടു വിശ്വാസം വരികയാല്‍ 
ഭക്തിവിശ്വാസശ്രദ്ധായുക്തനാം മര്‍ത്ത്യനിതു 
നിത്യമായ്‌ പാഠം ചെയ്കിലജ്ഞാനമകന്നുപോം. 
ഭക്തിസംയുക്തന്മാരാം യോഗിന്ദ്രന്മാര്‍ക്കു നൂനം 
ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും. 


ശുര്‍പണഖാഗമനം 


ഇത്തരം സമിത്രിയോടരുളിച്ചെയ്തു പുന- 
രിത്തിരി നേരമിരുന്നീടിനോരനന്തരം 
ഗഅതമീതീരേ മഹാകാനനേ പഞ്ചവടിീ- 
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു 
യാമിനീചരി ജനസ്ഥാനവാസിനി വിമോഹിനി, 
പങ്കജധ്വജകലിശാങ്കുശാങ്കിതങ്ങളായ്‌ 

ഭംഗി തേടീടും പദപാതങ്ങളതുനേരം 
പാദസനന്ദര്യം കണ്ടു മോഹിതയാകയാലെ 
കഈതുകമുള്‍ക്കൊണ്ടു രാമാശ്രമമകാപാക്കാള്‍. 
ഭാനുമണ്ഡലസഹസ്രോജ്വലം രാമനാഥം 
ഭാനുഗോത്രജം ഭവഭയനാശനം പരം 
മാനവവീരം മനോമോഹനം മായാമയം 


180 


അദ്ധ്യാത്മ രാമായണം 


മാനസഭവസമം മാധവം മധുഹരം 
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു 
മീനകേതനബാണപീഡിതയായാളേറ്റം. 
സുന്ദരവേഷത്തോടും മന്ദഹാസവും പൊഴി- 
ഞ്ഞിന്ദിരാവരനോട്‌ മന്ദമായുരചെയ്താള്‍: 
ആരെടോ ഭവാന്‍? ചൊല്ലീടാരുടെ പൂത്രനെന്നും 
നേരോടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും, 
എന്തൊരുമൂലം ജടാവലക്കലാദികളെല്ലാം? 
എന്തിനു ധരിച്ചിതു താപസവേഷമെന്നും. 
എന്നുടെ പരമാര്‍ത്ഥം മുന്നേ ഞാന്‍ പറഞ്ഞിീടാം 
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ. 
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ- 
നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ. 
ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മര്‍ 
ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ. 
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന- 
രെന്നോടു പരമാര്‍ത്ഥം ചൊല്ലണം ദയാനിധേ! 
സുന്ദരീ കേട്ടുകൊള്‍ക ഞാനയോദ്ധ്യാധിപതി- 
നന്ദനന്‍ ദാശരഥി രാമനെന്നല്ലോ നാമം. 
എന്നുടെ ഭാര്യയിവള്‍ ജനകാത്മജാ സീത 
ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്മണനിവനെടോ. 
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ! 
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ. 
എന്നതു കേട്ടനേരം ചൊല്ലിനാൾ നിശാചരി- 
യെന്നോടു കൂടെപ്പോന്നു രമിചചുകൊള്ളേണം നീ; 
നിന്നെയും പിരിഞ്ഞു പോവാന്‍ മമ ശക്തി പോരാ 
എന്നെ നീ പരിഗ്രഹിച്ചിടണം മടിയാതെ. 
ജാനകി തന്നെക്കടാക്ഷിച്ചു പുഞ്ചിരി പൂണ്ടു 
മാനവവിീരനവളോടരുള്‍ ചെയ്തീടാന്‍: 
ഞാനിഹ തപോധനവേഷവും ധരിച്ചോരോ 
കാനനംതോറും നടന്നീടുന്നു സദാകാലം. 
ജാനകിയാകുമിവളെന്നുടെ പത്‌്നിയല്ലോ 
മാനസേ പാര്‍ത്താല്‍ വെടിഞ്ഞീടരുതൊന്നുകൊണ്ടും 
സാപത്‌്ന്യോഭവദു:ഖമെത്രയും കഷ്ടം കഷ്ടം! 


181 


അദ്ധ്യാത്മ രാമായണം 


താപത്തെ സഹിപ്പതിനാളല്ല നീയുമെടോ! 
ലക്ഷ്മണന്‍ മമ ഭ്രാതാ സുന്ദരന്‍ മനോഹരന്‍ 
ലക്ഷ്മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും 
നിങ്ങളില്‍ച്ചേരുമേറെ നിര്‍ണ്ണയം മനോഹരേ! 
സംഗവും നിന്നിലേറ്റം വര്‍ദ്ധിക്കുമവനെടോ! 
മംഗലശീലനനുരൂപനെത്രയും നിന- 

ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ. 
എന്നതു കേട്ടനേരം സനമിത്രി സമീപേ പോയ്‌- 
ച്ചെന്നവളപേക്ഷിച്ചാള്‍ ഭര്‍ത്താവാകെന്നുതന്നെ. 
ചൊന്നവളോടു ചിരിച്ചവനുമുരചെയ്താ- 
നെന്നുടെ പരമാര്‍ത്ഥം നിന്നോടു പറഞ്ഞീടാം. 
മന്നവനായ രാമന്‍തന്നുടെ ദാസന്‍ ഞാനോ 
ധന്യേ! നീ ദാസിയാവാന്‍ തക്കവളല്ലയല്ലോ. 
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമന്‍ 
തന്നോടു തവ കുലശല്‍ലാചാരങ്ങളെല്ലാം. 
എന്നാലന്നേരം തന്നെ കയ്‌ക്കൊള്ളമല്ലോ രാമന്‍ 
നിന്നെ യെന്നതു കേട്ടു രാവണസഹോദരി 
പിന്നെയും രഘുകുലനായകനോടു ചൊന്നാ- 
ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ല നിന- 
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്വരാ 
മന്നവാ! ഗിരിവനഗ്രാമദേശങ്ങള്‍തോറു- 
മെന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ- 
മന്യോന്യംചേര്‍ന്നു ഭജിക്കായ്‌ വരുമനാരതം. 
ഇത്തരമവളുരചെയ്തതു കേട്ടനേര- 
മുത്തരമരുള്‍ചെയ്തു രാഘവൻന്‍തിരുവടി: 
ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ- 
നൊരുത്തി വേണമതിനിവളണ്ടെനിക്കിപ്പോള്‍. 
ഒരുത്തി വേണമവനതിനാരെന്നു തിര- 
ഞ്ഞിരിക്കുന്നേരമിപ്പോള്‍ നിന്നെയും കണ്ടുകിട്ടി, 
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ 
വരിച്ചുകൊള്ളുമവനില്ല സംശയമേതും 
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെലക 
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ! 
രാഘവവാക്യം കേട്ടു രവണസഹോദരി 


182 


അദ്ധ്യാത്മ രാമായണം 


വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാല്‍ 
ചെന്നുനിന്നപേക്ഷിച്ച നേരത്തു കുമാരനു- 
മെന്നോടിത്തരം പറഞ്ഞീടൊല്ല വെറുതേ നീ 
നിന്നിലില്ലപേതുമൊരു കാംക്ഷയെന്നറിക നീ 
മന്നവനായ രാമന്‍തന്നോടു പറഞ്ഞാലും. 
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്‌- 
ച്ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം. 
കാമവുമാശാഭംഗംകൊണ്ടു കോപവുമതി- 
പ്രേമവുമാലസ്യവും പൂണ്ടു രാക്ഷസിയപ്പോള്‍ 
മായാരൂപവും വേര്‍പെട്ടഞ്‌്ജനശൈലംപോലെ 
കായാകാരവും ഘോരദംഷ്ടയും കൈക്കൊണ്ടേറ്റം 
കമ്പമുള്‍ക്കൊണ്ടു സീതാദേവിയോടടുത്തപ്പോള്‍ 
സംഭൂമത്തോടു രാമന്‍ തടുത്തു നിര്‍ത്തുന്നേരം 
ബാലകൻ കണ്ടു ശീഘം കുതിച്ചു ചാടി വന്നു 
വാളുറയൂരിക്കാതും മുലവും മൂക്കുമെല്ലാം 
ഛേദിച്ചനേരമവളലറി മുറയിട്ട 

നാദത്തെക്കൊണ്ടു ലോകമൊക്കെ മാറ്റൊലിക്കൊണ്ടു. 
നീലപര്‍വ്വതത്തിന്റെ മുകളില്‍നിന്നു ചാടി 
നാലഞ്ചുവഴിവരുമരുവിയാറുപോലെ 
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ 
ഘോരയാം നിശാചരി വേഗത്തില്‍ നടകൊണ്ടാള്‍. 
രാവണന്‍തന്റെ വരവുണ്ടിനിയിപ്പോളെന്നു 
ദേവദേവനുമരുള്‍ചെയ്തിരുന്നരാളിനാന്‍. 


ഖരവധം 


രാക്ഷസപ്രവരനായീടിന ഖരന്‍മുന്‍പില്‍ 
പക്ഷമറ്റവനിയില്‍ പര്‍വ്വതം വീണപോലെ 
രോദനംചെയ്തു മുമ്പില്‍പ്പതനംചെയത നിജ- 
സോദരിതന്നെ നോക്കിച്ചൊല്ലിനാനാശു ഖരന്‍: 
മൃത്യൂന്‍ വക്തത്തിങ്കല്‍ സത്വരം പ്രഡ്വേശിച്ച- 
തത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയേ നീ. 
വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്തഗദ്ഗദ- 
മാര്‍ത്തുപൂണ്ടോര്‍ത്തു ഭീത്യാ ചൊല്ലിനാളവളപ്പോള്‍: 


183 


അദ്ധ്യാത്മ രാമായണം 


മര്‍ത്യന്‍മാര്‍ ദശരഥപുത്രന്‍മാരിരുവരു- 
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്‍മാര്‍ 
രാമലക്ഷ്മണന്‍മാരെന്നവര്‍ക്കു നാമമൊരു 
കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍. 
അഗ്രജന്‍നിയോഗത്താലുഗ്രനാമവരജന്‍ 
ഖഡ്‌്ഗേന ഛേദിച്ചിതു മല്‍കുചാദികളെല്ലാം. 
ശുരനായീടും നീയിന്നവരെക്കൊലകചയ്തു 
ചോര നല്‍കുക ദാഹം തീരുമാറെനിക്കിപ്പോള്‍. 
പച്ചമാംസവും തിന്നു രക്തവും പാനം ചെയ്കി- 
ലിച്ഛവന്നീടും മമ നിശ്വയമറിഞ്ഞാലും. 

എന്നിവ കേട്ടു ഖരന്‍ കോപത്തോടുരചെയ്താൻ൯: 
ദുര്‍ന്നയമേറെയുള്ള മാനുഷാധമന്‍മാരെ 

കൊന്നു മല്‍ഭഗിനിക്കു ഭക്ഷിപ്പാന്‍ കൊടുക്കണ- 
മെന്നതിനാശു പതിനാലുപേര്‍ പോക നിങ്ങള്‍ 
നീ കൂടെച്ചെന്നു കാട്ടിക്കൊടുത്തീടെന്നാലിവ- 
രാകൃതം വരുത്തീടും നിനക്കു മടിയാതെ. 
എന്നവളോടു പറഞ്ഞയച്ചാന്‍ ഖരനേറ്റ- 
മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. 
ശുലമുദ്ഗരമുസലാസിചാപേഷു ഭിണ്ഡി- 

പാലാദി പലവിധമായുധങ്ങളുമായി 
ക്രദ്ധന്‍മാരാര്‍ത്തുവിളിച്ചുദ്ധതന്മാരായ്‌ ചെന്നു 
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം. 
ബദ്ധവൈരേണ പതിന്നാല്‍വരുമൊരുമിച്ചു 
ശസ്ത്രാഘം പ്രയോഗിച്ചാര്‍ ചുറ്റുനിന്നൊരിക്കലേ. 
മിത്രഗോത്രോല്‍ഭൂതനാമുത്തമോത്തമന്‍ രാമന്‍ 
ശത്രുക്കളയച്ചോരു ശസ്ത്രാഘം വരുന്നേരം 
പ്രത്യേകമോരോ ശരംകൊണ്ടവ ഖണ്ഡിച്ചുടന്‍ 
പ്രത്യര്‍ത്ഥിജനത്തെയും വധിച്ചാനോരോന്നിനാല്‍. 
ശൂര്‍പ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി- 
ബ്വാഷ്പവും തൂകി ഖരന്‍മുമ്പില്‍ വീണലറിനാള്‍ 
എങ്ങു പൊയ്ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ- 
ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊൽക നീ. 
അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍ കൊ- 
ണ്ടിങ്ങിനി വരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍ 


184 


അദ്ധ്യാത്മ രാമായണം 


എന്നുശൂര്‍പ്പണഖയും ചൊല്ലിനാളതു കേട്ടു 

വന്ന കോപത്താല്‍ ഖരന്‍ ചൊല്ലിനാനതുനേരം: 
പോരിക നിശാചരര്‍ പതിന്നാലായിരവും 

പോരിനു ദുഷണനുമനുജന്‍ ത്രിശിരസ്സും 

ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം 
ശുരനാം ത്രിശിരസ്സും പടയും പുറപ്പെട്ടു. 

വീരനാം ദൂഷണനും ഖരനും നടകൊണ്ടു 

ധീരതയോടു യുദ്ധം ചെയ്വതിനുഴറ്റോടേ. 
രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം 
കേള്‍ക്കായനേരം രാമന്‍ ലക്ഷ്മണനോടു ചൊന്നാൻ: 
ബ്രഹ്മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു 
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം 
ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോള്‍ 
ധീരതയോടുമത്ര നീയൊരു കാര്യം വേണം. 
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു 
ഭീതി കൂടാതെ പരിപാലിക്കവേണം ഭവാന്‍. 
ഞാനൊരുത്തനേപോരുമിവരെയൊക്കെക്കൊല്‍വാന്‍ 
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ. 
മറ്റൊന്നും ചൊല്ലന്നില്ലെന്നെന്നെയാണയുമിട്ടു 
കറ്റവാര്‍കുഴലിയെ രക്ഷിചചുകൊള്ളേണം നീ. 
ലക്ഷ്മീദേവിയേയും കൊണ്ടങ്ങനെതന്നെയെന്നു 
ലക്ഷ്മണന്‍ തൊഴുതുപോയ്‌ ഗഹ്വരമകംപുക്കാന്‍. 
ചാപബാണങ്ങളേയുമെടുത്തു പരികര- 
മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. 
നില്ക്കുന്നനേരമാര്‍ത്തുവിളിച്ചുനക്തഞ്ചര- 

രൊക്കെ വന്നൊരുമിച്ചു ശസ്ത്രഘം പ്രയോഗിച്ചാര്‍. 
വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം 
പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്‌കരനേത്രന്‍മെയ്‌മേല്‍. 
തല്‍ക്ഷണമവയെല്ലാമെയ്തു ബന്ധിച്ചു രാമന്‍ 
രക്ഷോവീരന്‍മാരെയും സായകാവലി തൂകി 
നിഗ്രഹിച്ചിതു നിശിതാഗ്രബാണങ്ങള്‍തന്നാ- 

ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം. 

ഉഗ്രനാം സേനാപതി ദുഷണനതുനേര- 
മുഗ്രസന്നിഭനായ രാമനോടടുത്തിതു. 


185 


അദ്ധ്യാത്മ രാമായണം 


രൂകിനാന്‍ ബാണഗണ,മവറ്റെ രഘുവരന്‍ 

വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി 

നാലു ബാണങ്ങളെയ്തു തുരഗം നാലിനെയും 
കാലവേശ്മനി ചേര്‍ത്തു സാരഥിയോടും കൂടെ, 
ചാപവും മുറിച്ചു തല്‍ കേതുവും കളഞ്ഞപ്പോള്‍ 
കോപേന തേരില്‍നിന്നു ഭൂമിയില്‍ ചാടിവീണാന്‍. 
പില്പാടു ശതഭാരായസനിര്‍മിതമായ 
കെല്പേറും പരിഘവും ധരിച്ചു വന്നാനവന്‍. 
തൽബാഹതന്നെ ഛേദിച്ചീടിനാന്‍ ദാശരഥി 
തല്‍പരിഘത്താല്‍ പ്രഹരിച്ചിതു സീതാപതി. 
മസ്തകം പിളര്‍ന്നവനുര്‍വിയില്‍ വീണു സമ- 
വര്‍ത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും. 
ദുഷണന്‍ വീണനേരം വീരനാം ത്രിശിരസ്സും 
രോഷേണ മൂന്നു ശരംകൊണ്ടു രാമനെയെയ്താന്‍, 
മൂന്നും ഖണ്ഡിച്ചു രാമന്‍ മൂന്നു ബാണങ്ങളെയ്താന്‍ 
മുന്നുമെയ്തുടന്‍ മുറിച്ചീടിനാന്‍ ത്രിശിരസ്സും 

നൂറു ബാണങ്ങളെയ്താനന്നേരം ദാശരഥി 

നൂറും ഖണ്ഡിച്ചു പുനരായിരം ബാണമെയ്തന്‍. 
അവയും മുറിച്ചവനയുതം ബാണമെയ്താ- 
നവനീപതിവീരനവയും നുറുക്കിനാന്‍. 
അര്‍ദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ- 
ലുത്തമാംഗങ്ങള്‍ മുന്നും മുറിച്ചു പന്താടിനാന്‍. 
അന്നേരം ഖരനാദിത്യാഭ തേടീടും രഥം- 
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു 

വന്നു രാഘവനോട്ട ബാണങ്ങള്‍ തൂകീടിനാ- 
നൊന്നിനൊന്നെയ്തു മുറിച്ചീടിനാനവയെല്ലാം. 
രാമബാണങ്ങള്‍കൊണ്ടും, ഖരബാണങ്ങള്‍കൊണ്ടും 
ഭൂമിയുമാകാശവും കാണരുതാതെയായി. 
നിഷ്ഠുരതരമായ രാഘവശരാസനം 

പൊട്ടിച്ചാന്‍ മുഷ്ടിദേശേ ബാണമെയ്താശുഖരന്‍, 
ചട്ടയും നുറുക്കിനാന്‍ ദേഹവും ശരങ്ങള്‍കൊ- 
ണ്ടൊട്ടൊഴിയാതെ പിളര്‍ന്നീടിനാനതുനേരം, 
താപസമോടയ്യോ കഷ്ടം കഷ്ടമെന്നുരചെയ്താര്‍. 
ജയിപ്പുതാക രാമന്‍ ജയിപ്പുതാകയെന്നു 


186 


അദ്ധ്യാത്മ രാമായണം 


ഭയത്തോടമരരും താപസന്മാരും ചൊന്നാർ. 
തല്‍ക്കാലേ കംഭോത്ഭവന്‍തന്നുടെ കയ്യില്‍ മുന്നം 
ശക്രനാല്‍ നിക്ഷിപ്തമായിരുന്ന ശരാസനം 
തൃക്കൈയില്‍ കാണായ്‌ വന്നിതെത്രയും ചിത്രം ചിത്രം! 
മുഖ്യവൈഷ്ണവചാപം കയ്‌ക്കൊണ്ടു നില്ക്കുന്നേരം. 
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്ണവതേജഃ- 
സ്സൂള്‍ക്കൊണ്ടു കാണായ്‌ വന്നു രാമചന്ദ്രനെയപ്പോള്‍. 
ഖണ്ഡിച്ചാന്‍ ഖരനുടെ ചാപവും കവചവും 
കുണ്ടലഹാരകിരീടങ്ങളുമരക്ഷണാല്‍. 
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി- 
ച്ചാദിനായകനടുത്തീടിന നേരത്തിങ്കല്‍ 

മറ്റൊരു തേരില്‍ കരയേറിനാനാശു ഖരന്‍ 

തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോള്‍. 
പിന്നെയും ഗദയുമായടുത്തനാശു ഖരന്‍ 

തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോള്‍. 
പിന്നെയും ഗദയുമായടുത്തനാശു ഖരന്‍ 
ഭിന്നമാക്കിനാന്‍ വിശിഖങ്ങളാലതും രാമന്‍ 

ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി- 
ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാന്‍ ഖരന്‍. 
ഘോരമാമാഗ്നേയാസ്ത്രമെയ്തതു രഘു 

വരന്‍ വാരുണാസ്‌്ത്രേണ തടുത്തീടിനാന്‍ ജിതശ്രമം. 
പിന്നെക്കുബേരമസ്ത്രമെയ്തതൈന്ദ്രാസ്ത്രംകൊണ്ടു 
മന്നവന്‍ തടുത്തതു കണ്ടു രാക്ഷസവീരന്‍ 
നൈരൃതമസ്ത്രം പ്രയോഗിച്ചിതു യാമ്യാസ്ത്രേണ 
വീരനാം രഘുപതി തടുത്തു കളഞ്ഞപ്പോള്‍ 
വായവ്യമയച്ചതുമൈന്ദ്രാസ്ത്രംകൊണ്ടു ജഗ- 
ന്നായകന്‍ തടുത്തതു കണ്ടു രാക്ഷസവീരന്‍ 
ഗാന്ധര്‍വമയച്ചതു ഗാഹ്യകമസ്ത്രംകൊണ്ടു 
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ 
ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമന്‍ 
ഭാസുരമായ ദൈവശാസ്ത്രംകൊണ്ടു തടുക്കയാല്‍ 
തീക്ഷ്ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി 
വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാല്‍ 
സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു 


187 


അദ്ധ്യാത്മ രാമായണം 


തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോള്‍ 
യാതുധാനാധിപതി ശുലവും കയ്‌്ക്കൊണ്ടതി- 
ക്രോധേന രഘുവരനോടടുത്തീടുന്നേരം. 
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ- 
ന്നിന്ദ്രരിതലയറുത്തീടിനാന്‍ ജഗന്നാഥന്‍. 
വീണിതു ലങ്കാനഗരോത്തരദ്വാരേ തല 
തൂണിപൂക്കിതു വന്നു ബാണവുമതുനേരം 

കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു 
കണ്ഠഭാവേന നിന്നു സംശയം തുടങ്ങിനാര്‍. 


ഖരദൂഷണത്രിശിരാക്കളാം നിശാചര- 

വരരും പതിനാലായിരവും മരിച്ചിതു. 

നാഴിക മുന്നേമുക്കാല്‍കൊണ്ടു രാഘവന്‍തന്നാ,- 
ലൂഴിയില്‍ വീണാളല്ലോ രാവണഭഗിനിയും 
മരിച്ച നിശാചരര്‍ പതിന്നാലായിരവും 
ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം 
ജ്ഞാനവും ലഭിച്ചിതു രാഘവന്‍പോക്കല്‍നിന്നു. 
മാനസേ പുനരവരേവരുമതുനേരം 

രാമനെ പ്രദക്ഷിണംചെയ്തുടന്‍ നമസ്കരി- 
ച്ചാമോദംപൂണ്ടു കൂപ്പി സ്തുതിച്ചാര്‍ പലതരം: 
നമസ്തേശ്വര! ദയാവാരിധേ! രഘുപതേ! 
രമിച്ചീടണം ചിത്തം ഭവതി രമാപതേ 
ത്വൽപാദാംബുൂജം നിത്യം ധ്യാനിച്ചു മുനിജന- 
മുത്ഭവമരണദ്ു:ഖങ്ങളെക്കളയുന്നു. 

മുല്പാടു മഹേശനെത്തപസചെയ്തു സന്തോ- 
ഷിപ്പിച്ചു ഞങ്ങള്‍മുമ്പില്‍ പ്രത്യക്ഷനായനേരം, 
ഭേദവിഭ്ൂമം തീര്‍ത്തു സംസാരവ്വക്ഷമൂല- 
ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാനിതി 
പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ മഹാദേവനോടതുമൂല- 
മോര്‍ത്തരുള്‍ചെയ്തു പരമേശവരനതുനേരം: 
യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി 
രാമനായവതരിച്ചീടുവാന്‍ ഞാനും ഭൂമ. 
രാക്ഷസദേഹന്മാരാം നിങ്ങളെ ഛേദിച്ചന്നു 
മോക്ഷവും തന്നീടുവനില്ല സംശയമേതും. 


188 


അദ്ധ്യാത്മ രാമായണം 


എന്നരുള്‍ചെയ്തു പരമേശ്വരനതുമൂലം 

നിര്‍ണ്ണയം മഹാദേവനായതും രഘുപതി. 
ജ്ഞാനോപദേശം ചെയ്തു മോക്ഷവും തന്നീടണ- 
മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ! 
എന്നവരപേക്ഷിച്ചനേരത്തു രഘുവരന്‍ 
മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്തു: 
വിഗ്രഹേന്ദ്രിയമന:പ്രാണാഹങ്കാരാദികള്‍- 
ക്കൊക്കവേ സാക്ഷിഭ്ൂൃതനായതു പരമാത്മാ 
ജാഗ്രത്സ്വപ്‌നാദ്യവസ്ഥാഭേദങ്ങള്‍ക്കും മീതേ 
സാക്ഷിയാം പരബ്രഹ്മം സച്ചിദാനന്ദമേകം. 
ബാല്യകാമാരാദികളാഗമാപായികളാം 
കാല്യദിഭേദങ്ങള്‍ക്കും സാക്ഷിയായ്മീതെ നില്ക്കും 
പരമാത്മാവു പരബ്രഹ്മമാനന്ദാത്മകം 

പരമം ധ്യാനിക്കുമ്പോള്‍ കൈവല്യം വന്നുകൂടും. 
ഈവണ്ണമുപദേശംചെയ്തു മോക്ഷവും നല്കി 
ദേവദേവേശന്‍ ജഗല്‍ക്കാരണന്‍ ദാശരഥി 
രാഘവന്‍ മൂന്നേമുക്കാല്‍ നാഴികകൊണ്ടു കൊന്നാന്‍ 
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. 
സനമിത്രി സീതാദേവിതന്നോടുകൂടെ വന്നു 
രാമചന്ദ്രനെ വീന്നു നമസ്കാരവും ചെയ്താന്‍. 
ശസ്ത്രാഘനികൃത്തമാം ഭര്‍ത്തൃവിഗ്രഹം കണ്ടു 
മുക്തബാഷ്‌പോദം വിദേഹാത്മജ മന്ദം മന്ദം 
തൃക്കൈകള്‍കൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ- 
ളൊക്കവേ പുണ്ണമതിന്‍ വടുവും മാച്ചീടിനാള്‍. 
രക്ഷോവീരന്മാര്‍ വീണുകിടക്കുന്നതു കണ്ടു 
ലക്ഷ്മണന്‌ നിജ ഹൃദി വിസ്മയം തേടീടിനാന്‍. 
രാവണന്‍തന്റെ വരവുണ്ടിനിയിപ്പോളെന്നു 
ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍. 

പിന്നെ ലക്ഷമണന്‍തന്നെ വൈകാതെ നിയോഗിച്ചാന്‌: 
ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം. 

യുദ്ധം ചെയ്തതും ഖരദൂഷണമിത്രിശിരാക്കള്‍ 
സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും 
താപസന്മാരോടറിയിച്ചു നീ വരികെന്നു 
പാപനാശനനരുള്‍ചെയ്തയച്ചോരു ശേഷം, 


189 


അദ്ധ്യാത്മ രാമായണം 


സുമിത്രാപൂത്രന്‍ തപോധനന്മാരോടു ചൊന്നാ- 
നമിത്രാന്തകന്‍ ഖരന്‍ മരിച്ച വൃത്താന്തങ്ങള്‍ 
ക്രമത്താലിനിക്കാലം വൈകാതെയൊടുങ്ങീടു- 
മമര്‍ത്ത്യവൈരികളെന്നുറച്ചു മുനിജനം. 
പലരുംകൂടി നിരൂപിച്ചു നിര്‍മ്മിച്ചീടിനാര്‍ 
പലലാശികള്‍മായ തട്ടായ്വാന്‍ മൂന്നുപേര്‍ക്കും. 
അംഗുലീയവും ചുഡാരത്‌നവും കവചവു- 

മംഗേ ചേര്‍ത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാര്‍. 
ലക്ഷ്മണനവ മൂന്നും കൊണ്ടുവന്നാശു രാമന്‍- 
തൃക്കാല്ക്കല്‍ വച്ചു തൊഴുതീടിനാന്‍ ഭക്തിയോടേ; 
അംഗുലീയകമെടുത്തംബൂജവിലോചന- 
നംഗുലത്തിന്ലേലിട്ടു, ചൂഡാരത്‌നവും പിന്നെ 
മൈഥിലിതനിക്കു നല്കീടിനാന്‍, കവചവും 
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാന്‍. 


ശുര്‍പ്പണഖാവിലാപം 


രാവണഭഗിനിയും രോദനംചെയ്തു പിന്നെ 
രാവണനോടു പറഞ്ഞീട്ടവാന്‍ നടകൊണ്ടാള്‍. 
സാക്ഷാലഞ്ജനശൈലംപോലെ ശുര്‍പ്പണഖയും 
രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍ മുറയിട്ടാള്‍ 
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- 

യലറും ഭഗിനിയോടവനുമുരചെയ്താ൯: 

എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം 
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാന്‍? 
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ 
ദുഷ്കൃതം ചെയ്തവന്‍തന്നെ ഞാനൊടുക്കുവാന്‍. 
സത്യം ചൊല്ലെന്ന നേരമവളുമുരചെയ്താ- 
ളെത്രയും മൂഡ്ധയന്‍ ഭവാന്‍ പ്രമത്തന്‍ പാനസക്തന്‍ 
സ്ത്രീജിതനതിശവഠനെന്തറിഞ്ഞിരിക്കുന്നു? 
രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ? 
ചാരചക്ഷ്യസ്സും വിചാരവുമില്ലേതും നിത്യം 
നാരീസേവയും ചെയ്തു കിടന്നീടെല്ലായ്പ്പോഴും 
കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കള്‍ 


190 


അദ്ധ്യാത്മ രാമായണം 


കൂടടുമേ പതിനാലായിരവും മുടിഞ്ഞതും? 
പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം 
പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്ടമോര്‍ത്താല്‍. 
എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനനന്‍ 
എന്നോടു ചൊല്ലീടേവന്‍ രാമനാകുന്നതെന്നും 
എന്തൊരു മൂലമവന്‍ കൊല്ലവാനെന്നുമെന്നാ- 
ലന്തകന്‍തനിക്കു നല്കീടുവനവനെ ഞാന്‍. 
സോദരി ചൊന്നാളതുകേട്ടു രാവണനോടു: 
യാതുധാനാധിപതേ! കേട്ടാലും പരമാര്‍ത്ഥം. 
ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കല്‍നി- 
ന്നാനന്ദം പൂണ്ടു താനേ സ്ഞ്ചരിച്ചീടും കാലം 
കാനനത്തൂടേ ചെന്നു ഗതമീതടംപുക്കേന്‍; 
സാനന്ദം പഞ്ചവടി കണ്ടു ഞാന്‍ നില്ക്കുന്നേരം. 
ആശ്രമത്തിങ്കല്‍ തത്ര രാമനെക്കണ്ടേന്‍ ജഗ- 
ദാശ്രയഭൂൃതന്‍ ജടാവല്‍ക്കലങ്ങളും പൂണ്ടു 
ചാപബാണങ്ങളോടുമെത്രയും തേജസ്സോടും 
താപസവേഷത്തോടും ധര്‍മ്മദാരങ്ങളോടും 
സോദരനായീടുന്ന ലക്ഷമണോനോടും കൂടി- 
സ്സാദരമിരിക്കുമ്പോളടുത്തു ചെന്നു ഞാനും. 
ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാല്‍ 
നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കല്‍ 
ദേവഗന്ധര്‍വ്വനാഗമാനുഷനാരിമാരി- 

ലേവം കാണ്മാനുമില്ല കേള്‍പ്പാനുമില്ല നൂനം 
ഇന്ദിരാദേവിതാനും ഗരിയും വാണി മാതു- 
മിന്ദ്രാണിതാനും മറ്റുള്ളപ്സരസ്ത്രീവര്‍ഗ്ഗവും 
നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ 
കാണുമ്പോളനംഗനും ദേവതയവളല്ലോ. 
തല്‍പതിയാകും പുരുഷന്‍ ജഗല്‍പതിയെന്നു 
കല്പിക്കാം വികല്പമില്ലല്പവുമിതിനിപ്പോള്‍. 
ത്വല്‍പത്നിയാക്കീടുവാന്‍ തക്കവളിവളെന്നു 
കല്‍പിച്ചുകൊണ്ടിങ്ങുപോന്നീടുവാനൊരുന്പെട്ടേന്‍. 
മല്‍കുചനാസാകര്‍ണ്ണച്ഛേദനം ചെയ്താനപ്പോള്‍ 
ലക്ഷ്മണന്‍ കോപത്തോടേ രാഘവനിയോഗത്താല്‍ 
വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍ 


191 


അദ്ധ്യാത്മ രാമായണം 


യുദ്ധാര്‍ത്ഥം നക്തഞ്ചരാനീകിനിയോടുമവന്‍ 
രോഷവേഗേന ചെന്നു രാമനോടേറ്റനേരം 
നാഴിക മുന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍. 
ഭസ്മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍ 
വിസ്മയം രാമനുടെ വിക്രമം വിചാരിച്ചാല്‍! 
കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപ്പോള്‍ 
നിന്നുടെ ഭാര്യയാകില്‍ ജനമസാഫല്യം വരും. 
ത്വത്സകാശത്തിലാക്കീടുവാന്‍ തക്കവണ്ണ- 
മുത്സാഹംചെയ്തീടുകിലെത്രയും നന്നു ഭവാന്‍. 
തത്സാമര്‍ത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ- 
ളത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ! 
രാമനോടേറ്റാല്‍ നില്ലാന്‍ നിനക്കു ശക്തി പോരാ 
കാമവൈരിക്കും നേരേ നില്ക്കരുതെതിര്‍ക്കുമ്പോള്‍. 
മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ 
മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുള്ളൂ. 
സോദരവിവചനങ്ങളിങ്ങനെ കേട്ടശേഷം 
സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂര്‍ണ്ണം 
തന്നുടെ മണിയറതന്നിലങ്ങകം പുക്കാന്‍ 
വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം. 
എത്രയും ചിത്രം ചിത്രമോര്‍ത്തോളമിദമൊരു 
മര്‍ത്ത്യനാല്‍ മൂന്നേമുക്കാല്‍ നാഴിക നേരംകൊണ്ടു 
ശക്തനാം നക്തഞ്ചരപ്രവരന്‍ ഖരന്‍താനും 
യുദ്ധവൈദഗ്ദ്ധ്യമേറും സോദരരിരുവരും 
പത്തികള്‍ പതിന്നാലായിരവും മുടിഞ്ഞുപോല്‍! 
വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം 
ഭക്തവത്സലനായ ഭഗവാന്‍ പത്മേക്ഷണന്‍ 
മുക്തിദാനൈകമൂര്‍ത്തി മുകുന്ദന്‍ മുക്തിപ്രിയന്‍ 
ധാതാവു മുന്നം പ്രാര്‍ത്ഥിച്ചോരു കാരണമിന്നു 
ഭൂതലേ രഘുകുലേ മര്‍ത്ത്യനായ്പ്പിറന്നിപ്പോള്‍ 
എന്നെക്കൊല്ലുവാനൊരുന്പെട്ടു വന്നാനെങ്കിലോ 
ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ. 
അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യമെന്നാ- 
ലല്പലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാൽ. 
കല്യാണപ്രദനായ രാമനോടേല്ക്കുന്നതി- 


192 


അദ്ധ്യാത്മ രാമായണം 


നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും. 
ഇത്ഥമാത്മനി ചിന്തിച്ചറചു രക്ഷോനാഥന്‍ 
തത്ത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍. 
സാക്ഷാല്‍ ശ്രീനാരായണന്‍ രാമനെന്നറിഞ്ഞഥ 
രാക്ഷസപ്രവരനും പൂര്‍വവൃത്താന്തമോര്‍ത്താന്‍: 
വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുള്ള 
ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍ 


രാവണമാരീചസംവാദം 


ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു 
ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു. 
തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി 
പാരാതെ പാരാവാപാരമാം തീരം തത്ര 
മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്ദൂതം 
ഘോരനാം ദശാനന്‍ കാരൃയഗരവത്തോടും. 
മനനവും പൂണ്ടു ജടാവലല്‍ക്കലാദിയും ധരി- 
ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുള്ളില്‍ 
രാമരാമേതി ജപിച്ചുറച്ചു സമാധിപൂ- 
ണ്ടാമോദത്തോടു മരുവീടിന മാരീചനും 
ലരകികാത്മനാ ഗൃഹത്തിങ്കലാഗതനായ 
ലോകോപദ്ദരവകാരിയായ രാവണന്‍തന്നെ 
കണ്ടു സംഭൂമത്തോടുമുത്ഥാനംചെയ്തു പൂണ്ടു- 
കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും 
പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്ഠന്‍ 
യോജിച്ചു ചിത്തമിപ്പോള്‍ ചോദിച്ചു മാരീചനും: 
എന്തൊരാഗമനമിതേകനായ്ത്തന്നെയൊരു 
ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കല്‍ 
ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ 
നല്ലതുവരുത്തുവാനുള്ളോരില്‍ മുമ്പനല്ല്ലോ. 
ന്യായമായ്‌ നിഷ്കലല്‍്മഷമായിരിക്കുന്ന കാര്യം 
മായമെന്നിയേ ചെയ്‌ വാന്‍ മടിയില്ലേനിക്കേതും. 
മരീചവാക്യമേവം കേട്ടു രാവണന്‍ ചൊന്നാ- 
നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം. 


193 


അദ്ധ്യാത്മ രാമായണം 


സാകേതാധിപനായ രാജാവു ദശരഥന്‌ 
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോല്‍ 
രാമലക്ഷ്മണന്മാരെന്നിരുവരിതുകാലം 
കോമളഗാത്രിയായോരംഗനാരത്നത്തോടും 
ദണ്ഡകാരണ്യേ വന്നു വാഴുന്നിത,വര്‍ ബലാ- 
ലെന്നുടെ ഭഗിനിതന്‍ നാസികാകുചങ്ങളും 
കര്‍ണ്ണവും ഛേദിച്ചതു കേട്ടുടന്‍ ഖരാദികള്‍ 
ചെന്നിതു പതിന്നാലായിരവുമവരേയും 

നിന്നു താനേകനായിട്ടെതിര്‍ത്തു രണത്തിങ്കല്‍ 
കൊന്നിതു മൂന്നേമുക്കല്‍ നാഴികകൊണ്ടു രാമന്‍. 
തല്‍പ്രാണേശ്വരിയായ ജാനകിതന്നെ ഞാനു- 
മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവതിന്നു നീ 
ഹേമവര്‍ണ്ണം പൂണ്ടൊരു മാനായ്ച്ചെന്നടവിയില്‍ 
കാമിനിയായ സീതതന്നെ മോഹിപ്പിക്കണം. 
രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ 
വാമഗാത്രിയെയപ്പോള്‍ കൊണ്ടു ഞാന്‍ പോന്നീടുവന്‍ 
നീ മമ സഹായമായിരിക്കില്‍ മനോരഥം 

മാമകം സാധിച്ചീടുമില്ല സംശയമേതും. 
പഠക്തികന്ധരവാക്യം കേട്ടു മാരീചനുള്ളില്‍ 
ചിന്തിച്ചു ഭയത്തോടുമീവണ്ഠമുരചെയ്താന്‍: 
ആരുപദേശിച്ചിതു മുലനാശനമായ 

കാരിയം നിന്നോടവന്‌ നിന്നുടെ ശത്രുവല്ലോ. 
നിന്നുടെ നാശം വരുത്തീടുവാനവസരം- 

തന്നെ പാര്‍ത്തിരിപ്പോരു ശത്രുവാകുന്നതവന്‍. 
നല്ലതു നിനക്കു ഞാന്‍ ചൊല്ലവന്‍ കേള്‍ക്കുന്നാകില്‍ 
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ. 
രാമചന്ദ്രനിലുള്ള ഭീതികൊണ്ടകതാരില്‍ 

മാമകേ രാജരത്‌്നരമണിരഥാദികള്‍ 
കേള്‍ക്കുമ്പോളതിഭീതനായുള്ളൂ ഞാനോ നിത്യം; 
രാക്ഷസവംശം പരിപാലിച്ചുകൊള്‍ക നീയും: 
ശ്രീനാരായണന്‍ പരമാത്മാവുതന്നെ രാമന്‍ 
ഞാനതിന്‍ പരമാര്‍ത്ഥമറിഞ്ഞേന്‍ കേള്‍ക്ക നീയും. 
നാരദാദികള്‍ മുനിശ്രേഷ്ഠന്മാര്‍ പറഞ്ഞു പ- 
ണ്ടോരോരോ വൃത്താന്തങ്ങള്‍ കേട്ടേന്‍ പഠലസ്ത്യപ്രഭോ! 


194 


അദ്ധ്യാത്മ രാമായണം 


പത്മസംഭവന്‌ മുന്നം പ്രാര്‍ത്ഥിച്ചകാലം നാഥന്‍ 
പത്മലോചനനരുള്‍ചെയ്തിതു വാത്സല്യത്താല്‍. 
എന്തു ഞാന്‍ വേണ്ടുന്നതു ചൊല്ലകെന്നതു കേട്ടു 
ചിന്തിച്ചു വിധാതാവുമര്‍ത്ഥിച്ചു ദയാനിധേ! 
നിന്തിരുവടിതന്നെ മാനുഷവേഷം പൂണ്ടു 
പംക്തികന്ധരന്‍തന്നെക്കൊല്ലണം മടിയാതെ. 
അങ്ങനെതന്നെയെന്നു സമയംചെയ്തു നാഥന്‍ 
മംഗലം വരുത്തുവാന്‍ ദേവതാപസര്‍ക്കെല്ലാം. 
മാനുഷനല്ല രാമന്‍ സാക്ഷാല്‍ ശ്രീനാരായണന്‍- 
താനെന്നു ധരിച്ചു സേവിച്ചുകൊള്ളുക ഭക്ത്യാ. 
പോയാലും പുരം പുക്കു സുഖിച്ചു വസിക്ക നീ 
മായാമാനുഷന്‍തന്നെസ്സേവിചചുകൊള്‍ക നിത്യം. 
എത്രയും പരമകാരുണികന്‍ ജഗന്നാഥന്‍ 
ഭക്തവത്സലന്‍ ഭജനീയനീശ്വരന്‍ നാഥന്‍. 
മാരീചന്‍ പറഞ്ഞതു കേട്ടു രാവണന്‍ ചൊന്നാന്‍: 
നേരത്രേ പറഞ്ഞതു നിര്‍മ്മലനാല്ലോ ഭവാന്‍ 
ശ്രീനാരായണസ്വാമി പരമന്‍ പരമാത്മാ- 
താനരവിന്ദോത്ഭവന്‍തന്നോടു സത്യം ചെയ്തു 
മര്‍ത്ത്യനായ്‌ പിറന്നെന്നെക്കൊല്ലവാന്‍ ഭാവിച്ചതു 
സത്യസങ്കല്പനായ ഭഗവാന്‍താനെങ്കിലോ 
പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ? 

നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോര്‍ത്തീലൊട്ടും. 
ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം 

ചെന്നു മൈഥിലിതന്നെ കൊണ്ടുപോരികവേണം. 
ഉത്തിഷ്ട മഹാഭാഗ! പൊന്മാനായ്ച്ചമഞ്ഞു ചെ- 
ന്നെത്രയുമകറ്റുക രാമലക്ഷ്മണന്മാരെ. 

അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവന്‍ 
പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ. 
ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി- 

ലെന്നുടെ വാള്‍ക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ. 
എന്നതു കേട്ടു വിചാരിച്ചിതു മാരീചനും: 

നന്നല്ല ദുഷ്ടായുധമേറ്റൂ നിര്യാണം വന്നാല്‍ 
ചെന്നുടന്‌ നരകത്തില്‍ വീണുടന്‍ കിടക്കണം, 
പുണ്യസഞ്ചയംകൊണ്ടു മുക്തനായ്‌ വരുമല്ലോ 


195 


അദ്ധ്യാത്മ രാമായണം 


രാമസായകമേറ്റു മരിച്ചാലെന്നു ചിന്തി- 
ച്ചാമോദംപൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാൻ: 
രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കില്‍ 
സാക്ഷാല്‍ ശ്രീരാമന്‍ പരിപാലിച്ചുകൊള്‍ക പോറ്റീ! 
എന്നുരചെയ്തു വിചിത്രാകൃതികലര്‍ന്നൊരു 
പൊന്‍നിറമായുള്ളൊരു മൃഗവേഷവും പൂണ്ടാന്‍. 
പംക്തികസ്ധരന്‍ തേരിലാമ്മാറു കരേറിനാന്‍ 
ചെന്താര്‍ബാണനും തേരിലേറിനാനതുനേരം. 
ചെന്താര്‍മാനിനിയായ ജാനകിതന്നെയുള്ളില്‍ 
ചിന്തിച്ചു ദശാസ്യനുമന്ധനായ്‌ ചമഞ്ഞിതു. 

മാരീചന്‍ മനോഹരമായൊരു പൊന്മാനായി 
ചാരുപുള്ളികള്‍ വെള്ളികൊണ്ടു നേത്രങ്ങള്‍ രണ്ടും 
നീലക്കല്‍കൊണ്ടു ചേര്‍ത്തു മുഗ്ദ്ധഭാവത്തോടോരോ 
ലീലകള്‍ കാട്ടിക്കാട്ടിക്കാട്ടിലുള്‍പ്പുക്കും പിന്നെ 
വേഗേന പുറപ്പെട്ടും തുള്ളിച്ചാടിയുമനു- 

രാഗഭാവേന ദൂരെപ്പോയ്‌നിന്നു കടാക്ഷിച്ചും 
രാഘവാശ്രസ്ഥലോപാന്തേ സഞ്ചരിക്കുമ്പോള്‌ 
രാകേന്ദുമുഖി സീത കണ്ടു വിസ്മയം പൂണ്ടാള്‍. 
രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥന്‍ 
ദേവിയോടരുള്‍ചെയ്താനേകാന്തേ, കാന്തേ കേള്‍ നീ 
രക്ഷോനായകന്‍ നിന്നെക്കൊണ്ടുപോവതിനിപ്പോള്‍ 
ഭിക്ഷരൂപേണ വരുമന്തികേ ജനകജേ! 

നീയൊരു കാര്യം വേണമതിനു മടിയാതെ 
മായാസീതയെപ്പര്‍ണശാലയില്‍ നിര്‍ത്തീടണം. 
വഹ്നിമണ്ഡലത്തിങ്കല്‍ മറഞ്ഞുവസിക്ക നീ 

ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം. 
ആശ്രയാശങ്കലോരാണ്ടിരുന്നീടണം ജഗ- 
ദാശ്രയഭൂതേ! സീതേ! ധര്‍മ്മരക്ഷാര്‍ത്ഥം പ്രിയേ! 
രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും 
കോമളഗാത്രിയായ മായാസീതയെത്തത്ര 
പര്‍ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കല്‍ 
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോള്‍. 


മാരീചനിഗ്രഹം 


196 


അദ്ധ്യാത്മ രാമായണം 


മായാനിര്‍മ്മിതമായ കനകമൂഗം കണ്ടു 
മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍: 
ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ- 
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം. 
പേടിയില്ലിതിനേതുമെത്രയുമടുത്തവ- 

ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും. 
കളിപ്പാനതിസുഖമുണ്ടിതു നമുക്കിങ്ങു 
വിളിച്ചിടുക വരുമെന്നു തോന്നുന്നു നൂനം. 
പിടിച്ചുകൊണ്ടിങ്ങു പോന്നീടുക വൈകീടാതെ 
മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ! 
മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്തു 
സോദരന്‍തന്നോടു: നീ കാത്തുകൊള്ളകവേണം 
സീതയെയവള്‍ക്കൊരു ഭവയുമുണ്ടാകാതെ, 
യാതുധാനന്മാരുണ്ടു കാനനംതന്നിലെങും. 
എന്നരുള്‍ചെയ്തു ധനുൂര്‍ബാണങ്ങള്‍ളെടുത്തുടന്‍ 
ചെന്നിതു മൃഗത്തെക്കൈക്കൊള്ളുവാന്‍ ജഗന്നാഥന്‍. 
അടുത്തുചെല്ലന്നേരം വേഗത്തിലോടിക്കള- 
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോള്‍ മന്ദം മന്ദം 
അടുത്തു വരുമപ്പോള്‍ പിടിപ്പാന്‍ ഭാവിച്ചീടും 
പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോള്‍ 
ഇങ്ങനെതന്നെയൊട്ടുദുരത്തായതുനേര- 
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടിതിനേറ്റം 
എന്നുറച്ചാശവിട്ടു രാഘവനൊരു ശരം 
നന്നായിത്തൊടുത്തുടന്‍ വലിച്ചു വിട്ടീടിനാന്‍. 
പൊന്മാനുമതു കൊണ്ടു ഭൂമിയില്‍ വീണനേരം 
വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാന്‍. 
മാരീചന്‍തന്നെയിതു, ലക്ഷ്മണന്‍ പറഞ്ഞതു 
നേരത്രേയന്നു രഘുനാഥനും നിരൂപിച്ചു. 
ബാണമേറ്റവനിയില്‍ വീണപ്പോള്‍ മാരീചനും 
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപം! 
ഹാഹാ! ലക്ഷ്മണ! മമഭ്രാതാവേ! സഹോദരാ! 
ഹാഹാ! മേ വിധിബലം പാഹി മാം ദയാനിധേ! 
ആതുരനാദം കേട്ടു ലക്ഷ്മണനോട്ു ചൊന്നാൾ 
സീതയും, സയമിത്രെ! നീ ചെല്ലുക വൈകീടാതെ 


197 


അദ്ധ്യാത്മ രാമായണം 


അഗ്രജനുടെ വിലാപങ്ങള്‍ കേട്ടീലേ ഭവാ- 
നഗ്രന്മാരായ നിശാചരന്മാര്‍ കൊല്ലും മുമ്പേ 
രക്ഷിച്ചുകൊള്‍ക ചെന്നു ലക്ഷ്മണ! മടിയാതെ 
രക്ഷോവീരന്മാരിപ്പോള്‍ കൊല്ലുമല്ലെങ്കിലയ്യോ! 
രക്ഷ്മണനതു കേട്ടു ജാനകിയോടു ചൊന്നാൻ: 
ദുഃഖിയായ്ക്കാര്യേ! ദേവീ! കേള്‍ക്കണം മമ വാക്യം. 
മാരീചന്‍തന്നെ പൊന്മാനായ്‌ വന്നതവന്‍ നല്ല- 
ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ 
അസ്ധനായ്‌ ഞാനുമിതു കേട്ടു പോയകലുമ്വപോള്‍ 
നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലോ 
പംക്തികന്ധരന്‍തനിക്കതിനുള്ളപായമി- 
തെന്തറിയാതെയരുള്‍ചെയ്യുന്നിതത്രയല്ല 
ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായല്ലോ 
രാഘവന്‍തിരുവടിതന്നെയെന്നറിയണം. 
ആര്‍ത്തനാദവും മമ ജ്യേഷ്ഠനുണ്ടാകയില്ല 
രാത്രിചാരികളുടെ മായയിതറിഞ്ഞാലും 
വിശ്വനായകന്‍ കോപിച്ചീടുകിലരക്ഷണാല്‍ 
വിശ്വസംഹാരം ചെയ്യാന്‌ പോരുമെന്നറിഞ്ഞാലും 
അങ്ങനെയുള്ള രാമന്‍തന്‍ മുഖാംബൂജത്തില്‍നി- 
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ! 
ജാനകിയതു കേട്ടു കണ്ണനീര്‍ തൂകിത്തൂകി 

മാനസേ വളര്‍ന്നൊരു ഖേദകോപങ്ങളോടും 
ലക്ഷ്മണന്‍തന്നെ നോക്കിച്ചൊല്ലിനാളതുനേരം: 
രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം. 
ഭ്രാതൃനാശത്തിനത്രേ കാംക്ഷിയാകുന്നു തവ 
ചേതസി ദുഷ്ടാത്മാവേ! ഞാനിതോര്‍ത്തീലയല്ലോ. 
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ 
കാമസിദ്ധ്യര്‍ത്ഥമവന്‍തന്നുടെ നിയോഗത്താല്‍ 
കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാല്‍ 
ഗൂഡമായെന്നെയുംകൊണ്ടങ്ങു ചെല്ലവാന്‍ നൂനം. 
എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു- 
മിന്നുമല്‍ പ്രാണത്യാഗം ചെയ്വന്‍ ഞാനറിഞ്ഞാലും. 
ചേതസി ഭാത്യാഹരണോദ്യനായ നിന്നെ 
സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും 


198 


അദ്ധ്യാത്മ രാമായണം 


രാമനെയൊഴിഞ്ഞു ഞാന്‍ മറ്റൊരു പുരുഷനെ 
രാമപാദങ്ങളാണെ തീണ്ടുകയില്ലല്ലോ. 

ഇത്തരം വാക്കു കേട്ടു സനമിത്രി ചെവി രണ്ടും 
സത്വരം പൊത്തിപ്പവനരവളോടുരചെയ്താന്‍: 
നിനക്കു നാശമടുത്തിരിക്കുന്നിതു പാര- 

മെനിക്കു നിരൂപിച്ചാൽ തടുത്തുകൂടാതാനും 
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേ ചണ്ഡി! 
ധിക്ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം. 
വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍ 
മനുവംശാധീശ്വരപത്നിയെ വഴിപോലെ. 
ദേവിയെദ്ദേവകളെബ്ഭാരമേല്പിച്ചു മന്ദം 
പൂര്‍വ്വജന്‍തന്നെക്കണ്മാന്‍ നടന്നു സനമിത്രിയും. 


സീതാപഹരണം 


അന്തരം കണ്ടു ദശകന്ധരന്‍ മദനബാ- 
ണാന്ധനായവതരിച്ചീടിനാനവനിയില്‍. 

ജടയും വല്‍ക്കലവും ധരിച്ചു സന്യാസിയാ- 
യുടജാങ്കണേ വന്നു നിന്നിതു ദശാസ്്യനും. 
ഭിക്ഷുവേഷത്തെപ്പുണ്ട രക്ഷോനാഥനെക്കണ്ടു 
തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ്‌ 
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും 

ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാൾ: 
അത്രൈവ ഫലമൂലാദികളും ഭജിചുകൊ- 
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ! 
ഭര്‍ത്താവു വരുമിപ്പോള്‍ ത്വല്‍പ്രിയമെല്ലാം ചെയ്യും 
ക്ഷൃത്തഡാദിയും തീര്‍ത്തു വിശ്രമിച്ചാലും ഭവാന്‍. 
ഇത്തരം മായാദേവീമുഗ്ദ്ധാലാപങ്ങള്‍ കേട്ടു 
സത്വരം ഭിക്ഷരൂപി സസ്മിതം ചോദ്യം ചെയ്താന്‍: 
കമലവിലോചനേ! കമനീയാംഗി! നീയാ- 

രമലേ! ചൊല്ലീടു നിന്‍ കമിതാവാരെന്നതും? 
നിഷ്ഠുരജാതികളാം രാക്ഷസരാദിയായ 
ദുഷ്ടജന്തുക്കളള്ള കാനനഭൂമിതന്നില്‍ 

നീയൊരു നാരീമണി താനേ വാഴുന്നതെന്തെൊ- 


199 


അദ്ധ്യാത്മ രാമായണം 


രായുധപാണികളൂമില്ലല്ലോ സഹായമായ്‌? 
നിന്നുടെ പരമാര്‍ത്ഥമൊക്കവേ പറഞ്ഞാല്‍ ഞാ- 
നെന്നുടെ പരമാര്‍ത്ഥം പറയുന്നുണ്ടുതാനും. 
മേദിനീസുതയതുകേട്ടുരചെയ്തീടിനാള്‍. 
മേദിനീപതിവരനാമയോദ്ധ്യാധിപതി 
വാട്ടമില്ലാതെ ദശരഥനാം നഎൃപാധിപ- 
ജ്യേഷ്ഠനന്ദനനായ രാമനത്ഭുതവീര്യന്‍- 
തന്നുടെ ധര്‍മ്മപത്നി ജനകാത്മജ ഞാനോ 
ധന്യനാമനുജനും ലക്ഷ്ണനെന്നു നാമം. 
ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്സിനാ- 
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനം തന്നില്‍ 
പതിന്നാലാണ്ടു കഴിവോളവും വേണംതാനു- 
മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും. 
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന- 
രെന്തിനായെഴുന്നള്ളീ ചൊല്ലേണം പരമാര്‍ത്ഥം. 
എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ! 
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ! 
പാലസ്തൃതനയനാം രാക്ഷസരാജാവു ഞാന്‍ 
ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുള്ളൂ? 
നിര്‍മലേ! കാമപരിതപ്തനായ്ച്ചമഞ്ഞു ഞാന്‍ 
നിന്മൂല, മതിന്നു നീ പോരേണം മയാസാകും. 
ലങ്കയാം രാജ്യം വാനോര്‍നാട്ടിലും മനോഹരം 
കിങ്കുനായേന്‍ തവ ലോകസുന്ദരീ! നാഥേ! 
താപസവേഷം പൂണ്ട രാമനാലെന്തു ഫലം? 
താപമുള്‍ക്കൊണ്ടു കാട്ടിലിങ്ങനെ വസിക്കേണ്ട 
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു- 
മരുണാധരീ! മഹാഭോഗങ്ങള്‍ ഭൂജിച്ചാലും. 
രാവണവാക്യമേവം കേട്ടതിഭയത്തോടും 
ഭാവവൈവര്‍നണ്ണ്യം പൂണ്ടു ജാനകി ചൊന്നാൾ മന്ദം: 
കേവലമടുത്തിതു മരണം നിനക്കിപ്പോ- 

ളേവം നീ ചൊല്ലുന്നാകില്‍ ശ്രീരാമദേവന്‍തന്നാല്‍. 
സോദരനോടുംകൂടി വേഗത്തില്‍ വരുമിപ്പോള്‍ 
മേദിനീപതി മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍. 
തൊട്ടുകൂടുമോ ഹരിപത്‌നിയെ ശശത്തിനു? 


200 


അദ്ധ്യാത്മ രാമായണം 


കഷ്ടമായുള്ള വാക്കു ചൊല്ലാതെ ദുരാത്മാവേ! 
രാമബാണങ്ങള്‍കൊണ്ടു മാറിടം പിളര്‍ന്നു നീ 
ഭൂമിയില്‍ വീഴാനുള്ള കാരണമിതു നൂനം. 

ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം 
തിങ്ങീടും ക്രോധംപൂണ്ടു മൂര്‍ച്ചിതനായന്നേന്നരം 
തന്നുടെ രൂപം നേരേ കാട്ടിനാന്‍ മഹാഗിരി- 
സന്നിഭം ദശാനനം വിംശതി മഹാഭജം 
അഞ്ജനശൈലാകാരം കാണായനേരമുള്ളി- 
ലഞ്ജസാ ഭയപെട്ടു വനദേവതമാരും. 
രാഘവപത്‌്നിയേയും തേരതിലെടുത്തവ- 
ച്ചാകാശമാര്‍ഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും. 
ഹാ ഹാ! രാഘവ! രാമ! സനമിത്രേ! കാരുണ്യാബ്ധേ! 
ഹാഹാ! മല്‍പ്രാണേശ്വരാ! പാഹി മാം ഭയാതുരാം. 
ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും 
സത്വരമുത്ഥാനം ചെയ്തെത്തിനാന്‍ ജുടായുവും. 
തിഷ്ഠതിഷ്ഠാഗ്രേ മമ സ്വാമിതന്‍ പത്‌്നിയേയും 
കട്ടുകൊണ്ടെവിടേക്കു പോകുന്നു മുഡ്ാത്മാവേ! 
അധ്വരത്തിങ്കല്‍ച്ചെന്നു ശുനകന്‍, മന്ത്രംകൊണ്ടു 
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ 
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും 
ഗദ്രരാജനുമൊരു പത്രവാനായുള്ളൊരു 
കുധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി- 
ക്രുദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാന്‍. 
അബ്ധിയും പത്രാനിലക്ഷ്ബ്ധമായ്ച്ചമയുന്നി- 
തദ്രികളിളകുന്നു വിദ്ദതമതുനേരം. 
കാല്‍നഖങ്ങളെക്കൊണ്ടു ചാപങ്ങള്‍ പൊടിപെടു- 
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ട 
തീക്ഷ്ണതുണ്ഡാഗ്രംകൊണ്ടു തേര്‍ത്തടം തകര്‍ത്തിതു 
കാല്‍ക്ഷണംകൊണ്ടു കൊന്നു വീഴ്ത്തിനാനശ്വങ്ങളെ. 
രൂക്ഷത പെരുകിയ പക്ഷപാതങ്ങള്‍ദേറ്റു 
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌ വന്നു. 

യാത്രയും മുടങ്ങി മല്‍ക്കീര്‍ത്തിയുമൊടുങ്ങിതെ- 
ന്നാര്‍ത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോള്‍. 
ധാത്രീപുത്രിയെത്തത്ര ധാത്രിയില്‍ നിര്‍ത്തിപ്പന- 


201 


അദ്ധ്യാത്മ രാമായണം 


രോര്‍ത്തുതന്‍ ചദ്ധഹാസമിളക്കി ലഘുതരം 
പക്ഷിനായകനുടെ പക്ഷങ്ങള്‍ ഛേദിച്ചപ്പോ- 
ളക്ഷിതിതന്നില്‍ വീണാനക്ഷമനായിട്ടവന്‌. 
രക്ഷോനായകന്‍ പിന്നെ ലക്ഷ്മീദേവിയേയും കൊ- 
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കു നോക്കി 
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാന്‍ 
മറ്റാരും പാലിപ്പാനില്ലറ്റവരായിട്ടെന്നോ- 
ര്‍ത്തിറ്റിറ്റു വീണീടുന്ന കണ്ണനീരോടുമപ്പോള്‍ 
കറ്റവാര്‍കുഴലിയാം ജാനകീദേവിതാനും 
ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി- 
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായികെന്നു 
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്കി 
പൃത്ഥീമണ്ഡലമകന്നാശു മേല്പോട്ടു പോയാള്‍. 
അയ്യോ! രാഘവ! ജഗന്നായക! ദയാനിധേ! 
നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ! 
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു 
രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാപം! 
ലക്ഷ്മണാ! നിന്നോടു ഞാന്‍ പരുഷം ചൊന്നേനല്ലോ 
രക്ഷിച്ചുകൊള്ളേണമേ ദേവരാ! ദയാനിധേ! 
രാമ! രാമാത്മാ രാമ! ലോകാഭിരാമ! രാമ! 
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം. 
പ്രാണവല്ലഭ! പരിത്രാഹി മാം ജഗല്‍പതേ! 
കനണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്വേ 
സത്വരം വന്നു പരിപാലിച്ചുകൊള്ളേണമേ 
സത്വചേതസാ മഹാസത്വവാരിധേ! നാഥാ! 
ഇത്തരം വിലപിക്കും നേരത്തു ശീഘ്ലം രാമ- 
ഭദ്ദനിങ്ങെത്തുമെന്ന ശങ്കയാ നക്തഞചരന്‍ 
ചിത്തവേഗേന നടന്നീടിനാനതുനേരം 
പൃത്ഥവീപുത്രിയും കീഴ്പോട്ടാശു നോക്കുന്നനേരം 
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ 
വിദ്ുതം വിഭൂഷണസഞ്ചയമഴിച്ചു ത- 
ന്നുത്തരീയാര്‍ദ്ധഖണ്ഡം കൊണ്ടു ബന്ധിച്ചു രാമ- 
ഭദ്രനു കാണ്മാന്‍ യോഗംവരികെന്നകതാരില്‍ 
സ്മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി 


202 


അദ്ധ്യാത്മ രാമായണം 


മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപ്പോള്‍. 
അബ്ദിയുമുത്തീര്യ തന്‍ പത്തനം ഗത്വാ തൂര്‍ണ്ണം 
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ 
ശുദ്ധഭതലേ മഹാശിംശപാതരുമൂലേ 
ഹൃദ്യമാരായ നിജ രക്ഷോനാരികളെയും 
നിത്യവും പാലിച്ചുകൊള്‍കെന്നുറപ്പിച്ചു തന്റെ 
വസ്ത്യമുള്‍പ്പുക്കു വസിച്ചീടാന്‍ ദശാനനന്‍. 
ഉത്തമോത്തമയായ ജാനകീദേവി പാതി- 
വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം. 
വസ്ത്രകേശാദികളുമെത്രയും മലിനമായ്‌ 
വക്ത്രവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും 
രാമരാമേതി ജപധ്യാനനിഷ്ഠയാ ബഹു 
യാമിനീചരകുലനാരികളുടെ മദ്ധ്യേ 

നീഹാര ശീതാതപവാതപീഡയും സഹി- 
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം 
ലങ്കയില്‍ വസിച്ചിതാതാങ്കമുള്‍ക്കൊണ്ടു മായാ- 
സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്ലാര്‍ത്തു? 


സീതാന്വേഷണം 


രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു 
കാമരൂപിണം മാരീചാസുരമെയ്തു കൊന്നു 
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന- 
രാഗമക്കാതലായ രാഘവന്‍തിരുവടി. 

നാലഞ്ചു ശരപ്പാടു നടന്നോരനന്തരം 
ബാലകന്‍വരവീഷദ്ദൂരവേ കാണായ്‌ വന്നു. 
ലക്ഷ്മണന്‍ വരുന്നതു കണ്ടു രാഘവന്‍താനു- 
മുള്‍ക്കാമ്പില്‍ നിരൂപിച്ചു കല്പിച്ചു കരണീയം. 
ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാര്‍ത്ഥ- 
മിക്കാലമിവനെയും വഞ്ചിക്കെന്നതേ വരൂ. 
രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ 
ലക്ഷ്മീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു? 
അഗ്നിമണ്ഡലത്തിങ്കല്‍ വാഴുന്ന സീതതന്നെ 
ലഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ. 


203 


അദ്ധ്യാത്മ രാമായണം 


ദു:ഖിച്ചുകൊള്ള ഞാനും പ്രാകൃതനെന്നപോലെ 
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്ച്ചെല്ലാമല്ലോ 
രക്ഷോനായകനുടെ രാജ്യത്തിലെന്നാല്‍പ്പിന്നെ 
തല്‍ക്കുലത്തോടുംകൂടെ രാവണന്‍തന്നെക്കൊന്നാല്‍ 
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാല്‍ 
കൈക്കൊണ്ടുപോകാമയോദ്ധ്യയ്ക്കു വൈകാതെ പിന്നെ 
അക്ഷയധര്‍മ്മമോടു രാജ്യത്തെ വഴിപോലെ 
രക്ഷിച്ചു കിഞ്ചില്‍ക്കാലം ഭൂമിയില്‍ വസിച്ചീടാം 
പുഷ്കരോത്ഭവനിത്ഥം പ്രാർത്ഥിക്ക നിമിത്തമാ- 
യര്‍ക്കവംശത്തിങ്കല്‍ ഞാന്‍ മര്‍ത്ത്യനായ്‌ പിറന്നതും 
മായാമാനുഭനാകുമെന്നുടെ ചരിതവും 
മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്ലുകയും 
ഭക്തിമാര്‍ഗ്ഗേണ ചെയ്യും ഭക്തനപ്രയാസേന 
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും. 
ആകയാലിവനെയും വഞ്ചിച്ചു ദു:ഖിപ്പു ഞാന്‍ 
പ്രാകൃതപുരുഷനെപ്പോലെയെന്നകതാരില്‍ 
നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍: 
പര്‍ണ്ണശാലയില്‍ സീതയ്ക്കാരൊരു തുണയുള്ളു? 
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ദലാ- 
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും 
കൊണ്ടുപോകയോകൊന്നു ഭക്ഷിച്ചുകളകയോ 
കണ്ടജാതികള്‍ക്കെന്തോക്കരുതാത്തതോര്‍ത്താല്‍? 
അഗ്രജവാക്യമേവം കേട്ടു ലക്ഷ്മണന്‍താനു- 

മഗ്രേ നിന്നുടനുടന്‌ തൊഴുതു വിവശനായ്‌ 
ഗദ്ഗദാക്ഷരമുരചെയ്തിതു ദേവിയുടെ 
ദുര്‍ഗ്രഹവചനങ്ങള്‍ ബാഷ്പവും രൂകിത്തൂകി: 

ഹാ ഹാ ലക്ഷ്മണ! പരിത്രാഹി! സനമിത്രേ! ശീ(ഘം 
ഹാ ഹാ രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോള്‍ 
ഇത്തരം നക്തഞ്ചരന്‍തന്‍ വിലാപങ്ങള്‍ കേട്ടു 
മുഗ്ദ്ധഗാത്രിയും തവ നാദമെന്നുറയ്ക്കയാല്‍ 
അത്യര്‍ത്ഥം പരിതാപം കൈക്കൊണ്ടു വിലപിച്ചു 
സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുള്‍ചെയ്തു. 
ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌ വരാ 
ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും 


204 


അദ്ധ്യാത്മ രാമായണം 


രാക്ഷസനുടെ മായാഭാഷിതമിതു നൂനം 
കാല്‍ക്ഷണം പൊറുക്കെന്നു ഞാന്‍ പലവുരു ചൊന്നേന്‍. 
എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്താ- 
ളെന്നോടു പലതരമിന്നവയെല്ലമിപ്പോള്‍ 
നിന്തിരുമുമ്പില്‍ നിന്നുചൊല്ലവാന്‍പണിയെന്നാല്‍. 
സന്താപത്തോടു ഞാനും കര്‍ണ്ണങ്ങള്‍ പൊത്തിക്കൊണ്ടു 
ചിന്തിച്ചു ദേവകളെ പ്രാര്‍ത്ഥിച്ചു രക്ഷാര്‍ത്ഥമായ്‌, 
നിന്തിരുമലരടി വന്ദിപ്പാന്‍ വിടകൊണ്ടേന. 
എങ്കിലും പിഴച്ചിതു പോന്നതു സയമിത്രേ നീ 
ശങ്കയുണ്ടായീടാമോ ദുര്‍വചനങ്ങള്‍ കേട്ടാല്‍? 
യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍ 
ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ? 
രക്ഷസാം പരിഷകള്‍ കൊണ്ടുപൊയ്ക്കളകയോ 
ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല. 
ഇങ്ങനെ നിനച്ചുടജാന്തര്‍ഭാഗത്തിങ്കല്‍ചെ- 
ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമന്‍ 
ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലപിച്ചാന്‍ 
നിഷ്കളനാത്മാരാമന്‍ നിര്‍ഗ്ഗണനാത്മാനന്ദന്‍: 
ഹാ ഹാ വല്ലഭേ! സീതേ! ഹാഹാ മൈഥിലീ! നാഥേ! 
ഹാ ഹാ ജാനകീദേവീ! ഹാഹാ മല്‍പ്രാണേശ്വരി! 
എന്നെ മോഹിപ്പിപ്പതിന്നായ്‌ മറഞ്ഞിരിക്കയോ? 
ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ. 
ഇത്തരം പറകയും കാനനം തോറും നട- 
ന്നത്തല്‍പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്‌ 
വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടു 
വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍. 
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു 
മൃഗലോചനയായ ജനകപൂത്രിതന്നെ? 
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു 
പക്ഷ്മളാക്ഷിയെ മമ ചൊലവിന്‍ പരമാര്‍ത്ഥം. 
വൃക്ഷവ്വന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം 
പൂഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു 
ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു 
സത്വരം നീളെത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ. 


205 


അദ്ധ്യാത്മ രാമായണം 


സര്‍വ്ദ്ദക്‌ സര്‍വ്വേശ്വരന്‍ സര്‍വ്വജ്ഞന്‍ സര്‍വ്വാത്മാവാം 
സര്‍വ്വകാരണനേകനചലന്‍ പരിപൂര്‍ണ്ണന്‍ 

നിര്‍മ്മലന്‍ നിരാകാരന്‍ നിരഹങ്കാരന്‍ നിത്യന്‍ 
ചിന്മയനഖണ്ഡാനന്ദാത്മകന്‍ ജഗന്മയന്‍. 

മായയാ മനുഷ്യഭാവേന ദു:ഖിച്ചീടിനാന്‍ 
കാര്യമാനുഷന്‍ മൂഡ്ദാത്മക്കളെയൊപ്പിപ്പാനായ്‌. 
തത്ത്വജ്ഞന്മാര്‍ക്കു സുഖദദു:ഖഭേദങ്ങളൊന്നും 

ചിത്തേ തോന്നുകയുമില്ലജ്ഞാനമില്ലായ്കയാല്‍. 


ജടായുഗതി 


ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍ 
തേരഴിഞ്ഞുടഞ്ഞുവിണാകുലമടവിയില്‍ 
ശസ്ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന- 
തെത്രയുമടുത്തു കാണായിതു മദ്ധ്യേമാര്‍ഗ്ഗം. 
അന്നേരം സനമിത്രിയോടരുളിച്ചെയ്തു രാമന്‍: 
ഭിന്നമായൊരു രഥം കാണെടോ കുമാര! നീ. 
തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ- 
ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടാന്‍. 
അന്നേരമഴിഞ്ഞ തേര്‍ക്കോപ്പിതാ കിടക്കുന്നു 
എന്നുവന്നീടാമവര്‍ കൊന്നാരോ ഭക്ഷിച്ചിടാരോ? 
ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോള്‍ 
ഘോരമായൊരുരൂപം കാണായി ഭയാനകം. 
ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു- 
ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ. 
കൊല്ലുവനിവനെ ഞാന്‍ വൈകാതെ ബാണങ്ങളും 
വില്ലമിങ്ങാശു തന്നീടെന്നതു കേട്ടനേരം 
വിത്രസ്തഹൃദയനായ്‌ പക്ഷിരാജനും ചൊന്നാൻ: 
വദ്ധ്യനല്ലഷം തവ ഭക്തനായൊരു ദാസന്‍ 
മിത്രമെത്രയും തവ താതനു വിശേഷിച്ചും 
സ്‌നിഗ്ദ്ധനായിപ്പൊരു പക്ഷിയാം ജടായു ഞാന്‍. 
ദുഷ്ടനാം ദശമുഖന്‍ നിന്നുടെ പത്‌്നിതന്നെ- 
ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാന്‍ 
പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധം ചെയ്തു 


206 


അദ്ധ്യാത്മ രാമായണം 


മുട്ടിച്ചു തേരും വില്ലും പൊട്ടിച്ചു കളഞ്ഞപ്പോള്‍ 
വെട്ടിനാന്‍ ചന്ദ്രഹാസംകൊണ്ടവന്‍ ഞാനുമപ്പോള്‍ 
പുഷ്ടവേദനയോടും ഭൂമിയില്‍ വീണേനല്ലോ. 
നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്‌കെ- 
ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേന്‍. 
തൃക്കണ്‍പാര്‍ക്കണമെന്നെക്ൃപയാ കൃപാനിധേ! 
തൃക്കഴലിണ നിത്ൃമുള്‍ക്കാമ്പില്‍ വസിക്കണം. 
ഇത്തരം ജടായുതന്‍ വാക്കുകള്‍ കേട്ടു നാഥന്‍ 
ചിത്തകാരുണ്യംപൂണ്ടു ചെന്നെടുത്തിരുന്നു തന്‍- 
തൃൂക്കകള്‍കൊണ്ടു തലോടീടിനാനവനുടല്‍ 
ദു:ഖാശ്രൂപ്നതനയനത്തോടും രാമചന്ദ്രന്‍. 
ചൊല്ലുചൊല്ലഹോ മമ വല്ലഭാവൃവത്താന്തം നീ- 
യെല്ലാ മെന്നതു കേട്ടു ചൊല്ലിനാന്‌ ജുടായുവും: 
രക്ഷോനായകനായ രാവണന്‍ ദേവിതന്നെ- 
ദുക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും. 
ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ 

നല്ലതു വരുവതിനായനുഗ്രഹിക്കേണം. 
നിന്തിരുവടി തന്നെക്കണ്ടുകണ്ടിരിക്കവേ 
ബന്ധമറ്റീടുംവണ്ണം മരിപ്പനവകാശം 

വന്നതു ഭവല്‍കൃപാപാത്രമാകയാലഹം 
പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ! 
നിന്തിരുവടി സാക്ഷാല്‍ ശ്രീ മഹാവിഷ്ണു പരാ- 
നന്ദാത്മാ പരമാത്മാ മായാമാനുഷരൂപി 
സന്തതമന്തര്‍ഭാഗേ വസിച്ചീടുകവേണം 
നിന്തിരുമേനി ഘനശ്യാമളമഭിരാമം 
അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം 
ബന്ധവുമറ്റു മുക്തനായേന്‍ ഞാനെന്നു നൂനം 
ബന്ധു ഭാവേന ദാസനാകിയോരടിയനെ- 
ബ്വന്ൂകസുമസമതൃക്കരതലം തന്നാല്‍ 
ബന്ധുവത്സല! മന്ദം തൊട്ടരുളേണമെന്നാല്‍ 
നിന്തിരുമലരടിയോടു ചേര്‍ന്നീടാമല്ലോ. 
ഇന്ദിരാപതിയതു കേട്ടുടന്‍ തലോടിനാന്‍ 
മന്ദമന്ദം പൂര്‍ണ്ണാത്മാനന്ദം വന്നീടുംവണ്ണം 
അന്നേരം പ്രാണങ്ങളെ ത്യജിച്ചുജടായുവും 


207 


അദ്ധ്യാത്മ രാമായണം 


മന്നിടം തന്നില്‍ വീണനേരത്തു രഘുവരന്‍ 
കണ്ണനീര്‍ വാര്‍ത്തു ഭക്തവാത്സല്യപരവശാ- 
ലര്‍ണ്ണോജനേത്രന്‍ പിതൃമിത്രമാം പക്ഷീന്ദ്രന്റെ 
ഉത്തമാംഗത്തെയെടുത്തുത്സംഗസീമ്‌നി ചേര്‍ത്തി- 
ടൂത്തരകാര്യാര്‍ത്ഥമായ്‌ സോദരനോടു ചൊന്നാൻ: 
കാഷ്ഠങ്ങള്‍കൊണ്ടുവന്നു നല്ലൊരു ചിത തീര്‍ത്തു 
കൂട്ടണമഗ്നിസംസ്‌ക്കാരത്തിനു വൈകീടാതെ. 
ലക്ഷമണനതുകേട്ട ചിതയും തീര്‍ത്തീടിനാന്‍ 
തല്‍ക്ഷണം കുളിച്ചു സംസ്ക്കാരവും ചെയ്തു പിന്നെ 
സ്നാനവും കഴിച്ചുദകക്രിയാദിയും ചെയ്തു 
കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം 
പുല്ലിന്മേല്‍ വച്ചു ജലാദികളും നല്‍കീടിനാന്‍ 
നല്ലൊരു ഗതിയവനുണ്ടാവാന്‌ പിത്രര്‍ത്ഥമായ്‌. 
പക്ഷികളിവയെല്ലാം ഭക്ഷിച്ചു സുഖിച്ചാലും 
പക്ഷീന്ദ്രനതുകൊണ്ടു തൃപ്തനായ്‌ ഭവിച്ചാലും. 
കാരുണ്യമൂര്‍ത്തീ കമലേക്ഷണന്‍ മധുവൈരി 
സാരൂപ്യം ഭവിക്കെന്നു സാദരമരുള്‍ചെയ്തു 
അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു- 
സന്നിഭം ദിവ്യരൂപം പൂണ്ടൊരു ജടായുവും 
ശംഖാരിതരൂപംപൂണ്ട വിഷ്ണുപാര്‍ഷദന്മാരാല്‍ 
പൂജിതനായി സ്തുതിക്കപ്പെട്ടു മുനികളാല്‍ 
തേജസാ സകലദിഗ്വ്യാപ്തനായ്ക്കാണായ്‌ വന്നു. 
സന്നതഗാത്രത്തോടുമുയരെക്കൂപ്പിത്തൊഴു- 
തുന്നതഭക്തിയോടേ രാമനെ സ്തുതി ചെയ്താന്‍: 


ജുടായുസ്തുതി 


അഗണയഗുണമാദ്യമവ്യയമപ്രമേയ- 
മഖിലജഗല്‍സ്ൃഷ്ടിസ്ഥിതിസംഹാരമൂലം 
പരമം പരാപരമാനന്ദംപരാത്മാനം 
വരദമഹം പ്രണതോസ്മി സന്തതം രാമം 
മഹിതകടാക്ഷവിക്ഷപിതാമരശുചം 
രഹിതാവധിസുഖമിന്ദിരാമനോഹരം 


208 


അദ്ധ്യാത്മ രാമായണം 


ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര- 
കോമളകരാംബുജം പ്രണതോസ്മ്യഹം രാമം. 
ഭവനകമനീയരൂപമീഡിതം ശത- 
രവിഭാസുരമഭീഷ്ടപ്രദം ശരണദം 
സൂരപാദപമൂലരചിതനിലയനം 
സുരസഞ്ചയസേവ്യം പ്രണതോസ്മ്ൃയഹം രാമം. 
ഭവകാനനഭവദഹനനാമധേയം 
ഭവപങ്കജഭവമുഖദൈവതം ദേവം 

ദനുജപതി കോടിസഹസ്രവിനാശനം 
മനുജാകാരം ഹരീം പ്രണതോസ്മ്ൃയഹം രാമം. 
ഭവഭാവനാഹരം ഭഗവല്‍സ്വരുപിണം 
ഭവഭീവിരഹിതം മുനിസേവിതം പരം 
ഭവസാഗരതരണാംഘിപോതകം നിത്യം 
ഭവനാശായാനിശം പ്രണതോസ്മൃഹം രാമം. 
ഗിരിശ ഗിരിസുതാഹദയാംബൂജാവാസം 
ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം 
സുരസഞ്ചയദനുജേന്ദ്ര സേവിതപാദം 
സുരപമണിനിഭം പ്രണതോസ്മൃയഹം രാമം. 
പരദാരാര്‍ത്ഥപരിവര്‍ജ്ജിതമനീഷിണാം 
പരപൂരുഷഗുണഭൂതിസന്തുഷ്ടാത്മനാം സേവ്യം 
പരമാനന്ദമയം പ്രണതോസ്മ്യഹം രാമം. 
സ്മിതസുന്ദരവികസിതവക്ത്രംഭോരുഹം 
സ്മൃതിഗോചരമസിതാംബുദകളേബരം 
സിതപങ്കജചാരനയനം രഘുവരം 
ക്ഷിതിനിന്ദിനീവരം പ്രണതോസ്മൃഹം രാമം. 
ജലപാത്രാഘസ്ഥിതരവി മണ്ഡലംപോലെ 
സകലചരാചരജന്തുക്കളുളളില്‍ വാഴും 
പരിപൂര്‍ണ്ണാത്മാനമദ്വയമവ്യയമേകം 

പരമം പരാപരം പ്രണതോസ്മൃഹം രാമം. 
വിധി മാധവശംബു രൂപഭേദേന ഗുണ- 
ത്രിതയവിരാജിതം കേവലം വിരാജന്തം 
ത്രിദശമുനിജനസ്തുതമവ്യക്തമജം 
ക്ഷിതജാമനോഹരം പ്രണതോസ്മ്ൃയഹം രാമം. 
മന്മഥശതകോടിസുന്ദരകളേബരം 


209 


അദ്ധ്യാത്മ രാമായണം 


ജന്മനാസാദിഹീനം ചിന്മയം ജഗന്മയം 

നിര്‍മ്മലം ധര്‍മ്മകര്‍മ്മാധാരമപ്യനാധാരം 
നിര്‍മ്മമമാത്മാരാമ പ്രണതോസ്മൃഹം രാമം. 
ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്‌ 
പത്രീന്ദ്രന്‍തന്നോടരുളിചെയ്തു മധുരമായ്‌ 
അസ്തു തേ ഭദ്രം ഗച്ഛ പദം മേ വിഷ്ണോ: പരം 
ഇസ്‌്തോത്രമെഴുതിയും പഠിപ്പിച്ചും കേട്ടുകൊണ്ടാല്‍ 
ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം 
പക്ഷീന്ദ്രാി! നിന്നെപ്പോലെ മല്‍പരായണനായാല്‍ 
ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്ഠ- 
നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്‌ 
ബ്രഹ്മപൂജിതമായ പദവും പ്രാപിച്ചതേ 
നിര്‍മ്മലരാമനാമം ചൊല്ലുന്ന ജനംപോലെ 


കബന്ധഗതി 


പിന്നെ ശ്രീരാമന്‍ സൂമിത്രാത്മജനോടുംകൂടി 
ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും 
അന്വേഷിച്ചോരോ ദിസി സീതയെക്കാണായ്കയാല്‍ 
സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ 
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌ വന്നു 
തൽല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ ചെയ്താന്‍ 
വക്ഷസി വദനവും യോജനബാഹുക്കളും 
ചക്ഷുരാദികളുമി, ല്ലെന്തൊരു സത്വമിദം? 
ലക്ഷ്മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം 
ഭക്ഷിക്കുമിപ്പോളിവന്‌ നമ്മെയെന്നറിഞ്ഞാലും 
പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം! 

വക്ഷസി വക്ത്രം കാലും തലയുമില്ലതാനും 
രക്ഷസുപിടിച്ചുടന്‍ ഭക്ഷിക്കുംമുമ്പേതന്നെ 

രക്ഷിക്കും പ്രകാരവും കണ്ടീല നിരൂപിച്ചാൽ 
തത്ഭൂജമദ്ധ്യസ്ഥന്മാരായിതു കുമാര! നാം 

കല്പിതം ധാതാവിനാലെന്തെന്നാലതു വരും 
രാഘവനേവം പറഞ്ഞീടിനോരനന്തര- 
മാകുലമകന്നൊരു ലക്ഷമണനുരചെയ്താന്‍ 


210 


അദ്ധ്യാത്മ രാമായണം 


പോരും വ്യാകലഭാവമെന്തിനി വിചാരിപ്പാ- 
നോരോരോ കരം ഛേദിക്കണം നാമിരുവരും 
തല്‍ക്ഷണം ഛേദിച്ചിതു ദക്ഷിണ ഭജം രാമന്‍ 
ലക്ഷ്മണന്‍ വാകമരം ഛേദിച്ചാനതുനേരം 
രക്ഷോവീരനുമതിവിസ്മയംപൂണ്ടു രാമ- 
ലക്ഷ്മണന്മാരെക്കണ്ടു ചോദിച്ചാന്‍ ഭയത്തോടെ 
മത്ഭുജങ്ങളെ ഛേദിച്ചീടുവാന്‍ ശക്തന്മാരാ- 
യിബ്ഭവനത്തിലാരുമുണ്ടായിലിതിന്‍കീഴില്‍ 
അത്ഭതാകാരന്മാരാം നിങ്ങളാരിരുവരും 
സല്‍പുരഷന്മാരെന്നു കല്പിച്ചീടുന്നേന്‍ ഞാനും 
ഘോരകാനനപ്പദേശത്തിങ്കല്‍ വരുവാനും 
കാരണമെന്തു നിങ്ങള്‌ സത്യം ചൊല്ലുകവേണം. 
ഇത്തരം കബന്ധവാക്യങ്ങള്‍ കേട്ടൊരു പുരു- 
ഷോത്തമന്‍ ചോദിച്ചുടനുത്തരമരുള്‍ ചെയ്തു: 
കേട്ടാലും ധശരഥനാമയോദ്ധ്യാധിപതി- 
ജ്യേഷ്ഠനന്ദനനഹം രാമനെന്നല്ലോ നാമം. 
സോദരനിവന്‍ മമ ലക്ഷ്മണനെന്നു നാമം. 
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി. 
പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി- 
മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍ 
കാനനം തോറും ഞങ്ങള്‍ തിരിഞ്ഞുനടക്കുമ്പോള്‍ 
കാണായി നിന്നെയതിഭീഷണവേഷത്തൊടും 
പാണികള്‍കൊണ്ടു തവവേഷ്ടിതന്മാരാകയാല്‍ 
പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും 
ആരെടോ വികൃതരൂപം ധരിച്ചോരു ഭവാന്‌? 
നേരോടേ പറകെന്നു രാഘവന്‍ ചോദിച്ചപ്പോള്‍ 
സന്തുഷ്ടാത്മനാ പറഞ്ഞിീടിനാന്‍ കബന്ധനും: 
നിന്തിരുവടി തന്നെ ശ്രീരാമദേവനെങ്കില്‍ 
ധന്യനായ്‌ വന്നേനഹം, നിന്തിരുവടിതന്നെ 
മുന്നിലാമ്മാറു കാണായ്‌ വന്നൊരു നിമിത്തമായ്‌ 
ദിവ്യനായിരിപ്പൊരു ഗന്ധര്‍വ്വനഹം രൂപ- 
യൌവനദര്‍പ്പിതനായ്‌ സഞ്ചരിച്ചീടും കാലം 
സുന്ദരീജനമനോധൈയര്യവും ഹരിച്ചതി- 
സുന്ദരരനായൊരു ഞാന്‍ ക്രീഡിച്ചു നടക്കുമ്പോള്‍ 


211 


അദ്ധ്യാത്മ രാമായണം 


അഷ്ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു 
രുഷ്ടനായ്‌ മഹാമുനി ശാപവും നല കീടിനാന്‍ 
ദുഷ്ടനയുളെളാരു നീ രാക്ഷസനായ്‌ പോകെന്നാല്‍ 
തുഷ്ടനായ്്‌പ്പിന്നെശാപാനുഗ്രഹം നല്‍കീടിനാന്‍ 
സാക്ഷാല്‍ ശ്രീനാരായണന്‍ തന്തിരുവടി തന്നെ 
മോകഷദന്‍ ദശരഥപൂത്രനായ്‌ ത്രേതായുഗേ 
വന്നവതരിച്ചു നിന്‍ ബാഹുക്കളറുക്കുന്നാള്‍ 
വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടാ! 
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാന്‍ 
താപേന നടന്നീടും കാലമങ്ങൊരു ദിനം 
ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ 
ശതകോടിയാല്‍ തലയറുത്തു ശതമഖന്‍ 
വജ്മേറ്റിടും മമ വന്നീല മരണമ- 
തബ്ജസംഭവന്‍ മ്മ തന്നൊരു വരത്തിനാല്‍. 
വദ്ധ്യനല്ലായ്കമൂലം വൃത്തിക്കു മഹേന്ദ്രനു- 
മുത്തമാംഗത്തെ മമ കക്ഷിയിലാക്കീടിനാന്‍. 
വക്തപ്രാദങ്ങള്‍ മമ കക്ഷിയിലായശേഷം 
ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്‌ 
വര്‍ത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ 
സത്വസഞ്ചയം മമ ഹസ്തമദദ്ധ്യസ്ഥമായാല്‍ 
വക്ത്രേണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു- 
മുത്തമോത്തമ! രഘുനായക! ദയാനിധേ! 
വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍ 
പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവേ ചൊല്ലീടുവാന്‍. 
മേദിനികഴിച്ചതിലിന്ധനങ്ങളുമിട്ടു 
വീതിഹോത്രനെ ജ്വലിപ്പിച്ചിതസയമിത്രിയും 
തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം 
തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്ക്കാണായി 
ദിവ്യവിഗ്രഹത്തോടുംമന്മഥസമാനനായ്‌ 
സര്‍വ്വഭൂഷണപരിഭ്രൂഷിതനായന്നേരം 
രാമദേവനെ പ്രദക്ഷിണവും ചെയ്തു ഭക്ത്യാ 
ഭൂമിയില്‍ സാഷ്ടാംഗമായ്‌ വീണുടന്‍ നമസ്കാരം 
മൂന്നുരു ചെയ്തുകൂപ്പിതൊഴുതുനിന്നു പിന്നെ 
മാന്യനാംഗന്ധര്‍വ്വനുമാനന്ദവിവശനായ്‌ 


212 


അദ്ധ്യാത്മ രാമായണം 


കോള്‍മയിര്‍ക്കൊണ്ടു ഗദ്ഗദാക്ഷരവാണികളാം 
കോമളപദങ്ങളാല്‍ സ്തുതിച്ചതുടങ്ങിനാന്‍: 


കബന്ധസ്തുതി 


നിന്തിരുവടിയുടെ തത്വമിതൊരുവര്‍ക്കും 
ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും 
നിന്തിരുവടി തന്നെ സ്തുതിപ്പാന്‍തോന്നീടുന്നു 
സന്തതമന്ധത്വംകൊണ്ടെന്തൊരു മഹാമോഹം 
അന്തവുമാദിയുമില്ലാതൊരു പരബ്രഹ്മം 
അന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കണം 
അന്ധകാരങ്ങളകന്നാനന്ദമുദിക്കണം 
ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളണം. 
അവ്യക്തമതിസൂക്ഷ്മമായോരു ഭവദ്ദൂപം 
സുവ്യക്തഭാവേനദേഹദ്വയവിലക്ഷണം 
ദൃശ്ൂപമേക, മന്യത്സകലം ദൃശ്യം ജഡം 
ദുര്‍ഗ്രാഹ്യമനാത്മകമാകയാജ്ഞാനികള്‍ 
എങ്ങനെയറിയുന്നു മാനസവൃതിരിക്തം 
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്മനന്ദം 
ബുദ്ധ്യാത്മാഭാസങ്ങള്‍ക്കുളൈളക്യമായതു ജീവന്‍ 
ബുദ്ധ്യാദി സാക്ഷിഭൂതം ബ്രഹ്മമെന്നതു നൂനം 
നിര്‍വ്വികാര ബ്രഹ്മണി നിഖിലാത്മനി നിത്യേ 
നിര്‍വ്വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍ 
ആരോപിക്കപ്പെട്ടതൊരു തൈജസംസൂക്ഷ്മദേഹം 
ഹൈരണ്യമതു വിരാട്‌ പുരുഷനതിസ്ഥൂലം 
ഭാവനാവിഷയമായൊന്നതു യോഗിന്ദ്രാണാം 
കേവലം തത്ര കാണായീടുന്നു ജഗത്തെല്ലാം 
ഭൂുതമായതും ഭവ്യമായതും ഭവിഷ്യത്തും 

ഹേതുനാ മഹത്തത്ത്വാദ്യാവൃതസ്വഥുലദേഹേ 
ബ്രഹ്മാണ്ഡകോശേ വിരാട്‌ പുരുഷേ കാണാകുന്നു 
സന്മയമെന്നപോലെ ലോകങ്ങള്‍ പതിന്നാലും 
തുംഗനാം വിരാട്‌ പുമാനാകിയ ഭഗവാന്‍ത- 
ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം. 


213 


അദ്ധ്യാത്മ രാമായണം 


പാതാളം പാദമൂലം പാര്‍ഷ്ണികള്‍ മഹാതലം 
നാഥ! തേ ഗുല്‍ഫം രസാതലവും തലാതലം 
ചാരുജാനുക്കളല്ലോ സുതലം രഘുപതേ 
രരുകാണ്ഡങ്ങള്‍ തവ വിതലമതലവും 
ജഘനം മഹീതലം നാഭി തേ നഭസ്ഥലം 
രഘുനാഥോരസ്ഥലമായതു സുരലോകം 
കണ്ഠദേശം തേ മഹര്‍ല്ലോകമെന്നറിയേണം 
തുണ്ഡമായതു ജനലോകമെന്നതുനൂനം 
ശംഖദേശം തേ തപോലോകമങ്ങതിന്‍മീതേ 
പങ്കജയോനീവാ,മാകിയ സത്യലോകം 
ഉത്തമാംഗം തേ പുരുഷോത്തമ! ജഗല്‍പ്രഭോ! 
സത്താമാത്രക! മേഘജാലങ്ങള്‍ കേശങ്ങളും 
ശക്രാദി ലോകപാലന്മാരെല്ലാം ഭൂജങ്ങള്‍ തേ 
ദിക്കുകള്‍ കര്‍ണ്ണങ്ങളുമശ്വികള്‍ നാസികയും 
വക്തഗ്രായതു വഹ്നി നേത്രമാദിത്യന്‍ തന്നെ 
ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ 
ഭൂഭംഗമല്ലോ കാലം ബുദ്ധിവാക്പതിയല്ലോ 
കോപകാരണമഹങ്കാരമായതു രുദ്ദന്‍. 
വാക്കെല്ലാം ഛന്ദസ്സുകള്‍ ദംഷ്ടകള്‍ യമനല്ലോ 
നക്ഷത്രപംക്തിയെല്ലാം ദ്വിജപംക്തികളല്ലോ. 
ഹാസമായതു മോഹകാരിണി മഹാമായ 
വാസനാസ്ൃഷ്ടിസ്തവാപാംഗമോക്ഷണമല്ലോ 
ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്ഠഭാഗം 
ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളല്ലോ 
സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളല്ലോ 
സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ 
നദികളെല്ലാം തവനാഡികളാകുന്നതും 
പൃഥിവീകരങ്ങള്‍പോലസ്ഥികളാകുന്നതും 
വൃക്ഷാദഷധങ്ങള്‍ തേ രോമങ്ങളാകുന്നതും 
ത്രൃക്ഷനാം ദേവന്‍തന്നെ ഹൃദയമാകുന്നതും 
വൃഷ്ടിയായതും തവ രേതസ്സെന്നറിയണം 
പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി 
സ്ഥൂലമായുളള വിരാട്‌ പുരുഷരൂപം തവ 
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി. 


214 


അദ്ധ്യാത്മ രാമായണം 


നിന്തിരുവടിയൊഴിഞ്ഞില്ല കാഞ്ചനവസ്തു 
സന്തതമീദൃഗ്രൂപം ചിന്തിച്ചവണങ്ങുന്നേന്‍ 
ഇക്കാലമിതില്‍ക്കാളും മുഖ്യമായിരിപ്പോന്നി- 
തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം. 
താപസവേഷം ധരാവല്ലഭം ശാന്താകാരം 
ചാപേഷുകരം ജടാവല്‍ക്കലവിഭൂഷണം 
കാനനേ വിചിന്വന്തം ജാനകീം സലക്ഷ്മണം 
മാനവശ്രേഷ്ഠം മനോജ്ഞം മനോഭവസമം 
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേന്‍ 
ഭാനുവംശോല്‍ഭൂതനാം ഭഗവന്‍! നമോനമ: 
സര്‍വ്വജ്ഞന്‍ മഹേശ്വരനീശ്വരന്‍ മഹാദേവന്‍ 
ശര്‍വ്വനവ്യയന്‍ പരമേശ്വരിയോടുകൂടി 
നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം 
സന്തതമിരുന്നരുളീടുന്നു മുക്ത്യര്‍ത്ഥമായ്‌ 
തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങള്‍ക്ക്‌ 
തത്വബോധാര്‍ത്ഥം നിത്യം താരകബ്രഹ്മവാക്യം 
രാമരാമേതി കനിഞ്ഞുപദേശവും നല്‍കി- 
സ്പോമനാം നാഥന്‍ വസിച്ചീടുന്നു സദാകാലം. 
പരമാത്മാവു പരബ്രഹ്മം നിന്തിരുവടി 
പരമേശ്വരനായതറിഞ്ഞു വഴിപോലെ 
മുഡ്ദന്‍മാര്‍ ഭവത്തത്ത്വമെങ്ങനെയറിയുന്നു 
മൂടിപ്പോകയാല്‍ മഹാമായാമോഹാന്ധകാരേ? 
രാമഭദ്രായ പരമാത്മനേ നമോ നമ: 

രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമ: 
പാഹിമാം ജഗന്നാഥ! പരമാനന്ദരൂപ! 

പാഹി സനമിത്രിസേവ്യ! പാഹിമാം ദയാനിധേ! 
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ- 
യ്കംബുജവിലോചന സന്തതം നമസ്‌കാരം. 
ഇത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വ്വനോ- 
ടുത്തമപുരുഷനാം ദേവനുമരുള്‍ ചെയ്തു 
സന്തുഷ്ടനായേന്‍ തവ സ്തുത്യാ നിശ്വലഭക്ത്യാ 
ഗന്ധര്‍വ്വ ശ്രേഷ്ഠ! ഭവാന്‍ മല്‍പദം പ്രാപിച്ചാലും 
സ്ഥാനം മേ സനാതനം യോഗിന്ദ്രഗമ്യം പര- 
മാനന്ദം പ്രാപിക്ക നീ മല്‍പ്രസാദത്താലെടോ! 


215 


അദ്ധ്യാത്മ രാമായണം 


അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പന്‍ ഞാ- 
നിസ്‌്തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങള്‍ക്കും 
മുക്തി സംഭവിച്ചീടുമില്ല സംശയമേതും; 

ഭക്തനാം നിനക്കധ:പതനമിനി വരാ. 

ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധര്‍വ്വശ്രേഷ്ഠന്‍ 
മംഗലം വരുവാനായ്ത്തൊഴുതു ചൊല്ലീടിനാന്‍ 
മുമ്പിലമ്മാറു കാണാം മതംഗാശ്രമം തത്ര 
സമ്പ്രതി വസിക്കുന്നു ശബരീ തപസ്വിനി 
ത്വൽപാദാംബൂജഭക്തികൊണ്ടേറ്റം പവിത്രയാ- 
യെപ്പോഴും ഭവാനെയും ധ്യാനിച്ചു വിമുക്തനായ്‌ 
അവളെച്ചെന്നു കണ്ടാല്‍ വൃത്താന്തം ചൊലമവ- 
ളവനീസൂതതന്നെ ലഭിക്കും നിങ്ങള്‍ക്കെന്നാല്‍ 


ശബര്യാശ്രമപ്രവേശം 


ഗന്ധര്‍വ്വനേവം ചൊല്ലി മറഞ്ഞോരനന്തരം 
സന്തുഷ്ടന്മാരായൊരു രാമലക്ഷ്മണന്‍മാരും 
ഘോരമാം വനത്തുടേ മന്ദം മന്ദം പോയ്‌ ചെന്നു 
ചാരുതചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‌. 
സംഭൂമത്തോടും പ്രതയത്ഥായ താപസി ഭക്ത്യാ 
സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കല്‍ 
സന്തോഷപൂര്‍ണ്ണാശ്രുനേത്രങ്ങളോടവളുമാ- 
നന്ദമുല്‍ക്കൊണ്ടുപാദ്യാര്‍ഗ്ഘ്യാസനാദികളാലേ 
പൂജിച്ചതല്‍പാദതീര്‍ത്ഥാഭിഷേകവും ചെയ്തു 
ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍ 
പൂജയും പരിഗ്രഹിച്ചാനന്ദിരുന്നിതു 
രാജീവനേത്രന്മാരാം രാജനന്ദനന്മാരും 
അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍ 
ധന്യയായ്‌ വന്നേനഹമിന്നു പുണ്യാതിരേകാല്‍ 
എന്നുടെ ഗുരുഭൂതന്മാരായ മുനിജനം 
നിന്നെയുംപൂജിച്ചനേകായിരത്താണ്ടു വാണാര്‍ 
അന്നു ഞാനവരേയും ശുശ്രുഷിച്ചിരുന്നിതു 
പിന്നെപ്പോയ്‌ ബ്രഹ്മപദം പ്രാപിച്ചാരവര്‍കളും. 
എന്നോടു ചൊന്നാരവരേതുമേ ഖചേദിയാതെ 


216 


അദ്ധ്യാത്മ രാമായണം 


ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം. 
പന്നഗശായി പരന്‍പുരുഷന്‍ പരമാത്മാ 
വന്നവതരിച്ചിതു രാക്ഷസവധാര്‍ത്ഥമായ്‌. 
നമ്മെയും ധര്‍മ്മത്തെയും രക്ഷിച്ചുകൊള്‍വാനിപ്പോള്‍ 
നിര്‍മ്മലന്‍ ചിത്രകൂടത്തിങ്കല്‍ വന്നിരിക്കുന്നു. 
വന്നീടുമിവിടേക്കു രാഘവനെന്നാലവന്‍- 
തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ. 
വന്നീടുമെന്നാല്‍ മോക്ഷം നിനക്കുമെന്നു നൂനം 
വന്നിതവ്വണ്ണം ഗുരുഭാഷിത്വം സത്യമല്ലോ. 
നിന്തിരുവടിയുടെ വരവും പാര്‍ത്തുപാര്‍ത്തു 
നിന്തിരുവടിയെയും ധ്യാനിച്ചു വസിച്ചു ഞാന്‌. 
ശ്രീപാദം കണ്ടുകൊള്‍വാന്‍ മല്‍ഗൃരുഭൂതന്മാരാം 
താപസന്മാര്‍ക്കുപോലും യോഗം വന്നീലയല്ലോ. 
ജ്ഞാനമില്ലാതെ ഹീനജാതിയിലുള്ള മൂഡ 
ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ. 
വാങ്മനോവിഷയമല്ലാതൊരു ഭവദ്ദൂപം 
കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം. 
തൃക്കഴലിണ കൂപ്പി സ്തുതിചുകൊള്‍വാനുമി- 
ങ്ൂള്‍ക്കമലത്തിലറിയപ്പോക, ദയാനിധേ! 
രാഘവനതുകേട്ടു ശബരിയോടു ചൊന്നാ- 
നാകലം കൂടാതെ ഞാന്‍ പറയുന്നതു കേള്‍ നീ. 
പുരുഷസ്ത്രീജാതിനാമാശ്രമാദികളല്ല 

കാരണം മമ ഭജനത്തിനു ജഗത്രയേ. 
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും 
മുക്തിവന്നീടുവാനുമില്ല മറ്റേതുമൊന്നും. 
തീര്‍ത്ഥസ്‌നാനാദി തപോദാനവേദാദ്ധ്യയന- 
ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍ 
ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല- 
യെന്നെ മത്ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും, 
ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്ലീടുവ- 
നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്‌. 
മുഖ്യസാധനമല്ലോ സജ്ജനസംഗം, പിന്നെ 
മല്‍ക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും 
മല്‍ഗുണേരണം പിന്നെ മദ്വചോവ്യാഖ്യാതൃത്വം 


217 


അദ്ധ്യാത്മ രാമായണം 


മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും 
പുണൃശീലത്വം യമനിയമാദികളോടു- 

മെന്നെ മുട്ടാതെ പൂജിക്കെന്നുള്ളതാറാമതും, 
മന്മന്ത്രോപാസകത്വമേഴാമ, തെട്ടാമതും 
മംഗലശീലേ! കേട്ടു ധരിച്ചുകൊള്ളേണം നീ. 
സര്‍വ്വഭൂതങ്ങളിലും മന്മതിയുണ്ടാകയും 

സര്‍വ്വദാ മത്ഭക്തന്മാരില്‍ പരമാസ്തിക്യവും 
സര്‍വ്വബാഹ്യാര്‍ത്ഥങ്ങളില്‍വൈരാഗ്യം ഭവിക്കയും 
സര്‍വ്വലോകാത്മാ ഞാനെന്നെപ്പോഴുമുറയ്ക്കയും, 
മത്തത്ത്വവിചാരം കേളൊമ്പതാമതു ഭദ്രേ! 
ചിത്തശുദ്ധിക്കു മൂലമാദിസാധനം നൂനം 
ഉക്തമായിതു ഭക്തിസാധനം നവവിധ- 

മുത്തമേ! ഭക്തി നിത്യമാര്‍ക്കുള്ള വിചാരിച്ചാല്‍? 
തിര്യഗ്യോനിജങ്ങള്‍ക്കെന്നാകിലും മൂഡ്ന്മാരാം 
നാരികള്‍ക്കെന്നാകിലും പൂരുഷനെന്നാകിലും 
പ്രേമേലഷണയായ ഭക്തി സംഭവിക്കുമ്പോള്‍ 
വാമലോചനേ! മമ തത്ത്വാനുഭൂതിയുണ്ടാം. 
തത്ത്വാനുഭവസിദ്ധനായാലല്‍്‌ മുക്തിയും വരും 

തത്ര ജന്മനി മര്‍ത്ത്യന്നുത്തമതപോധനേ! 
ജാനകീമാര്‍ഗ്ഗമറിഞ്ഞീടില്‍ നീ പറയണം 

കേന വാ നീതാ സീതാ മല്‍പ്രിയാ മനോഹരി? 
രാഘവവാക്യമേവംകേട്ടൊരു ശബരിയു- 
മാകുലമകല്മാറാദരാലുരചെയ്താള്‍: 
സര്‍വ്വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി 
സര്‍വ്വജ്ഞനെന്നാകിലും ലോകാനുസരണാര്‍ത്ഥം 
ചോദിച്ച മൂലം പറഞ്ഞീടുവന്‍ സീതാദേവി 
ചേദിച്ചു ലങ്കാപുരിതന്നില്‍ വാഴുന്നു നൂനം. 
കൊണ്ടുപോയതു ദശകണ്ഠനെന്നറിഞ്ഞാലും 
കണ്ടിതു ദിവൃദ്ൃശ്യാതണ്ടലര്‍മകളെ ഞാന്‍. 
മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാല്‍ 
പമ്പയാം സരസ്സിനെക്കാണാം, തല്‍പുരോഭാഗേ 
പശ്യ പര്‍വ്വതവരമൃശ്യമൂകാഖ്യം, തത്ര 
വിശ്വസിിച്ചിരിക്കുന്നു സുഗ്രീവന്‍ കപിശ്രേഷ്ഠന്‍ 
നാലു മന്ത്രികളോടും കൂടെ മാര്‍ത്താണ്ഡാത്മജന്‍ 


218 


അദ്ധ്യാത്മ രാമായണം 


ബാലിയെപ്പേടിച്ചു സങ്കേതമായനുദിനം; 
ബാലിക്കു മുനിശാപം പേടിച്ചു ചെന്നുകൂടാ; 
പാലനം ചെയ്ക ഭവാനവനെ വഴിപോലെ 
സഖ്യവും ചെയ്തുകൊള്‍ക സുഗ്രീവന്‍തന്നോടെന്നാല്‍ 
ദുഃഖങ്ങളെല്ലാം തീര്‍ന്നു കാര്യവും സാധിച്ചീടും 
എങ്കില്‍ ഞാനഗ്നിപ്രവേശം ഭവല്‍പാദ- 
പങ്കജത്തോടു ചേര്‍ന്നുകൊള്ളവാന്‍ തുടങ്ങുന്നു. 
പാർക്കേണം മഹൂര്‍ത്തമാത്രം ഭവാനത്രൈവ മേ 
തീര്‍ക്കേണം മായാകൃതബന്ധനം ദയാനിധേ! 
ഭക്തിപൂണ്ടിത്ഥമുക്ത്വാ ദേഹത്യാഗവും ചെയ്തു 
മുക്തിയുംസിദ്ധിച്ചിതു ശബരിക്കതുകാലം. 
ഭക്തവത്സലന്‍ പ്രസാദക്കിലിന്നവര്‍ക്കെന്നി- 
ല്ലെത്തീടും മുക്തി നീചജാതികള്‍ക്കെന്നാകിലും. 
പുഷ്കരനേത്രന്‍ പ്രസാദിക്കിലോ ജന്തുക്കള്‍ക്കു 
ദുഷ്കരമായിട്ടൊന്നുമില്ലെന്നു ധരിക്കണം. 
ശ്രീരാമഭക്തിതന്നെ മുക്തിയെസ്സിദ്ധിപ്പിക്കും 
ശ്രീരാമപാദാംഭോജം സേവിച്ചുകൊള്‍ക നിത്യം 
ഓരോരോ മന്ത്രതന്ത്രധ്യാനകര്‍മ്മാദികളും 
ദുരെസ്സന്ത്യജിച്ചു തന്‍ ഗുരുനാഥോപദേശാല്‍ 
ശ്രീരാമചന്ദ്രന്‍തന്നെ ധ്യാനിച്ചുകൊള്‍ക നിത്യം 
ശ്രീരാമമന്ത്രം ജപിച്ചീടുക സദാകാലം. 
ശ്രീരാമചന്ദ്രകഥകേള്‍ക്കയും ചൊല്ലുകയും 
ശ്രീരാമഭക്തന്മാരെപ്പുജിച്ചുകൊള്ളുകയും. 
ശ്രീരാമമയം ജഗത്സര്‍വ്വമെന്നുറയ്ക്കുമ്പോള്‍ 
ശ്രീരാമചന്ദ്രന്‍തന്നോടൈക്യവും പ്രാപിച്ചീടാം. 
രാമരാമേതി ജപിച്ചീടുക സദാകാലം 

ഭാമനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ! 


ഇത്ഥമീശ്വരന്‍ പരമേശ്വരിയോടു രാമ- 
ഭദ്രവ്ൃത്താന്തമരുള്‍ചെയ്തതു കേട്ടനേരം 
ഭക്തികൊണ്ടേറ്റം പരവശയായ്‌ ശ്രീരാമങ്കല്‍ 
ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും. 


219 


അദ്ധ്യാത്മ രാമായണം 


പൈങ്കിളിപ്പൈതല്‍താനും പരമാനന്ദംപൂണ്ടു 
ശങ്കര! ജയിച്ചരുളെന്നിരുന്നരുളിയാള്‍. 


ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ 
ആരണ്യകാണ്ഡം സമാപ്തം 


220 


അദ്ധ്യാത്മ രാമായണം 


കിഷ്ഠിന്ധാകാണ്ഡം 


ഹരിശ്രീ ഗണപതയേ നമ: 
അവിഘ്പമസ്തു 


ഹനുമല്‍സംഗമം 


ശാരികപ്പൈതലേ! ചാരുശീലേ വരി- 
കാരോമലേ! കഥാശേഷവും ചൊല്ലു നീ. 
ചൊല്ലുവനെങ്കിലനംഗാരി ശങ്കരന്‍ 
വല്ലഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍ 
കല്യാണശീലന്‍ ദശരഥസൂനു - 
സല്യാതനയനവരജന്‍ തന്നൊടും 
പമ്പാസരസ്തടം ലോകമനോഹരം 
സംപ്രാപ്യ വിസ്മയം പൂണ്ടരുളീടിനാന്‍ :- 


ക്രോശമാത്രം വിശാലം വിശദാമൃതം 
ക്നലേശവിനാശനം ജന്തുപൂര്‍ണ്ണസ്ഥലം 
ഉല്‍ഫുല്ലപത്മകല്‍ഹാരകുമുദനീ- 
ലോല്പലമണ്ഡിതം ഹംസകാരണ്ഡവ 
ഷടപദകോകിലകുക്കുടകോയഷ്ടി 
സര്‍പ്പസിംഹവ്യാ%ഘസൂകരസേവിതം 
വുഷ്പലതാപരിവേഷ്ടിത പാദപ 
സല്‍ഫലസേവിതം സന്തുഷ്ടജന്തുകം 
കണ്ടു കുരൂഹലംപൂണ്ടു തണ്ണീര്‍ കുടി- 
ച്ചിണ്ടലും തീര്‍ത്തു മന്ദം നടന്നീടിനാര്‍. 
കാലേ വസന്തേ സൂശീതളേ ഭൂതലേ 
ഭലോകപാലബാലന്മാരിരുവരും 
ളൃശ്യമൂകാദ്രീ പാര്‍ശ്വസ്ഥലേ സന്തതം 
നിശ്വാസമുള്‍കൊണ്ടു വിപ്രലാപത്തോടും 
സീതാവിരഹം പൊറാഞ്ഞു കരകയും 
ചൂതായുധാര്‍ത്തി മുഴുത്തു പറകയും 
ആധികലര്‍ന്നു നടന്നടുക്കും വിധ 


221 


അദ്ധ്യാത്മ രാമായണം 


ഭീതനായ്‌ വന്നു ദിനകരപുത്രനും 
സത്വരം മന്ത്രികളോടും കുതിച്ചുപാ- 
ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാന്‍. 
മാരുതിയോടു ഭയേന ചൊല്ലീടിനാ- 
നാരീവരുന്നതിരുവര്‍ സന്നദ്ധരായ്‌ 
നേരേ ധരിച്ചു വരിക നീ വേഗേന 
ധീരന്മാരെത്രയുമെന്നുതോന്നും കണ്ടാല്‍. 


അഗ്രജന്‍ ചൊല്ലയാലെന്നെബ്ബലാലിന്നു 
നിഗ്രഹിപ്പാനായ്‌ വരുന്നവരല്ലല്ലീ? 
വിക്രമമുള്ളവരെത്രയും തേജസാ 
ദിക്കുകളൊക്കെ വിളങ്ങുന്നു കാണ്‍ക നീ. 
താപസവേഷം ധരിച്ചിരിക്കുന്നിതു 
ചാപബാണാദി ശസ്ത്രങ്ങളുണ്ടല്ലോ 
നീയൊരു വിപ്രവേഷം പൂണ്ടവരോടു 
വായുസുത! ചെന്നു ചോദിച്ചറിയണം. 
വക്ത്നരേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍ 
ചിത്തമെന്തെന്നറിഞ്ഞാല്‍ വിരവില്‍ നീ 
ഹസ്തങ്ങള്‍കൊണ്ടറിയിച്ചീടു നമ്മുടെ 
ശത്രുക്കളെങ്കിലതല്ലെങ്കില്‍ നിന്നുടെ 
വക്ത്രനേത്രാലാഭാവങ്ങള്‍ കൊണ്ടവര്‍ 
ചിത്തമെന്തന്നതറിഞ്ഞാല്‍ വിരവില്‍ നീ 
ഹസ്തങ്ങള്‍കൊണ്ടറിച്ചീടു നമ്മുടെ 
ശത്രുക്കളെങ്കിലതല്ലെങ്കില്‍ നിന്നുടെ 
വക്ത്രപ്രസാദമന്ദസ്‌ മേരസംജ്ഞയാ 
മിത്രമെന്നുളളതുമെന്നോടു ചൊല്ലണം. 
കര്‍മ്മസാക്ഷീസുതന്‍ വാക്കുകള്‍കേട്ടവന്‍ 
ബ്രാഹ്മചാരീവേഷ്മാലംബ്യ സാദരം 
അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ- 
നഞ്ജനാപുത്രനും ഭര്‍ത്തൃപാദാംബൂജം. 
കഞ്ജരന്മാരെത്തൊഴുതു വിനീതമായ്‌ 
അംഗജന്‍തന്നെജ്ജയിച്ചൊരു കാന്തിപൂ- 
ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും 
ആരെന്നറികയിലാഗ്രഹമുണ്ടതു 


222 


അദ്ധ്യാത്മ രാമായണം 


നേരേപറയണമെന്നോടു സാദരം 
ദിക്കുകളാത്മഭമാസൈവ ശോഭിപ്പിക്കു- 
മര്‍ക്കനിശാകരന്മാരെന്നു തോന്നുന്നു 
ത്രൈലോക്യകര്‍ത്തൃഭൂതന്മാര്‍ ഭവാന്മാരെ- 
ന്നാലോക്യ ചേതസീ ഭാതി സദൈവ മേ 
വിശ്വൈകവീരന്മാരായ യുവാക്കളാ 
മശ്വീനീദേവകളോ മറ്റതെന്നിയേ 
വിശ്വൈകകാരണ ഭൂതന്മാരിയൊരു 
വിശ്വരൂപന്മാരാമീശ്വരന്മാര്‍ നിങ്ങള്‍ 
നൂനം പ്രധാനപൂരുഷന്മാര്‍ മായയാ 
മാനുശാകാരേണ സഞ്ചരിക്കുന്നിതു 
ലീലയാഭൂഭാരനാശനാര്‍ത്ഥം പരി- 
പാലനത്തിന്നു ഭക്താനാം മഹീതലേ 
വന്നു രാജന്യവേഷേണ പിറന്നൊരു 
പുണ്യപുരുഷന്മാര്‍ പൂര്‍ണ്ണഗുണവാന്മാര്‍ 
കര്‍ത്തു ജഗല്‍സ്ഥിതിസംഹാരസർഗ്ഗങ്ങ- 
ഭൂദ്യത ലീലയാ നിത്യസ്വതന്ത്രന്മാര്‍ 
മുക്തിനല്‍കും നരനാരായണന്മാരെ- 
ന്നുള്‍ത്താരിലിന്നു തോന്നുന്നു നിരന്തരം 
ഇത്ഥം പറഞ്ഞു തൊഴുതു നിന്നീടുന്ന 
ഭക്തനെക്കണ്ടു പറഞ്ഞു രഘുത്തമന്‍:- 


പശ്യ സഖേ! വടുരൂപിണം ലക്ഷ്മണ! 
നിശ്മേഷസബ്ദശാസ്ത്രമനേന ശ്രുതം 
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കല്‍ 
നല്ലവൈയാകരണന്‍ വടു നിര്‍ണ്ണയം 
മാനവവീരനുമപ്പോളരുള്‍ചെയ്തു 
വാനരശ്രേഷ്ഠനെ നോക്കി ലഘുതരം :- 
രാമനെന്നെന്നുടെ നാമം ദശരഥ- 
ഭൂമിപാലേന്ദ്രതനയനിവന്‍ മമ 
സോദരനാകിയ ലക്ഷ്മണന്‍ കേള്‍ക്ക നീ 
ജാതമോദം പരമാര്‍ത്ഥം മഹാമതേ! 
ജാനകിയാകിയ സീതയെന്നുണ്ടൊരു 
മാനിനിയെന്നുടെ ഭാമിനി കൂടവേ 


223 


അദ്ധ്യാത്മ രാമായണം 


താതനിയോഗേന കാനന സീമനി 
യാതന്മാരായിത്തപസ്സു ചെയ്തീടുവാന്‍ 
ദണ്ഡകാരണ്യേ വസിക്കുന്ന നാളതി- 
ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍ 
ജാനകീ ദേവിയെക്കട്ടുകൊണ്ടീടിനാന്‍ 
കാനനേ ഞങ്ങള്‍ തിരിഞ്ഞു നടക്കുന്നു. 
കണ്ടീലവളെയൊരേടത്തുമിന്നിഹ 
കണ്ടുകിട്ടി നിന്നെ നീയാരോടോ സഖേ? 
ചൊല്ലീടുകെന്നതു കേട്ടൊരു മാരുതി 
ചൊല്ലിനാൻ കൂപ്പിത്തൊഴുതു കുൂഹലാല്‍:- 


സൂഗ്രീവനാകിയ വാനരേന്ദ്രന്‍ പര്‍വ്വ- 
താഗ്രേ വസിക്കുന്നിതത്ര രഘുപതേ! 
മന്തികളായ്‌ ഞങ്ങള്‍ നാലുവേരുണ്ടല്ലോ 
സന്തതം കൂടെപ്പിരിയാതെ വാഴുന്നു. 
അഗ്രജനാകിയ ബാലി കപീശ്വര- 
നഗ്രനാട്ടിക്കളഞ്ഞീടിനാന്‍ തമ്പിയെ 
സൂഗ്രീവനുള്ള പരിഗ്രഹം തന്നെയു- 
മഗ്രജന്‍തന്നെ പരിഗ്രഹിച്ചീടിനാന്‍ 
ലൃശ്യമൂകാചലം സങ്കേതമായ്വന്നു 
വിശ്വാസമോടിരിക്കുന്നിതര്‍ക്കാത്മജന്‍ 
ഞാനവന്‍ തന്നുടെ ഭുത്യാനായുള്ളൊരു 
വാനരന്‍ വായുതനയന്‍ മഹാമതേ! 
നാമധേയം ഹനുമാനഞ്ജനാത്മജ- 
നാമയം തീര്‍ത്തു രക്ഷിച്ചുകൊളഭ്ളേണമേ. 
സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കില്‍ 
നിഗ്രഹിക്കാമിരുവര്‍ക്കുമരികളെ 
വേലചെയ്യാമതിനാവോളമാശു ഞാ- 
നാലംബനം മറ്റെനിക്കില്ല ദൈവമേ! 
ഇത്ഥം തിരുമനസ്സെങ്കിലെഴുന്നള്ളു 
കള്‍ത്താപമെല്ലാമകലും ദയാനിധേ! 
എന്നുണര്‍ത്തിച്ചു നിജാകൃതി കൈക്കൊണ്ടു 
നിന്നു തിരുമുമ്പിലാമ്മാറു മാരുതി. 
പോക മമ സ്കന്ധമേറീടുവിന്‍ നിങ്ങ- 


224 


അദ്ധ്യാത്മ രാമായണം 


ളാകലഭാവമകലെക്കളഞ്ഞാലും. 
അപ്പോള്‍ ശബരിതന്‍ വാക്കുകളോര്‍ത്തുക- 
ണ്ടല്പലനേത്രനനുവാദവും ചെയ്തു. 


സുഗ്രീവസഖ്യം 


ശ്രീരാമലക്ഷ്മണന്മാരെക്കഴുത്തിലാ- 
മ്മാറങ്ങെടുത്തു നടന്നിതു മാരുതി 
സൂഗ്രീവസന്നിധന കൊണ്ടുചെന്നീടിനാന്‍ 
വ്യഗ്രം കളക നീ ഭാസ്‌കരനന്ദന! 
ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും 
ഭാസ്ക്കരവംശസമുല്‍ഭവന്മാരായ 

രാമനും ലക്ഷ്മണനാകുമനുജനം 
കാമദാരാര്‍ത്ഥമിവിടേയ്ക്കെഴുന്നള്ളി. 
സുഗ്രീവനോടിവണ്ണം പറഞ്ഞദ്ദീശ്വ- 
രാഗ്രേ മഹാതരുച്ഛായാതലേ തദാ 
വിശൈ്്വൈകനായകന്മാരാം കുമാരന്മാർ 
വിശ്രാന്തചേതസാ നിന്നരുളീടിനാര്‍. 
വാതാത്മജന്‍ പരമാനന്ദമുള്‍ക്കൊണ്ടു 
നീതിയോടര്‍ക്കാത്മജനോടു ചൊല്ലിനന്‍ :- 


ഭീതികളക നീ മിത്രഗോത്രേ വന്നു 
ജാതന്മാരായൊരു യൊഗേശ്വരന്മാരീ- 
ശ്രീരാമലക്ഷ്മണന്മാരെഴുന്നള്ളിയ- 
താരെയും പേടിക്കവേണ്ട ഭവാനിനി 
വേഗേന ചെന്നു വന്ദിച്ചു സഖ്യംചെയ്തു 
ഭാഗവതപ്രിയനായ്‌ വസിച്ചീടുക. 
പ്രീതനായോരു സൃഗ്രീവനുമന്നേര- 
മാദരപൂര്‍വ്വമുത്ഥായ സസംഭൂമം 
വിഷ്ടപനാഥനിരുന്നരുളീടുവാന്‍ 
വിഷ്ടരാര്‍ത്ഥം നല്ല പല്ലവജാലങ്ങള്‍ 
പൊട്ടിച്ചവനിയിലിട്ടാനതുനേര- 
മിഷ്ടനാം മാരുതി ലക്ഷ്മണനുമൊടി- 


ച്ചിട്ടതു കണ്ടു സാവിത്ര സുഗ്രീവനും 


225 


അദ്ധ്യാത്മ രാമായണം 


വപുഷ്ടമോദാലൊടിച്ചിട്ടരുളീടിനാന്‍. 
തുഷ്ടിപൂണ്ടെല്ലാവരുമിരുന്നീടിനാര്‍. 
നഷ്ടമായ്‌ വന്നിതു സന്താപസംഘവും. 
മിത്രാത്മജനോടു ലക്ഷ്മണന്‍ ശ്രീരാമ- 
വൃത്താന്തമെല്ലാമറിയിച്ചതുനേരം 
ധീരനാമാദിത്യനന്ദന്‍ മോദേന 
ശ്രീരാമചന്ദ്രനോടാശുചൊല്ലീടിനാന്‍:- 


നാരീമണിയായ ജാനകീദേവിയെ 
ആരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിര്‍ണ്ണയം 
ശത്രുവിനാശനത്തിന്നടിയനൊരു 

മിത്രമായ്‌ വേലചെയ്യാം തവാജ്ഞാവശാല്‍. 
ഏതുമിതുനീരൂപിച്ചു ഖേദിക്കരു- 
താധികളൊക്കെയകറ്റുവന്‍ നിര്‍ണ്ണയം 
രാവണന്‍തന്നെസ്സകുലം വധം ചെയ്തു 
ദേവിയേയും കൊണ്ടുപോരുന്നതുകണ്ടു ഞാന്‍ 
ഞാനൊരവസ്ഥ കണ്ടേനൊരുനാളതു 
മാനവവീര! തെളിഞ്ഞു കേട്ടീടണം:- 


മന്ത്രികള്‍ നാലുപേരും ഞാനുമായച- 
ലാന്തേ വസിക്കുന്ന കാലമൊരുദിനം 
പുഷ്കരനേത്രയായോരു തരുണിയെ 
പുഷ്കരമാര്‍ഗ്ഗേണ കൊണ്ടുപോയാനൊരു 
രക്ഷോവരനതു നേരമസ്സുന്ദരി 
രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനമായ്‌ 
രാമരാമേതി മുറയിടുന്നോള്‍ തവ 
ഭാമിനിതന്നെയവളെന്നതേ വരൂ. 
ഉത്തമയാമവള്‍ ഞങ്ങളെപ്പര്‍വ്വതേ- 
ന്ദ്രോത്തമാംഗേ കണ്ട നേരം പരവശാല്‍ 
ഉത്തരീയത്തില്‍ പൊതിഞ്ഞാഭരണങ്ങ- 
ളദ്രീശ്വരോപരി നിക്ഷേപണം ചെയ്താള്‍. 
ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചു വ- 
ച്ചേനതു കാണണമെങ്കിലോ കണ്ടാലും. 
ജാനകിദേവിതന്നാഭരണങ്ങളോ 


226 


അദ്ധ്യാത്മ രാമായണം 


മാനവവീര! ഭവാനറിയാമല്ലോ. 


എന്നു പറഞ്ഞതെടുത്തു കൊണ്ടുവന്നു 
മന്നവന്‍തന്‌ തിരുമുമ്പില്‍ വച്ചീടിനാന്‍. 
അര്‍ണ്ണോജേത്രനെടുത്തുനോക്കും നേരം 
കണ്ണനീര്‍തന്നെ കുശലം വിചാരിച്ചു. 
എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും 
തന്വംഗിനാകിയ വൈദേഹിയോടയ്യോ! 
സീതേ! ജനകാത്മജേ! മമ വല്ലഭേ! 
നാഥേ! നളിനദലായലോചനേ! 
രോദനംചെയ്തു വിഭ്രൂഷണസഞ്ചയ- 
മാധിപൂര്‍വ്വം തിരുമാറിലമുഴ്ത്തിയും 
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ 
ലോകൈകനാഥന്‍ കരഞ്ഞുതുടങ്ങിനാന്‍. 
ശോകേന മോഹം കലര്‍ന്നു കിടക്കുന്ന 
രാഘവനോടു പറഞ്ഞിതു ലക്ഷ്മണൻന്‍:- 


ദുഃഖിയായ്‌കേതുമേ രാവണന്‍തന്നെയും 
മര്‍ക്കടശ്രേഷ്ഠസഹായേന വൈകാതെ 
നിഗ്രഹിച്ചംബുജനേത്രയാം സീതയെ 
കൈക്കൊണ്ടുകൊള്ളാം പ്രസീദ പ്രഭോ ഹരേ! 
സുഗ്രീവനും പറഞ്ഞാനതുകേട്ടുടന്‌ 
വ്ൃഗ്രിയായ്‌കേതുമേ രാവണന്‍തന്നെയും 
നിഗ്രഹിച്ചാശു നല്‍കീടുവന്‍ ദേവിയെ 
കൈകൊള്‍ക ധൈര്യം ധരിത്രീപതേ വിഭോ! 
ലക്ഷ്മണസുഗ്രീവവാക്കുകളിങ്ങനെ 
തല്‍ക്ഷണം കേട്ടു ദശരഥപുത്രനും 
ദുഃഖവുമൊട്ടു ചുരുക്കി മരുവിനാന്‍. 
മര്‍ക്കടശ്രേഷ്ഠനാം മാരുതിയന്നേരം 
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ 

ലഗ്നവും പാര്‍ത്തു ചെയ്യിപ്പിച്ചു സഖ്യവും 
സൂഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌ 
സഖ്യവുംചെയ്തു പരസ്പരം കാര്യവും 
സൂഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌ 


227 


അദ്ധ്യാത്മ രാമായണം 


സഖ്യവും ചെയ്തു പരസ്പരം കാര്യവും 
സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള- 
ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാര്‌. 
ബാലിയും താനും പിണക്കമുണ്ടയതിന്‍ 
മൂലമെല്ലാമുണര്‍ത്തിച്ചരുങീടിനാന്‍: 


ബാലിസുഗ്രീവകലഹകഥ 


പണ്ടു മായാവിയെന്നോരസുരേശ്വ- 
നണ്ടായിതു മയന്‍ തന്നുടെ പുത്രനായ്‌ 
യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ- 
നാദ്ധതനായ്‌ നടന്നീടും ദശാന്തരേ 
കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു 
മര്‍ക്കടാധ്വീശ്വരനാകിയ ബാലിയെ. 
യുദ്ധത്തിനായ വിളിക്കുന്നതു കേട്ടതി- 
ക്രദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍ 
മുഷ്ടികള്‍കൊണ്ടു താഡിച്ചതുകൊണ്ടതി- 
ദുഷ്ടനാം ദൈത്യനും പേടിച്ചു മണ്ടിനാന്‍. 
വാനരശ്രേഷ്ഠനുമോടിയെത്തീടിനാന്‍ 
ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ 
ദാനവന്‍ ചെന്നു ഗുഹയിലുള്‍പ്പുക്കിതു 
വാനരശ്രേഷ്ഠമുനെന്നോടു ചൊല്ലിനാൻ 
ഞാനതില്‍ പുക്കിവന്‍തന്നെയൊടുക്കുവന്‍ 
നൂനം വിലദ്വാരി നില്ക്ക നീ നിര്‍ഭയം 
ക്ഷീരം വരികിലസുരന്‍ മരിച്ചീടും 

ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ. 


ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും 
തത്ര വിലദ്വാരി നിന്നേനടിയനും 
പോയിതു കാലമൊരുമാസമെന്നിട്ടു- 
മാഗതനായതുമില്ല കപീശ്വരന്‍ 

വന്നിതു ചോര വിലമുഖം തന്നില്‍നി- 
ന്നെന്നുള്ളില്‍നിന്നു വന്നു പരിതപോലും 
അഗ്രജന്‍തന്നെമായാവി മഹാസുരന്‍ 


228 


അദ്ധ്യാത്മ രാമായണം 


നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ 
ദുഃഖമുള്‍ക്കൊണ്ടു കിഷ്കിന്ധ പുക്കീടിനേന്‍ 
മര്‍ക്കടവീരനും ദു:ഖിച്ചതുകാലം 
വാനരാധീശ്വരനായഭിഷേകവും 
വാനരേന്ദ്രന്മാരെനിക്കുചെയ്തിീടിനാര്‍. 


ചെന്നിതു കാലം കുറഞ്ഞൊന്നു പിന്നെയും 
വന്നിതു ബാലി മഹാബലവാന്‍ തദാ 

കല്ലിട്ടു ഞാന്‍ മഹാബലവാന്‍ തദാ 
കൊല്ലുവാനെന്നോര്‍ത്തു കോപിച്ചു ബാലിയും 
കൊല്ലവാനെന്നോടടുത്തു ഭയേന ഞാ- 
നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും 
നീളെ നടന്നുഴന്നീടും ദശാന്തരേ 

ബാലി വരികയില്ലത്ര ശാപത്തിനാല്‍ 
ദൃശ്യമൂകാചലേ വന്നിരുന്നീടിനേന്‍ 
വിശ്വാസമോടു ഞാന്‍ വിശ്വനാഥേ! വിഭോ! 


മുഡ്ദനാം ബാലി പരിഗ്രഹിച്ചീടിനാ- 
നൂഡരാഗം മമ വല്ലഭ തന്നെയും 

നാടും നഗരവും പത്‌നിയുമെന്നുടെ 

വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാന്‍. 
ത്വല്പാദപങ്കേരുസ്‌ പര്‍ശകാരണാ- 
ലിപ്പോളതീവ സുഖവുണ്ടായ്‌ വന്നു 


മിത്രാത്മജോക്തികള്‍ കേട്ടോരനന്തരം 
മിത്രദുഃഖേന സന്തപ്തനാം രാഘവന്‍ 
ചിത്തകാരുണ്യം കലര്‍ന്നു ചൊന്നാൻ തവ 
ശത്രുവിനെക്കൊന്നു പത്‌നിയും രാജ്യവും 
വിത്തവുമെല്ലാമടക്കിത്തരുവാന്‍ ഞാന്‍ 
സത്യമിതു രാമഭാഷിതം കേവലം. 
മാനവേന്ദ്രേക്തികള്‍ കേട്ടു തെളിഞ്ഞൊരു 
ഭാനുതനയനുമിങ്ങനെ ചൊല്ലിനാന്‍:- 


സ്വര്‍ല്ലോകനാഥജനാകിയ ബാലിയെ- 


229 


അദ്ധ്യാത്മ രാമായണം 


ക്കൊല്ലുവാനേറ്റം പണിയുണ്ടു നിര്‍ണ്ണയം 
ഇല്ലവനോളം ബലം മറ്റൊരുവരും 
ചൊല്ലുവന്‍ ബാലിതന്‍ ബാഹുപരാക്രമം. 
ദുനദുഭിയാകും മഹാസുരന്‌ വന്നു കി- 
ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌ 
യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി- 
ക്രദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍ 
ശ്രൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയില്‍ 
ഭംഗം വരുത്തിച്ചവിട്ടിപ്പറിച്ചുടന്‍ 
ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു 
രക്തവും വീണു മതംഗാശ്രമസ്ഥലേ. 
ആശ്രമദോഷം വരുത്തിയ ബാലിപോ- 
നൃശ്യമൂകാചലത്തിങ്കല്‍ വരുന്നാകില്‍ 
ബാലിയുടെ തല പൊട്ടിത്തെറിച്ചുടന്‍ 
കാലപുരി പൂക മദ്വാകൃഗനരവാല്‍. 
എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു- 
മന്നുതുടങ്ങിയിവിടെ വരുവീല. 


ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു 
മാനസേ ഭീതികൂടാതെ നിരന്തരം 
ദുദുഭിതന്റെ തലയിതു കാണ്‍കൊരു 
മന്ദരംപോലെ കിടക്കുന്നിതു ഭവാന്‍ 
ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു 
കൊന്നുകൂടും കപിവീരനെ നിര്‍ണ്ണയം. 
എന്നതുകേട്ടു ചിരിച്ചു രഘൂത്തമന്‍ 
തന്നുടെ തൃക്കാല്‍പ്പെരുവിരല്‍കൊണ്ടതു 
തന്നെയെടുത്തു മേല്പോട്ടെറിഞ്ഞീടിനാന്‍ 
ചെന്നുവീണു ദശയോജനപര്യന്തം. 
എന്നതുകണ്ടു തെളിഞ്ഞു സുഗ്രീവനും 
തന്നുടെ മന്ത്രികളും വിസ്മയപ്പെട്ടു 
നന്നുനന്നെന്നു പുകഴ്ന്നു പുകഴ്ന്നവര്‍ 
നന്നായ്‌തൊഴുതു തൊഴുതു നിന്നീടിനാര്‍ 


പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ 


230 


അദ്ധ്യാത്മ രാമായണം 


മന്നവ! സപ്തസാലങ്ങളിവയല്ലോ 
ബാലിക്കു മര്‍പ്പിടിച്ചീടുവാനായുള്ള 
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും 
വ്വത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം 
പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും 
വട്ടത്തില്‍ നില്ക്കുമിവറ്റെയോരമ്പെയ്തു 
പൊട്ടിക്കില്‍ ബാലിയെക്കൊല്ലായ്‌ വരും ദൃഡ്ം 
സൂര്യാത്മജോക്തികളിദ്ൃശം കേട്ടൊരു 
സൂര്യാന്വയോര്‍ഭൂതനാകിയ രാമനും 

ചാപം കഴിയെക്കുലച്ചൊരു സായകം 
ശോഭയോടേ തൊടുത്തെയ്തരുളീടിനാന്‍. 
സാലങ്ങളേഴും പിളര്‍ന്നു പുറപ്പെട്ടു 
ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും 
ബാണം ജ്വലിച്ചു തിരിഞ്ഞുവന്നാശു തന്‍ 
രുണിീരമന്‍പോടു പുക്കോരനന്തരം 
വിസ്മിതനായൊരു ഭാനുതനയലും 
സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാന്‍:- 


സാക്ഷാല്‍ ജഗന്നാഥനാം പരമാത്മാവു 
സാക്ഷിഭൂതന്‍ നിന്തിരുവടി നിര്‍ണ്ണയം 
പണ്ടു ഞാന്‍ ചെയ്തൊരു പുണ്യഫലോദയം 
കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു 
ജന്മമരണനിവ്ൃവത്തി വരുത്തുവാന്‍ 
നിര്‍മ്മലന്മാര്‍ ഭജിക്കുന്നു ഭവല്‍പദം 
മോക്ഷദനായ ഭവാനെ ലഭിക്കയാല്‍ 
മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാന്‌. 
പുത്രദാരാര്‍ത്ഥരാജ്യാദി സമസ്തവും 
വ്യര്‍ത്ഥമത്രേ തവ മായാവിരചിതം 
ആകയാല്‍ മേ മഹാദേവ! ദേവേശ! മ- 
റാകാംക്ഷയില്ല ലോകേശ! പ്രസീദ മേ 
വ്യാപ്തമാനന്ദനുഭൂതികരം പരം 

പ്രാപ്തോ ഹമാഹന്ത ഭാഗ്യഫലോദയാല്‍ 
മണ്ണിനായൂഴികുഴിച്ചനേരം നിധി 

തന്നെ ലഭിച്ചതുപോലെ രഘുപതേ! 


231 


അദ്ധ്യാത്മ രാമായണം 


ധര്‍മ്മദാനവ്രതതീര്‍ത്ഥതപ:ക്രതു 
കര്‍മ്മപൂര്‍ത്തേഷ്ടാദികള്‍ കൊണ്ടൊരുത്തനും 
വന്നുകൂടാ ബഹുസംസാരനാശനം 
നിര്‍ണ്ണയം ത്വല്പാദഭക്തികൊണ്ടെന്നിയേ 
ത്വല്പാദപത്മാവലോകനം കേവല- 
മിപ്പോളകപ്പെട്ടതും ത്വല്‍ കൃപാബലം. 
യാതൊരുത്തന്നു ചിത്തം നിന്തിരുവടി 
പാദാംബൂജത്തിലിളകാതുറയ്ക്കുന്നു 
കാല്‍ക്ഷണം പോല്ലമെന്നാകിലവന്‍ തനി- 
ക്കൊക്കെ നീങ്ങീടുമജ്ഞാനമനര്‍ത്ഥദം. 
ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി 
ഭക്തിയോടെ രാമരാമേതി സാദരം 
ചൊല്ലുന്നവനു ദുരിതങ്ങള്‍ വേരറ്റു 
നല്ലനായേറ്റം വിശുദ്ധനാം നിര്‍ണ്ണയം. 
മദ്യപനെങ്കിലും ബ്രഹ്മഘ്‌നനെങ്കിലും 
സദ്യോ വിമുക്തനാം രാമജപത്തിനാല്‌ 
ശത്രുജയത്തിലും ദാരസുഖത്തിലും 
ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ. 
ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല 
മുക്തിവരുവാന്‍ മുകുന്ദ! ദയാനിധേ! 


ത്വല്പാദഭക്തിമാര്‍ഗ്ഗോപദേശം കൊണ്ടു 
മല്പാപമുല്‍പാടയ ത്രിലോകീപതേ! 
ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭൂമം 
ചിത്തത്തില്‍ നഷ്ടമായ്‌ വന്നിതു ഭൂപതേ! 
ത്വല്‍പാദപത്മാവലോകനം കൊണ്ടെനി- 
ക്കുല്‍പന്നമായിതു കേവലജ്ഞാനവും 
പുത്രദാരാദിസംബന്ധമെല്ലാം തവ 
ശക്തിയാം മായാപ്രഭാവം ജഗല്‍പതേ! 
ത്വല്പാദപങ്കജത്തിങ്കലുറയ്്‌ക്കണ- 
മെപ്പൊഴുമുള്‍ക്കാമ്പെനിക്കു രമാപതേ! 


ത്വന്നാമസങ്കീര്‍ത്തപ്രിയയാകണ- 
മെന്നുടെ ജിഹ്വ സദാ നാണമെന്നിയേ 


232 


അദ്ധ്യാത്മ രാമായണം 


ത്വച്ചരണാംഭോരുഹങ്ങളിലെപ്പൊഴു 

മര്‍ച്ചനം ചെയ്യായ്‌ വരിക കരങ്ങളാല്‍ 
നിന്നുടെ ചാരുരൂപങ്ങള്‍ കാണായ്‌ വരി- 
കെന്നുടെ കണ്ണുകള്‍കൊണ്ടു നിരന്തരം 
കര്‍ണ്ണങ്ങള്‍ക്കൊണ്ടു കേള്‍ക്കായ്‌ വരേണം സദാ 
നിന്നുടെ ചാരുചരിതം ധരാപതേ! 
മച്ചരണദ്വയം സഞ്ചരിച്ചീടണ- 
മച്യുതക്ഷേത്രങ്ങള്‍തോറും രഘുപതേ! 
ത്വല്പാദപാംസു തീര്‍ത്ഥങ്ങളേല ക്കാകണ- 
മെപ്പോഴുമംഗങ്ങള്‍കൊണ്ടു നിത്യം ഭവല്പദം. 
ഭക്ത്യാ നമസ്കരിക്കായ്‌ വരേണം മഹു- 
രുത്തമാംഗംകൊണ്ടു നിത്യം ഭവല്പദം. 
ഇത്ഥം പുകഴ്ന്ന സുഗ്രവനെ രാഘവന്‍ 
ചിത്തം കുളിര്‍ത്തു പിടിച്ചു പുല്കീടിനാന്‍. 
അംഗസംഗംകൊണ്ടു കല്മഷം വേരറ്റ 
മംഗലാത്മാവായ സുഗ്രീവനെത്തദാ 

മായയാ തത്ര മോഹിപ്പിച്ചിതന്നേരം 
കാര്യസിദ്ധിക്കു കരുണാജലനിധി. 
സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തു 
സത്യമത്രേ നീ പറഞ്ഞതെടോ സഖേ! 


ബാലിസൂഗ്രീവയുദ്ധം 


ബാലിയച്ചെന്നു വിളിക്ക യുദ്ധത്തിനു 

കാലം കളയരുതേതുമിനിയെടോ! 
ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്തു 
പാലനം ചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം. 
അര്‍ക്കാത്മജനതുകേട്ടു നടന്നിതു 
കിഷ്കിന്ധയാം പൂരി നോക്കി നിരാകലം. 
അര്‍ക്കകുലോല്‍ഭവന്മാരായ രാമനും 
ലക്ഷ്മണവീരനും മന്ത്രികള്‍ നാല്‍വരും 
മിത്രജന്‍ ചെന്നു കിഷ്കിന്ധാപുരദ്വാരി 
യുദ്ധത്തിനായ്‌ വിളിച്ചീടിനാന്‍ ബാലിയെ 
പൃഥ്വീരുഹവും മറഞ്ഞു നിന്നീടിനാര്‍ 


233 


അദ്ധ്യാത്മ രാമായണം 


മിത്രഭാവേന രാമാദികളന്നേരം. 


ക്രദ്ധനാം ബാലിയലറിവന്നീടിനന്‍ 
മിത്രതനയനും വക്ഷസി കുത്തിനാന്‍. 
വ്വത്രാരിപുത്രനും മിത്രതനയനെ 
പത്തുനുറാശു വലിച്ചുകുത്തീടിനാന്‍. 
ബദ്ധരോഷേണ പരസ്പരം തമ്മിലെ 
യുദ്ധമതീവ ഭയങ്കരമായിതു. 
രക്തമണിഞ്ഞേകരൂപധരന്മാരായ്‌ 
ശക്തികലര്‍ന്നപവരൊപ്പം പൊരുന്നേരം 
മിത്രാത്മജനേതു വൃത്രാരിപുത്രനേ- 
തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും 
മിത്രവിനാശാനാശങ്കയാ രാഘവ- 
നസ്ത്രപ്രയോഗവും ചെയ്തീലതുനേരം. 
വ്വത്രാരിപുത്രമുഷ്ടിപ്രയോഗം കൊണ്ടു 
രക്തവും ഛര്‍ദ്ദിച്ചു ഭീതനായോടിനാന്‍ 
മിത്രതനയനും സത്വരമാര്‍ത്തനായ്‌ 
വ്വത്രാരിപുത്രനുമാലയം പുക്കിതു. 
വിത്രസ്തനായ്‌ വന്നു മിത്രതനയനും 
പൃഥ്വീരുഹാന്തികേ നിന്നരുളീടുന്ന 
മിത്രാന്വയോല്‍ഭൂതനാകിയ രാമനോ- 
ടെത്രയുമാര്‍ത്ത്യാ പരുഷങ്ങള്‍ ചൊല്ലിനാന്‍:- 


ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ 
ചിത്തത്തിലോര്‍ത്തതറിഞ്ഞീല ഞാനയ്യോ! 
വധ്യനെന്നാകില്‍ വധിച്ചുകളഞ്ഞാല- 
മസ്ത്രേണ മാം നിന്തിരുവടി താന്‍ തന്നെ 
സത്യം പ്രമാണമെന്നോര്‍ത്തേനതും പുന- 
രെത്രയും പാരം പിഴച്ചു ദയാനിധേ! 
സത്യസന്ധന്‍ ഭവാനെന്നു ഞാനോര്‍ത്തതും 
വ്യര്‍ത്ഥമത്രേശരണാഗതവത്സല! 
മിത്രാത്മജോക്തികളിത്തരമാകുലാല്‍ 
ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിന 
ബദ്ധാശ്രുനേത്രനായാലിംഗനംചെയ്തു 


234 


അദ്ധ്യാത്മ രാമായണം 


ചിത്തേ ഭയപ്പെടായ്‌ കേതും മമ സഖേ! 
അത്യന്തരോഷവേഗങ്ങള്‍ കലര്‍ന്നൊരു 
യുദ്ധമദ്ധേ്യേ ഭവാന്മാരെത്തിരിയാഞ്ഞു 
മിത്രഘാതിത്വമാശങ്ക്യ ഞാനന്നേരം 
മുക്തവാനായതില്ലസ്ത്രം ധരിക്ക നീ 
ചിത്തഭൂമം വരായ്‌ വാനൊരടയാളം 
മിത്രാത്മജാ! നിനക്കുണ്ടാക്കുവനിനി 
ശത്രുവായുള്ളൊരു ബാലിയെസ്തത്വരം 
യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ 
വ്വത്ര വിനാശനപുത്രനാമഗ്രജന്‍ 
മൃത്യുവശഗതനെന്നുറച്ചീടു നീ 
സത്യമിദമഹം രാമനെന്നാകിലോ 
മിഥ്യയായ്‌ വന്നുകൂടാ രാമഭാഷിതം. 
ഇത്ഥം സമാശ്വസ്യ മിത്രാത്മജം രാമ- 
ഭദ്രന്‍ സുമിത്രാത്മജനോടു ചൊല്ലിനാന്‍:- 
മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ 
ബദ്ധ്വാ വിരവോടയയ്ക്കുന്ന യുദ്ധത്തിനായ്‌ 
ശത്രുഘ്‌നപൂര്‍വ്വജന്‍ മാല്യവും ബന്ധിച്ചു 
മിത്രാത്മജനെ മോദാലയച്ചീടിനാന്‍. 


ബാലിവധം 


വ്വത്രാരിപുത്രനെ യുദ്ധത്തിനായ്‌ക്കൊണ്ടു 
മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും 
ക്രദ്ധനായ്‌നിന്നു കിഷ്കിന്ധാപുരദ്വാരി 
കൃത്വാ മഹാസിംഹനാദം രവിസുതന്‍ 
ബദ്ധരോഷം വിളിക്കുന്ന നാദം തദാ 
ശ്രുത്വാതിവിസ്മിതനായൊരു ബാലിയും 
ബദ്ധ്വാ പരികരം യുദ്ധായ സത്വരം 
ബദ്ധവൈരം പുറപ്പെട്ടോരു നേരത്തു 
ഭര്‍ത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌ 
മദ്ധ്യേ തടുത്തു ചൊല്ലീടിനാള്‍ താരയും:- 


ശങ്കാവിഹീനം പുറപ്പെട്ടതെന്തൊരു 


235 


അദ്ധ്യാത്മ രാമായണം 


ശങ്കയുണ്ടുള്ളിനെനിക്കതു കേള്‍ക്ക നീ 
വിഗ്രഹത്തിങ്കല്‍ പരാജിതനായ്പോയ 
സുഗ്രീവനാശു വന്നീടുവാന്‍ കാരണം 


എത്രയും പാരം പരാക്രമമുള്ളൊരു 
മിത്രമവനുണ്ടു പിന്തുണ നിര്‍ണ്ണയം. 


ബാലിയും താരയോടാശു ചൊല്ലീടിനാന്‍ 
ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ 
കയ്യയച്ചീടുട നീ വൈകരുതേതുമേ 
നീയൊരു കാര്യം ധരിക്കേണമോമലേ! 
ബന്ധുവായാരുള്ളതോര്‍ക്ക സൂഗ്രീവനു 
ബന്ധമില്ലെന്നോടു വൈരത്തിനാര്‍ക്കുമേ 
ബന്ധുവായുണ്ടവനേകനെന്നാകിലോ 
ഹന്തവ്യനെന്നാലവനുമറിക നീ 
ശത്രുവായുള്ളവന്‍ വന്നു ഗൃഹാന്തികേ 
യുദ്ധത്തിനായ്‌ വിളിക്കുന്നിതും കേട്ടുടന്‍ 
ശൂരനായുള്ള പുരുഷനിരിക്കുമോ? 
ഭീരുവായുള്ളിലടച്ചതു ചൊല്ലു നീ. 
വൈരിയെക്കൊന്നു വിരവിന്‍ വരുവന്‍ ഞാന്‍ 
ധീരത കൊക്കൊണ്ടിരിക്ക നീ വല്ലദേ! 


താരയും ചൊന്നാളതുകേട്ടവനോടു 
വീരശിഖാമണേ! കേട്ടാലുമെങ്കില്‍ നീ 
കാനനത്തിങ്കല്‍ നായാട്ടിനു പോയിതു 
താനേ മമ സുതനംഗദനന്നേരം 
കേട്ടോരുദന്തനെന്നോടു ചൊന്നാനതു 
കേട്ടിട്ടു ശേഷം യഥോചിതം പോക നീ. 
ശ്രീരാമന്‍ ദശരഥനാമയോദ്ധ്യാധിപന്‍ 
രാമനെന്നുണ്ടവന്‍തന്നുടെ നന്ദനന്‍ 
ലക്ഷ്മണനാകുമനുജനോടും നിജ- 
ലക്ഷ്മീസമയായ സീതയോടുമവന്‍ 
വന്നിരുന്നീടിനാന്‍ ദണ്ഡകകാനനേ 
വന്യാശനനായ്ത്തപസ്സുചെയ്തീടുവാന്‍ 
ദുഷ്ടനായുള്ളൊരു രാവണരാക്ഷസന്‍ 


236 


അദ്ധ്യാത്മ രാമായണം 


കട്ടുകൊണ്ടാനവന്‍ തന്നുടെ പത്നിയെ 
ലക്ഷ്മണനോടുമവളെയന്വേഷിച്ചു 
തര്‍ക്ഷണമൃശ്യമൂകാചലേ വന്നിതു 
മിത്രാത്മജനെയും തത്ര കണ്ടീടിനാന്‍ 
മിത്രമായ്‌ വാഴ്കയെന്നന്യോന്യമൊന്നിച്ചു 
സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്‌ 
ദുഃഖശാന്തിക്കങ്ങിരുവരുമായുടന്‍ 
വ്വത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയില്‍ 
മിത്രാത്മജ! നിന്നെ വാഴിപ്പനെന്നൊരു 
സത്യവും ചെയ്തുകൊടുത്തിതു രാഘവന്‍. 
സത്വരമര്‍ക്കതനയനുമന്നേരം 
അന്വേഷണംചെയ്തറിഞ്ഞു സീതാദേവി 
തന്നെയും കാട്ടിത്തരുവനെന്നും തമ്മില്‍ 
അന്യോന്യമേവം പ്രതിജ്ഞയും ചെയ്തിതു 
വന്നിതിപ്പോളതു കളഞ്ഞാശു സുഗ്രീവനെ 
സൈ്വരമായ്‌ വാഴിച്ചുകൊള്‍കയിളമയായ്‌ 
യാഹി രാമം നീ ശരണമായ്‌ വേഗേന 
പാഹി മാമംഗദം രാജ്യം കലംചതേ. 


ഇങ്ങിനെ ചൊല്ലിക്കരഞ്ഞു കാലും പിടി- 
ച്ചങ്ങനെ താര നമസ്ക്കരിക്കും വിധന 
വ്യാകലഹീനം പുണര്‍ന്നു പുണര്‍ന്നനു- 
രാഗവശേന പറഞ്ഞിതു ബാലിയും:- 
സ്ത്രീസ്വഭാവംകൊണ്ടു പേടിയായ്‌കേതുമേ 
നാസ്തി ഭയം മമ വല്ലഭേ കേള്‍ക്ക നീ 
ശ്രീരാമലക്ഷ്മണന്മാര്‍ വന്നതെങ്കിലോ 
ചേരുമെന്നോടുമവരെന്നു നിര്‍ണ്ണയം 
രാമനെ സ്‌നേഹമെന്നോളമില്ലാര്‍ക്കുമേ 
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു 
നാരായണന്‍ താനവതരിച്ചു ഭൂമി- 
ഭാരഹരണാര്‍ത്ഥമെന്നു കേള്‍പ്പണ്ടു ഞാന്‍. 
പക്ഷഭേദം ഭവാനില്ല നിര്‍ണ്ണയം 
നിര്‍ഗ്മണനേകനാത്മാരാമനീശ്വരന്‍ 
തച്ചരണാംബൂജേ വീണു നമസ്‌ക്കരി- 


237 


അദ്ധ്യാത്മ രാമായണം 


ച്ചിച്ഛചയാ ഞാന്‍ കൂട്ടിക്കൊണ്ടി്ങു പോരുവാന്‍ 
മല്‍ഗ്രഹത്തിങ്കലുപകാരവുമേറും 
സുഗ്രീവനെക്കാളുമെന്നെക്കെണ്ടോര്‍ക്ക നീ. 
തന്നെ ബ്ഭജിക്കുന്നവരെബ് ഭജിച്ചീടു- 
മനൃഭാവം പരമാത്മാവിനില്ലല്ലോ. 
ഭക്തിഗമ്യന്‍ പരമേശ്വരന്‍ വല്ലഭേ! 

ഭക്തിയോ പാര്‍ക്കിലെന്നോളമില്ലാര്‍ക്കുമേ 
ദുഃഖവും നീക്കി വസിക്ക നീ വേശ്മനി 
പുഷ്കരലോജനേ! പൂര്‍ണ്ണഗുണാംബുധേ! 


ഇത്ഥമാശ്വാസ്യ വ്ൃവത്രാരാതിപുത്രനും 
ക്രദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം 
നിര്‍ഗ്ഗമിച്ചീടിനാന്‍ യുദ്ധായ സത്വരം 
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്രധാ. 
താരയുമശ്രുകണങ്ങളും വാര്‍ത്തുവാ- 
ര്‍ത്താരൂഡ്രഖേദമകത്തു പുക്കീടിനാള്‍. 
പല്ലംകടിച്ചലറിക്കൊണ്ടു ബാലിയും 
നില്ലനില്ലെന്നണഞ്ഞോരുനേരം തദാ 
മുഷ്ടികള്‍കൊണ്ടു താഡിച്ചിതു ബാലിയെ 
രുഷ്ടനാം ബാലി സുഗ്രീവനേയും തദാ 
മുഷ്ടിചുരുട്ടി പ്രഹരിച്ചിരക്കവേ 

കെട്ടിയും കാല്‍കൈ പരസ്പരം താഡനം 
തട്ടിയും മുട്ടുകൊണ്ടും തല തങ്ങളില്‍ 
കൊട്ടിയുമേറ്റം പിടിച്ചു കടിച്ചുമ- 
ങ്ങുൂറ്റത്തില്‍ വീണും പുരണ്ടുമുരണ്ടുമുള്‍- 
ച്ചീറ്റം കലര്‍ന്ന നഖംകൊണ്ടു മാന്തിയും 
ചാടിപ്പതിക്കയും കൂടെക്കുതിക്കയും 
മാടിത്തടുക്കയും കൂടെക്കൊടുക്കയും 
ഓടിക്കഴിക്കയും വാടിവിയര്‍ക്കയും 
മാടിവിളിക്കയും കോപിച്ചടുക്കയും 
ഉടേവിയര്‍ക്കയും നാഡികള്‍ ചീര്‍ക്കയും 
മുഷ്ടിയുദ്ധപ്രയോഗം കണ്ടുനില്പവര്‍ 
ദഷ്ടി കുളിര്‍ക്കയും വാഴ്ത്തി സ്തുതിക്കയും 
കാലനും കാലകാലന്താനുമുള്ള പോര്‍ 


238 


അദ്ധ്യാത്മ രാമായണം 


ബാലിസൂഗ്രീവയുദ്ധത്തിനൊവ്വാ ദൃഡ്ധം. 

രണ്ടു സമുദ്രങ്ങള്‍ തമ്മില്‍ പൊരുംപോലെ 
രണ്ടുശൈലങ്ങള്‍ തമ്മില്‍ പൊരും പോലെയും 
കണ്ടവരാര്‍ത്തുകൊണ്ടാടിപ്പുകഴ്ത്തിയും 
കണ്ടീല വാട്ടമൊരുത്തനുമേതുമേ. 


അച്ഛന്‍ കൊടുത്തൊരു മാല ബാലിക്കുമു- 
ണ്ടച്യുതന്‍ നല്‍കിയ മാല സുഗ്രീവനും 
ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും 
ഭേദിച്ചിതര്‍ക്കതനയനു വിഗ്രഹം 
സാദവുമേറ്റം കലര്‍ന്നു സുഗ്രീവനും 
ഖേദമോടേ രഘുനാഥനെ നോക്കിയും 
അഗ്രജമുഷ്ടിപ്രഹരങ്ങളേല്ക്കയാല്‍ 
സുഗ്രീവനേറ്റം തളര്‍ച്ചയുണ്ടെന്നതു 

കണ്ടു കാരുണ്യംകലര്‍ന്നു വേഗേന വൈ- 
കുണ്ഠന്‍ ദശരഥനന്ദനന്‍ ബാലിതന്‍ 
വക്ഷ:പ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു 
വൃക്ഷഷണ്ഡം മറഞ്ഞാശു മഹേന്ദ്രമാ- 
മസ്ത്രം തൊടുത്തു വലിച്ചു നിറച്ചുടന്‍ 
വിദ്ദുതമാമ്മാറയച്ചരുളീടിനാന്‍. 


ചെന്നതു ബാലിതന്‍ മാറില്‍ തറച്ചള- 
വൊന്നങ്ങലറിവീണീടിനാന്‍ ബാലിയും. 
ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു 
രാമനെക്കൂപ്പി സ്തുതിച്ചു മരുല്‍സുതന്‍. 
മോഹംകലര്‍ന്നു മുഹൂര്‍ത്തമാത്രം പിന്നെ 
മോഹവും തീര്‍ന്നു നോക്കീടിനാന്‍ ബാലിയും 
കാണായിതഗ്രേ രഘൂത്തമനെത്തദാ 
ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ- 
പാണിയില്‍ ചാപവും ചീരവസനവും 
രുണീരവും മുദുസ്‌മേരവദനവും 

ചാരു ജടാമകുടം പൂണ്ടിടന്പെട്ട 
മാറിടത്തിങ്കല്‍ വനമാലയും പൂണ്ടു 
ചാര്‍വ്വായതങ്ങളായുള്ള ഭജങ്ങളും 


239 


അദ്ധ്യാത്മ രാമായണം 


ദൂര്‍വ്വദളച്ഛവിപൂണ്ട ശരീരവും 

പക്ഷഭാഗേ പരിസേവിതന്മാരായ 
ലക്ഷ്മണസൂഗ്രീവന്മാരെയുമഞ്ജസാ 
കണ്ടു ഗര്‍ഹിച്ചു പറഞ്ഞിതു ബാലിയു- 
മുണ്ടായ ഖേദകോപാകല ചേതസാ :- 
കണ്ടു ഗര്‍ഹിച്ചു പറഞ്ഞിതു ബാലിയു- 
മുണ്ടായ ഖേദകോപാകല ചേതസാ :- 
എന്തുഞാനൊന്നു നിന്നോടു പിഴച്ചതു- 
മെന്തിനെന്നെക്കൊലചെയ്തു വെറുതെ നീ 
വ്യാജേന ചോരധര്‍മ്മത്തെയും കൈക്കൊണ്ടു 
രാജധര്‍മ്മത്തെ വെടിഞ്ഞതെന്തിങ്ങനെ? 
എന്തൊരു കീര്‍ത്തി ലഭിച്ചിതിതുകൊണ്ടു? 
ചിന്തിക്ക രാജകുലോല്‍ഭവനല്ലോ നീ 
വീരധര്‍മ്മം നിരൂപിച്ചു കീര്‍ത്തിക്കെങ്കില്‍ 
നേരേ പൊരുതു ജയിക്കേണമേവനം. 
എന്തൊന്നു സുഗ്രീവനാല്‍ കൃതമായതും 
എന്തു മറ്റെന്നാല്‍ കൃതമല്ലയാഞ്ഞതും? 
രക്ഷോവരന്‍ തവ പന്തിയെക്കട്ടതി- 
നര്‍ക്കാത്മജനെശ്ശരണമായ്‌ പ്രാപിച്ചു 
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ 
വിക്രമം മാമകം കേട്ടറിയുന്നിലേ? 
ആരറിയാത്തതു മുന്നുലോകത്തിലും 
വീരനാമെന്നുടെ ബാഹുപരാക്രമം? 
ലങ്കാപുരത്തെ ത്രികുടാചലത്തൊടും 
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ 
ബന്ധിച്ചുഞാനരനാഴികകൊണ്ടു നി- 
ന്നന്തികേ വച്ചു തൊഴുതേനുമാദരാല്‍. 
ധര്‍മ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കല്‍ 
നിര്‍മ്മലന്മാര്‍ പറയുന്നു രഘുപതേ! 
ധര്‍മ്മമെന്തൊന്നു ലഭിച്ചതിതുകൊണ്ടു 
നിര്‍മ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ 
വാനരത്തെച്ചതിച്ചെയ്തുകൊന്നിട്ടൊരു 
മാനമുണ്ടായതെന്തെന്നു പറക നീ. 
വാനരമാംസമഭക്ഷ്യമത്രേ ബത 


240 


അദ്ധ്യാത്മ രാമായണം 


മാനസേ തോന്നിയതെന്തിതു ഭൂപതേ! 
ഇത്ഥം ബഹുൃഭാഷണംചെയ്തു ബാലിയോ- 
ടൂത്തരമായരുള്‍ചെയ്തു രഘൂത്തമന്‍:- 


ധര്‍മ്മത്തെ രക്ഷിപ്പതിന്നായുധവുമായ്‌ 
നിര്‍മ്മത്സരം നടക്കുന്നിതു നീളെ ഞാന്‍. 
പാപിയായോരധര്‍മ്മിഷ്ഠനാം നിന്നുടെ 
പാപം കളഞ്ഞു ധര്‍മ്മത്തെ നടത്തുവാന്‌ 
നിന്നെ വധിച്ചിതു ഞാന്‍ മോഹബദ്ധനായ്‌ 
നിന്നെ നീയേതുമറിയാഞ്ഞതുമെടോ! 
പുത്രീ ഭഗിനി സഹോദരഭാര്യയും 
പൂത്രകളത്രവും മാതാവുമേതുമേ 
ഭേദമില്ലെന്നല്ലോ വേദവാക്യമതു 

ചേതസി മോഹാല്‍ പരിഗ്രഹിക്കുന്നവന്‍ 
പാപികളില്‍വച്ചുമേറ്റം മഹാപാപി 
താപമവര്‍ക്കിതിനാലെ വരുമല്ലോ. 

മര്യാദ നീക്കി നടക്കുന്നവര്‍കളെ 
ശനര്യമേറും നൃപന്മാര്‍ നിഗ്രഹിച്ചഥ 
ധര്‍മ്മസ്ഥിതി വരുത്തും ധരണീതലേ 
നിര്‍മ്മലാത്മാ നീ നിരൂപിക്ക മാനസേ. 
ലോകവിശുദ്ധി വരുത്തുവാനായ്‌ക്കൊണ്ടു 
ലോകപാലന്മാര്‍ പോകായ്കുവരോടിതും 
പാപത്തിനായ്‌ വരും പാപികള്‍ക്കേറ്റവും. 


ഇത്ഥമരുള്‍ചെയ്തുതൊക്കവേ കേട്ടാശു 
ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും 
രാമനെ നാരായണനെന്നറിഞ്ഞുടന്‍ 
താമസഭാവമകുന്നു സസംഭൂമം 

ഭക്ത്യാ നമസ്‌കൃത്യാ വന്ദിച്ചു ചൊല്ലിനാ- 
നിത്ഥം മമാപരാധം ക്ഷമിക്കേണമേ. 
ശ്രീരാമരാമ! മഹാഭാഗ! രാഘവ! 
നാരായണന്‍ നിന്തിരുവടി നിര്‍ണ്ണയം. 
ഞാനറിയാതെ പറഞ്ഞതെല്ലാം തവ 
മാനസേ കാരുണ്യമോടു ക്ഷമിക്കണം. 


241 


അദ്ധ്യാത്മ രാമായണം 


നിന്തിരുമേനിയും കണ്ടുകണ്ടാശു നി- 
ന്നന്തികേ താവകമായ ശരമേറ്റു 
ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന- 
ദാഹന്ത! ഭാഗ്യമെന്തൊന്നു ചൊല്ലാവതും 
സാക്ഷാല്‍ മഹായോഗി നാമപി ദുര്‍ല്ലഭം 
മോഭപ്രദം തവ ദര്‍ശനം ശ്രീപതേ! 
നിന്തിരുനാമം മരിക്കാന്‌ തുടങ്ങമ്പോള്‍ 
സന്താപമുള്‍ക്കൊണ്ട ചൊല്ലും പുരുഷനു 
മോക്ഷം ലഭിക്കുന്നതാകയാലിന്നു മേ 
സാക്ഷാല്‍ പുര:സ്ഥിതനായ ഭഗവാനെ 
കണ്ടുകണ്ടന്‍പോടു നിന്നുടെ സായകം 
കൊണ്ടു മരിക്കാനവകാശമിക്കാലം 
ഉണ്ടാതെന്നുടെ ഭാഗ്യാതിരേകമി- 
തുണ്ടോ പലര്‍ക്കും ലഭിക്കുന്നതീശ്വര : 


നാരായണന്‌ നിന്തിരുവടി ജാനകി 
താരില്‍മാതാവായ ലക്ഷ്മീഭഗവതി 
പംക്തികണ്ഠന്‍തന്നെ നിഗ്രഹിപ്പാനാശു 
പംക്തിരഥാത്മജനായ്‌ ജനിച്ചു ഭവാന്‍ 
പത്മജന്‍ മുന്നമര്‍ത്ഥിക്കയാലെന്നതും 
പത്മവിലോചന! ഞാനറിഞ്ഞീടിനേന്‍ 
നിന്നുടെ ലോകം ഗമിപ്പാന്‍ തുടങ്ങീടു- 
മെന്നെയനുഗ്രഹിക്കേണം ഭഗവാനേ! 
എന്നോടു തുല്യബലനാകുമംഗദന്‌ 
തന്നില്‍ തിരുവുള്ളമുണ്ടാതിരിക്കണം. 
അര്‍ക്കതനയനുമംഗദബാലനു- 
മൊക്കുമെനിക്കെന്നു കൈക്കൊള്‍കവേണമേ 
അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ- 
യന്‍പോടു മെല്ലെത്തലോടുകയും വേണം. 
എന്നതു കേട്ടു രഘൂത്തമന്‍ ബാണവും 
ചെന്നു പറിച്ചു തലോടിനാന്‍ മെല്ലവേ. 
മാനവവീരന്‍ മുഖാംബൂജവും പാര്‍ത്തു 
വാനരദേഹമുപേക്ഷിച്ചു ബാലിയും 
യോഗിന്ദ്രവ്വന്ദദുരാപമായുള്ളൊരു 


242 


അദ്ധ്യാത്മ രാമായണം 


ലോകം ഭഗവല്‍പദം ഗമിച്ചീടിനാന്‍. 


രാമനായോരു പരമാത്മനാ ബാലി 
രാമപദം പ്രവേശിച്ചോരനന്തരം 
മര്‍ക്കടഘം ഭയത്തോടോടി വേഗേന 
പുക്കിതു കിഷ്കിസ്ധയായ പുരാജിരേ 
ചൊല്ലിനാര്‍ താരയോഗാശു കപികളും 
സ്വര്‍ല്ലോകവാസിയായ്യന്നു കപീശ്വരന്‍ 
ശ്രീരാമസായകമേറ്റു രണാജിരേ 

താരേ! കുമാരനെ വാഴിക്ക വൈകാതെ 
ഗോപൂരവാതില്‍ നാലും ദൃഡ്ധം ബന്ധിച്ചു 
ഗോപിച്ചുകൊള്‍ക കിഷ്കിന്ധാമഹാപുരം. 
മന്ത്രികളോടു നിയോഗിക്ക നീ പരി- 
പന്ഥികളുള്ളില്‍ കടക്കാതിരിക്കണം. 
ബാലിമരിച്ചതു കേട്ടൊരു താരയു- 
മാലോലവീഴുന്ന കണ്ണുനീരും വാര്‍ത്തു 
ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു 
ഗദ്ഗദവാചാ പറഞ്ഞു പരതരം :- 


എന്തിനെനിക്കിനിപ്പത്രനും രാജ്യവു- 
മെന്തിനു ഭൂതലവാസവുമേ വൃഥാ? 
ഭര്‍ത്താവുതന്നോടുകൂടെ മടിയാതെ 
മൃത്യൂലോകം പ്രവേശിക്കുന്നതുകണ്ടു ഞാന്‍ 
ഇത്ഥം കരഞ്ഞുകരഞ്ഞവള്‍ ചെന്നു തന്‍ 
രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന 
ഭര്‍ത്തകളേബരം കണ്ടു മോഹംപൂണ്ടു 
പുത്രനോടുകൂടെയേറ്റം വിവശയായ്‌ 
വീണിതു ചെന്നു പാദാന്തികേ താരയും 
കേണുതുടങ്ങിനാള്‍ പിന്നെപ്പലതരം:- 


ബാണമെയ്തെന്നെയും കൊന്നീടു നീ മമ 
പ്രാണനാഥനു പൊറാ പിരിഞ്ഞലെടൊ 
എന്നെപ്പതിയോടുകൂടെയയയ്ക്കിലോ 
കന്ൃയകാദാനഫലം നിനക്കും വരും 


243 


അദ്ധ്യാത്മ രാമായണം 


ആര്യനാം നിന്നാലനുഭൂതമല്ലയോ 
ഭാര്യാവിയോഗജദു:ഖം രഘുപതേ! 
വ്ൃഗ്രവുംതീര്‍ത്തുരുമയുമായ്‌ വാഴ്ക നീ 
സുഗ്രീവ! രാജ്യഭോഗങ്ങളോടും ചിരം. 
ഇത്ഥം പറഞ്ഞു കരയുന്ന താരയോ- 
ടുത്തരമായരുള്‍ചെയ്തു രഘുവരന്‍ 
തത്വജ്ഞാനോപദേശേന കാരുണ്യേന 
ഭര്‍ത്തൃവിയോഗദ്ു:ഖം കളഞ്ഞീടുവന്‍. 


താരയോടുള്ള ഉപദേശം 


എന്തിനു ശോകം വൃഥാ തവ കേള്‍ക്ക നീ 
ബന്ധമില്ലേതുമിതിന്നു മനോഹരേ! 
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ 
ധന്ധേ പരമാര്‍ത്ഥമെന്നോടു ചൊല്ലനീ. 
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം 
സഞ്ചിതം ത്വങ്മാംസരക്താസ്ഥികൊണ്ടെടോ! 
നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോര്‍ക്ക നീ 
നിശ്ചയമാത്മാവു ജീവന്‍ നീരാമയന്‍. 

ഇല്ല ജനനം മരണവുമില്ല കേ- 
ളല്ലലുണ്ടാകായ്‌കതുനിനച്ചേതുമേ. 
നില്ക്കയുമില്ല നടക്കയുമില്ല കേള്‍ 
ദുഃഖവിഷയവുമല്ലതു കേവലം. 
സ്ത്രീപുരുഷക്ീബഭേദങ്ങളുമില്ല 
താപശീതാദിയുമില്ലെന്നറിക നീ. 
സര്‍വ്വജന്‍ ജീവനേകന്‍ പരനദ്വയ- 
നവ്യയനാകാംശതുല്യനലേപകന്‍ 
ശുദ്ധമായ്‌ നിതൃമായ്‌ ജ്ഞാനാത്മകമായ 
തത്വമോര്‍ത്തെന്തു ദുഃഖത്തിനു കാരണം? 
രാമവാക്യാമൃതം കേട്ടൊരു താരയും 
രാമനോടാശു ചോദിച്ചിതു പിന്നെയും :- 


നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമായതും 
സച്ചിദാത്മാ നിത്യനായതു ജീവനും 


244 


അദ്ധ്യാത്മ രാമായണം 


ദുഃഖസുഖാദി സംബന്ധമാര്‍ക്കെന്നുള്ള- 
തൊക്കെയരുള്‍ചെയ്കവേണം ദയാനിധേ! 
എന്നതുകേട്ടരുള്‍ചെയ്തു രഘുവരന്‍ 
ധന്യേ! രഹസ്യമായുള്ളതു കേള്‍ക്ക നീ. 
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര- 
ഭേദഭാവേന സംബന്ധമുണ്ടായ്‌ വരും 
അത്രനാളേയ്ക്കുമാത്മാവിനു സംസാര- 
മെത്തുമവിവേകകാരണാല്‍ നിര്‍ണ്ണയം. 
ഓര്‍ക്കില്‍ മിഥ്യാഭൂതമായ സംസാരവും 
പാര്‍ക്ക താനേ വിനിവര്‍ത്തിക്കയില്ലെടോ! 
നാനാവിഷയങ്ങളെ ധ്യായമാനനാം 
മാനവനെങ്ങനെയെന്നതു കേള്‍ക്ക നീ. 
മിഥ്യാഗമം നിജസ്വപ്നേ യഥാ തഥാ 
സത്യമായുള്ളതു കേട്ടാലുമെങ്കിലോ 
നൂനമനാദ്യവിദ്യാബന്ധഹേതുനാ 
താനാമഹംകൃതിക്കാശു തല്ക്കാര്യമായ്‌ 
സംസാരമുണ്ടാമപാര്‍ത്ഥകമായതും. 
സംസാരമോ രാഗരോഷാദിസംകുലം 
മാനസം സംസാരകാരണമായതും 
മാനസത്തിനു ബന്ധം ഭവിക്കുന്നതും 
ആത്മമനസ്സുമാനത്വം ഭവിക്കയാ- 
ലാത്മനസ്തര്‍കൃതബന്ധം ഭവിക്കുന്നു. 
രക്താദിസാന്നിദ്ധയ്യമുണ്ടാകകാരണം 
ശുദ്ധസഫടികവും തദ്വര്‍ണ്ണമായ്‌ വരും 
വസ്തുതയാ പാര്‍ക്കലില്ല തദ്രഞ്ജനാ 
ചിത്തേ വിചാരിച്ചുകാണ്‍ക നീ സുക്ഷ്മമായ്‌. 
ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ- 
ലെത്തുമാത്മാവിനു സംസാരവും ബലാല്‍. 
ആത്മാസ്വലിംഗമായോരു മനസ്സിനെ 
താല്പര്യമോടു പരിഗ്രഹിച്ചിട്ടല്ലോ 
തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ- 
സ്പത്വാദികളാം ഗുണങ്ങളാല്‍ ബദ്ധനായ്‌ 
സേവിക്കയാലവശത്വം കലര്‍ന്നതു 
ഭാവിക്കകൊണ്ടു സംസാരേ വലയുന്നു. 


245 


അദ്ധ്യാത്മ രാമായണം 


ആദ മനോഗുണാന്‍ സൃഷ്ട്വാ തതസ്തദാ 
വേദം വിധിക്കും ബഹുവിധകമ്മങ്ങള്‍ 
ശുക്ടരക്താസിതഭേദമയങ്ങളായ്‌ 
മിക്കതും തത്സമാനപ്രഭാവങ്ങളായ്‌ 
ഇങ്ങനെ കര്‍മ്മവശേന ജീവന്‍ബലാ- 
ലെങ്ങുമാഭൂതപ്പവം ഭൂമിച്ചീടുന്നു. 
പിന്നെസ്സമസ്തസംഹാരകാലേ ജീവ- 
നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു 
തിഷ്ഠതൃഭിനിവേശത്താല്‍ പുനരഥ 
സൃഷ്ടികാലേ പൂര്‍വ്വവാസനയാ സമം 
ജായതേ ഭൂയോ ഘടിയന്ത്രവത്‌ സദാ 
മായാബലത്താലതാര്‍ക്കൊഴിക്കാമെടോ! 
യാതൊരിക്കല്‍ നിജ പുണ്യവിശേഷണ 
ചേതസി സത്സംഗതി ലഭിച്ചീടുന്നു 
മല്‍ഭക്തനായ ശാന്താത്മാവിനു പുന- 
രപ്പോളവന്‍ മതി മദ്വിഷയാ ദൃഡ്ം? 
ശ്രദ്ധയുണ്ടാകും കഥാശ്രവണേ മമ 
ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ. 
സദ്ഗുരുനാഥപ്രസാദേന മാനസേ 
മുഖ്യവാക്യാര്‍ത്ഥവിജ്ഞാനമുണ്ടായ്‌ വരും. 
ദേഹേന്ദ്രിയമന: പ്രാണാദികളില്‍ നി- 
ന്നാഹന്ത വേറൊന്നു നൂനമാത്മാവിതു 
സത്യമാനന്ദമേകം പരമദ്വയം 

നിത്യം നിരുപമം നിഷ്‌കളം നിര്‍ഗ്ഗണം 
ഇത്ഥമറിയുമ്പോള്‍ മുക്തനാമപ്പൊഴേ 
സത്യം മയോദിതം സത്യം മയോദിതം. 


യാതൊരുത്തന്‍ വിചാരിക്കുന്നതിങ്ങനെ 
ചേതസി സംസാരദു:ഖമവനില്ല. 

നീയും മയാപ്രോക്തമോര്‍ത്തു വിശുദ്ധയായ്‌ 
മായാവിമോഹം കളങ്ക മനോഹരേ! 
കര്‍മ്മബന്ധത്തിങ്കല്‍ നിന്നുടന്‍ വേര്‍പെട്ടു. 
നിര്‍മ്മലബ്രഹ്മണി തന്നെ ലയിക്ക നീ. 


246 


അദ്ധ്യാത്മ രാമായണം 


ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക- 
ലെത്രയും ഭക്തിയുണ്ടെങ്കിലതുകൊണ്ടു 
രൂപവുമേവം നിനക്കു കാട്ടിത്തന്നു 
താപമിനിക്കളഞ്ഞാലുമശേഷം നീ. 
മദൂപമീദ്ൃശം ധ്യാനിച്ചുകൊള്‍കയും 
മദ്വപനത്തെ വിചാരിച്ചുകൊള്‍കയും 
ചെയ്താല്‍ നിനക്കു മോക്ഷംവരും നിര്‍ണ്ണയും 
കൈതവമല്ല പറഞ്ഞതു കേവലം. 


ശ്രീരാമവാക്യമാനന്ദേന കേട്ടൊരു 
താരയും വിസ്മയംപൂണ്ടു വണങ്ങിനാള്‍. 
മോഹമകന്നു തെളിഞ്ഞിതു ചിത്തവും 
ദേഹാഭിമാനജദു:ഖവും പോക്കിനാള്‍. 
ആത്മാനുഭൂതികൊണ്ടുശു സന്തുഷ്ടയാ- 
യാത്മബോധേന ജീവന്‍മുക്തയായിനാള്‍. 
മോക്ഷപ്രദനായ രാഘവന്‍തന്നോടു 
കാല്‍ക്ഷണം സംഗമമാത്രേണ താരയും 
ഭക്തിമുഴുത്തിട്ടനാദിബന്ധം തീര്‍ന്നു 
മുക്തയായാളൊരു നാരിയെന്നാകിലും. 
വൃഗ്രമെല്ലാമകലെപ്പോയ്തെളിഞ്ഞിതു 
സൂഗ്രീവനുമിവ കേട്ടോരനന്തരം 
അജ്ഞാനമെല്ലാമകന്നു സരഖ്യംപൂണ്ടു 
വിജ്ഞാനമോടതിസ്വസ്ഥനായാന്‍ തുലോ. 


സുഗ്രീവരാജ്യാഭിഷേകം 


സൂഗ്രീവനോടരുള്‍ചെയ്താനനന്തര- 
മഗ്രജപൂത്രനാമംഗദന്‍ തന്നെയും 

മുന്നിട്ടു സംസ്‌കാരമാദികര്‍മ്മങ്ങളെ- 
പ്പണ്യാഹപര്യന്തമാഹന്ത ചെയ്ക നീ. 
രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു- 
മാമോദപൂര്‍വ്വമൊരുക്കിത്തുടങ്ങിനാന്‍. 
സരമ്യയായുള്ളൊരു താരയും പുത്രനും 
ബ്രാഹ്മണരുമമാത്യപ്രധാനന്മാരും 


247 


അദ്ധ്യാത്മ രാമായണം 


പരജനങ്ങളുമായ്‌ നൃപേന്ദ്രേചിതം 
ഭേരീമൃദംഗാദി വാദ്യഘോഷത്തൊടും 
ശാസ്‌്ത്രോക്തമാര്‍ഗ്ഗേണ കര്‍മ്മം കഴിച്ചഥ 
സ്നാത്വാ ജഗാമ രഘൂത്തമസന്നിധന 
മന്ത്രികളോടും പ്രണമ്യ പാദാംബൂജ- 
മന്തര്‍മ്മുദാ പറഞ്ഞാല്‍ കപിപുംഗവന്‍:- 


രാജ്യത്തെ രക്ഷിച്ചുകൊള്‍കവേണമിനി- 
പ്പജ്യനാകും നിന്തിരുവടി സാദരം 
ദസനായുഭ്ളോരടിയനിനിത്തവ 
ശാസനയും പരിപാലിച്ചു സന്തതം 
ദേവദേവേശ! തേ പാദപത്മദ്വയം 
സേവിച്ചുകൊള്ളുവന്‍ ലക്ഷ്മണനെപ്പോലെ- 
സുഗ്രീവവാക്കുകളിത്തരം കേട്ടുട- 

നഗ്രേ ചിരിച്ചരുള്‍ചെയ്തു രഘുത്തമന്‍ :- 


നീ തന്നെ ഞാനതിനില്ലൊരു സംശയം 
പ്രീതനായ്പോയാലുമാശു മമാജ്ഞയാ. 
രാജ്യാധിപത്യം നിനക്കു തന്നേനിനി- 
പ്പജ്യനായ്ചെന്നഭിഷേകം കഴിക്ക നീ. 
നൂനമൊരു നഗരം പൂകയില്ല 

ഞാനോ പതിന്നാലുസംവത്സരത്തോളം. 
സമിത്രി ചെയ്യുമഭിഷേകമാദരാല്‍ 
സാമര്‍ത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ 
യവരാജ്യാര്‍ത്ഥമഭിഷേചയ പ്രഭോ! 
സര്‍വ്വമധീനം നിനക്കു രാജ്യം സഖേ! 
ബാലിയെപ്പോലെ പരിപാലനംചെയ്തു 
ബാലനെയും പരിപാലിച്ചുകൊള്‍ക നീ. 
അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ- 
നദ്യപ്രഭൂതി ചാതുര്‍മ്മാസ്യമാക്ലാല്‍. 
പിന്നെ വരിഷം കഴിഞ്ഞാലനന്തര- 
മന്വേഷണാര്‍ത്ഥം പ്രയത്നങ്ങള്‍ ചെയ്ക നീ. 
തന്വംഗിതാനിരിപ്പേടമറിഞ്ഞുവ- 
ന്നെന്നോടു ചൊലല്‍കയും വേണം മമ സഖേ! 


248 


അദ്ധ്യാത്മ രാമായണം 


അത്രനാളും പുരത്തിങ്കല്‍ വസിക്ക നീ 
നിത്യസുഖത്തോടു ദാരാത്മജൈസ്സമം. 


രാഘവന്‍തന്നോടനുജ്ഞയും കൈക്കൊണ്ടു 
വേഗേന സനമിത്രിയോടു സുഗ്രീവനും 
ചെന്നു പുരിപുക്കഭിഷേകവുചെയ്തു 
വന്നിതു രാമാന്തികേ സുമിത്രാത്മജന്‍. 
സോദരനോടും പ്രവര്‍ഷണാഖ്യേ ഗിരാ 
സാദരം ചെന്നു കരേറി രഘൂത്തമന്‍ 
ഉന്നതമൂര്‍ദ്ധ്വശിഖരം പ്രവേശിച്ചു 
നിന്നനേരമൊരു ഗഹ്വരം കാണായി. 
സ്ഫഹടികദീപ്തികലര്‍ന്നു വിളങ്ങിന 
ഹാടകദേശം മണിപ്രവരോജ്ജ്വലം 
വാതവരിഷഹിമാതപവാരണം 
പാദപവ്വന്ദംഫലമൂലസഞ്ചിതം. 
തത്രൈവ വാസായ രോചയാമാസ സ- 
മിത്രിണാ ശ്രീരാമഭദ്യന്‍ മനോഹരന്‍ 
സിദ്ധയോഗിന്ദ്രാദി ഭക്തജനം തദാ 
മര്‍ത്ത്യവേഷംപൂണ്ട നാരായണന്‍തന്നെ 
പക്ഷിമൃഗാദിരൂപം ധരിച്ചന്വഹം 
പക്ഷിദ്ധ ജനെബ്ജഭജിച്ചുതുടങ്ങിനാര്‍. 
സ്ഥാവരജംഗമജാതികളേവരും 
ദേവനെക്കണ്ടു സുഖിച്ചു മരുവിനാര്‍. 
രാഘവന്‍ തത്ര സമാധിവിരതനാ- 
യേകാന്തദേശേ മരുവും ദശാന്തരേ 
ഏകദാ വന്ദിച്ചു സമിത്രി സസ്പ്ൃപഹം 
രാഘവനോടു ചോദിച്ചരുളീടിനാ൯:- 


കേള്‍ക്കയിലാഗ്രഹം പാരം ക്രിയാമാര്‍ഗ്ഗ- 
മാഖ്യാഹി മോക്ഷപ്രദം ത്രലോകീപതേ! 
വര്‍ണ്ണാശ്രമികള്‍ക്കു മോക്ഷദം പോലതു 
വര്‍ണ്ണിച്ചരുള്‍ചെയ്‌കവേണം ദയാനിധേ! 
നാരദവ്യാസമിരിഞ്ചാദികള്‍ സദാ 
നാരായണപൂജകൊണ്ടു സാധിക്കുന്നു 


249 


അദ്ധ്യാത്മ രാമായണം 


നിത്യം പുരുഷാര്‍ത്ഥമെന്നു യോഗീന്ദ്രന്മാര്‍ 
ഭക്ത്യാ പറയുന്നതെന്നു കേള്‍പ്പണ്ടു ഞാന്‍. 
ഭക്തനായ്‌ ദാസനായുള്ളോരടിയനു 
മുക്തിപ്രദമുപദേശിച്ചരുളണം. 
ലോകൈകനാഥാ! ഭവാനരുള്‍ചെയ്കിലോ 
ലോകോപകാരകമാകയുമുണ്ടല്ലോ. 
ലക്ഷ്മണനേവമുണര്‍ത്തിച്ച നേരത്തു 
തല്‍ക്ഷണേ ശ്രീരാമദേവനരുള്‍ചെയ്തു : 


ക്രിയാമാര്‍ഗ്ഗോപദേശം 


കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി- 
നോര്‍ക്കിലവസാനമില്ലെന്നറിക നീ 
എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു 
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍. 
തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗ്ഗേണ 
മന്നിടത്തിങ്കല്‍ ദ്വിജത്വമുണ്ടായ്‌ വന്നാല്‍ 
ആചാര്യനോടു മന്ത്രംകേട്ടു സാദര- 
മാചാരപൂര്‍വ്വമാരാധിക്ക മാമെടോ! 
ഹൃല്‍കമലത്തിങ്കലാകിലുമാം പുന- 
രഗ്നിഭഗവാങ്കലാകിലുമാമെടോ! 
മുഖ്യപ്രതിമാദികളിലൊന്നാകിലു- 
മര്‍ക്കങ്കലാകിലുമപ്പിങ്കലാകിലും 
സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ- 
മുണ്ടെങ്കിലോ പുനരുത്തമമെത്രയും. 


വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങള്‍ കൊ- 
ണ്ടാദരാല്‍ മുല്ലേപനാദി വിധിവഴി 

കാലേ കളിക്കവേണം ദേഹശുദ്ധയേ 
മൂലമറിഞ്ഞു സന്ധ്യാവന്ദനാദിയാം 
നിത്യകര്‍മ്മംചെയ്തു പിന്നെ സ്വകര്‍മ്മണാ 
ശുദ്ധ്യര്‍ത്ഥമായ്ചെയ്ക സങ്കല്പമാദിയേ 
ആചാര്യനായതു ഞാനെന്നുകലല്‍്പിച്ചു 


250 


അദ്ധ്യാത്മ രാമായണം 


പൂജിക്ക ഭക്തിയോടേ ദിവസം പ്രതി. 
സ്നാപനംചെയ്ക ശിലയാം പ്രതിമാസു 
ശോഭനാര്‍ത്ഥം ചെയ്കവേണം പ്രമാര്‍ജ്ജനം. 
ഗന്ധപുഷ്പാദ്യങ്ങള്‍കൊണ്ടു പൂജിപ്പവന്‍ 
ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ. 
മുഖ്യപ്രതിമാദികളിലലങ്കാര- 

മൊക്കെ പ്രസാദമെനിക്കെന്നറിക നീ. 
അഗ്ന യജിക്ക ഹവിസ്സുകൊണ്ടാദരാ- 
ലര്‍ക്കനെ സ്ഥലണഡിലത്തിങ്കലെന്നാകിലോ 
മുമ്പിലേ സര്‍വ്വപൂഈ ദ്രവ്യമായവ 
സമ്പാദനം ചെയ്തുവേണം തുടങ്ങുവാന്‍ 
ശ്രദ്ധയോടുംകൂടെ വരിയെന്നാകിലും 
ഭക്തനായുള്ളവന്‍ തന്നാലതിപ്രിയം. 
ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക- 
ളെന്തു പിന്നെപ്പറയേണമോ ഞാനേടോ! 
വസ്ത്രാജിനകുശാദ്യങ്ങളാലാസന- 
മുത്തമമായതു കലല്‍്പിച്ചുകൊള്ളണം. 
ദേവസ്യസമ്മുഖേ ശാന്തനായ്‌ ചെന്നിരു- 
ന്നാവിര്‍മ്മുദാ ലിപിന്യാസം കഴിക്കണം. 
ചെയ്ക തത്വന്യാസവും കേശവാദ്യേന 
ചെയ്ക മമ മൂര്‍ത്തിപഞ്ജരന്യാസവും 
പിന്നെ മന്ത്രന്യാസവും ചെയ്തു സാദരം 
തന്നുടെ മുമ്പില്‍ വാമേ കലശംവച്ചു 
ദക്ഷിണഭാഗേ കുസുമാദികളെല്ലാ- 
മക്ഷതഭക്‌ത്യൈവ സംഭരിച്ചീടേണം. 
അര്‍ഗ്ഘ്യപാദ്യപ്രദാനാര്‍ത്ഥമായും മധു 
പര്‍ക്കാര്‍ത്ഥമാചമനാര്‍ത്ഥമെന്നിങ്ങനെ 
പാത്രചതുഷ്ടയവും വച്ചുകൊള്ളണം 
പേര്‍ത്തു മറ്റൊന്നു നിരൂപണം കൂടാതെ. 


മല്ക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം 
ഹല്‍ക്കമലേ ദൃഡ്രം ധ്യാനിച്ചുകൊള്ളണം. 
പിന്നെ സ്വദേഹമഖിലം തയാ വ്യാപ്ത- 
മെന്നുറയ്ക്കേണമിളക്കവും കൂടാതെ. 


251 


അദ്ധ്യാത്മ രാമായണം 


ആവാഹയേല്‍ പ്രതിമാദിഷു മല്‍ക്കലാം 
ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം 
പാദ്യവുമര്‍ഗ്ഘ്യം തഥാ മധുപര്‍ക്കമി- 
ത്യാദ്യൈഃ പുന: സ്‌നാനവസ്ത്രവിഭൂഷണൈ : 
എത്രയുണ്ടുള്ളതുപചാരമെന്നാല- 
തത്രയുങ്കൊള്ളാമെനിക്കെന്നതേയുള്ള. 
ആഗമോക്തപ്രകാരേണ നീരാജനൈര്‍- 
ധൂപദീപൈര്‍ന്നിവേദ്യൈഃ ബഹുവിസ്തരൈ : 
ശ്രദ്ധയാ നിത്യമായര്‍പ്പിച്ചുകൊള്ളുകില്‍ 
ശ്രദ്ധയാ ഞാനും ഭജിക്കുമറിക നീ. 
ഹോമമഗസ്‌്ത്യോക്തമാര്‍ഗ്ഗകുണ്ഡാനലേ! 
മുലമന്ത്രംകൊണ്ടു ചെയ്യാമതെന്നിയെ 

ഭക്ത്യാ പുരുഷസൂക്തംകൊണ്ടുമാമെടോ! 
ചിത്തതാരിങ്കല്‍ നിനയ്ക്കു കുമാര! നീ. 


രൌപാസനാഗ്നഗ ചരുണാ ഹവിഷാഥ 
സോപാധിനാ ചെയ്ക ഹോമം മഹാമതേ! 
തപ്തജാംബൂനദപ്രഖ്യം മഹാപ്രഭം 
ദീപ്താഭരണ വിഭൂഷിതം കേവലം 
മാമേവ വഹ്നിദദ്ധ്യസ്ഥിതം ധ്യാനിക്ക 
ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമന്‍ 
പാരിഷദാനാം ബലിദാനവുംചെയ്തു 
ഹോമശേഷത്തെസ്സമാപയേത്മന്ത്രവില്‍. 
ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മനിയായ്‌ 
വക്തര്വാസം നാഗവല്ലീദലാദിയും 
ദത്വാമദഗ്രേ മഹാപ്രീതിപൂര്‍വ്വകം 
നത്തഗീതസ്തുതിപാഠാദിയും ചെയ്തു 
പാദാംബുജേ നമസ്‌കാരവും ചെയ്തുടന്‍ 
ചേതസി മാമുറപ്പിച്ചുവിനീതനായ്‌ 
മദുത്തമാകും പ്രസാദത്തെയും പുന- 
രുത്തമാംഗേ നിധായാനന്ദപൂര്‍വ്വകം 

രക്ഷ മാം ഘോരസംസാരദിതി മുഹ- 
രുക്ത്വാ നമസ്‌കാരവും ചെയ്തനന്തരം 
ഉദ്വസിപ്പിച്ചുടന്‍ പ്രത്യങ്മഹസ്സിങ്ക- 


252 


അദ്ധ്യാത്മ രാമായണം 


ലിത്ഥം ദിനമനു പൂജിക്ക മത്സഖേ! 
ഭക്തിസംയുക്തനായുള്ള മര്‍ത്ത്യന്‍ മുദാ 
നിത്യമേവം ക്രിയായോഗമനുഷ്ധിക്കില്‍ 
ദേഹനാശേ മമ സ്വരൂപ്യവും വരു- 
മൈഹിക സരഖ്യങ്ങളെന്തു ചൊല്ലേണമോ? 


ഇത്ഥം മയോക്തം ക്രിയായോഗമുത്തമം 
ഭക്ത്യാ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്കിലോ 
നിത്യപൂജാഫലമുണ്ടവനെന്നതും 
ഭക്തപ്രിയനരുള്‍ചെയ്താനതുനേരം. 
ശേഷാംശജാതനാം ലക്ഷ്മണന്‍തന്നോട- 
ശേഷമിദമരുള്‍ചെയ്‌ തോരനന്തരം 
മായാമയനായ നാരായണന്‍ പരന്‍ 
മായാമവലംബ്യ ദുഃഖം തുടങ്ങിനാന്‍. 

ഹാ! ജനകാത്മജേ! സീതേ! മനോഹര! 
ഹാ! ജഗന്മോഹിനി! നാഥേ! മമ പ്രിയേ! 
എവമാദിപ്രലാപംചെയ്തു നിദ്രയും 
ദേവദേവന്നു വരാതെ ചമഞ്ഞിതു 
സനമിത്രിതന്നുടെ വാക്യാമൃതംകൊണ്ടു 
സനമുഖ്യമോടു മരുവും ചിലനേരം. 


ഹനുമല്‍സുഗ്രീവസംഭാഷണം 


ഇങ്ങനെ വാഴുന്ന കാലമൊരുദിന- 

മങ്ങു കിഷ്കിന്ധാപ്ുരത്തിങ്കല്‍ വാഴുന്ന 
സുഗ്രീവനോടു പറഞ്ഞു പവനജ- 

നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം 
കേള്‍ക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം 
വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം :- 
നിന്നുടെ കാര്യം വരുത്തി രഘൂത്തമന്‌ 
മുന്നമേ സത്യവ്രതന്‍ പുരുഷോത്തമന്‍. 
പിന്നെ നീയോ നിരുപിപ്പീലതേതുമെ- 
നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ 
ബാലി മഹാബലവാന്‍ കപിപുംഗവന്‍ 


253 


അദ്ധ്യാത്മ രാമായണം 


ത്രൈലോക്യസമ്മതന്‍ ദേവരാജാത്മജന്‍ 
നിന്നുടെ മൂലം മരിച്ചു ബലാലവന്‍ 
മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു? 
രാജ്യാഭിഷേകവും ചെയ്തു മഹാജന- 
പൂജ്യനായ്താരയുമായിരുന്നീടു നീ 
എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും 
ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ. 
അദ്യവാ ശ്വോവാ പരശ്വോഥവാ തവ 
മൃത്യു ഭവിക്കുമതിനില്ല സംശയം. 
പ്രത്യൂപകാരം മറക്കുന്ന പുരുഷന്‍ 
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. 


പര്‍വ്വതാഗ്രേ നിജ സോദരന്‍തന്നോടു- 
മുര്‍വ്വീശ്വരന്‍ പരിതാപേന വാഴുന്നു. 
നിന്നെയുംപാര്‍ത്ത പറഞ്ഞസമയവും 
വന്നതും നീയോ ധരിച്ചതില്ലേതുമേ. 
വാനരഭാവേന മാനിനീസക്തനാ- 
യ്പാനവുംചെയ്തു മതിമറന്നന്വഹം 
രാപ്പകലുമറിയാതെ വസിക്കുന്ന 
കോപ്പുകളെത്രയും നന്നുനന്നിങ്ങനെ. 
അഗ്രജനായ ശക്രാത്മജനെപ്പോലെ 
നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണ്ണയും. 
അഞ്ജനാനന്ദന്‍ തന്നുടെ വാക്കുകേ- 
ട്ഞ്ജസാ ഭീതനായോരു സൃൂഗ്രീവനും 
ഉത്തരമായവന്‍തന്നോടു ചൊല്ലിനാൻ 
സത്യമത്രേ നീ പറഞ്ഞതു നിര്‍ണ്ണയം. 


ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ 
പൃഥ്വീശനാപത്തുമെത്തുകയില്ലല്ലോ. 
സത്വരമെന്നുടെയാജ്ഞയോടും ഭവാന്‍ 
പത്തൂദിക്കിങ്കലേക്കുമയച്ചീടണം 
സപ്തദ്വീപസ്ഥിതന്മാരായ വാനര- 
സത്തമന്മാരെ വരുത്തുവാനായ്‌ ദൂതം 
നേരേ പതിനായിരം കപിവീരദെ- 


254 


അദ്ധ്യാത്മ രാമായണം 


പ്പാരാതയയ്ക്കു സന്ദേശപത്രത്തൊടും. 
പക്ഷത്തിനുള്ളില്‍ വരേണം കപികുലം 
പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ 
വധ്യനവനതിനില്ലൊരു സംശയം 
സത്യംപറഞ്ഞാലിളക്കില്ലേതുമേ. 
അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു 
മജ്ജുളമന്ദിരം പുക്കിരുന്നീടിനാന്‍. 
ഭര്‍ത്തുനിയോഗം പുരസ്കൃത്യ മാരുത- 
പുത്രനും വാനരസത്തമന്മാരെയും 
പത്തൂദിക്കിന്നുമയച്ചാനഭിമത- 
ദത്തപൂര്‍വ്വം കപീന്ദ്രന്മാരുമന്നേരം 
വായുവേഗപ്രചാരേണ കപിക്ല- 
നായകന്മാരെ വരുത്തുവാനായ്‌ മുദാ 
പോയിതു ദാനമാനാദിതൃപ്താത്മനാ 
മായാമനുഷ്യകാര്യാര്‍ത്ഥാമതിദ്ദൂതം. 


ശ്രീരാമന്റെ വിരഹതാപം 


രാമനും പര്‍വ്വതമൂര്‍ദ്ധനി ദു:ഖിച്ചു 
ഭാമിനിയോടും പിരിഞ്ഞി വാവുംവിധന 
താപേന ലക്ഷ്മണന്‍ തന്നോടു ചൊല്ലിനാൻ 
പാപമയ്യോ! മമ കാണ്‍ക! കുമാര! നീ 
ജാനകീദേവി മരിച്ചിതോ കുത്രചില്‌ 
മാനസതാപേന ജീവിച്ചിരിക്കയോ? 
നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ. 

കശ്ചില്‍ പുരുഷനെന്നോടു സംപ്രീതനായ്‌ 
ജീവിച്ചിരിക്കുന്നിതെന്നു ചൊല്ലീടുകില്‍ 
കേവലമെത്രയുമിഷ്ടനവന്‍ മമ 
എങ്ങാനുമുണ്ടിരിക്കുന്നതെന്നാകില്‍ ഞാ- 
നിങ്ങുബലാല്‍ കൊണ്ടുപോരുവന്‍ നിര്‍ണ്ണയം 
ജാനകീദേവിയെക്കട്ട കളളന്‍തന്നെ 
മാനസകോപേന നഷ്ടമാക്കീടടുവന്‍ 
വംശവും കൂടെയൊടുക്കുന്നതുണ്ടൊരു 
സംശയമേതുമിതിനില്ല നിര്‍ണ്ണയം. 


255 


അദ്ധ്യാത്മ രാമായണം 


എന്നെയും കാണാഞ്ഞു ദു:ഖിച്ചിരിക്കുന്ന 
നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ! 
ചന്ദ്രാനനേ! നീ പിരിഞ്ഞതു കാരണം 
ചന്ദ്രനുമാദിതൃനെപ്പോലെയായിതു 

ചന്ദ്ര! ശീതാംശുക്കളാലവളെച്ചെന്നു 
മന്ദം മന്ദം തലോടിത്തലോടിത്തദാ 
വന്നു തടവീടുകെന്നെയും സാദരം 
നിന്നുടെ ഗോത്രജയല്ലോ ജനകജ 
സൂഗ്രീവനും ദയാഹീനനത്രേ തുലോം 
ദുഃഖിതനാമെന്നെയും മറന്നാനല്ലോ. 
നിഷ്ക്കണ്ടകം രാജ്യമാശു ലഭിച്ചവന്‍ 
മൈക്കണ്ണിമാരോടുകൂടെ ദിവാനിശം 
മദ്ൃപാനാസക്തചിത്തനാം കാമുകന്‍ 
വ്യര്‍ത്ഥം കൃതഘ്‌നത്രേ സുമിത്രാത്മജ! 
വന്നു ശരല്‍ക്കാലമെന്നതു കണ്ടവന്‍ 
വന്നീലയല്ലോ പറഞ്ഞവണ്ണം സഖേ! 
അന്വേഷണം ചെയ്തുസീതാധിവാസവു- 
മിന്നേടമെന്നറിഞ്ഞീടുവാനായവന്‍ 
പൂര്‍വ്വോപകാരിയാമെന്ന മറക്കയാല്‍ 
പൂര്‍വ്വനവന്‍ കൃതഘ്‌നന്മാരില്‍ നിര്‍ണ്ണയം 
ഇഷ്ടരായുളള ജനത്തെ മറക്കുന്ന 
ദുഷ്ടരില്‍ മുമ്പുണ്ടു സുഗ്രീവനോര്‍ക്ക നീ. 
കിഷ്കിന്ധയോടും ബന്ധുക്കളോടും കൂടെ 
മര്‍ക്കട ശ്രേഷ്ടനെ നിഗ്രഹിച്ചിടുവന്‍ 
അഗ്രജമാര്‍ഗ്ഗം ഗമിക്കേണമിന്നിനി- 
സ്സഗ്രീവനുമതിനില്ലൊരു സംശയം. 
ഇത്ഥമരുള്‍ ചെയ്ത രാഘവനോടതി- 
ക്രൂ്ധനായൊരു സനമിത്രി ചൊല്ലീടിനാന്‌ 
വധ്യനായൊരു സുഗ്രീവനെസ്തത്വരം 
ഹത്വാ വിടകൊള്‍വനദ്യ തവാന്തികം 
ആജ്ഞാപയാശു മാമെന്നു പറഞ്ഞിതു 
പ്രാജ്ഞനായോരു സുമിത്രാതനയനും 
ആദായ ചാപരൂണീരഖണ്ഡ്ഗങ്ങളും 
ക്രോധേന ഗന്തമഭ്യദ്യതം സോദരം 


256 


അദ്ധ്യാത്മ രാമായണം 


കണ്ടുരഘുപതി ചൊല്ലിനാൻ പിന്നെയു- 
മുണ്ടൊന്നു നിന്നോടിനിയും പറയുന്നു. 
ഹന്തവ്യനല്ല സുഗ്രീവന്‍ മമ സഖി 
കിന്തു ഭയപ്പെടുത്തീടുകെന്നേ വരൂ. 
ബാലിയെപ്പോലെ നിനക്കും വിരവോടു 
കാലപൂരത്തിനു പോകാമറിക നീ 
ഇത്ഥമവനോടു ചെന്നു ചൊന്നാലതി- 
നുത്തരം ചൊല്ലുന്നതും കേട്ടുകൊണ്ടു നീ 
വേഗേന വന്നാലതിന്നനരൂപമാ- 
മാകൂതമോര്‍ത്തു കര്‍ത്തവ്യമനന്തരം. 


ലക്ഷ്മണന്റെ പുറപ്പാട്‌ 


അഗ്രജന്മാജ്ഞയാ സനമിത്രി സത്വരം 
സുഗ്രീവ രാജ്യം പ്രതി നടന്നീടിനാന്‍ 
കിഷ്കിന്ധയോടും ദഹിച്ചുപോമപ്പൊഴേ 
മര്‍ക്കടജാതികളെന്നു തോന്നും വണ്ണം. 
വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനനാകുല- 
നജ്ഞാനിയായുളള മാനുഷനെപ്പോലെ 
ദുഃഖസുഖാദികള്‍ കയ്‌ക്കൊണ്ടു വര്‍ത്തിച്ചു 
ദുഷ്‌ കൃതശാന്തി ലോകത്തിനുണ്ടാക്കുവാന്‍ 
മുന്നം ദശരഥന്‍ ചെയ്ത തപോബലം- 
തന്നുടെ സിദ്ധി വരുത്തിക്കൊടുപ്പാനും 
പങ്കകസംഭവനാദികള്‍ക്കുണ്ടായ 

സങ്കടം തീര്‍ത്തു രക്ഷിച്ചു കൊടുപ്പാനും 
മാനുഷ വേഷം ധരിച്ചു പരാപര- 
നാനന്ദമൂര്‍ത്തി ജഗന്മയനീശ്വരന്‍. 
നാനാജനങ്ങളും മായയാ മോഹിച്ചു 
മാനസമജ്ഞാനസംയുതമാകയാല്‍ 
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു 
സാക്ഷാല്‍ മഹാവിഷ്ണു ചിന്തിച്ചു കല്‍പ്പിച്ചു 
സര്‍വ്വജഗന്മായാനാശിനിയാകിയ 
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ 


257 


അദ്ധ്യാത്മ രാമായണം 


രാമനായ്‌ മാനുഷവ്യാപാരജാതയാം 
രാമായണാഭിധാമാനന്ദദായിനീം 
സല്‍ക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവേ 
വിഖ്യാതയാക്കുവാനാനന്ദപൂരുഷന്‍ 
ക്രോധവും മോഹവും കാമവും രാഗവും 
ഖേദാദിയും വ്യവഹാരാര്‍ത്ഥസിദ്ധയേ 
തത്തല്‍ക്രിയാകാലദേശോചിതം നിജ- 
ചിത്തേ പരിഗ്രഹിച്ചിടിനാനീശ്വരന്‍. 
സത്വാദികളാം ഗണങ്ങളില്‍ത്താനനു- 
രക്തനെപ്പോലെ ഭവിക്കുന്നു നിര്‍ഗ്ഗണന്‍ 
വിജ്ഞാനമൂര്‍ത്തിയാം സാക്ഷി സുഖാത്മകന്‍ 
വിജ്ഞാന ശക്തിമാനവ്യക്തനദ്വയന്‍ 
കാമാദികളാലവിലിപ്തനവ്യയന്‍ 
വ്യോമവദ്‌ വായപ്തനനന്തനനാമയന്‍ 
ദിവ്യമുനീശ്വരന്മാര്‍ സനകാദികള്‍ 
സര്‍വ്വാത്മകനെച്ചിലരറിഞ്ഞീടുവോര്‍ 
നിര്‍മ്മാലാത്മാക്കളായുളള ഭക്തന്മാര്‍ക്കു 
സമ്യക്പ്രബോധനമുണ്ടാമെന്നു ചൊല്ലുന്നു 
ഭക്തചിത്താനുസാരേണ സഞ്ജായതേ 
മുക്തി പ്രദന്‍ മുനിവ്വന്ദനിഷേവിതന്‍ 
കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു 
ലക്ഷമണനും ചെറുഞാണൊലിയിട്ടിതു 
മര്‍ക്കടന്മാരവനെക്കണ്ടു പേടിച്ചു 
ചക്രഃകിലുകിലശബ്ദം പരവശാല്‍ 
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും 
വിഭ്രമത്തോടു കൈയില്‍ പിടിച്ചേവരും 
പേടിച്ചു മൂത്രമലങ്ങള്‍ വിസര്‍ജ്ജിച്ചു 
ചാടിത്തുടങ്ങിനാരങ്ങുമിങ്ങും ദൂതം 
മര്‍ക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ- 
നുള്‍ക്കാമ്പിലഭ്യദ്യതനായ സമിത്രി 
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു 
ഭല്ലുകവൃന്ദവും വല്ലാതെയായിതു 
ലക്ഷ്മണനാഗതനായതറിഞ്ഞഥ 
തല്‍ക്ഷണമംഗദനോടിവന്നീടിനാന്‍ 


258 


അദ്ധ്യാത്മ രാമായണം 


ശാഖാമുൃഗങ്ങളെയാട്ടിക്കളഞ്ഞു താ 
നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാന്‍ 
പ്രീതനായാശ്ശേഷവുംചെയ്തവനോടു 
ജാതമോദം സുമിത്രാത്മജന്‍ ചൊല്ലിനാൻ 
ഗച്ഛ വത്സ! ത്വം പിതൃവ്യനെക്കണ്ടു ചൊ- 
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കമെന്നാശു നീ. 
ഇച്ഛയായുളളതു ചെയ്ത മിത്രത്തെ വ- 
ഞ്ചിച്ചാലനര്‍ത്ഥമവിളംബിതം വരും. 
ഉഗ്രനാമഗ്രജനെന്നോടരുള്‍ ചെയ്തു 
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്ഷണാല്‍ 
അഗ്രജമാര്‍ഗ്ഗം ഗമിക്കണമെന്നുണ്ടു 
സൂഗ്രീവനുള്‍ക്കാമ്പിലെങ്കിലതേ വരു 
എന്നരുള്‍ ചെയ്തതു ചെന്നു പറകെന്നു 
ചൊന്നതു കേട്ടൊരു ബാലിതനയനും 
തന്നുളളിലുണ്ടായ ഭീതിയോടുമവന്‍ 

ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാൻ 
കോപേന ലക്ഷ്മണന്‍ വന്നിതാ നില്‍ക്കുന്നു 
ഗോപുരദ്വാരി പുറത്തുഭാഗ,ത്തിനി 
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ- 
ന്നാപത്തതല്ലായ്കിലുണ്ടായ്‌ വരും ദൃന്ധം. 
സന്ത്രസ്തനായ സുഗ്രീവനതു കേട്ടു 

മന്ത്രി പ്രവരനാം മാരുതി തന്നോടു 
ചിന്തിച്ചു ചൊല്ലിനാനംഗദനോടുകൂ- 
ടന്തികേ ചെന്നു വന്ദിക്ക സയമിത്രിയെ 
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക 
ശാന്തനായൊരു സുമിത്രാതനയനെ 
മാരുതിയെപ്പറഞ്ഞേവമയച്ചഥ 
താരയോടര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ 
താരാധിപാനനേ! പോകണമാശു നീ 
താരേ! മനോഹരേ! ലക്ഷ്മണന്‍ തന്നുടെ 
ചാരത്തുചെന്നു കോപത്തെശ്ശൂമിപ്പിക്ക 
സാരസ്യസാരവാക്യങ്ങളാല്‍, പിന്നെ നീ 
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന 
കാട്ടിക്കലുഷഭാവത്തേയും നീക്കണം 


259 


അദ്ധ്യാത്മ രാമായണം 


ഇത്ഥമര്‍ക്കാത്മജന്‍വാക്കുകള്‍ കേട്ടവള്‍ 
മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാള്‍ 
താരാതനയനും മാരുതിയും കൂടി 
ശ്രീരാമസോദരന്‍ തന്നെ വണങ്ങിനാര്‍ 
ഭക്ത്യാകുശല പ്രശ്‌നങ്ങളും ചെയ്തു ഈ- 
മിത്രിയോടഞ്ജനാനന്ദന്‍ ചൊല്ലിനാൻ 
എന്തുപുറത്തുഭാഗേ നിന്നരുളുവാ- 
നന്ത:പുരത്തിലാമ്മാറെഴുന്നളളണം. 
രാജദാരങ്ങളേയും നഗരാഭയും 

രാജാവു സുഗ്രീവനേയും കനിവോടു 
കണ്ടുപറഞ്ഞാലനന്തരം നാഥനെ- 
ക്കണ്ടുവണങ്ങിയാല്‍ സാദ്ധ്യമല്ലാം ദൂതം 
ഇത്ഥം പറഞ്ഞു കട്ടുംപിടിച്ചാശു ഈ- 
മിത്രിയോടും മന്ദം മന്ദം നടന്നിതു. 
യൂഥപന്മാര്‍ മരുവീടും മണിമയ- 
സധങ്ങളും പുരീശോഭയും കണ്ടുക- 
ണ്ടാനന്ദമുള്‍ക്കൊണ്ടു മദ്ധ്യകക്ഷ്യാം ചെന്നു 
മാനിച്ചു നിന്ന നേരത്തു കാണായ്‌ വന്നു 
താരേശതുല്യമുഖിയായ മാനിനീ 

താരാ ജഗന്മനോമോഹിനി സുന്ദരി 
ലക്ഷ്മീസമാനയായ്‌ നില്‍ക്കുന്ന, തന്നേരം 
ലക്ഷമണന്‍ തന്നെ വണങ്ങി വിനീതയായ്‌ 
മന്ദസ്മിതംപൂണ്ടു ചൊന്നാളഹോ, തവ 
മന്ദിരമായതിതെന്നതറിഞ്ഞിലയോ 
ഭക്തനായെത്രയുമുത്തമനായ്‌ തവ 
ഭത്യനായൊരു കപീന്ദ്രനോടിങ്ങനെ 
കോപമുണ്ടായാലവനെന്തൊരു ഗതി? 
ചാപല്യമേറിമിജ്ജാതികള്‍ക്കോര്‍ക്കണം. 
മര്‍ക്കടവീരന്‍ ബഹുകാലമുണ്ടല്ലോ 
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്‌ 
ഇക്കാലമാശു ഭവല്‍കൃപയാ പരി- 
രക്ഷിതനാകയാല്‍ സനഖ്യം കലര്‍ന്നവന്‍ 
വാണാനതും വിപരീതമാക്കീടായ്‌ ക- 
വേണം ദയാനിധേ! ഭക്തപരായണ! 


260 


അദ്ധ്യാത്മ രാമായണം 


നാനാഗിഗന്ധരംതോറും മരുവുന്ന 
വാനരന്മാരെ വരുത്തുവാനയവന്‍ 
പത്തസഹസ്രം ദൂതന്മാരെ വിട്ടിതു 
പത്തു ദിക്കീന്നും കപികലപ്രാഡരും 
വന്നു നിറഞ്ഞതു കാണ്‍കിവിടെപ്പന- 
രൊന്നിനും ദണ്ഡമിനിയില്ല നിര്‍ണ്ണയം 
നക്തഞ്ചരകലമൊക്കെയൊടുക്കുവാന്‍ 
ശക്തരത്രേ കപിസത്തമന്മാരെല്ലാം 
പുത്രകളത്രമിത്രാന്വിതനാകിയ 
ഭൂുത്യനാം സുഗ്രീവനെക്കണ്ട, വനുമായ്‌ 
ശ്രീരാമദേവപാദാംബുജം വന്ദിച്ചു 
കാര്യവുമാശു സാധിക്കാമറിഞ്ഞാലും. 
താരാവചനമേവം കേട്ടു ലക്ഷ്മണന്‍ 
പാരാതെ ചെന്നു സൂഗ്രീവനെയും കണ്ടു 
സത്രപം വിത്രസ്തനായ സൂഗ്രീവനും 
സത്വരമുത്ഥനവും ചെയ്തു വന്ദിച്ചു. 
മത്തനായ്‌ വിഹ്വലിതേക്ഷണനാം കപി- 
സത്തമനെക്കണ്ടു കോപേന ലക്ഷ്മണന്‍ 
മിത്രാത്മജനോടു ചൊല്ലിനാൻ നീ രഘൂ- 
സത്തമന്‍ തന്നെ മറന്നതെന്തിങ്ങനെ? 
വൃത്രാരിപുത്രനെക്കൊന്ന ശര, മാര്ൃ- 
പൂത്രന്‍കരസ്ഥിതമെന്നുമറിക നീ 
അഗ്രജമാര്‍ഗ്ഗം ഗമിക്കയിലാഗ്രഹം 
സൂഗ്രീവനുണെന്നു നാഥനരുള്‍ ചെയ്തു. 
ഇത്തരം സനമിത്രി ചൊന്നതു കേട്ടതി- 
നുത്തരം മാരുതപുത്രനും ചൊല്ലിനാന്‌ 
ഇത്ഥമരുള്‍ ചെയ്വതിനെന്തു കാരം 
ഭക്തനേറ്റം പുരുഷോത്തമങ്കല്‍ കപി- 
സത്തമനോര്‍ക്കില്‍ സുമിത്രാത്മജനിലും 
സത്യവും ലംഘിക്കയില്ല കപീശ്വരന്‍ 
രാമകാര്യാര്‍ത്ഥമുണര്‍ന്നിരിക്കുന്നിതു 
താമസമെന്നിയേ വാനരപുംഗവന്‍ 
വിസ്മൃതനായിരുന്നീടുകയല്ലേതും 
വിസ്മയമമ്മാറു കണ്ടീലയോ ഭവാന്‍? 


261 


അദ്ധ്യാത്മ രാമായണം 


വേഗേന നാനാദിഗന്തരത്തിങ്കല്‍നി- 
ന്നാഗതന്മാരായ വാനരവീരരെ? 
ശ്രീരാമകാര്യമശേഷേണ സാധിക്കു- 
മാമയമെന്നിയേ വാനരനായകന്‍. 

മാരുതി ചൊന്നതുകേട്ടു സയമിത്രിയു- 
മാരൂഡ്വലജ്ജനായ്‌ നില്‍ക്കും ദശാന്തരേ 
സുഗ്രീവനര്‍ഗ്ഘ്യപാദ്യദേന പൂജ- 
ചെയ്തഗ്രഭാഗേ വീണു വീണ്ടും വണങ്ങിനാന്‍: 
ശ്രീരാമദാസോഹമാഹന്ത! രാഘവ- 
കാരുണ്യലേശേന രക്ഷിതനദ്യ ഞാന്‍ 
ലോകത്രയത്തെ ക്ഷണാര്‍ദ്ധമാത്രംകൊണ്ടു 
രാഘവന്‍ തന്നെ ജയിക്കുമല്ലോ ബലാല്‍ 
സേവാര്‍ത്ഥമോര്‍ക്കില്‍ സഹായമാത്രം ഞങ്ങ- 
ളേവരും തന്‍നിയോഗത്തെ വഹിക്കുന്നു. 
അര്‍ക്കാത്മജന്‍മൊഴി കേട്ടു സയമിത്രിയു- 
മുല്‍ക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാന്‍ 
ദുഃഖേന ഞാന്‍ പരുഷങ്ങള്‍ പറഞ്ഞതു- 
മൊക്കെ ക്ഷമിക്ക മഹാഭാഗനല്ലോ നീ 
നിങ്കല്‍ പ്രണയമധികമുണ്ടായാല്‍ 
സങ്കടംകൊണ്ടു പറഞ്ഞിതു ഞാനെടോ! 
വൈകാതെ പോക വനത്തിന്‌ നാമിനി 
രാഘവന്‍ താനേ വസിക്കുന്നതുമെടോ. 


സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ 


അങ്ങനെ തന്നെ പുറപ്പെടുകെങ്കില്‍ നാ- 
മിങ്ങിനിപ്പാര്‍ക്കയില്ലെന്നു സുഗ്രീവനും 
തേരില്‍ കരേറി സുമിത്രാത്മജനുമായി 
ഭേരിമുദംഗശംഖാദി നാദത്തോടും 


262 


അദ്ധ്യാത്മ രാമായണം 


അഞ്ജനാപുത്രനീലാംഗദാ ദ്യൈരല- 
മഞ്ജസാ വാനരസേനയോടും തദാ 
ചാമരശ്വേതാതപത്ര വ്യജനവാന്‍ 
സാമരസൈന്യനാഖണ്ഡലനെപ്പോലെ 
രാമന്‍ തിരുവടിയെച്ചെന്നു കാണ്മതി- 
ന്നാമോദമോടു നടന്നു കപി വരന്‍ 
ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന 
വിഹ്വലമാനസം ചീരാജിനധരം 

ശ്യാമം ജടാമകുടോജ്വലം മാനവം 

രാമം വിശാലവിലോലവിലോചനം 
ശാന്തം മുദുസ്മിതചാരുമുഖാംബൂജം 
കാന്താവിരഹസന്തപ്തം മനോഹരം 
കാന്തം മൃഗപക്ഷി സഞ്ചയസേവിതം 
ദാന്തം മുദാകണ്ടു ദുരാല്‍ കപിവരന്‍ 
തേരില്‍ നിന്നാശു താഴത്തിറങ്ങീടിനാന്‍ 
വീരനായോര സനമിത്രിയോടും തദാ 
ശ്രീരാമപാദാരവിന്ദാന്തികേ വീണു 
പൂരിച്ച ഭക്ത്യാനമസ്‌ക്കരിച്ചീടിനാന്‍ 
ശ്രീരാമദേവനും വാനരവീരനെ- 
ക്കാരുണ്യമോടു ഗാഡ്ദം പുണര്‍ന്നീടിനാന്‍: 
സരഖ്യമല്ലീഭവാനെ, നുുരചെയ്തുട- 
നൈക്യഭാവേന പിടിച്ചിരുത്തീടിനാന്‍ 
ആതിഥ്യമായുളള പൂജയും ചെയ്തള- 
വാദിത്യപുത്രനും പ്രീതി പൂണ്ടാന്‍ തുലോം. 


സീതാന്വേഷണോദ്യോഗം 


ഭക്തിപരവശനായ സുഗ്രീവനും 
ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം 

വന്നു നില്‍ക്കുന്ന കപികുലത്തെക്കനി- 
ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍ 


263 


അദ്ധ്യാത്മ രാമായണം 


തൃക്കാല്‍ക്കല്‍ വേല ചെയ്തീടുവാന്‍ തക്കൊരു 
മര്‍ക്കടവീരരിക്കാണായതൊക്കവേ 
നാനാകലാചലസംഭവന്മാരിവര്‍ 
നാനാസരിദ്വീപശൈലനിവാസികള്‍ 
വപര്‍വ്വതതുല്യശരീരികളേവരു- 
മുര്‍വ്വീപതേ! കാമരൂപികളെത്രയും 
ഗര്‍വ്വം കലര്‍ന്ന നിശാചരന്മാരുടെ 
ദുര്‍വ്വീര്യമെല്ലാമടക്കുവാന്‍ പോന്നവര്‍. 
ദേവാംശസംഭവന്മാരിവരാകയാല്‍ 
ദേവാരികളെയൊടുക്കുമിവരിനി. 
കേചില്‍ ഗജബലന്മാരിതിലുണ്ടു താന്‍ 
കേചില്‍ ദശഗജശക്തിയുളേളാരുണ്ടു 
കേചിദമിതപരാക്രമമുളളവര്‍ 
കേചിന്മഗേന്ദ്രസമന്മാരറിഞ്ഞാലും 
കേചിന്മഹേന്ദ്രറീലോപലരൂപികള്‍ 
കേചില്‍ കനകസമാനശരീരികള്‍ 
കേചന രക്താന്തനേത്രം ധരിച്ചവര്‍ 
കേചന ദീര്‍ഘവാലന്മാരഥാപരേ 
ശുദ്ധസ്ഫടിക സങ്കാശശരീരികള്‍ 
യുക്തവൈദഗ്ദ്ധ്യമിവരോളമില്ലാര്‍ക്കും 
നിങ്കഴല്‍പ്പങ്കജത്തിങ്കലുറച്ചവര്‍ 
സംഖ്യയില്ലാതോളമുണ്ടു കപിബലം 
മൂലഫലദലപക്വാശനന്മാരായ്‌ 
ശീലഗുണമുളള വാനരന്മാരിവര്‍ 
താവകാജ്ഞാകാരികളെന്നു നിര്‍ണ്ണയം 
ദേവദേവേശ! രഘുകലപുംഗവ! 
ഭൂക്ഷകുലാധിപനായുളള ജാംബവാന്‍ 
പുഷ്കരസംഭവപുത്രനിവനല്ലോ. 
കോടിഭല്ലകവൃന്ദാധിപതി മഹാ- 
പ്രാഡമതി ഹനുമാനിവനെന്നുടെ 
മന്ത്രി വരന്‍ മഹസത്വപരാക്രമന്‍ 
ഗന്ധവാഹാത്മജനീശാംശസംഭവന്‍ 
നീലന്‍ ഗജന്‌ ഗവയന്‍ ഗവാക്ഷന്‍ ദീര്‍ഘ- 
വാലാധിപൂണ്ടവന്‍ മൈന്ദന്‍ വിവദനും 


264 


അദ്ധ്യാത്മ രാമായണം 


കേസരി മാരുതി താതന്‍ മഹാബലി 
വീരന്‍ പ്രമാഥി ശരഭന്‍ സുഷേണനും 
ശൂരൻ സുമുഖന്‍ ധരിമുഖന്‍ ദുര്‍മ്മുഖന്‍ 
ശ്വേതൻ വലീമുഖനും ഗന്ധമാദനന്‍ 
താരന്‍ വൃഷഭന്‍ നളന്‍ വിനതന്‍ മമ 
താരാതനയനാമംഗദനിങ്ങനെ 
ചൊല്ലുളള വാനരവംശരാജാക്കന്മാര്‍ 
ചൊല്ലവാനാവതല്ലാതോളമുണ്ടല്ലോ. 
വേണുന്നതെന്തെന്നിവരോടരുള്‍ ചെയ്തു 
വേണമെന്നാലിവര്‍ സാധിക്കുമൊക്കവേ 
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവന്‍ 
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു 
സന്തോഷപൂര്‍ണ്ണാശ്രു നേത്രാംബുജത്തോടു- 
മന്തര്‍ഗ്ഗതമരുള്‍ ചെയ്തിതു സാദരം: 
മല്‍ക്കാര്യ ഗയരവം നിങ്കലുംനിര്‍ണ്ണയ- 
മുള്‍ക്കാമ്പിലോര്‍ത്തു കര്‍ത്തവ്യം കുരുഷ്വ നീ 
ജാനകീമാര്‍ഗ്ഗണാര്‍ത്ഥം നിയോഗിക്കനീ 
വാനരവീരരെ നാനാദിശി സഖെ! 
ശ്രീരാമവാക്യാമൃതം കേട്ടു വാനര- 
വീരനയച്ചിതു നാലു ദിക്കിങ്കലും 
നൂറായിരം കപി വീരന്മാര്‍ പോകണ- 
മോരോ ദിശി പടനായകന്മാരൊടും 
പിന്നെ വിശേഷിച്ചു ദക്ഷിണ ദിക്കിന- 
ത്ൃന്നതന്മാര്‍ പലരും പോയ്ത്തിരയണം 
അംഗദന്‍ ജാംബവാന്‍ മൈന്ദന്‍ വിവിദനും 
തുംഗന്‍ നളനും ശരഭന്‍ സുഷേണനും 
വാതാത്മജന്‍ ശ്രീ ഹനുമാനുമായ്‌ ചെന്നു 
ബാധയൊഴിഞ്ഞുടന്‍ കണ്ടു വന്നീടണം. 
അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു 
മുപ്പതു നാളിനകത്തു വന്നീടണം 
ഉല്പലപത്രാക്ഷിതന്നെയും കാണാതെ 
മുപ്പതുനാള്‍ കഴിഞ്ഞിങ്ങു വരുന്നവന്‍ 
പ്രാണാന്തികം ദണ്ഡമാശു ഭജിക്കണ- 
മേണാങ്കശേഖരന്‍ തന്നാണെ നിര്‍ണ്ണയം 


265 


അദ്ധ്യാത്മ രാമായണം 


നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു 
കാലമേ പോയാലും മെന്നയച്ചീടിനാന്‍ 
രാഘവന്‍തന്നെത്തൊഴുതരികേ ചെന്നു 
ഭാഗവതോത്തമനുമിരുന്നീടിനാന്‍ 

ഇത്ഥം കപികള്‍ പുറപ്പെട്ട നേരത്തു 
ഭക്ത്യാ തൊഴുതിതു വായു തനയനും 
അപ്പോളവനെ വേറേ വിളിച്ചാദരാ- 
ലത്ഭുതവിക്രമന്‍താനുമരുള്‍ ചെയ്തു 
മാനസേ വിശ്വാസമുണ്ടാവതിന്നു നീ 
ജാനകി കയ്യില്‍ കൊടുത്തീടിതപ സഖേ! 
രാമനാമാങ്കിതമാമംഗുലീയകം 
ഭാമിനിക്കുളളില്‍ വികല്‍പ്പം കളവാനായ്‌ 
എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ- 
യെന്നിയേ മറ്റാരുമില്ലെന്നു നിര്‍ണ്ണയം 
പിന്നെയടയാളവാക്കുമരുള്‍ ചെയ്തു 
മന്നവന്‍, പോയാല്ലമെന്നയച്ചിടിനാന്‍ 
ലക്ഷ്മീഭഗവതിയാകിയ സീതയാം 
പുഷ്കരപത്രാക്ഷിയെക്കൊണ്ടു പോയൊരു 
രക്ഷോവരനായ രാവണന്‍ വാഴുന്ന 
ദക്ഷിണദിക്കു നോക്കിക്കപിസഞ്ചയം 
ലക്ഷവും വ്ൃത്രാരിപുത്രതനയനും 
പുഷ്കരസംഭവപൂത്രനും നീലനും 
പുഷ്കരബാന്ധവശിഷ്യനും മറ്റുളള 
മര്‍ക്കടസേനാപതികളുമായ്‌ ദൂതം 
നാനാനഗരഗ്രാമദേശങ്ങള്‍ 
കാനനരാജ്യപുരങ്ങളിലും തഥാ 

തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി- 
സത്വരം നീളെ നടക്കും ദശാന്തരേ 
ഗന്ദവാഹാത്മജനാദികളൊക്കവേ 
വിന്ധ്യാചലാടവി പുക്കു തിരയുമ്പോള്‍ 
ഘോരമഗങ്ങളേയും കൊന്നുതിന്നതി- 
ക്രൂരനായൊരു നിശാചരവീരനെ- 

ക്കണ്ടു വേഗത്തോടടുത്താരിതു ദശ- 
കണ്ഠനെന്നോര്‍ത്തു കപിവരന്മാരെല്ലാം 


266 


അദ്ധ്യാത്മ രാമായണം 


നിഷ്ഠുരമായുളള മുഷ്ടി പ്രഹാരേണ 
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാര്‍. 
പംക്തിമുഖനല്ലിവനെന്നു മാനസേ 
ചിന്തിച്ചു പിന്നെയും വേഗേന പോയവര്‍ 


സ്വയംപ്രഭാഗതി 


അന്ധകാരാരണ്യമാശു പുക്കീടാനാ- 
രന്തരാ ദാഹവും വര്‍ദ്ധിച്ചിതേറ്റവും 
ശൃഷ്ടകണ്ണോഷ്ടതാലുപ്രദേശത്തൊടും 
മര്‍ക്കടവീരരുണങ്ങിവരണ്ടൊരു 
ജിഹ്വയോടും നടക്കുന്ന നേരത്തൊരു 
ഗഹ്വരം തത്ര കാണായി വിധിവശാല്‍. 
വല്ലീതൃരണഗണച്ഛന്നമായോന്നതി- 
ലില്ലയല്ലീ ജലമെന്നോര്‍ത്തു നില്ക്കുമ്പോള്‍ 
ആര്‍ദ്രപക്ഷര്രഞ്ചഹംസാദി പക്ഷിക- 
ളര്‍ദ്ധ്വദേശേ പറന്നാരതില്‍നിന്നുടന്‍ 
പക്ഷങ്ങളില്‍നിന്നു വീണു ജലകണം 
മര്‍ക്കടന്മാരുമതുകണ്ടു കല്പിച്ചാര്‍. 

നല്ല ജലമതിലുണ്ടെന്നു നിര്‍ണ്ണയ- 
മെല്ലാവരും നാമിതിലിറങ്ങീടുക 

എന്നു പറഞ്ഞോരു നേരത്തു മാരുതി 
മുന്നിലിറങ്ങിനാന്‍ മറ്റുള്ളവര്‍കളും 
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോള്‍ 
കണ്ണകാണാഞ്ഞിതിരുട്ടുകൊണ്ടന്നേര- 
മന്യോന്യമൊത്തു കയ്യുംപിടിച്ചാകുലാല്‍ 
ഖിന്നതയോടും നടന്നുനടന്നു പോയ്‌- 
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു 
മുന്നിലാമ്മാറതിധന്യദേശസ്ഥലം. 
സ്വര്‍ണ്ണമയം മനോമോഹനം കാണ്മവര്‍- 
കണ്ണിനുമേറ്റമാനന്ദകരം പരം 
വാപികളണ്ടു മണിമയവാരിയാ- 
ലാപൂര്‍ണ്ണകളായതീവ വിശദമായ്‌ 
പക്വഫലങ്ങളാല്‍ നമ്രങ്ങളായുള്ള 


267 


അദ്ധ്യാത്മ രാമായണം 


വൃക്ഷങ്ങളുണ്ടു കല്പദ്ൂമതുല്യമായ്‌ 
പീയൂഷസാമ്യമധുദ്രോണസംയുത 

പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള 
വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ 
വസ്രൂരത്നാദി പരിഭൂഷിതങ്ങളായ്‌. 
മാനസമോഹനമായ ദിവ്യസ്ഥലം 
മനുഷവര്‍ജ്ജിതം ദേവഗേഹോപമം 
തത്ര ഗേഹേ മണികാഞ്ചനവിഷ്ടരേ 
ചിത്രകൃതി പൂണ്ടു കണ്ടാരൊരുത്തിയെ 
യോഗം ധരിച്ചുജടാവല്‍ക്കലം പൂണ്ടു 
യോഗിനി നിശ്ചല ധ്യാനനിരതനായ്‌ 
പാവകജ്വാലാസമാങകലര്‍ന്നതി- 
പാവനയായ മഹാഭാഗയെക്കണ്ടു 
തല്‍ക്ഷണേ സന്തോഷപൂര്‍ണ്ണമനസ്സൊടു 
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാര്‍. 
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു 
യോഗിനി താനുമവരോടു ചൊല്ലിനാൾ: 
നിങ്ങളാരാകുന്നതെന്നു പറയണ- 

മിങ്ങു വന്നീടുവാന്‍ മൂലവും ചൊല്ലണം 
എങ്ങനെ മാര്‍ഗ്ഗമറിഞ്ഞവാറെന്നതു- 
മെങ്ങിനിപ്പോകുന്നതെന്നും പറയണം. 
എന്നിവ കേട്ടൊരു വായുതനയനും 
നന്നായ്‌ വണങ്ങി വിനീതനായ്‌ ചൊല്ലിനാന്‍: 
വ്ൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ 
സത്യമൊഴിഞ്ഞു പറയുമാറില്ല ഞാന്‍ 
ഉത്തരകോസ്ലത്തിങ്കലയോദ്ധ്യയെ- 
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ 
തത്രൈവ വാണു ദശരഥനാം നൃപന്‍ 
പുത്രരുമുണ്ടായ്‌ ചമഞ്ഞിതു നാലുപേര്‍. 
നാരായണസമന്‍ ജ്യേഷ്ഠനവര്‍കളില്‍ 
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും 
താതാജ്ഞയാ വനവാസാര്‍ത്ഥമായവന്‍ 
ഭ്രാതാവിനോടും ജനകാത്മജയായ 
സീതയാം പത്നിയോടും വിപിനസ്ഥലേ 


268 


അദ്ധ്യാത്മ രാമായണം 


മോദേന വാഴുന്ന കാലമൊരു ദിനം 
ദുഷ്ടനായുള്ള ദശാസ്്യനിശാചരന്‍ 
കട്ടുകൊണ്ടാശു പോയീടിനാന്‍ പത്‌നിയെ. 
രാമനും ലക്ഷ്മണനാകുമനുജനും 

ഭാമിനി തന്നെത്തിരഞ്ഞു നടക്കുമ്പോള്‍ 
അര്‍ക്കാത്മജനായ സൂഗ്രീവനെക്കണ്ടു 
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്‌ 
എന്നതിന്നഗ്രജനാകിയ ബാലിയെ- 
ക്കൊന്നു സുഗ്രീവനു രാജ്യവും നല്‍കിനാന്‍ 
ശ്രീരാമനുമതില്‍ പ്രത്യൂപകാരമാ- 
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു 
വാനരനായകനായ സുഗ്രീവനും 
വാനരൊലാരെയയച്ചിതെല്ലാടവും 
ദക്ഷിണദിക്കിലന്വേഷിപ്പതിനൊരു- 
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും 

ദാഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു 
മോഹേന ഗഹ്വരംപുക്കിതറിയാതെ. 
ദൈവവശാലിവിടെപ്പോന്നു വന്നിഹ 
ദേവിയെക്കാണാതായതുംഭാഗ്യമെത്രയും. 
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല 
നേരേയരുള്‍ ചെയ്കവേണമതും ശുദേ! 
യോഗിനിതാനുമതു കേട്ടവരോടു 

വേഗേന മന്ദസ്മിതംപൂണ്ടു ചൊല്ലിനാൾ: 
പക്വഫലമൂലജാലങ്ങളൊക്കവേ 
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്‌ 
ബുദ്ധി തെളിഞ്ഞു വരുവിനെന്നാല്‍ മമ 
വൃത്താന്തമാദിയേ ചൊല്ലിത്തരുവന്‍ ഞാന്‍. 
എന്നതു കേട്ടവര്‍ മൂലഫലങ്ങളും 

നന്നായ്‌ ളജിച്ചു മധൂപാനവും ചെയ്തു 
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു 
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം 
ചാരുസ്മിതപൂര്‍വ്വമഞ്ജസാ യോഗിനി 
മാരുതിയോടു പറഞ്ഞുതുടങ്ങിനാള്‍: 
വിശ്വവിമോഹനരൂപിണിയാകിയ 


269 


അദ്ധ്യാത്മ രാമായണം 


വിശ്വകര്‍മ്മാത്മജ ഹേമാ മനോഹരീ 
നത്തഭേദംകൊണ്ടു സന്തുഷ്ടനാക്കിനാള്‍ 
മുഗ്ദ്ധേനദു ശേഖരന്‍തന്നെ, യതുമൂലം 
ദിവ്യപുരമിദം നല്കിനാനീശ്വരന്‍ 
ദിവ്യസംവത്സരാണാമയുതായുതം, 
ഉത്സവംപൂണ്ടു വസിച്ചാളിഹ പുരാ 
തത്സഖി ഞാനിഹ നാമ്നാ സ്വയംപ്രഭാ 
സന്തതം മോക്ഷമപേക്ഷിച്ചിരിപ്പൊരു 
ഗന്ധര്‍വ്വപുത്രി സദാ വിഷ്ണുതല്പരാ. 
ബ്രഹ്മലോകം പ്രവേശിച്ചിതു ഹേമയും 
നിര്‍മ്മലഗാത്രിയുമെന്നോടു ചൊല്ലിനാൾ: 
സന്തതം നീ തപസ്സും ചെയ്തിരിക്കെടോ, 
ജന്തുക്കളത്ര വരികയുമില്ലല്ലോ 
ത്രേതായുഗേ വിഷ്ണു നാരായണന്‍ ഭവി 
ജാതനായീടും ദശരഥപിത്രനായ്‌ 
ഭൂഭാരനാശനാര്‍ത്ഥം വിപിനസ്ഥലേ 
ഭവപതി സഞ്ചരിച്ചീടും ദശാന്തരേ 
ശ്രീരാമപത്‌നിയെക്കട്ടുകൊള്ളുമതി- 
ക്രൂരനായീടും ദശാനനനക്കാലം. 
ജാനകീിദേവിയെയന്വേഷണത്തിനായ്‌ 
വാനരന്മാര്‍ വരും നിന്‍ഗുഹാമന്ദിരേ 
സല്‍ക്കരീച്ചടവരെ പ്രീതിപൂണ്ടു നീ 
മര്‍ക്കടന്മാര്‍ക്കുപകാരവും ചെയ്തു പോയ്‌ 
ശ്രീരാമദേവനെക്കണ്ടു വണങ്ങുക 
നാരായണസ്വാമിതന്നെ രഘുത്തമന്‍ 
ഭക്ത്യാ പരനെ സ്തുതിച്ചാൽ വരും തവ 
മുക്തിപദം യോഗിഗമ്യം സനാതനം 
ആകയാല്‍ ഞാനിനി ശ്രീരാമദേവനെ 
വേഗേന കാണ്മതിന്നായ്‌ക്കൊണ്ടു പോകുന്നു 
നിങ്ങളെ നേരേ പെരുവഴികൂട്ടുവന്‍ 
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിന്‍. 
ചിത്തം തെളിഞ്ഞവര്‍ കണ്ണടച്ചീടിനാര്‍. 
സത്വരം പൂര്‍വ്വസ്ഥിതാടവി പുക്കിതു. 


270 


അദ്ധ്യാത്മ രാമായണം 


ചിത്രം വിചിത്രം വിചിത്രമെന്നോര്‍ത്തവര്‍ 
പദ്ധതിയുടെ നടന്നുതുടങ്ങിനാര്‍. 


സ്വയംപ്രഭാസ്‌തുതി 


യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു 
യോഗേശസന്നിധിപുക്കാളതിദ്ദതം. 
ലക്ഷ്മണസുഗ്രീവസേവിതനാകിയ 
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം 
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുക്തം 
നത്വാ മുഹൂര്‍മ്മുഹസ്തത്വാ ബഹുവിധം: 
ദാസീ തവാഹം രഘുപതേ! രാജേന്ദ്ര! 
വാസുദേവ! പ്രഭോ! രാമ! ദയാനിധേ! 
കാണ്മതിന്നായ്‌ക്കൊണ്ടു വന്നേനിവിടെ ഞാന്‍ 
സാമ്യമില്ലാതെ ജഗല്‍പതേ! ശ്രീപതേ! 
ഞാനനേകായിരം സംവത്സരം തവ 
ധ്യാനേന നിത്യം തപസ്സുചെയ്തീടിനേന്‍. 
ത്വദൂപസന്ദര്‍ശനാര്‍ത്ഥം തപോബല- 
മദ്യൈവ നൂനം ഫലിതം രഘുപതേ! 
ആദ്യനായോരു ഭവന്തംനമസ്യാമി 
വേദ്യനല്ലാരാലുമേ ഭവാന്‍ നിര്‍ണ്ണയം. 
അന്തര്‍ബ്ഹിസ്ഥിതം സര്‍വ്വഭൂതേഷ്വപി 
സന്തതമലക്ഷ്യമാദ്യന്തഹീനം പരം 
മായാമയനായ മാനുഷവിഗ്രഹന്‍ 
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു 
വിജ്ഞാനമൂര്‍ത്തിയല്ലോ ഭവാന്‍ കേവലം 
ഭാഗവതന്മാര്‍ക്കു ഭക്തിയോഗാര്‍ത്ഥമായ്‌ 
ലോകേശമുഖ്യാമരാഘമര്‍ത്ഥിക്കയാല്‍ 
ഭൂമുയില്‍ വന്നവതീര്‍ണനാം നാഥനെ- 
ത്താമസിയായ ഞാനെന്തറിയുന്നതും! 
സച്ചിന്മയം തവ തത്ത്വം ജഗത്രയേ 
കശ്ചിത്‌ പുരുഷനറിയും സുകൃതിനാം 
രൂപം തവേദം സദാ ഭാകു മാനസേ 
താപസാന്ത:സ്ഥിതം താപത്രയാപഹം 


271 


അദ്ധ്യാത്മ രാമായണം 


നാരായണ! തവ ശ്രീപാദദര്‍ശനം 
ശ്രീരാമ! മോക്ഷൈകദര്‍ശനം കേവലം. 
ജന്മമരണഭിതാനാമദര്‍ശനം 
സന്മാര്‍ഗദര്‍ശനം വേദാന്തദര്‍ശനം 
പൂത്രകളത്രമിത്രാര്‍ത്ഥവിഭൂതികൊ- 
ണ്ടെത്രയും ദര്‍പ്പിതരായുളള മാനുഷര്‍ 
രാമരാമേതി ജപിക്കയില്ലെന്നുമേ 
രാമനാമം മേ ജപിക്കായ്‌ വരേണമേ! 
നിത്യം നിവൃത്തഗുണത്രയമാര്‍ഗ്ഗായ 
നിത്യായ നിഷ്കിഞ്ചനാര്‍ത്ഥമായ തേ നമ: 
സ്വാത്മാഭിരാമായ നിര്‍ഗ്ഗണായ ത്രിഗു- 
ണാത്മനേ സീതാഭിരാമായ തേ നമ: 
വേദാത്മകം കാമരൂപിണമീശാന- 
മാദിമധ്യാന്തവിവര്‍ജിതം സര്‍വ്വത്ര 

മന്ധേ സമം ചരന്തം പുരുഷം പരം 

നിന്നെ നിനക്കൊഴിഞ്ഞാര്‍ക്കറിഞ്ഞീടാവു? 
മര്‍ത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം 
ചിത്തേ നിരൂപിക്കിലെന്തറിയാവതും? 
ത്വന്മായയാ പിഹിതാത്മാക്കള്‍ കാണുന്നു 
ചിന്മയനായ ഭവാനെബ്രഹുവിധം 
ജന്മവുംകര്‍ത്തൃത്വവും ചെറുതില്ലാതെ 
നിര്‍മ്മലാത്മാവാം ഭവാനവസ്ഥാന്തരേ 
ദേവതിര്യങ്മനുജാദികളില്‍ ജനി- 
ച്ചേവമാദ്യങ്ങളാം കര്‍മ്മങ്ങള്‍ ചെയ്വതും 
നിന്മഹാമായാവിഡംബനം നിര്‍ണ്ണയം 
കല്മഷഹീന! കരുണാനിധേ! വിഭോ! 
മേദിനിതന്നില്‍ വിചിത്രവേഷത്തോടും 
ജാതനായ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഭവാന്‍. 
ഭക്തരായുള്ള ജനങ്ങള്‍ക്കു നിത്യവും 
ത്വല്‍ക്കഥാപീയൂഷപാനസിദ്ധിക്കെന്നു 
ചൊല്ലുന്നിതു ചിലര്‍, മറ്റും ചിലരിഹ 
ചൊല്ലന്നിതു; ഭവി കോസലഭൂപതി- 
തന്നുടെ ഘോരതപോബലസിദ്ധയേ 
നിര്‍ണ്ണയമെന്നു; ചിലര്‍ പറയുന്നിതു 


272 


അദ്ധ്യാത്മ രാമായണം 


കാസല്യയാല്‍ പ്രാര്‍ത്ഥ്യമാനനായിട്ടിഹ; 
മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലര്‍; 
സ്രഷ്ടാവുതാനപേക്ഷിക്കയാല്‍ വന്നിഹ 
ദുഷ്ടനിശാ ചരവംശമൊടുക്കുവാന്‍ 
മര്‍ത്ത്യനായ്‌ വന്നു പിറന്നിതു നിര്‍ണ്ണയം 
പൃത്ഥ്വിയിലെന്നു ചിലര്‍ പറയുന്നിതു; 
ഭൂപാലപുത്രനായ്‌ വന്നു പിറന്നിതു 
ഭൂഭാരനാശനത്തിന്നെന്നിതു ചിലര്‍; 
ധര്‍മ്മത്തെ രക്ഷിച്ചധര്‍മ്മത്തെ നീക്കുവാന്‍ 
കര്‍മ്മസാക്ഷീകുലത്തിങ്കല്‍ പിറന്നിതു 
ദേവശത്രുക്കളെ നിഗ്രഹിച്ചന്‍പൊടു 
ദേവകളെപ്പരിപാലിച്ചുകൊള്ളുവാന്‍ 
എന്നു ചൊല്ലുന്നിതു ദിവ്യമുനിജന- 
മൊന്നും തിരിച്ചറിയാവതുമല്ല മേ. 
യാതൊരുത്തന്‍ ത്വല്‍ക്കഥകള്‍ ചൊല്ലുന്നതു- 
മാദരവോടു കേള്‍ക്കുന്നതും നിത്ൃയമായ്‌ 
നൂനം ഭവാര്‍ണ്ണവത്തെക്കടന്നീടുവോന്‍ 
കാണാമവനു നിന്‍ പാദപങ്കേരുഹം 
ത്വന്മഹാമായാഗുണബദ്ധനാകയാല്‍ 
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാന്‍ 
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന- 
തെങ്ങനെ ചൊല്ലിസ്തുതിക്കുന്നതു മഹം! 
ശ്യാമളം കോമളം ബാണധനര്‍ദ്ധരം 
രാമം സഹോദരസേവിതം രാഘവം 
സൂഗ്രീവമുഖ്യകപികുലസേവിത- 

മഗ്രേ ഭവന്തം നമസ്യാമി സാമ്ത്രതം 
രാമായ രാമഭദ്രായ നമോ നമോ 
രാമചന്ദ്രായ നമസ്തേ നമോ നമോ 
ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു 
മംഗലവാചാ നമസ്കരിച്ചീടിനാള്‍ 

മുക്തി പ്രദനായ രാമന്‍ പ്രസന്നനായ്‌ 
ഭക്തയാം യോഗിനിയോടരതുളിച്ചെയ്തു: 
സന്തുഷ്ടനായേനഹം തവ ഭക്തികൊ- 
ണ്ടെന്തോന്നു മാനസേ കാംക്ഷിതം ചൊല്ലു നീ? 


273 


അദ്ധ്യാത്മ രാമായണം 


എന്നതു കേട്ടവളും പറഞ്ഞീടിനാള്‍: 
ഇന്നു വന്നു മമ കാംക്ഷിതമൊക്കവേ. 
യത്രകുത്രാപി വസിക്കിലും ത്വൽപാദ- 
ഭക്തിക്കിളക്കമുണ്ടകാതിരിക്കണം. 
ത്വൽപാദഭക്തഭുതൃേഷ സംഗം പുന- 
രുള്‍പ്പുവിലെപ്പോഴുമുണ്ടാകയും വേണം. 
പ്രാകൃതന്മാരാം ജനങ്ങളില്‍ സംഗമ- 
മേകദാ സംഭവിച്ചീടായ്ക മാനസേ 
രാമരാമേതി ജപിക്കായ്‌ വരേണമേ 
രാമപാദേ രമിക്കേണമെന്മാനസം 
സീതാസുമിത്രാത്മജാനിത്വം രാഘവം 
പീതവസ്ത്രം ചാപബാണാസനധരം 
ചാരുമകുട കടകകടിസൂത്ര- 
ഹാരമകരമണിമയകുണ്ഡല- 
നൂപുരഹേമാംഗദാദി വിഭ്ൂഷണ- 
ശോഭിതരൂപം വസിക്ക മേ മാനസേ. 
മറ്റെനിക്കേതുമേ വേണ്ടാ വരം വിഭോ! 
പറ്റായ്ക ദുസ്സംഗമുള്ളിലൊരുക്കലും. 
ശ്രീരാമദേവനതു കേട്ടവളോടു 
ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു: 
ഏവം ഭവിക്ക നിനക്കു മഹാഭാഗേ! 
ദേവീ! നീ പോക ബദര്യാശ്രമസ്ഥലേ. 
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു 
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം 
ചേരുമെങ്കല്‍ പരമാത്മനി കേവലേ 
തീരും ജനനമരണദ്ു:ഖങ്ങളും. 

ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ 
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ 
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടന്‍ 
നാരായണപദം പ്രാപിച്ചിതവ്യയം. 


അംഗദാദികളുടെ സംശയം 


മര്‍ക്കടസഞ്ചയം ദേവിയെയാരാഞ്ഞു 


274 


അദ്ധ്യാത്മ രാമായണം 


വൃക്ഷഷണ്‌്ഡേഷു വസിക്കും ദശാന്തരേ 
എത്രദിവസം കഴിഞ്ഞിതെന്നും ധരാ- 
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും 
ചിന്തിച്ചു ചേദിച്ചു താരാസുതന്‍ നിജ- 
ബന്ധുക്കളായുള്ളവരോടു ചൊല്ലിനാന്‍ :- 


പാതാളമുള്‍പ്പുക്കുഴന്നു നടന്നു നാ- 
മേതുമറിഞ്ഞീലവാസരം പോയതും 
മാസമതീതമായ്‌ വന്നിതു നിര്‍ണ്ണയം. 
ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല നാം. 
രാജനിയോഗമനുഷ്ഠിയാതെ വൃഥാ 
രാജധാനിക്കു നാം ചെലകിലെന്നുമേ 
നിഗ്രഹിച്ചീടുമതിനില്ല സംശയം 
സൂഗ്രീവശാസനം നിഷ്ഫലമായ്‌ വരാം 
പിന്നെ വിശേഷിച്ചു ശത്രതനയനാ- 
മെന്നെ വധിക്കുമതിനില്ലൊരന്തരം. 
എന്നിലവന്നൊരു സമ്മോദമെന്തുള്ള- 
തന്നെ രക്ഷിച്ചതു രാമന്‍ തിരുവടി. 
രാമകാര്യത്തെയും സാധിയാതെ ചെല്കില്‍ 
മാമകം ജീവനം രക്ഷിക്കയില്ലവന്‍. 
മാതാവിനോടു സമാനയാകും നിജ- 
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം 
പ്രാപിച്ചു വാഴുന്ന വാനരപുംഗവന്‌ 
പാപി ദുരാത്മാവിനെന്തരുതാത്തതും? 
തല്പാര്‍ശ്വദേശേ ഗമിക്കുന്നതില്ല ഞാ- 
നിപ്പോളിവിടെ മരിക്കുന്നതേയുള്ളൂ. 
വല്പപ്രകാരവും നിങ്ങള്‍ പൊയ്‌ക്കൊള്‍കെന്നു 
ചൊല്ലിക്കരയുന്നനേരം കപികളും 
തുല്യദുഃഖേന ബാഷ്പം തുടച്ചന്‍പൊടു 
ചൊല്ലിനാര്‍ മിത്രഭാവത്തോടു സത്വരം. 


“ദു:ഖിക്കരുതൊരുജാടിയുമിങ്ങനെ 
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ 
ഇന്നു നാം പോന്ന ഗുൃുഹയിലകംപുക്കു 


275 


അദ്ധ്യാത്മ രാമായണം 


നന്നായ്‌ സുഖിച്ചു വസിക്കാം വയം ചിരം. 
സര്‍വ്വസഭാഗ്യസമന്വിതമായൊരു 
ദിവ്യപുരമതു ദേവലോകോപമം 
ആരാലുമില്ലൊരുനാളും ഭയം സഖേ! 


താരേയ പോക നാം വൈകരുതേതുമേ'. 
അംഗദന്‍തന്നോടിവണ്ണം കപികുല- 
പുംഗവന്മാര്‍ പറയുന്നതു കേള്‍ക്കയാല്‍ 
ഇംഗിതജ്ഞന്‍ നയകോവിദന്‍ വാതജല- 
നംഗദനെത്തഴുകിപ്പറഞ്ഞീടിനാന്‍ :- 


“എന്തൊരു ദുര്‍വ്വിചാരം? യോഗ്യമല്ലിദ- 
മന്ധകാരങ്ങള്‍ നിനയായ്വിനാരുമേ 
ശ്രീരാമനേറ്റം പ്രിയന്‍ ഭവാനെന്നുടെ 
താരാസുതനെന്നു തന്മാനസേ സദാ 
പാരം വളര്‍ന്നൊരു വാത്സ്യമുണ്ടതു 

നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ. 
സനമിത്രിയെക്കാളതിപ്രിയന്‍ നീതവ 
സാമര്‍ത്ഥ്യം തിരുവുള്ളത്തിലുണ്ടെടോ. 
പ്രേമത്തിനേതുമിളക്കമുണ്ടായ്‌ വരാ- 
ഹേമത്തിനുണ്ടോ നിറക്കേടകപ്പെട്ടു. 
ആകയാല്‍ ഭീതി ഭവാനൊരുനാളുമേ 
രാഘവന്‍പോക്കല്‍ നിന്നുണ്ടായ്‌ വരാ സഖേ 
ശാഖാമുഗാധിപനായ സുഗ്രീവനും 
ഭാഗവതോത്തമന്‍ വൈരമില്ലാരിലും 
വ്യാകുലമുള്ളലുണ്ടാകരുതേതുമേ 
നാകാധിപാത്മജനന്ദന! കേളിദം. 
ഞാനും തവ ഹിതത്തില്‍ പ്രസക്തന- 
ജ്ഞാനികള്‍വാക്കു കേട്ടേതും ഭൂമിക്കെന്നു 
വാനരാഘം പറഞ്ഞീലയോ ചൊല്ലു നീ? 
രാഘവാസ്ത്രത്തിന്നഭേദ്യമായൊന്നുമേ 
ലോകത്രയത്തിങ്കലില്ലെന്നറിക നീ. 
അല്പമതികള്‍ പറഞ്ഞു ബോധിപ്പിച്ചു 
ദുര്‍ബോധമുണ്ടായ്‌ ചമയരുതേതുമേ. 
ആപത്തുവന്നടുത്തീടുന്ന കാലത്തു 


276 


അദ്ധ്യാത്മ രാമായണം 


ശോഭിക്കയില്ലെടോ സജ്ജനഭാഷിതം. 
ദുര്‍ജ്ജനത്തെക്കുറിച്ചുള്ള വിശ്വസവും 
സജ്ജനത്തോടു വിപരീതഭാവവും 
ദേവദ്വിജകുലധര്‍മ്മവിദ്വേഷവും 
പൂര്‍വ്വബന്ധുക്കളില്‍ വാച്ചൊരു വൈരവും 
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വംശനാശത്തിനു 
കര്‍ത്തത്വവും തനിക്കായ്‌ വന്നുകൂടുമേ. 
അത്യന്തഹ്യം രഹസ്യമായുള്ളൊരു 
വൃത്താന്തമമ്പോടു ചൊല്ലവന്‍ കേള്‍ക്ക നീ. 
ശ്രീരാമദേവന്‍ മനുഷ്യനല്ലോക്കെടോ 
നാരായണന്‍ പരമാത്മാ ജഗന്മയന്‍, 
മായാഭഗവതി സാക്ഷാന്‍ മഹാവിഷ്ണു 
ജായാ സകലജഗന്മോഹകാരിണി 
സീതയാകുന്നതു, ലക്ഷ്മണനും ജഗ- 
ദാധാരഭൂതനായുളള ഫണീശ്വരന്‍ 

ശേഷന്‍ ജഗത്സ്വരൂപന്‍ ഭൂവി മാനുഷ- 
വേഷമമായ വന്നുപിറന്നിതയോദ്ധ്യയില്‍. 
രക്ഷോഗണത്തെയൊടുക്കിജ്ജഗത്രയ- 
രക്ഷവരുത്തുവാന്‍ പണ്ടു വിരിഞ്ചനാല്‍ 
പ്രാര്‍ത്ഥിതനാകയല്‍ രാര്‍ത്ഥിവപുത്രനായ്‌ 
മാര്‍ത്താണ്ഡഗോത്രത്തിലാര്‍ത്തപരായണന്‍ 
ശ്രീകണ്ഠസേവ്യന്‍ ജനാര്‍ദ്ദനന്‍ മാധവന്‍ 
വൈകണ്ഠവാസി മുകുന്ദന്‍ ദയാപരന്‍ 
മര്‍ത്ത്യനായ്‌ വന്നിങ്ങവതിരിച്ചീടിനാന്‍. 
ഭൃത്യവര്‍ഗ്ഗം നാം പിരിച്ചീടുവാന്‍ 
ഭര്‍ത്തൃനിയോഗേന വാനരവേഷമായ്‌ 
പൃത്ഥ്വിയില്‍ വന്നു പിറന്നിരിക്കുന്നതും. 
പണ്ടു നാമേറ്റം തപസ്സചെയ്തീശനെ- 
ക്കണ്ടു വണങ്ങി പ്രസാദിച്ചു മാധവന്‍- 
തന്നുടെ പാരിഷദന്മാരുടെ പദം 
തന്നിതെപ്പോഴും പരിചരിച്ചിന്നിയും 
വൈകുണ്ഠലോകം ഗമിച്ചു വാണീടുവാന്‍ 
വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ. 
അംഗദനോടിവണ്ണം പവനാത്മജന്‍ 


277 


അദ്ധ്യാത്മ രാമായണം 


മംഗലവാക്കുകള്‍ ചൊല്ലിപ്പലതരം 
ആശ്വസിപ്പിച്ചുടന്‍ വിന്ധ്യാചലം പുക്കു 
കാശ്യപീപുത്രിയെ നോക്കിനോക്കി ദൂതം 
ദക്ഷിണവാരിധിതീരം മനോഹരം 

പുക്കു മഹേന്ദ്രാചലേപദം മുദാ. 
ദുസ്തരമേറ്റമഗാനം ഭയങ്കരം 
ദുഷ്പ്രാപമാലോക്യമര്‍ക്കടസഞ്ചയം 
വ്വത്രാദിപുത്രാത്മജാദികളൊക്കെയും 
ത്രസ്തരായത്യാകുലപൂണ്ടിരുന്നുടന്‍ 
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ച തന്യോന്യ- 
മെന്തിനിച്ചെയ്വതു സന്തതമോര്‍ക്ക നാം. 
ഗഹ്വരംപുക്കു പരിഭൂമിച്ചെത്രയും 
വിശ്വലന്മാരായ്ക്കഴിഞ്ഞിതു മാസവും. 
തണ്ടാരില്‍മാതിനെക്കണ്ടീല നാം ദശ- 
കണ്ഠനേയും കണ്ടുകിട്ടീല കത്രപില്‍ 
സൂഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം 
നിഗ്രഹിച്ചീടുമവന്‍ നമ്മെ നിര്‍ണ്ണയം. 
ക്രുദ്ധനായുളള സുഗ്രീവന്‍ വധിക്കയില്‍ 
നിത്യോപവാസേന മൃത്യു ഭവിപ്പതു 
മുക്തിക്കു നല്ലു നമുക്കു പാര്‍ത്തോളമെ- 
ന്നിത്ഥം നിരൂപിച്ചുറച്ചു കപികലം 

ദര്‍ഭ വിരിച്ചു കിടന്നിതെല്ലാവരും 
കല്പിച്ചതിങ്ങനെ നമ്മെയെന്നോര്‍ത്തവര്‍. 


സമ്പാതിവാക്യം 


അപ്പോള്‍ മഹേന്ദ്രാചലേന്ദ്രഹാന്തരാല്‍ 
ഗൃദ്യധം പുറത്തു പതുക്കെപ്പുറപ്പെട്ടു 
വവദ്ധനായുളളോരു ഗദ്ധ്രപ്രവരനു 
പൃത്ഥ്വീധരപ്രവാരോത്തുംഗരൂപനായ 
ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ- 
ത്തഷ്ട്യാ പറഞ്ഞിതു ഗദ്യകലാധിപന്‍ 
പക്ഷമില്ലാതതോരെനിക്കു ദൈവം ബഹു 
ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാല്‍. 


278 


അദ്ധ്യാത്മ രാമായണം 


മുമ്പില്‍ മുമ്പില്‍ പ്രാണഹാനി വരുന്നതു 
സംപ്രീതിപൂണ്ടു ഭക്ഷിക്കാനുദിനം 
ഗൃദ്ധവാക്യംകേട്ടു മര്‍ക്കരയഘം പരി- 
ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാര്‍ : 
അദ്രീന്ദ്തരല്യനായോരു ഗൃദ്യാധിപന്‍ 
സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും. 
നിഷ്പലം നാം മരിച്ചീടുമാറായിതു 
കലല്‍്പിതമാര്‍ക്കും തടുക്കരുതേതുമേ. 
നമ്മാലൊരുകാര്യവും കൃതമായീല 
കര്‍മ്മദോഷങ്ങള്‍ പറയാലതെന്തഹോ! 
രാമകാര്യത്തെയും സാധിച്ചതില്ല നാം 
സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ. 
വ്യര്‍ത്ഥമിവനാല്‍ മരിക്കെന്നു വന്നതു- 
മെത്രയും പാപികളാകതന്നെ വയം. 
നിര്‍മ്മലനായ ധര്‍മ്മാത്മാ ജടായുതന്‍ 
ന്നമയോര്‍ത്തോളം പറയാവതല്ലല്ലോ. 
വര്‍ണ്ണിപ്പതിന്നു പണിയുണ്ടാവനുടെ 
പുണ്യമോര്‍ത്താല്‍ മറ്റൊരുത്തര്‍ക്കു കിട്ടുമോ? 
ശ്രീരാമകാര്യാര്‍ത്ഥമാശു മരിച്ചവന്‍ 
ചേരുമാറായിതു രാമപാദാംബുൂജേ 
പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു 
പക്ഷീന്ദ്രവാഹനോനുഗ്രഹം വിസ്മയം 
വാനരഭാക്ഷിതം കേട്ടു സമ്പാതിയും 
മാനസാനന്ദം കലര്‍ന്നു ചോദിച്ചിതു : 
കര്‍ണ്ണപീയൂഷസമാനമാം വാക്കുകള്‍ 
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ? 
നിങ്ങളാരെന്തുപറയുന്നിതന്യോന്യ- 
മിങ്ങു വരുവിന്‍ ഭയപ്പെടായ്‌കേതുമെ. 
ഉമ്പര്‍കോന്‍ പനത്രനുമമ്പോടതു കേട്ടു- 
സമ്പാതിതന്നുടെ മുമ്പിലാമ്മാറുചെ- 
ന്നംംഭോജലോചനന്‍ തന്‍ പാദപങ്കജം 
സംഭാവ്യഃ സമ്മോദമുള്‍ക്കൊണ്ടു ചൊല്ലിനാൻ. 
സൂര്യകുലജാതനായ ദശരഥ- 
നാര്യപുത്രന്‍ മഹാവിഷ്ണു നാരായണന്‍ 


279 


അദ്ധ്യാത്മ രാമായണം 


വപുഷ്കരനേത്രമാം രാമന്‍തിരുവടി 
ലക്ഷ്മണനായ സഹോദരനും നിജ- 
ലക്ഷ്മിയാം ജാനകിയോടും തപസ്സിനാ- 
യ്പുക്കിതു കാനനം താതജ്ഞയാ പുരാ. 
കട്ടുകൊണ്ടീടിനാന്‍ തല്‍ക്കാലമെത്രയും 
ദുഷ്ടനായുളള ദശമുഖന്‍ സീതയെ- 
ലക്ഷ്മണനും കമലേക്ഷണനും പിരി- 
ഞ്ഞക്ഷോണീപുത്രി മുറയിട്ടതു കേട്ടു 
തല്‍ക്ഷണം ചെന്നു തടുത്തു യുദ്ധംചെയ്താ- 
നക്ഷണദാചാരനോടു ജടായുവാം 
പക്ഷിപ്രവര,നതിനാല്‍ വലഞ്ഞൊരു 
രക്ഷോവരന്‍ നിജചന്ദ്രഹാസംകൊണ്ടു 
പക്ഷവും വെട്ടിയറു,ത്താനതുനേരം 
പക്ഷീന്ദ്രനും പതിച്ചാന്‍ ധരണീതലേ 
ഭര്‍ത്താവിനെക്കണ്ടു വ്ൃത്താന്തമൊക്കവേ 
സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ 
മൃത്യൂവരാകെന്നനുഗ്രഹിച്ചാള്‍ ധരാ- 
പുത്രിയും, തല്‍പ്രസാദേന പക്ഷീന്ദ്രനും 
രാമനെക്കണ്ടു വൃത്താന്തമറിയിച്ചു 
രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാന്‍. 
അര്‍ക്കകുലോത്ഭവനാകിയ രാമനു- 
മര്‍ക്കജനോടഗ്നിസാക്ഷികമാംവണ്ണം 
സഖ്യവും ചെയ്തുടന്‍കൊന്നിതു ബാലിയെ; 
സുഗ്രീവനായ്‌ക്കൊണ്ടു രാജ്യവും നല്‍കിനാന്‍ 
വാനരാധീസ്വരനായ സുഗ്രീവനും 
ജാനകിയെത്തിരഞ്ഞാശു കണ്ടീടുവാന്‍ 
ദിക്കുകള്‍നാലിലും പോകാനയച്ചിതു 
ലക്ഷം കപിവരന്മാരെയോരോ ദിശി. 
ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും 
രക്ഷോവരനെയും കണ്ടതില്ലെങ്ങുമേ. 
മുപ്പതു നാളിനകത്തു ചെന്നീടായ്കി- 
ലപ്പോളവരെ വധിക്കും കപിവരന്‍. 
പാതാളമള്‍പ്പുക്കു വാസരം പോയതു- 
മേതുമറിഞ്ഞീല, ഞങ്ങളതുകൊണ്ടു 


280 


അദ്ധ്യാത്മ രാമായണം 


ദര്‍ഭ വിരിച്ചു കിടന്നു മരിപ്പതി- 

ന്നപ്പോള്‍ ഭവാനെയും കണ്ടുകിട്ടി ബലാല്‍. 
ഏതാനമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ 
സീതാവിശേഷം പറഞ്ഞുതരേണമേ. 
ഞങ്ങളുടേ പരമാര്‍ത്ഥവൃത്താന്തങ്ങ- 
ളിങ്ങനേയുളെളാന്നു നീയറിഞ്ഞീടെടോ. 
താരേയവാക്കുകള്‍ കേട്ടു സമ്പാതിയു- 
മാരീഡ്രമോദമവനോടു ചൊല്ലിനാൻ. : 
ഇഷ്ടനാം ഭ്രാതാവെനിക്കു ജടായു, ഞാ- 
നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും. 
ഇന്നനേകായിരം വത്സരംകൂടി ഞാ- 
നെന്നുടെ സോദരന്‍വാര്‍ത്ത കേട്ടിടിനേന്‍. 
എന്നുടെ സോദരനായുദകക്രിയ 
യ്ക്കെന്നേയെടുത്തു ജലാന്തികേ കൊണ്ടുപോയ്‌ 
നിങ്ങള്‍ ചെയ്യിപ്പിനുദകര്‍മ്മാദികള്‍; 
നിങ്ങള്‍ക്കു വാക്‌സഹായം ചെയ്വനാശു ഞാന്‍. 
അപ്പോളവനെയെടുത്തു കപികളു- 
മബ്ധിതീരത്തു വെച്ചീടിനാരാദരാല്‍. 
തത്സലിലേ കളിച്ചഞ്ജലിയും നല്കി 
വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം. 
സ്വസ്ഥനായ്‌ സമ്പാതി ജാനകിതന്നുടെ 
വൃത്താന്തമാശു പറഞ്ഞുതുടങ്ങിനാന്‍ : 
തുംഗമായീടും ത്രികൂടാചലോപരി 
ലങ്കാപൂരിയുണ്ടു മദ്ധ്യേ സമുദ്രമായ്‌. 

തത്ര മഹാശോകകാനനേ ജാനകി 
നക്തഞ്ചരീജനമദ്ധ്യേ വസിക്കുന്നു. 
ദൂരമൊരുനൂറു യോജനയുണ്ടതു 

നേരേ നമുക്കു കാണാം ഗദ്രനാകയാല്‍. 
സാമര്‍ത്ഥ്യമാര്‍ക്കതു ലംഘിപ്പതിന്നവന്‍ 
ഭൂമിതനൂജയെക്കണ്ടു വരും ധ്രുവം. 
സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലേണ- 
മേതൊരുജാതിയും; പക്ഷവുമില്ല മേ. 
യത്‌നേന നിങ്ങള്‍ കടക്കേണമാശു പോയ്‌ 
രത്നാകരം പിന്നെ വന്നു രഘൂത്തമന്‍ 


281 


അദ്ധ്യാത്മ രാമായണം 


രാവണന്‍തന്നെയും നിഗ്രഹിക്കും ക്ഷണാ- 
ലേവമിതിന്നു വഴിയെന്നു നിര്‍ണ്ണയം. 
രത്നാകരം ശതയോജനവിസ്തൃതം 
യാത്‌്നേന ചാടിക്കടന്നു ലങ്കാപുരം- 
പൂക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട- 
നിക്കരച്ചാടിക്കടന്നു വരുന്നതും 

തമ്മില്‍ നിരൂപിക്കനാ മെന്നൊരുമിച്ചു 
തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാര്‍. 
സമ്പാതിതന്നുടെ പൂര്‍വവൃത്താന്തങ്ങ- 
ളമ്പോടു വാനരന്മാരോടു ചൊല്ലീടിനാന്‍ : 
ഞാനും ജുടായുവാം ഭ്രാതാവുമായ്‌ പുരാ- 
മാനേന ദര്‍പ്പിതമാനസന്മാരുമായ്‌ 
വേഗബലങ്ങള്‍ പരീക്ഷിപ്പതിന്നതി- 
വേഗം പറന്നിതു മേല്പോട്ടു ഞങ്ങളും. 
മാര്‍ത്താണ്ഡമണ്ഡലപര്യന്തമുല്‍പതി- 
ച്ചാര്‍ത്തരായ്‌ വന്നു ദികരരശ്മിയാല്‍. 
തല്‍ക്ഷണേ തീയും പിടിച്ചിതനുജനു 
പക്ഷപുടങ്ങളിലപ്പോളവനെ ഞാന്‍ 
രക്ഷിപ്പതിനുടന്‍ പിന്നിലാക്കിടിനേന്‍. 
പക്ഷം കരിഞ്ഞു ഞാന്‍ വീണിതു ഭൂമിയില്‍. 
പക്ഷദ്വയത്തോടു വീണാനനുജനും; 
പക്ഷികള്‍ക്കാശ്രയം പക്ഷമല്ലോ നിജം. 
വിന്ധ്യാചലേന്ദ്രശിരസി വീണിടിനേന്‍. 
പ്രാണശേഷത്താലുണര്‍ന്നോരു നേരത്തു 
കാണായിതു ചിറകും കരിഞ്ഞിങ്ങനെ. 
ദിഗ്ഭൂമംപൂണ്ടു ദേശങ്ങളറിയാഞ്ഞു 
വിഭ്രാന്തമാനസനായുഴന്നങ്ങനെ 
ചെന്നേന്‍ നിശാകരതാപസന്‍തന്നുടെ 
പുണ്യാശ്രമത്തിനു പൂര്‍ണ്ണാഭാഗ്യോദയാല്‍. 
കണ്ടു മഹാമുനി ചൊല്ലിനാന്നോടു 

പണ്ടു കണ്ടുളേളാരറിവുനിമിത്തമായ്‌ ; 
എന്തു സമ്പാതേ! വിരൂപനായ്‌ വന്നതി- 
നെന്തുമൂലമിതാരാലകപ്പെട്ടതും? 

എത്രയും ശക്തനായോരു നിനക്കിന്നു 


282 


അദ്ധ്യാത്മ രാമായണം 


ദഗദ്ധമാവാനെന്തു പക്ഷം പറക നീ. 
എന്നതു കേട്ടു ഞാനെന്നുടെ വൃത്താന്ത- 
മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേന്‍. 
പിന്നെയും കൂപ്പിത്തൊഴുതു ചോദിച്ചിതു 
സന്നമായ്‌ വന്നു ചിറകും ദയാനിധേ! 
ജീവനത്തെദ്ധരിക്കേണ്ടുമുപായമി- 
ന്നേവമെന്നോടു ചൊല്ലിത്തരേണമേ! 
എന്നതു കേട്ടു ചിരിച്ചുമഹാമുനി 
പിന്നെദ്ദയാവശനായരുളിചെയ്തു; 
സത്യമായുളളതു ചൊല്ലുന്നതുണ്ടു ഞാന്‍ 
കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ. 
ദേഹംനിമിത്തമീ ദുഃഖമറിക നീ 
ദേഹമോര്‍ക്കില്‍ കര്‍മ്മസംഭവം നിര്‍ണ്ണയം. 
ദേഹത്തിലുളോരഹംകൃതി കര്‍മ്മങ്ങള്‍ ചെയ്യുന്നു. 
മിഥ്യയായുഭ്േളാരവിദ്യാസമുത്ഭവ- 
വസ്തവായുളേളാന്നഹംകാരമോര്‍ക്ക നീ. 
ചിച്ഛായയോടു സംയുക്തമായ്‌ വര്‍ത്തതേ 
തപ്തമായുളേളോരയഃപിണ്ഡവല്‍ സദാ. 
തേന ദേഹത്തിന്നു താദാത്മ്യയോഗേന 
താനൊരു ചേതനവാനായ്‌ ഭവിക്കുന്നു. 
ദേഹോഹമോന്നുളള ബുദ്ധിയുണ്ടായ്‌ വരു- 
മാഹന്ത നൂനമാത്മാവിനു മായയാ. 
ദേഹോഹമദൈവ്യവ കര്‍മ്മകര്‍ത്താഹമി- 
ത്യാഹന്ത സങ്കല്പ്യ സര്‍വഥാ ജീവനും 
കര്‍മ്മങ്ങള്‍ ചെയ്തു ഫലങ്ങളാൽ ബദ്ധനായ്‌ 
സമ്മോഹമാര്‍ന്നു ജനനമരണമാം 
സംസാരസനഖ്യാദുഃഖാദികള്‍ സാധിച്ചു 
ഹംസപദങ്ങള്‍ മറന്നു ചമയുന്നു. 
മേല്പോട്ടുമാശു കീഴ്പോട്ടും ഭൂമിച്ചതി 
താല്‍പര്യവാന്‍ പുണ്യപാപാത്മക സ്വയം 
എത്രയും പുണ്യങ്ങള്‍ ചെയ്തേന്‍ വളരെ ഞാന്‍ 
വിത്താനുരൂപേണ യജ്ഞദാനാദികള്‌ 
ദുര്‍ഗ്ഗതി നീക്കിസ്തഖിച്ചു വസിക്കണം 
സ്വര്‍ഗ്ഗം ഗമിച്ചെന്നു കല്പിച്ചിരിക്കവേ 


283 


അദ്ധ്യാത്മ രാമായണം 


മൃത്യു ഭവിച്ചു സുഖിച്ചു വാഴുംവിധ 
ഉത്തമാംഗം കൊള്ള വീഴുമധോഭ്ൂവി. 
പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ 
ചെന്നു പതിച്ചു ശാല്യാദികളായ്‌ ഭവി- 
ച്ചാമോദമുള്‍ക്കൊണ്ടു വാഴും ചിരതരം. 
പിന്നെപ്പുരുഷന്‍ ഭജിക്കുന്ന ഭോജ്യങ്ങള്‍- 
തന്നെ ചതുര്‍വിധമായ്ഭവിക്കും ബലാല്‍. 
എന്നതിലൊന്നു രേതസ്സായ്‌ ചമഞ്ഞതു 
ചെന്നു സീമന്തിനീയിലായ്‌ വരും. 
യോനിരക്തത്തോടു സംയുക്തമായ്‌ വന്നു 
താനേ ജരായുപരിവേഷ്ടിതവുമാം. 
ഏകദിനേന കലര്‍ന്നു കലലമാ 
മേകീഭവിച്ചാലതും പിന്നെമെല്ലാവേ 
പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം 
പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം 
മാംസപേശിത്വം ഭവിക്കുമതിന്നതു 
മാസാര്‍ദ്ധകാലേന പിന്നെയും മെല്ലവേ 
പേശീരുധിരപരിപ്തതമാവരു- 

മാശു തസ്യാമങ്കരോല്‍പത്തിയും വരും 
പിന്നെയൊരു മൂന്നുമാസേന സന്ധിക- 
ളംഗങ്ങള്‍തോറും ക്രമേണ ഭവിച്ചീടു- 
മംഗുലീജാലവും നാലുമാസത്തിനാല്‍. 
ദന്തങ്ങളും നഖപങ്ക്തിയും ഗുൃഹ്യവും 
സന്ധിക്കും നാസികാകര്‍ണ്ണനേത്രങ്ങളും 
പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ 
കിഞ്ചനപോലും പിഴയാതെ ദേഹിനാം 
കര്‍ണ്ണയോശ്ല്‍ഛിദ്രം ഭവിക്കുമതിസ്‌ഫുടം. 
പിന്നെ മോഡ്രോപസ്ഥനാഭി പായുക്കളും 
സപ്തമേ മാസി ഭവിക്കും, പുനരപി 
വപുഷ്ടമായീടും ജാരസ്ഥലാന്തരേ, 
ഒന്‍പതാം മാസേ വളരും ദിനംപ്രതി; 
കമ്പം കരചരാണാദികള്‍ക്കും വരും. 
പഞ്ചമേ മാസി ചൈതന്യവാനായ്‌ വരു- 
മഞ്ജസാ ജീവന്‍ ക്രമേണ ദിനേദിനേ. 


284 


അദ്ധ്യാത്മ രാമായണം 


നാഭിസൂത്രാല്പരന്ധ്രേണ മാതാവിനാല്‍ 
സാപേക്ഷമായ ഭക്താന്നരസത്തിനാല്‌ 
വര്‍ദ്ധതേ ഗര്‍ഭഗമായ പിണ്ഡം മുഹൂര്‍- 
മൃത്യുവരാ നിജ കര്‍മ്മബലത്തിനാല്‍. 
പൂര്‍വജന്മങ്ങളും കര്‍മ്മങ്ങളും നിജം 
സര്‍വകാലം നിരൂപിച്ചു നിരൂപിച്ചു 
ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനാ- 
യ്തല്‍ക്കാരണങ്ങള്‍ പറഞ്ഞുതുടങ്ങിനാന്‍ : 
പത്തുനുൂറായിരം യോനികളില്‍ ജനി- 
ച്ചെത്ര കര്‍മ്മങ്ങളനുഭവിച്ചേനഹം. 
പുത്രദാരാത്ഥബന്ധുക്കള്‍ സംബന്ധവു- 
മെത്ര നൂറായിരംകോടി കഴിഞ്ഞിതു. 
നിതൃകുടുംബഭരണൈകസക്തനാ- 
യ്വിത്തമന്യായമായാര്‍ജ്ജിച്ചിതന്വഹം. 
വിഷ്ണുസ്്‌ മരണവും ചെയ്തുകൊണ്ടില ഞാന്‍ 
കൃഷ്ണകൃഷ്ണേതി ജപിച്ചീലോരിക്കലും. 
തല്‍ഫലമെല്ലാമനുഭവിച്ചീടുന്നി- 
തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ. 
ഗര്‍ഭപാത്രത്തില്‍നിന്നെന്നു ബാഹ്യസ്ഥലേ 
കെല്പോടൊെനിക്കു പുറപ്പെട്ടുകൊളളാവു? 
ദുഷ്കര്‍മ്മമൊന്നുമേ ചെയ്യുന്നതില്ല ഞാന്‍ 
സല്‍ക്കര്‍മ്മജാലങ്ങള്‍ ചെയ്യുന്നതേയുളളൂ. 
നാരായണസ്വ്വാമിതന്നെയൊഴിഞ്ഞു മ- 
റാരെയും പൂജിക്കയില്ല ഞാനെന്നുമേ. 
ഇത്യാദി ചിന്തിച്ചുചിന്തിച്ചു ജീവനും 
ജാതനാം യോനിരന്ധ്രേണ പീഡാന്വിതം 
പാല്യമാനോപി മാതാപിതാക്കന്മാരാല്‍ 
ബാല്യാദിദുഃഖങ്ങളെന്തു ചൊല്ലാവതും! 
യവനദുഃഖവും വാര്‍ദ്ധകൃദുഃഖവും 
സര്‍വവുമോര്‍ത്തോലേതും പൊറാ സഖേ! 
നിന്നാലനുഭൂതമായുളളതെന്തിനു 
വര്‍ണ്ണിച്ചു ഞാന്‍ പറയുന്നു വൃഥാ ബലാല്‍? 
ദേഹോഹമെന്നുളള ഭാവനയാ മഹാ- 
മോഹേന സരഖ്യദുഃഖങ്ങളുണ്ടാകുന്നു. 


285 


അദ്ധ്യാത്മ രാമായണം 


ഗര്‍ഭവാസാദി ദുഃഖങ്ങളും ജന്തുവ- 
ഗ്ലോര്‍ത്ഭവനാശവും ദേഹമൂലം സഖേ! 
സ്ഥൂലസുക്ഷ്മാത്മകദേഹദ്വയാല്‍ പരം 
മേലേയിരിപ്പതാത്മാ പരന്‍ കേവലന്‍. 
ദേഹാദികളില്‍ മമത്വമുപേക്ഷിച്ചു 
മോഹമകന്നാത്മജ്ഞാനിയായ്‌ വാഴ്ക നീ. 
ശുദ്ധം സദാ ശാന്തമാത്മാമവ്യയം 

ബുദ്ധം പരബ്രഹ്മമാന്ദമദ്വയം 

സത്യം സനാതനം നിത്യം നിരുപമം 
തത്വമേകം പരം നിര്‍ഗ്ഗുണം നിഷ്കളം 
സച്ചിന്മയം സകതാത്മകമീശ്വര- 

മച്യുതം സര്‍വജഗന്മയം ശാശ്വതം 
മായാവിനിര്‍മ്മുക്തമെന്നറിയുന്നേരം 
മായാവിമോഹമകലുമെല്ലാവനും 
പ്രാരബ്ധകര്‍മ്മവേഗാനുരൂപം ഭൂവി 
ജാതനായീടും ദശരഥപുത്രനായ്‌. 
നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചമ്പോടു 
ബക്തജനത്തിനു മുക്തി വരുത്തുവാന്‍ 
ദണ്ഡകാരണ്ൃയത്തില്‍ വാഴും വിധ ബലാല്‍ 
ചണ്ഡനായുളള ദശാസ്യനാം രാവണന്‍ 
പുണ്ഡരീകോല്‍ഭൂതയാകിയ സീതയെ 
പണ്ഡിതന്മാരായ രാമസനമിത്രികള്‍ 
വേര്‍പെട്ടിരിക്കുന്നനേരത്തു വന്നു ത- 
ന്നാപത്തിനായ്ക്കാട്ടുകൊണ്ടുപോം മായയാ. 
ലങ്കയില്‍ക്കൊണ്ടു വെച്ചീടും ദശാന്തരേ 
പങ്കകലോചനയെത്തിരഞ്ഞീടുവാന്‍ 
മര്‍കടരാജനിയോഗാല്‍ കപിക്ലം 
ദക്ഷിണവാരിധി തീരദേശേ വരും. 

തത്ര സമാഗമം നിന്നോടു വാനര- 
ക്കെര്‍ത്തുമൊരു നിമിത്തേന നിസ്സംശയം. 
എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ 
തന്വംദി വാഴുന്ന ദേശം ദയാവശാല്‍. 
അപ്പോള്‍ നിനക്കു പക്ഷങ്ങള്‍ നവങ്ങളാ- 
യുത്ഭവിച്ചീടുമതിനില്ല സംശയം. 


286 


അദ്ധ്യാത്മ രാമായണം 


എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ 
മുന്നം നിശാകരനായ മഹാമുനി. 

വന്നതു കാണ്മിന്‍ ചിറകുകള്‍ പുത്തനാ- 
യെന്നേ വിചിത്രമേ!നന്നുനന്നെത്രയും. 
ഉത്തമതാപസന്മാരുടെ വാക്യവും 
സത്യമല്ലാതെ വരികയില്ലെന്നുമേ. 
ശ്രീരാമദേവകഥാമൃതമാഹാത്മൃ- 
മാരാലുമോര്‍ത്താലറിയാവതല്ലേതും. 
രാമനാമാമൃതത്തിന്നു സമാനമാ- 
യ്മാമകേ മാനസേ മറ്റു തോന്നിലഹോ! 
നല്ലതു മേന്മേൽ വരേണമേ നിങ്ങള്‍ക്കു 
കല്യാണഗാത്രിയെക്കണ്ടുകിട്ടേണമേ! 
നന്നായതിപ്രയത്‌്നം ചെയ്കിലര്‍ണ്ണവ- 
മിന്നുതന്നെ കടയ്ക്കായ്വരും നിര്‍ണ്ണയം. 
ശ്രീരാമനാമസ്‌മൃതികൊണ്ടു സംസാര- 
വാരാന്നിധിയെക്കടക്കുന്നിതേവരും. 
രാമഭാര്യാലോകനാര്‍ത്ഥമായ്‌ പോകുന്ന 
രാമഭക്തന്മാരാം നിങ്ങള്‍ക്കൊരിക്കലും 
സാഗരത്തെക്കടന്നീടുവാനേതുമൊ- 
രാകുലമുണ്ടാകയില്ലൊരുജാതിയും. 
എന്നു പറഞ്ഞു പറന്നു മറഞ്ഞിത- 
തൃന്നതനായ സമ്പാതി വിഹായസാ. 


സമുദ്രലംഘനചിന്ത 


പിന്നെക്കപിവരന്മാര്‍ കനതുത്തോടു- 
മന്യോന്യമാശു പറഞ്ഞുതുടങ്ങിനാര്‍, 
ഉഗ്രം മഹാനക്രചക്രഭയങ്കര- 

മഗ്രേ സമുദ്രമാലോക്യ കുപികലം 
എങ്ങനെ നാമിതീനെക്കടക്കുന്നവാ- 
റെങ്ങും മറുകര കാണ്മാനിമില്ലല്ലോ. 
ആവതില്ലാത്തതു ചിന്തിച്ചു ചേദിച്ചു 
ചാവതിനെന്താവകാശം കപികളേ! 
ശക്രതനയതനൂുജനാമംഗദന്‍ 


287 


അദ്ധ്യാത്മ രാമായണം 


മര്‍ക്കടനായകന്മാരോടു ചൊല്ലിനാന്‍: 
എത്രയും വേഗബലമുളള ശുരന്മാര്‍ 
ശക്തിയും വിക്രമവും പാരമുണ്ടല്ലോ 
നിങ്ങളെല്ലാവര്‍ക്കു, മെന്നാലിവരില്‍ വെ- 
ച്ീങ്ങുവന്നെന്നോടൊരുത്തന്‌ പറയണം. 
ഞാനിതിനാളെന്നവല്ലോ നമ്മുടെ 
പ്രാണനെ രക്ഷിചുകൊളളളന്നതും ദഡ്ധം. 
സുഗ്രീവരാമസരനമിത്രികള്‍ക്കും ബഹു 
വ്ൃഗ്രം കളഞ്ഞു രക്ഷിക്കുന്നതുമവന്‍. 
അംഗദനിങ്ങനെ ചൊന്നതു കേട്ടവര്‍ 
തങ്ങളില്‍ തങ്ങളില്‍ നോക്കിനാരേവരും. 
ഒന്നും പറഞ്ഞീലൊരുത്തരുമംഗദന്‍ 
പിന്നെയും വാനരന്മാരോടു ചൊല്ലിനാൻ 
ചിത്തേ നിരൂപിച്ചു നിങ്ങളുടെ ബലം 
പ്രത്യേകമുച്ൃതാമുദ്യോഗപൂര്‍വകം. 
ചാടാമെനിക്കു ദശയോജനവഴി 
ചാടാമിരുപതെനിക്കെന്നൊരു കപീ. 
മുപ്പതു ചാടാമെനിക്കെന്നപരനു- 

മപ്പടി നാല്‍പതാമെന്നു മറ്റേവനും. 
അന്‍പതറുപതെഴുപതുമാമെന്നു- 
മെണ്‍പതു ചാടാമെനിക്കെന്നൊരുവനും. 
തൊണ്ണൂറു ചാടുവാൻ ദണ്ഡമില്ലേകനെ- 
ന്നവര്‍ണ്ണവമോ നൂറു യോജനയുണ്ടല്ലോ. 
ഇക്കണ്ട നമ്മിലാര്‍ക്കും കടക്കാവത- 
ലിക്കടല്‍ മര്‍ക്കടവീരരേ! നിര്‍ണ്ണയം. 
മുന്നം ത്രിവിക്രമന്‍ മൂന്നു ലോകങ്ങളും 
ഛന്നനായ്‌ മൂന്നടിയായളക്കം വിധ 
യൌവനകാലേ പെരുമ്പറയും കൊട്ടി 
മുവേഴുവട്ടം വലത്തു വെച്ചീടിനേന്‍. 
വാര്‍ദ്ധകഗ്രസ്തനായേനിദാനീം ലവ- 
ണാബ്ദി കടപ്പാനുമില്ല വേഗം മമ. 
ഞാനിരുപത്തൊന്നുവടും പ്രദക്ഷിണം 
ദാനവാരിക്കു ചെയ്തേന്‍ ദശമാത്രയാ. 
കാലസ്വരൂപനാമീശ്വരന്‍തന്നുടെ 


288 


അദ്ധ്യാത്മ രാമായണം 


ലീലകളോത്തോളമത്ഭതമെത്രയും, 
ഇത്ഥമജാത്മന്‍ ചൊന്നതു കേട്ടതി- 
നുത്തരം വൃത്രാരിപത്രനും ചൊല്ലിനാൻ : 
അങ്ങോട്ടു ചാടാമെനിക്കെന്നു നിര്‍ണ്ണയ- 
മിങ്ങോട്ടു പോരുവാന്‍ ദണ്ഡമുണ്ടാകിലാം. 
സാമത്ഥ്യമില്ല മറ്റാര്‍ക്കുമെന്നാകിലും 
സാമര്‍ത്ഥ്യമൂണ്ടു ഭവാനിതിനെങ്കിലും 
ഭത്യജനങ്ങളയയ്ക്കയില്ലെന്നുമേ 
ഭുതൃരിലേകനുണ്ടാമെന്നതേ വരൂ. 
ആര്‍ക്കുമേയില്ല സാമര്‍ത്ഥ്യമനശനം. 
ദീക്ഷിച്ചുതന്നെ മരിക്ക നല്ലു വയം 
താരേയനേവം പറഞ്ഞോരന്തരം 
സാരസസംഭവനന്ദന്‍ ചൊല്ലിനാൻ : 
എന്തു ജഗല്‍പ്രാണനന്ദന നിങ്ങനെ 
ചിന്തിച്ചിരിക്കുന്നതേതും പറയാതെ? 
കണ്ഠനായ്ത്തന്നെയിരുന്നുകളകയോ? 
കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരേയും. 
ദാക്ഷായണീഗര്‍ഭപാത്രസ്ഥനായൊരു 
സാക്ഷാല്‍ മഹാദേവഹീജമല്ലോ ഭവാന്‍. 
പിന്നെ വാതാത്മജനാകയുമുണ്ടു, വന്‍- 
തന്നോടു തുല്യൻ ബലവേഗമോര്‍ക്കിലോ. 
കേസരിയെക്കൊന്നു താപം കളഞ്ഞൊരു 
കേസരിയാകിയ വാനരനാഥനു 
പുത്രനായഞ്ജന പെറ്റുളവായൊരു 
സത്വഗുണപ്രധാനന്‍ ഭവാന്‍ കേവലം. 
അഞ്ജനാഗര്‍ഭച ൃതനായവനീയി- 
ലഞ്ജസാ ജാതനായ്‌ വീണനേരം ഭവാന്‍ 
അഞ്ഞൂറു യോജന മേല്പോട്ടു ചാടിയ- 
തും ഞാനറിഞ്ഞിരിക്കുന്നതു മാനസേ. 
ചണ്ഡകിരണനുദിച്ചു പൊങ്ങുന്നേരം 
മണ്ഡലംതന്നെത്തുടെക്കണ്ടു നീ 
പക്വമെന്നോര്‍ത്തു ഭക്ഷിപ്പാനുനടുക്കയാല്‍ 
ശക്രനുടെ വജമേറ്റു പതിച്ചതും. 

ദുഃഖിച്ചു മാരുതന്‌ നിന്നെയും കൊണ്ടുപോയ്‌- 


289 


അദ്ധ്യാത്മ രാമായണം 


പൂക്കിതു പാതാളമപ്പോള്‍ ത്രിമൂര്‍ത്തികള്‍ 
മുപ്പത്തുമുക്കോടി വാനവര്‍തമ്മൊടു- 
മുല്പലസംഭവപുത്രവര്‍ഗ്ഗത്തൊടും 
പ്രത്യക്ഷമായ്‌ വന്നനുഗ്രഹിച്ചീടിനാര്‍ 
മൃത്യൂ വരാ ലോകനാശം വരുമ്പൊഴും 
കല്പാന്തകാലത്തുമില്ല മൃതിയെന്നു 
കല്പിച്ചതിന്നിളക്കം വരാ നിര്‍ണ്ണയം. 
ആമ്‌നായസാരാര്‍ത്ഥമൂര്‍ത്തികള്‍ ചൊല്ലി 
നാമ്നാ ഹനൂമാനിവനെന്നു സാദരം. 
വജ്രം ഹനുവീങ്കലേറ്റു മുറികയാ- 
ലച്ചരിത്രങ്ങള്‍ മറന്നിതോ മാനസേ? 
നിന്‍ കൈയിലല്ലയോ തന്നതു രാഘവ- 
നംഗുലീയതുമെന്തിനെന്നോര്‍ക്ക നീ. 
ത്വദ്ബലവീര്യവേഗങ്ങള്‍ വര്‍ണ്ണിപ്പതി- 
നിപ്രഞ്ചത്തിങ്കലാര്‍ക്കുമാമല്ലെടോ. 
ഇത്ഥം വിധിസുതന്‍ ചൊന്നനേരം വായു- 
പുത്രനുമുത്ഥായ സത്വരം പ്രീതനായ്‌ 
ബ്രഹ്മാണ്ഡമാശു കുലുങ്ങുമാറൊന്നവന്‍. 
സമ്മദാല്‍! സിംഹനാദംചെയ്തുരുളീനാന്‍. 
വാമനമൂര്‍ത്തിയെപ്പോലെ വളര്‍ന്നവന്‍ 
ഭൂമിധുരാകാരനായ്‌ നിന്നു ചൊല്ലിനാന്‍ : 
ലംഘനംചെയ്തു സമുദ്രത്തെയും പിന്നെ 
ലങ്കാപുരത്തെയും ഭസ്മമാക്കി ക്ഷണാല്‍ 
രാവണനെക്കുലത്തോടുമൊടുക്കി ഞാന്‍ 
ദേവീനേയുംകൊണ്ടു പോരുവനിപ്പൊഴേ. 
അല്ലായ്കിലോ ദശകണ്ഠനെബ്ുന്ധിച്ചു 
മെല്ലവേ വാമകരത്തിലെടുത്തുടന്‍ 
കൂടത്രയത്തോടു ലങ്കാപുരത്തെയും 

കൂടെ വലത്തുകരത്തിലാക്കിക്കൊണ്ടു 
രാമാന്തികേ വെച്ചു കൈതൊഴുതീടുവന്‌ 
രാമാംഗുലീയമെന്‍ കയ്യിലുണ്ടാകയാല്‍. 
മാരുതിവാക്കു കേട്ടോരു വിധിസുത- 
നാരൂഡ്രകാതുകം ചൊല്ലിനാൻ പിന്നെയും : 
ദേവിയെക്കണ്ടു തിരിയേവരിക നീ 


290 


അദ്ധ്യാത്മ രാമായണം 


രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം. 
നിഗ്രഹിച്ചീടും ദശാന്ധ്യനെ രാഘവന്‍ 
വിക്രമം കാട്ടുവാനന്നേരമാമല്ലോ 
പുഷ്കരമാര്‍ഗ്ഗേണ പോകും നിനക്കൊരു 
വിഘ്നം വരായ്ക! കല്യാണം ഭവിക്ക! തേ. 
മാരുതദേവനുമുണ്ടരികേ തവ 
ശ്രീരാമകാര്യാര്‍ത്ഥമായല്ലോ പോകുന്നു. 
ആശീര്‍വചനവുംചെയ്തു കപികുല- 

മാശു പോകെന്നു വിധിച്ചോരനന്തരം 
വേഗേന പോയ്മഹേന്ദ്രത്തിന്‍ മുകളേറി 
നാഗാരിയെപ്പോലെ നിന്നു വിളഞ്ഞിനാന്‌. 


ഇത്ഥം പറഞ്ഞറിയിച്ചോരു തത്തയും 
ബദ്ധമോദത്തോടിരുന്നിതക്കാലമേ. 


ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ 
കിഷ്കിന്ധാകാണ്ഡം സമാപ്തം. 


291 


അദ്ധ്യാത്മ രാമായണം 


സുന്ദരകാണ്ഡം 


ഹരി : ശ്രീഗണപതയേ നമ: 
അവിഘ്നമസ്തു. 


സകല ശുകകല വിമല തിലകിത കളേബരേ 
സാരസ്യ പീയുഷ സാര സര്‍വ്വസ്വമേ 

കഥയ മമ കഥയ മമ കഥകളതിസാദരം 
കാകസ്ഥലീലകള്‍ കേട്ടാല്‍ മതിവരാ. 
കിളിമകളൊടതിസരസമിതി രഘുകലാധിപന്‍ 
കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം 
കളമൊഴിയുമഴകിനൊടു തൊഴുതു ചൊല്ലീടിനാള്‍. 
കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ. 
ഹിമശിഖരിസുതയൊടു ചിരിച്ചു ഗംഗാധര- 
നെങ്കിലോ കേട്ടുകൊള്‍കെന്നരുളിച്ചെയ്തു:- 


സമുദ്രലംഘനം 


ലവണജലനിധി ശതകയോജനാവിസ്തൃതം 
ലംഘിച്ചു ലങ്കയില്‍ ചെല്ലുവാന്‍ മാരുതി 
മനുജപരിവ്വഡ ചരണനളിനയുഗളം മുദാ 
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം 
കപിവരരൊടമിതബലസഹിതമുരചെയ്തിതു 
കണ്ടുകൊള്‍വിന്‍ നിങ്ങളെങ്കിലെല്ലാവരും. 


മമ ജനകസദ്ൃശനഹമതിചപലമംബരേ 
മാനേന പോകുന്നിതാശരേശാലയേ 
അജതനയതനയശരസമമധികസാഹസാ- 
ലദ്യൈവ പശ്യാമി രാമപത്‌്നീമഹം. 
അഖിലജഗദധിപനൊടു വിരവൊടറിയിപ്പനി- 
ങ്ങദ്യ കൃതാര്‍ത്ഥനായേന്‍ കൃതാര്‍ത്ഥോസ്മ്ൃയഹം 
പ്രണതജന ബഹുജനനമരണഹര നാമകം 
പ്രാണപ്രയാണകാലേ നിരൂപിപ്പവന്‍ 


292 


അദ്ധ്യാത്മ രാമായണം 


ജനിമരണജലനിധിയെ വിരവൊടു കടക്കുമ- 
ജ്ജന്മനാ കിം പുനസ്തസ്യ ദുതോസ്മൃഹം. 
തദനു മമ ഹൃദി സപദി രഘുപതിരനാരതം 
തസ്യാംഗുലീയവുമുണ്ടു ശിരസി മേ 
കിമപിനഹി ഭയമുദധിസപദി തരിതും നിങ്ങള്‍ 
കീശപ്രവരരേ! ഖേദിയായ്‌കേതുമേ. 
ഇതിപവനതനയനുരചെയ്തു വാലും നിജ- 
മേറ്റമുയര്‍ത്തിപ്പരത്തിക്കരങ്ങളും 
അതിവിപുലഗളതലവുമാര്‍ജ്ജിവമാക്കിനി- 
ന്നാകുഞ്ചിതാം(ഘിയായൂര്‍ദ്ധവനയനനായ്‌ 
ദശവദനപുരിയില്‍ നിജ ഹൃദയമുറപ്പിച്ചു 
ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍. 
പതഗപതിരിവ പവനസുതനഥ വിഹായസാ 
ഭാനുബിംബാഭയാ പോകും ദശാന്തരേ 


മാര്‍ഗ്ഗവിഘ്‌നം 


അമരസമുദയമനിലതനയബലവേഗങ്ങ- 
ളാലോക്യ ചൊന്നാർ പരീക്ഷമാര്‍ത്ഥം തദാ 
സുരസയൊടു പവനസുത സുഖഗതി മുടക്കുവാന്‍ 
രൂര്‍ണ്ണം നടന്നിതു നാഗജനനിയും. 
ത്വരിതമനിലജമതിബലങ്ങളറിഞ്ഞതി- 
സൂക്ഷ്മദൃശാ വരികെന്നതു കേട്ടവള്‍ 
ഗഗനപഥി പവനസൂത ജവഗതി മുടുക്കുവാന്‍ 
ഗര്‍വ്വേണ ചെന്നു തത്സന്നിധന മേവിനാള്‍. 
കഠിനതരമലറിയവളവനൊടുരചെയ്തിതു 
കണ്ടീലയോ ഭേവാനെന്െനെക്കപിവര! 
ഭയരഹിതമിതുവഴി നടക്കുന്നവര്‍കളെ 
ഭക്ഷിപ്പതിന്നു മാം കല്പിച്ചിതീശ്വരന്‍. 
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ 
വീര! വിശപ്പെനിക്കേറ്റമുണ്ടോര്‍ക്ക നീ. 

മമ വദനകുഹരമതില്‍ വിരവിനൊടു പൂക നീ 
മറ്റൊന്നുമോര്‍ത്തു കാലം കളയായ്കെടോ! 


293 


അദ്ധ്യാത്മ രാമായണം 


സരസമിതി രഭസതരമതനു സുരസാഗിരം 
സാഹസാല്‍ കേട്ടനിലാത്മജന്‍ ചൊല്ലിനാന്‍:- 


അഹമഖിലജഗദധിപനവരഗുരുശാസനാ- 

ലാശു സീതാന്വേഷണത്തിന്നു പോകുന്നു 

അവളെ നിശിചരപുരിയില്‍ വിരവിനൊടു ചെന്നുക- 
ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാന്‍. 
ജനകനരപതി ദുഹിതൃ ചരിതമഖിലം ദൂതം 

ചെന്നു രഘുപതിയോടറിയിച്ചു ഞാന്‍ 

തവ വദനകുഹരമതിലപഗതഭയാകലം 
താല്പര്യമുള്‍ക്കൊണ്ടു വന്നു പുക്കീടുവന്‍ 
അനൃതമകതളിരിലൊരുപൊഴുതുമറിവീലഹ- 

മാശു മാര്‍ഗ്ഗം ദേഹി ദേവി! നമോ സ്തുതേ. 


തദനു കപികലവരനോടവളുമുരചെയ്തിതു 
ദാഹവും ക്ഷ്ത്തും പൊറുക്കരുതേതുമേ 

മനസി തവ സുദ്ദഡമിതി യദി സപദി സാദരം 
വാ പിളര്‍ന്നീടെന്നു മാരുതി ചൊല്ലിനാൻ. 
അതിവിപുലമുടലുമൊരു യോജനായാമമാ- 
യാശുൃഗനന്ദന്‍ നിന്നതു കണ്ടവള്‍. 
അതിലധികതര വദനവിരമൊടനാകുല- 
മല്‍ഭതമായഞ്ചു യോജനാവിസ്തൃതം 
പവനതനയനുമതിനു ത്ധടിതി ദശയോജനാ- 
പരിമിതി കലര്‍ന്നു കാണായോരനന്തരം 
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ 
നിന്നാളിരുപതുയോജനവായുമായ്‌. 
മുഖകുഹരമതിവിപുലമിതി കരുതി മാരുതി 
മുപ്രതതുയോജന വണ്ണമായ്‌ മേവിനാന്‍. 
അലമലമിതയമമലനരുതു ജയമാര്‍ക്കുമെ- 
ന്നന്‍പതു യോജന വാ പിളര്‍ന്നീടിനാള്‍ 
അതുപൊഴുതു പവനസുതനതി കൃശശരീരനാ- 
യംഗൃഷ്തുല്യനായുള്‍പ്പക്കരുളിനാന്‍. 

തദനു ലഘുതരമവനുമരുതരതപോബലാല്‍ 
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാന്‌:- 


294 


അദ്ധ്യാത്മ രാമായണം 


ശ്രൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ! 
ശുൃദ്ധേ! ഭജംഗമാതാവേ! നമോ സ്തുതേ! 
ശരണമിഹ ചരണസരസിജയുഗളമേവ തേ 
ശാന്തേ! ശരണ്യേ! നമസ്തേ നമോ സ്തുതേ! 
പ്പ്വഗ പരവ്വഡവചന നിശമന ദശാന്തരേ 


ചേര്‍ത്തും ചിരിച്ചും പറഞ്ഞു സുരസയും :- 


വരിക തവ ജയമതിസുഖേന പോയ്‌ ചെന്നു നീ 
വല്പഭാവൃത്താന്തമുള്ളവണ്ണം മുദാ രഘുപതി- 
യൊടഖിലമറിയിക്ക തല്‍ കോപേന 
രക്ഷോഗമത്തെയുമൊക്കെയൊടുക്കണം. 
അറിവതിനു തവ ബലവിവേക വേഗാദിക- 
ളാദിതേയന്മാരയച്ചു വന്നേനഹം 
നിജചരിതമഖിലമവളവനൊടറിയിച്ചുപോയ്‌ 
നിര്‍ജ്ജരലോകം ഗമിച്ചാള്‍ സുരസയും. 


പവനസുതനഥ ഗഗനപഥി ഗരുഡതുല്യനാ- 
യ്പാഞ്ഞു പാരാവാരമീതേ ഗമിക്കുനമ്പോള്‍ 
ജലനിധിയുമചലവരനോടു ചൊല്ലീടിനാന്‍ 
ചെന്നു നീ സല്ക്കരിക്കേണം കപീന്ദ്രനെ 
സഗരനരപതിതനയരെന്നെ വളര്‍ക്കയാല്‍ 
സാഗരമെന്നു ചൊല്ലുന്നിതെല്ലാവരും 
തദഭിജനഭവനറിക രാമന്‍ തിരുവടി 

തസ്യ കാര്യാര്‍ത്ഥമാസ്യോകുന്നതുമിവന്‍ 
ഇടയിലൊരുപതനമവനില്ല തല്ക്കാരണാ- 
ലിച്ഛയാ പൊങ്ങിത്തളര്‍ച്ചതീര്‍ത്തീടണം. 
മണികനകമയനമലനായ മൈനാകവും 
മാനുഷവേഷം ധരിച്ചു ചൊല്ലീടിനാന്‍:- 


ഹിമശിഖരിതനയനഹമറിക കപിവീര നീ- 
യെന്േലിരുന്നു തളര്‍ച്ചയും തീര്‍ക്കെടോ. 
സലിലനിധി സരഭസമയക്കയാല്‍ വന്നു ഞാന്‍ 
സാദവും ദാഹവും തീര്‍ത്തു പൊയ്‌്ക്കൊള്‍കെടോ! 


295 


അദ്ധ്യാത്മ രാമായണം 


അമുൃതസമലവുമതി മധുരമധുപൂരവു- 
മാര്‍ദ്രപക്വങ്ങളും ഭക്ഷിച്ചുകൊള്‍ക നീ. 
അലമലമിതരുതരുതു രാമകാര്യാര്‍ത്ഥമാ- 
യാശു പോകുവിധ പാര്‍ക്കരുതെങ്ങുമേ 
പെരുവഴിയിലശനശയനങ്ങള്‍ ചെയ്കെന്നതും 
പേര്‍ത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും 
അനുചിതമിതറിക രഘുകലതിലകകാരയങ്ങ- 
ളന്‍പോടുസാധിച്ചൊഴിഞ്ഞരുതൊന്നുമേ. 
വിഗതേഭയമിനി വിരവൊടിന്നു ഞാന്‍ പോകുന്നു 
ബന്ധുസല്ക്കാരം പരിഗ്രഹിച്ചേനഹം 
പവനസൂതനിവയുമുരചെയ്തു തന്‍ കൈകളാല്‍ 
പര്‍വ്വതാധീശ്വരനെത്തലോടീടിനാന്‍. 
പുനരവനുമനിലസമമുഴറി നടകൊണ്ടതു 
പൂണ്യജനേന്ദ്രപുരംപ്രതി സം4ഭൂമാല്‍. 


തദനു ജലനിധിയിലതിഗഭീരദേശാലയേ 
സന്തതം വാണെഴും ഛായാഗ്രഹിണിയും 
സരിദധിപനുപരി പരിചോടു പോകുന്നവന്‍ 
തന്‍നിഴലാശു പിടിച്ചു നിര്‍ത്തീടിനാള്‍. 
അതുപൊഴുതു മമ ഗതി മുടക്കിയതാരെന്ന- 
തന്തരാ പാര്‍ത്തു കീഴ്പോട്ടു നോക്കീടിനാന്‍ 
അതിവിപുലതരഭയകരാംഗിയെക്കണ്ടള- 
വം(ഘിപാതേന കൊന്നീടിനാന്‍ തല്‍ക്ഷണേ. 
നിഴലതു പിടിച്ചുനിര്‍ത്തിക്കൊന്നു തിന്നുന്ന 
നീചയാം സിംഹികയെക്കൊന്നനന്തരം 
ദശവദന പുരിയില്‍ വിരവോടു പോയീടുവാന്‍ 
ദക്ഷിണദിക്കു നോക്കിക്കുതിച്ചീടിനാന്‍ 
ചരമഗിരിശിരസി രവിയും പ്രവേശിച്ചിതു 
ചുരുലങ്കാഗോപൂരാഗ്രേ കപിന്ദ്രനും. 


ദശവദനനഗരമതി വിമല വിപുലസ്ഥലം 
ദക്ഷിണവാരിധിമദ്ധ്യേ മനോഹരം 
ബഹുലഫലകസുമദലയുത വിടപിസങ്കലം 
വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം 


296 


അദ്ധ്യാത്മ രാമായണം 


മണികനകമയമമരപുരസദ്ൃശമംബുധി- 
മദ്ധ്യേത്രികൂടാതലോപരി മാരുതി 
കമലമകള്‍ ചരിതമറിവതിനു ചെന്നന്‍പോടു 
കണ്ടിതുലങ്കാനഗരം നിരുപമം. 
കനകവിരചിതമതില്‍ കിടങ്ങും പലതരം 
കണ്ടു കടപ്പാന്‍ പണിയെന്നു മാനസേ 
പരവശതയൊടു ത്ധടിതി പലവഴി നിരൂപിച്ചു 
പത്മനാഭന്‍തന്നെ ധ്യാനിച്ചു മേവിനാന്‍. 


നിശി തമസി നിശിചരപുരേ കൃശരൂപനായ്‌ 
നിര്‍ദ്ദേശനദേശേ കടപ്പനെന്നോര്‍ത്തവന്‍ 
നിജമനസി നിശിചരകുലരിയെ ധ്യാനിച്ചു 
നിര്‍ജ്ജരവൈരിപുരം ഗമിച്ചീടിനാന്‍. 
പ്രകൃതിചപലനു മധികചപലമചലം മഹല്‍ 
പ്രകാരവും മുറിച്ചാകാരവും മറ- 
ചചവനിമകളടിമലരുമകതളിരിലോര്‍ത്തുകൊ- 
ണഞ്ജനാനന്ദനനഞ്ജസാ നിര്‍ഭയം. 


ലങ്കാലക്ഷ്മിമോക്ഷം 


ഉടല്‍ കടുകിനൊടുസമമിടത്തുകാല്‍ മുമ്പില്‍വ- 
ചുള്ളില്‍ മടപ്പാന്‍ തുടങ്ങും ദശാന്തരേ 
കഠിനതരമലറിയൊരു രജനിപരിവേഷമാ- 
യ്ക്കാണായിതാശു ലങ്കാശ്രീയേയും തദാ. 
ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ- 
നേകനായ്‌ ചോരനോ ചൊല്ല നിന്‍ വാഞ്ഛിതം 
അസുരസുരനരപശുമൃഗാദി ജന്തുക്കള്‍ മ- 
റ്ാര്‍ക്കുമേ വന്നുകൂടാ ഞാനറിയാതെ. 

ഇതി പരുഷവചനമൊടണഞ്ഞു താഡിച്ചിതൊ- 
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും 
രഘുകലജവരസചിവവാമമുഷ്ടിപ്രഹാ- 

രേണ പതിച്ചു വമിച്ചിതു ചോരയും 
കപിവരനൊടവളുമെഴുന്നേറ്റു ചൊല്ലീടിനാള്‍ 
കണ്ടേനെടൊ തവ ബാഹുബലം സഖേ! 


297 


അദ്ധ്യാത്മ രാമായണം 


വിധിവിഹിതമിതു മമ പുരൈവ ധാതാവുതാന്‍ 
വീര! പറഞ്ഞിതെന്നോടിതുമുന്നനേ. 


സകലജഗദധിപതി സനാതനന്‍ മാധവന്‍ 
സാക്ഷാല്‍ മഹാവിഷ്ണുമൂര്‍ത്തി നാരായണന്‍ 
കമലദലനയനനവനിയിലവതരിക്കുമുള്‍- 
ക്കാരുണ്യമോടഷ്ടവിംശതി പര്യയേ 
ദശരഥന്ൃപതിതനയനായ്‌ മമ പ്രാര്‍ത്ഥനാല്‍ 
ത്രേതായുഗേ ധര്‍മ്മദേവരക്ഷാര്‍ത്ഥമായ്‌ 
ജനകനൃപനരനുമകളായ്‌ നിജ മായയും 
ജാതയാം പംക്തിമുഖ വിനാശത്തിനായ്‌ 
സരസിരുഹനയനനടവിയിലഥ തപസ്സിനായ്‌ 
സഭ്രാതൃഭാര്യനായ്‌ വാഴും ദശാന്തരേ 
ദശവദനനവനിമകളെയുമപഹരിച്ചുടന്‌ 
ദക്ഷിണവാരിധി പുക്കിരിക്കുന്നനാള്‍ 

സപദി രഘുവരനൊടരുണജനു സാചിവ്യവും 
സംഭവിക്കും പുനസ്സുഗ്രീവശാസനാല്‍. 
സകലദിശികപികള്‍ തിരവാന്‍ നടക്കുന്നതില്‍ 
സന്നദ്ധനായ്‌ വരുമേകന്‍ തവാന്തികേ. 
കലഹമവനൊടു ത്ഡടിതി തുടരുമളമെത്രയും 
കാതരയായ്‌ വരും നീയൊന്നു നിര്‍ണ്ണയം 
രണനിപുണനൊടു ഭവതി താഡനവുംകൊണ്ടു 
രാമദൂതന്നു നര്‍കേണമനുരജ്ഞനും 
ഒരുകപിയൊടൊരുദിവസമടിത്ഡടിതികൊള്‍കില്‍നി. 
യോടിവാങ്ങിക്കൊള്ളകെന്നു വരിഞ്ചനും 
കരുണയൊടു ഗതകപടമായ്‌ നിയോഗിക്കയാല്‍ 
കാത്തിരുന്നേനിവിടെപ്പലകാലവും. 
രഘുപതിയൊടിനിയൊരിടരൊഴികെ നടകൊള്‍ക നീ 
ലങ്കയും നിന്നാല്‍ ജിതയയിരിന്നെടോ! 

നിഖില നിശിചരകുലപതിക്കു മരണവും 
നിശ്വയമേറ്റമടുത്തു ചമഞ്ഞിതു. 


ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി 
പാരാതെചെന്നു കണ്ടീടുക ദേവിയെ 


298 


അദ്ധ്യാത്മ രാമായണം 


ത്രിദശകുലരിപുദശമുഖാന്ത:പുരവരേ 
ദിവ്യലീലാവനേ പാദപസംകലേ 
നവകസുമഫലസഹിതവിടപിയുതശിംശപാ 
നാമവ്വക്ഷത്തിന്‍ ചുവട്ടിലതിശുചാ 
നിശിചരികള്‍നടുവിലഴലൊടു മരുവിടുന്നെടോ! 
നിര്‍മ്മഗാത്രിയാം ജാനകി സന്തതം 
ത്വരിതമവള്‍ചരിതമുടനവനൊടറിയിക്ക പോ- 
യംബുധിയും കടന്നംബരാന്തേ ഭവാന്‍ 
അഖിലജഗദഥിപതി രഘൂത്തമന്‍ പാതുമാ- 
മസ്തുതേസ 1സ്തിരതൃയത്തമോത്തംസമേ! 
ലഘൂമധുരവചനമിതി ചൊല്ലി മറഞ്ഞിതു 
ലങ്കയില്‍നിന്നു വാങ്ങീ മലര്‍മങ്കയും. 


സീതാദര്‍ശനം 


ഉദകനിധി നടുവില്‍ മരുവും ത്രികുതാദ്രിമേ- 
ലുല്ലംഘിതേബ്യ പവനാത്മജനി 
ജനകനരപതിവരമകശള്‍ക്കും ദശാസ്യനും 
ചെമ്മേ വിറച്ചിതു വാമഭാഗം തുലോ. 
ജനകനരപതിദൂഹിതൃവരനു ദക്ഷാംഗവും 
ജാതനെന്നാകില്‍ വരും സുഖദ്ദു:ഖവും. 


തദനു കപികുലപതി കടന്നിതു ലങ്കയില്‍ 
താനതിസൂക്ഷ്മശരീരനായ്‌ രാത്രിയില്‍. 
ഉദിത രവികിരണരുചി പൂണ്ടൊരു ലങ്കയി- 
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയതെ. 
ദശവദനമണിനിലയമായിരിക്കും മമ 
ദേവിയിരിപ്പേടമെന്നോരര്‍ത്തു മാരുതി 
കനകമണിനികര വിരചിത പുരയിലെങ്ങുമേ 
കാണാഞ്ഞു ലങ്കാവചനമോര്‍ത്തീടിനാന്‍. 
ഉടമയൊടുമസുരപുരി കനിവിനൊടു ചൊല്ലിയോ- 
രുദ്യാനദേശേ തിരഞ്ഞു തുടങ്ങിനാന്‍. 
ഉപവനവുമമുതസമ സലിലയുത വാപിയു- 


299 


അദ്ധ്യാത്മ രാമായണം 


മുത്തുംഗസധങ്ങളും ഗോപുരങ്ങളും 
സഹജസുതസചിവബലപതികള്‍ ഭവനങ്ങളും 
സവര്‍ണ്ണസാലധ്വജപതാകങ്ങളും 
ദശവദനമണിഭവനശോഭകാണും വിധ 
ദിക്പാലമന്ദിരം ധികൃതമായ്‌ വരും 


കനകമണിരചിതഭവനങ്ങളിലെങ്ങുമേ 
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധ 
കുസുമചയസുരഭിയൊടു പവനനതി[ുഡമായ്‌ 
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടന്‍ 
ഉപവനവുമുരുതരതരുപ്രവരങ്ങളു- 
മുന്നതമായുള്ള ശിംശപാവ്ൃക്ഷവും 
അതിനിടെകടമഖിലജഗദീശ്വരിതന്നെയു- 
മാശുനഗാശു കാട്ടിക്കൊടുത്തീടിനാന്‍. 


മലിനതര ചികുരവസനംപൂണ്ടു ദീനമായ്‌ 
മൈഥിലിതാന്‍ കൃശഗാത്രിയായെത്രയും 
ഭയവിവശമവനിയില്ുരുണ്ടും സദാ ഹൃദി 
ഭര്‍ത്താവുതന്നെ നിനച്ചു നിനച്ചലം 
നയനജലമനവരതമൊഴുകിയൊഴുകിപ്പതി- 
നാമത്തെ രാമരാമേതി ജപിക്കയും 
നിശിചരികള്‍ നടുവിലഴലൊടു മരുവുമീശ്വര 
നിത്യസ്വരൂപിണിയെകണ്ടു മാരുതി 
വിടപിവരശിരസി നിബിഡച്ഛാദാന്തര്‍ഗ്ഗതന്‍ 
വിസ്മയംപൂണ്ടു മറഞ്ഞിരുന്നീടിനാന്‍. 
ദിവസകരകലപതി രഘൂത്തമന്‍ തന്നുടെ 
ദേവിയാം സീതയെക്കണ്ടു കപിവരന്‍ 
കമലമകളഖില ജഗദീശ്വരിതന്നുടല്‍ 
കണ്ടേന്‍ കൃതാര്‍ത്ഥോസ്മ്ൃഹം കൃതാര്‍ത്ഥോസ്മ്ൃഹം 
ദിവസകരകലപതി രഘൂത്തമന്‍കാര്യവും 
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാന്‍ 


രാവണന്റെ പുറപ്പാട്‌ 


300 


അദ്ധ്യാത്മ രാമായണം 


ഇതിപലവുമകതളിരിലോര്‍ത്തു കപിവര- 
നിത്തിരി നേരമിരിക്കും ദശാന്തരേ 
അസുരകലവര നിലയത്തിന്‍ പുറത്തുനി- 
ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി. 
കിമിതമിതി സപദി കിസലയചയ നിലീനനാ- 
യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍. 
വിബുധകലരിപു ദശമുഖന്‍ വരവെത്രയും 
വസ്മയത്തോടു കണ്ടു കപികുഞ്ജരന്‍ 
അസുരസുര നിശചരാ വരാംഗനാവ്ൃന്ദവു- 
മല്‍ഭതമായുള്ള ശ്ര്യംഗാരവേഷവും 
ദശവദനനനവരതമകതളിരിലുണ്ടു തന്‍ 
ദേഹനാശം ഭവിക്കുന്നതെന്നീശ്വര! 

സകല ജഗദധിപതി സനാതനന്‍ സന്മയന്‍ 
സാക്ഷാല്‍ മുകുന്ദനേയും കണ്ടുകണ്ടു ഞാന്‍ 
നിശിതതര ശരശകലിതാംഗനായ്ക്കേവലേ 
നിര്‍മ്മലമായ ഭഗവല്‍ പാദാംബുജേ 
വരദജനമരുമമൃതാനന്ദപൂര്‍ണ്ണമാം 
വൈകുണ്ഠരാജ്യമെനിക്കെന്നു കിട്ടുന്നു? 
അതിനു ബത സമയമിദമിതി മനസി കരുതി ഞാ- 
നംഭോജപൂത്രിയെക്കൊണ്ടു പോന്നീടിനാന്‍. 
അതിനുമൊരു പരിഭവമൊടുഴറി വന്നീലവ- 
നായുര്‍വ്വിനാശകാലം നമുക്കാഗതം. 

ശിരസി മമ ലിഖിതമിഹ മരണസമയം ദൃഡ്ധം 
ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം 
കമലജനുമറിയരുതു കരുതുമളവേതുമേ 
കാലസ്വരൂപനാമീശ്വരന്‍ തന്മതം. 
സതതമകതളിരിലിവ കരുതി രഘനാഥനെ 
സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ 
കപികള്‍കലവരനവിടെയാശു ചെല്ലും മുമ്പേ 
കണ്ടിതു രാത്രിയില്‍ സ്വപ്‌നം ദശാനനന്‍. 


രഘുജനനതിലകവചനേന രാത്ര വരും 
കശ്ചില്‌ കപിവരന്‍ കാമരൂപാന്വിതന്‍ 
കൃപയൊടൊരു കൃമിസദ്ൃശ സൂക്ഷ്മശരീരനായ്‌ 


301 


അദ്ധ്യാത്മ രാമായണം 


കൃല്‍സ്‌നം പുരവരമന്വിഷ്യ നിശ്വലം 
തരുനികരവരശിരസി വന്നിരുന്നാദരാല്‍ 
താര്‍മകള്‍തന്നെയും കണ്ടു രാമോദന്തം 
അഖിലമവളൊടുബത പറഞ്ഞടയാളവു- 

മാശു കൊടുത്തുടനാശ്വസിപ്പിച്ചു പോം 
അതുപൊഴുതിലവനറിവതിന്നു ഞാന്‌ ചെന്നുക- 
ണ്ടാധിവളര്‍ത്തുവന്‍ വാങ്മയാസ്ത്രങ്ങളാല്‍ 
രഘുപതിയൊടതുമവനശേഷമറിയിച്ചു 
രാമനുമിങ്ങു കൊപിച്ചുടനേ വരും 

രണശിരസി സുഖമരണമതിനിശിതമായുള്ള 
രാമശരമേറ്റെനിക്കും വരും ദൃന്ധം. 
പരമഗതിവരുവതിനു പരമൊരുപദേശമാം 
പന്ഥാവിതു മമ പാര്‍ക്കയില്ലേതുമേ. 
സുരനിവഹമതിബലവശാല്‍ സത്യമായ്‌ വരും 
സ്വപ്‌നം ചിലര്‍ക്കു ചിലകാലമൊക്കണം. 
നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു 
നിശ്ചിത്യ നിര്‍ഗ്ഗമിച്ചീടിനാന്‍ രാവണന്‍. 


കനക മണിവലയകടകാംഗദനുപുര 
കാഞ്ചീമുഖാഭരണാരാവമന്തികേ 
വിവശതരഹൃദയമൊടു കേട്ടു നോക്കുംവിധന 
വിസ്മയമാമ്മാറുകണ്ടു പുരോളവി 
നിബുധരിപു നിശിചരകുലാധിപന്‍തന്‍ വര- 
വെത്രയും ഭീതയായ്‌ വന്നിതു സീതയും. 
ഉരസിജവുമരുതുടകളാല്‍ മറച്ചാധിപൂ- 
ണ്ടുത്തമാംഗം താഴ്ത്തി വേപഥുഗാത്രിയായ്‌ 
നിജരമരണ നിരുപമശരീരം നിരാകലം 
നിര്‍മ്മലം ധ്യാനിച്ചരിക്കും ദശാന്തരേ 
ദശവദനനയുഗശര പരവശതയാ സമം 
ദേവീസമീപേ തൊഴുതിരന്നീടിനാന്‍. 


രാവണന്റെ ഇച്ഛാഭംഗം 


അനുസരണ മധുരരസ വചനവിഭവങ്ങളാ- 


302 


അദ്ധ്യാത്മ രാമായണം 


ലാനന്ദരൂപിണിയോടു ചൊല്ലീടിനാന്‍ :- 
ശ്രൃണു സുമുഖി! പ്രസീദ പ്രസീദ മേ. 
നിഖിലജഗദധിപരസുരേശമാലോക്യ മാം 
നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍? 
ത്വരിരമതികുതുകമൊടുമൊന്നു നോക്കീടു മാം 
ത്വദ്ഗതമാനസനെന്നറികെന്നെ നീ. 

ഭവതി തവ രമണമപി ദശരഥതനൂുജനെ- 
പ്പാര്‍ത്താല്‍ ചിലര്‍ക്കു കാണാം ചിലപ്പൊളെടോ 
പലസമയമഖിലദിശി നന്നായ്ത്തിരകിലും 
ഭാഗ്യവതാമപി കണ്ടുകിട്ടാ പരം. 

സുമുഖി! ദശരഥതനയനാല്‍ നിനക്കേതുമേ 
സുന്ദരി! കാര്യമില്ലെന്നു ധരിക്ക നീ. 

ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി- 
ല്ലോര്‍ത്താലൊരു ഗുണമില്ലവനോമലേ! 
സുദ്ദഡമനവരതമുഹഹനം ചെയ്കിലും 

സൂദ്ു സുചിരമരികേ വസിക്കിലും 

തവ ഗുണസമുദയമലിവൊടു ഭജിക്കിലും 
താല്പരിയം നിന്നിലില്ലാവനേതുമാ. 
ശരണമവനൊരുവരുമൊരിക്കലുമില്ലിനി 
ശക്തിവിഹീനന്‍ വരികയുമില്ലല്ലോ. 

കിമപി നഹി ഭവതി കരണീയം ഭവതിയാല്‍ 
കീര്‍ത്തിഹീനന്‍ കൃതഘ്‌നന്‌ തുലോം നിര്‍മ്മമന്‌. 
മദരഹിതനറിയരുതു കരുതുമളവാര്‍ക്കുമേ 
മാനഹീനന്‍ പ്രിയേ! പണ്ഡിതമാനവാന്‍. 
നിഖിലവനചരനിവഹമദദ്ധ്യസ്ഥിതന്‍ ഭൃശം 
നിഷ്കിഞ്ചപ്രിയന്‍ ഭേദഹീനാത്മകന്‍ 
ശ്വപചനുമൊരവനിസുര വരനുമവനൊക്കുമി- 
ശ്വക്കളും ഗോക്കളും ഭേദമില്ലേതുമേ. 
ഭവതിയെയുമൊരു ശബരകരുണിയോയുമാത്മനാ 
പാര്‍ത്തുകണ്ടാലവനില്ല ഭേദം പ്രിയേ! 
ഭവതിയെയുമകതളിരിലവനിഹ മറന്നിതു 
ഭര്‍ത്താവിനെപ്പാര്‍ത്തിരുന്നതിനി മതി. 

ത്വയി വിമുഖനവനനിശമതിനു നഹി സംശയം 
ത്വദദാസദാസോഹമദ്യ ഭജസ്വ മാം 


303 


അദ്ധ്യാത്മ രാമായണം 


കരഗതമൊരമലമണിവരമുടനുപേക്ഷിച്ചു 
കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ! 
സുരദിതിജ ദനുജ: ഭജഗാപ്സരോ ഗന്ധര്‍വ്വ 
സുന്ദരീവര്‍ഗ്ഗം പരിചരിക്കും മുദാ 
നിയതമതിഭയസഹിതമമിത ബഹുമാനേന 

നീ മല്പരിഗ്രഹമായ്‌ വരുവീടുകളില്‍ 

കളയരുതു സമയമിഹ ചെറുതു വെറുതേ മമ 
കാന്തേ! കളത്രമായ്‌ വാഴ്ക നീ സന്തതം. 
കളമൊഴികള്‍ പലരുമിഹ വിടുപണികള്‍ ചെയ്യമ- 
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ! 
പുരുഷഗുണിഹ മനസി കരുതു പുരുഹദ്ൃതനാല്‌ 
പൂജ്യനാം പുണ്ൃപുമാനെന്നറിക മാം 
സരസമനുസര സദയമയി തവ വശാനുഗം 
സജന്യസഭാഗ്യസാരസര്‍വ്വസ്വമേ! 
സരസിരുഹമുഖി! ചരണകമല പതിനോ സ്മൃഹം 
സന്തതം പാഹി മാം പാഹി മാം പാഹി മാം. 
വിവിധമിതി ദശവദനനനുസരണപൂര്‍വ്വകം 

വീണു തൊഴുതുപേക്ഷിച്ചോരനന്തരം 
ജനകജയുമവനൊടതിനിടയിലൊരുപുല്ക്കൊടി 
ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാള്‍ !- 


സവിതൃകല തിലകനിലതീവ ഭീത്യാ ഭവാന്‍ 
സന്യാസിയായ്‌ വന്നിരുവരും കാണാതേ 
സഭയമതി വിനയമൊടു ശുനീവ ഹവിരദ്ധ്യരേ 
സാഹസത്തോടു മാം കുട്ടുകൊണ്ടീലയോ? 
ദശവദന! സുദ്ദഡമനുചിതമിതു നിനയ്ക്കു നീ 
തല്‍ഫലം നീതാനനുഭവിക്കും ദൂതം. 

ദശരഥജ നിശിതശര ദലിതവപുഷാ ഭവാന്‍ 
ദേഹം വിനാ യമലോകം പ്രവേശിക്കും. 
രഘുജനനതിലകനൊരു മനുജനിതി മാനസേ 
രാക്ഷസരാജ! നിനക്കു തോറ്റം ബലാല്‍ 
ലവണജലനിധിയെ രഘുക്ലതിലകനശ്രമം 
ലംഘനം ചെയ്യമതിനില്ല സംശയം. 
ലവസമയമൊടു നിശിത വിശിഖ പരിപാതേനു 


304 


അദ്ധ്യാത്മ രാമായണം 


ലങ്കയും ഭസ്മമാക്കീടുമരക്ഷണാല്‍. 
സഹജസുത സചിവബല പതികളൊടു കൂടവേ 
സന്നമാം നിന്നുടെ സൈന്യവും നിര്‍ണ്ണയം 
അവനവന നിപുണഭരനവനിഭരനാശനന്‍ 
അദ്യ ധാതാവപേക്ഷിച്ചതു കാരണം 
അവതരണമവനിതലമതിലതിദയാപര- 
നാശു ചെയ്തീടിനാന്‍ നിന്നെയൊടുക്കുവാന്‍ 
ജനകന്ൃപവരനു മകളായ്പിറന്നേനഹം 
ചെമ്മേയതിന്നൊരു കാരണഭൂതയായ്‌. 
അറിക തവ മനസി പുനരിനി വിരവിനോടുവ- 
ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവന്‍. 


ഇതി മിഥിലതൃപതിമകള്‍ പരുഷവചനങ്ങള്‍കേ- 
ട്ടേറ്റവും ക്രദ്ധനായൊരു ദശാനന്‍ 

അതിചപല കരഭവി കരാളം കരവാള- 
മാശുഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാന്‍. 
അതുപൊഴിതിലതികരുണയൊടു മയതനൂജയു- 
മാത്മഭര്‍ത്താരം പിടിച്ചടക്കീടിനാള്‍. 
ഒഴികൊഴിക ദശവദന! ശുണു മമ വചോ ഭവാ- 
നൊല്ലാത കാര്യമോരായ്ക മൂഡപ്രഭോ! 

ത്യജ മനുജതരുണിയെ യൊരുടയവരുമെന്നിയേ 
ദീനയായ്‌ ദുഃഖിച്ചതീവ കൃശാംഗിയായ്‌ 
പതിവിരഹ പരവശതയൊടുമിഹ പരാലയേ 
പാര്‍ത്തു പാതിവ്രത്യമാലംബ്യ രാഘവം 
പകലിരവു നിശിചരികള്‍ പരുഷവചനം കേട്ടു 
പാരം വശം കെട്ടിരിക്കുന്നിതുമിവള്‌ 
ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ! 
ദുഷ്കീര്‍ത്തി ചേരുമോ വീര്യപുംസാം വിഭോ! 
സുരദനുജ ഭജഗാപ്സരോ ഗന്ധര്‍വ്വ 
സുന്ദരീവര്‍ഗ്ഗം നിനക്കു വശവതം. 


ദശമുഖനുമധികജളനാശു മണ്‌ഡോദരിീ- 
ദാക്ഷിണ്യവാക്കുകള്‍കേട്ടു സലജ്ജനായ്‌ 


നിശിചരികളൊടു സദയമവനുമുരചെയ്തിതു 


305 


അദ്ധ്യാത്മ രാമായണം 


നിങ്ങള്‌ പറഞ്ഞു വശത്തു വരുത്തുവിന്‍. 
ഭയജനന വചനമനുസരണ വചനങ്ങളും 
ഭാവവികാരങ്ങള്‍കൊണ്ടും ബഹുവിധം 
അവനിമകളകതളിരഴിച്ചെങ്കലാക്കുവി- 
നന്‍പോടു രണ്ടുമാസം പാര്‍പ്പനിന്നിയും. 
ഇതിരജനിചരികളൊടു പുക്കു മേവിനാന്‍. 
അതികഠിന പരുഷതര വചനശരമേല്ക്കയാ- 
ലാത്മാവു ഭേദിച്ചിരുന്നിതു സീതയും 
അനുചിതമിതലമലമടങ്ങുവിന്‍ നിങ്ങളെ- 
ന്നപ്പോള്‍ ത്രിജടയുമാശു ചൊല്ലീടിനാള്‍ :- 


ശണു വചനമിതു മമ നിശാചരസ്ത്രീകളേ! 
ശീലവതിയെ നമസ്‌ക്കരിച്ചീടുവിന്‍. 
സുഖരഹിത ഹൃദയമൊടുറങ്ങിനേനൊട്ടു ഞാന്‍ 
സ്വപ്നമാഹന്ത കണ്ടേനിദാനീം ദൃഡ്ം 
അഖില ജഗദധിപരഭിരാമനാം രാമനു- 
മൈരാവതോപരി ലക്ഷ്ണവീരനും 

ശരനികര പരിപതന ദഹനകണജാലേന 
ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും 

രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം 
രാക്ഷസരാജ്യം വിഭീഷണനും നലകി 
മഹിഷിയെയുമഴകിനൊടു മടിയില്‍ വച്ചാദരാല്‍ 
മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാന്‍. 
കുലിശധരരിപു ദശമുഖന്‍ നഗ്നരൂപിയായ്‌ 
ഗോമയമായ മഹാഹ്രദം തന്നിലേ 
തിലരസവുമുടല്‍ മുഴുവനലിവിനൊടണിഞ്ഞുടന്‍ 
ധൃത്വാ നളദമാല്യം നിജമൂര്‍ദ്ധനി 

നിജസഹജ സചിവസുത സൈന്യസമേതനായ്‌ 
നിര്‍മ്മഗ്നനായ്ക്കണ്ടു വിസ്മയം തേടിനേന്‍. 
രജനിചരകുലപതി വിഭീഷണന്‍ ഭക്തനായ്‌ 
രാമപാദാബ്ജവും സേവിച്ചു മേവിനാന്‍. 
കലുഷതകള്‍ കളവിനിഹ രാക്ഷസസ്ത്രീകളേ! 
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഡ്ധം. 
കരുണയൊടു വയമതിനുകതിപയദിനം മുദാ 


306 


അദ്ധ്യാത്മ രാമായണം 


കാത്തുകൊള്ളേണമിവളെ നിരാമയം. 
രജനിചരയുവതികളിതി ത്രിജടാവചോ- 
രീതികേട്ടല്‍ഭൂതഭീതി പൂണ്ടിടിനാര്‍. 
മനസി പരവശതയൊടുറങ്ങിനാരേവരും 
മാനസേ ദു:ഖം കലര്‍ന്നു വൈദേഹിയും. 


ഹനുമത്സീതാസംവാദം 


ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- 
മുറ്റവരായിട്ടൊരുത്തരുമല്ല മേ 

മരണമിഹ വരുവതിനുമൊരുകഴിവു കണ്ടീല 
മാനവവീരനുമെന്നെ മറന്നിതു 

കളവനിഹ വിരവിനൊടു ജീവനമദ്യ ഞാന്‍ 
കാകുല്‍സ്ഥനും കരുണാഹീനനെത്രയും. 
മനസി മുഹുരിവ പരതുമോര്‍ത്തു സന്തോപേന 
മന്ദമന്ദമെഴുനേറ്റുനിന്നാകലാല്‍ 

തരളതര ഹൃതയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു 
താണു കിടന്നൊരു ശിംശപാശാഖയും 
സഭയപരവശതരളമാലംബ്യ ബാഷ്പവും 
സന്തതം വാര്‍ത്തുവിലാപം തുടങ്ങിനാള്‍. 
പവനസുതനിവ പലവുമാലോക്യ മാനസേ 
പാര്‍ത്തു പതുക്കെപ്പരഞ്ഞുതുടങ്ങിനാന്‍ :- 


ജഗദമലനയനവരാഗോത്രേ ദശരഥന്‍ 
ജാതനായാനവന്‍ തന്നുടെ പുത്രരായ്‌ 
രതിരമണതുല്യരായ്‌ നാലുപേരുണ്ടിതു 
രാമഭരതസനമിത്രിശത്രഘ്‌നന്മാര്‍ 
രജനിചരകലനിധനഹേതു ഭരതന്‍ പിതു 
രാജ്ഞയാ കാനനംതന്നില്‍ വാണീടിനാന്‍ 
ജനകനൃറപസുതയുമവരജനുമായ്‌ സാദരം 
ജനകീദേവിയെത്തത്ര ദശാനനന്‍ 
കപടയതിവേഷമായ്ക്കാട്ടുകൊണ്ടീടിനാന്‍ 
കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും 
വിപിനഭൂവി വിരവൊടു തിരഞ്ഞു നടക്കുമ്പോള്‍ 


307 


അദ്ധ്യാത്മ രാമായണം 


വീണു കിടക്കും ജടായുവിനെക്കണ്ടു 
പരമഗതി പുനരവനു നല്‍കിയമ്മാല്യവത്‌ 
പര്‍വ്വതപാര്‍ശ്വ നടക്കും വിധ തദാ 
തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു 
സത്വരം കൊന്നിതു ശക്രസുതനെയും. 
തരണിതനയനുമഥ കപീന്ദ്രനായ്‌ വന്നിതു 
തല്‍ പ്രത്യൂപകാരമാശു സുഗ്രീവനും 
കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും 
കണ്ടുവരുവാനയച്ചോരനന്തരം 
പുനരവരിലൊരുവനഹമത്ര വന്നീടിനേന്‍ 
പുണ്യവാനായ സമ്പാതിതന്‍ വാക്കിനാല്‍. 
ജലനിധിയുമൊരു ശതകയോജനാ വിസ്തൃതം 
ചെമ്മേ കുതിച്ചു ചചാടിക്കടന്നീടിനേന്‍. 
രജനിചരപുരിയില്‍ മുഴുവന്‍ തിരഞ്ഞേനഹം 
രാത്രീയിലത്രതാതാനുഗ്രഹവശാല്‍. 
തരുനികരവരമരിയ ശിംശപാവ്ൃക്ഷവും 
തന്മൂലദേശേ ഭവതിയേയും മുദാ 
കനിവിനൊട്ു കണ്ടു കൃതാര്‍ത്ഥനായേനഹം 
കാമലാഭാല്‍ കൃതകൃത്യനായീടിനേന്‍. 
ഭഗവദനുചരരിലഹമഗ്രേസരന്‍ മമ 
ഭാഗ്യമഹോ! മമ ഭാഗ്യം! നമോസ്തുതേ. 
പ്്വഗകുലവരനിതി പറഞ്ഞടങ്ങീടിനാന്‍ 
പിന്നെയിളകതിരുന്നാനരക്ഷണം. 


കിമിതി രഘുകലവരചരിത്രം ക്രമേണ മേ 
കീര്‍ത്തിച്ചിതാകാശമാര്‍ഗ്ഗേ മനോഹരം. 
പവനനുരു കൃപയൊടു പറഞ്ഞുകേള്‍പ്പിക്കയോ? 
പാപിയാമെന്നുടെ മാനസഭ്രാന്തിയോ? 
സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ 
സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ. 
സരസതരം പരിചിതമാശു കര്‍ണ്ണാമൃതം 
സത്യമായ്‌ വന്നിതാവു മമ ദൈവമേ. 

ഒരു പുരുഷനിതു മമ പറഞ്ഞുവെന്നാകില- 
തൃത്തമന്‍ മുമ്പില്‍ മേ കാണായ്‌ വരേണമേ. 


308 


അദ്ധ്യാത്മ രാമായണം 


ജനകന്ൃപദുഹിതൃവചനംകേട്ടു മാരുതി 
ജാതമോദം മന്ദമന്ദമിറങ്ങിനാന്‍. 
വിനയമൊടുമവനിമകള്‍ ചരണനളിനാന്തികേ 
വീണു നമസ്കരിച്ചാന്‍ ഭക്തിപൂര്‍വ്വകം 
തൊഴുതു ചെറുതകലെയവനാശു നിന്നീടിനാന്‍ 
തുഷ്ട്യാ കലപിംഗ തുല്യശരീരമായ്‌. 

ഇവിടെ നിശിചരപതി വലീമുഖവേഷമാ- 
യെന്നെ മോഹിപ്പിപ്പതിന്നു വരികയോ 
ശിവശിവ കിമിതി കരുതി മിഥിലനൃപപുത്രിയും. 
ചേതസി ഭീതികലര്‍ന്നു മരുവിനാള്‍. 

കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു 
കുമ്പിട്ടിരുന്നതു കണ്ടു കപീന്ദ്രനും 

ശരണമിഹ ചരണസരസിജമഖിലനായികേ! 
ശങ്കിക്ക വേണ്ട കുറഞ്ഞൊന്നുമെന്നെ നീ. 

തവ സചിവനഹമിഹ തഥാവിധനല്ലഹോ 
ദാസോസ്മി കോ സലേന്ദ്രസ്യ രാമസ്യ ഞാന്‍ 
സുമുഖി കപികുലതിരകനായ സൂര്യാത്മജന്‍ 
സുഗ്രീവഭൂത്യന്‍ ജഗല്‍പ്രാണനന്ദനന്‍ 
കപടമൊരുവരൊടുമൊരുപൊഴുതുമറിയുന്നില 
കര്‍മ്മണാ വാചാ മനസാപി മാതാവേ! 
പവനസുത മധുരതര വചനമതു കേട്ടുടന്‍ 
പത്മാലയാദേവി ചോദിച്ചിതാദരാല്‍ :- 


ഭടേതതൂജുമൂദുസ്തുടവര്‍ണ്ണവാക്യം തെളി- 
ഞ്ഞിങ്ങനെ ചൊന്നവര്‍ കുറയും തുലോം 
സദയമിഹ വദ മനുജ വാനരജാതികള്‍ 
തങ്ങളില്‍ സംഗതി സംഭവിച്ചീട്ടവാന്‍. 
കലിതരുചി ഗഹനഭവി കാരണമെന്തെടോ 
കാരുണ്യവരാന്നിധേ : കപികുഞ്ജര! 
തിരുമനസി ഭവതി പെരികെ പ്രേമമുണ്ടെന്ന- 
തെന്നോടു ചൊന്നതിന്‍മൂലവും ചൊനീല്ല 


ശ്രൃണു സുമുഖി നിഖിലമഖിലേശ 


309 


അദ്ധ്യാത്മ രാമായണം 


ശ്രീരാമദേവനാണ സത്യമോമലേ! 

ഭവതി പതിവചനമവലംബ്യ രണ്ടംഗമാ- 
യാശ്രയാശങ്കലുമാശ്രമത്തിങ്കലും 

മരുവിനതു പൊഴുതിലൊരു കനകമുഗമാലോക്യ 
മാനിനുപിമ്പേ നടന്നു രഘുപതി 

നിശിതതര വിശിഖഗണ ചാപവുമായ്‌ ചെന്നു 
നീചനാം മാരീചകനെക്കൊന്നു രാഘവന്‍ 
ഉടനുടലുമുലയെ മുഹരുടജളവി വന്നപോ- 
തുണ്ടായവൃത്താന്തമോ പറയാവതോ? 
ഉടനവിടെയവിടെയടവിയിലടയെ നോക്കിയു- 
മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധ 
ഗഹനഭവി ഗഗനചരപതി ഗരുഡസന്നിഭന്‍ 
കേണകിടക്കും ജടായുവിനെക്കണ്ടു 

അവനുമഥ തവ ചരിതമഖിലമറിയിച്ചള- 

വാശു കൊടുത്തിതു മുക്തി പക്ഷീന്ദ്രനും. 
പുനരടവികളിലവരജേന സാകം ദുതം 

പുക്കു തിരിഞ്ഞു കബന്ധഗതി നല്കി. 

ശബരി മരുവിന മുനിവരാശ്രമേ ചെന്നുടന്‍ 
ശാന്താത്മകന്‍ മുക്തിയും കൊടുത്തീടിനാന്‍. 
അഥ ശബരിവിമലവചനേന പോനൃശ്യമൂ- 
കാദ്രിപ്രവരപാര്‍ശ്വേ നടക്കും വിധ 
തരണിസുതനിരുവരെയുമഴകിനൊടു കണ്ടതി- 
താല്പര്യമുള്‍ക്കൊണ്ടയച്ചിതെന്നെത്തദാ 
ബത രവികുലോല്‍ഭവന്മാരുടെ സന്നിധന 
ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാന്‍ 
നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി- 
നിര്‍മ്മലന്മാരെ ചുമലിലെടുത്തുടന്‍ 
തരണിസുത നികടളവി കൊണ്ടുചെന്നീടിനേന്‍ 
സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാന്‍. 
ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു 
ദണ്ഡമിരുവര്‍ക്കുമാശു തീര്‍ത്തീടുവാന്‍ 
തപനസുതഗഹിണിയെ ബലാലടക്കിക്കൊണ്ടു 
താരാപതിയെ വധിച്ചു രഘുവരന്‍ 
ദിവസകരതനയനു കൊടുത്തിതു രാജ്യവും 


310 


അദ്ധ്യാത്മ രാമായണം 


ദേവിയെയാരാഞ്ഞു കാണ്മാന്‍ കപീന്ദ്രനും 
പ്്വഗകുലപരിവ്ൃവഡരെ നാലു ദിക്കിങ്കലും 
പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാന്‍. 
അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി- 
ച്ചഛംഗലീയം മമ കയ്യില്‍ നല്‍കീയിനാന്‍. 

ഇതു ജനകനൃപതിമകള്‍ കയ്യില്‍ കൊടുക്ക നീ 
എന്നുടെ നാമാക്ഷരാന്വിതം പിന്നെയും 

സപദി തവ മനസി ഗൃരുവിശ്വസസിദ്ധയേ 
സാദരം ചൊന്നാനടയാളവാക്യവും. 

അതു ഭവതി കരതളിരിലിനി വിരവില്‍ നല്‍കുുവ- 
നാലോകയാലോകയാനന്ദപൂര്‍വ്വകം. 

ഇതി മധുരതരമനിലതനയനുരചെയ്തുട- 
നിന്ദിരാദേവിതന്‍ കയയില്‍ നലല്‍കീടിനാന്‍. 


പുനരധിക വിനയമൊടു തൊഴുതാദരാ- 
ല്പിന്നോക്കില്‍ വാങ്ങി വണങ്ങിനിന്നീടിനാന്‍. 
മിഥില നൃപസുതയുമതു കണ്ടിതി പ്രീതയായ്‌ 
മേന്മേലൊഴുകുമാനന്ദബാഷ്പാക്ലാല്‍ 
രമണമിവ നിജ ശിരസി കനിവിനൊടു ചേര്‍ത്തിതു 
രാമനാമാങ്കിതമംഗുലീയം മുദാ. 
പ്വഗകുലപരിവ്വഡ! മഹാമതിമാന്‍ ഭവാന്‍ 
പ്രാണമാതാ മമ പ്രീതികാരി ദഡം. 

ഭഗവതി പരാത്മനി ശ്രീനിധന രാഘവേ 
ഭക്തിനതീവ വിശ്വാസ്ധ്യന്‍ ദയാപരന്‍. 
പലഗുണവുമുടയവരെയൊഴികെ മറ്റാരെയും 
ഭര്‍ത്താവയക്കയുമില്ല മത്സന്നിധ. 
മമസുഖവുമനുദിനമിരിക്കും പ്രകാരവും 
മല്പിരിതാപവും കണ്ടുവല്ലോ ഭവാന്‍. 
കമലദലനയനനകതളിരിലിനി മാം പ്രതി 
കാരുണ്യമുണ്ടാം പരിചറിയിക്ക നീ. 
രജനിചരവരനശനമാക്കുമെന്നെക്കൊണ്ടു 
രണ്ടുമാസം കഴിഞ്ഞാലെന്നു നിര്‍ണ്ണയം 
അതിനിടയില്‍ വരുവതിനു വേല ചെയ്തീട്ു നീ 
അത്രനാളും പ്രാണരെദ്ധരിച്ചീടുവാന്‍, 


311 


അദ്ധ്യാത്മ രാമായണം 


ത്വരിതമിഹ ദശമുഖനെ നിഗ്രഹിച്ചെന്നുടെ 
ദുഃഖം കളഞ്ഞു രക്ഷിക്കെന്നു ചൊല നീ. 
അനില തനയനു മഖിലജനനി വചനങ്ങള്‍ കേ- 
ട്ടാകുലംതീരുവാനാശു ചൊല്ലീടിനാന്‍:- 
അവനിപതിസുതനൊടടിയന്‍ ഭവദ്വാര്‍ത്തക- 
ളങ്ങുണര്‍ത്തിച്ചുകൂടുന്നതിന്‍ മുന്നമേ 
അവരജനുമഖില കപികുലബരവുമായ്‌ മുതി- 
ര്‍ന്നാശു വരുമതിനില്ലൊരു സംശയം 
സുതസചിവ സഹജസഹിതം ദശഗ്രീവനെ 
സൂര്യാത്മജാലയത്തിന്നയക്കും ക്ഷണാല്‍. 
ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിന്‍ 
ഭര്‍ത്താവയോദ്ധ്യയ്ക്കെഴുന്നള്ളൂമാദരാല്‍. 

ഇതി പവനസുതവചനമുടമയൊടു കേട്ടപോ- 
തിന്ദിരാദേവി ചോദിച്ചരുളീടിനാള്‍ള്‌. 

ഇഹവിതത ജലനിധിയെ നിഖില കപിസേനയോ- 
ടേതൊരു ജാതി കടന്നുവന്നതും 
മനുജപരിവ്വഡ്നിതി വിചാരിച്ച നേരത്തു 
മാരുതി മൈഥിലിയോടു ചൊല്ലീടിനാന്‍ :- 


മനുജപരിവ്വഡനെയുമവരജനെയുമന്‍പൊടു 
മറുള്ള വാനരസൈന്യത്തെയും ക്ഷണാല്‍ 
മമ ചുമലില്‍ വിരവിനൊടെടുത്തു കടത്തുവന്‍ 
മൈഥിലി! കിം വിഷാദം വൃഥാ മാനസേ 
ലഘുതരമമിത രജനിചരക്ല മശേഷേണ 
ലങ്കയും ഭസ്മമാക്കീടുമനാകുലം. 

ദുതമതിനു സുതനു! മമ ദേഹ്യനുജ്ഞാമിനി 
ദ്രേഹം വിനാ ഗമിച്ചീടുവനോമലേ 

വിരഹ കലുഷിത മനസി രഘുൂവരനു മാം പ്രതി 
വിശ്വാസമാശു വന്നീടുവാനായ്‌ മുദാ 

തരിക സരഭസമൊരടയാളവും വാക്യവും 
താവകം ചൊല്ലവാനായരുള്‍ചെയ്യണം. 


ഇതി പവനതനയവചനേന വൈദേഹിയു- 
മിത്തിരിനേരം വിചാരിച്ചു മാനസേ 


312 


അദ്ധ്യാത്മ രാമായണം 


ചികുരഭരമതില്‍ മരുവുമമല ചൂഡാമണി 

ചിന്മയി മാരുതികൈയല്‍ നലല്‍കിടിനാള്‍. 
ശ്രൃണു തനയി പുനരൊരടയാളവാക്യം ഭവാന്‍ 
ശ്രുത്വാ ധരിച്ചു കര്‍ണ്ണേ പറഞ്ഞീടു നീ. 

സപദി പുനരതുപൊഴുതു വിശ്വാസമെന്നുടെ 
ഭര്‍ത്താവിനുണ്ടായ്‌ വരുമെന്നു നിര്‍ണ്ണയം. 
ചിരമമിത സുഖമൊടുരുതപസി ബഹുനിഷ്ഠയാ 
ചിത്രകൂടാചലത്തിങ്ക വാഴും വിധന 

പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍ 
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ 
തിരുമുടിയുമഴകിനൊടു മടിയില്‍ മമ വച്ചുടന്‍ 
തീര്‍ത്ഥപാദന്‍ വരവൊടുറങ്ങീടിനാന്‍. 
അതുപൊഴുതിലതി ചപലനായ ശക്രാത്മജ- 
നാശു കാകാകൃതിപൂണ്ടു വന്നീടിനാന്‍ 
പലപൊഴുതു പലലശകലങ്ങള്‍ കൊത്തീടിനാന്‍ 
ഭക്ഷിച്ചുകൊള്ളുവാനെന്നോര്‍ത്തു ഞാന്‍ തദാ 
പരുഷതരമുടനുടനെത്തെറിഞ്ഞീടിനേന്‍ 
പാഷാണജാലങ്ങള്‍ കൊണ്ടതുകൊണ്ടവന്‍ 
വപുഷി മമ ശിതചരണനഖരതുണ്ഡങ്ങളാല്‍ 
വായ്‌പോടു കീറിനാനേറെക്കുപിതനായ്‌ 
പരമപുരുഷനുടനുണര്‍ന്നുനോക്കും വിധ 
പാരമൊലിക്കുന്ന ചോരകണ്ടാകുലാല്‍ 
തൃണശകലമതികുപിതനായെടുത്തശ്രമം 
ദിവ്യാസ്ത്രമന്ത്ര ജപിച്ചയച്ചീടിനാന്‍ 
സഭയമവനഖിലദിശി പാഞ്ഞു നടന്നിതു 
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊണ്ടീടുവാന്‍ 
അമരപതി കമലജഗിരീശ മുഖ്യന്മാര്‍ക്കു- 
മാവതല്ലെന്നയച്ചോരവസ്ഥാന്തരേ 
രഘുതിലകനടിമലരിലവശമൊടു വീണിതു 
രക്ഷിച്ചു കൊള്ളേണമെന്നെക്ൃപാനിധേ! 
അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ 
ആനന്ദമൂര്‍ത്തേ! ശരണം നമോ സ്തുതേ. 


ഇതി സഭയമടിമലരില്‍ വീണു കേണീടിനാ- 


313 


അദ്ധ്യാത്മ രാമായണം 


നിന്ദ്രാത്മജനാം ജയന്തനുമന്നേരം 

സവിതൃ കുലതിലകനാഥ സസ്മിതം ചൊല്ലിനാൻ 
സായകം നിഷ്ഫലമാകുകയില്ലെന്നുമേ 

അതിനു തവ നയനമതിലൊന്നു നാം പോം നിശ്ചയ- 
നന്തരമില്ല നീ പൊയ്ക്കൊള്‍ക നിര്‍ഭയം. 

ഇതി സദയമനുദിസ്മെന്നെ രക്ഷിച്ചവ- 
നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്കൃതം. 
ഒരുപിഴയുമൊരുപൊഴുതിവനൊടു ചെയ്തീല ഞാ- 
നോര്‍ത്താലിതെന്നുടെ പാപമേ കാരണം. 
വിവിധമിതി ജനകന്ൃപ ദുഹിതൃവചനം കേട്ടു 
വീരനാം മാരുതപുത്രനും ചൊല്ലിനാന്‍:- 


ഭവതി പുനരിവിടെ മരുവീടുന്നതേതുമേ 
ഭര്‍ത്താവറിയായ്ക കൊണ്ടുവരാഞ്ഞതും 
ത്ഡടിതി വരുമിനി നിശിചരാഘവും ലങ്കയും 
ശാഖാമൃഗാവലി ഭസ്മമാക്കും ദൃസ്ധം. 
പവനസുതവചനമിതി കേട്ടു വൈദേഹിയും 
പാരിച്ച മോദേന ചോദിച്ചരുളിനാള്‍:- 

അധിക കൃശതനുരരിഹ ഭവാന്‍ കപിവീരരു- 
മീവണ്ണമുള്ളവരല്ലയോ ചൊല്ല നീ. 

നിഖില നിശിചരരചലനിഭ വിപുലമൂര്‍ത്തികള്‍ 
നിങ്ങളവരോടെതിര്‍ക്കുന്നതെങ്ങനെ? 
പവനജനുമവനിമകള്‍ വചനമതു കേട്ടുടന്‍ 
പര്‍വ്വതതുല്യനായ്‌ നിന്നാനതിദ്ദൂതം. 

അഥ മിഥിലന്ൃപതിസുതയോടു ചൊല്ലീടിനാ- 
നഞ്‌നനാപുത്രന്‍ പ്രഭഞ്ജനനന്ദനന്‍:- 


ഇതു കരുതുകകമലരിലിങ്ങനെയുള്ളവ- 
രിങ്ങിരുപത്തൊന്നു വെള്ളം പടവരും. 
പവനസുതമൂദുവചനമിങ്ങനെ കേട്ടുടന്‍ 
പത്മപത്രാക്ഷിയും പാര്‍ത്തു ചൊല്ലീടിനാള്‍ :- 
അതിവിമലനമിതബലനാശരവംശത്തി- 
നന്തകന്‍ നീയതിനന്തമില്ലെടോ! 

രജനി വിരവൊടു കഴിയുമിനിയുഴറുകെങ്കില്‌ നീ 


314 


അദ്ധ്യാത്മ രാമായണം 


രാക്ഷസസ്ത്രീകള്‍ കാണാതെ നിരാകുലം 
ജലനിധിയുമതിചപലമിന്നേ കടന്നങ്ങു 
ചെന്നു രഖുവരനെക്കാണ്‍ക നന്ദന! 

മമ ചരിതമഖിലമറിയിച്ചു ചൂഡ്രാരത്‌ന 

മാശു തൃക്കയ്യില്‍ കൊടുക്ക വിരയെ നീ. 
വിരവിനൊടു വരിക രവിസുതനുമുരുസൈന്യവും 
വീരപുമാന്മാരിരുവരുമയ്‌ ഭവാന്‍. 
വഴിയിലൊരു പിഴയുമുപരോധവുമെന്നിയേ 
വായുസുത! പോകു നല്ലവണ്ണം ധ്രുവം. 
വിനയഭയകുതുക ഭക്തിപ്രമോദാന്വിതം 
വീരന്‍ നമസ്കരിച്ചീടിനാനന്തികേ. 
പ്രിയവചനസഹിതനഥ ലോകമാതാവിനെ- 
പ്പിന്നെയും മൂന്നു വലത്തുവച്ചീടിനാന്‍ 
വിടതരിക ജനനി! വിടകൊള്‍വാനടിയനു 
വേഗേന ഖേദംവിനാ വാഴ്ക സന്തതം. 
ഭവതു ശുഭമയിതനയ! പഥി തവ നിരന്തരം 
ഭര്‍ത്താരാമാശു വരുത്തീടുകത്ര നീ. 
സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ 
അനിലതനയനുമഖിലജനനിയൊടു സാദരം 
ആശിീര്‍വ്വചനമാദായ പിന്‍വാങ്ങിനാന്‍. 


ലങ്കാമര്‍ദ്ദനം 


ചെറുതകലെയൊരു വിടപിശിഖരവുമമര്‍ന്നവന്‍ 
ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം. 
പരപുരിയിലൊരുനൃപതികാര്യാര്‍ത്ഥമായതി- 
പാടവമുള്ളൊരു ദൂതം നിയോഗിക്കില്‍ 
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ 
സ്വസ്വാമികാരൃത്തിനന്തരമെനനിയേ 
നിജഹൃദയചതുരതയൊടപരമൊരുകാര്യവും 
നീതിയോടേ ചെയ്തുപോമവനുത്തമന്‍. 
അതിനു മുഹരബമഖിലനിശിചരകുലേശനെ 
യന്‍പോടു കണ്ടു പറഞ്ഞു പോയീടേണം. 


315 


അദ്ധ്യാത്മ രാമായണം 


അനിതു പെരുവഴിയുമിതി സുദ്ദഡമിതി ചിന്തചെ- 
യ്താരാമമൊക്കെപ്പൊടിച്ചുതുടങ്ങിനാന്‍. 


മിഥിലയൃപമകള്‍ മരുവുമതിവിമലശിംശപാ- 
വൃക്ഷമൊഴിഞ്ഞുള്ളതൊക്കെത്തകര്‍ത്തവന്‍ 
കുസുമദലഫലസഹിതഗുല്മമല്ലീതരു- 
ക്കുടടങ്ങള്‍ പൊട്ടിയലറി വീഴും വിധ 
ജനനനിവഹ ഭയജനന നാദഭേദങ്ങളും 
ജംഗമജാതികളായ പതത്രികള്‍ 
അതിഭയമൊടഖിലദിശി ദിവി ഖലു പറന്നുടന്‍ 
ആകാശമൊക്കെപ്പരന്നൊരു ശബ്ദവും 
രജനിചരപുരി ത്ധടിതി കീഴ്‌മേല്‍ മറിച്ചിതു 
രാമദൂതന്‍ മഹാവീര്യ പരാക്രമന്‍. 
ഭയമൊടതുപൊഴുതു നിശിചരികളുമുണര്‍ന്നിതു 
പാര്‍ത്തനേരം കപിവീരരൊക്കാണായി. 
ഇവനമിതബലസഹിതനിടിനിനദമൊച്ചയു- 
മെന്തൊരുജന്തുവിതെന്തിനു വന്നതും? 
സുമുഖി! തവ നികടഭവി നിന്നു വിശേഷങ്ങള്‍ 
സുന്ദരഗഠ്ര തി! ചൊല്ലീലയോ ചെല്ലൊടോ! 
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങള്‍ക്കു 
മര്‍ക്കാടാകാരം ധരിച്ചിരിക്കുന്നതും. 

നിശി തമസി വരുന്നതിനു കാരണമെന്ത ചൊല്‍ 
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ? 
രജനിചരകുല രചിത മായകളൊക്കവേ 
രാത്രിഞ്ചരന്മാര്‍ക്കൊഴിഞ്ഞറിയാവതോ? 
ഭയമിവനെ നികടഭളവി കണ്ടുമന്മാനസേ 
പാരം വളരുന്നതെന്താവതീശ്വര! 
അവനിമകളവരൊടിതു ചൊന്നനേരത്തവ- 
രാശു ലങ്കേശ്വരനോടു ചൊല്ലീടിനാര്‍:- 


ഒരു വിപിനചരനമിതബലന ചലസന്നിദ- 
നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു 
പൊരുവതിനു കരുതിയവനവഗതഭയാകുലം 
പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ. 


316 


അദ്ധ്യാത്മ രാമായണം 


മുസലധരനനിശമതു കാക്കുന്നവരെയും 
മുല്പെട്ടു തച്ചുകൊന്നീടിനാശ്രമം. 
ഭവനതമതിലൊരുവരെയുമവനു ഭയമില്ലഹോ 
പോയീലവനിവിടുന്നിനിയും പ്രഭോ! 
ദശവദനനിതി രജനിചരികള്‍ വചനംകേട്ടു 
ദന്ദശൂകോപമക്രോധവിവശനായ്‌ 
ഇവനിവിടെ നിശി തമസി ഭയമൊഴിയെവന്നവ- 
നേതുമെളിയവനല്ലെന്നു നിര്‍ണ്ണയം. 
നിശിതപോകാശു നൂറായിരം വീരന്മാര്‍ 
നിശിചരകുലാധിപാജ്ഞാകരന്മാരതി- 
നിര്‍ഭയം ചൊല്ലന്നതുകണ്ടു മാരുതി 
ശിഖരികുലമൊടുമവനിമുഴുവനിളകുംവണ്ണം 
സിംഹനാദം ചെയ്തതു കേട്ടു രാക്ഷസര്‍ 
സഭയതരഹൃദയമഥ മോഹിച്ചു വീണിതു 
സംഭൂമത്തോടടുത്തീടിനാര്‍ പിന്നെയും. 
ശിതവിശിഖമുഖനിഖില ശസ്തജാലങ്ങളെ 
ശീഘ്ലം പ്രോയോഗിച്ച നേരം കപീന്ദ്രനും 
മുഹുരുപരി വിരവിനൊടുയര്‍ന്നു ജിതശ്രമം 
മുല്‍ഗരംകൊണ്ടു താഡിച്ചൊടുക്കീടിനാന്‍. 


നിയുത നിശിചരനിധനനിശമന ദശാന്തരേ 
നിര്‍ഭരം ക്രദ്ധിച്ചു നക്തഞ്ചരേന്ദ്രനും. 
അഖിലബലപതിവരരിലൈവരൈച്ചെല്ലകെ- 
ന്നത്യന്തരോഷോല്‍ നിയോഗിച്ചനന്തരം 

പരമ രണനിപുണനൊടെതിര്‍ത്തു പഞ്ചത്വവും 
പഞ്ചസേനാധിപന്മാര്‍ക്കു ഭവിച്ചതു 

തദനു ദശവദനനുദിത ക്രുധാ ചൊല്ലീനാന്‍ 
തൽല്‍ബലമല്‍ഭതം മല്‍ഭയോല്‍ഭൂതിദം. 
പരിഭവമൊടമിതബലസഹിതമപി ചെന്നൊരു 
പഞ്ചസേനാധിപന്മാര്‍ മരിച്ചീടിനാര്‍. 

ഇവനെ മമ നികടഭവി ത്ധടിതി സഹജീവനോ- 
ടിങ്ങു ബന്ധിച്ചു കൊണ്ട്വന്നു വച്ചീടുവാന്‍ 
മഹിത മതിബല സഹിതമെഴുവരൊരുനിച്ചുടന്‍ 


മന്ത്രി പുത്രന്മാര്‍ പുറപ്പെടുവിന്‍ ഭൃശം. 


317 


അദ്ധ്യാത്മ രാമായണം 


ദശവദനവചനനിശമനബലസമന്വിതം 
ദണ്ഡ മുസല ഖഡ്‌്ഗേഷുചാപാദികള്‍ 
കഠിനതരമലറി നിജ കരമതിലെടുത്തുടന്‍ 
കുര്‍ബുരേന്ദ്രന്മാരടുത്താര്‍ കപീന്ദ്രനും 
ഭവനതലമുലയെ മുഹുരലറി മരുവും വിധ 
ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം 
അനിലജനുമവരെ വിരവോടു കൊന്നീടിനാ- 
നാശു ലോഹസ്തംഭതാഡനത്താലഹോ! 
നിജസചിവതനയരെഴുവരുമമിത സൈന്യവും 
നിര്‍ജ്ജരലോകം ഗമിച്ചതു കേള്‍ക്കയാല്‍ 
മനസി ദശമുഖനുമുരു താപവും ഭീതിയും 
മാനവും ഖേദവും നാണവും തേടിനാന്‌. 


ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ- 
റ്റിങ്ങനെ കണ്ടീല മറ്റൂ ഞാനാരെയും 
ഇവരൊരുവരെതിരിടുകിലസുരസുരജാതിക- 
ളെങ്ങുമേ നില്ക്കാറില്ല ജഗത്രരയേ. 

അവര്‍ പരലുമൊരു കപിയൊടേറ്റു മരിച്ചിത- 
ങ്ങയ്യോ! സുകൃതം നശിച്ചിതു മാമകം. 

പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു 
പാരം തളര്‍ന്നൊരു താതനോടാദരാല്‍ 
വിനയമൊടു തൊഴിതിളയമകനുമുരചെയ്തിതു 
വീരപുംസാമിദം യോഗ്യമല്ലേതുമേ. 


അലമലനിതറികലനുചിതമഖിലഭൂഭൂതാ- 
മാത്മഖേദം ധൈര്യശാര്യതേജോഹരം 
അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ- 
ന്നക്ഷകുമാരനും നിര്‍ഗ്ഗമിച്ചീടിനാന്‍. 
കപിവരനുമതുപൊഴുതു തോരണമേറിനാന്‍. 
കാണായിതക്ഷകുമാരനെസ്സന്നിധന 
ശരനികരശകലിത ശരീരനായ്‌ വന്നതി 
ശാഖാമൃഗാധിപന്‍ താനുമതുനേരം 
മുനിവിനൊടു ഗഗനളവി നിന്നു താണാശുതന്‍ 


318 


അദ്ധ്യാത്മ രാമായണം 


മൂര്‍ദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാന്‍ 
ശമനപുരി വിരവിനൊടു ചെന്നു പുക്കീടിനാന്‍ 
ശക്തനാമക്ഷകുമാരന്‍ മനോഹരന്‍. 
വിബുധകലരിപു നിശിചരാധിപന്‍ രാവണന്‍ 
വൃത്താന്തമാഹന്ത കേട്ടു ദുഃഖാര്‍ത്താനായ്‌ 
അമരപതിജിതമമിതബലസഹിതമാത്മജ- 
മാത്മഖേദത്തോടണച്ചുചൊല്ലീടിനാന്‍ :- 


പ്രിയതനായ! ശണു വചനമിഹ തവ സഹോദരന്‍ 
പ്രേതാധിപാലയം പുക്കതു കേട്ടിലേ? 

മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ 
മാര്‍ത്താണ്‌ഡജാലയത്തിന്നയച്ചീടുവാന്‍ 
ത്വരിതമഹമതുബലമൊടു പോടീയുവന്‍ 
ത്വര്‍ക്കനിഷ്ഠോദകം പിന്നെ നല്‍കീടുവന്‍. 
ഇതി ജനകവചനമലിവോടുകേട്ടാദരാ- 
ലിന്ദ്രിജിത്തും പറഞ്ഞീടിനാന്‍ തല്‍ക്ഷണേ :- 
ത്ൃയജമനസി ജനക തവ ശോകം മഹാമതേ! 
തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരാഭവമൊക്കവേ 
മരണവിരഹിതനവനതിന്നില്ല സംശയം 
മറ്റൊരുവന്‍ ബലാലത്ര വന്നീടുമോ? 

ഭയമവനു മരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍ 
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചുകൊണ്ടീടുവന്‍. 
ഭവനതലമഖിലമരവിന്ദോല്‍ഭവാദിയും 
പൂര്‍വ്വദേവാരികള്‍ തന്ന വരത്തിനാല്‍. 
വലമഥനമപി യുധി ജയിച്ച നമ്മോടൊരു 
വാനരന്‍ വന്നെതിരിട്ടതുമല്‍ഭതം! 

അതു കരുതുമളവിലിഹ നാണമാമെത്രയും 
ഹന്തുമശക്യോ പി ഞാനവിളംബിതം 
കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ 
കൃഛ്‌്റേണ ഞാന്‍ ത്വല്‍ സമീപേ വരുത്തുവന്‍ 
സപദി വിപദുപഗതമിഹ പ്രമദാകൃതം 
സമ്പദ്വിനാശകരം പരം നിര്‍ണ്ണയം 
സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ 
സന്താപമുണ്ടാക്കരുതു കരുതു മാം. 


319 


അദ്ധ്യാത്മ രാമായണം 


ഇതി ജനകനൊടു നയഹിതങ്ങള്‌ സൂചിച്ചുട- 
നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്‌ 
രഥകവചവിശിഖധനുരാദികള്‍ കൊക്കൊണ്ടു 
രാമദൂതം ജേതു മാശു ചെന്നീടിനാന്‍ 
ഗരുഡനിഭനഥ ഗഗനമുല്പതിച്ചിടിനാന്‍ 
ഗര്‍ജ്ജനപൂര്‍വ്വകം മാരുതി വീര്യവാൻ 
ബഹുമതിയുമകതളിരില്‍ വന്നു പരസ്പരം 
ബാഹുബലവീര്യവേഗങ്ങല്‍ കാണ്‍കയാല്‍. 
പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു 
പാകാരിജിത്തായ പഞ്ചാസ്യവിക്രമന്‍. 

അഥ സപദി ഹൃദി വിശിഖമെട്ടുകൊണ്ടെയ്തു 
മറ്റാറു ബാണങ്ങള്‍ പദങ്ങളിലും തഥാ 
ശിതവിശിഖമധികതരമെന്നു വാല്‍മേലെയ്തു 
സിംഹാനാദേന പ്രപഞ്ചം കുലുക്കിനാന്‍. 
തദനു കപികുലതിലകനനമ്പുകൊണ്ടര്‍ത്തനായ്‌ 
സ്തഭേന സൂതനെക്കൊന്നിതു സത്വരം 
തുരഗയുതരഥവുമഥ ത്ഡടിതി പൊടിയാക്കിനാന്‍ 
ദൂരത്തു ചാടിനാന്‍ മേഘനിനാദനും. 
അപരമൊരു രഥമധിക വിരുതൊടുടനേറിവ- 
ന്നസ്ത്രശസ്ത്രാഘവരിഷം തുടങ്ങിനാന്‍ 
രുഷിതമതി ദശവദനതനയ ശരപാതേന 
രോമങ്ങള്‍ നന്നാലു കീറി കപിീന്ദ്രനും. 
അതിനുമൊരുകെടുതിയവനില്ലെന്നു കാണ്‍കയാ- 
ലംഭോജസംഭവബാണമെയ്തീടിനാന്‍ 
അനിലജനുമതിനെ ബഹുമതിയൊടുടനാദരി- 
ച്ചാഹന്ത മോഹച്ചു വീണിചു ഭൂതലേ. 
ദശവദനസൂതനനിലതനയനെ നിബന്ധിച്ചു 
തന്‍പിതാവിന്‍ മുമ്പില്‍വച്ചു വണങ്ങിനാന്‍. 


പവനജനു മനസിയൊരു പീഡയുണ്ടായീല 
പണ്ടു ദേവന്മാര്‌ കൊടുത്ത വരത്തിനാല്‍. 
നളിനദളനേത്രനാം രാമന്തിരുവടി 
നാമാമൃതം ജപിച്ചീടും ജനം സദാ 


320 


അദ്ധ്യാത്മ രാമായണം 


അമലഹദി മധുമഥന ഭക്തി വിശുദ്ധരാ 
യജ്ഞാനകര്‍മ്മകൃതബന്ധനം ക്ഷണാല്‍. 
സുചിര വിരചിതമപി വിമുചഷ്യ പരിപദം 
സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം 
രഘുതിലക ചരണയുഗമകതളിരില്‍ വച്ചൊരു 
രാമദൂതന്നു ബന്ധം ഭവിച്ചീടുമോ? 
മരണജനിമയവികൃതി ബന്ധമില്ലാതോരക്കു 
മറ്റുള്ള ബന്ധനംകൊണ്ടെന്തു സങ്കടം? 
കപടമതികലിതകരചരണവിവശത്വവും 
കാട്ടിക്കിടന്നുകൊടുത്തോരനന്തരം 
പലരുമതി കുതുകമൊടു നിശിചരരണഞ്ഞുടന്‍ 
പാശഖണ്ഡേന ബന്ധിച്ചതു കാരണം 
ബലമിയലുമമരരിപു കൊട്ടിക്കിടന്നെഴും 
ബ്രഹ്മാസ്ത്രബന്ധനം വേര്‍പെട്ടിതപ്പൊഴേ. 
വ്യഥയുമവകതളിരിലില്ലയെന്നാകിലും 
ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവന്‍ 
നിശിചരരെടുത്തുകൊണ്ടാര്‍ത്തുപോകംവിധന 
നിശ്വലനായ്‌ കിടന്നാന്‍ കാരൃഗനരവാല്‍. 


ഹനുമാന്‍ രാവണസഭയില്‍ 


അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍വ- 
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍:- 


അമിത നിശചരവരരെ രണശിരസി കൊന്നവ- 
നാശു വിരിഞ്ചാസ്ത്രബദ്ധനായീടിനാന്‍ 

ജനക! തവ മനസി സചിവന്മാരുമായിനി- 

ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം. 
പ്്വഗകുലവരനറിക സാമാന്യനല്ലിനന്‍ 
പ്രത്യര്‍ത്ഥിവര്‍ഗ്ഗത്തിനെല്ലാമൊരന്തകന്‍. 
നിജതനായ വചനമിതി കേട്ടു ദശാനനന്‍ 
നില്ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍ :- 


321 


അദ്ധ്യാത്മ രാമായണം 


ഇവനിവിടെ വരുവതിനു കാരണമെന്തെന്നു- 
മെങ്ങുനിന്നത്ര വരുന്നതെന്നുള്ളതും 
ഉപവനവുമനിശമൊടു കാക്കുനനവരെയു- 
മൂക്കോടു മറ്റുള്ള നക്തഞ്ചരരെയും- 
ത്വരിതമതിബലമൊടു തകര്‍ത്തു പൊടിച്ചതും 
രുമയോടാരുടെ ദൂതനെന്നുള്ളതും 

ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു- 
മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും 
പവനസുതനൊടു വിനയനയസഹിതമാദരാല്‍ 
പപ്രച്ഛ നീയാരയച്ചവന്നു കപേ! 

നൃപസദസി കഥയമമ സത്യം മഹാമതേ! 
നിന്നെയയച്ചുവിടുന്നുണ്ടു നിര്‍ണ്ണയം 
ഭയമകിലമകതലിരില്‍ നിന്നു കളഞ്ഞാലും 
ബ്രഹ്മസഭയ്ക്കൊക്കുമിസ്സഭ പാര്‍ക്ക നീ 
അനൃതവചനവുമലമധര്‍മ്മകര്‍മ്മങ്ങളു- 

മത്ര ലങ്കേശരാജ്യത്തിങ്കലില്ലെടോ! 

നിഖില നിശിചരക്ലബലാധിപന്‍ ചോദ്യങ്ങള്‍ 
നീതിയോടു കേട്ടു വായുതനയനും 

മനസി രഘുകലവരനെ മുഹുരപി നിരുപിച്ചു 
മന്ദഹാസേന മന്ദേതരം ചൊല്ലിനാന്‍:- 


സ്ഫുടവചനമതിവിശദമിതി ശൃണു ജളപ്രഭോ! 
പൂജ്യനാം രാമദൂതന്‍ ഞാനറിക നീ 
ഭൂവനപതി മമ പതി പുരന്ദരപൂജിതന്‌ 
പുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍ 
ഭജഗകലപതിശയനനമലനഖിലേശ്വരന്‍ 
പൂര്‍വ്വദേവാരാതി ഭൂക്തിമുക്തിപ്രദന്‍ 

പുരമഥന ഹൃദയമണി നിലയന നിവാസിയാം 
ഭതേശസേവിതന്‍ ഭൂതപഞ്ചാത്മകന്‍ 
ഭൂജഗകലരിപു മണിരഥദ്ധ്വജന്‍ മാധവന്‍ 
ഭൂപതി ഭൂൃതിവിഭ്ൂഷണ സമ്മിതന്‍ 

നിജ ജനകവചനമതു സത്യാമാക്കീടുവാന്‍ 
നിര്‍മ്മലന്‍ കാനനത്തിന്നു പുറപ്പെട്ടു 
ജനകജയുമവരജനുമായ്‌ മരുവുന്ന നാള്‍ 


322 


അദ്ധ്യാത്മ രാമായണം 


ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ? 
തവ മരണമിഹ വരുവതിന്നൊരു കാരണം 
താമരസോൽല്‍ഭവകല്പിതം കേവലം. 


തദനു ദശരഥതനയനും മതംഗാശ്രമേ 
താപേന തമ്പിയുമായ്‌ ഗമിച്ചീടിനാന്‍ 
തപനതനയനൊടനലസാക്ഷിയായ്‌ സംഖ്യവും 
താല്പര്യമുള്‍ക്കൊണ്ടു ചെയ്തോരനന്തരം 
അമരപതി സുതനെയൊരു ബാണേന കൊന്നുട- 
നര്‍ക്കാത്മജന്നു കിഷ്കിന്ധയും നല്‍കിനാന്‍ 
അടിമലരിലവനമനമഴകിനൊടു ചെയ്തുവ- 
ന്നാധിപത്യം കൊടുത്താധിതീര്‍ത്തീടിനാന്‍. 
അതിനവനുമവനിതനയാന്വേഷണത്തിനാ- 
യാശകള്‍തോറുമേകൈക നൂറായിരം 

പ്്വഗകുല പരിവ്വഡരെ ലഘുതരമയച്ചതി- 
ലേകനഹമിഹ വന്നുകണ്ടീടിനേന്‍. 
വനജവിടപികളെയുടനുടനിഹ തകര്‍ത്തതും 
വാനരവംശപ്രകൃതിശീലം വിഭോ! 

ഇകലില്‍ നിശിചരവരരെയൊക്കെ മുടിച്ചതും- 
മെന്നെ വധിപ്പതിനായ്‌ വന്ന കാരണം 
മരണഭയമകതളിരിലില്ലയാതെ ഭവി 

മറ്റൊരു ജന്തുക്കളില്ലെന്നു നിര്‍ണ്ണയം. 

ദശവദന! സമരഭളവി ദേഹരക്ഷാര്‍ത്ഥമായ്‌ 
ത്വല്‍ഭൃത്യവര്‍ഗ്ഗത്തെനിഗ്രഹിച്ചേനഹം 
ദശനിയുത ശതവയസി ജീര്‍ണ്ണമെന്നാകിലും 
ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്ക നീ. 
തവതനയ കരഗളിത വിധിവിശിഖപാശേന 
തത്ര ഞാന്‍ ബദ്ധനായേനൊരു കാല്‍ക്ഷണം 
കമലഭവമുഖ സുരവര പ്രഭാവേന മേ 
കായത്തിനേതുമേ പീഡയുണ്ടായ്‌ വരാ. 
പരിഭവവുമൊരുപൊഴുതു മരണവുമകപ്പെടാ 
ബദ്ധഭാവേന വന്നീടിനേനത്ര ഞാന്‍ 
അതിനുമൊരു പൊഴുതിലൊരു കാരണമുണ്ടു കേ- 
ദ്യ ഹിതം തവ വക്തുമുദ്യുക്തനായ്‌ 


323 


അദ്ധ്യാത്മ രാമായണം 


അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റവു- 
ഒളജ്ഞാനമൊക്കെ നീക്കേണം ബുധജനും. 
അതു ജഗതി കരുതു കരുണാത്മനാം ധര്‍മ്മമെ- 
ന്നാത്മോപദേശമജ്ഞാനിനാം മോക്ഷദം. 
മനസി കരുതുക ഭവനഗതിയെ വഴിയേ ഭവാന്‍ 
മഗ്നനായീടൊലാ മോഹമഹാംബൂുധന 

ത്യജ മനസി ദശവദന! രാക്ഷസിം ബുദ്ധിയെ 
ദൈവീം ഗതിയെ സമാശ്രയിച്ചീടു നീ. 

അതു ജനനമരണഭയനാശിനി നിര്‍ണ്ണയ- 
മന്യായുള്ളതു സംസാരകാരിണി. 
അമൃതഘന വിമലപരമാത്മബോധോചിത- 
നതൃത്തമാന യോല്‍ഭൂതനല്ലോ ഭവാന്‍ 

കളക തവ ഹൃദി സപദി തത്വബോധേന നീ 
കാമകോപദ്വേഷലോഭമോഹാദികള്‍ 
കമലഭവസുതതനയനന്ദനനാകയാല്‍ 
കര്‍ബുരഭാവം പരിഗ്രഹിയായ്ക നീ 
ദനുജസുരമുജഖഗമൃഗഭജഗഭേദേന 
ദേഹത്മബുദ്ധിയെസ്സന്ത്യജച്ചീടു നീ 
പ്രകൃതിഗുണപരവശതയാ ബദ്ധനായ്‌ വരും 
പ്രാണദേഹങ്ങളാത്മാവല്ലറികെടോ! 


അമൃതമയനജനമലനദ്വയനവ്യയ- 
നാനന്ദപൂര്‍ണ്ണനേകന്‍ പരന്‍ കേവലന്‍ 
നിരുപമനമേയനവ്യക്തന്‍ നിരാകലന്‍ 
നിര്‍ഗ്ഗമണന്‍ നിഷ്കളന്‍ നിര്‍മ്മമന്‍ നിര്‍മ്മലന്‍ 
നിഗമവര നിലയനനന്തനാദ്യന്‍ വിഭ 

നിത്യന്‍ നിരാകാരനാത്മാ പരബ്രാഹ്മം 
വിധിഹരിഹരാദികള്‍ക്കും തിരിയാതവന്‍ 
വേദാന്തവേദ്യനവേദ്യനജ്ഞാനിനാം 
സകലജഗദിദമറിക മായാമയം പ്രഭോ 
സച്ചിന്മയം സത്യബോധം സനാതനം 
ജഡമഖിലജഗദിദമനിത്ൃയമറിക നീ 
ജന്മജരാമരണാദി ദുഃഖാന്വിതം 

അറിവതിനു പണി പരമപുരുഷ മിറിമായങ്ങ- 


324 


അദ്ധ്യാത്മ രാമായണം 


ളത്മാനമാത്മനാ കണ്ടു തെളിക നീ. 
പരമഗതി വരുവതിനു പരമൊരുപദേശവും 
പാര്‍ത്തു കേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാന്‍. 


അനവരതമകതളിരിലമിതഹരിഭക്തികൊ- 
ണ്ടാത്മവിശുദ്ധി വരുമെന്നു നിര്‍ണ്ണയം 
അകമലരുമഘമകലുമളവതിവിശുദ്ധമാ- 

യാശു തത്വജ്ഞാനവുമുദിക്കും ദൃസ്ധം. 
വിമലതരമനസി ഭഗവത്തത്തവിജ്ഞാന- 
വിശ്വസകേവലാനന്ദാനുഭൂതിയാല്‍ 

രജനിചര വനദഹന മന്ത്രാക്ഷരദ്വയം 
രാമരാമേതി സദൈവ ജപിക്കയും 

രതിസപദി നിജഹൃദി വിഹായ നിത്യം മുദാ 
രാമപദധന്യാനമുള്ളിലുറയ്ക്കയും 
അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി- 
ലാഹന്ത വേണ്ടുന്നതാകയാലാശു നീ 

ഭജ ഭവഭയാപഹം ഭക്തലോകപ്രിയം 
ഭാനുകോടിപ്രഭം വിഷ്ണു പാദാംബൂജം 
മധുമഥന ചരണസരസിജയുഗളമാശു നീ 
മനഡ്്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ! 
കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ- 
കുണ്ഠലോകം ഗമിപ്പാന്‍ വഴി നോക്കു നീ. 
പരധനകളത്രമോഹേന നിത്യം വൃഥാ 
പാപമാര്‍ജ്ജിച്ചു കീഴ്പോട്ടു വീണീടൊലാ. 
നളിനദലനയനമഖിലേശ്വരം മാധവം 
നാരായണം ശരണാഗതവത്സലം 

പരമപൂുരുഷം പരമാത്മാനമദ്വയം 
ഭക്തിവിശ്വാസേന സേവിക്ക സന്തതം 
ശരണമിതി ചരണകമലേ പതിച്ചീടെടോ! 
ശത്രുഭാവത്തെ ത്യജിച്ചു സനത്തുഷ്ടനായ്‌. 
കലുഷമനവധി ത്ധടിതി ചെയ്തിനെന്നാകിലും 
കാരുണ്യമീവണ്ണമില്ല മറ്റാര്‍ക്കുമേ. 
രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ 
രണ്ടാമതുണ്ടാകയില്ല ജന്മം സഖേ! 


325 


അദ്ധ്യാത്മ രാമായണം 


സനകമുഖമുനികള്‍ വചനങ്ങളിതോര്‍ക്കെടോ 
സത്യം മയോക്തം വിരിഞ്ചാദി സമ്മതം. 
അമൃതസമ വചനമിതി പവനതനയോദിത- 
മത്യന്തരോഷേണ കേട്ടു ദശാനനന്‍ 
നയനമിരുപതിലുമഥ കനല്‍ചിതറുമാറുടന്‍ 
നന്നായുരുട്ടി മിഴിച്ചു ചൊല്ലീടിനാന്‍:- 


തിലസദ്ൃശമവനെയിനി വെട്ടി നുറുക്കുവിന്‍ 
ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ. 

മമ നികടഭവി വടിവൊടൊപ്പമിരുന്നു മാം 
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ? 
ഭയവുമൊരു വിയനവുമിന്നു കാണ്മാനില്ല 
പാപിയായോരു ദുഷ്ടാത്മാ ശഠനിവന്‍. 
കഥയ മമ കഥയ മമ രാമനെന്നാരു ചൊല്‍? 
കാനനവാസി സുഗ്രീവനെന്നാരെടോ? 
അവരെയുമനന്തരം ജാനകി കൊല്ലുവന്‍. 
ദശവദനനചനമിതു കേട്ടു കോപംപൂണ്ടു 
ദന്തംകടിച്ചു കപീന്ദ്രനും ചൊല്ലിനാൻ : 


നിനവു തവ മനസി പെരുതെത്രയും നന്നു നീ 
നിന്നോടെതിരൊരു നൂറുനൂറായിരം 
രജനിചരകുലപതികളായ്‌ ഞെളിഞ്ഞുള്ളൊരു 
രാവണന്മാരൊരുമിച്ചെതിര്‍ത്തീടിലും 
നിയതമിതു മമ ചെറുവിരല്ക്കു പോരാ പിന്നെ 
നീയെന്തു ചെയ്യുന്നതെന്നോടു കശ്മല! 
പവനസുതവചനമിതു കേട്ടു ദശാസ്യനും 
പാര്‍ശ്വസ്ഥിതന്മാരൊടാശു ചൊല്ലീടിനാന്‍:- 
ഇവിടെ നിശിചരരൊരുവരായുധപാണിയാ- 
യില്ലയോ കള്ളനെക്കൊല്ലുവാന്‍ ചൊല്ലുവിന്‍. 
അതുപൊഴുതിലൊരുവനവനോടടുത്തീടിനാ- 
നപ്പോള്‍ വിഭീഷണന്‍ ചൊല്ലിനാൻ മെല്ലവേ : 


അരുതരുതു ദുരിതമിതു ദുതനെകൊലകെ- 
ന്നാര്‍ത്തടുത്തു നൃപന്മാര്‍ക്കു ചൊല്ലീടുവിന്‍? 


326 


അദ്ധ്യാത്മ രാമായണം 


ഇവനെ നയമിവിടെ വിരവോടു കൊന്നീടിനാ- 
ലെങ്ങനെയങ്ങറിയുന്നിതു രാഘവന്‍ 

അതിനു പുനരിവനൊരടയാളമുണ്ടാക്കി നാ- 
മങ്ങയക്കേണമതല്ലോ നൃപോചിതം. 

ഇതി സദസി ദശവദന സഹജവചനേന താ- 
നെങ്കിലതങ്ങനെ ചെയ്കെന്നു ചൊല്ലിനാൻ. 


ലങ്കാദഹനം 


വദനമപി കരചരണമല്ല ശര്യാസ്പദം 
വാനരന്മാര്‍ക്കു വാല്‍മേല്‍ ശരര്യമാകുന്നു. 
വയമതിനു ത്സടിതി വസനേന വാല്‍ വേഷടിച്ചു 
വഹ്നി കൊളുത്തിപ്പരത്തിലെല്ലാടവും 
രജനിചരപരിവ്വഡരെടുത്തു വാദ്യം കൊട്ടി 
രാത്രീിയല്‍ വന്നോരു കളളനെന്നിങ്ങനെ 
നിഖിലദിശി പലരുമിഹ കേള്‍ക്കുമാറുച്ചത്തല്‍ 
നീളേ വിളിച്ചുപറഞ്ഞു നടത്തുവിന്‍. 
കലഹതകനിവനറിക നിസ്‌ തേജനെന്നു തന്‍- 
കൂട്ടത്തില്‍നിന്നു നീക്കീടും കപികുലം. 
തിലരസഘ്ലതാദിസംസിക്തവസ്ത്രങ്ങളാല്‍ 
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ 
അതുബലനചലതരമവിടെ മരുവീടിനാ- 
നത്യായതസ്ഥലമായിതു വാല്‍ തദാ. 
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു 
വാല്ുമതീവ ശേഷിച്ചിതു പിന്നെയും. 
നിഖിലനിലയനനിഹിതപട്ടാംബരങ്ങളും 
നീളെത്തിരങ്ങു കൊണ്ടവന്നു ചുറ്റീടിനാര്‍. 
അതുമുടനൊടുങ്ങി വാല്‍ ശേഷിച്ചുകണ്ടള- 
വങ്ങുമിങ്ങും ചെന്നു കൊണ്ടുവന്നീടിനാര്‍. 
തിലജഗൃതസുസ്‌നേഹസംസിക്തവസ്ത്രങ്ങള്‍ 
ദിവ്യപട്ടാംശുകജാലവും ചുറ്റിനാര്‍. 

നികൃതി പെരുതിവനു വസുനങ്ങളില്ലൊന്നിനി 
സ്‌നേഹവുമെല്ലാമടുങ്ങിതശേഷവും. 
അലമലമിതമലനിവനെത്രയും ദിവ്യനി- 


327 


അദ്ധ്യാത്മ രാമായണം 


താര്‍ക്കു തോന്നീ വിനാശത്തിനെന്നാര്‍ ചിലര്‍. 
അലമിഹ വസനമിതി നനലമിനി വാലധി- 
യ്ക്കാശുകൊളത്തുവിന്‍ വൈകരുതേതുമേ. 
പുനരവരുമതുപൊഴുതു തീ കൊളുത്തീടിനാര്‍ 
പുച്ഛാഗ്രദേശേ പുരന്ദരാരാതികള്‍ 
ബലസഹിതമബലമിവ രജ്ജുഖണ്ഡംകൊണ്ടു 
ബദ്ധ്വാ ദഡതരം ധൃത്വാ കപിവരം 
കിതവമതികളൂമിതൊരു കളളനെന്നിങ്ങനെ 
കൃത്വാ രവമരം ഗത്വാ പുരവരം 
പറകളെയുമുടനുടനറഞ്ഞറഞ്ഞങ്ങിനെ 
പശ്ചിമദ്വാരദേശേ ചെന്നനന്തരം 
പവനജനുമതികൃശരീരനായീടിനാന്‍ 
പാശവുമപ്പോള്‍ ശിഥിലമായ്‌ വന്നിതു 
ബലമൊടവനതിചപലമചലനിഭഗാത്രനായ്‌ 
ബന്ധവും വേര്‍പെട്ടു മേല്പോട്ടു പൊങ്ങീനാന്‍. 
ചരമഗിരിഗോപുരാഗ്ര വായുവേഗേന 
ചാടിനാന്‍ വാഹകന്മാരെയും കൊന്നവന്‍. 
ഉടുപതിയൊടുരസുമടവുയരമിയലുന്ന ര- 
ത്‌നോത്തുംഗസനൌധാഗ്രമേറി മേവീടിനാന്‍. 
ഉദവസിതനികരമുടനുപരി വേഗമോ 
ടൂല്‍പ്ലുത്യപിന്നെയുമുല്‍പ്ലത്യ സത്വരം 
കനകമണിമയനിലയമഖിലമനിലാത്മജന്‍ 
കത്തിച്ചു കത്തിച്ചു വര്‍ദ്ധിച്ചിതഗ്നിയും. 
പ്രകൃതിചപലതയൊടവനചല മോരോ മണി- 
പ്രാസാദജാലങ്ങള്‍ ചുട്ടതുടങ്ങിനാന്‍, 
ഗജതുരഗരഥബലപദാതികള്‍ പങ്ക്തതിയും 
ഗമ്യങ്ങളായുളള രമ്യഹര്‍മ്മ്യങ്ങളും. 
അനലശിഖകളുമനിലസുതഹൃദയവും തെളി- 
ഞ്ഞാഹന്ത! വിഷ്ണുപദം ഗമിച്ചു തദാ. 
വിബുധപതിയൊടു നിശിചരാലയം വെന്തോരു 
വൃത്താന്തമെല്ലാമറിയിച്ചുകൊളളുവാന്‍ 
അഹമഹമികാധിയാ! പാവകജ്വാലക- 
ളംബരത്തോളമുയര്‍ന്നു ചെന്നു മുദാ. 
ഭവനതലഗതവിമലദിവ്യരത്‌നങ്ങളാല്‍ 


328 


അദ്ധ്യാത്മ രാമായണം 


ഭൂതിപരിപൂര്‍ണ്ണമായുളള ലങ്കയും 
പുനരനിലസുതനിതി ദഹുപ്പിച്ചതെങ്കിലും 
ഭൂതിപരിപൂര്‍ണ്ണമായ്‌ വന്നിതത്ഭുതം. 
ദശവദനസഹജഗ്ൃഹ മെന്നിയേ മറ്റുളള 
ദേവാരിഗേഹങ്ങള്‍ വെന്തുകൂടീ ജവം. 
രഘുകലപതിപ്രിയഭൂത്യനാം മാരുതി 
രക്ഷിചചുകൊണ്ടാന്‍ വീഭീഷണമന്ദിരം 
കനകമണീമയനിലയനികരമതു വെന്തോരോ 
കാമിനിവര്‍ഗ്ഗം വിലാപം തുടങ്ങിനാര്‍. 
ചികുരഭരവസനചരണാദികള്‍ വെന്താശു 
ജീവനും വേര്‍പെട്ടു ഭൂമത പതിക്കയും 
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു- 
മുന്നതമായ സരാധങ്ങളിലേറിയും 
ദഹനനുടനവിടെയുടുത്തുമ ദഹിപ്പിച്ചു 
താഴത്തു വീണു പിടഞ്ഞു മരിക്കയും 

മമ! തനയ! രമണ! ജനക! പ്രാണനാഥ! ഹാ! 
മാമകം കര്‍മ്മമയ്യോ! വിധി ദൈവമേ! 
മരണമുടനുടലുരുകി മുറുകി വരികെന്നതു 
മാറ്റുവാനാരുമില്ലയ്യോ ശിവ ശിവ 

ദുരിതമിതു രജനിചരവരവിരചിതം ദൃഡ്ം 
മറ്റൊരു കാരണമില്ലിതിനേതുമേ. 
പരധനവുമമിതപരദാരങ്ങളും ബലാല്‍ 
പാപി ദശാസ്യന്‍ പരിഗ്രഹിച്ചാന്‍ തുലോം. 
അറികിലനുചിതമതു മദേന ചെയ്തീടായ്‌ വി- 
നാരുമതിന്റെ ഫലമിതു നിര്‍ണ്ണയം. 
മനുജതരുണിയെയൊരു മഹാപാപി കാമിച്ചു 
മറ്റുളളവര്‍ക്കുമാപത്തായിതിങ്ങനെ. 
സുകൃതദുരിതങ്ങളും കാര്യമകാര്യവും 
സൂക്ഷിചചുചെയ്തുകൊളേളണം ബുധജനം. 
മദനശരപരവശതയൊടു ചപലനായിവന്‍ 
മാഹാത്മ്യമുളള പതിവ്രതമാരെയും 
കരബലമൊടനുദിനമണങഞ്ഞു പിടിച്ചതി- 
കാമീ ചാരിത്രഭംഗം വരുത്തീടിനാന്‍. 
അവര്‍മനസി മരുവിന തപോമയപാവക- 


329 


അദ്ധ്യാത്മ രാമായണം 


നദ്യ രാജ്യേ പിടിപെട്ടിതു കേവലം. 
നീശിചരികള്‍ ബഹുവിധമൊരോന്നേ പറകയും 
നില്ക്കുംനിലയിലേ വെന്ത മരിക്കയും 
ശരണമിഹ കിമിതി പലവഴിയുമുടനോടിയും 
ശാഖികള്‍ വെന്തു മുറിഞ്ഞുടന്‍ വീഴ്കയും 
രഘുകലവരേഷ്ടദൂതന്‍ ത്രിയാമാചര- 
രാജ്യമഴുന്നൂറുയോജനയും ക്ഷണാല്‍ 
സരബഹുവിഭവയുതഭോജനം നല്കിനാന്‍ 
സന്തുഷ്ടനായിതു പാവകദേവനും. 
ലഘുതരമനിലതനയമൃതനീധിതന്നിലേ 
ലാംഗുലവും തച്ചു തീ പൊലിച്ചീടിനാന്‍. 
പവനജനു ദഹനപി ചുട്ടതില്ലേതുമേ 
പാവകനിഷ്ടസഖിയാകകാരണം. 
പതിനിരതയാകിയ ജാനകിദേവിയാല്‍ 
പ്രാര്‍ത്ഥിതനാകയാലും കുണാവശാല്‍. 
അവനിതനയാകൃപാവൈഭവമത്ഭത- 
മത്യന്തശീതളനായിതു വഹിയും. 
രജനിചരകലവിപിനപാവകനാകിയ 
രാമനാമസ്്‌മൃതികൊണ്ടു മഹാജനം 
തനയധനദാരമോഹാര്‍ത്തരെന്നാകിലും 
താപത്രയാനലനെക്കടന്നീടുന്നു. 
തദഭിമതകാരിയായുളള ദൂതന്നു സ- 
ന്താപം പ്രകൃതാനലേന ഭവിക്കുമോ? 
ഭവതിയദി മനുജജനനം ഭൂവി സാമ്മ്രതം 
പങ്കകലോചനനെബ്‌ ഭജിച്ചീടുവിന്‍. 
ഭവനപതി ഭജഗപതിശയനഭജനം ഭൂവി 
ഭൂതദവാത്മസംഭൂൃതതാപാപഹം. 

തദനു കപികുലവരനുമവനിതനയാപദം 
താണുതൊഴുതു നമസ്കൃത്യ ചൊല്ലിനാൻ : 
അഹമിനിയുമുഴറി നടകൊളളൂവനക്കരെ- 
യ്ക്കാജ്ഞാപയാശു ഗച്ഛാമി രാമാന്തികം. 
രഘുവരനുമവരജനുമരുണജനുമായ്‌ ദുത- 
മാഗമിച്ചീടുമനന്തസേനാസമം. 

മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ 


330 


അദ്ധ്യാത്മ രാമായണം 


മത്ഭരം കാര്യമിനിജ്ജനതാത്മജേ! 
തൊഴുതമിതവിനയമിതിചൊന്നവന്‍തന്നോടു 
ദുഃഖമുള്‍ക്കൊണ്ടു പറഞ്ഞിതു സീതയും : 

മമ രമണചരിതമുരചെയ്ത നിന്നെക്കണ്ടു 
മാനസതാപമകന്നിതു മാമകം 
കഥമിനിയുമഹമിഹ വസാമി ശോകേന മല്‍- 
ക്കാന്തവ്വത്താന്തശ്രവണസനഖ്യംവിനാ 
ജനകനൃപദുഹിതൃഗീരങ്ങിനെ കേട്ടവന്‍ 
ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാന്‍: 
കളക ശുചമിനി വിരഹമലചിനുടന്‍ മമ 
സ്കന്ധമാരോഹക്ഷണേന ഞാന്‍ കൊണ്ടുപോയ്‌ 
തവ രമണസവിധമുപഗമ്യ യോജിപ്പിച്ചു 
താപമശേഷമദദെദ്യവ തീര്‍ത്തീടുവന്‍. 
പവനസുതവചനമിതി കേട്ടു വൈദേഹിയും 
പാരം പ്രസാദിച്ചു പാര്‍ത്തു ചൊല്ലീടിനാള്‍: 
അതിനു തവ കുരതുമളവില്ലൊരു ദണ്ണമെ- 
ന്നാത്മിനി വന്നിടു വിശ്വാസമദ്യ മേ. 
ശുഭചരിതനതിബലമൊടാശു ദിവ്യാസ്ത്രേണ 
ശോഷണബന്ധനാദ്്യരപി സാഗരം 
കപികുലബലേന കടന്നു ജഗത്ത്രയ- 
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം. 
മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു 
മവ്പ്രാണനാഥകീര്‍ത്തിക്കു പോരാ ദൃഡ്ധം. 
രഘുകുലജവരനിവിടെ വന്നു യുദ്ധം ചെയ്തു 
രാവണനെക്കൊന്നു കൊണ്ടുപൊയ്‌്ക്കൊളളുവാന്‍ 
അതിരഭസമയി തനയ! വേലചെയ്തീടു നീ- 
യത്രനാളും ധരിച്ചീടുവന്‍ ജീവനെ. 

ഇതി സദയവനൊടരുള്‍ചെയ്തയച്ചീടിനാ- 
ളിന്ദിരാദേവിയും, പിന്നെ വാതാത്മജന്‍ 
തൊഴുതഖിലജനനിയൊടു യാത്ര വഴങ്ങിച്ചു 
രൂര്‍ണ്ണം മഹാര്‍ണ്ണവം കണ്ടു ചാടീടിനാന്‍. 


സമുദ്രലംഘനം 


331 


അദ്ധ്യാത്മ രാമായണം 


ത്രിഭളവനവുമുലയെ മുഹരൊന്നലറീടിനാന്‍ 
തീവ്രനാദം കേട്ടു വാനരസംഘവും, 
കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും 
കാര്യമാഹന്ത! സാധിച്ചു വരുന്നിതു. 
പവനസൂത,നതിനു നഹി സംശയം മാനസേ 
പാര്‍ത്തുകാണ്‍കൊച്ചകേട്ടാലറിയാമതും. 
കപിനിവഹമിതി ബഹുവിധം പറയുംവിധന 
കാണായിതദ്രിശിരസി വാതാത്മജം. 
കപിനിവഹവീരരേ! കണ്ടിതു സീതയെ 
കാകുല്‍സ്ഥവീരനനപഗ്രഹത്താലഹം 
നിശിചരവരാദ്വയമാകിയ ലങ്കയും 
നിശ്മേഷമുദ്യാനവും ദഹിപ്പിച്ചിതു. 
വിബുധക്ലവൈരിയാകും ദശഗ്രീവനെ 
നിസ്മയമാമ്മാറു കണ്ടു പറഞ്ഞിതു. 

ത്സടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാന്‍ 
ജാംബവദാദികളേ! നടന്നീടുവിന്‍. 
അതുപൊഴുതു പവനതനയനെയുമവരാദരി- 
ച്ചാലിംഗ്യ ഗാഡ്മാചുംബ്യ വാലാഞ്ചലം 
കതുകമൊടു കപിനിചയമനിലജനെ മുന്നിട്ടു 
കൂട്ടമിട്ടാര്‍ത്തുവിളിച്ചു പോയീടിനാര്‍. 
പ്്വഗകുലപരിവൃവഡരുമുഴറി നടകൊണ്ടു പോയ്‌ 
പ്രസവണാചലം കണ്ടു മേവീടിനാര്‍. 
കുസുമദലഫലമധുലതാതരുപൂര്‍ണ്ണമാം 
ഗല്മസമാവൃതം സൂഗ്രീവപാലിതം 
ക്ഷധിതപരിപീഡിതരായ കുപികുലം 
ക്ഷൃദ്വിനാശാര്‍ത്ഥമാര്‍ത്ത്യാ പറഞ്ഞീടിനാര്‍. 
ഫലനികരസഹിതമിഹ മധുരമധുപൂരവും 
ഭക്ഷിച്ചു ദാഹവും തീര്‍ത്തു നാമൊക്കവേ 
തരണീസുതസവിധമുപഗമ്യ വൃത്തന്തങ്ങള്‍ 
താമസം കൈവിട്ടുണര്‍ത്തിക്ക സാദരം. 
അതിനനുവദിച്ചരുളേണമെന്നാശപൂ- 
ണ്ടംഗദനോടപേക്ഷിച്ചോരനന്തരം 
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്‌ കയാ- 
ലാശു മധുവനം പൂക്കിതെല്ലാവരും. 


332 


അദ്ധ്യാത്മ രാമായണം 


പരിചൊടതി മധുരമധുപാനവും ചെയ്തവര്‍ 
പക്വഫലങ്ങള്‍ ഭക്ഷിക്കും ദശാന്തരേ 
ദധിമുഖനുമനിശമതു പാലനംചെയ്തിതു 
ദണ്ഡധരന്മാരടുത്തു തടുക്കയാല്‍ 
പവനസുതമുഖകപികള്‍ മുഷ്ടിപ്രഹാരേണ 
പാഞ്ഞോര്‍ ഭയപ്പെട്ടവരുമതിദ്ദതം. 
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ- 
ത്തൂര്‍ണ്മമാലോക്യ വൃത്താന്തങ്ങള്‍ ചൊല്ലിനാൻ : 
തവ മധുവനത്തിനു ഭംഗം വരുത്തിയാര്‍ 
താരേയനാദികളായ കപിബലം. 

സുചിരമതു തവ കരുണയാ പരിപാലിച്ചു 
സുസ്ഥിരമാധിപത്യേന വാണേനഹം. 
വല്മഥനസുതതനയനാദിക ളൊക്കവേ 
വന്നു മല്‍ഭൂൃത്യജനത്തെയും വെന്നുടന്‌ 
മധുവനമിതുപൊഴുതഴിച്ചിതെന്നിങ്ങനെ 
മാതുലവാക്യമാകര്‍ണ്യ സുഗ്രീവനും 
നിജമനസി മുഹരപി വളര്‍ന്ന സുന്തോഷേണ 
നിര്‍മ്മലാത്മാരാമനോടു ചൊല്ലീടിനാന്‍ : 
പവനതനയാദികള്‍ കാര്യവും സാധിച്ചു 
പാരം തെളിഞ്ഞു വരുന്നിതു നിര്‍ണ്ണയം. 
മധുവനമതല്ലയെന്നാകിലെന്നെബ്ഹു 
മാനിയാതെ ചെന്നു കാണ്‍കയില്ലാരുമേ. 
അവരെ വീരവൊടു വരുവതിന്നു ചൊല്പങ്ങുചെ- 
ന്നാത്മിനി ഖേദിക്കവേണ്ടാ വൃഥാ ഭവാന്‍. 
അവനതുമതു കേട്ടുഴറിച്ചെന്നു ചൊല്ലീടിനാ- 
നഞ്ജനാപൂത്രാദികളോടു സാദരം. 


ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ 


അനിലതനയാംഗദജാംബവദാദിക- 
ളഞ്ജസാ സൂഗ്രീവഭാഷിതം കേള്‍ക്കയാല്‍ 
പുനരവരുമതു പൊഴുതു വാച്ച സന്തോഷേണ 
പൂര്ണ്ണ വേഗം നടന്നാശു ചെന്നീടിനാര്‍. 
പുകള്‍പെരിയ പുരുഷമണി രാമനു തിരുവടി 


333 


അദ്ധ്യാത്മ രാമായണം 


പുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍ 
പുരമഥനഹദി മരുവുമഖിലജഗദീശ്വരന്‍ 
പുഷ്കരനേത്രന്‍ പുരന്ദരസേവിതന്‍ 
ഭജഗപതിശയനനമലന്‍ ത്രീജഗല്‍പരി- 
പൂര്‍ണ്ണന്‍ പുരുദുതസോദരന്‍ മാധവന്‍ 
ഭജഗനിവഹാശനവാഹനന്‍ കേശവന്‍ 
പുഷ്കരപൂത്രീരമണന്‍ പുരാതനന്‍ 
ഭജഗകലഭൂഷണാരാധിതാം(ഘിദ്വയന്‍ 
പുഷ്കരസംഭവപൂജിതന്‍ നിരശ്ഗമണന്‍ 
ഭവനപതി മഖപതി സഖാം പതി മല്‍പതി 
പുഷ്‌ കരബാന്ധവപുത്രപ്രിയസഖി 
ബുധജനഹദിസ്ഥിതന്‍ പൂര്‍ദേവാരാതി 
വപുഷ്കരബാന്ധവവംശസമുത്ഭവന്‍ 
ഭജബലവതാം വരന്‍ പൂുണ്യജനാന്തകന്‍ 
ഭൂപതിനന്ദനന്‍ ഭൂമിജാവല്ലഭന്‍ 
ഭവനതലപാലകന്‍ ഭൂതപഞ്ചാത്മകന്‍ 
ഭൂരിഭൂതിപ്രദന്‍ പൂണ്യജനാര്‍ച്ചിതന്‍ 
ഭജവകുലാധിപന്‍ പുണ്ഡരീകാനനന്‍ 
വപുഷ്പബാണോപമന്‍ ഭൂരികാരുണ്യവാന്‍ 
ദിവസകരപുത്രനും സനമിത്രിയും മുദാ- 
ദിഷ്ടപൂര്‍ണ്ണ ഭജിച്ചന്തികേ സന്തതം 
വിപിനഭൂവി സുഖതരമിരിക്കുന്നതു കണ്ടു 
വീണുവണങ്ങിനാര്‍ വായുപൂത്രാദികള്‍. 
പുനരഥ ഹരീശ്വരന്‍ തന്നെയും വന്ദിച്ചു 
പൂര്‍മ്മമോദം പറഞ്ഞാനഞ്ജനാത്മജന്‍ : 


സീതാവൃത്താന്തനിവേദനം 


കനിവിനൊട്ു കണ്ടേനഹം ദേവിയെത്തത്ര 
കര്‍ബുരേന്ദ്രാലയേ സങ്കടമെന്നിയേ. 
കുശലവുമുടന്‌ വിചാരിച്ചതു താവകം 
കൂടെസ്മിത്രാതനയനും സാദരം. 
ശിഥിലതംചികുരമൊടശോകവനികയില്‍ 
ശിംശപാമൂലദേശേ വസിച്ചീടിനാള്‍. 


334 


അദ്ധ്യാത്മ രാമായണം 


അനശനമൊടതി കൃശശരീരയായന്വഹ- 
മാശരനാരീപരിവ്വതയായ്‌ ശുചാ 
അഴല്‍പെരുകി മുറുകി ബഹുബാഷ്പവും വാര്‍ത്തു വാര്‍- 
ത്തയ്യോ! സദാ രാമരാമേതി മന്ത്രവും 
മുഹരപി ജപിച്ചു ജപിച്ചു വിലാപിച്ചു 
മുഗ്ദ്ധാംഗി മേവുന്നനേരത്തു ഞാന്‍ തദാ 
അതി കൃശശരീരനായ്‌ വൃക്ഷശാഖാന്തരേ 
ആനന്ദമുള്‍ക്കൊണ്ടിരുന്നേനനാകുലം. 

തവ ചരിതമമൃതസമമഖിലമറിയിച്ചഥ 
തമ്പിയോടും നിന്തിരുവടിതന്നൊടും 
ചെറുതുടജഭൂവി രഹിതയായ്മരുവും വിധ 
ചെന്നു ദശാനനന്‍ കൊണ്ടങ്ങുപോയതും 
സവിതൃസുതനൊടു ത്ധടിതി സഖ്യമുണ്ടായതും 
സംക്രന്ദനാത്മജന്‍ തന്നെ വിധിച്ചതും 
ക്ഷിതിദുഹിതുരന്വേഷാര്‍ത്ഥം കപീന്ദ്രനാല്‍ 
കീശനഘ മാശു നിയുക്തമായീടിനാര്‍. 
അഹമവരിലൊരുവനിവിടേക്കു വന്നീടിനേ- 
നര്‍ണ്ണവം ചാടിക്കടന്നതി വിദ്ദൂതം. 
രവിതനയസചിവനഹമാശുഗനന്ദനന്‍ 
രാമദൂതന്‍ ഹനൂമാനെന്നു നാമവും. 
ഭവതിയെയുമിഹ ത്ധടിതി കണ്ടുകൊണ്ടേനഹോ 
ഭാഗ്യമാഹന്ത! ഭാഗ്യം! കൃതാര്‍ത്ഥോസ്മ്ൃയഹം 
ഫലിതമഖിലം മമാദ്യ പ്രയാസം ഭൃശം 
പത്മജാലോകനം പാപവിനാശനം 

മമ വചനമീതി നിഖിലമാകര്‍ണ്യ ജാനകി 
മന്ദംമന്ദം വിചാരിച്ചതു മാനസേ : 
ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം? 
ശ്രീമതാമഗ്രേസരനവന്‍ നിര്‍ണ്ണയം 

മമ നയനയുഗളപഥമായാതു പുണ്യവാന്‍ 
മാനവവീരപ്രസാദേന ദൈവമേ! 

വചനമിതി മിഥിലതനയോദിതം കേട്ടു ഞാന്‍ 
വാനരാകാരേണ സൂക്ഷ്മശരീരനായ്‌ 
വിനയമൊടു തൊഴുതടിയില്‍ വീണുവണങ്ങീനേന്‍ 
വിസ്മയത്തോടു ചോദിച്ചിതു ദേവിയും : 


335 


അദ്ധ്യാത്മ രാമായണം 


അറിവതിനു പറക നീയാരെന്നതെന്നോടി 
ത്യാദിവ്വത്താന്തം വിചാരിച്ചനന്തരം 
കഥിതമഖിലം മയാ ദേവവ്വത്താന്തങ്ങള്‍ 
കഞ്ജദഭളാക്ഷിയും വിശ്വസിച്ചിടിനാള്‍. 
അതുപൊഴുതിലകതളിരിലഴുല്‍ കളവതിന്നു ഞാ- 
നംഗുലീയം കൊടുത്തീടിനേനാദരാല്‍. 
കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ 
കണ്ണനീര്‍കൊണ്ടു കഴുകിക്കളഞ്ഞുടന്‍ 

ശിരസി ദൃശി ഗളഭൂവി മൂലത്തടത്തിങ്കലും 
ശീഗഘ്രമണച്ചു വിലാപിച്ചിതേറ്റവും : 
പവനസുത! കഥയ! മമ ദുഃഖമെല്ലാം ഭവാന്‍ 
പത്മാക്ഷനോടു, നീ കണ്ടിതല്ലോ സഖേ! 
നിശിചരികളനുദിനമുപദ്രവിക്കുന്നതും 
നീയങ്ങു ചെന്നു ചൊല്‍കെന്നു ചൊല്ലീടിനാള്‍. 
തവ ചരിതമഖിലമലിവോടുണര്‍ത്തിച്ചു ഞാന്‍ 
തമ്പിയോടും കപിസേനയോടും ദൂതം 
വയമവനീപതിയെ വിരവോടു കൂട്ടിക്കൊണ്ടു 
വന്നു ദശാസ്യകുലവും മുടിച്ചുടന്‍. 
സകതുകമയോദ്ധ്യാപുരിക്കാശു കൊണ്ടുപോം. 
സന്താപമുളളിലൂണ്ടാകരുതേതുമേ. 
ദശരഥസുതന്നു വിശ്വാസാര്‍ത്ഥമായിനി 
ദേഹി മേ ദേഹീ! ചിഹ്നം ധന്യമാദരാല്‍. 
പുനരൊടയാളവാക്കും പറഞ്ഞീടുക 
പുണ്യപുരുഷനു വിശ്വാസസിദ്ധയേ. 
അതുമവനിസുതയൊടഹമിങ്ങനെ ചൊന്നള- 
വാശു ചൂഡാരത്‌്നമാദരാല്‍ നല്‍കിനാള്‍. 
കമലമുഖീ കനിവിനൊടു ചിത്രകൂടാചലേ 
കാന്തനുമായ്‌ വസിക്കുന്നാളൊരുദിനം 
കഠിനതരനഖരനികരേണ പീഡിച്ചൊരു 
കാകവൃവത്താന്തവും ചൊല്‍കെന്നു ചൊല്ലിനാൾ 
തദനു പലതരമിവ പറഞ്ഞും കരഞ്ഞുമുള്‍- 
ത്താപം കലര്‍ന്നു മരുവും ദശാന്തരേ 
ബഹുവിധവചോവിഭാവേന ദു:ഖംതീര്‍ത്തു 
ബിംബാധരിയേയുമാശ്വസിപ്പിച്ചു ഞാന്‍ 


336 


അദ്ധ്യാത്മ രാമായണം 


വിടയുമുടനഴകൊടു വഴങ്ങിച്ചു പോന്നിതു 
വേഗേന പിന്നെ മറ്റൊന്നു ചെയ്തേനഹം. 
അഖിലനിശിചരകലപതിക്കഭിഷ്ടാസ്‌ പദ- 
മാരാമമൊക്കൊലചെയ്തേനസംഖ്യകം. 
ദശവദനസുതനെ മുഹുരരക്ഷകുമാരനെ- 
ദണ്ഡധരാലയത്തിന്നയിച്ചീടിനേന്‍. 

അഥ ദശമുഖാത്മജബ്രഹ്മാസ്ത്രബദ്ധനാ- 
യാശരാധീശനെക്കണ്ടു പറഞ്ഞു ഞാന്‍. 
ലഘുതരമശേഷം ദഹിപ്പിച്ചതു ബത 
ദങ്കാപൂരം പിന്നെയും ദേവിതന്‍പദം 
വിഗതഭയമടിയിണ വണങ്ങി വാങ്ങിപ്പോന്നു 
വീണ്ടും സമുദ്രവും ചാടിക്കടന്നു ഞാന്‍ 

തവ ചരണനളിനമധുനൈവ വന്ദിച്ചിതു 
ദാസന്‍ ദയാനിധേ! പാഹി മാം പാഹി മാം. 
ഇതി പവനസുതവചനമാഹന്ത! കേട്ടള- 
വിന്ദിരാകാന്തനും പ്രീതിപൂണ്ടിനാന്‍. 
സുരജനസുദുഷ്കരം കാര്യം കൃതം ത്വയാ 
സൂഗ്രീവനും പ്രസാദിച്ചിതു കേവലം. 
സദയമുപകാരമിച്ചെയ്തതിന്നാദരാല്‍ 
സര്‍വസ്വവും മമ തന്നേന്‍ നിനക്കു ഞാന്‍. 
പ്രണയമനസാ ഭവാനാല്‍ കൃതമായതിന്‍- 
പ്രത്യൂപകാരം ജഗത്തിങ്കലില്ലെടോ! 
പുനരപി രമാവരന്‍ മാരുതപുത്രനെ- 
പ്പൂര്‍ണ്ണമോദം പുണര്‍ന്നീടിനാനാദരാല്‍. 
ഉരസി മുഹുരപി മുഹൃരണച്ചു പുല്കീടിനാ- 
നോക്കെടാ മാരുതപുത്രഭാഗ്യോദയം! 
ഭവനതലമതിലൊരുവനിങ്ങനെയില്ലഹോ! 
പൂര്‍ണ്ണപുണ്യഴ॥ഘസഭാഗ്യമുണ്ടായെടോ! 


പരമശിവനിതി രഘുകലാധിപന്‍തന്നുടെ 
പാവനയായ കഥയരുള്‍ചെയ്തതു 
ഭഗവതി ഭവാനി പരമേശ്വരി കേട്ടു 
ഭക്തിപരവശയായ്‌ വണങ്ങീടിനാള്‍. 
കിളിമകളുമതിസരസമിങ്ങനെ ചൊന്നതു 


337 


അദ്ധ്യാത്മ രാമായണം 


കേട്ടു മഹാലോകരും തെളിയേണമേ. 


ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ 
സുന്ദരകാണ്ഡം സമാപ്തം. 


338 


അദ്ധ്യാത്മ രാമായണം 


യുദ്ധകാണ്ഡം 


നാരായണ ഹരേ! നാരായണ ഹരേ! 
നാരായണ ഹരേ! നാരായണ ഹരേ! 
നാരായണ! രാമ! നാരായണ! രാമ! 
നാരായണ! രാമ! നാരായണ! ഹരേ! 
രാമ! രമാരമണ! ത്രിലോകീപതേ! 
രാമ! സീതാഭിരാമ! ത്രിദശപ്രഭോ! 

രാമ! ലോകാഭിരാമ! പ്രവണവാത്മക! 
രാമ! നാരായണാത്മാ രാമ! ഭൂപതേ! 
രാമകഥാമൃതപാനപൂര്‍ണ്ണാനന്ദ- 
സാരാനുഭൂതിക്കു സാമ്യമില്ലേതുമേ 
ശാരികപ്പൈതലേ! ചൊല്ലുചൊല്ലിന്നിയും 
ചാരുരാമായണയുദ്ധം മനോഹരം 
ഇത്ഥമാകര്‍ണ്ൃകിളിമകള്‍ ചൊല്ലിനാൾ 
ചിത്തം തെളിഞ്ഞുകേട്ടിടുവിനെങ്കിലോ. 
ചന്ദ്രചൂഡന്‍ പരമേശ്വരനീശ്വരന്‍ 
ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ- 
ചന്ദ്രചരിതം പവിത്രം ശ്ര്യണു പ്രിയേ! 
ശ്രീരാമചന്ദ്രന്‍ ഭവനൈകനായകന്‍ 
താരകബ്രഹ്മാത്മകന്‍ കരുണാകരന്‍ 
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി- 
ലാരൂഡ്രമോദാലരുള്‍ചെയ്തിതാദരാല്‍: 


ശ്രീരാമാദികളുടെ നിശ്ചയം 


ദേവകളാലുമസാദ്ധ്യമായുഭ്ളോന്നു 
കേവലം മാരുതി ചെയ്തതോര്‍ക്കും വിധ 
ചിത്തേ നിരുപിക്കപോലുമശക്യമാ- 
മബ്ധി ശതയോജനായതമശ്രമം 
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു 
ലങ്കയും ചുട്ടുപൊട്ടിച്ചിതു വിസ്മയം. 
ഇങ്ങനെയുള്ള ഭൂൃത്യന്മാരൊരുത്തനു- 


339 


അദ്ധ്യാത്മ രാമായണം 


മെങ്ങുമൊരുനാളമില്ലെന്നു നിര്‍ണ്ണയം. 
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണന്‍- 
തന്നെയും മിത്രാത്മജനെയും കേവലം 
മൈഥിലിയെക്കണ്ടു വന്നതുകാരണം 
വാതാമജന്‍ പരിപാലിച്ചിതു ദൃഡ്ധം. 
അങ്ങനെയായതെല്ലാ,മിനിയുമുട- 
നെങ്ങനെ വാരിധിയെക്കടന്നീടുന്നു? 
നക്രമകരചക്രാദി പരിപൂര്‍ണ്ണ- 

മുഗ്രമായുള്ള സമുദ്രം കടന്നുപോയ്‌ 
രാവണനെപ്പടയോടുമൊടുക്കി ഞാന്‍ 
ദേവിയെയെന്നു കാണുന്നിതു ദൈവമേ! 
രാമവാക്യം കേട്ടു സുഗ്രീവനും പുന- 
രാമയം തീരുമാറാശു ചൊല്ലീടിനാന്‍: 
ലംഘനം ചെയ്തു സമുദ്രത്തെയും ബത 
ലങ്കയും ഭസ്മീകരിച്ചവിളംബിതം 
രാവണന്‍തന്നെസ്സകുലം കൊലചെയ്തു 
ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാന്‍. 
ചിന്തയുണ്ടാകരുതേതുമേ മാനസേ 
ചിന്തയാകുന്നതു കാര്യവിനാശിനി 
ആരാലുമോര്‍ത്താല്‍ ജയിച്ചുകൂടാതൊരു 
ശുരരിക്കാണായ വാനരസഞ്ചയം. 
വഹ്നിയില്‍ ചാടേണമെന്നു ചൊല്ലീടിലും 
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവര്‍, 
വാരിധിയെക്കടപ്പാനുപായം പാര്‍ക്ക 
നേരമിനിക്കളയാതെ രഘുപതേ! 
ലങ്കയില്‍ചെന്നു നാം പുക്കിതെന്നാകിലോ 
ലങ്കേശനും മരിച്ചാനെന്നു നിര്‍ണ്ണയം. 
ലോകത്രയത്തിങ്കലാരെതിര്‍ക്കുന്നിതു 
രാഘവാ! നിന്‍തിരുമുമ്പില്‍ മഹാരണേ 
അസ്ത്രേണ ശോഷണംചെയ്ക ജലധിയെ 
സത്വരം സേതു ബന്ധിക്കില്ുമാം ദൃഡ്ം 
വല്ലകണക്കിലുമുണ്ടാം ജയം തവ 

നല്ല നിമിത്തങ്ങള്‍ കാണ്‍ക രഘുപതേ! 
ഭക്തിശക്തൃന്വിതമിത്രപുത്രോക്തിക- 


340 


അദ്ധ്യാത്മ രാമായണം 


ളിത്ഥമാകര്‍ണ്യ കാകുല്‍സ്ഥനും തല്‍ക്ഷണേ 
മുമ്പിലാമ്മാറു തൊഴുതുനില്ക്കും വായു- 
സംഭവനോട്ു ചോദിച്ചരുളീടിനാന്‍൯: 


ലങ്കാവിവരണം 


ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍ 
ശങ്കാവിഹീനമെന്നോടറിയിക്ക നീ 
കോട്ടമതില്‍ കിടങ്ങെന്നിവയൊക്കവേ 
കാട്ടിത്തരികവേണം വചസാ ഭവാന്‍. 
എന്നതു കേട്ടു തൊഴുതു വാതാന്മജന്‍ 
നന്നായ്‌ തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍: 
മദ്ധ്യേ സമുദ്രം ത്രികൂടാചലം വള- 
ര്‍ന്നത്യുന്നതമതില്‍ മൂര്‍ദ്ധ്‌നി ലങ്കാപുരം 
പ്രാണഭയമില്ലയാതെ ജനങ്ങള്‍ക്കു 
കാണാം കനകവിമാനസമാനമായ്‌. 
വിസ്താരമുണ്ടങ്ങെഴുനൂറു യോജന 
പുത്തന്‍ കനകമതിലതിന്‍ ചുറമേ 
ഗോപുരം നാലു ദിക്കിങ്കലുമുണ്ങതി- 
ശോഭിതമായതിനേഴു നിലകളും 
അങ്ങനെതന്നെയതിനുള്ളിനുള്ളിലായ്‌ 
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ 
ഏഴിനും നന്നാലു ഗോപൂരപംക്തിയും 
ചൂഴവുമായിരുപത്തെട്ടു ഗോപുരം 
എല്ലാറ്റിനും കിടങ്ങുണ്ടത്യൃഗാധമായ്‌ 
ചൊല്ലുവാന്‍ വേല യന്തരപ്പാലപംക്തിയും 
അണ്ടര്‍കോന്‍ ദിക്കിലെഗ്ഗോപുരം കാപ്പതി- 
നുണ്ടു നിശാചരന്മാര്‍ പതിനായിരം. 
ദക്ഷിണഗോപുരം രക്ഷിച്ചുനില്ക്കുന്ന 
രക്ഷോവരരുണ്ടു നൂറായിരം സദാ 
ശക്തരായ്‌ പശ്ചിമഗോപുരം കാക്കുന്ന 
നക്തഞ്ചരരുണ്ടു പത്തുനുൂുറായിരം 
ഉത്തരഗോപുരം കാത്തുനില്പാനതി- 
ശക്തരായുണ്ടൊരു കോടി നിശാചരര്‍. 


341 


അദ്ധ്യാത്മ രാമായണം 


ദിക്കുകള്‍ നാലിലുമുള്ളതിലര്‍ദ്ധമു- 
ണ്ടഗ്രതയോടു നടുവു കാത്തീടുവാന്‍ 
അന്തഃപുരം കാപ്പതിനുമുണ്ടത്രപേര്‍ 
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം. 
ഹാടകനിര്‍മ്മിതഭോജനശാലയും 
നാടകശാല നടപ്പന്തല്‍ പിന്നെയും. 
മജ്ജനശാലയും മദ്യപാനത്തിനു 
നിര്‍ജ്ജനമായുള്ള നിര്‍മ്മലശാലയും 
ലങ്കാവിവരചിതാലങ്കാരഭേദമാ- 
തങ്കാപഹം പറയാവല്ലനന്തനും 
തല്‍പുരംതന്നില്‍ നീളെത്തിരഞ്ഞേനഹം 
മല്‍പിതാവിന്‍ നിയോഗേന ചെന്നേന്‍ ബലാല്‍ 
വപുഷ്പിതോദ്യാനദേശേ മനോമോഹനേ 
പത്മജാദേവിയേയും കണ്ടു കൂപ്പിനേന്‍. 
അംഗുലീയം കൊടുത്താശു ചൂഡാരത്‌ന- 
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും 
കേട്ടു വിടവഴങ്ങിച്ചു പുറപ്പെട്ടു 

കാട്ടിയേന്‍ പിന്നെക്കുറഞ്ഞോരവിവേകം. 
ആരാമമെല്ലാം തകര്‍ത്ത,തു കാക്കുന്ന 
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേന്‍. 
രക്ഷോവരാത്മജനാകിയ ബാലക- 
നക്ഷകുമാരനവനെയും കൊന്നു ഞാന്‍ 
എന്നുവേണ്ടാ ചുരുക്കിപ്പറഞ്ഞീടുവന്‍ 
മന്നവ! ലങ്കാപുരത്തിങ്കലുള്ളതില്‍ 
നാലൊന്നു സൈന്യമൊടുക്കി വേഗേന പോയ്‌ 
കാലേ ദശമുഖയെക്കണ്ടു ചൊല്ലിയേന്‍. 
നല്ലതെല്ലാം പിന്നെ, രാവണന്‍ കോപേന 
ചൊല്ലിനാന്‌ തന്നുടെ ഭൃത്യരോടിപ്പഴേ 
കൊല്ലുക വൈകാതിവനെയെന്നന്നേരം 
കൊല്ലുവാന്‍ വന്നവരോടു വിഭീഷണന്‍ 
ചൊല്ലിനാനഗ്രജന്‍തന്നോടുമാദരാല്‍: 
കൊല്ലുമാറില്ല ദൂതന്മാരെയാരുമേ 
ചൊല്ലള്ള രാജധര്‍മ്മങ്ങളറിഞ്ഞവര്‍ 
കൊല്ലാതയയ്ക്കടയാളപ്പെടുത്തതു 


342 


അദ്ധ്യാത്മ രാമായണം 


നല്ലതാകുന്നതെന്നപ്പോള്‍ ദശാനനന്‍ 
ചൊല്ലിനാൻ വാലധിക്കഗ്നി കൊളുത്തുവാന്‍ 
സസ്‌നേഹവാസസാ പുച്ഛം പൊതിഞ്ഞവ- 
രഗ്നികൊളുത്തിനാരപ്പോളടിയനും 
ചുട്ടുപൊട്ടിച്ചേനിരുനൂറു യോജന 
വട്ടമായുള്ള ലങ്കാപുരം സത്വരം 

മന്നവ! ലങ്കയിലുള്ള പടയില്‍ നാ- 
ലൊന്നുമൊടുക്കിനേന്‍ ത്വല്‍പ്രസാദത്തിനാല്‍. 
ഒന്നുകൊണ്ടുമിനിക്കാലവിളംബനം 

നന്നല്ല പോക പുറപ്പെടുകാശു നാം. 
യുദ്ധസന്നദ്ധരായ്‌ ബദ്ധരോഷം മഹാ- 
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം 
സംഖ്യയില്ലാതോളമുള്ള മഹാകപി- 
സംഘേന ലങ്കാപുരിക്കു ശങ്കാപഹം 
ലംഘനംചെയ്തു നക്തഞ്ചരനായക- 
കിങ്കരന്മാരെ ക്ഷണേന പിതൃപതി- 
കിങ്കരന്മാര്‍ക്കു കൊടുത്തു, ദശാനന- 
ഹുൃങ്കതിയും തീര്‍ത്തു സംഗരാന്തേ ബലാല്‍ 
പങ്കജനേത്രയെക്കൊണ്ടുപോരാം വിഭോ! 
പങ്കജനേത്ര! പരംപുരുഷ! പ്രഭോ! 


യുദ്ധയാത്ര 


അഞ്ജനാനന്ദനന്‍വാക്കുകള്‍ കേട്ടഥ 
സഞ്ജാതകനതുകം സംഭാവ്യ സാദരം 
അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു 
കഞ്ജവിലോചനനാകിയ രാഘവൻ: 
ഇപ്പോള്‍ വിജയമുഹൂര്‍ത്തകാലം പട- 
യ്ക്കുല്പന്നമോദം പുറപ്പെടുകേവരും. 
നക്ഷത്രമുത്രമതും വിജയപ്രദം 
രക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദം 
ദക്ഷിണനേത്രസ്‌്ഫുരണവുമുണ്ടു മേ 
ലക്ഷണമെല്ലാം നമുക്കു ജയപ്രദം 
സൈന്യമെല്ലാം പരിപാലിച്ചുകൊള്ളണം 


343 


അദ്ധ്യാത്മ രാമായണം 


സൈന്യാധിപനായ നീലന്‍ മഹാബലന്‍ 
മുമ്പും നടുഭാഗവുമിരുഭാഗവും 

പിന്‍പടയും പരിപാലിച്ചുകൊള്ളവാന്‍ 
വമ്പരാം വാനരന്മാരെ നിയോഗിക്ക 
രംഭപ്രമാഥിപ്രമുഖരായുള്ളവര്‍ 

മുമ്പില്‍ ഞാന്‍ മാരുതി കണ്ഠവുമേറി മല്‍- 
പിമ്പേ സുമിത്രാത്മജനംഗദോപരി 
സുഗ്രീവനെന്നെപ്പിരിയാതരികവേ 
നിര്‍ഗ്ഗമിച്ചീടുക മറ്റുള്ള വീരരും 

നീലന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ ബലി 
ശുലിസമാനനാം മൈന്ദന്‍ വിവിദനും 
പങ്കജസംഭവസൂനു സുഷേണനും 

തുംഗന്‍ നളനും ശതബലി താരനും 
ചൊല്ലള്ള വാനരനായകന്മാരോടു 
ചൊല്ലവാനാവതല്ലാതൊരു സൈന്യവും 
കൂടിപ്പുറപ്പെടുകേതുമേ വൈകരു- 
താടലുണ്ടാകരുതാര്‍ക്കും വഴിക്കെടോ! 
ഇത്ഥമരുള്‍ചെയ്തു മര്‍ക്കടസൈനിക- 
മദ്ധ്യേ സഹോദരനോടും രഘുപതി 
നക്ഷത്രനാഥനും ഭാസ്‌കരദേവനും 
ആകാശമാര്‍ഗ്ഗേ വിളങ്ങുന്നതുപോലെ 
ലോകനാഥന്മാര്‍ തെളിഞ്ഞു വിളങ്ങിനാര്‍. 
ആര്‍ത്തുവിളിച്ചു കളിച്ചു പുളച്ചു ലോ- 
കാര്‍ത്തി തീര്‍ത്തീടുവാന്‍ മര്‍ക്കടസഞ്ചയം 
രാത്രിഞ്ചരരേശ്വരരാജ്യംപ്രതി പര- 
മാസ്‌്ഥയാ വേഗാല്‍ നടന്നുതുടങ്ങിനാര്‍. 
രാത്രീയിലൊക്കെ നിറഞ്ഞു പരന്നൊരു 
വാര്‍ദ്ധി നടന്നങ്ങടുക്കുന്നതുപോലെ 
ചാടിയുമോടിയുമോരോ വനങ്ങളില്‍ 
തേടിയും പക്വഫലങ്ങള്‍ ജജിക്കയും 
ശൈലവനനദീജാലങ്ങള്‍ പിന്നിട്ടു 
ശൈലശരിീരികളായ കപികലം 
ദക്ഷിണ സിന്ധുതന്നുത്തരതീരവും 

പുക്കു മഹേന്ദ്രാചലാന്തികേ മേവിനാര്‍. 


344 


അദ്ധ്യാത്മ രാമായണം 


മാരുതിതന്നുടെ കണ്ഠദേശേനിന്നു 
പാരിലിറങ്ങീ രഘുകലനാഥനും 
താരേയകണ്ഠമമര്‍ന്ന സനമിത്രിയും 
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം. 
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രരും 
വാരിധിതീരം പ്രവേശിച്ചനന്തരം 
സൂര്യനും വാരിധിതന്നുടെ പശ്ചിമ- 
തീരം പ്രവേശിച്ചിതപ്പോള്‍ നൃപാധിപന്‍ 
സൂര്യാത്മജനോടരുള്‍ചെയ്തിതാശു നാം 
വാരിയുമുത്തു സന്ധ്യാവന്ദനം ചെയ്തു 
വാരാന്നിധിയെക്കടപ്പാനുപായവും 
ധീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു 
പാരാതെ കല്പിക്കവേണമിനിയുടന്‍ 
വാനരസൈന്യത്തെ രക്ഷിചചുകൊള്ളണം 
സേനാധിപന്മാര്‍ കൃശാനുപുത്രാദികള്‍ 
രാത്രിയില്‍ മായാവിശാരദന്മാരായ 
രാത്രിഞ്ചരന്മാരുപദ്ദവിച്ചീടുവോര്‍. 
ഏവമരുള്‍ചെയ്തു സന്ധ്യയും വന്ദിച്ചു 
മേവിനാന്‍ പര്‍വ്വതാഗ്രേ രഘനാഥനും. 
വാനരവ്ൃവന്ദം മകരാലയം കണ്ടു 

മാനസേ ഭീതി കലര്‍ന്നു മരുവിനാര്‍. 
നക്രചക്രഘഭയങ്കരമെത്രയു- 

മുഗ്രം വരുണാലയം ഭീമനിസ്വനം 
അത്യന്നതതരംഗാഡ്യമഗാധമി- 
തുത്തരണം ചെയ്വതിന്നരുതാര്ക്കുമേ. 
ഇങ്ങനെയുള്ള സമുദ്രം കടന്നുചെ- 
ഡെങ്ങനെ രാവണന്‍തന്നെ വധിക്കുന്നു? 
ചിന്താപരവശന്മാരായ്‌ കപികളഭൂ- 
മന്ധബുദ്ധ്യാ രാമപാര്‍ശ്വേ മരുവിനാര്‍. 
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാന്‍ 
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും 

ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ- 
നൊക്കെ ലോകത്തെയനുകരിച്ചീടുവാന്‌. 
ദുഃഖഹര്‍ഷഭയക്രോധലോഭാദികള്‍ 


345 


അദ്ധ്യാത്മ രാമായണം 


സനഖ്യമദമോഹകാമജന്മാദികള്‍ 
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ 
സുജ്ഞാനരൂപനായുള്ള ചിദാത്മനി 
സംഭവിക്കുന്നു? വിചാരിച്ചുകാണ്‍കിലോ 
സംഭവിക്കുന്നിതു ദേഹാഭിമാനിനാം 
കിം പരമാത്മനി സനഖ്യദു:ഖാദികള്‍ 
സമ്ത്രസാദത്തിങ്കലില്ല രണ്ടേതുമേ. 
സമ്ത്രതി നിത്യമാനന്ദമാത്രം പരം 
ദുഃഖാദിസര്‍വ്വവും ബുദ്ധിസംഭൂതങ്ങള്‍ 
മുഖ്യനാം രാമന്‍ പരാത്മാ പരംപുമാന്‍ 
മായാഗുണങ്ങളില്‍ സംഗതനാകയാല്‍ 
മായാവിമോഹിതന്മാര്ക്കു തോന്നും ൮ഥാ. 
ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു- 
മൊക്കെയോര്‍ത്താലബാധന്മാരുടെ 


രാവണാദികളുടെ ആലോചന 


അക്കഥ നില്ക്ക ദശരഥപുത്രരു- 
മര്‍ക്കാത്മജാദികളായ കപികളും 
വാരാന്നിധിക്കു വടക്കേക്കര വന്നു 
വാരിധിപോലെ പരന്നോരനന്തരം 
ശങ്കാവിഹീനം ജയിച്ചു ജഗത്രരയം 
ലങ്കയില്‍ വാഴുന്ന ലങ്കേശ്വരന്‍ തദാ 
മന്ത്രികള്‍തമ്മെ വരുത്തി വിരവോടു 
മന്ത്രനികേതനം പുക്കിരുന്നീടിനാന്‍. 
ആദിതേയാസുരേന്ദ്രാദികള്‍ക്കുമരു- 
താതൊരു കര്‍മ്മങ്ങള്‍ മാരുതി ചെയ്തതും 
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍ 
മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍: 
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ- 
ളാരുമറിയാതിരിക്കയുമല്ലല്ലൊ 
ആർക്കും കടക്കരുതാതൊരു ലങ്കയി- 
ലുക്കോടുവന്നകംപുക്കൊരു വാനരന്‌ 
ജാനകിതന്നെയും കണ്ടു പറഞ്ഞൊരു 


346 


അദ്ധ്യാത്മ രാമായണം 


ദീനതകൂടാതെഴിച്ചാനുപവനം 
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ 
പുത്രനാമക്ഷകുമാരനെയും കൊന്നു 
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും 
ലംഘനംചെയ്തൊരു സങ്കടമെന്നിയേ 
സ്വസ്ഥനായ്‌ പോയതോര്‍ത്തോളം നമുക്കുള്ളി- 
ലെത്രയും നാണമാമില്ലൊരു സംശയം. 
ഇപ്പോള്‍ കപികുലസേനയും രാമനു- 
മബ്ധിതന്നുത്തരതീരേ മരുവുന്നോര്‍. 
കര്‍ത്തവ്യമെന്തു നമമാലിനിയെന്നതും 
ചിത്തേ നിരൂപിച്ചു കല്പിക്ക നിങ്ങളും. 
മന്ത്രവിശാരദന്മാര്‍ നിങ്ങളെന്നുടെ 
മന്ത്രികള്‍ ചൊന്നതു കേട്ടതുമൂലമായ്‌ 
വന്നീലൊരാപത്തിനിയും മമ ഹിതം 
നന്നായ്‌ വിചാരിച്ചു ചൊല്ലവിന്‍ വൈകാതെ. 
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ- 
ളെന്നിലേ സ്‌നേഹവും നിങ്ങള്‍ക്കകചഞ്ചലം. 
ഉത്തമം മദ്ധ്യമം പിന്നേതധമവു- 

മിത്ഥം ത്രിവിധമായുള്ള വിചാരവും 
സാദ്ധ്യമിദമിദം ദുസ്സാധ്യമാമിദം 
സാധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും 
കേട്ടാല്‍ പലര്‍ക്കുമൊരുപോലെ മാനസേ 
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ 
തമ്മിലന്യോന്യം പറയുന്ന നേരത്തു 
സമ്മതം മാമകം നന്നുനന്നീദ്ൃശം. 
എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം 
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലവന്‍ 
ഓരോതരം പറഞ്ഞുനങ്ങളുള്ളതു 
തീരുവാനായ്‌ പ്രതിപാദിച്ചനന്തരം 
നല്ലതിതെന്നൈകമത്യമായേവനു- 
മുള്ളിലുറച്ചു കല്‍പിച്ചു പിരിവതു 
മദ്ധ്യമമായുള്ള മന്ത്രമതെന്നിയേ 
ചിത്താഭിമാനേന താന്‍താന്‍ പറഞ്ഞതു 
സാധിപ്പതിന്നു ദുസ്തര്‍ക്കം പറഞ്ഞതു 


347 


അദ്ധ്യാത്മ രാമായണം 


ബാധിച്ചു മറ്റേവനും പറഞ്ഞീര്‍ഷ്യയാ 
കാലുഷ്യചേതസാ കല്പിച്ചുകൂടാതെ 
കാലവും ദീര്‍ഘമായിട്ടു പരസ്പരം 
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ 
നിന്ദ്യമായുള്ളോന്നധമമതെത്രയും. 
എന്നാലിവിടെ നമുക്കെന്തു നല്ലതെ- 
ന്നൊന്നിച്ചു നിങ്ങള്‍ വിചാരിച്ചു ചൊല്ലുവിന്‍. 
ഇങ്ങനെ രാവണന്‍ ചൊന്നതു കേടുള- 
വിംഗിതജ്ഞന്മാര്‍ നിശാചരര്‍ ചൊല്ലിനാര്‍: 
നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി- 
തിന്നൊരു കാര്യവിചാരമുണ്ടായതും 
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നെൊ- 
രാകുലമെന്തു ഭവിച്ചതു മാനസേ? 
മര്‍ത്ത്യനാം രാമങ്കല്‍നിന്നു ഭയം തവ 
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം! 
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടന്‍ 
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം 
വിശ്രതയായൊരു കീര്‍ത്തി വളര്‍ത്തതും 
പുത്രനാം മേഘനിനാദനതോര്‍ക്ക നീ 
വിത്തേശനെപ്പുരാ യുദ്ധമദ്ധ്യേ ഭവാന്‍ 
ജിത്വാ ജിതശ്രമം പോരും ദശാന്തരേ 
വപുഷ്പകമായ വിമാനം ഗ്രഹിച്ചതു- 
മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവും. 
കാലനെപ്പോരില്‍ ജയിച്ച ഭവാനുണ്ടോ 
കാലദണ്ഡത്താലൊരു ഭയമുണ്ടാകൂ? 
ഹങ്കാരമാത്രേണതന്നെ വരുണനെ 
സംഗരത്തിങ്കല്‍ ജയിച്ചീലയോ ഭവാന്‍? 
മറ്റുള്ള ദേവകളെപ്പറയേണമോ 
പറ്റലരാരു മറ്റുള്ളതു ചൊല്ലു നീ! 

പിന്നെ മയനാം മഹാസുരന്‍ പേടിച്ചു 
കന്യകാരത്‌നത്തെ നല്‍കീലയോ തവ? 
ദാനവന്മാര്‍ കരംതന്നു പൊറുക്കുന്നു 
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ? 


348 


അദ്ധ്യാത്മ രാമായണം 


കൈലാസശൈലമിളക്കിയെടുത്തുട- 
നാലോലമമ്മാനമാടിയകാരണം 

കാലാരി ചന്ദ്രഹാസത്തെ നല്കീലയോ 
മൂലമുണ്ടോ വിഷാദിപ്പാന്‍ മനസി തേ? 
ത്രൈലോക്യനിവാസികളെല്ലാം ഭവല്‍ ബല- 
മാലോക്യ ഭീതികലര്‍ന്നു മരുവുന്നു 

മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങള്‍ 
വീരരായുള്ള നമുക്കോര്‍ക്കില്‍ നാണമാം 
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ- 
രാമയമെന്നിയേ പൊയ്ക്കൊണ്ടതുമവന്‌. 
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ- 
യങ്ങവന്‍ ജീവനോടേ പോകയില്ലല്ലോ. 
ഇത്ഥം ദശമുഖനോടറിയിച്ചുടന്‍ 
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാര്‍: 
മാനമോടിന്നിനി ഞങ്ങളിലേകനെ 
മാനുഷജാതികളില്ല ലോകത്തിങ്കല്‍ 
വാനരജാതിയുമില്ലെന്നതും വരും 

ഇന്നൊരു കാര്യവിചാരമാക്കിപ്പല- 
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും 
എത്രയും പാരമിളപ്പം നമുക്കതു- 
മുള്‍ത്താരിലോര്‍ത്തരുളേണം ജഗല്‍പ്രഭോ! 
നക്തഞ്ചരവരരിത്ഥം പറഞ്ഞള- 
വുള്‍ത്താപമൊട്ട കുറഞ്ഞു ദശാസ്യനും. 


രാവണകുംഭകര്‍ണ്ടസംഭാഷണം 


നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ 
വിദ്ദതമഗ്രജന്‍തന്നെ വണങ്ങിനാന്‍. 
ഗാഡ്ദഗാഡ്ധം പുണര്‍ന്നൂൂഡ്വമോദം നിജ- 
പീഠമതിന്മേലിരുത്തി ദശാസ്യനും 
വൃത്താന്തമെല്ലാമവരജന്‍തന്നോടു 
ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം 
ഉള്‍ത്താരിലുണ്ടായ ഭീതിയോടുമവന്‍ 
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാൻ: 


349 


അദ്ധ്യാത്മ രാമായണം 


ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ 
ദേവത്വമാശു കിട്ടുന്നതു നല്ലതും 

ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും 
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ. 
രാമന്‍ ഭവാനെ ക്ഷണം കണ്ടുകിട്ടുകില്‍ 
ഭൂമിയില്‍ വാഴ്വാനയയ്ക്കയില്ലെന്നുമേ. 
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കില്‍ 
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്‌ 
രാമന്‍ മനുഷ്യനല്ലേകസ്വരൂപനാം 
ശ്രീമാന്‍ മഹാവിഷ്ണു നാരായണന്‍ പരന്‍ 
സീതയാകുന്നതു ലക്ഷ്മീഭഗവതി 
ജാതയായാള്‍ തവ നാശംവരുത്തുവാന്‍ 
മോഹേന നാദഭേദം കേട്ടു ചെന്നുടന്‍ 
ദേഹനാശം മൃഗങ്ങള്‍ക്കു വരുന്നിതു 
മീനങ്ങളെല്ലാം രസത്തിങ്കല്‍ മോഹിച്ചു 
താനേ ബളിശം വിഴുങ്ങി മരിക്കുന്നു 
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ 
മഗ്നമായ്‌ മൃത്യൂ ഭവിക്കുന്നിതവ്വണ്ണം 
ജാനകിയെക്കണ്ടു മോഹിക്കകാരണം 
പ്രാണവിനാശം ഭവാനുമകപ്പെടും. 
നല്ലതല്ലേതുമെനിക്കിതെന്നുള്ളതും 
ഉള്ളിലറിഞ്ഞരിക്കുന്നിതെന്നാകിലും. 
ചെല്ലമതിങ്കല്‍ മനസ്സതിന്‍ കാരണം 
ചൊല്ലുവന്‍ മുന്നം കഴിഞ്ഞ ജന്മത്തിലെ 
വാസനകൊണ്ട,തു നീക്കരുതാര്‍ക്കുമേ 
ശാസനയാലുമടങ്ങുകയില്ലതു, 
വിജ്ഞാനമുള്ള ദിവ്യന്മാര്‍ക്കുപോലും മ- 
റൃജ്ഞാനികള്‍ക്കോ പറയേണ്ടതില്ലല്ലോ! 
കാട്ടിയതെല്ലാമപനയം നീയതു 
നാട്ടിലുള്ളോര്‍ക്കുമാപത്തിനായ്‌ നിര്‍ണ്ണയം 
ഞാനിതിനിന്നിനി രാമനേയും മറ്റ 
വാനരന്മാരെയുമൊക്കെയൊടുക്കുവാന്‍ 
ജാനകിതന്നെയനുഭവിച്ചീടു നീ 

മാനസേ ഖേദമുണ്ടാകരുതേതുമേ. 


350 


അദ്ധ്യാത്മ രാമായണം 


ദേഹത്തിനന്തരം വന്നുപോം മുന്നമേ 
മോഹിച്ചതാഹന്ത സാധിച്ചു കൊള്‍ക നീ 
ഇന്ദ്രിയങ്ങള്‍ക്കു വശനാം പുരുഷനു 
വന്നീടുമാപത്തു നിര്‍ണ്ണയമോര്‍ത്തു കാണ്‍. 
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു 

വന്നുകൂടും നിജ സരഖ്യങ്ങളൊക്കവേ. 
ഇന്ദ്രാരിയാം കുംഭകര്‍ണ്ണോക്തി കേട്ടള- 
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാല്‍: 
മാനുഷനാകിയ രാമനേയും മറ്റു 
വാനരന്മാരെയുമൊക്കെയൊടുക്കി ഞാന്‍ 
ആശു വരുവനനുജ്ഞയെച്ചെയ്‌കിലെ- 
ന്നാശരാധീശരനോടു ചൊല്ലീടിനാന്‍. 


രാവണവിഭീഷണസംഭാഷണം 


അന്നേരമാഗതനായ വിഭീഷണന്‍ 
ധന്യന്‍ നിജാഗ്രജന്‍തന്നെ വണങ്ങിനാന്‍. 
തന്നരികത്തങ്ങിരുത്തിദ്ുശാനനന്‍ 
ചൊന്നാനവനോടു പഥ്യം വിഭീഷണന്‍: 
രാക്ഷസാധീശ്വര! വീര! ദശാനന! 
കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ. 
നല്ലതു ചൊല്ലേണമെല്ലാവരും തനി- 
ക്കുള്ളവരോടു ചൊല്ലുള്ള ബുധജനം 
കല്യാണമെന്തു കുലത്തിനെന്നുള്ളതു- 
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം. 
യുദ്ധത്തിനാരുള്ളതോര്‍ക്ക നീ രാമനോ- 
ടിത്രിലോകത്തിങ്കല്‍ നക്തഞ്ചരാധിപ? 
മത്തനുന്മത്തന്‍ പ്രഹസ്തന്‍ വികടനും 
സുപ്തഘ്നയജ്ഞാന്തകാദികളും തഥാ 
കുംഭകര്‍ണ്ണന്‍ ജംബുമാലി പ്രജംഘനും 
കുംഭന്‍ നികുംഭനകമ്പനന്‍ കമ്പനന്‍ 
വമ്പന്‍ മഹോദരനും മഹാപാര്‍ശ്വനും 
കുംഭഹനും ത്രിശിരസ്സതികായനും 
ദേവാന്തകനും നരാന്തകനും മഹു- 


351 


അദ്ധ്യാത്മ രാമായണം 


ദേവാരികള്‍ വജൂദംഷ്ടാദി വീരരും 
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി- 
രൂപാക്ഷ ധൂമ്രാക്ഷനും മകരാക്ഷനും 
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ- 
മിന്ദ്രജിത്തിന്നുമാമല്ലവനോടെടോ! 

നേരേ പൊരുതു ജയിപ്പതിനാരുമേ 
ശ്രീരാമനോടു കരുതായ്ക മാനസേ. 
ശ്രീരാമനായതു മാനുഷനല്ല കേ- 
ളാരെന്നറിവാനുമാമല്ലൊരുവനും. 
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവന്‍ 
വൈവസ്വതനും നിമരൃതിയുമല്ല കേള്‍. 
പാശിയുമല്ല ജഗല്‍പ്രാണനല്ല പി- 
ത്തേശനുമല്ലവനീശാനനുമല്ല 

വേധാവുമല്ല ഭജംഗാധിപനുമ- 
ല്ലാദിതൃരുദ്രവസുക്കളുമല്ലവന്‍. 

സാക്ഷാല്‍ മഹാവിഷ്ണു നാരായണന്‍ പരന്‍ 
മോക്ഷദന്‍ സൃഷ്ടിസ്ഥിതിലയകാരണന്‍ 
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവന്‍ 
പന്നിയായ്‌; മന്നിടം പാലിച്ചുകൊള്ളുവാന്‍. 
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു 

കൊന്നു ഹിരണ്യകശിപുവാം വീരനെ. 
ലോകൈകനായകന്‍ വാമനമൂര്‍ത്തിയായ്‌ 
ലോകത്രയം ബലിയോടു വാങ്ങീടിനാന്‍. 
കൊന്നാനിരുപത്തൊരു തുട രാമനായ്‌ 
മന്നവന്മാരെയസുരാംശമാകയാല്‍ 
അന്നന്നസുരരെയൊക്കെയൊടുക്കുവാന്‍ 
മന്നിലവതരിച്ചീടും ജഗന്മയന്‍. 

ഇന്നു ദശരഥപൂത്രനായ്‌ വന്നിതു 
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ 
സത്യസങ്കല്പനാമീശ്വരന്‍തന്മതം 
മിഥ്യയായ്‌ വന്നുകൂടായെന്നു നിര്‍ണ്ണയം. 
എങ്കിലെന്തിനു പറയുന്നതെന്നൊരു 
ശങ്കയുണ്ടാകിലതിന്നു ചൊല്ലീടുവന്‍. 
സേവിപ്പവര്‍ക്കഭയത്തെക്കൊടുപ്പൊരു 


352 


അദ്ധ്യാത്മ രാമായണം 


ദേവനവന്‍ കരുണാകരന്‍ കേവലന്‍ 
ഭക്തപ്രിയന്‍ പരമന്‍ പരമേശ്വരന്‍ 
ഭക്തിയും മുതക്തിയും നര്‍കും ജനാര്‍ദ്ദനന്‍ 
ആശ്രിതവത്സലനംബുജലോചന- 
നീശ്വരനിന്ദിരാവല്ലഭന്‍ കേശവന്‍, 
ഭക്തിയോടും തന്‍തിരുവടിതന്‍ പദം 
നിത്യമായ്‌ സേവിച്ചുകൊള്‍ക മടിയാതെ. 
മൈഥലീദേവിയെക്കൊണ്ടെക്കൊടുത്തു തല്‍- 
പാദാംബുജത്തില്‍നമസ്‌ കരിച്ചീടുക. 
കൈതൊഴുതാശു രക്ഷിക്കെന്നു ചൊല്ലിയാല്‍ 
ചെയ്തപരാധങ്ങളെല്ലാം ക്ഷമിച്ചവന്‍ 
തന്‍പദം നല്കീടുമേവനും നമ്മുടെ 
തമ്പുരാനോളം കൃപയില്ല മറ്റാര്‍ക്കും. 
കാടകം പുക്ക നേരത്തതിബാലകന്‍ 
താടകയെക്കൊലചെയ്താനൊരമ്പിനാല്‍ 
കരാശികന്‍തന്നുടെ യാഗരക്ഷാര്‍ത്ഥമായ്‌ 
നാശം സുബാഹുമുഖ്യന്മാര്‍ക്കു നല്കിനാന്‌. 
തൃക്കാലടിവച്ചു കല്ലാമഹല്യയ്ക്കു 
ദുഷ്‌കൃതമെല്ലാമൊടുക്കിയതോര്‍ക്ക നീ. 
ത്രൈയംബകം വില്ല ഖണ്ഡിച്ചു സീതയാം 
മയ്യല്‍മിഴിയാളെയും കൊണ്ടുപോകുമ്പോള്‍ 
മാര്‍ഗ്ഗമദ്ധ്യേ കുഠാരായുധനാകിയ 
ഭാര്‍ഗ്ഗവന്‍തന്നെജ്ജയിച്ചതുമത്ഭുതം. 
പിന്നെ വിരാധനെക്കൊന്നുകളഞ്ഞതും 
ചെന്ന ഖരാദികളെക്കൊല ചെയ്തതും 
ഉന്നതനാകിയ ബാലിയെക്കൊന്നതും 
മന്നവനാകിയ രാഘവനല്ലയോ? 
അര്‍ണ്ണവം ചാടിക്കടന്നിവിടേക്കു വ- 
ന്നര്‍ണ്ണോജനേത്രയെക്കണ്ടു പറഞ്ഞുടന്‍ 
വഹിക്കു ലങ്കാപുരത്തെസമര്‍പ്പിച്ചു 
സന്നദ്ധനായ്‌പ്പോയ മാരുതി ചെയ്തതും 
ഒന്നൊഴിയാതെയറിഞ്ഞിരിക്കെ തവ 
നന്നുനന്നാഹന്ത! തോന്നുന്നതിങ്ങനെ! 
നന്നല്ല സജ്ജനത്തോടു വൈരം വൃഥാ. 


353 


അദ്ധ്യാത്മ രാമായണം 


തന്വംഗിതന്നെക്കൊടുക്ക മടിയാതെ. 
നഷ്ടമതികളായീടുമമാത്യന്മാ- 

രിഷ്ടം പറഞ്ഞു കൊല്ലിക്കുമതോര്‍ക്ക നീ 
കാലപുരം ഗമിയാതിരിക്കേണ്ടുകില്‍ 
കാലം വൈകാതെ കൊടുക്ക വൈദേഹിയെ 
ദുര്‍ബലനായുള്ളവന്‍ പ്രബലന്‍തന്നോ- 
ടൂള്‍പ്പുവില്‍ മത്സരംവച്ചു തുടങ്ങിയാല്‍ 
പില്പാടു നാടും നഗരവും സേനയും 
തല്‍പ്രാണനും നശിച്ചീടുമരക്ഷണാല്‍. 
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ 
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണ്ണയം. 
തന്നുടെ ദുര്‍ന്നയംകൊണ്ടു വരുന്നതി- 
നിന്നു നാമാളല്ല പോകെന്നു വേര്‍പെട്ടു 
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക- 
ളന്നേരമോര്‍ത്താല്‍ ഫലമില്ല മന്നവ! 
രാമശരമേറ്റു മൃത്യു വരുന്നേര- 
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു 

നേരെ പറഞ്ഞുതരുന്നതു ഞാനിനി 
താരാര്‍മകളെക്കൊടുക്ക വൈകീടാതെ. 
യുദ്ധമേറ്റുള്ള പടയും നശിച്ചുട- 
നര്‍ത്ഥവുമെല്ലാമൊടുങ്ങിയാല്‍ മാനസേ 
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാല്‍ 
സ്ഥാനവുമില്ല കൊടുപ്പതിനോര്‍ക്ക നീ. 
മുമ്പിലേയുള്ളില്‍ വിചാരിച്ചുകൊള്ളണം 
വമ്പനോടേറ്റാല്‍ വരും ഫലമേവനും. 
ശ്രീരാമനോടു കലഹം തുടങ്ങിയാ- 

ലാരും ശരണമില്ലെന്നതറിയണം. 
പങ്കജനേത്രനെസ്സേവിച്ചു വാഴുന്നു 
ശങ്കരനാദികളെന്നതുമോര്‍ക്ക നീ. 
രാക്ഷസരാജ! ജയിക്ക ജയിക്ക നീ 
സാക്ഷാല്‍ മഹേശ്വരനോടു പിണങ്ങൊലാ. 
കൊണ്ടല്‍നേര്‍വര്‍ണ്ണനു ജാനകീദേവിയെ- 
കൊണ്ടെക്കൊടുത്തു സുഖിച്ചു വസിക്ക നീ. 
സംശയമെന്നിയേ നല്‍കുക ദേവിയെ 


354 


അദ്ധ്യാത്മ രാമായണം 


വംശം മുടിച്ചു കളയായ്കവേണമേ! 

ഇത്ഥം വിഭീഷണന്‍ പിന്നെയും പിന്നെയും 
പത്ഥ്യമായുള്ളതു ചൊന്നതു കേട്ടൊരു 
നക്തഞ്ചരാധിപനായ ദശസ്യനും 
ക്രദ്ധനായ്‌ സോദരനോടു ചൊല്ലീടിനാന്‍: 
ശത്രുക്കളല്ല ശത്രുക്കളാകുന്നതു 
മിത്രഭാവത്തോടരികേ മരുവിന 

ശത്രുക്കള്‍ ശത്രുക്കളാകുന്നതേവനും 

മൃത്യു വരുത്തുമവരെന്നു നിര്‍ണ്ണയം. 
ഇത്തരമെന്നോടു ചൊല്ലകിലാശു നീ 
വദ്ധ്യനാമെന്നാലതിനില്ല സംശയം. 
രാത്രിഞ്ചരാധിപനിത്തരം ചൊന്നള- 
വോര്‍ത്താന്‍ വിഭീഷണന്‍ ഭാഗവതോത്തമന്‍: 
മൃത്യൂവശഗതനായ പുരുഷനു 
സിദ്ധധഷധങ്ങളുമേല്‍്ക്കയില്ലേതുമേ. 
പോരുമിവനോടിനി ഞാന്‍ പറഞ്ഞതു 
പരരുഷംകൊണ്ടു നീക്കാമോ വിധിമതം? 
ശ്രീരാമദേവപാദാം ഭോജുമെന്നി മ- 

റാരും ശരണമെനിക്കില്ല കേവലം. 

ചെന്നു തൃക്കാല്ക്കല്‍ വീണന്തികേ സന്തതം 
നിന്നു സേവിച്ചുകൊള്‍വന്‍ ജുന്മമുള്ള നാള്‍. 
സത്വരം നാലമാത്യന്മാരുമായവ- 

നിത്ഥം നിരൂപിച്ചുറച്ചു പുറപ്പെട്ടു. 
ദാരധനാലയമിത്ര ഭുത്യഘവും 

ദൂരെ പരിത്യജ്യ, രാമപാദാംബുജം 
മാനസത്തിങ്കലുറപ്പിചചു തുഷ്ടനായ്‌ 
വീണുവണങ്ങിനാനഗ്രജന്‍തന്‍ പദം 
കോപിച്ചു രാവണന്‍ ചൊല്ലനാനന്നേര- 
മാപത്തെനിക്കു വരുത്തുന്നതും ഭവാന്‍. 
രാമനെച്ചെന്നു സേവിച്ചുകൊണ്ടാലുമൊ- 
രാമയമിങ്ങതിനില്ലെന്നു നിര്‍ണ്ണയം. 
പോകായ്്‌കയിലോ മമ ചന്ദ്രഹാസത്തിനി- 
ന്നേകാന്തഭോജനമായ്‌ വരും നീയെടോ! 
എന്നതു കേട്ടു വിഭീഷണന്‍ ചൊല്ലിനാ- 


355 


അദ്ധ്യാത്മ രാമായണം 


നെന്നുടെ താതനു തുല്യനല്ലോ ഭവാന്‍ 
താവകമായ നിയോഗമനുഷ്ധിപ്പ- 
നാവതെല്ലാമതു സരഖ്യമല്ലോ മമ 
സങ്കടം ഞാന്‍മൂലമുണ്ടാകരുതേതു- 
മെങ്കിലോ ഞാനിതാ വേഗേന പോകുന്നു. 
പുത്രമിത്രാര്‍ത്ഥകളത്രാദികളോടു- 

മത്ര സുഖിച്ചു സുചിരം വസിക്ക നീ 
മുലവിനാശം നിനക്കു വരുത്തുവാന്‍ 
കാലന്‍ ദശരഥമന്ദിരേ രാമനായ്‌ 
ജാതനായാന്‍ ജനകാലയേ കാലിയും 
സീതാഭിധാനേന ജാതയായീടിനാള്‍ 
ഭൂമിഭാരം കളഞ്ഞീടുവാനായ്‌ മതി- 
ര്‍ന്നാമോദമോടിങ്ങു വന്നാരിരുവരും. 
എങ്ങനെ പിന്നെ ഞാന്‍ ചൊന്ന ഹിതോക്തിക- 
ളങ്ങു ഭവാനുള്ളിലേല്ക്കുന്നതു പ്രഭോ! 
രാവണന്‍തന്നെ വധിപ്പാനവനിയില്‍ 
ദേവന്‍ വിധാതാവപേക്ഷിച്ച കാരണം 
വന്നു പിറന്നിതു രാമനായ്‌ നിര്‍ണ്ണയം 
പിന്നെയതിന്നന്യഥാത്വം ഭവിക്കുമോ? 
ആശരവംശവിനാശം വരുംമുമ്പവേ 
ദാശരഥിയെശ്മരണം ഗതോസ്മി ഞാന്‍. 


വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ 


രാവണന്‍തന്‍ നിയോഗേന വിഭീഷണന്‍ 
ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ്‌ 
ശോകം വിനാ നാരമാത്യരുമായുട- 
നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്ദതം. 
ശ്രീരാമദേവനിരുന്നരുളുന്നതിന്‍ 

നേരേ മുകളില്‍നിന്നുച്ചൈസ്‌തരമവന്‍ 
വ്യക്തവര്‍ണ്ണേന ചൊല്ലീടിനാനെത്രയും 
ഭക്തിവിനയവിശുദ്ധമതിസ്‌ഫുടം: 

രാമ! തമാരമണ! ത്രിലോകീപതേ! 
സ്വാമിന്‍ ജയ ജയ! നാഥ! ജയജയ! 


356 


അദ്ധ്യാത്മ രാമായണം 


രാജീവനേത്ര! മുകുന്ദ! ജയ ജയ! 
രാജശിഖാമണേ! സീതാപതേ! ജയ! 
രാവണന്‍തന്നുടെ സോദരന്‍ ഞാന്‍ തവ 
സേവാര്‍ത്ഥമായ്‌ വിടകൊണ്ടേന്‍ ദയാനിധേ! 
ആമ്‌നായമൂര്‍ത്തേ! രഘുപതേ! ശ്രീപതേ! 
നാമ്നാ വിഭീഷണന്‍ ത്വല്‍ഭക്തസേവകന്‍ 
ദേവിയെക്കട്ടതനുചിതം നീയെന്നു 
രാവണനോടു ഞാന്‍ നല്ലതു ചൊല്ലിയേന്‍. 
ദേവിയെ ശ്രീരാമനായ്‌്ക്കൊണ്ടു നല്‍കുകെ- 
ന്നാവോളമേറ്റം പറഞ്ഞേന്‍ പലതരം 
വിജ്ഞാനമാര്‍ഗ്ഗമെല്ലാമുപദേശിച്ച- 
തജ്ഞാനിയാകയാലേറ്റതില്ലേതുമേ. 
പഥ്യമായുള്ളതു ചൊല്ലിയതേറ്റമ- 
പഥ്യമായ്‌ വന്നിതവന്നു വിധിവശാല്‍. 
വാളുമായെന്നെ വധിപ്പാനടുത്തിതു 
കാളളജംഗവേഗേന ലങ്കേശ്വരന്‍ 
മൃത്യൂഭയത്താലടിയനുമെത്രയും 
ചിത്താകുലതയാ പാഞ്ഞുപാഞ്ഞിങ്ങിഹ 
നാലമാത്യന്മാരുമായ്‌ വിടകൊണ്ടേനൊ- 
രാലംബനം മറ്റെനിക്കില്ല ദൈവമേ! 
ജന്മമരണമോക്ഷാര്‍ത്ഥം ഭവച്ചര- 
ണാംബുജം മേ ശരണം കരുണാംബുധേ! 
ഇത്ഥം വിഭീഷണവാക്യങ്ങള്‍ കേടുള- 
വുത്ഥായ സുഗ്രീവനും പറഞ്ഞീടിനാന്‍: 
വിശ്വേശ! രാക്ഷസന്‍ മായാവിയെത്രയും 
വിശ്വാസയോഗ്യനല്ലെന്നതു നിര്‍ണ്ണയം. 
പിന്നെ വിശേഷിച്ചു രാവണരാക്ഷസന്‍- 
തന്നുടെ സോദരന്‍ വിക്രമമുള്ളവന്‍ 
ആയുധപാണിയായ്‌ വന്നാനമാതൃയരും 
മായാവിശാരദന്മാരെന്നു നിര്‍ണ്ണയം. 
ഛിദ്രം കുറഞ്ഞൊന്നു കാണ്‍കിലും നമ്മുടെ 
നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ. 
ചിന്തിച്ചുടന്‍ നിയോഗിക്ക കപികളെ 
ഹന്തവ്യനിന്നിവനില്ലൊരു സംശയം. 


357 


അദ്ധ്യാത്മ രാമായണം 


ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ 
മിത്രമെന്നോര്‍ത്തുടന്‌ വിശ്വസിക്കുന്നതില്‍ 
ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന- 
തുത്തമമാകുന്നതെന്നതോര്‍ക്കേണമേ. 
ചിന്തിച്ചുകണ്ടിനി നിന്തിരുവുള്ളത്തി- 
ലെന്തെന്നഭിമതമെന്നരുള്‍ചെയ്യണം. 
മറ്റുള്ള വാനരവീരരും ചിന്തിച്ചു 

കുറ്റം വരായ്വാന്‍ പറഞ്ഞാ പലതരം. 
അന്നേരമുത്ഥായ വന്ദിച്ചു മാരുതി 
ചൊന്നാൻ വിഭീഷണനുത്തമനെത്രയും 
വന്നു ശരണം ഗമിച്ചവന്‍തന്നെ നാം 
നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം 
നക്തഞ്ചരാന്വയത്തിങ്കല്‍ ജനിച്ചവര്‍ 
ശത്രുക്കളേവരുമെന്നു വന്നീടുമോ? 
നല്ലവരുണ്ടാമവരിലുമെന്നുള്ള- 
തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ! 
ജാതിനാമാദികള്‍ക്കല്ല ഗുണഗണ- 
ഭേദമെന്നത്രേ ബുധന്മാരുടെ മതം 
ശാശ്വതമായുള്ള ധര്‍മ്മം നൃപതികള്‍- 
ക്കാശ്രിതരക്ഷണമെന്നു ശാസ്‌ത്രോക്തിയും. 
ഇത്ഥം പലരും പലവിധം ചൊന്നവ 
ചിത്തേ ധരിച്ചരുള്‍ചെയ്തു രഘുപതി: 
മുരുതി ചൊന്നതുപപന്നമെത്രയും 

വീര! വിഭാകരപുത്ര! വരികെടോ! 

ഞാന്‍ പറയുന്നതു കേള്‍പ്പിനെല്ലാവരും 
ജാംബവദാദി നീതിജ്ഞവരന്മാരേ! 
ഉര്‍വീശനായാലവനാശ്രിതന്മാരെ 
സര്‍വ്വശോ രക്ഷേച്ഛനശ്വപചാനപി 
രക്ഷിയാഞ്ഞാലവന്‍ ബ്രഹ്മഹാ കേവലം 
രക്ഷിതാവശ്വമേധം ചെയ്ത പുണ്യവാന്‍ 
എന്നു ചൊല്ലുന്നിതു വേദ ശാസ്ത്രങ്ങളില്‍ 
പുണ്യപാപങ്ങളറിയരുതേതുമേ 
മിന്നമൊരു കപോതം നിജ പേടയോ- 
ടൊന്നിച്ചൊരു വനംതന്നില്‌ മേവീടിനാന്‍. 


358 


അദ്ധ്യാത്മ രാമായണം 


ഉന്നതമായൊരു പാദപാഗ്രേ തദാ 
ചെന്നൊരു കാട്ടാളനെയ്തു കൊന്നീടിനാന്‍ 
തന്നുടെ പക്ഷിണിയെസ്തസുരതാന്തരേ 
വന്നൊരു ദുഃഖം പൊറാഞ്ഞു കരഞ്ഞവന്‍ 
തന്നെ മറന്നിരുന്നീടും ദശാന്തരേ 
വന്നിതു കാറ്റും മഴയും, ദിനേശനും 

ചെന്നു ചരമാബ്ധി തന്നില്‍ മറഞ്ഞിതു, 
ഖിന്നനായ്‌ വന്നു വിശന്നു കിരാതനും 
താനിരിക്കുന്ന വൃക്ഷത്തില്‍ മുരടതില്‍ 
ദീനതയോട്ു നിക്കുന്ന കാട്ടാളനെ- 

ക്കണ്ടു കരുണകലര്‍ന്നു കപോതവും 
കൊണ്ടുവന്നാശു കൊടത്തിതു വഹ്നിയും. 
തന്നുടെ കയ്യലിരുന്ന കപോതിയെ 
വഹ്നിയിലിട്ടു ചുട്ടാശു തിന്നീടിനാന്‍ 
എന്നതുകൊണ്ടു വിശപ്പടങ്ങീടാഞ്ഞു 
പിന്നെയും പീഡിച്ചരിക്കും കിരാതനു 
തന്നുടെ ദേഹവും നല്‍കിനാനമ്പോടുവ 
വഹ്നിയില്‍ വീണു കിരാതാശനാര്‍ത്ഥമായ്‌. 
അത്രപോലും വേണമാശ്രിതരക്ഷണം 
മര്‍ത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ 
എന്നെശ്ശൂരണമെന്നോര്‍ത്തിങ്ങു വന്നവ- 
നെന്നുമഭയം കൊടുക്കുമതേയുള്ളൂ. 

പിന്നെ വിശേഷിച്ചുമൊന്നു കേട്ടീടുവി- 
നെന്നെച്ചതിപ്പതിനാരുമില്ലെങ്ങുമേ. 
ലോകപാലന്മാരെയും മറ്റു കാണായ 
ലോകങ്ങളെയും നിമേഷമാത്രം കൊണ്ടു 
സൃഷടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ- 
നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം, 
പിന്നെ ഞാനാരെബ്ഭയപ്പെടുന്നു മുദാ 
വന്നീടുവാന്‍ ചൊല്ലവനെ മടിയാതെ. 
വ്യഗ്രിയായ്‌കേതുമിതു ചൊല്ലി മാനസേ 
സുഗ്രീവ! നീ ചെന്നവനെ വരുത്തുക. 
എന്നെശ്ശൂരണംഗമിക്കുന്നവര്‍ക്കു ഞാ- 
നെന്നുമഭയം കൊടുക്കുമതിദ്ൂതം. 


359 


അദ്ധ്യാത്മ രാമായണം 


പിന്നെയവര്‍ക്കൊരു സംസാരദ്ു:ഖവും 
വന്നുകൂടാ നൂനമെന്നുമറിക നീ. 
ശ്രീരാമവാക്യാമൃതം കേട്ടു വാനര- 
വീരന്‍ വിഭീഷണന്‍തന്നെ വരുത്തിനാന്‍ 
ശ്രീരാമപാദാന്തികേ വീണു സാഷ്ടാംഗ- 
മാരു്മോദം നമസ്കരിച്ചീടിനാന്‍. 
രാമം വിശാലാക്ഷമിന്ദീവരദള- 

ശ്യാമളം കോമളം ബാണധനര്‍ദ്ധരം 
സോമബിംബാഭപ്രസന്നമുഖാംബുജം 
കാമദം കാമോപമം കമലാവരം 

കാന്തം കരുണാകരം കമലേക്ഷണം 
ശാന്തം ശരണ്യം വരേണ്യം വരപ്രദം 
ലക്ഷ്മണസംയുക്തം സുഗ്രീവമാരുതി- 
മുഖ്യകപിക്ലസേവിതം രാഘവം 

കണ്ടു ഭൂപ്പിത്തൊഴുതേറ്റം വിനീതനാ- 
യുണ്ടായ സന്തോഷമോടും വിഭീഷണന്‍ 
ഭക്തപ്രിയനായ ലോകൈകനാഥനെ 
ഭക്തിപരവശനായ്‌ സ്തുതിച്ചീടിനാന്‍: 
ശ്രീരാമ! സീതാമനോഹര! രാഘവ! 
ശ്രീരാമ! രാജേന്ദ്ര! രാജീവനലോചന! 
ശ്രീരാമ! രാക്ഷസവംശവിനാശന! 
ശ്രീരാമപാദാംബുജം നമസ്തേ സദാ. 
ചണ്ഡാംശുൂഗോത്രോൽഭവായ നമോനമ- 
ശ്വണ്ഡകോദണ്ഡധരായ നമോനമ: 
പണ്ഡിതഹത്പുണ്ഡരീികചണ്ഡാംശവേ 
ഖണ്ഡപരശുപ്രിയായ നമോനമ: 
രാമായ സൃഗ്രീവമിത്രായ കാന്തായ 
രാമായ നിതൃൃമനന്തായ ശാന്തായ 
രാമായ വേദാന്തവേദ്യായ ലോകാഭി- 
രാമായ രാമഭദ്രായ നമോനമ: 
വിസ്വോത്ഭവസ്ഥിതിസംഹാരഷേതവേ 
വിശ്വായ വിശ്വരൂപായ നമോനമ: 
നിത്യമനാദിഗൃഹാസ്ഥായതേ നമോ 
നിത്യായ സത്യായ ശുദ്ധായതേനമ: 


360 


അദ്ധ്യാത്മ രാമായണം 


ഭക്തപ്രിയായ ഭഗവതേ രാമായ 
മുക്തിപ്രദായ മുകന്ദായതേ നമ: 
വിശ്വേശനാം നിന്തിരുവടിതാനല്ലോ 
വിശ്വോത്ഭവസ്ഥിതിസംഹാരകാരണം 
സന്തതം ജംഗമാജംഗമഭൂതങ്ങ- 
ളന്തര്‍ബ്ൃഹിര്‍വ്യാപ്തനാകുന്നതും ഭവാന്‍. 
നിന്മഹാമായയാ മൂടിക്കിടക്കുമ- 
നിര്‍മ്മലമാം പരബ്രഹ്മജ്ഞാനിനാം 
തന്മൂലമായുള്ള പുണ്യപുപങ്ങളാല്‍ 
ജന്മമരണങ്ങളുണ്ടായ്‌ വരുന്നിതും. 
അത്രനാളേക്കും ജഗത്തൊക്കവേ ബലാല്‍ 
സത്യമായ്‌ തോന്നുമതിനില്ല സംശയം. 
എത്രനാളേക്കറിയാതെയിരിക്കുന്നി- 
തദ്വയമാം പരബ്രഹ്മം സനാതനം 
പുത്രരാരാദി വിഷയങ്ങളിലതി- 
സക്തികലര്‍ന്നു രമിക്കുന്നിതന്വഹം 
ആത്മാവിനെയറിയായ്്‌കയാല്‍ നിര്‍ണ്ണയ- 
മാത്മനി കാണേണമാത്മാനമാത്മാനാ 
ആദികാലേ സുഖമെന്നു തോന്നിക്കുമ- 
തേതും വിവേകമില്ലാതവര്‍മാനസേ 
ഇന്ദ്രാഗ്നിധര്‍മ്മരക്ഷോവരുണനില- 
ചന്ദ്രരുദ്രാജാഹിപാദികളൊക്കെയും 
ചിന്തിക്കിലോ നിന്തിരുവടി നിര്‍ണ്ണയ- 
മന്തവുമാദിയുമില്ലാതെ ദൈവമേ! 
കൈലസേവരൂപനായീടുന്നതും ഭവാന്‍ 
സ്ഥൂലങ്ങളില്‍വച്ചതിസ്ഥൂലനും ഭവാന്‍ 
നൂനമണുവിങ്കല്‍നിന്നണീയാന്‍ ഭവാന്‍ 
മാനമില്ലാതെ മഹത്തത്ത്വവും ഭവാന്‍ 
സര്‍വ്വലോകാനാം പിതാവായതും ഭവാന്‍ 
സര്‍വ്വലോകേശ മാതാവായതും ഭവാന്‍ 
സര്‍വ്വദാ സര്‍വ്വധാതാവായതും ഭവാന്‍ 
ദര്‍വ്വീകരേന്ദ്രരയന! ദയാനിധേ! 
ആദിമധ്യാന്തവിഹീനന്‍ പരിപൂര്‍ണ്ണ- 
നാധാരഭൂതന്‍ പ്രപഞ്ചത്തിനീശ്വരന്‍ 


361 


അദ്ധ്യാത്മ രാമായണം 


അച്യുതനവ്യയനവ്യക്തനദ്വയന്‍ 

സച്ചിത്‌ പുരുഷന്‍ പുരുഷോത്തമന്‍ പരന്‍ 
നിശ്വലന്‍ നിര്‍മ്മമന്‍ നിഷ്കളന്‍ നിര്‍ഗുണന്‍ 
നിശ്ചയിച്ചാര്‍ക്കുമറിഞ്ഞുകൂടാതവന്‍ 
നിര്‍വ്വികാരന്‍ നിരാകാരന്‍ നിരീശ്വരന്‍ 
നിര്‍വ്വികല്പന്‍ നിരുപാശ്രയന്‍ ശാശ്വതന്‍ 
ഷഡ്ഭാവഹീനന്‍ പ്രകൃതി പരന്‍പൂമാന്‍ 
സല്‍ഭാവയുക്തന്‍ സനാതനന്‍ സര്‍വ്വഗന്‍ 
മായാമനുഷ്യന്‍ മനോഹരന്‍ മാധവന്‍ 
മായാവിഹീനന്‍ മധുകൈടഭാന്തകന്‍ 
ഞാനിഹ ത്വല്പാദഭക്തിനിശ്രേണി 
സ്സാനന്ദമാശു സമ്മ്രാപ്യ രഘുപതേ 
ജ്ഞാനയോഗാഖ്യസാധം കരേറിടും 
മാനസേ കാമിച്ചു വന്നേന്‍ ജഗല്‍പതേ 
സീതാപതേ! രാമ! കാരുണി കോര 
യാതുധാനാന്തക! രാവണാരേ! ഹാ 
പാദാംബൂജം നമസ്തേ ഭവസാഗര- 
ഭീതനാമെന്നെ രക്ഷിചുകൊളളണേ 

ഭക്തി പരവശനായ്‌ സ്തുതിച്ചീടിന 
ഭക്തനെക്കണ്ടു തെളിഞ്ഞു രഘൂത്തമന്‌ 
ഭക്തപ്രിയന്‍ പരമാനന്ദമുള്‍ക്കൊണ്ടു 
മുഗ്ദ്ധസ്മിതപൂര്‍വ്വമേവമരുള്‍ ചെയ്തു 
ഇഷ്ടമായുളള വരത്തെ വരിക്ക സ- 
ന്തഷ്ടനാം ഞാന്‍ വരദാനൈകതല് പരന്‍ 
ഒട്ടുമേതോപമൊരുത്തനെന്നെക്കണ്ടു- 
കിട്ടിയാല്‍ പിന്നെയുണ്ടാകയില്ലോര്‍ക്ക നീ 
രാമവാക്യാമൃതം കേട്ടു വിഭീഷണ- 
നാമോദമുള്‍ക്കൊണ്ടുണര്‍ത്തിച്ചരുളിനാന്‍ 
ധന്യനായേന്‍ കൃതകൃത്യനായേനഹം 
ധന്യകൃതേ കൃതകാമനായേനഹം 
ത്വല്പാദപത്മാവലോകനംകെണ്ടു ഞാ- 
നിപ്പോള്‍ വിമുക്തനായേനില്ല സംശം 
മല്‍സമനായൊരു ശുദ്ധനുമില്ലഹോ 

തല്‍ സമനായ്‌ മറ്റൊരുവനുമില്ലിഹ 


362 


അദ്ധ്യാത്മ രാമായണം 


ത്വല്‍സ്വരൂപം മമകാണായകാരണാല്‍ 
കര്‍മ്മബന്ധങ്ങള്‍ നശിപ്പതിനായിനി 
നിര്‍മ്മലമാം ഭവദ്ജ്ഞാനവും ഭക്തിയും 
ത്വദ്‌ ധ്യാനസൂക്ഷ്മവും ദേഹി മേ രാഘ 
ചിത്തേ വിഷയസുഖാശയില്ലേതുമേ 
ത്വല്‍പാദപങ്കജഭക്തിരേവാസ്തു മേ 
നിത്യമിളക്കമൊഴിഞ്ഞൂ കൃപാനിധേ! 
ഇത്ഥമാകര്‍ണ്യ സമ്ത്രീതനാം രാഘവ 
നക്തഞ്ചരാധിപന്‍ തന്നോടരുള്‍ ചെയ്തു 
നിത്യം വിഷയവിരക്തരായ്‌ ശാന്ത 

ഭക്തി വളര്‍ന്നതിശുദ്ധമതികളായ്‌ 
ജ്ഞാനികളായുളള യോഗികള്‍ മാനസേ 
ഞാനിരിപ്പു മമ സീതയുമായ്‌ മുദാ 
ആകയാലെന്നെയും ധ്യാനിച്ചു സന്തതം 
വാഴ്ക നീയെന്നാല്‍ നിനക്കു മോക്ഷം വരും 
അത്രയുമല്ല നിന്നാല്‍ കൃതമായൊരു 
ഭക്തികരസ്തോത്ര മത്യന്തശുദ്ധനായ്‌ 
നിത്യവും ചൊലല്‍കയും കേള്‍ക്കയും ചെയ്തിലും 
മുക്തി വരുമതിനില്ലൊരു സംശയം 
ഇത്ഥമരുള്‍ ചെയ്തു ലക്ഷ്മണന്‍ തന്നോടു 
ഭക്ത പ്രിയനരുള്‍ ചെയ്തിതു സാദരം 
എന്നെക്കനിവോടു കണ്ടതിന്റെ ഫല- 
മിന്നു തന്നെ വരുത്തേണമതിന്നു നീ 
ലങ്കാധിപനിവനെന്നഭിഷേകവും 
ശങ്കാവിഹീനമന്‍പോടു ചെയ്തീടുക 
സാഗരവാരിയും കൊണ്ടു വന്നീടുക 
ശാഖാമൃഗാധിപന്മാരുമായ്‌ സത്വരം 
അര്‍ക്ക ചന്ദ്രന്മാരുമാകാശഭൂമിയും 
മല്‍ക്കഥയും ജഗത്തിങ്കലുളളന്നിവന്‍ 
വാഴ്കലങ്കാരാജ്യമേവം മമാജ്ഞയാ 
ഭാഗവതോത്തമനായ വിഭീഷണന്‍ 
പങ്കനേത്രവാക്യം കേട്ടു ലക്ഷ്മണന്‍ 
ലങ്കാപുരാധിപത്യാര്‍ത്ഥമഭിഷേക- 
മന്‍പോടു വാദ്യഘോഷേണ ചെയ്തീടിനാന്‍ 


363 


അദ്ധ്യാത്മ രാമായണം 


വമ്പരാം വാനരാധീശ്വരന്മാരുമായ്‌ 
സാധുവാദേന മുഴങ്ങി ജഗത്രരയം 
സാധുജനങ്ങളും പ്രീതിപൂണ്ടീടിനാര്‍ 
ആദിതേയോത്തമന്മാര്‍ പുഷ്പവൃഷ്ടിയു- 
മാധിവേറിട്ടു ചെയ്തീടിനാരാദരാല്‍. 
അപ്സരസ്ത്രീകളും തൃത്തഗീതങ്ങളാ- 
ലപ്പരുഷോത്തമനെബ്ഭജിച്ചീടിനാര്‍ 
ഗന്ധര്‍വ്വ കിന്നര കിംപുരുഷന്മാരു- 
മന്തര്‍മുദാ സിദ്ധവിദ്യാധരാദിയും 
ശ്രീരാമചന്ദ്രനെ വാഴ്ത്തി സ്‌തുതിച്ചിതു 
ഭേരീനിനാദം മുഴക്കിനാരുമ്പരും 
പുണ്യജനേശ്വരനായ വിഭീഷണന്‍- 
തന്നെപ്പണര്‍ന്നു സുഗ്രീവനും ചൊല്ലിനാന്‍:- 


പാരേഴുരണ്ടിനും നാഥനായ്‌ വാഴുമീ 
ശ്രീരാമകിങ്കരന്മാരില്‍ മുഖ്യന്‍ ഭവാന്‍ 
രാവണനിഗ്രഹത്തിന്നു സഹായവു- 
മാവോളമാശു ചെയ്യേണം ഭവാനിനി 
കേവലം ഞങ്ങളും മുന്‍നടക്കുന്നുണ്ടു 
സേവയാ സിദ്ധിക്കുമേറ്റമനുഗ്രഹം. 
സുഗ്രീവവാക്യൃമാകര്‍ണ്യ വിഭീഷണ- 
നഗ്രേ ചിരിച്ചവനോടു ചൊല്ലീടിനാന്‍:- 


സാക്ഷാല്‍ ജഗന്മയനാമഖിലേശ്വരന്‍ 
സാക്ഷിഭൂൃതന്‍ സതലത്തിനുമാകയാല്‍ 
എന്തുശത്രുക്കളെന്നുള്ളതുമില്ല കേള്‍. 
ഗൂഡസ്ഥനാനന്ദപൂര്‍ണ്ണനേകാത്മകന്‍ 
കൂടസ്ഥനാശ്രയം മറ്റാരുമില്ലെടോ 
മൃഡത്വമത്രേ നമുക്കു തോന്നുന്നതു 
ഗുഡത്രിഗുണഭാവേന മായാബലാല്‍. 
തദ്വശന്മാരൊക്കെ നാമെന്നറിഞ്ഞുകൊ- 
ണ്ടദ്വയഭാവേ സേനവിച്ചുകൊള്‍ക നാം. 
നക്തഞ്ചരപ്രവരോക്തികള്‍ കേട്ടൊരു 
ഭക്തനാം ഭാനുജനും തെളിഞ്ഞീടിനാന്‍. 


364 


അദ്ധ്യാത്മ രാമായണം 


ശുകബന്ധനം 


രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍ 
തല്‍ക്ഷണേ വന്നു ശുകനാം നിശാചരന്‍ 
പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാന്‍ 
മര്‍ക്കടരാജനാം സുഗ്രീവനോടിദം:- 
രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍ക്ക നീ 
ഭാസ്‌കരസൂനോ! പരാക്രമവാരിധേ! 
ഭാനുതനയനാം ഭാഗധേയാംബുധേ! 
വാനരരാജ! മഹാക്ലസംഭവ! 
ആദിതേയേന്ദ്രസുതാനുജനാകയാല്‍ 
ഭ്രാതൃസമാനന്‍ ഭവാന്‍ മമ നിര്‍ണ്ണയം 
നിന്നോടു വൈരമെനിക്കേതുമില്ല മ- 
റ്റെന്നാല്‍ വിരോധം നിനക്കുമില്ലേതുമേ. 
രാജകുമാരനാം രാമഭാര്യാമഹം 

വ്യാജേന കൊണ്ടുപോന്നേനതിനെന്തു തേ? 
മര്‍ക്കടസേനയോടുമതിവിദ്ൂതം 
കിഷ്‌കിന്ധയാം നഗരക്കു പൊയ്‌ക്കൊള്‍ക നീ 
ദേവാദികളാലുമപ്രാപ്യമായൊന്നു 
കേവലമെന്നുടെ ലങ്കാപുരമെടോ! 
അല്പസാരന്മാര്‍ മനുഷ്യരുമെത്രയും 
ദുര്‍ബ്ബലന്മാരായ വാനരയുൂഥവും 

എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ- 
ന്നന്ധകാരം നിനച്ചീടായ്ക നീ വൃഥാ. 
ഇത്ഥം ശുകോക്തികള്‍ കേട്ടു കപികുല- 
മുത്ഥായ ചാടിപ്പിടിച്ചാനതിദ്ദതം. 
മുഷ്ടിപ്രഹരങ്ങളേറ്റുശുകനതി- 
ക്ലിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാന്‍:- 


രാമരാമ! പ്രഭോ! കാരുണ്യവാരിധേ! 
രാമ! നാഥ! പരിത്രാഹി രഘുപതേ! 
ദുതരെക്കൊല്ലുമാറില്ല പണ്ടാരുമേ 

നാഥ! ധര്‍മ്മത്തെ രക്ഷിച്ചുകൊള്ളേണമേ. 
വാനരന്മാരെ നിവാരണം ചെയ്താശു 


365 


അദ്ധ്യാത്മ രാമായണം 


മാനവവീര! ഹതോ ഹം പ്രപാഹി മാം 
ഇത്ഥം ശുകപരിദേവനം കേട്ടൊരു 
ഭക്തപ്രിയന്‍ വരദന്‍ പുരുഷോത്തമന്‍ 
വാനരന്മാരെ വിലക്കിനാനന്നേര- 
മാനന്ദമുള്‍ക്കൊണ്ടുയര്‍ന്നു ശുകന്‍ തദാ 
ചൊല്ലിനാൻ സുഗ്രീവനോടു ഞാനെന്തൊന്നു 
ചൊല്ലേണ്ടതങ്ങു ദശഗ്രീവനോടതു 
ചൊല്ലീടുകെന്നതു കേട്ടു സുഗ്രീവനും 
ചൊല്ലിനാനാശു ശുകനോടു സത്വരം :- 


ചൊല്ലള്ള ബാലിയെപ്പൊലെ ഭവാനെയും 
കൊല്ലണമാശു സപുത്രബലാന്വിതം 
ശ്രീരാമപത്‌നിയെക്കട്ടുകൊണ്ടീടിന 
ചോരനേയും കൊന്നു ജാനകിതന്നെയും 
കൊണ്ടുപോകേണമെനിക്കു കിഷ്കിന്ധയ്ക്കു 
രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ. 
അര്‍ക്കാത്മജോക്തികള്‍ കേട്ടു തെളിഞ്ഞള- 
വര്‍ക്കാന്വയോല്‍ഭവന്‍ താനുമരുള്‍ചെയ്തു:- 


വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ- 
ണ്ടുനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിന്‍ 
ഞാനുരചെയ്‌ തേയയയ്ക്കാവിതെന്നതു- 
മാനന്ദമോടരുള്‍ചെയ്തു രഘുവരന്‍. 
വാനരന്മാരും പിടിച്ചു കെട്ടിക്കൊണ്ടു 
ദീനതകൈവിട്ടു കാത്തുകെട്ടിക്കൊണ്ടു 
ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാര 
ശാര്‍ദ്ദൂലവിക്രമം പൂണ്ട കപിബലം 
ശാര്‍ദ്ദൂലനായ നിശാചരന്‍ വന്നുക- 
ണ്ടാര്‍ത്തനായ്‌ രാവണനോടു ചൊല്ലീടിനാന്‍ 
വാര്‍ത്തകളുള്ളവണ്ണമതു കേട്ടൊരു 
രാത്രഞ്ചരേശ്വരനാകിയ രാവണ- 
നാര്‍ത്തിപൂണ്ടേറ്റവും ദീര്‍ഘചിന്താന്വിതം 
ചീര്‍ത്തഖേദത്തോടു ദീര്‍ഘമായേറ്റവും 
വീര്‍ത്തുപായങ്ങള്‍ കാണാഞ്ഞിരുന്നീടിനാന്‍. 


366 


അദ്ധ്യാത്മ രാമായണം 


സേതുബന്ധനം 


തല്ക്കാലമര്‍ക്കകുലോല്‍ഭവന്‍ രാഘവ- 
നര്‍ക്കാത്മജാദി കപിവരന്മാരോടും 
രക്ഷോവരനാം വിഭീഷണന്‍ തന്നൊടും 
ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍ 
എന്തുപായം സമുദ്രം കടപ്പാനെന്നു 
ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്‌ 
എന്നരുള്‍ചെയ്തതുകേട്ടവരേവരു- 
മൊന്നിച്ചുകൂടി നിരൂപിച്ചു ചൊല്ലിനാര്‍ :- 


ദേവപ്രവരനായോരു വരുണനെ- 
സ്നേവിക്കവേണമെന്നാല്‍ വഴിയും തരും. 
എന്നതു കേട്ടരുള്‍ചെയ്തു രഘുവരന്‍ 
നന്നിതു തോന്നിയതങ്ങനെ തന്നെയെ- 
ന്നര്‍ണ്ണവതീരേ കിഴക്കുനോക്കിത്തൊഴു- 
തര്‍ണ്ണോജലോചനനാകിയ രാഘവന്‍ 
ദര്‍ഭവിരിച്ചു നമസ്ക്കരിച്ചീടിനാ- 
നല്‍ഭളതവിക്രമന്‍ ഭക്തിപൂണ്ടെത്രയും. 
മുന്നഹോരാത്രമുപാസിച്ചിതിങ്ങനെ 
മുന്നുലോകത്തിനും നാഥനാമീശ്വരന്‍ 
ഏതുമിളകീല വാരിധിയുമതി- 
ക്രോധേന രക്താന്തനേത്രനാം നാഥനും 
കൊണ്ടുവാ ചാപബാണങ്ങള്‍ നീ ലക്ഷ്മണാ! 
കണ്ടുകൊണ്ടാലും മമ ശരവിക്രമം 

ഇന്നു പെരുവഴി മീളുനനതില്ലെങ്കി- 
ലവണ്ണം ഭസ്മമാക്കിച്ചമച്ചീടുവന്‍. 

മുന്നം മദീയപൂര്‍വ്വന്മാര്‍ വളര്‍ത്തതു- 
മിന്നു ഞാനില്ലാതെയാക്കുവന്‍ നിര്‍ണ്ണയം. 
സാഗരമെന്നുള്ള പേരും മറന്നുള്ളി- 
ലാകുലമെന്നിയേ വാഴുകിലെന്നുമേ 
നഷ്ടമാക്കീടുവന്‍ വെള്ളം കപികലം 
വുഷ്ടമോദം പാദചാരേണ പോകണം 
എന്നരുള്‍ചെയ്തു വില്ലും കുഴിയെക്കുല- 


367 


അദ്ധ്യാത്മ രാമായണം 


ച്ചര്‍ണ്ണവത്തോടരുള്‍ചെയ്തു രഘുവരന്‍ :- 


സര്‍വ്വഭൂതങ്ങളും കണ്ടുകൊള്ളേണമേ 
ദുര്‍വ്വാരമായ ശിലീമുഖവിക്രമം 
ഭസ്മമാക്കീടുവന്‍ വാരാന്നിധിയെ ഞാന്‍ 
വിസ്മയമെല്ലാവരും കണ്ടുനില്ക്കേണം 
ഇത്ഥം രഘുവരന്‍ വാക്കുകേട്ടന്നേരം 
പൃഥ്വീരുഹങ്ങളും കാനനജാലവും 
പൃഥ്വിയുംകൂടെ വിറച്ചു ചമഞ്ഞിതു 

മിത്രനും മങ്ങി നിറഞ്ഞു തിമിരവും 
അബ്ധിയും ക്ഷോഭിച്ചു മിട്ടാല്‍ കവിഞ്ഞുവ- 
ന്നുത്തുംഗമായ തരംഗാവലിയൊടും 
ത്രസ്തങ്ങളായ്‌ പരിതപ്തങ്ങളായ്‌ വന്നി- 
തതൃഗ്രനക്രതിമിത്ധഷാദ്യങ്ങളും. 
അപ്പോള്‍ ഭയപ്പെട്ടു ദിവ്യരൂപത്തൊടു- 
മപ്പതി ദിവ്യാഭരണസമ്പന്നനായ്‌ 

പത്തു ദിക്കും നിറഞ്ഞോരു കാന്ത്യാ നിജ- 
ഹസ്തങ്ങളില്‍ പരിഗ്രാഹ്യ രത്‌നങ്ങളും 
വിത്രസ്തനായ്‌ രാമപാദാന്തികേ വച്ചു 
സത്രപം ദണ്ഡനമസ്‌കാരവും വച്ചു 
രക്താന്തലോചനനാകിയ രാമനെ 

ഭക്ത്യാ വണങ്ങി സ്തുതിച്ചാന്‍ പലതരം. 


ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക! 
ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗല്പതേ! 
ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന! 
ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ! 
ആദികാലേ തവ മായാഗുണവശാല്‍ 
ഭൂതങ്ങളെബ്ഭവാന്‍ സൃഷ്ടിച്ചതുനേരം 
സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ- 
ക്കാലസ്വരൂപനാകും നിന്തിരുവടി 
സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളായ്‌ 
കഷ്ടമിതാര്‍ക്കു നീക്കാവു തവ മതം. 

പിന്നെ വിശേഷിച്ചതിലും ജഡത്വമായ്‌ 


368 


അദ്ധ്യാത്മ രാമായണം 


തന്നെ ഭവാന്‍ പുനരെന്നെ നിര്‍മ്മിച്ചതും 
മുന്നേ ഭവന്നിയോഗസ്വഭാവത്തെയി- 
ന്നന്യഥാ കര്‍ത്തുമാരുള്ളതു ശക്തരായ്‌. 
താമസോല്‍ഭൂതങ്ങളായുള്ള ഭൂതങ്ങള്‍ 
താമസശീലമായ്‌ ത്തന്നേ വരൂ വിഭോ! 
താമസമല്ലോ ജഡത്വമാകുന്നതും 
കാമലോഭാദികളും താമസഗണം 
മായാരഹിതമായ്‌ നിര്‍ഗ്മണനായ നീ 
മായാഗുണങ്ങളെയംഗീകരിച്ചപ്പോള്‍ 
വൈരാജനാമവാനായ്‌ ചമഞ്ഞു ഭവാന്‍ 
കാരണപൂരുഷനായ്‌ ഗുണാത്മാവുമായ്‌. 
അപ്പോള്‍ വിരാട്ടിങ്കല്‍നിന്നും ഗുണങ്ങളാലു- 
ല്പന്നരായിതു ദേവാദികള്‍ തദാ 

തത്ര സത്വത്തിങ്കല്‍നിന്നല്ലോ ദേവകള്‍ 
തദ്രജോഭൂൃതങ്ങളായ്‌ പ്രജോശാദികള്‍ 
തത്തമോഭൂതനായ്‌ ഭൂതപതി താനു- 
മുത്തമപൂരുഷ! രാമ! ദയാനിധേ! 


മായയാച്ഛന്നനായ്‌ ലീലാമനുഷ്യനായ്‌ 
മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം 
നിര്‍ഗ്ഗണനായ്‌ സദാ ചിദ്ഘനനായൊരു 
നിഷ്കളനായ്‌ നിരാകാരനായിങ്ങനെ 
മോക്ഷദനാം നിന്തിരുവടിതന്നെയും 
മൂര്‍ഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു. 
മൂര്‍ഖജനങ്ങള്‍ക്കു സന്മാര്‍ഗ്ഗപ്രാപക- 
മോര്‍ക്കില്‍ പ്രഭൂണാം ഹിതം ദണ്ഡമായതും 
ദുഷ്ടപശൂനാം യഥാ ലകുടം തഥാ 
ദുഷ്ടാനുശാസനം ധര്‍മ്മം ഭവാദ്ൃശാ. 
ശ്രീരാമദേവം പരം ഭക്തവത്സലം 
കാരുണപൂരുഷം കാരുണ്യസാഗരം 
നാരായണം ശരണ്യം പുരുഷോത്തമം 
ശ്രീരാമമീശം ശരണം ഗതോസ്മി ഞാന്‍. 
രാമചന്ദ്രാഭയം ദേഹി മേ സന്തതം 

രാമ! ലങ്കാമാര്‍ഗ്ഗമാശു ദദാമി തേ. 


369 


അദ്ധ്യാത്മ രാമായണം 


ഇത്ഥം വണങ്ങി സ്തുതിച്ചു വരുണനോ- 
ടൂത്തമപൂരുഷ താനുമരുള്‍ചെയ്തു :- 


ബാണം മദീയമമോഘമതിന്നിഹ 
വേണമൊരു ലക്ഷ്യമെന്തതിന്നുള്ളതും 
വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ 
കാട്ടിത്തരേണമെനിക്കു വാരാന്നിധേ! 
അര്‍ണ്ണവനാഥനും ചൊല്ലിനാനന്നേര- 
മന്യൂുനകാരുണ്യസിന്ധോ! ജഗല്പതേ! 
ഉത്തരസ്യാം ദിശി മത്തീരഭൂതലേ 
ചിത്രദുമകല്യദേശം സുഭിക്ഷദം. 

തത്ര പാപാത്മാക്കളുണ്ടു നിശാചര- 
രെത്രയും പാരമുപദ്രവിച്ചീടുവോര്‍ 
വേഗാലവിടേയ്ക്കയക്കു ബാണം തവ- 
ലോകോപകാരകമാമതു നിര്‍ണ്ണയം. 


രാമനും ബാണമയച്ചാനതുനേര- 
മാമയം തേടീടുമാഭീരമണ് ഡലം 
എല്ലാമൊടുക്കി വേഗേന ബാണം പോന്നു 
മെല്ലവേ തൂണരവും പുക്കിതാദരാല്‌ 
ആഭീരമണ് ഡലമൊക്കെ നശിക്കയാല്‍ 
ശോഭനമായ്‌ വന്നു തല്‍പ്രദേസം തദാ 
തല്‍കൂലദേശവുമന്നുതൊട്ടെത്രയും 
മുഖ്യജനപദമായ്‌ വന്നിതിപ്പൊഴും. 
സാഗരം ചൊല്ലിനാൻ സാദരമന്നേര- 
മാകുലമെന്നിയേ മജ്ജലേ സത്വരം 
സേതു ബന്ധിക്ക നളനാം കപിവര- 
നേതുമവനൊരു ദണ്ഡമുണ്ടായ്‌ വരാ. 
വിശ്വകര്‍മ്മാവിന്മകനവനാകയാല്‍ 
വിശ്വശില്പക്രിയാതല്പരനെത്രയും 
വിശ്വദുരിതാപകാരിണിയായ്തവ- 
വിശ്വമെല്ലാം നിറഞ്ഞീടുന്ന കീര്‍ത്തിയും 
വര്‍ദ്ധിക്കുമെന്നു പറഞ്ഞു തൊഴുതുട- 
നബ്ധിയും മെല്ലെ മറഞ്ഞരുഴീടിനാന്‍. 


370 


അദ്ധ്യാത്മ രാമായണം 


സന്തുഷ്ടനായൊരു രാമചന്ദ്രന്‍ തദാ 
ചിന്തിച്ചു സൂഗ്രീവലക്ഷ്മണന്മാരോടും 
പ്രാജ്ഞനായീടും നളനെ വിളിച്ചുട- 
നാജ്ഞയെച്ചെയ്തിതു സേതുബന്ധനേ. 
തല്‍ക്ഷണേ മര്‍ക്കടമുഖ്യനാകും നളന്‍ 
പുഷ്കരനേത്രനെ വന്ദിച്ചു സത്വരം 
വപര്‍വ്വതതുല്യശരീരികളാകിയ 
ദുര്‍വ്വാരവീര്യമിയന്ന കപികളും 
സര്‍വ്വദിക്കിങ്കലും നിന്നു സരഭസം 
പര്‍വ്വതപാഷാണപാദപജാലങ്ങള്‍ 
കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ 
കുണ്ഠവിഹീനം പടുത്തുതുടങ്ങിനാന്‍. 
നേരേ ശതയോജനായതമായുട- 
നീരഞ്ചുയോജന വിസ്താരമാം വണ്ണം. 
ഇത്ഥം പടുത്തുതുടങ്ങും വിധ രാമ- 
ഭദ്രനാം ദാശരഥി ജഗദീശ്വരന്‍ 
വ്യോമകേശം പരമേശ്വരം ശങ്കരം 
രാമേശ്വരമെന്ന നാമമരുള്‍ ചെയ്തു 
ശോഭനമായ മുഹര്‍ത്തേന സംസ്ഥാപ്യ 
പാപഹരായ ത്രിലോകഹിതാര്‍ത്ഥമായ്‌ 
പൂജിച്ചു വന്ദിച്ചു ഭക്ത്യാ നമസ്കൃത്യ 
രാജീവലോചനനേവമരുള്‍ചെയ്തു :- 


യാതൊരു മര്‍ത്ത്യനിവിടെ വന്നാദരാല്‍ 
സേതുബന്ധം കണ്ടു രാമേശ്വരനെയും 
ഭക്ത്യാ ഭജിക്കുന്നിതപ്പോളവന്‍ ബ്രഹ്മ- 
ഹത്യാദി പാപങ്ങളോടു വേര്‍പെട്ടതി- 
ശുദ്ധനായ്‌ വന്നുകൂടം മമാനുഗ്രഹാല്‍ 
മുക്തിയും വന്നീടുമില്ലൊരു സംശയം. 
സേതുബന്ധത്തിങ്കല്‍ മജ്ജനവും ചെയ്തു 
ഭതേശനാകിയ രാമേശ്വരനെയും 

കണ്ടു വണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്‌ 
കുണ്ഠത കൈവിട്ടു വാരാണസി പുക്കു 


371 


അദ്ധ്യാത്മ രാമായണം 


ഗംഗയില്‍ സ്നാനവും ചെയ്തു ജിതശ്രമം 
ഗംഗാസലിലവും കൊണ്ടുപോനനാദരാല്‍ 
രാമേശ്വരനഭിഷേകവും ചെയ്തഥ 
ശ്രീമല്‍സമുദ്രേ കളഞ്ഞു തദ്ഭാരവും 
മജ്ജനം ചെയ്യുന്ന മര്‍ത്ത്യനെന്നോടു സാ- 
യൂജ്യം വരുമതിനില്ലൊരു സംശയം. 
എന്നരുള്‍ ചെയ്തിതു രാമന്‍ തിരുവടി 
നന്നായ്‌ തൊഴുതു സേവിച്ചിതെല്ലാവരും. 


വിശ്വകര്‍മ്മാത്മജനാം നളനും പിന്നെ 
വിശ്വാസമോടു പടുത്തുതുടങ്ങിനാന്‌ 
വിദ്ദതമദ്രിപാഷണതരുക്കളാ- 

ലദ്ദിനേ തീര്‍ന്നു പതിനാലു യോജന 
തീര്‍ന്നിതിരുപതു യോജന പിറ്റേന്നാള്‍ 
മൂന്നാം ദിനമിരുപത്തൊന്നു യോജന 
നാലാം ദിനമിരുപത്തിരണ്ടായതു- 
പോലെയിരുപത്തിമൂന്നുമഞ്ചാംദിനം 
അഞ്ചുനാള്‍കൊണ്ടു ശതയോജനായതം 
ചഞ്ചലമെന്നിയേ തീര്‍ന്നോരനന്തരം 
സേതുവിന്മേലേ നടന്നു കപികളു- 
മാതങ്കഹീനംകടന്നുതുടങ്ങിനാര്‍. 


മാരുതികണ്ഠേ കരേറി രഘൂത്തമന്‍ 
താരേയകണ്ഠേ സുമിത്രാതനയനും 
ആരുഹ്യ ചെന്നു സുബേലാചലമുക- 
ഭേറിനാര്‍ വാനരസേനയോടും ദൂതം 
ലങ്കാപുരാലോകനാശയാ രാഘവന്‍ 
ശങ്കാവിഹീനം സുബേലാചലോപരി 
സംപ്രാപ്യ നോക്കിയ നേരത്തു കണ്ടിതു 
ജംഭാരിതന്‌ പുരിക്കൊത്ത ലങ്കാപുരം. 
സ്വര്‍ണ്ണമയദ്ധ്യജപ്രാകാരതോരണ- 
പൂര്‍ണ്ണം മനോഹരം പ്രാസാദസംകുലം 
കൈലാസശൈലേന്ദ്രസന്നിഭഗോപുര 
ജാലപരിഘശതഘ്‌നീസമന്വിതം 


372 


അദ്ധ്യാത്മ രാമായണം 


പ്രാസാദമൂര്‍ദ്ധ്നി വിസ്തീര്‍ണ്ണദേശേ മുദാ 
വാസവതുല്യപ്രഭാവേന രാവണന്‍ 
രത്‌നസിംഹാസനേ മന്ത്രിഭിസ്ലങ്കലേ 
രത്നദണ്ഡാതപത്രൈരപശോഭിതേ 
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും 
ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു 
നീലശൈലാഭം ദശകിരീടോജ്വലം 
നീലമേഘോപമം കണ്ടു രഘുത്തമന്‍ 
വിസ്മയം കൊക്കൊണ്ടു മാനിച്ചു മാനസേ 
സസ്മിതം വാനരന്മാരോടു ചൊല്ലിനാന്‍: 


മുന്നേ നിബദ്ധനായോരു ശുകാസുരന്‍ 
തന്നെ വിരവോടയയ്ക്കു മടിയാതെ 
ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ- 
ളൊന്നൊഴിയാതെയറിയിക്ക വൈകാതെ. 


രാവണശുകസംവാദം 


എന്നരുള്‍ ചെയ്തതു കേട്ടു തൊഴുതവന്‍ 

ചെന്നു ദശാനനന്‍ തന്നെ വണങ്ങിനാന്‍. 
പംക്തിമുഖനുമവനോടു ചോദിച്ചാ- 

നെന്തു നീ വൈകുവാന കാരണം ചൊല്‍കെടോ! 
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- 

മാനവിരോധം വരുത്തിയാരോ? തവ 
ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം 
മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ! 
രാത്രിഞ്ചരോക്തികള്‍ കേട്ടു ശുകന്‍ പര- 
മാര്‍ത്ഥം ദശാനനനോടു ചൊല്ലീടിനാന്‍ :- 


രാക്ഷസരാജപ്രവര! ജയ ജയ 
മോക്ഷോപദേശമാര്‍ഗ്ഗേണ ചൊല്ലീടുവന്‍ 
സിന്ധൂതന്നുത്തരതീരോപരി ചെന്നൊ- 
രന്തമെന്നിയേ ഞാന്‍ തവ വാക്യങ്ങള്‍ 
ചൊന്നനേരത്തവരെന്നെപ്പിടിച്ചുടന്‍ 


373 


അദ്ധ്യാത്മ രാമായണം 


കൊന്നുകളവാന്‍ തുടങ്ങും ദശാന്തരേ 
രാമരാമപ്രഭോ! പാഹി പാഹീതി ഞാ- 
നാമയംപൂണ്ടു കരഞ്ഞ നാദം കേട്ട 
ദുതനവധ്യനയപ്പനയപ്പിനെ- 
ന്നാദരവോടരുള്‍ചെയ്തു ദയാപരന്‍ 
വാനരന്മാരുമയച്ചാരതുകൊണ്ടു 

ഞാനും ഭയം തീര്‍ന്നു നീളെ നടന്നുടന്‍ 
വാനരസൈന്യമെല്ലാം കണ്ടു പൊന്നിതു 
മാനവവിീരനനുജ്ഞയാ സാദരം. 


പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാൻ 
ചെന്നു നീ രാവണന്‍ തന്നോടു ചൊല്ലുക 
സീതയെ നല്‍കീടുകൊന്നുകിലില്ലായ്കി- 
ലേതുമേ വൈകാതെയുദ്ധം തുടങ്ങുക 
രണ്ടിലുമൊന്നുഴറിച്ചെയ്തുകൊള്ളണം 
രണ്ടുംകണക്കെനിക്കെന്നു പറയണം 
എന്തുബലംകൊണ്ടു സീതയെക്കട്ടുകൊ- 
ണ്ടന്ധനായ്‌ പോന്നിങ്ങിരുന്നുകൊണ്ടു ഭവാന്‍ 
പോരുമതിനു ബലമെങ്കിലെന്നോടു 
പോരിനായ്‌്ക്കൊണ്ടു പുറപ്പെടുകാശുനീ 
ലങ്കാപൂരവും നിശാചരസേനയും 
ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാന്‍ 
ഒക്കെപ്പൊടപെടുത്തെന്നുള്ളില്‍ വന്നിങ്ങു 
പുക്കോരുരോഷവുമാശു തീര്‍ത്തീടുവന്‍ 
നക്തഞ്ചരകലശ്രേഷ്ഠന്‍ ഭവാനൊരു 
ശക്തനെന്നാകില്‌ പുറപ്പെടുകാശു നീ. 


എന്നരുളിച്ചെയ്തിരുന്നരുളീടിനാന്‍ 
നിന്നുടെ സോദരന്‍ തന്നോടു കൂടവേ 
സുഗ്രീവലക്ഷ്മണന്മാരോടുമൊന്നിച്ചു 
നിഗ്രഹിപ്പാനായ്‌ ഭവന്തം രണാങ്കണേ 
കണ്ടുകൊണ്ടാലുമസംഖ്യബലം ദശ- 
കണ്ഠപ്രേഭോ! കപിപുംഗവപാലിതം 
പര്‍വ്വതസന്നിഭന്മാരായ വാനര- 


374 


അദ്ധ്യാത്മ രാമായണം 


രുര്‍വ്വി കുലുങ്ങവേ ഗര്‍ജ്ജനവും ചെയ്തു 
സര്‍വ്വലോകങ്ങളും ഭസ്മമക്കീടുവന്‍ 
ഗര്‍വ്വം കലര്‍ന്നുനില്ക്കുന്നിതു നിര്‍ഭയം. 
സംഖ്യയുമാര്‍ക്കും ഗണിക്കാവതല്ലിഹ 
സംഖ്യവതാംവരനായ കുമാരനും 
ഹുങ്കാരമേറിയ വാനരസേനയില്‍ 
സംഘപ്രധാന്മാരെക്കേട്ടുകൊള്ളുക :- 


ലങ്കാപുരത്തെയും നോക്കി നോക്കി ദൂതം 
ശങ്കാവിഹീനമലറിനില്‍ക്കുന്നവര്‍ 
നൂറായിരം പടയോടും രിപുക്കളേ 
നീറുക്കുവാനുഴറ്റോടു വാല്‍ പൊങ്ങിച്ചു 
കാലനും പേടിച്ചു മണ്ടുമവനോടു 
നീലനാം സേനാപതി വഹിനന്ദനന്‍ 
അംഗദനാകുമിളയരാജാവതി- 

നങ്ങേതു പത്മകിഞ്ജല്ലസമപ്രഭന്‍ 
വാല്‍കൊണ്ടു ഭൂമിയില്‍ തച്ുതച്ചങ്ങനെ 
ബാലിതന്‍ നന്ദനനദ്രിശ്രൃംഗോപമന്‍ 
തല്പാര്‍ശ്വസീമ്നി നില്ക്കുന്നതു വാതജന്‍ 
ത്വല്‍പുത്രഘാതകന്‍ രാമചന്ദ്രപ്രിയന്‍ 
സൂഗ്രീവോടു പറഞ്ഞ നില്ക്കുന്നവ- 
നഗ്രനാം ശ്വേതൻ രജതസമപ്രഭന്‍ 
രംഭനങ്ങേതവന്‍ മുമ്പില്‍ നില്ക്കുന്നവന്‍ 
വന്‍പനായുള്ള ശരഭന്‍ മഹാബലന്‍ 
മൈന്ദനങ്ങേതവന്‍ തമ്പി വിവിദനും 
വൃന്ദാരവൈദ്യനന്ദനന്മാരല്ലോ. 
സേതുകര്‍ത്താവാം നളനതിനങ്ങേതു 
ബോധമേറും വിശ്വകര്‍മ്മാവു തന്മകന്‍ 
താരന്‍ പനസന്‍ കുമുദന്‍ വിരതനും 
വീരന്‍ വൃഷഭന്‍ വികടന്‍ വിശാലനും 
മാരുതിതന്‍ പിതാവാകിയ കേസരി 
ശുരനായീടും പ്രമാഥി ശതബലി 
സാരനാം ജാംബവാനും വേഗദര്‍ശിയും 
വീരന്‍ ഗജനും ഗവയന്‍ ഗവാക്ഷനും 


375 


അദ്ധ്യാത്മ രാമായണം 


ശൂരൻ ദധിമുഖന്‍ ജോതിര്‍മ്മുഖനതി- 
ഘോരന്‍ സുമുഖനും ദുര്‍മ്മുഖന്‍ ഗോമുഖന്‍ 
ഇത്യാദി വാനരനായകന്മാരെ ഞാന്‍ 
പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ! 


ഇത്തരം വാനരനായകന്മാരറു- 
പത്തേഴുകോടിയുള്ളതറിഞ്ഞാലും 

ഉള്ളം തെളിഞ്ഞുപോര്‍ക്കായിരുപത്തൊന്നു 
വെള്ളം പടയവര്‍ക്കുളളതവയെല്ലാ 
ദേവാരികളെയൊടുക്കാവാനായ്‌ വന്ന 
ദേവാംശസംഭവന്മാരിവരേവരും 
ശ്രീരാമദേവനും മാനുഷനല്ലാദി- 
നാരായണനാം പരം പുരുഷോത്തമന്‍ 
സീതയാകുന്നതു യോഗമായാദേവി 
സോദരന്‍ ലക്ഷ്മണനായതനന്തരം 
ലോകമാതാവും പിതാവും ജനകജാ- 
രാഘവന്മാരെന്നറിക വഴിപോലെ 
വൈരമവരോടു സംഭവിച്ചീടുവാന്‍ 
കാരണമെന്തെന്നതോര്‍ക്ക നീ മാനസേ 
പഞ്ചഭൂതാത്മകമായ ശരീരവും 
പഞ്ചത്വമാശു ഭവിക്കുമെല്ലാവനും 
പഞ്ചപഞ്ചാത്മകതത്ത്വങ്ങളെക്കൊണ്ടു 
സഞ്ചിതം പുണ്യഭാവങ്ങളാല്‍ ബദ്ധമായ്‌ 
ത്വങ്മാംസമേദാസ്ഥി മൂത്രമലങ്ങളാല്‍ 
സമ്മേളിതമതിദുര്‍ഗ്ഗന്ധമെത്രയും 
ഞാനെന്നഭാവമതിങ്കല്ുമായ്‌ വരും 
ജ്ഞാനമില്ലാത്ത ജനങ്ങള്‍ക്കതോര്‍ക്ക നീ 


ഹന്ത ജഡാത്മകമായ കായത്തിങ്ക- 
ലെന്തൊരാസ്ഥാ ഭവിക്കുന്നതു ധീമതാം 
യാതൊന്നു മൂലമായ്‌ ബ്രഹ്മഹത്യാദിയാം 
പാതകനഘങ്ങള്‍ കൃതങ്ങളാകുന്നതും 
ഭോഗഭോക്താവായ ദേഹം ക്ഷണംകൊണ്ടു 
രോഗാദിമൂലമായ്‌ സമ്പതിക്കും ദൃഡ്ധം 


376 


അദ്ധ്യാത്മ രാമായണം 


പുണ്യപാപങ്ങളോടും ചേര്‍ന്നു ജീവനും 
വന്നുകൂടുന്നു സുഖദു:ഖബന്ധനം 

ദേഹത്തെ ഞാനെന്നു കല്‍പിച്ചു കര്‍മ്മങ്ങള്‍ 
മോഹത്തിനാലവശത്വേന ചെയ്യുന്നു 
ജന്മമരണങ്ങളുമതുമൂലമായ്‌ 
സമ്മോഹിതന്മാര്‍ക്കു വന്നു ഭവിക്കുന്നു 
ശോകജരാമരണാദികള്‍ നിക്കുവാ 
നാകയാല്‍ ദേഹാഭിമാനം കളക നീ. 
ആത്മാവു നിര്‍മ്മലനവ്യയനദ്വയ- 
നാത്മാനമാത്മനാകണ്ടു തെളിക നീ 
ആത്മാവിനെ സ്മരിച്ചീടുക സന്തത- 
മാത്മനി തന്നെ ലയിക്ക നീ കേവലം 
പുത്രദാരാര്‍ത്ഥഗഹാദി വസ്തുക്കളില്‍ 
സക്തി കളഞ്ഞു വിരക്തനായ്‌ വാഴുക 
സൂകരശ്വാദി ദേഹങ്ങളിലാകിലും 

ഭോഗം നരകാദികളിലുണ്ടല്ലോ 

ദേഹം വിവേകാഡ്യമായതും പ്രാപിച്ചി- 
താഹന്ത പിന്നെ ദ്വിജത്വനും വന്നിതു 
കര്‍മ്മഭുവാമത്ര ഭാരതഖണ്ഡത്തില്‍ 
നിര്‍മ്മലം ബ്രഹ്മജന്മം ഭവിച്ചിടിനാല്‍ 
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം 
ധന്യനായുള്ളവനോര്‍ക്ക മഹാമതേ! 
പനലസ്ത്യ പുത്രനാം ബ്രഹാമണാഡ്്യന്‍ ഭവാന്‍ 
ത്രൈലോക്യസമ്മതമന്‍ ഘോരതപോധനന്‍ 
എന്നിരിക്കെപ്പുനരജ്ഞാനിയെപ്പോലെ 
പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ 
ഇന്നു തുടങ്ങിസ്സമസ്‌തസംഗങ്ങളും 
നന്നായ്‌ പരിത്യജിച്ചീടുക മാനസേ. 
രാമനെത്തന്നെ സമാശ്രയിച്ചീടുക 
രാമനാകുന്നതാത്മാപരനദ്വയന്‍ 

സീതയെ രാമന്നു കൊണ്ടക്കൊടുത്തു തല്‍- 
പാദപത്മാനുചരനായ്‌ ഭവിക്ക നീ. 
സര്‍വ്വപാപങ്ങളില്‍നിന്നു മുക്തനായ്‌ 
ദിവ്യമാം വിഷ്ണുലോകം ഗമിക്കായ്‌ വരും 


377 


അദ്ധ്യാത്മ രാമായണം 


അല്ലായ്കിലാശുകീഴ്പോട്ടു പോയ്‌ 
ചെല്ലും നരകത്തിലില്ലൊരു സംശയം. 
നല്ലതത്രേ ഞാന്‍ നിനക്കു പറഞ്ഞതു 
നല്ല ജനത്തോടു ചോദിച്ചുകൊള്‍കെടോ! 


രാമ രാമേതി രാമേതി ജപിച്ചുകൊ- 
ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും 
സല്‍സംഗമത്തോടു രാമചന്ദ്രം ഭക്ത- 
വല്‍സലം ലോകശരണ്യം ശരണദം 

ദേവം മരതകകാന്തികാന്തം മരാ- 
സേവിതം ചാപബാണായുധം രാഘവം 
സൂഗ്രീവസേവിതം ലക്ഷ്മണസംയുതം 
രക്ഷാനിപുണം വിഭീഷണസേവിതം 
ഭക്ത്യാ നിരന്തരം ധ്യാനിച്ചുകൊള്‍കിലോ 
മുക്തിവന്നീടുമതിനില്ല സംശയം. 

ഇത്ഥം ശുകവാക്യമജ്ഞനനാശനം 

ശ്രുത്വാ ദശാസ്യനും ക്രോധതാമ്മാക്ഷനായ്‌ 
ദഗ്ദ്ധനായ്പോകും ശുകനെന്നു തോന്നുമാ- 
റത്യന്തരോഷേണ നോക്കിയുരചെയ്താന്‍:- 


ഭത്യനായുള്ള നീയാചാര്യനെപ്പോലെ 
നിസ്ത്രപം ശിക്ഷ ചൊല്‍വാനെന്തു കാരണം? 
പണ്ടു നീ ചെയ്തോരുപകാരമോര്‍ക്കയാ- 
ലുണ്ടു കാരുണ്യമെനിക്കതുകൊണ്ടു ഞാന്‍ 
ഇന്നുകൊല്ലുന്നതില്ലെന്നു കല്പിച്ചിതെന്‍ 
മുന്നില്‍നിന്നാശു മറയത്തു പോക നീ. 
കേട്ടാല്‍ പൊറുക്കരുതാതൊരു വാക്കുകള്‍ 
കേട്ടു പൊറുക്കാന്‍ ക്ഷമയുമെനിക്കില്ല 

എന്നുടെ മുമ്പില്‍ നീ കാല്‍ക്ഷണം നിലല്‍്ക്കിലോ 
വന്നുകൂടും മരണം നിനക്കെന്നു മേ. 
എന്നതുകേട്ടു പേടിച്ചു വിറച്ചവന്‍ 

ചെന്നു തന്‍മന്ദിരം പുക്കിരുന്നീടിനാന്‍. 


378 


അദ്ധ്യാത്മ രാമായണം 
ശുകന്റെ പൂര്‍വ്വവൃത്താന്തം 


ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍ 
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം 
കാനനത്തിങ്കള്‍ വാനപ്രസ്ഥനായ്‌ മഹാ- 
ജ്ഞാനികളില്‍ പ്രധാനത്വവും കൈക്കൊണ്ടു 
ദേവകള്‍ക്കഭ്യൂദയാര്‍ത്ഥമായ്‌ നിത്യവും 
ദേവാരികള്‍ക്കു വിനാശത്തിനായ്ക്കൊണ്ടും 
യാഗാദികള്‍ക്കു വിനാശത്തിനായ്ക്കൊണ്ടും 
യാഗാദികര്‍മ്മങ്ങള്‍ ചെയ്തു മേവീടിനാന്‍ 
യോഗം ധരിച്ചു പരബ്രഹ്മനിഷ്ഠയാ 
വ്വന്ദാരകാഭ ൂദയാര്‍ത്ഥിയായ്‌ രാക്ഷസ- 
നിന്ദാപരനായ്‌ മരുവും ദശാന്തരേ 


നിര്‍ജ്ജരവൈരികുലശ്രേഷ്ഠ നിശാചരന്‍ 
എന്തൊന്നുനല്ല ശുകാപകാരത്തിനെ- 
ന്നന്തരവും പാര്‍ത്തുപാര്‍ത്തിരിക്കും വിധ 
കുംഭോല്‍ഭവനാമഗസ്ത്യന്‍ ശുകാശ്രമേ 
സംപ്രാപ്തനായാനൊരുദിവസം ബലാല്‍. 
സുപൂജിതനാമഗസ്തൃതപോധനന്‍ 
സംഭോജനാര്‍ത്ഥം നിമന്ത്രിതനാകയാല്‍ 
സ്‌്നാതും ഗതേ മനന കുംഭോല്‍ഭവേ തദാ 
യാതുധാനാധിപന്‍ വജൂദംഷ്ടസരന്‍ 
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ 
ചൊന്നാൻ ശുകനോടു മന്ദബാസാന്വിതം 
ഒട്ടുനാളുണ്ടു മാംസം കൂട്ടിയുണ്ടിട്ടു 
മൃഷ്ടമായുണ്ണേണമിന്നു നമുക്കെടോ! 
ഛാഗമാംസം വേണമല്ലോ കറി മമ 
ത്യാഗിയല്ലോ ഭവാന്‍ ബ്രഹ്മണസത്തമന്‍ 
എന്നളവേ ശുകന്‍ പത്‌്നിയോടും തഥാ 
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാൾ 
മദ്ധ്യേ ശുൃകപത്നിവേഷം ധരിച്ചവന്‍ 
ചിത്തമോഹം വളര്‍ത്തീടിനാന്‍ മായയാ 
മര്‍ത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു 


379 


അദ്ധ്യാത്മ രാമായണം 


തത്രൈവ വജൂദംഷ്ടന്‍ മറഞ്ഞീടിനാന്‌ 
മര്‍ത്ത്യമാംസം കണ്ടു മൈത്രവരുണിയും 
ക്രദ്ധനായ്‌ ക്ഷിപ്രം ശുകനെശ്ൂുപിച്ചിതു 

മര്‍ത്ത്യരെ ബ്ഭക്ഷിച്ചു രാക്ഷസനായിനി 
പൃഥ്വിയില്‍ വാഴുക മത്തപോവൈഭവാല്‍ 


ഇത്ഥം ശപിച്ചതു കേട്ടു ശുകന്‍താനു- 
മെത്രയും ചിത്രമിതെന്തൊരു കാരണം? 
മാംസോത്തരം ഭജിക്കണമെനിക്കെന്നു 
ശാസനചെയ്തതും മറ്റാരുമല്ലല്ലോ 
പിന്നെയതിന്നു കോപിച്ചു ശപിച്ചതു- 
മെന്നുടെ ദുഷ്കരമെന്നെ പറയാവൂ 
ചൊലിലു ചൊല്ലെന്തു പറഞ്ഞതു നീ സഖേ! 
നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം 
എന്നതു കേട്ടു ശുകനുമഗസ്ത്യനോ- 
ടന്നേരമാശു സത്യം പറഞ്ഞീടിനാന്‍ 


മജ്ജനത്തിന്നെഴുന്നള്ളിയശേഷമീ 
തിജ്ജനത്തോടു വീണ്ടും വന്നരുള്‍ ചെയ്തു 
വ്യഞ്ജനം മാംസസമന്വിതം വേണമെ- 
ന്നഞ്ജസാ ഞാനതു കേട്ടതു ചെയ്തതും 
ഇത്ഥം ശുകോക്തികള്‍ കേട്ടോരഗസ്തൃനും 
ചിത്തേ മുഹൂര്‍ത്തം വിചാരിച്ചരുളിനാന്‍:- 
വൃത്താന്തമുള്‍ക്കാമ്പുകൊണ്ടു കണ്ടോരള- 
വുള്‍ത്താപമോടരുള്‍ ചെയ്താനഗസ്ത്യനും 
വഞ്ചിതന്മാരായ്‌ വയം ബത യാമിനീ- 
സഞ്ചാരികളിതു ചെയ്തതും നിര്‍ണ്ണയം 
ഞാനുമതിമൂഡനായ്‌ ചമഞ്ഞേന്‍ ബലാ 
ലനം വരാ വിധിതന്മതമെന്നുമേ 
മിത്ഥ്യയായ്‌ വന്നുകൂടാ മമ ഭാഷിതം 
സതൃൃപ്രധാനനല്ലോ നീയുമാകയാല്‍ 

നല്ലതു വന്നുകൂടും മേലില്‍ നിര്‍ണ്ണയം 
കല്യാണമായ്‌ ശാപമോക്ഷവും നല്‍കുവാന്‍ 
ശ്രീരാമപത്നിയെ രാവണന്‍ കൊണ്ടുപോ- 


380 


അദ്ധ്യാത്മ രാമായണം 


യാരാമസീമനി വച്ചുകൊളളും ദൃഡ്ം 
രാവണഭൂത്യനായ്‌ നീയും വരും ചിരം 
കേവലം നീയവനിഷ്ടനായും വരും 
രാഘവന്‍ വാനരസേനയുമായ്‌ ചെന്നോ- 
രാകുലമെന്നിയെ ലങ്കാപുരാന്തികേ 
നാലുപുറവും വളഞ്ഞിരിക്കുന്നൊരു 
കാലമവസ്ഥയറിഞ്ഞു വന്നീട്ടവാന്‍ 
നിന്നെയയയ്ക്കും ദശാനനനന്നുനീ 
ചെന്നു വണങ്ങുക രാമനെസ്സാദരം 
പിന്നെ വിശേഷങ്ങളൊന്നൊഴിയാതെ പോയ്‌ 
ചെന്നു ദശമുഖന്‍ തന്നോടുചൊല്ലക 
രാവണനാത്മതത്ത്വോപദേശം ചെയ്തു 
ദേവപ്രിയനായ്‌ വരും പുനരാശു നീ 
രാക്ഷസഭാവമശേഷമുപേക്ഷിച്ചു 
സാക്ഷാല്‍ ദ്വിജത്വവും വന്നുകൂടും ദൃഡ്രം 
ഇത്ഥമനുഗ്രഹിച്ചു കലശോല്‍ഭവന്‍ 
സത്യം തപോധനവാക്യം മനോഹരം. 


മാല്യവാന്റെ വാക്യം 


ചാരനായൊരു ശുകന്‍ പോയനന്തരം 
ഘോരനാം രാവണന്‍ വാഴുന്ന മന്ദിരേ 
വന്നിതു രാവണമാതാവുതന്‍ പിതാ 
ഖിന്നനായ്‌ രാവണനെക്കണ്ടു ചൊല്ലുവാന്‍ 
സല്ക്കാരവും കുശലപ്രശ്‌നവും ചെയ്തു 
രക്ഷോവരനുമിരുത്തി യഥോചിതം 
കൈകസീതാതന്‍ മതിമാന്‍വിനീതി മാന്‍ 
കൈകസിീനന്ദനന്‍ തന്നോടു ചൊല്ലിനാൻ: - 


ചൊല്ലുവന്‍ ഞാന്‍ തവ നല്ലതു പിന്നെ നീ 
യെല്ലാം നിനക്കൊത്തവണ്ണമനുഷ്ഠിക്ക 
ദുര്‍നിമിത്തങ്ങളി ജാനകീ ലങ്കയില്‍ 
വന്നതില്പിന്നെ പലതുണ്ടു കാണുന്നു 
കണ്ടീലയോ നാശഹേതുക്കളായ്‌ ദശ- 


381 


അദ്ധ്യാത്മ രാമായണം 


കണ്ഠപ്രഭോ! നീ നിരൂപിക്ക മാനസേ 
ദാരുണമായിടിവെട്ടന്നിതന്വഹം 
ചോരയും പെയ്യന്നിതുഷ്ണമായെത്രയും 
ദേവലിംഗങ്ങളിളകി വിയര്‍ക്കുന്നു 
ദേവിയാം കാളിയും ഘോരദംഷ്ടാന്വിതം 
നോക്കുന്ന ദിക്കില്‍ ചിരിച്ചു കാണാകുന്നു 
ഗോക്കളില്‍ നിന്നു ഖരങ്ങള്‍ ജിനിക്കുന്നു 
മൂഷികന്‍ മര്‍ജ്ജാരനോടു പിണങ്ങുന്നു 
രോഷാല്‍ നകുലങ്ങളോടുമവ്വണ്ണമേ 
പന്നഗജാലം ഗരുഡനോടും തഥാ 
നിന്നെതിര്‍ത്തീടാന്‍ തുടങ്ങുന്നു നിശ്ചയം 
മുണ്ഡനായേറ്റം കരാളവികടനായ്‌ 
വര്‍ണ്ണവും പിംഗലകൃഷ്ണമായ്‌ സന്തതം 
കാലനെയുണ്ടു കാണുന്നിതെല്ലാടവും 
കാലമാപത്തിനുള്ളൊന്നിതു നിര്‍ണ്ണയം 


ഇത്തരം ദുര്‍നിമിത്തങ്ങളുണ്ടായതി- 
നത്രൈവ ശാന്തിയെച്ചെയ്തുകൊള്ളേണമേ 
വംശത്തെ രക്ഷിചചുകൊള്ളുവാനേതുമേ 
സംശയമെന്നിയേ സീതയെക്കൊണ്ടുപോയ്‌ 
രാമപാദേ വച്ചു വന്ദിച്ചു വൈകാതെ 
രാമനാകുന്നതു വിഷ്ണുനാരായണന്‍ 
വിദ്വേഷമെല്ലാം ത്യജിച്ചു ഭജിച്ചുകൊള്‍- 
കദ്വയനാം പരമാത്മാനമവ്യയം 
ശ്രീരാമമപാദപോതം കൊണ്ടു സംസാര- 
വാരാന്നിധിയെക്കടക്കുന്നു യോഗികള്‌ 
ഭത്തികൊണ്ടന്ത: കരണവും ശുദ്ദമായ്‌ 
മുക്തിയെ ജ്ഞാനികല്‍ സിദ്ധിചചുകൊള്ളുന്നു 
ദുഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ- 
ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ 
രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക 
സാക്ഷാല്‍ മുകുന്ദനെസ്സേവിച്ചുകൊള്ളുക 
സത്യമത്രേ ഞാന്‍ പറഞ്ഞതു കേവലം 
പഥ്യം നിനക്കിതു ചിന്തിക്ക മാനസേ 


382 


അദ്ധ്യാത്മ രാമായണം 


സാന്ത്വനപൂര്‍വ്വം ദശമുഖന്‍ തന്നോടു 
ശാന്തനാം മാല്യവാന്‍ വംശരക്ഷാര്‍ത്ഥമായ്‌ 
ചൊന്നതുകേട്ടു പോരാഞ്ഞു ദശമുഖന്‍ 
പിന്നെയമ്മാല്യവാന്‍ തന്നോടു ചൊല്ലിനാന്‍:- 


മാനവനായ കൃപണനാം രാമനെ 
മാനസേ മാനിപ്പതിനെന്തു കാരണം? 
മര്‍ക്കടാലംബനം നല്ല സാമര്‍ത്ഥ്യമെ 
ന്നുള്‍ക്കാമ്പിലോര്‍ക്കുന്നവന്‍ ജളനെത്രയും 
രാമന്‍ നിയോഗിക്കയാല്‍ വന്നിതെന്നോടു 
സാമപൂര്‍വ്വം പറഞ്ഞു ഭവാന്‍ നിര്‍ണ്ണയം 
നേരത്തെപോയാല്ുമിന്നി വേണ്ടുന്നനാള്‍ 
ചാരത്തു ചൊല്ലി വിടുന്നുണ്ടു നിര്‍ണ്ണയം 
വൃദ്ധന്‍ ഭവാനതിസ്‌നിഗ്ദ്ധനാം മിത്രമി- 
തൃക്തികള്‍ കേട്ടാല്‍ പൊറുത്തുകൂടാദ്ദഡ്ം 
ഇത്തം പറഞ്ഞമാത്യന്‍മാരുമായ്‌ ദശ- 
വക്ത്രം പ്രസാദമൂര്‍ദ്ധ്നി കരേറിനാന്‍ 


യുദ്ധാരംഭം 


വാനരസേനയും കണ്ടകമേ ബഹ- 
മാനവും കൈക്കൊണ്ടിരിക്കും ദശാന്തരേ 
യുദ്ധത്തിനായ്‌ രജനീചരവീരരെ 

സത്വരം തത്രവരുത്തി വാഴും വിധ 
രാവണനെക്കണ്ടു കോപിച്ചു രാഘവ- 
ദേവനും സമിത്രിയോടു വില്‍ വാങ്ങിനാന്‍ 
പത്തുകിരീടവും കൈകളിരുപതും 
വൃത്രനോടൊത്ത ശരീരവും ശര്യവും 

പത്തു കിരീടങ്ങളും കുടയും നിമി- 

ഷാര്‍ദ്ധേന ഖണ്ഡിച്ചനേരത്തരാവണന്‍ 
നാണിച്ചു താഴത്തിറങ്ങി ഭയംകൊണ്ടു 
ബാണത്തെ നോക്കി നോക്കിച്ചിരിച്ചീിടിനാന്‍ 
മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ- 

രൊക്കവേ വന്നു തൊഴുതോരനന്തരം 


383 


അദ്ധ്യാത്മ രാമായണം 


യുദ്ധമേറ്റീടുവിന്‍ കോട്ടയില്‍ പുക്കട- 
നത്യന്തഭീത്യാ വസിക്കയില്ലത്ര നാം 
ഭേരി മൃുദംഗഡ്ക്കാപണവാനക- 
ദാരുണഗോമുഖാദ്യങ്ങള്‍ വാദ്യങ്ങളും 
വാരണാശേ വാഷ്ട്രഖരഹരിശാര്‍ദ്ദൂല- 
സൈരിഭസ്യന്ദമുഖ്യയാനങ്ങളില്‍ 
ഖഡ്ഗശുലേഷുചാപപ്രാസതോമര 
മുദ്ഗരയഷ്ടി ശക്തിച്ഛരികാദികള്‍ 
ഹസ്തേ ധരിച്ചുകൊണ്ടസ്ത ഭീത്യാ ജവം 
യുദ്ധസന്നദ്ധരായുദ്ധതബുദ്ദിയോ- 
ടബ്ധികഭളദ്ദികളൂര്‍വ്വിയും തല്‍ക്ഷണ- 
മുദ്യൂതമായിതു സത്യലോകത്തോളം 
വജ്രഹസ്താശയില്‍ പുക്കാന്‍ പ്രഹസ്തനും 
വജ്ൂദംഷ്ടന്‍ തഥാ ദക്ഷിണദിക്കിലും 
ദുശ്വ്യവനാരിയാം മേഘനാഥന്‍ തദാ 
പശ്ചിമഗോപുരദ്വാരി പുക്കീടിനാന്‍ 
മിത്രവര്‍ഗ്ഗാമാതൃഭത്യജനത്തോടു- 
മുത്തരദ്വാരി പുക്കന്‍ ദശവക്തന്രരം 
നീലനും സേനയുംപൂര്‍വ്വദിഗ്ഗോപുരേ 
ബാലിതനയനും ദക്ഷിണഗോപുരേ 
വായുതനയനും പശ്ചിമഗോപുരേ 
മായാമനുഷ്യനാമാദിനാരായണന്‍ 
മിത്രതനയസനമിത്രി വിഭീഷണ- 
മിത്രസംയുക്തനായുത്തരദിക്കിലും 
ഇത്ഥമുറപ്പിച്ചു രാഘവരാവണ- 

യുദ്ധം പ്രവൃത്തമായ്‌ വന്നു വിചിത്രമായ്‌ 


ആയിരം കോടി മഹാകോടികളോട- 
മയിരമര്‍ബുദമായിരം ശംഖങ്ങള്‍ 
ആയിരം പുഷ്പങ്ങളായിരം കല്പങ്ങ- 
ളായിരം ലക്ഷങ്ങളായിരം ദണ്ഡങ്ങള്‍ 
ആയിരം ധൂളികളായിരമായിരം 
തോയാകരപ്രളയങ്ങളെന്നിങ്ങനെ 
സംഖ്യകളോടു കലര്‍ന്ന്‌ കപിബലം 


384 


അദ്ധ്യാത്മ രാമായണം 


ലങ്കാപുരത്തെ വളഞ്ഞാരതിദ്ദൂതം. 
പൊട്ടിച്ചടര്‍ത്ത പാഷാണങ്ങളെക്കൊണ്ടും 
മുഷ്ടികള്‍ കൊണ്ടും മുസലങ്ങളെക്കൊണ്ടും 
ഉര്‍വ്വീരുഹം കൊണ്ടുമുര്‍വ്വീധരം കൊണ്ടും 
സര്‍വ്വതോ ലങ്കാപുരം തകര്‍ത്തീടിനാര്‍ 
കൊട്ടമതിലും കിടങ്ങും തകര്‍ത്തുടന്‍ 
കൂട്ടമിട്ടാര്‍ത്തു വിളിച്ചടുക്കുന്നേരം 
വൃഷ്ടിപോലെ ശരജാലം പൊഴിക്കയും 
വെട്ടുകൊണ്ടറ്റു പിളര്‍ന്നു കിടക്കയും 
അസ്ത്രങ്ങള്‍ ശസ്ത്രങ്ങള്‍ ചക്രങ്ങള്‍ ശക്തിക- 
ളര്‍ദ്ധചന്ദ്രാകാരമായുളള പത്രികള്‍ 
ഖഡ്ഗങ്ങള്‍ ശുലങ്ങള്‍ കുന്തങ്ങളീട്ടികള്‍ 
മുദ്ഗരപംക്തികള്‍ ഭിണ്ഡിപാലങ്ങളും 
തോമരദണ്ഡമുസലങ്ങള്‍ യഷ്ടികള്‍ 
ചാമീകര പ്രഭ പൂണ്ട ശതഘ്‌നികള്‍ 
ഉഗ്രങ്ങളായ വജ്ങ്ങളിവ കൊണ്ടു 
നിഗ്രഹിച്ചീടിനാര്‍ നക്തഞ്ചരന്ദ്രരും 
ആര്‍ത്തി മുഴുത്തു ദശാന്ധ്യനവസ്ഥകള്‍ 
പേര്‍ത്തുമറിവതിനായയച്ചീടിനാന്‍ 
ശാര്‍ദ്ദൂലനാദിയാം രാത്രിഞ്ചരന്മാരെ 
രാത്രിയില്‍ ചൊന്നാരവരും കപികളായ്‌ 
മര്‍ക്കടേന്ദ്രന്‍മാരറിഞ്ഞു പിടിച്ചടി- 
ചുല്ക്കടരോഷേണ കൊല്‍വാന്‍ തുടങ്ങുമ്പോള്‍ 
ആര്‍ത്തനാദം കേട്ടു രാഘവനും കരു- 
ണാര്‍ദ്രബുദ്ധ്യാ കൊടുത്താനഭയം ദൂതം 
ചെന്നവരും ശുകസാരണരെപ്പോലെ 
ചൊന്നതുകേട്ടു വിഷാദേന രാവണന്‍ 
മന്ത്രിചചുടന്‍ വിദ ജ്ജിഹ്വനുമായ്‌ ദശ- 
കസ്ധരന്‍ മൈഥിലിവാഴുമിടം പുക്കാന്‍ 
രാമശിരസ്സും ധനുസമിതെന്നുടന്‍ 

വാമാക്ഷി മുന്നിലമ്മാറു വച്ചീടിനാന്‍ 
ആയോധേന കൊന്നുകൊണ്ടു പോന്നേനെന്നു 
മായയാ നിര്‍മ്മിച്ചു വച്ചതു കണ്ടപ്പോള്‍ 
സത്യമെന്നോര്‍ത്തു വിലോപിച്ചു മോഹിച്ചു 


385 


അദ്ധ്യാത്മ രാമായണം 


മുഗ്ദ്ധാംഗി വീണുകിടക്കും ദശാന്തരേ 
വന്നോരു ദൂതന്‍ വിരവോടു രാവണന്‍ 
തന്നെയും കൊണ്ടുപോന്നീടിനാനന്നേരം 
വൈദേഹിതന്നോടു ചൊന്നാൾ സരമയും 
ഖേദമശേഷമകലെക്കളക നീ 

എല്ലാം ചതിയെന്നു തേറീടിതൊക്കവേ 
നല്ലവണ്ണം വരും നാലുനാളുള്ളിലി- 
ങ്ങില്ലൊരു സംശയം കല്യാണദേവതേ! 
വല്ലഭന്‍കൊല്ലും ദശാസ്യനെ നിര്‍ണ്ണയം 
ഇത്ഥംസരമാസരസവാക്യം കേട്ടു 
ചിത്തം തെളിഞ്ഞിരുന്നീടിനാള്‍ സീതയും 
മംഗലദേവതാവല്ലഭാജ്ഞാവശാ- 
ലംഗദന്‍ രാവണന്‍ തന്നോടു ചൊല്ലിനാൻ 
ഒന്നുകില്‍ സീതയെക്കൊണ്ടുവന്നെന്നുടെ 
മുന്നിലാമ്മാറു വച്ചീടുക വൈകാതെ 
യുദ്ധത്തിനാശു പുറപ്പെടുകല്ലായ്കി- 
ലത്തല്‍പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും 
രാക്ഷസസേനയും ലങ്കാ നഗരവും 
രാക്ഷസരാജനാം നിന്നോടുകൂടവേ 
സംഹരിച്ചീടുവന്‍ ബാണമെയ്തെന്നുളള 
സിംഹനാദം കേട്ടതില്ലയോ രാവണ! 
ജ്യാനാദഘോഷവും കേട്ടതില്ലേ ഭവാന്‍ 
നാണം നിനക്കേതുമില്ലയോ മാനസേ? 
ഇത്ഥമധിക്ഷേപവാക്കുകള്‍ കേട്ടതി- 
ക്രദ്ധനായൊരു രാത്രിഞ്ചരവീരനും 
വ്വത്രാരിപുത്രതനയനെക്കൊല്‍കെന്നു 
നക്തഞ്ചരാദിപന്മാരോടു ചൊല്ലിനാൻ. 
ചെന്നു പിടിച്ചാര്‍ നിശാചരവീരരും 
കൊന്നു ചുഴറ്റിയെറിഞ്ഞാല്‍ കപിന്ദ്രനും 
പിന്നെയാപ്രാസാദവും തകര്‍ത്തീടിനാ- 
നൊന്നു കുതിച്ചങ്ങയര്‍ന്നു വേഗേന പോയ്‌ 
മന്നവന്‍തന്നെത്തൊഴുതു വൃത്തന്തങ്ങ- 
ളൊന്നൊഴിയാതെയുണര്‍ത്തിനാനംഗദന്‍ 
പിന്നെസ്സഷേണന്‍ കുമുദന്‍ നളന്‍ ഗജന്‍ 


386 


അദ്ധ്യാത്മ രാമായണം 


ധന്യന്‍ ഗവയന്‍ ഗവാക്ഷന്‍ മരുല്‍സുതന്‍ 
എന്നിവരാദിയാം വാനരവീരന്മാര്‍ 
ചെന്നുചുഴന്നു കിടങ്ങും നിരത്തിനാര്‍ 
കല്ലും മലയും മരവും ധരിച്ചാശു 
നില്ലനില്ലെന്നു പറഞ്ഞടുക്കും നേരം 
ബാണ ചാപങ്ങളും വാളും പരിചയും 
പ്രാണഭയം വരുംവെണ്‍മവറവു കുന്തവും 
ദണ്ഡങ്ങളും മുസലങ്ങള്‍ ഗദകളും 
ഭിണ്ഡിപാലങ്ങളും മുദ്ഗരജാലവും 
ചക്രങ്ങളും പരിഘങ്ങളുമീട്ടികള്‍ 
സുക്രകചങ്ങളും മറ്റുമിത്യാദികള്‍ 
ആയുധമെല്ലാമെടുത്തു പിടിച്ചുകൊ- 
ണ്ടായോധനത്തിനടുത്താരാരക്കരും 
വാരണനാദവും വാജികള്‍ നാദവും 
തേരുകള്‍ നാദവും ഞാണൊലി നാദവും 
രാക്ഷസരാര്‍ക്കയും സിംഹനാദങ്ങളും 
രൂക്ഷതയേറും കപികള്‍ നിനാദവും 
തിങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചറവു- 
മെങ്ങുമിടതൂര്‍ന്നു മാറ്റൊലിക്കൊണ്ടുതേ. 
ജുംഭാരിമുമ്പാം നിലിമ്പരും കിന്നര- 
കിംപുരുഷോരഗഗഹ്യകസംഘവും 
ഗന്ധര്‍വ്വസിദ്ധവിദ്യാധരചാരണാ- 
ദൃന്തരീക്ഷാന്തരേ സഞ്ചരിക്കും ജനം 
നാരദനാദികളായ മുനികളും 
ഘോരമായുളള യുദ്ധം കണ്ടുകൊള്ളുവാന്‍ 
നാരികളോടും വിമാനയാനങ്ങളി- 
ലാരുഹ്യ പുഷ്കരാന്തേ നിറഞ്ഞീടിനാര്‍ 
തുംഗനാമിന്ദ്രജിത്തേറ്റാനതുനേര- 
മംഗദന്‍ തന്നോടതിന്നു കപീന്ദ്രനും 
സൂതനെക്കൊന്നു തേരും തകര്‍ത്താന്‍ മേഘ- 
നാദനും മറ്റൊരു തേരിലേറിടിനാന്‍ 
മാരുതി തന്നെ വേല്‍ക്കൊണ്ടു ചാട്ടീടിനാന്‍ 
ധീരനാകും ജംബൂമാലി നിശാചരന്‍ 
സാരഥിതന്നോടുകൂടവേ മാരുതി 


387 


അദ്ധ്യാത്മ രാമായണം 


തേരും തകര്‍ത്തവനെ ക്കൊന്നലറിനാന്‍ 
മിത്രതനയന്‍ പ്രഹസ്തനോടേറ്റിതു 
മിത്രാരിയോടു വിഭീഷണവീരനും 

നീലന്‍ നികുംഭനോടേറ്റാന്‍ തപനനെ- 
ക്കാലപുരത്തിന്നയച്ചാന്‍ മഹാഗജന്‍ 
ലക്ഷ്മണനേറ്റാന്‍ വിരൂപാക്ഷനോടഥ 
ലക്ഷ്മീപതിയാം രഘൂത്തമന്‍ തന്നൊടും 
രക്ഷധ്വജാഗ്നിധ്വജാദികള്‍ പത്തുപേര്‍ 
തല്‍ക്ഷണേ പോര്‍ ചെയ്തു പൂക്കാര്‍ സുരാലയം 
വാനരന്മാര്‍ക്കു ജയം വന്നിതന്നേരം 
ഭാനുവും വാരിധിതന്നില്‍ വീണീടിനാന്‍ 
ഇന്ദ്രത്മജാത്മജനോടേറ്റു തോറ്റൂപോ- 
യിന്ദ്രിജിത്തംബരാന്തേ മറഞ്ഞീടിനാന്‍ 
നാഗാസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത 
രാഘവന്മാരെയും വാനരന്മാരെയും 
വന്നകപികളേയും നരന്മാരെയു- 
മൊന്നൊഴിയാതെ ജയിച്ചേനിതെന്നവന്‍ 
വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളിച്ചു 
ചെന്നുലങ്കാപുരം തന്നില്‍ മേവീടിനാന്‍ 
താപസവ്ൃന്ദവും ദേവസമൂഹവും 
താപംകലര്‍ന്നു വിഭീഷണവീരരും 

ഹാഹാ വിഷാദേന ദു:ഖനിമഗ്നരായ്‌ 
മോഹിതന്മാരായ്‌ മരുവും ദശാന്തരേ 
സപ്തദ്വീപങ്ങളും സപ്താര്‍ണ്ണവങ്ങളും 
സപ്താചലങ്ങലുമുല്‍ക്ഷോഭമാം വണ്ണം 
സപ്താശ്വകോടിതേജോമയനായ്‌ സുവ- 
ര്‍ണ്ണാദ്രിപോലെ പവനാശനനാശനന്‍ 
അബ്ദിതോയം ദ്വിധാ ഭിത്ത്വാ സ്വപക്ഷയു- 
ശോദ്യുതലോകത്രയത്തോടതിദ്ൂതം 
നാഗരിരാമപദം വണങ്ങിടിനാന്‍ 
നാഗാസ്ത്രബന്ധനം തീര്‍ന്നിതു തല്‍ക്ഷണേ 
ശാഖാമൃഗങ്ങളുമസ്ത്രനിര്‍മ്മുക്തരായ്‌ 
ശോകവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാര്‍ 


388 


അദ്ധ്യാത്മ രാമായണം 


ഭക്തപ്രിയന്‍ മുദാ പക്ഷിപ്രവരനു 
ബദ്ധസമ്മോദമനുഗ്രഹം നല്‍കിനാന്‍ 
ഭൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു 
മേല്പോട്ടുപോയ്‌ മറഞ്ഞീടിനാന്‍ താര്‍ക്ഷ്യനും. 
മുന്നേതിലും ബലവീര്യവേഗങ്ങള്‍ പൂ- 
ണ്ടുന്നതന്മാരാം കപിവരന്മാരെല്ലാം 
മന്നവന്‍തന്‍ നിയോഗേന മരങ്ങളും 

കുന്നും ശിലയുമെടുത്തെറിഞ്ഞീടിനാര്‍. 
വന്നശത്രുക്കളെക്കൊന്നു മമാത്മജന്‌ 
മന്ദിരം പുക്കിരിക്കുന്നതിന്‍ മുന്നമേ 
വന്നാരവരുമിങ്ങെന്തൊരു വിസ്മയം 

നന്നു തന്നെത്രയുമെന്നേ പറയാവു 
ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി- 
തെന്നു ദശാനനന്‍ ചൊന്നൊരനന്തരം 
ചെന്നു ദൂതന്മാരറിഞ്ഞു ദശാനനന്‍ 

തന്നോടു ചൊല്ലിനാര്‍ വൃത്താന്തമൊക്കവേ. 
വീര്യബലവേഗവിക്രമം കൈക്കൊണ്ടു 
സൂര്യാത്മജാതികളായ കപികലം 
ഹസ്തങ്ങള്‍തോറുമലാതവും കൈക്കൊണ്ടു 
ഭിത്തിതന്നുത്തമാംഗത്തിന്മേല്‍ നില്ക്കുന്നോര്‍ 
നാണമുണ്ടെങ്കില്‍ പുറത്തു പുറപ്പെടു- 
കാണുങ്ങളെങ്കിലെന്നാര്‍ത്തു പറകയും 
കേട്ടതില്ലേ ഭവാനെന്നവര്‍ ചൊന്നതും 

കേട്ടു ദശാസ്യനും കോപേന ചൊല്ലിനാന്‌ :- 


മാനവന്മാരെയുമേറെ മദമുള്ള 
വാനരന്മാരെയും കൊന്നൊടുക്കീടുവാന്‍ 
പോക ധൂമ്രാക്ഷന്‍ പടയോടുകൂടവേ 
വേഗേന യുദ്ധം ജയച്ചു വരിക നീ. 
ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി- 
ക്രുദ്ധനാം ധൂമ്രാക്ഷനും നടന്നീടിനാന്‍ 
ഉച്ചൈസ്തരമായ വാദ്യഘോഷത്തൊടും 
പശ്വിമഗോപുരത്തൂടെ പുറപ്പെട്ടാന്‌. 
മാരുതിയോടെതിര്‍ത്താനവനും ചെന്നു 


389 


അദ്ധ്യാത്മ രാമായണം 


ദാരുണമായിതു യുദ്ധവുമെത്രയും. 


വേലസി വെണ്ഡെഴു കുന്തം ശരാസനം 
ശൂലം മുസലം പരിഘഗദാദികള്‍ 
കൈക്കൊണ്ടു വാരണവാജി രഥങ്ങളി- 
ലവള്‍ക്കരുത്തോടേറി രാക്ഷസവീരരും. 
കല്ലം മരവും മലയുമായ്‌ പര്‍വ്വത- 
തുല്യശരീരികളായ കപികളും 
തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ- 
ടുങ്ങുമിങ്ങും മഹാവീരരായുള്ളവര്‍. 
ചോരയുമാറായൊഴുകിപ്പലവഴി 
ശുരപ്രവരനാം മാരുതി തല്‍ക്ഷണേ 
ഉന്നതമായൊരു കുന്നിന്‍ കൊടുമുടി 
തന്നെയടര്‍ത്തെടുത്തൊന്നെറിഞ്ഞീടിനാന്‍ 
തേരില്‍നിന്നാശു ഗദയുമെടുത്തുടന്‍ 
പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാന്‍ 
തേരും കുതിരകളും പൊടിയായിതു 
മാരുതിക്കുള്ളില്‍ വര്‍ദ്ധിച്ചിത കോപവും 
രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ- 
നാര്‍ത്തിമുഴുത്തതുകണ്ടു ധൂമ്രാക്ഷനും 
മാരുതിയെഗ്ഗദകൊണ്ടടിച്ചിടിനാന്‍ 
ധീരതയോടതിനാകുലമെന്നിയേ 

പാരം വളര്‍ന്നൊരു കോപവിവിശനായ്‌ 
മാരുതി രണ്ടാമതൊന്നെറിഞ്ഞീടിനാന്‍ 
ധൂമ്രാക്ഷനേറുകൊണ്ടുമ്പര്‍പുരത്തിങ്ക- 
ലാമ്മാറുചെന്നു സുഖിച്ചു വാണീടിനാന്‍. 
ശേഷിച്ച രാക്ഷസന്‍ കോട്ടയില്‍ പുക്കിതു 
ഘോഷിച്ചിതംഗനമാര്‍ വിലാപങ്ങളും 
വൃത്താന്തമാഹന്ത കേട്ടു ദശാസ്യനും 
ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാൻ :- 


വജ്രൂഹസ്താരിപ്രവരന്‍ മഹാബലന്‍ 
മജ്രദംഷ്ടതന്നെ പോക യുദ്ധത്തിനായ്‌ 


മാനുഷവാനരന്മാരെജ്ജയിച്ചഭി- 


390 


അദ്ധ്യാത്മ രാമായണം 


മാനകീര്‍ത്ത്യാ വരികെന്നയച്ചീടിനാന്‍. 
ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ട 
ശക്രാത്മജാത്മജനോടെതിര്‍ത്തീടിനാന്‍ 
ദുര്‍ന്നിമിത്തങ്ങളണ്ടായതനാദ്ൃത്യ 

ചെന്നു കപികളോടേറ്റു മഹാബലന്‍ 
വൃക്ഷശിലാശൈലവൃഷ്‌ടികൊണ്ടേറ്റവും 
രക്ഷോവരന്മാര്‍ മരിച്ചു മഹാരണേ 
ഖഡ്ഗശസ്ത്രാസ്ത്രശക്ത്യാദികളേറ്റേറ്റു 
മര്‍ക്കടന്മാരും മരിച്ചാരസംഖ്യമായ്‌ 
പത്തംഗയുക്തമായുള്ള പെരുമ്പട 
നക്തഞ്ചരന്മാര്‍ക്കു നഷ്ടമായ്‌ വന്നിതു 
രക്തനദികളൊലിച്ചു പലവഴി 

ത്തം തുടങ്ങി കബന്ധങ്ങളും ബലാല്‍. 
തരേയനും വജ്ൂദംഷ്ടനും തങ്ങളില്‍ 
ഘോരമായേറ്റം പിണങ്ങിനില്ക്കും വിധ 
വാളും പറിച്ചുടന്‍ വജരൂദംഷ്ട്രന്‍ഗള- 
നാളം മുറിച്ചെറിഞ്ഞീടിനാനംഗദന്‍. 


അക്കഥ കേട്ടാശു നക്തഞ്ചരാധിപ- 
നുള്‍ക്കരുത്തേറുമകമ്പനന്‍തന്നെയും 
വന്‍പടയോടുമയച്ചാനതുനേരം 
കമ്പമുണ്ടായിതു മേദിനിക്കന്നേരം. 
ദുശ്ധവ്യവനാരിപ്രവരനകമ്പനന്‍ 
പശ്വിമഗോപുത്തൂടെ പുറപ്പെട്ടാന്‍ 
വായുതനയനോടേറ്റവനും നിജ- 

കായം വെടിഞ്ഞു കാലാലയം മേവിനാന്‍. 
മാരുതിയെ സ്തുതിച്ചു മഹാലോകരും 
പാരം ഭയം പെരുത്തു ദശകണ്ഠനും 
സഞ്ചരിച്ചാല്‍ നിജ രാക്ഷസസേനയില്‍ 
പഞ്ചദ്വയാസ്യനും കണ്ടാനതുനേരം 
രാമേശ്വരത്തോടു സേതുവിന്മേലുമാ- 
രാമദേശാന്തം സുബേലാചലോപരി 
വാനരസേന പരന്നതും കോട്ടക- 
ളൂനമായ്‌ വന്നതും കണ്ടോരനന്തരം 


391 


അദ്ധ്യാത്മ രാമായണം 


ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെന്നു 
കല്പിച്ചനേരമവന്‍ വന്നു കൂപ്പിനാന്‍. 


നീയറിഞ്ഞീലയോ വ്വത്താന്തമൊക്കവേ 
നായകന്മാര്‍ പടയ്ക്കാരുമില്ലായ്കയോ 
ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരദെ- 
ക്കൊല്ലുന്നതും കണ്ടിരിക്കയില്ലിങ്ങു നാം 
ഞാനോ ഭവാനോ കനിഷ്ഠനോ പോര്‍ചെയ്തു 
മാനുഷവാനരന്മാരെയൊടുക്കുവാന്‌ 
പോകുന്നതാരെന്നു ചൊല്ലെന്നു കേട്ടവന്‍ 
പോകുന്നതിന്നുഞാനെന്നു കൈകൂുപ്പിനാന്‍. 
തന്നുടെ മന്ത്രികള്‍ നാലുപേരുള്ളവര്‍ 
ചെന്നു നാലംഗപ്പടയും വരുത്തിനാര്‌. 
നാലൊന്നു ലങ്കയിലുള്ള പടയ്ക്കെല്ലാ- 
മാലംബനമാം പ്രഹസ്തന്‍ മഹാരഥന്‍ 
കുഭഹനും മഹാനാദനും ദുര്‍മ്മുഖന്‍ 
ജംഭാരിവൈരിയാം വീരന്‍ സമുന്നതന്‍ 
ഇങ്ങനെയുള്ളോരു മന്ത്രികള്‍ നാല്‍വരും 
തിങ്ങിന വമ്പടയോടും നടന്നിതു. 


ദുര്‍ന്നിമിത്തങ്ങളുണ്ടായതു കണ്ടവന്‍ 
തന്നകതാരിലുറച്ചു സന്നദ്ധനായ്‌ 
പൂര്‍വ്വപുരദ്വാരദേശേ പുറപ്പെട്ടു 
പാവകപുത്രനോടേറ്റോരനന്തരം 

മര്‍ക്കടന്‍ ശിലാവൃക്ഷാചലം കൊണ്ടു 
രക്ഷോഗണത്തെയൊടുക്കിത്തുടങ്ങിനാര്‍ 
ചക്രഘഡ്ഗപ്രാസശക്തി ശസ്ത്രാസ്ത്രങ്ങള്‍ 
മര്‍ക്കടന്മാര്‍ക്കുമേറ്റൊക്കെ മരിക്കുന്നു 
ഹസ്തിപരന്മാരുമശ്വങ്ങളും ചത്തു 

രക്തം നദികളായൊക്കെയൊലിക്കുന്നു 
അംഭോജസംഭവനന്ദനന്‍ ജാംബവാന്‍ 
കുംഭഹനുവിനേയും ദുര്‍മ്മുഖനെയും 
കൊന്നു മഹാനാദനേയും സമുന്നതന്‍ 
തന്നെയും പിന്നെ പ്രഹസ്തന്‍ മഹാരഥന്‍ 


392 


അദ്ധ്യാത്മ രാമായണം 


നീലനോടേറുടന്‍ ദ്വന്ദ്വയുദ്ധം ചെയ്തു 
കാലപുരി പുക്കിരുന്നരുളീടിനാന്‍. 
സേനാപതിയും പടയും മരിച്ചതു 

മാനിയാം രാവണന്‍ കേട്ടു കോപാന്ധനായ്‌. 


രാവണന്റെ പുറപ്പാട്‌ 


ആരെയും പോരിന്നയയ്ക്കുന്നതില്ലിനി 
നേരേ പൊരുതു ജയിക്കുന്നതുണ്ടല്ലോ 
നമ്മോടുകൂടെയുള്ളോര്‍കള്‍ പോന്നീടുക 
നമ്മുടെ തേരും വരുത്തുകെന്നാനവന്‍. 
വെണ്മതിപോലെ കുടയും പിടിപ്പിച്ചു 
പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍. 


ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും 
നീലത്തഴകളും മുത്തുക്കുടകളും 

ആയിരം വാജികളെക്കൊണ്ടു പൂട്ടിയ 
വായുവേഗം പൂണ്ടു തേരില്‍ കരയേറി 
മേരുശിഖരങ്ങള്‍പോലെ കിരീടങ്ങള്‍ 
ഹാരങ്ങളാദിയാമാഭരണങ്ങളും 
പത്തുമുഖവുമിരുപതു കൈകളും 
ഹസ്തങ്ങളില്‍ ചാപബാണായുധങ്ങളും 
നീലാദ്രിപോലെ നിശാചരനായകന്‍ 
കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാന്‍. 
ലങ്കയിലുള്ള മഹാരഥന്മാരെല്ലാം 
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം 

മക്കളും മന്ത്രികള്‍ തമ്പിമാരും മരു- 
മക്കളും ബന്ധുക്കളും സൈന്യപാലരും 
തിക്കിത്തിരക്കി വടക്കുഭാഗത്തുള്ള 
മുഖ്യമാം ഗോപുരത്തുടെത്തെരുതെരെ 
വിക്രമമേറിയ നക്തഞ്ചരന്മാരെ- 
യൊക്കെപ്പരോഭൂവി കണ്ടു രഘുവരന്‍ 
മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ 
മന്ദം വിഭീഷണന്‍ തന്നോടരുള്‍ചെയ്തു :- 


393 


അദ്ധ്യാത്മ രാമായണം 


നല്ല വീരന്മാര്‍ വരുന്നതു കാണെടോ! 
ചൊല്ലേണമെന്നോടിവരെ യഥാഗുണം 
എന്നതുകേട്ടു വിഭീഷണന്‍ രാഘവന്‍- 
തന്നോടു മന്ദസ്മിതംചെയ്തു ചൊല്ലിനാന്‍:- 
ബാണചാപത്തോടു ബാലാര്‍ക്കകാന്തിപൂ- 
ണ്ടാനക്കഴുത്തില്‍ വരുന്നതകമ്പനന്‍. 
സിംഹധ്വജംപൂണ്ട തേരില്‍ കരയേറി 
സിംഹപരാക്രമന്‍ ബാണചാപത്തോടും 
വന്നവനിന്ദ്രജിത്താകിയ രാവണ- 
നന്ദനന്‍ നമ്മെ മുന്നം ജയിച്ചാനവന്‍. 
ആയോധനത്തിനു ബാണചാപങ്ങള്‍ പൂ- 
ണ്ടായതമായൊരു തേരില്ക്കരയേറി 
കായം വളര്‍ന്നു വിഭൂഷണം പൂണ്ടതി- 
കായന്‍ വരുന്നതു രാവണന്‍ തന്മകന്‍. 
പൊന്നണിഞ്ഞാനക്കഴുത്തില്‍ വരുന്നവ- 
നുന്നതനേറ്റം മഹോദരന്‍ മന്നവ! 
വാജിമേലേറിപ്പരിഘം തിരിപ്പവ- 
നാജിശുൂരേന്ദ്രന്‍ വിശാലന്‍ നരാന്തകന്‍. 
വെള്ളെരുതിന്മുകളേറി ത്രിശൂലവും 
തുള്ളിച്ചിരിക്കുന്നവന്‍ ത്രിശിരസ്സല്ലോ 
രാവണന്‍ തന്മകന്‍ മറ്റേതിനങ്ങേതു 
ദേവാന്തകന്‍ തേരില്‍ വന്നതു മന്നവ! 
കുംഭകര്‍ണ്ണാത്മജന്‍ കുംഭനങ്ങേതവന്‍ 
തമ്പി നികുംഭന്‍ പരിഘായുധനല്ലോ 
ദേവകലാന്തകനാകിയ രാവണ- 
നേവരോടും നമ്മെ വെല്‍വാന്‍ പുറപ്പെട്ടു. 
ഇത്ഥം വിഭീഷണന്‍ ചൊന്നതു കേട്ടതി- 
നുത്തരം രാഘവന്‍ താനുമരുള്‍ചെയ്തു :- 


യുദ്ധേ ദശമുഖനെക്കൊല ചെയ്തുടന്‍ 
ചിത്തകോപം കളഞ്ഞീടുവനിന്നു ഞാന്‍ 
എന്നരുളിച്ചെയ്തു നിന്നരുളുന്നേരം 

വന്ന പടയോടു ചൊന്നാൻ ദശാസ്യനും :- 


394 


അദ്ധ്യാത്മ രാമായണം 


എല്ലാവരും നാമൊഴിച്ചു പോന്നാലവര്‍ 
ചെല്ലമകത്തു കടന്നൊരു ഭാഗമേ 

പാര്‍ത്തു ശത്രുക്കള്‍ കടന്നുകൊള്ളം മുന്നേ 
കാത്തുകൊള്‍വിന്‍ നിങ്ങള്‍ ചെന്നു ലങ്കാപുരം 
യുദ്ധത്തിനിന്നു ഞാന്‍ പോരുമിവമോടു 
ശക്തിയില്ലായ്കയുമില്ലിതിന്നേതുമേ 

ഏവം നിയോഗിച്ചനേരം നിശാചര- 

രേവരും ചെന്നു ലങ്കാപുരം മേവിനാര്‍. 


വന്ദാരകാരാതി രാവണന്‍ വാനര- 
വൃന്ദത്തെയെയ്തെയ്തുതള്ളി വിട്ടീടിനാന്‌. 
വില്ലും ശരങ്ങളുമാശുകൈക്കൊണ്ടു ക 
സല്യാതനയനും പോരിന്നൊരുമിച്ചാന്‍ 
വന്‍പനായുളഭ്ളോരിവനോടു പോരിനു 
മുമ്പിലടിയനനുഗ്രഹം നല്‍കണം 

എന്നു സനമിത്രിയും ചെന്നിരന്നീടിനാന്‍ 
മന്നവന്‍താനുമരുള്‍ചെയ്തിതന്നേരം :- 
വ്വത്രാരിയും പോരില്‍ വിത്രസ്തനായ്‌ വരും 
നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ 
മായയുമുണ്ടു നിശാചരര്‍ക്കേറ്റവും 
ന്യായവുമില്ലിവര്‍ക്കാര്‍ക്കുമൊരിക്കലും 
ചന്ദ്രചൂഡപ്രിയനാകയുമുണ്ടിവന്‍ 
ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം 

എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു 
ചെല്ലണമല്ലോ കലഹത്തിനെന്നെല്ലാം 
ശിക്ഷിച്ചരുള്‍ചെയ്തയച്ചോരനന്തരം 
ലക്ഷ്മണനും തൊഴുതാശു വില്‍ വാങ്ങിനാന്‍. 


ജാനകീചോരനെക്കണ്ടോരുനേരത്തു 
വാനരനായകനാകിയ മാരുതി 
തേര്‍ത്തടംതന്നില്‍ കുതിച്ചുവീണീടിനാ- 
നാര്‍ത്താനായ്‌ വന്നു വിശാചരനാഥനും 
ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു 
രക്ഷോവരനോടു മരുതപുത്രനും :- 


395 


അദ്ധ്യാത്മ രാമായണം 


നിര്‍ജ്ജരന്മാരെയും താപസന്മാരെയും 
സജ്ജനമായ്മറമുള്ള ജനത്തെയും 
നിത്യമുപദ്രവിക്കുന്ന നിനക്കു വ- 
ന്നെത്തുമാപത്തു കപികുലത്താലെടോ! 
നിന്നെയടിച്ചുകൊല്‍വാന്‍ വന്നുനില്‍ക്കുന്നോ- 
രെന്നെയടിച്ചുകൊല്‍നാന്‍ വന്നുനില്ക്കുന്നോ- 
ലെന്നെയൊഴിച്ചുകൊള്‍ വീരനെന്നാകില്‍ നീ. 
വിക്രമമേറിയ നിന്നുടെ പൂത്രനാ- 
മക്ഷകുമാരനെക്കൊന്നതു ഞാനെടോ! 

എന്നു പറഞ്ഞൊന്നടിച്ചാന്‍ കപിന്ദ്രനും 
നന്നായ്‌ വിറച്ചു വീണാന്‍ ദശകണ്ഠനും 
പിന്നെയുണര്‍ന്നു ചൊന്നാനിവിടേക്കിന്നു 
വന്ന കപികളില്‍ നല്ലനല്ലോ ഭവാന്‍ 
ന?യെന്തായതെനിക്കിന്നിതുകൊണ്ടു 

നമ്മുടെ തല്ലുകൊണ്ടാല്‍ മറ്റൊരുവനും 
മൃത്യൂവരാതെ ജീവിപ്പവരില്ലല്ലോ 

മൃത്യൂവന്നീല നിനക്കതുകൊണ്ടു ഞാന്‍ 
എത്രയും ദുര്‍ബലനെന്നുവന്നു നമ്മി- 
ലിത്തിരിനേരമിന്നും പൊരുതീടണം. 
എന്നതേരത്തൊന്നടിച്ചാന്‍ ദശാനനന്‍ 
പിന്നെ മോഹിച്ചു വീണാന്‍ കപീശ്രേഷ്ഠനും 
നീലനന്നേരംകുതികൊണ്ടു രാവണ- 

ന്മേലേ കരേറിക്കിരീടങ്ങള്‍ പത്തിലും 
വില്ലതന്മേലും കൊടിമരത്തിന്മേല- 
മുല്ലാസമോടു മകുടങ്ങള്‍ പത്തിലും 

ചാടി ക്രമേണ നൃത്തം തുടങ്ങിനാന്‍ 
പാടിത്തുടങ്ങിനാന്‍ നാരദനും തദാ. 


പാവകാസ്ത്രംകൊണ്ടു പാവകപൂത്രനെ 
രാവണനെയ്തുടന്‍ തള്ളി വിട്ടീടിനാന്‍ 
തല്‍ക്ഷണേ കോപിച്ചുലക്ഷ്മണന്‍ വേഗേന 
രക്ഷോവരനെച്ചെറുത്താനതുനേരം 
ബാണഗണത്തെ വര്‍ഷിച്ചാരിരുവരും 
കാമരുതാതെ ചമഞ്ഞിതു പോര്‍ക്കളം 


396 


അദ്ധ്യാത്മ രാമായണം 


വില്ലമുറിച്ചു കളഞ്ഞിതു ലക്ഷ്മണ- 

നല്ലല്‍ മുഴുത്തുനിന്നു ദശകണ്ഠനും. 

പിന്നെ മയന്‍കൊടുത്തോരു വേല്‍ സനമിത്രി- 
തന്നുടെ മാറിലാമ്മാറു ചാട്ടീടിനാന്‍. 
അസ്ത്രങ്ങള്‍കൊണ്ടു തടുക്കരുതാഞ്ഞു - 
മിത്രിയും ശക്തിയേറ്റാശു വീണീടിനാന്‍. 


ആടലോടെ വീണ കുമാരനെച്ചെന്നെടു- 
ത്തീടുവാനാശു ഭാവിച്ചു ദശാനനന്‍ 
കൈലസശൈലമെടുത്ത ദശാസ്യനു 
ബാലശരീരമിളക്കരുതാഞ്ഞിതു. 
രാഘവന്‍തന്നുടെ ഗാരരവമോര്‍ത്തതി- 
ലാഘവം പൂണ്ടിതു രാവണവീരനും. 
കണ്ടുനില്ക്കുന്നൊരു മാരുതപുത്രനും 
മണ്ടിയണഞ്ഞൊന്നടിച്ചാന്‌ ദശാനസ്ധ്യനെ 
ചോരയും ഛര്‍ദ്ദിച്ചു തേരില്‍ വീണാനവന്‍ 
മാരുതിതാനും കുമരനെത്തല്‍ക്ഷണേ 
വുഷ്‌സമാനമെടുത്തുകൊണ്ടാദരാല്‍ 
ചില്‍പുരുഷന്‍മുമ്പില്‍ വചചുവണങ്ങിനാന്‍. 
മാറും പിരിഞ്ഞു ദശമുഖന്‍ കയ്യിലാ- 
മ്മാറു പുക്കു മയദത്തമാം ശക്തിയും 
ത്രൈലോക്യനായകനാകിയ രാമനും 
പാലസ്ത്യനോടു യുദ്ധം തുടങ്ങിനാന്‍. 


ഗന്ധവാഹാത്മജന്‍ വന്ദിച്ചു ചൊല്ലിനാൻ 
പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ 
കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊള്‍ക 
കുണ്ഠതയെന്നിയേ കൊല്‍ക ദശാസ്യനെ. 
മാരുതി ചൊന്നതു കേട്ടു രഘൂത്തമ- 

നാരുഹ്യ തല്‍കണ്ഠദേശേ വിളങ്ങിനാന്‍. 
ചൊന്നാൻ ദശാനന്‍തന്നോടു രാഘവന്‍ 
നിന്നെയടുത്തു കണ്മാന്‍ കൊതിച്ചേന്‍ തുലോം 
ഇന്നതിനാശു യോഗം വന്നിതാകയാല്‍ 
നിന്നെയും നിന്നോടുകൂടെ വന്നോരെയും 


397 


അദ്ധ്യാത്മ രാമായണം 


കൊന്നു ജഗത്ത്രയം പാലിച്ചു കൊള്ളുവ- 
നെന്നുടെ മുമ്പിലരക്ഷണം നില്ല നീ 
എന്നരുള്‍ചെയ്തു ശസ്ത്രാസ്ത്രങ്ങള്‍ രൂകിനാ- 
നൊന്നിനൊന്നൊപ്പമെയ്താന്‍ ദശവക്ത്രനും. 


ഘോരമായ്‌ വന്നിതു പോരുമന്നേരത്തു 
വാരാന്നിധിയുമിളകി മറിയുന്നു. 
മാരുതിതന്നെയുമെയ്തു മുറിച്ചിതു 
ശുരനായോരു നിശാചരനായകന്‍. 
ശ്രീരാമദേവനും കോപം മുഴുത്തതി- 
ധീരത കൈക്കൊണ്ടെടുത്തൊരു സായകം 
രക്ഷോവരനുടെ വക്ഷ: പ്രദേശത്തെ 
ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്ദൂതം. 
ആലസ്യമായിതു ബാണമേറ്റന്നേരം 
പാലസ്തൃചപവും വീണിതു ഭൂതലേ. 
നക്തഞ്ചരാധിപനായ ദശാസ്്യനു 
ശക്തിക്ഷയം കണ്ടു സത്വരം രാഘവന്‍ 
തേരും കൊടിയും കുടയും കുതിരയും 
ചാരുകിരീടങ്ങളും കളഞ്ഞീടിനാന്‍. 
സാരഥിതന്നെയും കൊന്നുകളഞ്ഞള- 
വാരൂഡ്രതാപേനനിന്നു ദശാസ്യനും 
രാമനും രാവണന്‍തന്നോടരുള്‍ചെയ്താ- 
നാമയം പാരം നിനക്കുണ്ടു മാനസേ. 
പോയാലുമിന്നു ഭയപ്പെടായ്‌കേതുമേ 
നീയിനി ലങ്കയില്‍ ചെന്നങ്ങിരുന്നാലും 
ആയുധവാഹനത്തോടൊരുനമ്പെട്ടുകൊ- 
ണ്ടായോധനത്തിനു നാളെ വരേണം നീ. 
കാകുല്‍സ്ഥവാക്കുകള്‍ കേട്ടു ഭയപ്പെട്ടു 
വേഗത്തിലങ്ങു നടന്നു ദശാനനന്‍ 
രാഘവാസ്ത്രം തുടരെത്തുടര്‍ന്നുണ്ടെന്നെൊ- 
രാകുലം പൂണ്ടു തിരിഞ്ഞുനോക്കിത്തുലോം. 
വേപഥുഗാത്രനായ്‌ മന്ദിരം പ്രാപിച്ചു 
താപമുണ്ടായതു ചിന്തിച്ചു മേവിനാന്‍. 


398 


അദ്ധ്യാത്മ രാമായണം 


കുംഭകര്‍ണ്ണന്റെ നീതിവാക്യം 


മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണനതന്നെയും 
വാനരരാജനാമര്‍ക്കാത്മജനെയും 
രാവണബാണവിദാരിതത്മാരായ 

പാവകപുത്രാദി വാനരന്മാരെയും 
സിദ്ധധഷധകൊണ്ടു രക്ഷിച്ചു തന്നുടെ 
സിദ്ധാന്തമെല്ലാമരുള്‍ചെയ്തു മേവിനാന്‍ 
രാത്രിഞ്ചരേന്ദ്രനും ഭുത്യജനത്തോടു 

പേര്‍ത്തും നിജാര്‍ത്തികളോര്‍ത്തു ചൊല്ലീടിനാന്‍:- 


നമ്മുടെ വീര്യബലങ്ങളും കീര്‍ത്തിയും 
നന്മയുമര്‍ത്ഥപുരുഷകാരാദിയും 
നഷ്ടമായ്‌ വന്നിതൊടുങ്ങി സുകൃതവും 
കഷ്ടകാലം നമുക്കാഗതം നിശ്ചയം. 
വേധാവുതാനുമനാരണ്യഭൂപനും 
വേദവതിയും മഹാനന്ദികേശനും 
രംഭയും പിന്നെ നളകൂബരാദിയും 
ജുംഭാരിമുമ്പാം നിലിമ്പവരന്മാരും 
കുംഭോല്‍ഭവാദികളായ മുനികളും 
ശംഭപ്രണയിനിയാകിയ ദേവിയും 
വുഷ്ടപോബലം പൂണ്ടു പാതിവ്രതൃ- 
നിഷ്ഠയോടേ മരുവുന്ന സതികളും 
സത്യമായ്‌ ചൊല്ലിയ ശാപവചസ്സുകള്‍ 
മിഥ്യമായ്‌ വന്നുകൂടായെന്നു നിര്‍ണ്ണയം. 
ചിന്തിച്ചു കാണ്മിന്‍ നമുക്കിനിയും പുന- 
രെന്തൊന്നു നല്ലൂ ജയിച്ചു കൊള്‍വാനഹോ! 
കാലാരിതുല്യനാകും കുംഭകര്‍ണ്ണനെ- 
ക്കാലം കളയാതുണര്‍ത്തുക നിങ്ങള്‍പോയ്‌ 
ആറുമാസം കഴിഞ്ഞെന്നിയുണര്‍ന്നീടു- 
മാറില്ല മുന്നമുറങ്ങീട്ടവനുമി- 

ന്നൊമ്പതു നാളേ കഴിഞ്ഞതുള്ളൂ നിങ്ങ- 
ളമ്പോടുണര്‍ത്തുവിന്‍ വല്ല പ്രകാരവും. 


399 


അദ്ധ്യാത്മ രാമായണം 


രാക്ഷസരാജനിയോഗേന ചെന്നോരോ 
രാക്ഷസരെല്ലാമൊരുമ്പെട്ടുണര്‍ത്തുവാന്‍ 
ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു- 

മാന തേര്‍ കാലാള്‍ കുതിരപ്പടകളും 
കൂംഭകര്‍ണ്ണോരസി പാഞ്ഞുമാര്‍ത്തും ജഗല്‍- 
കമ്പം വരുത്തിനാരെന്തൊരു വിസ്മയം! 
കുംഭസഹസ്രം ജലം ചൊരിഞ്ഞിടിനാര്‍ 
കുംഭകര്‍ണ്ണശ്രവണാന്തരേ പിന്നെയും 
കുംഭിവരന്മാരെക്കൊണ്ടു നാസാരന്ധ്‌റ- 
സംഭൂതരോമം പിടിച്ചുവലിപ്പിച്ചും 
തുമ്പിക്കരമറ്റലറിയുമാനകള്‍ 
ജംഭാരിവൈരിക്കു കമ്പമില്ലേതുമേ. 
ജുംഭാസമാരംഭമോടുമുണര്‍ന്നിതു 
സംഭൂമിച്ചോടിനാരാശരവീരരും. 


കുംഭസഹസ്രം നിറച്ചുള്ള മദ്യവും 
കുംഭസഹസ്രം നിറച്ചുള്ള രക്തവും 
സംഭോജ്യമന്നവും കുന്നുപോലെ കണ്ടൊ- 
രിമ്പം കലര്‍ന്നെഴുന്നേറ്റിരുന്നീടിനാന്‍. 
ക്രവ്യങ്ങളാദിയായ്‌ മറ്റൂപജീവന- 
ദരവ്യമെല്ലാം ഭജിച്ചാനന്ദചിത്തനായ്‌ 
ശുദ്ധാചമനവും ചെയ്തിരിക്കും വിധ 
ഭൃത്യജനങ്ങളും വന്നു വണങ്ങിനാര്‍. 


കാര്യങ്ങളെല്ലാമറിയിച്ചുണര്‍ത്തിയ 
കാരണവുംകേട്ടു പംക്തികണ്ഠാനുജന്‍ 
എങ്കിലോ വൈരികളൊക്കൊലചെയ്തു ഞാന്‍ 
സങ്കടംതീര്‍ത്തു വരുവനെന്നിങ്ങനെ 
ചൊല്ലിപ്പുറപ്പെട്ട നേരം മഹോദരന്‍ 
മെല്ലെത്തൊഴുതു പറഞ്ഞാനതുനേരം :- 
ജ്യേഷ്ഠനെക്കണ്ടു തൊഴുതു വിടവാങ്ങി 

വാട്ടം വരാതെ പൊയ്‌്ക്കൊള്ളുക നല്ലതു 

ഏവം മഹോദരന്‍ ചൊന്നതു കേട്ടവന്‍ 
രാവണന്‍ തന്നെയും ചെന്നു വണങ്ങിനാന്‍. 


400 


അദ്ധ്യാത്മ രാമായണം 


ഗാഡ്മായാലിംഗനം ചെയ്തിരുത്തിനാ- 
നൂഡ്യമോദം നിജ സോദരന്‍തന്നെയും 
ചിത്തേ ധരിച്ചതില്ലോര്‍ക്ക നീ കാര്യങ്ങള്‍ 
വൃത്താന്തമെങ്കിലോ കേട്ടാലുമിന്നെടോ :- 


സോദരി തന്നുടെ നാസാകുചങ്ങളെ 
ച്ഛേദിച്ചതിന്നു ഞാന്‍ ജാനകീദേവിയെ 
ശ്രീരാമലക്ഷ്മണന്മാരറിയാതെ ക- 
ണ്ടാരാമസീമ്‌നീ കൊണ്ടന്നു വച്ചീടിനേന്‍. 
വാരിധിയില്‍ ചിരകെട്ടിക്കടന്നവന്‍ 
പോരിനു വാനരസേനയുമായ്‌ വന്നു 
കൊന്നാന്‍ പ്രഹസ്താദികളെപ്പലരെയു- 
മെന്നെയുമെയ്തു മുറിച്ചാന്‍ ജിതശ്രമം. 
കൊല്ലാതെ കൊന്നയച്ചാനതു കാരണ- 
മല്ലല്‍ മുഴുത്തു ഞാന്‍ നിന്നെയുണര്‍ത്തിനേന്‍. 
മന്നവന്മാരെയും വാനരന്മാരെയും 

കൊന്നു നീയെന്നെ രക്ഷിച്ചുകൊളഭ്ളേണമേ. 


എന്നതുകേട്ടു ചൊന്നാൻ കുംഭകര്‍ണ്ണനും 
നന്നുനന്നെത്രയും നല്ലതേ നല്ലുകേള്‌ 
നല്ലതും തീയതും താനറിയാതവര്‍ 
നല്ലതറിഞ്ഞു ചൊല്ലുന്നവര്‍ ചൊല്ലുകള്‍ 
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന- 
തല്ലാതവര്‍ക്കുണ്ടോ നല്ലതുണ്ടാകുന്നു? 
സീതയെ രാമനു നല്‍കുകെന്നിങ്ങനെ 
സോദരന്‍ ചൊന്നാനതിന്നു കോപിച്ചു നീ 
ആട്ടിക്കളഞ്ഞിതു നന്നു നന്നോര്‍ത്തുകാണ്‍ 
നാട്ടില്‍നിന്നാശു വാങ്ങീ ഗുണമൊക്കവേ 
നല്ലവണ്ണംവരും കാലമല്ലെന്നതും 
ചൊല്ലാമതുകൊണ്ടതും കുറ്റമല്ലെടോ! 
നല്ലതൊരുത്തരാലും വരുത്താവത- 
ല്ലല്ലല്‍ വരുത്തുമാപത്തണയുന്ന നാള്‍ 


കാലദേശാവസ്ഥകളും നയങ്ങളും 


401 


അദ്ധ്യാത്മ രാമായണം 


മൂലവും വൈരികള്‍ കാലവും വീര്യവും 
ശത്രുമിത്രങ്ങളും മദ്ധ്യസ്ഥപക്ഷവു- 
മര്‍ത്ഥപുരുഷകാരാദി ഭേദങ്ങളും, 
നാലുപായങ്ങളുമാറു നയങ്ങളും 

മേലില്‍ വരുന്നതുമൊക്കെ നിരൂപിച്ച 
പഥ്യം പറയുമമാത്യനുണ്ടെങ്കിലോ 
ഭര്‍ത്തസരഖ്യം വരും കീര്‍ത്തിയും വര്‍ദ്ധിക്കും 
ഇങ്ങനെയുള്ളൊരമാത്യധര്‍മ്മം വെടി- 
ഞ്ഞെങ്ങനെ രാജാവ്‌ നിഷ്ഠമെന്നാലതു 
കര്‍ണ്ണസുഖം വരുമാറു പറഞ്ഞുകൊ- 
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു 
മുലവിനാശം വരുമാറു പറഞ്ഞുകൊ- 
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു 
മൂലവിനാശം വരുമാറു നിത്യവും 
മുഡ്രായുള്ളോരമാത്യജനങ്ങളില്‍ 
നല്ലതു കാകോളമെന്നതു ചൊല്ലവോ- 
രല്ലല്‍വിഷമുണ്ടവര്‍ക്കെന്നിയില്ലല്ലോ. 


മുഡരാം മന്ത്രികള്‍ ചൊല്ലകേട്ടീടുകില്‍ 
നാടും മനസ്സും കുലവും നശിച്ചു പോം. 
നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേ- 
ര്‍ന്നാധിമുഴുത്തു മരിക്കും മൃഗകലം 
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ 
മഗ്നരായഗ്നിയില്‍ വീണു മരിക്കുന്നു 
മത്സ്യങ്ങളും രസത്തിങ്കല്‍ മോഹിച്ചു ചെ- 
ന്നത്തല്‍പ്പെടുന്നു ബളിശം ഗ്രസിക്കയാല്‍ 
ആഗ്രഹമെന്നിങ്കലേറിയാലാപത്തു 
പോക്കുവാനല്ലാതവണ്ണം വരും. 

നമ്മുടെ വംശത്തിനും നല്ല നാട്ടിനു- 
മുന്‍മൂലനാശം വരുത്തുവാനായല്ലോ 
ജാനകിതന്നിലൊരാശയുണ്ടായതും 
ഞാനറിഞ്ഞേനതു രാത്രിഞ്ചരാധിപ! 
ഇന്ദ്രിയങ്ങള്‍ക്കു വശനായിരിപ്പവ- 
നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിര്‍ണ്ണയം. 


402 


അദ്ധ്യാത്മ രാമായണം 


ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ- 
നൊന്നുകൊണ്ടും വരാനൂനമാപത്തുകള്‍ 
നല്ലതല്ലെന്നതറിഞ്ഞിരിക്കെബ്പലാല്‍ 
ചൊലമൊന്നിങ്കലൊരുത്തനഭിരുചി 
പൂര്‍വ്വജന്മാര്‍ജ്ജിത വാസനയാലതി- 
നാവതല്ലേതുമതില്‍ വശനായ്‌ വരും. 
എന്നാലതിങ്കല്‍ നിന്നാശു മനസ്സിനെ- 
ത്തന്നുടെ ശാസ്ത്രവിവേകോപദേശങ്ങള്‍ 
കൊണ്ടു വിധേയമാക്കിക്കൊണ്ടിരിപ്പവ- 
നുണ്ടോ ജഗത്തിങ്കലാരമുമോര്‍ക്ക നീ? 
മുന്നം വിചാരകാലേ ഞാന്‍ ഭവാനോട്ു 
തന്നെ പറഞ്ഞതില്ലേ ഭവിഷ്യൽല്‍ഫലം? 
ഇപ്പോളുപഗതമായ്‌ വന്നതീശ്വര- 
കലല്‍്പിതമാര്‍ക്കു തടുക്കാവതല്ലല്ലോ. 
മാനുഷനല്ല രാമന്‍ പുരുഷോത്തമന്‌ 
നാനാജഗന്മയന്‍ നാരായണന്‍ പരന്‍ 
സീതയാകുന്നതു യോഗമായാദേവി 
ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ 
നിന്നോടുതന്നെ പറഞ്ഞു തന്നീലയോ 
മന്നവ! മുന്നമേയെന്തതോരാഞ്ഞതും? 
ഞാനൊരുനാള്‍ വിശാലയാം യഥാസുഖം 
കാനനാന്തേ നരനാരായണാശ്രമേ 
വാഴുന്നനേരത്തു നാരദനെപ്പരി- 
തോഷേണ കണ്ടു നമസ്‌ക്കരിച്ചിടിനേന്‍. 
ഏതൊരുദിക്കില്‍ നിന്നാഗതനായിതെ- 
ന്നാദരവോടരുള്‍ചെയ്ക മഹാമുനേ! 
എന്തൊരു വൃത്താന്തമുള്ളൂ ജഗത്തിങ്ക- 
ലന്തരം കൂടാതരുള്‍ചെയ്കയെന്നെല്ലാം 
ചോദിച്ചനേരത്തു നാരദനെന്നോടു 
സാദരം ചൊന്നാനുദന്തങ്ങളൊക്കവേ. 
രാവണപീഡിതന്മാരായ്‌ ചമഞ്ഞൊരു 
ദേവകളും മുനിമാരുമൊരുമിച്ചു 
ദേവദേവേശനാം വിഷ്ണുഭഗവാനെ 
സേവിച്ചുണര്‍ത്തിച്ചു സങ്കമൊക്കവേ 


403 


അദ്ധ്യാത്മ രാമായണം 


ത്രൈലോക്യൃകണ്ടകനാകിയ രാവണന്‍ 
പനലസ്ത്യപുത്രനതീവ ദുഷ്ടന്‍ ഖലന്‍ 
ഞങ്ങളെയെല്ലാമുപദ്രവിച്ചീടുന്നി- 
തെങ്ങുമിരിക്കരുതാതെ ചമഞ്ഞിതു. 
മര്‍ത്ത്യനാലെന്നിയേ മൃത്യൂവില്ലെന്നതു- 
മുക്തം വിരിഞ്ചനാല്‍ മുന്നമേ കല്പിതം 
മര്‍ത്ത്യനാലെന്നിയേ മൃത്യൂവില്ലെന്നതു- 
മുക്തം വിരിഞ്ചനാല്‍ മുന്നമേ കല്പിതം 
മര്‍ത്ത്യനായ്തന്നെ പിറന്നു ഭവാനിനി 
സത്യധര്‍മ്മങ്ങളെ രക്ഷിക്കവേണമേ. 
ഇത്ഥമുണര്‍ത്തിച്ചനേരംമുകുന്ദനും 
ചിത്തകാരുണ്യം കലര്‍ന്നരുളിച്ചെയ്തു :- 


പൃഥ്വിയില്‍ ഞാനയോദ്ധ്യയം ദശരഥ- 
പുത്രനായ്‌ വന്നു പിറന്നിനിസ്തത്വരം 
നക്തഞ്ചരാധിപന്‍ തന്നെയും നിഗ്രഹി- 
ച്ചത്തല്‍ തീര്‍ത്തീടുവനിത്രലോകത്തിങ്കല്‍ 
സത്യസങ്കല്പനാമീശ്വരന്‍ തന്നുടെ 
ശക്തിയോടും കൂടി രാമനായ്‌ വന്നതും 
നിങ്ങളെയെല്ലാമൊടുക്കുമവനിനി 

മംഗലം വന്നുകൂടും ജഗത്തിങ്കലും. 
എന്നരുള്‍ചെയ്തു മറഞ്ഞു മഹാമുനി 
നന്നായ്‌ നിരൂപിച്ചു കൊള്‍ക നീ മാനസേ. 


രാമന്‍ പരബ്രഹ്മമായ സനാതനന്‍ 
കോമളനിന്ദീവരദളശ്യാമളന്‍ 
മായാമനുഷ്യവേഷം പൂണ്ടു രാമനെ- 
ക്കായേന വാചാ മനസാ ഭജിക്ക നീ. 
ഭക്തികണ്ടാല്‍ പ്രസാദിക്കും രഘുത്തമന്‍ 
ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ! 
ഭക്തിയല്ലോ സതാം മോക്ഷപ്രദായിനി 
ഭക്തിഹീനന്മാര്‍ക്കു കര്‍മ്മവും നിഷ്ഫലം. 
സംഖ്യയില്ലാതോളമുണ്ടവതാരങ്ങള്‍ 
പങ്കജനേത്രനാം വിഷ്ണുവിനെങ്കിലും 


404 


അദ്ധ്യാത്മ രാമായണം 


സംഖ്യാവതാം മതം ചൊല്ലവന്‍ നിന്നുടെ 
ശങ്കയെല്ലാമകലെക്കളഞ്ഞീടുവാന്‍. 


രാമാവതാരസമമല്ലതൊന്നുമേ 
നാമജപത്തിനാലേ വരും മോക്ഷവും 
ജ്ഞാസ്വരൂപനാകുന്ന ശിവന്‌ പരന്‍ 
മാനുഷാകാരനാം രാമനാകുന്നതും 
താരകബ്രഹ്മമെന്നത്ര ചൊല്ലുന്നതും 
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ. 
രാമനെത്തന്നെ ഭജിച്ചു വിദ്വജ്ജന- 
മാമയം നല്‍കുന്ന സംസാരസാഗരം 
ലംഘിച്ചു രാമപാദത്തെയും പ്രാപിച്ചു 
നിശ്ചലാനന്ദേ ലയിക്കുന്നിതന്വഹം. 
മായാവിമോഹങ്ങളെല്ലാം കളഞ്ഞുടന്‌ 
നീയും ഭജിചചുകൊള്‍കാനന്ദമൂര്‍ത്തിയെ. 


കുംഭകര്‍ണ്ണവധം 


സോദരനേവം പറഞ്ഞതു കേട്ടതി- 
ക്രോധം മുഴുത്തു ദശാസ്യനും ചൊല്ലിനാൻ : 
ജ്ഞാനോപദേശമെനിക്കു ചെയ്വാനല്ല 
ഞാനിന്നുണര്‍ത്തി വരുത്തി, യഥാസുഖം 
നിദ്രയെ സേവിച്ചുകൊള്‍ക, നീയത്രയും 
ബുദ്ധിമാനെന്നതുമിന്നറിഞ്ഞേനഹം. 
വേദശാസ്ത്രങ്ങളും കേട്ടുകൊളളാമിനി 
ഖേദമകുന്നു സുഖിച്ചുവാഴുന്ന നാള്‍. 
ആമെങ്കിലാശു ചെന്നായോധനം ചെയ്തു 
രാമാദികളെ വധിച്ചു വരിക നീ. 

അഗ്രജന്‍ വാക്കുകളിത്തരം കേട്ടള- 
വുഗ്രനാം കുംഭകര്‍ണ്ണന്‍ നടന്നീടിനാന്‍. 
വ്ൃഗ്രവും കൈവിട്ടു യുദ്ധേ രഘുത്തമന്‍ 
നിഗ്രഹിച്ചാല്‍ വരും മോക്ഷമെന്നോര്‍ത്തവന്‍ 
പ്രാകാരവും കടന്നുത്തുംഗശൈലരാ- 
ജാകാരമോടലറിക്കൊണ്ടതിദൂതം 


405 


അദ്ധ്യാത്മ രാമായണം 


ആയിരംഭാരമിരുമ്പുകൊണ്ടുളള ത- 
ന്നായുധമായുളള ശൂലവും കൈക്കൊണ്ടു 
വാനരസേനയില്‍ പൂക്കോരുനേരത്തു 
വാനരവീരരെല്ലാവരുമോടിനാര്‍. 
കുംഭകര്‍ണ്ണന്‍തന്‍ വരവുകണ്ടാകുലാല്‍ 
സംഭൂമംപൂണ്ടു വിഭീഷണര്‍തന്നോടു 
വന്‍പുളള രാക്ഷസനേവനിവന്‍ പറ- 
കംബരത്തോളമുയരമുണ്ടത്ഭുതം! 

ഇത്ഥം രഘൂത്തമന്‍ ചോദിച്ചളവതി- 
നുത്തരമാശു വിഭീഷണന്‍ ചൊല്ലിനാൻ. 
രാവണസോദരന്‍ കുംഭകര്‍ണ്ണന്‍ മമ- 
പൂര്‍വജനെത്രയും ശക്തിമാന്‍ ബുദ്ധിമാന്‍. 
ദേവകുലാന്തകന്‍ നിദ്രാവശനിവ- 
നാവതില്ലാര്‍ക്കുമേറ്റാല്‍ ജയിച്ചീടുവാന്‍. 
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെ- 
ന്നിച്ചയാ പൂര്‍വജന്‍ കാല്ക്കല്‍ വീണിടിനാന്‍. 
ഭ്രാതാ വിഭീഷണന്‍ ഞാന്‍ ഭവക്തിമാന്‍ 
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ! 
സീതയെ നല്‍കുക രാഘവനെന്നു ഞാ- 
നാദരപൂര്‍വമാവോളമവപേക്ഷിച്ചേന്‍. 
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ- 
നഗ്രതയോടുമടുത്തതു കണ്ടു ഞാന്‍ 
ഭീതനായ്‌ നാലമാത്യന്മാരുമായ്പോന്നു 
സീതാപതിയെശ്ൂരണമായ്‌ പ്രാപിച്ചേന്‍. 
ഇത്ഥം വിഭീഷണവാക്കുകള്‍ കേട്ടവന്‍ 
ചിത്തം കളൂര്‍ത്തു പുണര്‍ന്നാനനുജനെ. 
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു 
ധനൃയനല്ലോ ഭവാനില്ലകില്ലേതുമേ. 
ജീവിച്ചിരിക്ക പലകാലമൂഴിയില്‍ 
സേവിച്ചു കൊളളുക രാമപാദാംബൂജം 
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ 
നിര്‍മ്മലന്‍ ഭാഗവതോത്തമനെത്രയും. 
നാരായണപ്രിയനെത്രയും നീയെന്നു 
നാരദന്‍ തന്നേ പറഞ്ഞുകേട്ടേനഹം. 


406 


അദ്ധ്യാത്മ രാമായണം 


മായാമയമിപ്രപഞ്ചമെല്ലാ, മിനി- 
പ്പോയാലുമെങ്കില്‍ നീ രാമപാദാന്തികേ 
എന്നതു കേടുഭിവാദ്യവും ചെയ്തതി- 
ഖിന്നനായ്‌ ബാഷ്പവും വാര്‍ത്തു വാങ്ങിടിനാന്‍ 
രാമപാര്‍ശ്വം പ്രാപ്യചിന്താവിവശനായ്‌ 
ശ്രീമാന്‍ വിഭീഷണന്‍ നില്ക്കും ദശാന്തരേ 
ഹസ്തപാദങ്ങളാല്‍ മര്‍ക്കടവീരരെ 
ക്രദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാന്‍ 
പേടിച്ചടുത്തുകൂടാഞ്ഞു കപികളു- 
മോടിത്തുടങ്ങിനാര്‌ നാനാദിഗന്തരേ. 
മത്തഹസ്തിന്ദ്രനെപ്പോലെ കപികളെ- 
പ്ത്തുനുറായിരം കൊന്നാനരക്ഷണാല്‍. 
മര്‍ക്കടരാജനതുകണ്ടൊരു മല 
കൈക്കൊണ്ടെറിഞ്ഞതു മാറിത്തടുത്തവന്‍ 
കുത്തിനാന്‍ ശൂലമെടുത്തതുകൊണ്ടതി- 
വിത്രസ്തനായ്‌ വീണു മോഹിച്ചിതര്‍ക്കജന്‍. 
അപ്പോളവനെയുമൂക്കോടെടുത്തു കൊ- 
ണ്ടുല്പുന്നമോദം നടന്നു നിശാചരന്‍. 
യുദ്ധേ ജയിച്ചു സൂഗ്രീവനെയുംകൊണ്ടു 
നക്തഞ്ചരേശ്വരന്‍ ചെലന്ന നേരത്തു 
നാരീജനം മഹല്‍പ്രാസാദമേറിനി- 
ന്നാരൂഡ്വമോദം പനിനീരില്‍ മുക്കിയ 
മാല്യങ്ങളും കളഭങ്ങളും ൂകിനാ- 
രാലസ്യമാശു തീര്‍ന്നീടുവാനാദരാല്‍. 
മര്‍ക്കടരാജനതേറ്റു മോഹം വെടി- 
ഞ്ഞുല്‍ക്കടരോഷേണ മൂക്കും ചെവികളും 
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചുകൊ- 
ണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്ൂതം. 
ക്രോധവുമേറ്റമഭിമാനഹാനിയും 
ഭീതിയുമുള്‍ക്കൊണ്ടു രക്താഭിഷിക്തനായ്‌ 
പിന്നെയും വീണ്ടും വരുന്നതു കണ്ടതി- 
സന്നദ്ധനായടുത്തു സുമിത്രാത്മജന്‍, 
പര്‍വ്വതത്തിന്മേല്‍ മഴപൊഴിയുംവണ്ണം 
ദുര്‍വ്വാരബാണഗണം പൊഴിച്ചീടിനാന്‍. 


407 


അദ്ധ്യാത്മ രാമായണം 


പത്തുനൂുൂറായിരം വാനരന്മാരെയും 
വക്ത്രത്തിലാക്കിയടസ്‌ക്കുമവനുടന്‍. 
കര്‍ണ്ണനാസാവിലത്തൂടേ പുറപ്പെടും 
പിന്നെയും വാരിവിഴുങ്ങുമവന്‍ തദാ. 
രക്ഷോവരനുമാന്നരം നിരൂപിച്ചു 
ലക്ഷ്മണന്‍തന്നെയുപേക്ഷിച്ചു സത്വരം 
രാഘവന്‍തന്നോടടുത്താനതുകണ്ടു 
വേഗേന ബാണംപൊഴിച്ചു രഘൂത്തമന്‍. 
ദക്ഷിണഹസ്തവും ശൂലവും രാഘവന്‍ 
തല്‍ക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയാല്‍ 
യുദ്ധാങ്കണേ വീണു വാനരവ്ൃന്ദവും 
നക്തഞ്ചരന്മാരുമൊട്ടു മരിച്ചിതു. 
വാമഹസ്തേ മഹാസാലവും കൈക്കൊണ്ടു 
രാമനോടേറ്റമടുത്തു നിശാചരന്‍. 
ഇന്ദ്രാസ്രമയ്തു ഖണ്ഡിച്ചാനതു വീണു- 
മിന്ദ്രരികള്‍ പലരും മരിച്ചീടുനാര്‍. 
ബദ്ധകോപത്തോടലറിയടുത്തിതു 
നക്തഞ്ചരാധിപന്‍ പിന്നെയുമന്നരെ 
അര്‍ദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊ- 
ണ്ടുത്തുംഗപാദങ്ങളും മുറിച്ചീടിനാന്‍. 
വക്ത്രവുമേറ്റം പിളര്‍ന്നു വിഴുങ്ങുവാന്‍ 
നക്തഞ്ചരേന്ദ്രന്‍ കുതിച്ചടുക്കുന്നേരം 
പത്രികള്‍ വായില്‍ നിറച്ചു രഘൂത്തമന്‍ 
വ്വത്രാരിദൈവതമായ്‌ വിളങ്ങീടിനോ- 
രസ്ത്രമെയ്തുത്തമാംഗത്തെയും ഖണ്ഡിച്ചു 
വ്വത്രാരിതാനും തെളിഞ്ഞാനതുനേരം. 
ഉത്തമാംഗം പുരദ്വാരി വീണു മുറി- 
ഞ്ഞബ്ധയില്‍ വീണിതു ദേഹവുമന്നേരം. 


നാരദസ്തുതി 


സിദ്ധഗന്ധര്‍വ്വ വിദ്യാധര ഗുഹൃക- 
യക്ഷളജംഗ ഖഗാപ്സരോവ്ൃന്ദവും 


408 


അദ്ധ്യാത്മ രാമായണം 


കിന്നരചാരണകിംപൂരുഷന്മാരും 
പന്നഗതാപസ ദേവസവൃഹവും 
പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാ പുകഴ്ത്തിനാര്‍ 
ചില്പുരുഷം പുരുഷോത്തമമദ്വയം. 
ദേവമുനീശ്വരന്‍ നാരദനും തദാ 
സേവാര്‍ത്ഥമന്‍പോടവതരിച്ചീടിനാന്‍. 
രാമം ദശരഥനന്ദനമുല പല- 

ശ്യാമളം കോമളം ബാണധരുര്‍ദ്ധരം 
പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ- 
പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം 

രാമം ജഗദഭിരാമമാത്മാരാമ- 
മാമോദമാര്‍ന്നു പുകഴ്‌ന്നു തുടങ്ങിനാന്‍ :- 


സീതാപതേ! രാമ! രാജേന്ദ്ര! രാഘവേ! 
ശ്രീധര! ശ്രീനിധേ! ശ്രീപുരുഷോത്തമ! 
ശ്രീരാമദേവ! ദേവേശ! ജഗന്നാഥ! 
നാരായണാഖിലാധാര! നമോസ്തുതേ. 
വിശ്വാസാക്ഷിന്‍! പരമാത്മാന്‍! സനാതന! 
വിശ്വമൂര്‍ത്തേ! പരബ്രഹ്മമേ! ദൈവമേ! 


ദുഃഖസുഖാദികളെല്ലാമനുദിനം 
കൈക്കൊണ്ടു മായയാ മാനുഷാകാരനായ്‌ 
ശുദ്ധത്ത്വജ്ഞനായ്‌ ജ്ഞാനസ്വരൂപനായ്‌ 
സത്യസ്വരൂപനായ്‌ സര്‍വ്വലോകേശനായ്‌ 
സത്വങ്ങളുള്ളിലെജ്ജീവസ്വരൂപനായ്‌ 
സത്വപ്രധാന ഗുണപ്രിയനായ്‌ സദാ 
വ്യക്തനായവ്യക്തനായതി സ്വസ്ഥനായ്‌ 
നിഷ്കളനായ്‌ നിരാകാരനായിങ്ങനെ 
നിര്‍ഗ്ഗമണനായ്‌ നിഗമാന്തവാക്യാര്‍ത്ഥമായ്‌ 
ചിദ്ഘനാത്മാവായ്‌ ശിവനായ്‌ നിരീഹനായ്‌ 
ചക്ഷരുന്മീലനകാലത്തു സൃഷ്ടിയും 
ചക്ഷ്യര്‍ന്നിമീലനംകൊണ്ടു സംഹാരവും 
രക്ഷയും നാനാവിധാവതാരങ്ങളാല്‍ 
ശിക്ഷിച്ചു ധര്‍മ്മത്തെയും പരിപാലിച്ചു 


409 


അദ്ധ്യാത്മ രാമായണം 


നിത്യം പുരുഷപ്രകൃതികാലാഖ്യനായ്‌ 
ഭക്തപ്രിയനാം പരമാത്മനേ നമ: 
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും 
ചേതസി താപസേന്ദ്രന്മാര്‍ നിരാശയാ 
തത്സ്വരൂപത്തിനായ്‌ക്കൊണ്ടു നമസ്‌ക്കാരം 
ചിത്ത്വാരൂപപ്രഭോ! നിത്യം നമോസ്തുതേ. 
നിര്‍വ്വികാരം വിശുദ്ധജ്ഞാനരൂപിണം 
സര്‍വ്വലോകാധാരമാദ്യം നമോ നമ: 
ത്വല്‍പ്രസാദം കൊണ്ടൊഴിഞ്ഞുമറ്റൊന്നിനാല്‍ 
ത്വല്‍ബോധമുണ്ടായ്പരികയുമില്ലല്ലോ 
ത്വല്‍പാദപത്മങ്ങള്‍കണ്ടു സേവിപ്പതി- 
ന്നിപ്പോലെനിക്കവകാശമുണ്ടായതും 
ചില്പുരുഷപ്രഭോ! നിന്‍കൃപാവൈഭവ- 
മെപ്പൊഴുമെന്നുള്ളില്‍ വാഴ്ക ജഗല്‍പത! 
കോപകാമദ്വേഷമത്സരകര്‍പ്പണ്യ- 
ലോഭമോഹാദി ശത്രുക്കളുണ്ടാകയാല്‍ 
മുക്തിമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ചീടുവാന്‍ 
ശക്തിയുമില്ല നിന്‍ മായാബലവശാല്‍. 
ത്വല്‍ക്കഥാ പീയൂഷപാനവും ചെയ്തുകൊ- 
ണ്ടുള്‍ക്കാമ്പില്‍ നിന്നെയും ധ്യാനിച്ചനാരതം 
ത്വല്‍പൂജയുംചെയ്തു നാമങ്ങളുച്ചരി- 
ച്ചിപ്രാപഞ്ചത്തിങ്കലൊക്കെ നിരന്തരം 
നിന്‍ചരിതങ്ങളും പാടി വിശുദ്ധനായ്‌ 
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ. 


രാജരാജേന്ദ്ര! രഘുക്ലനായക! 
രാജീവലോചന! രാമ! രാമാപതേ! 

പാതിയും പോയതു ഭൂഭാരമിന്നു നീ 

ബാധിച്ച കുംഭകര്‍ണ്ണന്‍തന്നെക്കൊല്‍കയാല്‍. 
ഭോഗീന്ദ്രനാകിയ സനമിത്രിയും നാളെ 
മേഘനിനാദനെക്കൊല്ലമായോധനേ 

പിന്നെ മറ്റേന്നാള്‍ ദശഗ്രീവനെ ബ്ഭവാന്‍ 
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക. 
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു 


410 


അദ്ധ്യാത്മ രാമായണം 


മാനവവീര! ജയിക്ക ജയിക്ക നീ! 
ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി- 
ഭക്തിമാനാകിയ നാരദനും തദാ 
രാഘവനോടനുവാദവും കൈക്കൊണ്ടു 
വേഗേന പോയ്മറഞ്ഞിീടിനാനന്നേരം. 


അതികായവധം 


കുംഭകര്‍ണ്ണന്‍ മരിച്ചോരു വൃത്താന്തവും 

കമ്പം വരുമാറു കേട്ടു ദശാനനന്‍ 

മോഹിച്ചു ഭൂമിയില്‍ വീണു പുനരുടന്‍ 
മോഹവും തീര്‍ന്നു മുഹൂര്‍ത്തമാത്രം കൊണ്ടു 
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു 
ഖിന്നനായോരു ദശഗ്രീവനെത്തദാ 
ചെന്നുതൊഴുതു ത്രിശിരസ്സു- 
മുന്നതനായോരതികായവീരനും 
ദേവാന്തകനും നരാന്തകനും ബഹു- 

രേവം മഹോദരനും മഹാപാര്‍ശ്വനും 
മത്തനുമുന്മത്തനുമൊരുമിച്ചതി- 
ശക്തിയേറിടും നിശാചരവീരന്മാര്‍ 
എട്ടുപേരും സമരത്തിനൊരുന്പെ്ടു. 
ദുഷ്ടനാം രാവണന്‍ തന്നോടു ചൊല്ലിനാര്‍ :- 
ദു:ഖിപ്പതിനെന്തുകാരണം ഞങ്ങള്‍ ചെ- 
ന്നൊക്കെ രിപുക്കളെക്കൊന്നു വരാമല്ലോ 
യുദ്ധത്തിനായയച്ചീടുകില്‍ ഞങ്ങളെ- 
ശ്ൂത്രുക്കളാലൊരു പീഡയുണ്ടായ്‌ വരാ. 
എങ്കിലോ നിങ്ങള്‍ പോയ്ച്ചെന്നു യുദ്ധംചെയ്തു 
സങ്കടം തീര്‍ക്കെന്നുചൊന്നാന്‍ ദശാനനന്‍ 
കണ്ടുകൂടാതോളമുള്ള പെരുമ്പട- 

യുണ്ടതും കൊണ്ടു പൊയ്‌ക്കൊള്‍വിനെല്ലാവരും 
ആയുധവാഹനഭൂഷണജാലവു- 

മാവോളവും കൊടുത്താൻ ദശകുന്ധരന്‍ 
വെള്ളം കണക്കേ പരന്ന പെരുമ്പട- 
യ്ക്കുള്ളില്‍ മഹാരഥന്മാരിവരെണ്‍വരും 


411 


അദ്ധ്യാത്മ രാമായണം 


പോര്‍ക്കുപുറപ്പെട്ടു ചെന്നതു കണ്ടള- 
വൂക്കോടടുത്തു കവിപ്രവരന്മാരും 
സംഖ്യയില്ലിതോളമുള്ള പെരുമ്പട- 

വന്‍ കടല്‍പോലെ വരുന്നതു കണ്ടള- 
വന്തകന്‍ വീട്ടിലാക്കീടനാന്‍ സത്വര- 
മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും. 


കല്ലും മലയും കരങ്ങളും കൊക്കൊണ്ടു 
ചെല്ലന്നവീരരോടേറ്റു നിശാചമര്‍ 
കൊല്ലുന്നിതാശു കപിവരന്മാരെയും 

നല്ല ശസ്ത്രാസ്ത്രങ്ങള്‍ തൂകി ക്ഷണാന്തരേ 
വാരണവാജി രഥങ്ങളും കാലാളും 
ദാരുണന്മാരായ രാക്ഷസവീരരും 

വീണു വരിച്ചുള്ള ചോരപ്പുഴകളും 
താണായിതു പലതായൊലിക്കുന്നതും. 
അന്തമില്ലാതെ കബന്ധങ്ങളും പല- 
തന്തികേ നൃത്തമാടിത്തുടങ്ങീ തദാ. 
രാക്ഷസരൊക്കെ മരിച്ചതു കണ്ടിതി- 
രൂക്ഷതയോടുമടുത്താന്‍ നരാന്തകന്‍ 
കുന്തവുമേന്തിക്കുതിരപ്പുറമേറി- 
യന്തകനെപ്പൊലെ വേഗാലടുത്തപ്പോള്‍ 
അംഗദന്‍ മുഷ്ടികള്‍ കൊണ്ടവന്‍ തന്നുടല്‍ 
ഭംഗം വരുത്തി യമപുരത്താക്കിനാന്‍. 


ദേവാന്തകനും പരിഘവുമായ്‌ വന്നു 
ദേവേന്ദ്രപുത്രതനയനോടേറ്റിതു. 
വാരണമേറി ത്രിശിരസ്സുമണഞ്ഞിതു. 
മുവരോടുംപൊരുതീടിനാംനംഗദന്‍ 
ദേവാദികളും പുകഴ്ത്തിനാനന്നേരം 
കണ്ടുനില്ക്കും വായുപുത്രനും നീലനും 
മണ്ടിവന്നാശു തുണച്ചാരതുനേരം. 
മാരുതികൊന്നിതു ദേവാന്തകനെയും 
വീരനാം നീലന്‍ മഹോദരന്‍ തന്നെയും 
ശുരനാകും ത്രിശിരസ്സിന്‍ തലകളെ 


412 


അദ്ധ്യാത്മ രാമായണം 


മാരുതി വെട്ടിക്കളഞ്ഞു കൊന്നീടിനാന്‍. 
വന്നു പൊരുതാന മഹാപാര്‍ശ്വനന്നേരം 
കൊന്നുകളഞ്ഞാനൃഷഭന്‍ മഹാബലന്‍ 
മത്തനുമുന്മത്തനും മരിച്ചാര്‍ കപി- 
സത്തമന്മാരോടെതിര്‍തതതിസത്വരം. 
വിശൈ്്വൈകവീരനതികായനന്നേര- 
മശ്വങ്ങളായിരം പൂട്ടിയ തേരതില്‍ 
ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി- 
ചസ്ത്രജ്ഞനത്യര്‍ത്ഥമുദ്ധതചിത്തനായ്‌ 
യുദ്ധത്തിനായ്‌ ചെറു ഞാണൊലിയുമിട്ടു 
നക്തഞ്ചരാശ്രേഷ്ഠപുത്രനടുത്തപ്പോള്‍ 
നില്ക്കരുതാഞ്ഞു ഭയപ്പെട്ടു വാനര- 
രൊക്കെ വാല്‍പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാര്‍. 


സാമര്‍ത്ഥ്യമേറെയുള്ളോരതികായനെ 
സനമിത്രി ചെന്നു ചെറുത്താനതുനേരം. 
ലക്ഷ്മണബാണങ്ങള്‍ ചെന്നടുക്കും വിധ 
തല്‍ക്ഷണേ പ്രത്യങ്മുഖങ്ങളായ്‌ വീണുപോം 
ചിന്ത മുഴുത്തേതുമാവതല്ലാഞ്ഞേറ്റ- 
മന്ധനായ്‌ സനമിത്രി നില്ക്കുന്നതുനേരം 
മാരുതദേവനും മാനുഷനായ്‌ വന്നു 

സാരനാം സനമിത്രിയോടു ചൊല്ലീടിനാന്‍:- 


പണ്ടു വിരിഞ്ചന്‍ കൊടുത്തൊരു കഞ്ചുക- 
മുണ്ടതു കൊണ്ടിവനേല്ക്കയില്ലായുധം 
ധര്‍മ്മത്തെ രക്ഷിച്ചുകൊള്ളുവാനിന്നിനി 
ബ്രഹ്മാസ്ത്രമെയ്തിവന്‍തന്നെ വധിക്ക നീ 
പിന്നെ നിന്നാല്‍ വധിക്കപ്പെടുമിന്ദ്രജി- 
ത്തന്നതനായ ദശാനനന്‍ തന്നെയും 
കൊന്നു പാലിക്കും ജഗത്രരയം രാഘവ- 
നെന്നു പറഞ്ഞു മറഞ്ഞു സമീരണന്‍. 
ലക്ഷ്മണനും നിജപൂര്‍വ്വജന്‍ തന്‍പദ- 
മുള്‍ക്കാമ്പില്‍ നന്നായുറപ്പിച്ചു വന്ദിച്ചു 
പുഷ്പകരസംഭവബാണം പ്രയോഗിച്ചു 


413 


അദ്ധ്യാത്മ രാമായണം 


തല്‍ക്ഷണേ കണ്ഠം മുറിച്ചാനതുനേരം 
ഭൂമ പതിച്ചോരതികായമസ്തക- 
മാമോദമുള്‍ക്കൊണ്ടെടുത്തു കപികലം 
രാമാന്തികേ വച്ചു കൈതൊഴുതീടിനാ- 
രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം. 


ഇന്ദ്രജിത്തിന്റെ വിജയം 


രാവണനോടറിയിച്ചാരവസ്ഥകള്‍ 

ഹാ! വിധിയെന്നലറി ദശകണ്ഠനും 
മക്കളും തമ്പിമാരും മരുമക്കളു- 
മുള്‍ക്കരുത്തേറും പടനായകന്മാരും 
മന്ത്രികളും മരിച്ചീടിനാരേറ്റവ- 

രെന്തിനി നല്ലതു ശങ്കര! ദൈവമേ! 
ഇത്ഥം വിലാപിച്ചു നേരത്തു ചെന്നിന്ദ്ര- 
ജിത്തും നമസ്‌ക്കരിച്ചീടിനാന്‍ താതനെ. 
ഖേദമുണ്ടാകരുതേതുമേ മാനസേ 
താതനു ഞാനിഹ ജീവിച്ചിരിക്കവേ 
ശത്രുക്കളെക്കൊലചെയ്തു വരുന്നതു- 
ണ്ടത്തലും തീര്‍ത്തിങ്ങിരുന്നരുളേണമേ. 
സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ടു 
യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ. 
എന്നതു കേട്ടു തനയനേയും പുണ- 
ര്‍ന്നെന്നേ സുഖമേ ജയിച്ചു വരിക നീ. 
വന്‍പനാം പുത്രനും കുമ്പിട്ടു താതനെ 
തന്‍പടയൊടും നടന്നു തുടങ്ങിനാന്‍ 
ശംഭനപ്രസാദം വരുത്തുവാനായ്‌ ചെന്നു 
ജംബാരിജിത്തും നികുംഭില പുക്കിതു 
സംഭാരജാലവും സമ്പാദ്യ സാദരം 
സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം. 
രക്തമാല്യാബര ഗന്ദാനുലേപന- 
യുക്തനായ്‌ തത്ര ഗുരുപദേശാന്വിതം 
ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചന്നിദേവനെ 
ശക്തി തനിക്കു വര്‍ദ്ധിച്ചു വരുവാനായ്‌. 


414 


അദ്ധ്യാത്മ രാമായണം 


നക്തഞ്ചരാധിപ പൂത്രനുമെത്രയും 
വ്യക്തവര്‍ണ്ണസ്വരമന്ത്രപുരസ്‌കൃതം 
കര്‍ത്തവ്യമായുള്ള കര്‍മ്മം കഴിച്ചഥ 
ചിത്രഭാനുപ്രസാദത്താലദിദ്ൂതം 
ശസ്ത്രാസ്ത്രചാപരഥാദികലോടുമ- 
ന്തര്‍ദ്ധാനവിദ്യയും ലബ്ധ്വാ നിരാകലം 
ഹോമസമാപ്തിവരുത്തിപ്പുറപ്പെട്ടു 
രാമാദികളോടു പോരിനായാശരന്‍ 
പോര്‍ക്കളം പുക്കൊരുനേരം കപികളും 
രാക്ഷസരെച്ചെറുത്താര്‍ത്തടുത്തീടിനാര്‍. 
മേഘജാലം വരിഷിക്കുന്നതു പോലെ 
മേഘനാദന്‍ കണ തൂകിത്തുടങ്ങിനാന്‍. 


പാഷാണപര്‍വ്വതവൃക്ഷാദികള്‍ കൊണ്ടു 
ഭീഷണന്ത്രായ വാനരവീരരും 

ദാരുണമായ്‌ പ്രഹരിച്ചു തുടങ്ങിനാര്‍ 
വാരണവാജി പദാതി രഥികളും 
അന്തകന്‍തന്‍ പുരിയില്‍ ചെന്നു പുക്കു പു- 
ക്കന്തം വരുന്നതു കണ്ടൊരു രാവണി 
സന്താപമോടുമന്തര്‍ദ്ധാനവും ചെയ്തു 
സന്തതം രൂകിനാന്‍ ബ്രഹ്മാസ്ത്രസഞ്ചയം. 
വൃക്ഷപ്രവരന്മാര്‍ വീണു തുടങ്ങിനാര്‍. 


വന്‍പരാം മര്‍ക്കടന്മാരുടെ മെയ്യില്‍വ- 
ന്നമ്പതും നൂറുമിരുന്നൂറുമഞ്ഞുറും 
അന്പുകള്‍കൊണ്ടു പിളര്‍ന്നു തെരുതെരെ 
കമ്പം കലര്‍ന്നു മോഹിച്ചു വീണിടിനാര്‍. 
അമ്പതു ബാണം വിവിദനേറ്റു പുന- 
രൊമ്പതു മൈന്ദനുമഞ്ചു ഗജന്മേലും 
തൊണ്ണൂറു ബാണം നളനും തറച്ചിത- 
വ്വണ്ണമേറ്റു ഗന്ധനാദനന്‍ മെയ്യിലും 
ഈരൊമ്പതേറ്റിതു നീലനും മുപ്പതു 
മീരഞ്ചു ബാണങ്ങള്‌ ജാംബവാന്‍ മെയ്യിലും 
ആറു പനസനുമേഴു വിനതനിീ- 


415 


അദ്ധ്യാത്മ രാമായണം 


രാറു സുഷേണനുമെട്ടു കുമുദനും 
ആറഞ്ചു ബാണമൃഷഭനും കേസരി- 
ക്കാറുമൊരമ്പതും കൂടെ വന്നേറ്റിതു 
പത്തു ശതബലിയ്‌്ക്കൊമ്പതു ധൂമ്രനും 
പത്തുമൊരെട്ടു പ്രമാഥിക്കുമേറ്റിതു 
പത്തും പുനരിരുപത്തഞ്ചുമേറ്റിതു 
ശക്തിയേറും വേഗദര്‍ശിക്കതുപോലെ 
നാല്പതുകൊണ്ടു ദധിമുഖന്തെയ്യിലും 
നാല്പതു രണ്ടു ഗവാക്ഷനുമേറ്റിതു 
മൂന്നു ഗവയനുമഞ്ചു ശരഭനും 
മൂന്നുമൊരുനാലുമേറ്റു സുമുഖനും 
ദുര്‍മ്മുഖനേറ്റിതിരുപത്തിനാലമ്പു 
സമ്മാനമായറുപത്തഞ്ചു താരനും 
ജ്യോതിര്‍മ്മുഖനുമറുപതേറ്റു പുന- 
രാതങ്കമോടെൺപതഗ്നിവദനനും 
അംഗദന്മേലെഴുപത്തഞ്ചു കൊണ്ടിതു 
തുംഗനാം സുഗ്രീവനേറ്റു ശരശതം 
ഇത്ഥം കപികലനായകന്മാരറു- 
പത്തേഴുകോടിയും വീണിതു ഭൂതലേ. 


മര്‍ക്കടന്മാരിരുപത്തൊന്നു വെള്ളവു- 
മര്‍ക്കതനയനും വീണോരനന്തരം 
ആവതില്ലേതുമിതിന്നു നമുക്കെന്നു 
ദേവദേവന്മാരുമന്യേന്യമന്നേരം 
വ്യാകുലംപൂണ്ടു പറഞ്ഞുനില്ക്കേ രുഷാ 
രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാന്‍ 
മേഘനാദന്‍ മഹാവീര്യവ്രതധരന്‍. 
ശോകവിഷണ്ണമായ്‌ നിശ്വലമായിതു 
ലോകവും കാണപാധീശജയത്തിനാ- 
ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു 
വേഗേന ലങ്കയില്‍ പൂക്കിരുന്നീടിനാന്‍ 
ലേഖസമൂഹവും മാഴ്കി ഗതാശയാ 


416 


അദ്ധ്യാത്മ രാമായണം 


രഈൌഷധത്തിനായി ഹനുമാന്റെ ഗമനം 


കൈകസീ നന്ദനായ വിഭീഷണന്‍ 
ഭാഗവതോത്തമന്‍ ഭക്തപവരായണന്‍ 
പോക്കുവന്‍ മേലിലാപത്തു ഞാനെന്നോര്‍ത്തു 
പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍. 
കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ- 
നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു 
നോക്കിനോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ- 
നാക്കുമേറും വായുപുത്രനുമന്നേരം 
ആരിനിയുള്ളതൊരു സഹായത്തിനെ- 
ന്നാരായ്ക വേണമെന്നോര്‍ത്തവനും തദാ 
ശാഖാമൃഗങ്ങള്‍ കിടക്കുന്നവര്‍കളില്‍ 
ചാകാതവരിതിലാരെന്നു നോക്കുവാന്‍ 
ഏകാകിയായ്‌ നടക്കുന്നനേരം തത്ര 
രാഘവഭക്തന്‍ വിഭീഷണനെക്കണ്ടു 
തമ്മിലന്യോന്യമറിഞ്ഞു ദു:ഖംപൂണ്ടു 
നിര്‍മ്മല്മാര്‍ നടന്നീടിനാര്‍ പിന്നെയും. 
പഥോജസംഭവനന്ദനന്‍ ജാംബവാന്‍ 
താതനനുഗ്രഹംകൊണ്ടു മോഹം തീര്‍ന്നു 
കണ്ണമിഴിപ്പാനരുതാഞ്ഞിരിക്കുമ്പോള്‍ 
ചെന്നു വിഭീഷണന്‍ ചോദിച്ചിതാദരാല്‍:- 


നിന്നുടെ ജീവനുണ്ടോ കപിപുംഗവ! 
നന്നായിയെങ്കില്‍ നീയെന്നെയറിഞ്ഞിതോ? 
കണ്ണമിഴിച്ചുകൂടാ രുധിരം കൊണ്ടു 
നിന്നുടെ വാക്കു കേട്ടുള്ളില്‍ വിഭാതി മേ 
രാക്ഷസരാജന്‍ വിഭീഷണനെന്നതു 
സാക്ഷാല്‍ പരമാര്‍ത്ഥമെന്നോടു ചൊല്ലുക. 
സത്യം വിഭീഷണനായതു ഞാനെടോ! 
സത്വമതേ പുനരെന്നതു കേട്ടവന്‍ 
ചോദിച്ചിതാശരാധീശ്വരന്‍ തന്നോടു 
ബോധമുണ്ടല്ലോ ഭവാനേറ്റമാകയാല്‍ 
മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു 


417 


അദ്ധ്യാത്മ രാമായണം 


ശാഖാമൃഗങ്ങളില്‍ നമ്മുടെ മാരുതി 
ജീവനോടേ പുനരെങ്ങാനുമാണ്ടെങ്കി- 
ലാവതെല്ലാം തിരയേമമിനിയെടോ! 
വാതാത്മജനില്‍ വാത്സല്യമുണ്ടായതും? 


രാമസനമിത്രി സൂഗ്രീവാംഗദാദിക- 
ളാമവരേവരിലും വിശേഷിച്ചു നീ 
ചോദിത്തതെന്തു സമീരണപുത്രനേ? 
മോദിച്ചതെന്തവനെക്കുറിച്ചേറ്റവും? 
എങ്കിലോ കേള്‍ക്ക നീ; മാരുതിയുണ്ടെങ്കില്‍ 
സങ്കടമില്ല മറ്റാര്‍ക്കുമറിഞ്ഞാലും 
മാരുതപുത്രന്‍ മരിച്ചിതെന്നാകില്‍ മ- 
റാരുമില്ലൊക്കെ മരിച്ചതിന്നൊക്കുമേ. 
സാരസസംഭവപുത്ര വാക്യം കേട്ടു 
മാരുതിയും ബഹുമാനിച്ചു സാദരം 
ഞാനിതല്ല്ോ മരിച്ചീലെന്നവന്‍ കാല്ക്ക- 
ലാമോദമുള്‍ക്കൊണ്ടു വീണു വണങ്ങിനാന്‍ 
ഗാഡമായാശ്ശേഷവും ചെയ്തു ജാംബവാന്‍ 
കൂടെത്തലയില്‍ മുകര്‍ന്നു ചൊല്ലീടിനാന്‍:- 


മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു 
ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ 
രാഘവന്മാരെയും ജീവിച്ചിരുത്തുവാ- 
നാകുന്നവരാരുമില്ല നീയെന്നിയേ 
പോകവേണം നീ ഹിമവാനെയും കട- 
ന്നാകലമറ്റ കൈലാസശൈലത്തൊളം 
കൈലാസസന്നിധിയിങ്കലശഭാദ്രി- 
മേലുണ്ടു ദിവ്യയഷധങ്ങളറിക നീ. 
നാലുണ്ടു ദിവ്യയഷധങ്ങളവറ്റിനു 
നാലിനും നാമങ്ങളും കേട്ടുകൊള്ളുക 
മുമ്പില്‍ വിശല്യകരണിയെന്നൊന്നെടോ 
പിന്‍പു സന്താനകരണി മൂന്നാമതും 

നല്ല സുവര്‍ണ്ണകരണി നാലാമതും 
ചൊല്ലുവന്‍ ഞാന്‍ മൃതസഞ്ജീവനി സഖേ! 


418 


അദ്ധ്യാത്മ രാമായണം 


രണ്ടു ശ്രയംഗങ്ങളുയര്‍ന്നു കാണാമവ- 
രണ്ടിനും മദ്ധ്യേ മരുന്നുകള്‍ നില്പതും 
ആദിത്യനോളം പ്രഭയുണ്ടു നാലിനും 
വേദസ്വരൂപങ്ങളെന്നറിക നീ. 
വാരാന്നിധിയും വനങ്ങള്‍ ശൈലങ്ങളും 
ചാരുനദികളും രാജ്യങ്ങളു കട- 
ന്നാരാല്‍ വരിക വരുന്നുകളും കൊണ്ടു 
മാരുതനന്ദന! പോക നീ വൈകാതെ. 
ഇത്ഥം വിധിസൂതന്‍ വാക്കുകള്‍ കേട്ടവന്‍ 
ഭക്ത്യാ തൊഴുതു മഹേന്ദ്രമേറീടിനാന്‍. 
മേരുവിനോളം വളര്‍ന്നു ചമഞ്ഞവന്‍ 
വാരാന്നിധിയും കുലപര്‍വ്വതങ്ങളും 
ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം 
ശങ്കാരഹിതം കരുത്തോടലറിനാന്‍. 
വായുവേഗേന കുതിച്ചുയര്‍ന്നംബരേ 
പോയവന്‍ നീഹാരശൈലവും 
വൈരിഞ്ചമണ്ഡവും ശങ്കരശൈലവും 
നേരേ ധരാനദിയുമളകാപുരം പിന്നിട്ടു 
മേരുഗിരിയുമൃഷാഭാദ്രിയും കണ്ടു 
മാരുതി വിസ്മയപ്പെട്ടു നോക്കീടിനാന്‍. 


കാലനേമിയുടെ പുറപ്പാട്‌ 


മാരുതനന്ദനനൌഷധത്തിന്നങ്ങു 
മാരുതവേഗേന പൊയതറിഞ്ഞൊരു 
ചാരവരന്മാര്‍ നിശാചരാധീശനോ- 
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാന്‍. 
ചാരവാക്യംകേട്ടു രാത്രിഞ്ചരാധിപന്‍ 
പാരം വിചാരം കലര്‍ന്നു മരുവിനാന്‍. 
ചിന്താവശനായ്‌ മുഹൂര്‍ത്തമിരുന്നള- 
വന്തര്‍ഗ്ൃഹത്തിങ്കല്‍നിന്നു പുറപ്പെട്ടു 
രാത്രിയിലാരും സഹായവും കൂടാതെ 
രാത്രിഞ്ചരാധിപന്‍ കാലനേമിഗ-ഹം 
പ്രാപിച്ചളവതിവിസ്മയംപൂണ്ടവ- 


419 


അദ്ധ്യാത്മ രാമായണം 


നാപൂര്‍ണ്ണമോദം തൊഴുതു സന്ത്രസ്തനായ്‌ 
അര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചു ചോദിച്ചാ- 
നര്‍ക്കോദയം വരുംമുമ്പേ ലഘുതരം. 
ഇങ്ങെഴുന്നളളുവാനെന്തോരു കാരണ- 
മിങ്ങനെ മറ്റുളളകമ്പടികൂടാതെ? 
ദുഃഖനിപീഡിതനാകിയ രാവണ- 
നക്കാലനേമിതന്നോടു ചൊല്ലീടിനാന്‍: 
ഇക്കാലവൈഭമെന്തു ചൊല്ലാവതു- 

മൊക്കെ നിന്നോടു ചൊല്‍വാനത്ര വന്നതും 
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ 
ശക്തിയേറ്റാശു വീണിടിനാന്‍ ഭൂതലേ. 
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജന്‍ 
മന്നവന്മാരെയും വാനരന്മാരെയും 

കൊന്നു രണാങ്കണംതന്നില്‍ വീഴ്ത്തീടിനാന്‍. 
വെന്നിപ്പറയുമടിപ്പിച്ചിതാത്മജന്‍ 

ഇന്നു ജീവിപ്പിച്ചുകൊളളുവാന്‍ മാരുത- 
നന്ദനനൌയഷധത്തിനു പോയീടിനാന്‍. 
ചെന്നു വിഘ്‌നം വരുത്തേണമതിന്നു നീ. 
നിന്നോടുപായവും ചൊല്ലാമതിന്നെടോ. 
താപസനായ്‌ ചെന്നു മാര്‍ഗ്ഗമദ്ധ്യേ പൂക്കു 
പാപവിനാശനമായുളള വാക്കുകള്‍ 

ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം 
വല്ലകണക്കിലും നീ വരുത്തീടണം. 
താമസവാക്കുകള്‌ കേട്ടനേരം കാല- 
നേമിയും രാവണന്‍തന്നോടു ചൊല്ലിനാൻ 
സാമവേദജ്ഞ! സര്‍വജ്ഞ! ലങ്കേശ്വര 
സാമമാമെന്നുടെ വാക്കു കേള്‍ക്കേണമേ! 
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല- 
മെന്നുളളിലേതും മടിയില്ല നിശ്ചയം. 
മാരിചനെക്കണക്കേ മരിപ്പാൻ മന- 
താരിലെനിക്കേതുമില്ലൊരു ചഞ്ചലം. 
മക്കളും തമ്പിമാരും മരുമക്കളും 

മക്കളുടെ നല്ല മക്കളും ഭുതൃരും 

ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു 


420 


അദ്ധ്യാത്മ രാമായണം 


ദുഃഖമൊഴിഞ്ഞെന്തൊരു ഫലമുളളതും? 
എന്തു രാജ്യംകൊണ്ടു പിന്നെയൊരു ഫല- 
മെന്തു ഫലം തവ ജാനകിയെക്കൊണ്ടും? 
ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു- 
മെന്തുഫലം തവ ചിന്തിച്ചുകാണ്‍കെടോ. 
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ 
സോദരനായ്‌ക്കൊണ്ടു രാജ്യവും വല്‍കുക 
കാനനംതന്നില്‍ മുനിവേഷവും പൂണ്ടു 
മാനസശുദ്ധിയോടു കൂടി നിത്യവും 
പ്രത്യൂഷസ്യൂത്ഥായ ശുദ്ധതോയേ കുളി- 
ചചതൃന്തഭക്തിയോടര്‍ക്കോദയം കണ്ടു 
സന്ധ്യാനമസ്‌കാരവും ചെയ്തു ശീ്രമേ- 
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്‌ 
സര്‍വവിഷയസംഗങ്ങളും കൈവിട്ടു 
സര്‍വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടന്‍ 
ആത്മനീ കണ്ടുകണ്ടാത്മാനമാത്മനാ 
സ്വാത്മോദയംകൊണ്ടു സര്‍വലോകങ്ങളും 
സ്ഥാവരജംഗമജാതികളായുളള 
ദേവതിര്യക്‌ മനുഷ്യാദിജന്തുക്കളും 
ദേഹബുദ്ധീന്ദ്രീയാദ്യങ്ങളും നിത്യനാം 
ദേഹി സര്‍വത്തിനുമാധാരമെന്നതും 
ആബ്രഹ്മസ്തംബപര്യന്മായെന്തോന്നു 
താല്‍പര്യമുള്‍ക്കൊണ്ടു കണ്ടതും കേട്ടതും 
ഒക്കെ പ്രകൃതിയെന്നത്രെ ചൊല്ലപ്പെടും 
സല്‍ഗൃരുമായയെന്നും പറഞ്ഞീടുന്നു 
ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ 
സര്‍ഗ്ഗസ്ഥിതിവിനാശങ്ങള്‍ക്കു കാരണം 
ലോഹിതശ്വേതകൃഷ്ണാദിമയങ്ങളാം 
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ. 
പുത്രഗണം കാമക്രോധാദികളെല്ലാം 
പുത്രികളും തൃഷ്ണാഹിംസാദികളെടോ 
തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു 
തന്റെ വശത്താക്കുമാത്മാവിനെയവള്‍. 
കര്‍ത്തത്വമോക്തൃത്വമുഖ്ൃഗൃണങ്ങളെ 


421 


അദ്ധ്യാത്മ രാമായണം 


നിത്യമാത്മാവാകുമീശ്വരന്‍തങ്കലേ 
ആരോപണംചെയ്തു തന്റെ വശത്താക്കി 
നേരെ നിരന്തരം ക്രീഡിച്ചുകൊളളുന്നു. 
ശുദ്ധനാത്മാപരനേകവളോടു 

യുക്തനായ്‌ വന്നു പുറത്തു കാണളന്നിതു. 
തന്നുടെയാത്മാവിനെത്താന്‍ മറക്കുന്നി- 
തന്വഹം മായാഗുണവിമോഹത്തിനാല്‍ 
ബോധസ്വരൂപിയായോരു ഗുരുവിനാല്‍. 
ബോധിതനായാല്‍ നിവ്വത്തേന്ദ്രിയനുമായ്‌ 
കാണുന്നതിതാത്മാവിനെ സ്പഷ്ടമായ്‌ സദാ 
വേണന്നതെല്ലാമവനു വന്നു തദാ. 

ദുഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേര്‍- 
പെട്ടു ജീവന്മുക്തനായ്‌ വരും ദേഹിയും. 
നീയുമേവം സദാത്മാനം വിചാരിച്ചു 
മായാഗുണങ്ങളില്‍നിന്നു വിമുക്തനായ്‌ 
ആദ്യപ്രകൃതിവിമുക്തനാത്മാവിതി 
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്‌ 
ധ്യാനനിരതനായ്‌ വാഴുകെന്നാല്‍ വരു- 
മാനന്ദമേതും വികല്പമില്ലോര്‍ക്ക നീ. 
ധ്യാനിപ്പതിന്നു സമര്‍ത്ഥനല്ലെങ്കിലോ 
മാനസേ പാവനേ ഭക്തിപരവശേ 

നിത്യം സഹുണനാം ദേവനെയാശ്രയി- 
ച്ചത്യന്തശുദ്ധാ സ്വബുദ്ധ്യാ നിരന്തരം 
ഹൃല്‍പത്മകര്‍ണ്ണികാമധ്യേ സുവര്‍ണ്ണപീ- 
റോല്പലേ തര്നഗണാഞ്ചിതേ നിർമ്മലേ 
ശൂക്ഷ്ണേ മുദുതരേ സീതയാ സംസ്ഥിതം 
ലക്ഷ്മണസേവിതം ബാണധ൯ര്‍ദ്ധരം 
വീരാസസസ്ഥം വിശാലവിലോചന- 
മൈരാവതീതുല്യപീതാംബരധരം 
ഹാരകിരീടകേയൂരാംഗദാംഗുലി- 
യോരുരത്‌്നാഞ്ചികകുണ്ഡലനുപുര- 
ചാരുകടകകടിസൂത്രഷാസ്‌തുഭ 
സാരസമാല്യവനമാലികാധരം 
ശ്രീവത്സവക്ഷസം രാമം രമാവരം 


422 


അദ്ധ്യാത്മ രാമായണം 


ശ്രീവാസുദേവം മുകുന്ദം ജനാര്‍ദ്ദനം 
സര്‍വഹൃദിസ്ഥിതം സര്‍വേശ്വരം പരം 
സര്‍വവന്ദ്യം ശരണാഗതവത്സലം 
ഭക്ത്യാപരബ്രഹ്മയുക്തനായ്‌ ധ്യാനിക്കില്‍ 
മുക്തനായ്‌ വന്നുകൂടും ഭവാന്‍ നിര്‍ണണയം. 
തച്ചരിത്രം കേട്ടുകൊള്‍കയും ചൊല്‍കയു- 
മുച്ചരിച്ചും രാമരാമേതി സന്തതം 

ഇങ്ങനെ കാലം കഴിച്ചുകൊളളുന്നാകി- 
ലെങ്ങനെ ജന്മങ്ങള്‍ പിന്നെയുണ്ടാകുന്നു? 
ജുന്മജന്മാന്തരത്തിങ്കലുളളോരു 
കല്മഷമൊക്കെ നശിച്ചുപോം നിശ്ചയം. 
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായി 
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ. 
ദേവം പരിപൂര്‍ണ്ണമേകം സദാ ഹൃദി 
ഭാവിതം ഭാവരൂപം പുരുഷം പരം 
നാമരൂപാദിഹീനം പുരാണം ശിവം 
രാമദേവം ഭജിച്ചീടു നീ സന്തതം. 
രാക്ഷസേന്ദ്രന്‍ കാലനേമി പറഞ്ഞോരു 
വാക്കുകള്‍ പീയുഷതുല്യങ്ങള്‌ കേള്‍ക്കയാല്‍ 
ക്രോധതാമ്മാക്ഷനായ്‌ വാളുമായ്‌ തല്‍ഗളം 
ഛേദിപ്പതിന്നൊരുന്പെട്ടു ചൊല്ലീടിനാന്‍. 
രാക്ഷസരാജ! ദുഷ്ടാത്മന്‍! മതി മതി 
രൂക്ഷസ്വഭാവമിതുകൊണ്ടു കിം ഫലം? 
നിന്നുടെ ശാസനം ഞാനനുഷ്ധഠിപ്പന- 
തെന്നുടെ സല്‍ഗതിക്കെന്നു ധരിക്ക നീ. 
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ- 
നദ്യ സമുദ്യൂക്തനായേന്‍ മടിയാതെ. 

എന്നു പറഞ്ഞു ഹിമാദ്രിപാര്‍ശ്വേ ഭൃശം 
ചെന്നിരുന്നാന്‍ മുനിവേഷമായ്‌ തല്‍ക്ഷണേ. 
കാണായിതാശ്രമം മായാവിരചിതം 
നാനാമുനിജനസേവിതമായതും. 
ശിഷ്യജനപരിചാരകസംയുക്ത- 
മൃഷ്യാശ്രമം കണ്ടു വായുതനയനും 
ചിന്തിച്ചുനിന്നാനിവിടെയൊരാശ്രമ- 


423 


അദ്ധ്യാത്മ രാമായണം 


മെന്തുമൂലം പണ്ടു കണ്ടിട്ടുമില്ല ഞാന്‍ 
മാര്‍ഗ്ഗവിഭ്ൂരംശം വരികയോ കേവല- 
മോര്‍ക്കണമെ?നോവിഭ്ൂമല്ലല്ലീ? 
നാനാപ്രകാരവും താപസനെക്കണ്ടു 
പാനീയപാനവുംചെയ്തു ദാഹം തീര്‍ത്തു 
കാണാം മഹാഷധം നില്ക്കുമത്യുന്നതം 
ദ്രോണാചലം രഘുപുംഗവാനുഗ്രഹത്താല്‍. 
ഇത്ഥം നിരൂപിച്ചൊരു യോജനായതം 
വിസ്താരമാണ്ട മായാശ്രമമശ്രമം 
രംഭാപനസഖര്‍ജ്രകേരാമ്മാദി- 
സമ്പൂര്‍ണ്ണമത്യച്ഛചതോയവാപീയുതം 
കാലനേമിത്രിയാമാചരനും തത്ര 
ശാലയിലത്വിക്‌ സദസ്യാദികളോടും 
ഇന്ദ്രയാഗം ദൃഡ്ദമാമ്മാറനുഷ്ഠിച്ചു 
ചന്ദ്രചൂഡപ്രസാദം വരുത്തീടുവാന്‍ 
ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന 
നക്തഞ്ചരേന്ദ്രനാം താപസ്ശ്രേഷ്ഠനെ 
വീണുനമസ്‌്കാരവും ചെയ്തുടന്‍ ജഗല്‍ 
പ്രാണതനയനുമിങ്ങനെ ചൊല്ലിനാന്‍: 
രാമദൂുതോഹം ഹനുൂമാനിതി മമ 

നാമം പവനജനഞ്ജനാനന്ദനന്‍ 
രാമകാര്യാര്‍ത്ഥമായ്‌ ക്ഷീരാംബുരാശിക്കു 
സമോദമിന്നു പോകുന്നു തപോനിധേ! 
ദേഹരക്ഷാര്‍ത്ഥമിവിടേയ്ക്കു വന്നിതു 
ദാഹം പൊറാഞ്ഞു തണ്ണീര്‍ കുടിച്ചീടുവാന്‍. 
എങ്ങു ജലസ്ഥലമെന്നരുള്‍ചെയ്യേണ- 
മെങ്ങുമേ പാര്‍ക്കരുതെന്നെന്മമോഗതം. 
മാരുതി ചൊന്നതു കേട്ടു നീശാചരന്‍ 
കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാന്‍: 
മാമകമായ കമണ്ഡലുസ്ഥം ജല- 
മാമയം തീരുവോളം കുടിച്ചീടുക. 
പക്വഫലങ്ങളും ഭക്ഷിച്ചനന്തരം 

ദുഃഖം കളഞ്ഞുകുറഞ്ഞൊന്നുറങ്ങുക 
ഏതും പരിഭൂമിക്കേണ്ട ഭവാനിനി 


424 


അദ്ധ്യാത്മ രാമായണം 


ഭൂതവും ഭവ്യവും മേലില്‍ ഭവിപ്പതും 
ദിവ്ൃദ്ൃശാ കണ്ടറിഞ്ഞിരിക്കുന്നിതു 
സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവാന്‍. 
വാനരന്മാരും സുമിത്രാതനയനും 
മാനവവീരനിരീക്ഷിതരാകയാല്‍ 
മോഹവും തീര്‍ന്നെഴുനീറ്റിതെല്ലാവരു- 
മാഹവത്തിന്നൊരുമിച്ചു നിന്നീടിനാര്‍. 
ഇത്ഥമാകര്‍ണ്യ ചൊന്നാൻ കുപിപുംഗവ- 
നെത്രയും കാരുണ്യശാലിയല്ലോ ഭവാന്‍. 
പാരം പെരുതു മേ ദാഹമതുകൊണ്ടു 
പോരാ കമണ്ഡലുസംസ്ഥിതമാം ജലം. 
വായുതനയനേവം ചൊന്ന നേരത്തു 
മായാവിരചിതനായ വടുവിനെ 
തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു 
ഭയോ മുദാ കാലമേനിയും ചൊല്ലിനാൻ 
നേത്രനിമീലനം ചെയ്തു പാനീയവും 
പീത്വാ മമാന്തികം പ്രാപിക്ക സത്വരം 
എന്നാല്‍ നിനക്കഷധം കണ്ടു കിട്ടുവാ- 
നിന്നു നല്ലൊരു മന്ത്രേപദേശം ചെയ്വന്‍ 
എന്നതു കേട്ടു വിശ്വാസേന മരുതി- 
ചെന്നാനയച്ച വടുവിനോടും മുദാ. 
കണ്ണമടച്ചു വാപീതടം പ്രാപിച്ചു 

തണ്ണീര്‍ കുടിപ്പാന്‍ തുടങ്ങും ദശാന്തരേ 
വന്നു ഭയങ്കരിയായ മകരിയു- 
മുന്നതനായ മഹാകപിവീരനെ 
തിന്നുകളവാനൊരുന്പെട്ടനേരത്തു 

കണ്ണു മിഴിച്ചു കപീന്ദ്രനും നോക്കിനാന്‍. 
വക്ത്രം പിളര്‍ന്നു കണ്ടോരു മകരിയെ 
ഹസ്തങ്ങള്‍കൊണ്ടു പിളര്‍ന്നാന്‍ കപിവരന്‍. 
ദേഹമുപേക്ഷിച്ചു മേല്പോട്ടു പോയിതു 
ദേഹിയും മിന്നല്‍പോലെ തദത്യത്ഭതം. 
ദിവ്യവിമാനദേശേ കണ്ടിതന്നേരം 
ദിവ്യരൂപത്തോടു നാരീമണിയെയും. 
ചേതോഹരാംഗിയാമപ്സരസ്ത്രീമണി 


425 


അദ്ധ്യാത്മ രാമായണം 


വാതാത്മജനോടു ചൊന്നാളതുനേരം. 
നിന്നുടെ കാരുണ്യമുണ്ടാകയാലെനി- 
ക്കിന്നു വന്നു ശാപമോക്ഷം കപിവര! 
മുന്നമൊരപ്സരസ്ത്രീ ഞാനൊരു മുനി- 
തന്നുടെ ശാപേന രാക്ഷസിയായതും 
ധന്യമാലീതി മേ നാമം മഹാമതേ! 
മാന്്യനാം നീയിനിയൊന്നു ധരിക്കണം. 
അത്ര പുണ്യാശ്രമേ നീ കണ്ട താപസന്‍ 
നക്തഞ്ചരന്‍ കാലനേമി മഹാഖലന്‍ 
രാവണപ്രേരിതനായ്‌ വന്നിരുന്നവന്‍ 
താവക മാര്‍ഗ്ഗവിഘ്‌നം വരുത്തീടുവാന്‍ 
താപസവേഷം ധരിച്ചിരിക്കുന്നിതു 
താപസദേവഭൂദേവാദി ഹിംസകന്‍ 
ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി- 
പ്പഷ്ടമോദം ദ്രോണപര്‍വ്വതം പ്രാപിച്ചു 
ദിവ്യയഷധങ്ങളും കൊണ്ടങ്ങു ചെന്നിനി 
ക്രവ്യാദവംശമശേഷമൊടുക്കുക 
ഞാനിനി ബ്രഹ്മ ലോകത്തിന്‌ പോകുന്നു 
വാനരവീര! കുശലം ഭവിക്ക തേ. 
പോയാളിവണ്ണം പറഞ്ഞവള്‍, മാരുതി 
മായാവിയാം കാലനേമിതന്നന്തികേ 
ചെന്നാ, നവനോട്‌ ചൊന്നാനസുരനും: 
വന്നീടുവാനിത്ര വൈകിയതെന്തെടോ? 
കാലമിനിക്കളയാതെ വരിക നീ 
മൂലമന്ത്രോപദേശം ചെയ്വനാശു ഞാന്‍ 
ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക 
ദക്ഷനായ്‌ വന്നുകൂടും ഭവാന്‍ നിര്‍ണ്ണയം 
തല്‍ക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഡ്ധതരം 
രക്ഷ: പ്രവരോത്തമാംഗേ കപി വരന്‍ 
ഒന്നടിച്ചാനതുകൊണ്ടവനും തദാ 

ചെന്നു പുക്കീടിനാന്‍ ധര്‍മ്മരാജാലയം 


ദിവ്യയഷധഫലം 


426 


അദ്ധ്യാത്മ രാമായണം 


ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും 
മാരുതി കണ്ടു വണങ്ങി നോക്കും വിധ 
രഈഷാധാവാസാമൃഷദഭദ്രിയും കണ്ടി- 
തനഷധമൊന്നുമേ കണ്ടതുമില്ലല്ലോ. 
കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറ്റി 
ച്ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍ 
കൊണ്ടുവന്നന്‍പോടു രാഘവന്‍ മുമ്പില്‍ വ- 
ച്ചിണ്ടല്‍ തീര്‍ത്തീടിനാന്‍ വമ്പടയ്ക്കന്നേരം 
കൊണ്ടല്‍ നേര്‍വര്‍ണ്ണനും പ്രീതി പൂണ്ടാന്‍ നീല- 
കണ്ഠനുമാനന്ദമായ്‌ വന്നിതേറ്റവും 
ഭഈഷധത്തിന്‍ കാറ്റു തട്ടിയ നേരത്തു 
ദോഷമകന്നെഴുന്നേറ്റിതെല്ലാവരും 
മുന്നമിരുന്നവണ്ണംതന്നെയാക്കണ- 
മിന്നുതന്നെ ശൈലമില്ലൊരു സംശയം 
അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം 
കൊല്ലുന്നി തെന്നരുള്‍ചെയ്്‌തോരനന്തരം 
കുന്നുമെടുത്തുയര്‍ന്നാന്‍ കപിപുംഗവന്‍ 
വന്നാനരനിമിഷംകൊണ്ടു പിന്നെയും 
യുദ്ധേ മരിച്ച നിശാചരന്മാരുടല്‍ 
നക്തഞ്ചരേന്ദ്രനരിയോഗേന രാക്ഷസര്‍ 
വാരാന്നിധിയിലിട്ടീടിനാ, രെന്നതു- 
കാരണം ജീവിച്ചതില്ല രക്ഷോഗണം 


മേഘനാദവധം 


രാഘവന്മാരും മഹാകപിവീരരും 
ശോകമകന്നു തെളിഞ്ഞുവാഴുംവിധയ 
മര്‍ക്കടനായകന്മാരോടു ചൊല്ലിനാ- 
നര്‍ക്കതനയനുമംഗദനും തദാ : 
നില്‍ക്കരുതാരും പുറത്തിനി വാനര- 
രൊക്കെക്കടക്ക മുറിക്ക മതിലുകള്‍ 
വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊളളിയും 
വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ 
കൂപ തടാകങ്ങള്‍ തൂര്‍ക്ക കിടങ്ങുകള്‍ 


427 


അദ്ധ്യാത്മ രാമായണം 


ഗോപുരദ്വാരാവധി നിരത്തീടുക 
മിക്കതതുമൊക്കെയൊടുങ്ങി നിശാചര- 
രുള്‍ക്കരുത്തുളളവരിന്നുമുണ്ടെങ്കിലോ 
വെന്തപൊറഞ്ഞാല്‍ പുറത്തു പുറപ്പെടു- 
മന്തകന്‍ വീട്ടിന്നയയ്ക്കാമനുക്ഷണം. 
എന്നതു കേട്ടവര്‍ കൊളളിയും കൈകൊണ്ടു 
ചെന്നു തെരുതെരെ വചുതുടങ്ങിനാര്‍ 
പ്രാസാദഗോപുരഹര്‍മ്മ്യഗേഹങ്ങളും 
കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും 
ആയുധശാലകളാഭരണങ്ങഭളു- 
മായതനങ്ങളുംമജ്ജനശാലയും 
വാരണവ്വന്ദവും വാജി സമൂഹവും 
തേരുകളും വെന്തുവെന്തു വീണീടുന്നു. 
സ്വര്‍ഗ്ഗലോകത്തോളമെത്തി ദഹനനും 
ശക്രനോടങ്ങറിയിപ്പാനനാകുലം 

മാരുതി ചുട്ടതിലേറെ നന്നായ്‌ ചമ- 
ച്ചോരു ലങ്കാപുരം ഭൂതിയായ്‌ വന്നിതു 
രാത്രിഞ്ചരസ്ത്രീകള്‍ വെന്തലറിപ്പാഞ്ഞു- 
മാര്‍ത്തിമുഴുത്തു തെരുതെരെച്ചാകയും 
മാര്‍ത്താണ്ഡഗോത്രജനാകിയ രാഘവന്‍ 
കൂര്‍ത്തുമൂര്‍ത്തുളള ശരങ്ങള്‍ പൊഴിക്കയും 
ഗോത്രീരിജിത്തും ജയിച്ചതുമെത്രയും 
പാര്‍ത്തോളമത്ഭുതമെന്നു പറകയും 
രാത്രിഞ്ചരന്മാര്‍ നിലവിളഘോഷവും 
രാത്രഞ്ചരസ്ത്രീകള്‍ കേഴുന്നഘോഷവും 
വാനരന്മാര്‍ നിന്നലറുന്ന ഘോഷവും 
മാനവേന്ദ്രന്‍ധനുര്‍ജ്ജ്യാനാദഘോഷവും 
ആനകള്‍ വെന്തലറീടുന്ന ഘോഷവും 
ദീനതപൂണ്ട തുരഗങ്ങള്‍നാദവും 

സന്തതം തിങ്ങി മുഴങ്ങിച്ചമഞ്ഞിതു 
ചിന്തമുഴുത്തു ദശാനനവീരനും 
കുംഭകര്‍ണ്ണാത്മജന്മാരില്‍ മുമ്പുള്ളൊരു 
കുഭനോടാശു നീ പോകെന്നു ചൊല്ലിനാൻ 
തമ്പിയായുളള നികുംഭനുമന്നേരം 


428 


അദ്ധ്യാത്മ രാമായണം 


മുമ്പില്‍ ഞാനെന്നു മുതിര്‍ന്നു പുറപ്പെട്ടാന്‍ 
കമ്പനന്‍ താനും പ്രജംഘനുമെത്രയും 
വന്‍പുളള യൂപാക്ഷനും ശോണിതാക്ഷനും 
വന്‍പടയോടും പുറപ്പെട്ടു ചെന്നള- 
വിമ്പം കലര്‍ന്നടുത്താര്‍ കപിവീരരും 
രാത്രിയിലാര്‍ത്തങ്ങടുത്ത പൊരുതൊരു 
രാത്രിഞ്ചരന്മാര്‍ തെരുതെരെ ചാകയും 
കൂര്‍ത്ത ശസ്ത്രാസ്ത്രങ്ങള്‍കൊണ്ടു കപികളും 
ഗാത്രങ്ങള്‍ ഭേദിച്ചു ധാത്രിയില്‍ വീഴ്കയും 
ee മ- I 

റ്റം ചും പൊടിച്ചും പരസ്പരം 
ചീറ്റം മുഴുത്തു പറച്ചും മരാമരം 
തോറ്റുപോകായികെന്നു ചൊല്ലിയടുക്കയും 
വാനരരാക്ഷസന്മാര്‍ പൊരുതാരഭി- 
മാനം നടിച്ചും ത്യജിച്ചും കളേബരം. 
നാലഞ്ചുനാഴികനേരം പൊരുതപ്പോള്‍ 
കാലപുരിപുക്കിതേറ്റ രക്ഷോഗണം. 
കമ്പനന്‍ വന്‍പോടടുത്താനതു നേര- 
മമ്പുകൊണ്ടേറ്റമകുന്നു കപികളും 
കമ്പം കലര്‍ന്നൊഴിച്ചാരതു കണ്ടഥ 
ജംഭാരിനന്ദനപുത്രനും കോപിച്ചു 
കമ്പനന്‍ തന്നെ വധിച്ചോരനന്തരം 
പിമ്പേ തുടര്‍ന്നങ്ങടുത്താന്‍ പ്രജംഘനും 
യൂപാക്ഷനും തഥാ ശോണിത നേത്രനും 
കോപിച്ചടുത്താരതുനേരമംഗദന്‍ 
കനണപന്മാര്‍ മുവരോടും പൊരുതതി- 
ക്ഷീണനായ്‌ വന്നിതു ബാലി തനയനും. 
മൈന്ദനുമാശു വിവിദനുമായ്ത്തത്ര 
മന്ദേതരം വന്നടുത്താരതുനേരം 
കൊന്നാന്‍ പ്രജംഘനെത്താരേയനുമഥ 
പിന്നെയവ്വണ്ണം വിവദന്‍മഹാബലന്‍ 
കൊന്നിതു ശോണിതനേത്രനെയുമഥ 
മൈന്ദനും യൂപാക്ഷനെക്കൊന്നു വീഴ്ത്തിനാന്‍ 
നക്തഞ്ചരവരന്മാരവര്‍ നാല്വരും 


429 


അദ്ധ്യാത്മ രാമായണം 


മൃത്യൂപുരം പ്രവേശിച്ചോരനന്തരം 
കുംഭനണഞ്ഞു ശരംപൊഴിച്ചിടിനാന്‍ 
വമ്പരാം വാനരന്മാരൊക്കെ മണ്ടിനാര്‍ 
സുഗ്രീവനും തേരിലാമ്മാറു ചാടി വീ- 
ണഗ്രതയോടവന്‌ വില്‍കളഞ്ഞിീടിനാന്‍ 
മുഷ്ടിയുദ്ധം ചെയ്ത നേരത്തു കംഭനെ- 
പ്പെട്ടെന്നെടുത്തെറിഞ്ഞീടിനാനബ്ധിയില്‍ 
വാരാന്നിധിയും കലക്കിമറിച്ചതി- 
ഘോരനാം കുംഭന്‍ കരേറി വന്നീടിനാന്‍ 
സൂര്യാത്മജനുമതു കണ്ടു കോപിച്ചു 
സൂര്യാത്മജാലയത്തിന്നയച്ചീടിനാന്‍ 
സൂഗ്രീവനഗ്രജനെക്കൊന്നനേരമ- 
തൃഗ്രന്‍ നികുംഭന്‍ പരിഘവുമായുടന്‍ 
സംഹാരരുദ്ദനെപ്പോലെ രണാജിരേ 
സിംഹനാദം ചെയ്തടുത്താനതുനേരം 
സുഗ്രീവനെപ്പിന്നിലിട്ടു വാതാത്മജ- 
നഗ്രേ ചെറുത്താന്‍ നികുംഭനെത്തല്‍ക്ഷണേ. 
മാരുതിമാറിലടിച്ചാന്‍ നികുംഭനും 
പാരില്‍ നുറുങ്ങി വീണുതല്‍പരിഘവും 
ഉത്തമാംഗത്തെപ്പറിച്ചെറിഞ്ഞാനതി- 
ക്രൂ്ധനായോരു ജഗല്‍ പ്രാണപുത്രനും 
പേടിച്ചുമണ്ടിനാര്‍ ശേഷിച്ചരാക്ഷസര്‍ 
കൂടെത്തുടര്‍ന്നടുത്താര്‍ കപിവീരരും 
ലങ്കയില്‍ പുക്കടച്ചാരവരും ചെന്നു 
ലങ്കേശനോടറിയിച്ചാരവസ്ഥകള്‍. 
കുംഭാദികള്‍ മരിച്ചോരു ദന്തം കേട്ട 
ജംഭാരി വൈരിയും ഭീതിപൂണ്ടീടിനാന്‌ 
പിന്നെഖരാത്മജനാം മകരാക്ഷനോ- 
ടന്യൂുനകോപേന ചൊന്നാൻ ദശാനനന്‍ 
ചെന്നു നീ രാമാദികളെജ്ജയിച്ചിങ്ങു 
വന്നീടുകെ ന്നനേരം മകരാക്ഷനും 
തന്നുടെ സൈന്യസമേതം പുറപ്പെട്ടു 
സന്നാഹമോടുമടുത്തു രണാങ്കണേ. 
പന്നഗതുല്യങ്ങളായ ശരങ്ങളെ 


430 


അദ്ധ്യാത്മ രാമായണം 


വഹികീലാകാരമായ്‌ ചൊരിഞ്ഞീടിനാന്‍ 
നിന്നുകൂടാഞ്ഞു ഭയപ്പെട്ടു വാനരന്‍ 
ചെന്നഭയം തരികെന്നു രാമാന്തികേ 

നിന്നു പറഞ്ഞതു കേട്ടളവേ രാമ- 

ചന്ദ്രനും വില്ലം കുഴിയെക്കുലച്ചുടന്‍ 
വില്ലാളികളില്‍മുന്പുളളവന്‍ തന്നോടു 
നില്ലെന്നണഞ്ഞു ബാണങ്ങള്‍ രൂകീടിനാന്‍ 
ഒന്നിനൊന്നൊപ്പമെയ്താന്‍ മകരാക്ഷനും 
ഭിന്നമായീ ശരീരം കമലാക്ഷനും 
അന്യോന്യമൊപ്പം പൊരുതുനില്‍ക്കന്നേര- 
മൊന്നു തളര്‍ന്നു ചമഞ്ഞു ഖരാത്മജന്‍ 
അപ്പോള്‍ കൊടിയും കുടയും കുതിരയും 
തല്‍പാണിതന്നിലിരുന്നൊരു ചാപവും 
തേരും പൊടിപെടുത്താനെയ്തു രാഘവന്‍ 
സാരഥി തന്നെയും കൊന്നാനതുനേരം 
പരിലമ്മാറു ചാടിശ്ശൂലവുംകൊണ്ടു 
പാരമടുത്ത മകരാക്ഷനെത്തദാ 
പാവകാസ്ത്രംകൊണ്ടു കണ്ഠവും ഛേദിച്ചു 
ദേവകള്‍ക്കാപത്തുമൊട്ടു തീര്‍ത്തീടിനാന്‍ 
രാവണിതാനതറിഞ്ഞു കോപിച്ചു വ- 
ന്നേവരെയും പൊരുതാശു പുറത്താക്കി 
രാവണനോറടറിയിച്ചാനതു കേട്ടു 
ദേവകലാന്തകനാകിയ രാവണന്‍ 
ഈരേഴുലോകം നടുങ്ങുംപടി പരി- 
ചാരകന്മാരോടുകൂടിപ്പുറപ്പെട്ടാന്‍ 
അപ്പോളതുകണ്ടു മേഘനിനാദനും 
തല്‍പാദയുശ്മം പണിഞ്ഞു ചൊല്ലീടിനാന്‍ 
ഇപ്പോളടിയനരികളെ നിഗ്രഹി- 
ച്ചുള്‍പ്പൂവിലുണ്ടായ സങ്കടം പോക്കുവാന്‍ 
അന്ത: പുരം പുക്കിരുന്നരുളീടുക 
സന്താപമുണ്ടാകരുതിതുകാരണം 

ഇത്ഥം പറഞ്ഞു പിതാവിനെ വന്ദിച്ചു 
വൃത്രാരിജിത്തും പുറപ്പെട്ടു പോരിനായ്‌ 
യുദ്ധോദ്യമം കണ്ടു സയമിത്രി ചെന്നു കാ- 


431 


അദ്ധ്യാത്മ രാമായണം 


കുല്‍സ്ഥനോടിത്ഥമുണര്‍ത്തിച്ചരുളിനാന്‍ 
നിത്യം മറഞ്ഞുനിന്നിങ്ങനെ രാവണ- 
പുത്രന്‍ കപിവരന്മാരെയും നമ്മെയും 
അസ്ത്രങ്ങളെയ്തുടനന്തം വരുത്തുന്ന- 
തെത്രനാളേക്കു പൊറുക്കണമിങ്ങനെ? 
ബ്രഹ്മാസ്ത്രമെയ്തു നിശാചരന്മാര്‍കലഘ- 
മുകൂലനാശം വരുത്തുക സത്വരം 
സമിത്രി ചൊന്ന വാക്കിങ്ങനെ കേട്ടഥ 
രാമഭദ്ദസ്വാമി താനുമരുള്‍ ചെയ്തു 
ആയോധനത്തിങ്കലോടുന്നവരോടു- 
മായുധം പോയവരോടും വിശേഷിച്ചു 
നേരേ വരാതവരോടും, ഭയംപൂണ്ടു 
പാദാന്തികേ വന്നു വീഴുന്നവരോടും 
പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ! 
പാതകമുണ്ടാമതല്ലായ്കിലേവനും 
ഞാനിവനോട്‌ പോര്‍ ചെയ്വനെല്ലാവരും 
ദീനതയെന്നിയേ കണ്ടുനിന്നീടുവിന്‍ 
എന്നരുള്‍ ചെയ്തു വില്ലും കുലച്ചന്തികേ 
സന്നദ്ധനായതു കണ്ടൊരു രാവണി 
തല്‍ക്ഷണേ ചിന്തിച്ചു കല്പ്പിച്ചു ലങ്കയില്‍- 
പ്പക്കു മായാസീതയെത്തേരില്‍ വച്ചുടന്‍ 
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടു 
നിശ്വലനായ്‌ നിന്ന നേരം കപികളും 
തേരില്‍ മായാസീതയെക്കണ്ടു ദു:ഖിച്ചു 
മാരുതി താനും പരവശനായിതു 
വാനരവീരരെല്ലാവരും കാണവേ 
ജാനകീ ദേവിയെ വെട്ടിനാന്‍ നിര്‍ദ്ദയം 
അയ്യോ! വിഭോ! രാമരാമേതി വാവിട്ടു 
മയ്യല്‍ മിഴിയാല്‍ മുറവിളിച്ചീടിനാള്‍. 
ചോരയും പാരില്‍ പരന്നിതതു കണ്ടു. 
മാരുതി ജാനകിയെന്നു തേറീടിനാന്‍ 
ശോഭയില്ലേതും നമുക്കിനി യുദ്ധത്തി- 
നാല്‍പത്തിതില്‍പരമെന്തുളളതീശ്വര! 
നാമിനി വാങ്ങുക സീതാവധം മമ 


432 


അദ്ധ്യാത്മ രാമായണം 


സ്വാമി തന്നോടുണര്‍ത്തിപ്പാന്‍ കപികളെ! 
ശാഖാമൃഗാദിപന്മാരേയും വാങ്ങിച്ചു 
ശോകാതുരനായ മാരുത നന്ദനന്‍ 
ചെല്ലുന്നതു കണ്ടു രാഘവനും തദാ 
ചൊല്ലിനാൻ ജാംബവാന്‍ തന്നോടു സാകുലം: 
മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിത! 
പോരില്‍ പുറംതിരിഞ്ഞീടുമാറില്ലവന്‍ 

നീ കൂടെയങ്ങു ചെന്നീടുക സത്വരം 
ലോകേശ നന്ദന! പാര്‍ക്കരുതേതുമേ 
ഇത്ഥമാകര്‍ണ്യ വിധി സുതനും കപി- 
സത്തമന്മാരുമായ്‌ ചെന്നു ലഘുതരം 
എന്തുകൊണ്ടിങ്ങു വാങ്ങിപ്പോന്നിതു ഭവാന്‍? 
ബന്ധമെന്ത, ങ്ങോട്ടുതന്നെ നടക്ക നീ 
എന്നനേരം മാരുതാത്മജന്‍ ചൊല്ലിനാ- 
നിന്നു പേടിച്ചു വാങ്ങീടുകയല്ല ഞാന്‍ 
ഉണ്ടൊരവസ്ഥയുണ്ടായിട്ട, തിപ്പോഴേ 
ചെന്നു ജഗല്‍ സ്വാമിയോടുണര്‍ത്തിക്കണം 
പോരിക നീയുമിങ്ങോട്ടിനി യെന്നുടന്‍ 
മാരുതി ചൊന്നതു കേട്ട, വന്‍താനുമായ്‌ 
ചെന്നു തൊഴുതുണര്‍ത്തിച്ചിതു മൈഥിലി- 
തന്നുടെ നാശവൃത്താന്തമെപ്പേരുമേ. 
ഭൂമിയില്‍ വീണു മോഹിച്ചു രഘൂത്തമന്‍ 
സനമിത്രി താനുമന്നേരം തിരുമടി 

ചെന്നു മടിയിലെടുത്തു ചേര്‍ത്തീടിനാന്‍, 
മന്നവന്‍തന്‍ പദമഞ്ജനാപുത്രനും 
ഉത്സംഗസീമനി ചേര്‍ത്താനതു കണ്ടു 
നിസ്സംജ്ഞരായൊക്കെ നിന്നു കപികളും 
ദുഃഖം കെടുപ്പതിനായുളള വാക്കുക- 
ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും 
എന്തൊരു ഘോഷമുണ്ടായതെന്നാത്മനീ 
ചിന്തിച്ചവിടേക്കു വന്നു, വിഭീഷണന്‍ 
ചോദിച്ചനേരം കുമാരന്‍ പറഞ്ഞിതു 
മാതിരിശ്വാത്മജന്‍ ചൊന്ന വൃത്താന്തങ്ങള്‍ 
കയ്യിണ കൊട്ടിച്ചിരിച്ചു വിഭീഷിണ- 


433 


അദ്ധ്യാത്മ രാമായണം 


നയ്യോ! കുരങ്ങന്മാരെന്തറിഞ്ഞു വിഭോ! 
ലോകേശ്വരിയായ ദേവിയെക്കൊല്ലവാന്‍ 
ലോകത്രയത്തിങ്കലാരുമുണ്ടായ്‌ വരാ 
മായാനിപുണനാംമേഘനിനാദനി- 
ക്കാര്യമനുഷ്ഠിച്ചതെന്തിനെന്നാശു കേള്‍ 
മര്‍ക്കടന്മാര്‍ ചെന്നുപദ്ദരവിച്ചീടാതെ 
തക്കത്തിലാശു നികുംഭിലയില്‍ ചെന്നു 
പുക്കുടന്‍ തന്നുടെ ഹോമം കഴിപ്പതി- 
നായ്‌ക്കൊണ്ടു കണ്ടോരുപായമത്യത്ഭുതം 
ചെന്നിനി ഹോമം മുടക്കേണ മല്ലായ്കി- 
ലെന്നുമവനെ വധിക്കരുതാര്‍ക്കുമേ 
രാഘവ! സ്വാമിന്‍! ജയജയ മാനസ- 
വ്യാകുലം തീര്‍ന്നെഴുന്നേല്ക്ക ദയാനിധേ! 
ലക്ഷ്മണനുമടിയനും കപികുല- 
മുഖ്യപ്രവരരുമായിട്ടുപോകണം 
ഓര്‍ത്തുകാലം കളഞ്ഞിടരുതേതുമേ 
യാത്രയയ്ക്കേണ മെന്നു വിഭീഷണന്‍ 
ചൊന്നതു കേടുളവാലസ്യവും തീര്‍ന്നു 
മന്നവന്‍ പോവാനനുജഞ നല്‍കിടിനാന്‍ 
വസ്തു വൃത്താന്തങ്ങളെല്ലാം ധരിച്ച നേ- 
രത്ത കൃതാര്‍ത്ഥനായ്‌ ശ്രീരാമഭദ്രനും 
സോദരന്‍തന്നെയും രാക്ഷസപുംഗവ- 
സോദരന്‍ തന്നെയും വാനരന്മാരെയും 
ചെന്നു ദശഗ്രീവനന്ദനന്‍ തന്നെയും 
കൊന്നു വരികെന്നനുഗ്രഹം നല്‍കിനാന്‍ 
ലക്ഷ്മണനോടു മഹാകപിസേനയും 
രക്ഷോവരനും നടന്നാരതുനേരം 

മൈന്ദന്‍ വിവിദന്‍ സുഷേണന്‍ നളന്‍ നീല- 
നിന്ദ്രാത്മജാത്മജന്‍ കേസരി താരനും 
ശൂരൻ വൃഷഭന്‍ ശരഭന്‍ വിനതനും 

വീരന്‍ പ്രമാഥി ശതബലി ജാംബവാന്‍ 
വാതാത്മജന്‍ വേദദര്‍ശി വിശാലനും 
ജ്യോതിര്‍മ്മുഖന്‍ സുമുഖന്‍ ബലിപുംഗവന്‍ 
ശ്വേതൻ, ദധിമുഖനഗ്നിമുഖന്‍ ഗജന്‍ 


434 


അദ്ധ്യാത്മ രാമായണം 


മേദൂരന്‍ ധൂമ്രൂന്‍ ഗവയന്‍ ഗവാക്ഷനും 
മറ്റുമിത്യാദി ചൊല്ലുളള കപികളും 

മറ്റും നടന്നിതു ലക്ഷമണന്‍ തന്നോടും 
മുന്നില്‍ നടന്നു വിഭീഷണന്‍ താനുമായ്‌ 
ചെന്നു നികുംഭിലപുക്കു നിറഞ്ഞിതു 
നക്തഞ്ചരവരന്മാരെച്ചുഴലവേ 

നിര്‍ത്തി ഹോമം തുടങ്ങീടിനാന്‍ രാവണി 
കല്ലും മലയും മരവുമെടുത്തുകൊ- 
ണ്ടെല്ലാവരുമായടുത്തു കപികളും 
എറ്റുമേറും കൊണ്ടുവീണു തുടങ്ങിനാ- 
രറ്റമില്ലാതോരോ രാക്ഷസ വീരരും 
മുറ്റുകയില്ല ഹോമം നമുക്കിങ്ങിനി- 
പ്റ്റലരെച്ചെറ്റകറ്റിയൊഴിഞ്ഞെന്നു 
കല്‍പ്പിച്ചു രാവണി വില്ലും ശരങ്ങളും 
കെല്‍പ്പോടെടുത്തു പോരിന്നടുത്തീടിനാന്‍ 
മുമ്പില്‍ വേഗം പൂണ്ടടുക്കുന്ന മാരുത- 
സംഭവന്‍തന്നെത്തടുത്തു നിര്‍ത്തീടിനാന്‍ 
വന്നു നികുംഭിലയാല്‍ത്തറമേലേറി 
നിന്നും ദശാനനപ്ുത്രനുമന്നേരം 

കണ്ടു വിഭീഷണന്‌ സനമിത്രി തന്നോടു 
കുണ്ഠതതീര്‍ത്തു പറഞ്ഞു തുടങ്ങിനാന്‍ 
വീര! കഴിഞ്ഞീല ഹോമമിവനെങ്കില്‍ 
നേരെ വെളിച്ചത്തുകണ്ടുകൂടാ ദൃസ്ം 
മാരുത നന്ദനന്‍തന്നോടു കോപിച്ചു 
നേരിട്ടു വന്നതു കണ്ടതില്ലേ ഭവാന്‍? 
മൃത്യൂസമയമടുത്തിതിവന്നിനി 

യുദ്ധം തുടങ്ങുക വൈകരുതേതുമേ 

ഇത്ഥം വിഭീഷണന്‍ ചൊന്ന നേരത്തു സ- 
മിത്രിയുമസ്ത്രശസ്ത്രങ്ങള്‍ രൂുകീടിനാന്‍ 
പ്രത്യസ്ത്രശസ്ത്രങ്ങള്‍ കൊണ്ടു തടുത്തിന്ദ്ര- 
ജിത്തുമത്യര്‍ത്ഥ മസ്ത്രങ്ങളെയ്തീടിനാന്‍ 
അപ്പോള്‍ കഴുത്തിലെടുത്തു മരുല്‍സുത- 
നുല്‍പ്പന്നമോദം കുമാരനെസ്സാദരം. 
ലക്ഷ്മണപാര്‍ശ്വേ വിഭീക്ഷണനെക്കണ്ടു 


435 


അദ്ധ്യാത്മ രാമായണം 


തല്‍ക്ഷണം ചൊന്നാൻ ദശാനനപൂത്രനും 
രാക്ഷസജാതിയില്‍ വന്നു പിറന്ന നീ 
സാക്ഷാല്‍ പിതൃവ്യനല്ലോ മമ കേവലം 
പുത്രമിത്രദി വര്‍ഗ്ഗത്തെയൊടുക്കുവാന്‍ 
ശത്രൂജനത്തിനു ഭുത്യനായിങ്ങനെ 

നിത്യവും വേലചെയ്യുന്നതോര്‍ത്തീടിനാ- 
ലെത്രയും നന്നുനന്നെന്നതേ ചൊല്ലാവൂ 
ഗോത്രവിനാശം വരുത്തും ജനങ്ങള്‍ക്കു 
പാര്‍ത്തുകണ്ടോളം ഗതിയില്ല നിര്‍ണ്ണയം. 
ഉനര്‍ദ്ധ്വലോക പ്രാപ്തി സന്തതി കൊണ്ടത്രേ 
സാദ്ധ്യമാകുന്നതെന്നല്ലോ ബുധമതം 
ശാസ്ത്രജ്ഞനാം നീ കുലത്തെയൊടുക്കുവാ- 
നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം 
എന്നതുകേട്ടു വിഭീഷണന്‍ ചൊല്ലിനാൻ 
നന്നു നീയും നിന്‍പിതാവുമറിക നീ 

വംശം മുടിക്കുന്നതിനു നീയേതുമേ 
സംശയമില്ല വിചാരിക്ക മാനസേ 
വംശത്തെ രക്ഷിച്ചുകൊളഭുൂവനിന്നു ഞാ- 
നംശുമാലി കലനായകാനുഗ്രഹാല്‍ 
ഇങ്ങനെ തമ്മില്‍ പറഞ്ഞു നില്‍ക്കുന്നേരം 
മങ്ങാതെ ബാണങ്ങള്‍ തൂകി കുമാരനും 
എല്ലാമതെയ്തു മുറിചുകളഞ്ഞഥ 
ചൊല്ലിനാനാശു സനമിത്രി തന്നോടവന്‌ 
രണ്ടുദിനം മമ ബാഹു പരാക്രമം 

കണ്ടതില്ലേ നീ കുമാര വിശേഷിച്ചും? 
കണ്ടുകൊള്‍കല്ലായ്കിലിന്നു ഞാന്‍ നിന്നുടല്‍- 
കൊണ്ടു ജന്തുക്കള്‍ക്കു ഭക്ഷണമേകുവാന്‍ 
ഇത്ഥംപറഞ്ഞേഴു ബാണങ്ങള്‍കൊണ്ടു സധ- 
മിത്രിയുടെയുടല്‍ കീറിനാനേറ്റവും. 
പത്തബാണം വായു പുത്രനെയേല്‍പ്പിച്ചു 
സത്വരം പിന്നെ വിഭീഷണന്‍തന്നെയും 

നൂറു ശരമെയ്തു വാനരവീരരു- 

മേറെ മുറിഞ്ഞു വശംകെട്ടു വാങ്ങിനാര്‍ 
തല്‍ക്ഷണേ ബാണം മഴപൊഴിയുംവണ്ണം 


436 


അദ്ധ്യാത്മ രാമായണം 


ലക്ഷ്മണന്‍ ആൂകിനാന്‍ ശക്രാരിമേനിമേല്‍ 
വൃത്രാരിജിത്തും ശരസഹസ്രേേണ സാ- 
മിത്രി കവചം നറുക്കിയിട്ടീടിനാന്‍ 
രക്താഭിഷിക്തശരീരികളായിതു 
നക്തഞ്ചരനും സൂമിത്രാതനയനും 
പാരമടുത്തഞ്ുബാണം പ്രയോഗിച്ചു 
തേരുംപൊടിച്ചു കുതിരകളെക്കൊന്നു 
സാരഥി തന്റെ തലയും മുറിച്ചതി- 
സാരമായോരു വില്ലും മുറിച്ചീടിനാന്‍ 
മന്നവന്‍ പംക്തി കണ്ഠാത്മജനന്നേരം 
റ്റമായോരു വില്ലും കുഴിയെക്കുല- 
ച്ചേറ്റമടുത്തു ബാണങ്ങള്‌ രൂകീടിനാന്‍ 
സത്വരം ലങ്കയില്‍ പുക്കു തേരും പൂട്ടി 
വിദ്ദൂുതം വന്നിതു രാവണപൂത്രനും 
ആരുമറിഞ്ഞില പോയതും വന്നതും 
നാരദന്‍താനും പ്രശംസിച്ചിതന്നേരം 
ഘോരമായുണ്ടായ സംഗരം കണ്ടൊരു 
സാരസസംഭവനാദികള്‍ ചൊല്ലിനാര്‍ 
പണ്ടുലോകത്തിങ്കലിങ്ങനെയുളള പോ- 
രുണ്ടായതില്ലിനിയുണ്ടാകയുമില്ല 
കണ്ടാലു മീദ്ൃശം വീരപുരുഷന്മാ- 

രുണ്ടോ ജഗത്തിങ്കല്‍ മറ്റിവരെപ്പോലെ. 
ഇത്ഥം പലരും പ്രശംസിച്ചു നില്‍പ്പതിന്‍- 
മദ്ധ്യേ ദിവസത്രയം കഴിഞ്ഞു ഭൃശം 
വാസരം മൂന്നു കഴിഞ്ഞോരനന്തരം 
വാസവദൈവതമസ്ത്രം കുമാരനും 
ലാഘവം ചേര്‍ന്നു കരേണ സംബന്ധിച്ചു 
രാഘവന്‌ തന്‌ പദാംഭോരുഹം മാനസേ 
ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു 

പംക്തി കണ്ഠാത്മജന്‍ കണ്ഠവും ഛേദിച്ചു 
സിന്ധുജലത്തില്‍ മുഴുതി വിശുദ്ധമാ- 
യന്തരാ തൂണിയില്‍ വന്നു പൂക്കു ശരം. 
ഭൂമിയില്‍ വീണിതു രാവണിതന്നുട- 
ലാമയം തീര്‍ന്നിതു ലോകത്രയത്തിനും 


437 


അദ്ധ്യാത്മ രാമായണം 


സഷ്ടന്തുമാനസന്മാരായ ദേവകള്‍ 
സന്തതം സനമിത്രിയെ സ്‌തുതിച്ചിടിനാര്‍ 
പുഷ്പങ്ങളും വരിഷിച്ചാരുടനുട- 
നപ്‌സര സ്ത്രീകളും തൃത്തം തുടങ്ങിനാര്‍ 
നേത്രങ്ങളായിരവും വിളങ്ങീ തദാ 
ഗോത്രാരിതാനും പ്രസാദിച്ചിതേറ്റവും 
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാര്‍ 
താപസന്മാരും ഗഗനചരന്മാരും 

ദുനദുഭി നാദവും ഘോഷിച്ചിതേറ്റമാ- 
നന്ദിച്ചിതാശു വിരിഞ്ചനുമന്നേരം 
ശങ്കാവിഹീനം ചെറുഞാണൊലിയിട്ടു 
ശംഖുംവിളിച്ചുടന്‍ സിംഹനാദം ചെയ്തു 
വാനരന്മാരുമായ്‌ വേഗേന സനമിത്രി 
മാനവേന്ദ്രന്‍ ചരണാംബുജം കൂപ്പിനാന്‍ 
ഗാഡ്ധാമായാലിംഗനംചെയ്തു രാഘവ- 
നൂഡ്വമോദം മുകര്‍ന്നീടിനാന്‍ മൂര്‍ദ്ധനി 
ലക്ഷമണനോടു ചിരിച്ചരുളി ചെയ്തു 
ദുഷ്ക്കരമെത്രയും നീ ചെയ്ത കാരിയം 
രാവണി യുദ്ധേ മരിച്ചതു കാരണം 
രാവണന്‍ താനും മരിച്ചാനറിക നീ 
ക്രൂദ്ധനായ്‌ നമ്മോടു യുദ്ധത്തിനായ്‌ വരും 
പുത്രശോകത്താലിനി ദശഗ്രീവനും. 


രാവണവിലാപം 


ഇത്ഥമന്യോന്യം പറഞ്ഞിരിക്കുന്നേരം 
പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍ 
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി- 
ക്ഷീണനായ്‌ പിന്നെ വിലാപം തുടങ്ങിനാന്‍: 
ഹാ ഹാ കുമാര! മണ്ഡോദരീനന്ദന! 

ഹാ ഹാ സുകുമാര! വീര! മനോഹര! 
മല്‍ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ലാവതു 
ദുഃഖമിതെന്നു മറക്കുന്നതുളളില്‍ ഞാന്‍ 
വിണ്ണവര്‍ക്കും ദ്വിജന്മാര്‍ക്കും മുനിമാര്‍ക്കു- 


438 


അദ്ധ്യാത്മ രാമായണം 


മിന്നു നന്നായുറങ്ങീടുമാറായിതു 
നമ്മെയും പേടിയില്ലാര്‍ക്കുമിനി മമ 
ജന്മവും നിഷ്ഫലമായ്‌ വന്നിതീശ്വരാ! 
പുത്രഗണങ്ങള്‍ പറഞ്ഞും നിരൂപിച്ചു 
മത്തല്‍മുഴുത്തു കരഞ്ഞുതുടങ്ങിനാന്‍. 
എന്നുടെ പുത്രന്‍ മരിച്ചതു ജാനകി- 
തന്നുടെ കാരണമെന്നതുകൊണ്ടു ഞാന്‍ 
കൊന്നവള്‍തന്നുടെ ചോര കുടിച്ചൊഴി- 
ഞ്ഞെങ്ങുമേ ദുഃഖമടങ്ങുകയില്ല മേ. 
ഖണ്ഡവുമോങ്ങിച്ചിരിച്ചലറിത്തത്ര 
നിര്‍ഗ്ഗമിച്ചീടിനാന്‍ ക്രദ്ധനാം രാവണന്‍. 
സീതയും ദുഷ്ടനാം രാവണമെക്കണ്ടു 
ഭീതയായെത്രയും വേപഥുഗാത്രിയായ്‌ 
ഹാ! രാമ! രാമ! രാമേതി ജപത്തൊടു- 
മാരാമദേശേ വസിക്കും ദശാന്തരേ 
ബുദ്ധിമാനായ സുപാര്‍ശ്വന്‍ നയജ്ഞന- 
തൃത്തമന്‍ കര്‍ബുരസത്തമന്‍ വൃത്തവാന്‍ 
രാവണന്‍നതന്നെത്തുടുത്തുനിര്‍ത്തിപ്പറ- 
യാവതെല്ലാം പറഞ്ഞീടിനാന്‍ നീതികള്‍. 
ബ്രഹ്മക്ലത്തില്‍ ജനിച്ച ഭവാനിഹ 
നിര്‍മ്മലനെന്നു ജഗത്രയസമ്മതം. 
താവകമായ ഗുണങ്ങള്‍ വര്‍ണ്ണിപ്പതി- 
നാവതല്ലോര്‍ക്കില്‍ ഗുഹനുമനന്തനും. 
ദേവദേവേശ്വരനായ പുരവൈരി- 
സേവകന്മാരില്‌ പ്രഘാനനല്ലോ ഭവാന്‍. 
പാലസ്ത്യനായ കുബേരസഹോദരന്‍ 
ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപന്‍ 
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍ 
വാമദഗേവാധിവാസാത്മാ ജിതേന്ദ്രിയന്‍ 
വേദവിദ്യാവ്രതസ്താനപരായണന്‍ 
ബോധവാന്‍ ഭാര്‍ഗ്ഗവശിഷ്യന്‍ വിനയവാന്‍ 
എന്നിരിക്കെബഭവാനിന്നു യുദ്ധാന്തരേ 
നന്നുനന്നെത്രയുമോര്‍ത്തു കല്പിച്ചതും 
സ്ത്രീവധമാകിയ കര്‍മ്മത്തിനാശുനീ 


439 


അദ്ധ്യാത്മ രാമായണം 


ഭാവിച്ചതും തവ ദുഷ്കിര്‍ത്തിവര്‍ദ്ധനം. 
രാത്രിഞ്ചരേന്ദ്രപ്രവര! പ്രഭോ! മയാ- 
സാര്‍ദ്ധം വിരവോടു പോരികപോരിനായ്‌. 
മാനവന്മാരെയും വാനരന്മാരെയും 

മാനേന പോര്‍ചെയ്തു കൊന്നുകളഞ്ഞു നീ. 
ജാനകീദേവിയെ പ്രാപിച്ചുകൊളളുക 
മാനസതാപവും ദൂരെ നീക്കിടുക. 
നീതിമാനായ സുപാര്‍ശ്വന്‍ പറഞ്ഞതു 
യാതുധാനാധിപന്‍ കേട്ടു സന്തുഷ്ടനായ്‌ 
ആസ്ഥാനമണ്ഡപേ ചെന്നിരുന്നെത്രയു- 
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു. 
ശിഷ്ടരായുളള നിശാചരന്മാരുമായ്‌. 
പുഷ്ടരോഷം പുറപ്പെട്ടിതു പോരിനായ്‌. 
ചെന്നു രക്ഷോബലം രാമനോടേറ്റള- 
വൊന്നൊഴിയാതെയൊടുക്കിനാന്‍ രാമനും. 
മന്നവന്‍തന്നോടെതിര്‍ത്തിതു രാവണന്‍ 
നിന്നു പോര്‍ചെയ്താനഭേദമായ്‌ നിര്‍ഭയം 
പിന്നെ രഘുത്തമന്‍ ബാണങ്ങളെയെയ്തു 
ഭിന്ന മാക്കീടിനാന്‍ രാവണദേഹറവും. 
പാരം മുറിഞ്ഞു തളര്‍ന്നു വശംകെട്ട 
ധീരതയും വിട്ടു വാങ്ങി ദശാനനന്‍. 
പോരുമിനി മമ പോരുമെന്നോര്‍ത്തതി- 
ഭീരുവായ്‌ ലങ്കാപുരം പുക്കനന്തരം. 


രാവണന്റെ ഹോമവിഘ്‌നം 


ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും 
ശുഷ്കവദനനായ്‌ നിന്നു ചൊല്ലീടിനാന്‍: 
അര്‍ക്കാത്മജാദീയാം മര്‍ക്കടവീരരു- 
മര്‍ക്കാന്വയോല്‍ഭൂൃതനാകിയ രാമനും 
ഒക്കെയൊരുമിച്ചു വാരിധിയും കട- 
ന്നിക്കര വന്നു ലങ്കാപുരം പ്രാപിച്ചു 
ശക്രാധിമുഖ്യ നിശാചരന്മാരെയു- 
മൊക്കെയൊടുക്കി ഞാനേകാകിയായിതു. 


440 


അദ്ധ്യാത്മ രാമായണം 


ദുഃഖമുള്‍ക്കൊണ്ടിരിക്കുമാറായിതു 
സല്‍ഗരോ! ഞാന്‍ തവ ശിഷ്യനല്ലോ വിഭോ! 
വിജ്ഞാനിയാകിയ രാവണനാലിതി 
വിജ്ഞാപിതനായ ശുക്രമഹാമുനി 
രാവണനോടുപദേശിച്ചിതെങ്കില്‍ നീ 
ദേവതമാരെ പ്രസാദംവരുത്തുക 
ശീഘ്രമൊരു ഗുഹയും തീര്‍ത്തു ശത്രുക്കള്‍ 
തോല്ക്കും പ്രകാരമതിരഹസ്യസ്ഥലേ 
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക 
വന്നുകൂടും ജയമെന്നാല്‍ നിനക്കെടോ! 
വിഘ്‌നംവരാതെ കഴിഞ്ഞുകൂടുന്നാകി- 
ലഗ്നികണ്ഡത്തിങ്കല്‍നിന്നു പുറപ്പെടും 
ബാണരൂണിരചാപാശ്വരഥാദികള്‍ 
വാനവ രാലുമജയ്യനാം പിന്നെ നീ. 
മന്ത്രം ഗ്രഹിച്ചുകൊള്‍കെന്നോടു സാദര- 
മന്തുമെന്നിയേ ഹോമം കഴിക്ക നീ. 
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു 
രക്ഷോഗണാധിപനാകിയ രാവണന്‍ 
പന്നഗലോകസമാനമായ്ത്തീര്‍ത്തിതു 
തന്നുടെ മന്ദിരംതന്നില്‌ ഗുഹാതലം. 
ദിവ്യമാം ഗവ്യഹവ്യാദി ഹോമായ സ- 
ദ്രവ്യങ്ങള്‍ തത്രസമ്പാദിചച്ചുകൊണ്ടവന്‍ 
ലങ്കാപുരദ്വാരമൊക്കെ ബന്ധച്ചതില്‍ 
ശങ്കാവിഹീനമകുംപുക്കു ശുദ്ധനായ്‌ 
ധ്യാനമുറപ്പിച്ചു തല്‍ഫലം പ്രാര്‍ത്ഥിച്ചു 
മനനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍. 
വ്യോമമാര്‍ഗ്ഗത്തോളമുത്ഥിതമായൊരു 
ഹോമധൂമം കണ്ടു രാവണസോദരന്‍ 
രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാന്‍ 
ഹോമം തുടങ്ങി ദശാനന മന്നവാ! 
ഹോമം കഴിഞ്ഞുകൂടിടുകിലെന്നുമേ 
നാമവനോടു തോറ്റീടും മഹാരണേ. 
ഹോമം മുടുക്കുവാനായയച്ചീടുക 
സാമോദമാശു കപികലവീരരേ. 


441 


അദ്ധ്യാത്മ രാമായണം 


ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു 
മാരുതപൂത്രാംഗദാദികളൊക്കവേ 
നൂറുകോടിപ്പടയോടും മഹാമതി- 
ലേറിക്കടന്നങ്ങു രാവണമന്ദിരം 

പൂക്കു പുരപാലകന്മാരെയും കൊന്നു 
മര്‍ക്കടവീരരൊരുമിച്ചനാകലം 
വാരണവാജിരഥങ്ങളേയും പൊടി- 
ച്ചാരാഞ്ഞു തത്ര ദശാസ്ധ്യഹോമസ്ഥലം. 
വ്യാജാല്‍ സരമ നിജകരസംജ്ഞയാ 
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം. 
ഹോമഗഹാദ്വാരബന്ധനപാഷാണ- 
മാമയഹീനം പൊടിപെടുത്തുംഗദന്‍ 

തത്ര ഗുഹയിലകംപൂക്കനേരത്തു 
നക്തഞ്ചരേന്ദ്രനെക്കാണായിന്തികേ. 
മറ്റുളളവര്‍കളുമംഗദാനുജ്ഞയാ 

തെറ്റെന്നു ചെന്നു ഗുഹയിലിറങ്ങിനാര്‍. 
കണ്ണമടച്ചുടന്‍ ധ്യാനിച്ചിരിക്കുമ- 
പ്പണ്യജനാധിപനെക്കണ്ടു വാനരര്‍ 
താഡിച്ചു താഡിച്ചു ഭുത്യജനങ്ങളെ- 
പ്ീഡിച്ചു കൊല്‍കയും സംഭാരസഞ്ചയം 
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു 
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും. 
രാവണന്‍ കൈയിലിരുന്ന മഹല്‍സ്രുവം 
പാവനി ശീലം പിടിച്ചുപറിച്ചുടന്‍ 
താഡനം ചെയ്താനതുകൊണ്ടു സത്വരം 
ക്രീഡയാവാനരശ്രേഷ്ഠന്‍ മബാബലന്‍. 
ദന്തങ്ങള്‍കൊണ്ടും നഖങ്ങള്‍കൊണ്ടും ദശ- 
കന്ധരവിഗ്രഹം കീറിനാനേറ്റവും. 
ധ്യാനത്തിനേതുമിളക്കമുണ്ടായീല 
മാനസേ രാവണനും ജയകാംക്ഷയാ. 
മണ്‌്ഡോദരിയെപ്പിടിച്ചു വലിച്ചു ത- 
ന്മണ്ഡനമെല്ലാം നുറൂക്കിയിട്ടീടിനാന്‍. 
വിസ്രസ്തനീവിയായ്‌ കഞ്ചുകഹീനയായ്‌ 
വിത്രസ്തയായ്‌ വിലാപം തുടങ്ങീടിനാള്‍: 


442 


അദ്ധ്യാത്മ രാമായണം 


വാനരന്മാരുടെ തല്ലുകൊണ്ടീടുവാന്‍ 
ഞാനെന്തു ദുഷ്കൃതം ചെയ്യതു ദൈവമേ! 
നാണം നിനക്കില്ലയോ രാക്ഷയേശ്വര 
മാനം ഭവാനോളമില്ല മറ്റാര്‍ക്കുമേ. 
നിന്നുടെ മുമ്പിലിട്ടാശു കപിവര- 
രെന്നെത്തലമുടി ചിറ്റിപ്പിടിപെട്ടു 
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു 
പോരേ പരിഭവമോര്‍ക്കില്‍ ജളമതേ! 
എന്തിനായ്‌ക്കൊണ്ടു നിന്‍ ധ്യാനവും ഹോമവു- 
മന്തര്‍ഗ്ഗതമിനിയെന്തോന്നു ദുര്‍മ്മതേ! 
ജീവിതാശാ തേ ബലീയസീ മാനസേ 
ഹാ! വിധിവൈഭവമെത്രയുത്ഭുതം 
അര്‍ദ്ധം പുരുഷനു ഭാര്യയല്ലോ ഭൂവി 
ശത്രുക്കള്‍ വന്നവളെപ്പിടിച്ചെത്രയും 
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയില്‍ 
മൃതൃഭവിക്കുന്നതുത്തമമേവനും. 

നാണവും പത്നിയും വേണ്ടിലിവന്നു തന്‍- 
പ്രാണഭയംകൊണ്ടു മൂഡഡന്‍ മഹാഖലന്‍. 
ഭാര്യാവിലാപങ്ങള്‍ കേട്ടു ദശാനനന്‍ 
ധൈര്യമകുന്നു തന്‍ വാളഭൂമായ്‌ സത്വരം 
അംഗദന്‍തന്നോടടുത്താനതുകണ്ടു 
തുംഗശരീരികളായ കപികളും 
രാത്രിഞ്ചരേശ്വരപത്നിയേയുമയ- 
ച്ചാര്‍ച്ചുവിളിച്ചു പുറത്തു പോന്നീടിനാര്‍. 
ഹോമമശേഷം മുടക്കി വയമെന്നു 
രാമാന്തികേ ചെന്നു കൈതൊഴുതീടിനാര്‍. 
മണ്ഡോദരിയോടനുസരിച്ചന്നേരം 
പണ്ഡിതനായ ദശാസ്യനും ചൊല്ലിനാന്‍: 
നാഥേ! ധരിക്ക ദൈവാധീനമൊക്കയും 
ജാതനായാല്‍ മരിക്കുന്നതിന്‍മുന്നമേ 
കല്പിച്ചതെല്ലാമനുഭവിച്ചിടേണ- 
മിപ്പോളനുഭവനമിത്തരം മാമകം. 
ജ്ഞാനവിനാശനം ശോകമറിക നീ. 
അജ്ഞാനസംഭവം ശോകമാകുന്നതു- 


443 


അദ്ധ്യാത്മ രാമായണം 


മജ്ഞാനജാതമഹങ്കാരമായതും. 
നശ്വരമായ ശരീരാദികളിലേ 
വിശ്വാസവും പുനരജ്ഞാനസംഭവം. 
ദേഹമൂലം പുത്രദാരാദിബന്ധവും 
ദേഹിക്കു സംസാരവുമതുകാരണം. 
ശോകഭയക്രോധലോഭമോഹസ്‌പ്പഹാ- 
രാഗഹര്‍ഷാദി ജരാമൃത്യൂജന്മങ്ങള്‍ 
അജ്ഞാനജങ്ങളഖിലജന്തുക്കള്‍ക്കു- 
മജ്ഞാനസ്വരൂപനാത്മാ പരനദ്വയ 
നാനന്ദപൂര്‍ണ്ണസ്വരൂപനലേപകന്‍ 
ഒന്നിനോടില്ല സംയോഗമതിന്നു മ- 
റ്റൊന്നിനോടില്ല വിയോഗമരിക്കലും. 
ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട- 
നാത്മനി ശോകം കളക നീ വല്ലഭമേ! 
ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും 
വാനരന്മാരെയും കൊന്നു വന്നീടുവന്‍. 
അല്ലായ്കിലോ രാമസായകമേറ്റു കൈ- 
വല്യവും പ്രാപിപ്പനില്ലൊരു സംശയം. 
എന്നെ രാമന്‍ കൊലചെയ്യുകില്‍ സീതയെ- 
ക്കൊന്നുകളഞ്ഞുടനെന്നോടുകൂടവേ 
പാവകന്‍തങ്കല്‍ പതിച്ചു മരിക്ക നീ 
ഭാവനയോടുമെന്നാല്‍ ഗതിയും വരും. 
വ്ഗ്രിച്ചതുകേട്ടു മണ്ഡോദരിയും ദ- 
ശഗ്രീവനോടു പറഞ്ഞാളതുനേരം: 
രാഘവനെജ്ജയിപ്പാനരുതാര്‍ക്കുമേ 
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ. 
സാക്ഷാല്‍ പ്രധാനപൂരുഷോത്തമനായ 
മോക്ഷദന്‍ നാരായണന്‍ രാമനായതും. 
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു 
വൈവസ്വതമനുതന്നെ രക്ഷിച്ചതും 
രാജീവലോചനന്‍ മുന്നമൊരുലക്ഷ- 
യോജനവിസ്തൃതമായോരു കൂര്‍മ്മമായ്‌ 
ക്ഷീരസമുദ്രഥനകാലേ പുരാ 

ഘോരമാം മന്ദരം പുഷ്ഠേ ധരിച്ചതും 


444 


അദ്ധ്യാത്മ രാമായണം 


പന്നിയായ്‌ മുന്നം ഹിരണ്യകശിപുതന്‍ 
മാറിടം കൈനഖംകൊണ്ടു പിളര്‍ന്നതും 
മൂന്നടി മണ്ണ ബലിയോടു യാചിച്ചു 
മൂലോകവും മൂന്നടിയായളന്നതും 
ക്ഷത്രിയരായ്പിറന്നോരസുരന്മാരെ 
യുദ്ധേ വധിപ്പതിന്നായ്‌ ജമദഗ്നിതന്‍- 
പുത്രനായ്‌ രാമനാമത്തെദ്ധരിച്ചതും 
പൃത്ഥ്വിപതിയായ രാമനിവന്‍തന്നെ. 
മാര്‍ത്താണ്ഡവംശേദശരഥപൂത്രനായ്‌ 
ധാത്രിസുതവരനാകിയ രാഘവന്‍ 
നിന്നെ വധിപ്പാന്‍ മനുഷ്യനായ്‌ ഭൂതലേ 
വന്നു പിറന്നതുമെന്നു ധരിക്ക നീ. 
പുത്രവിനാശം വരുത്തുവാനും തവ 

മൃത്യു ഭവിപ്പാനുമായ്‌ നീയവരുടെ 
വല്ലഭയെക്കട്ടുകൊണ്ടുപോനനൂ വൃഥാ 
നിര്‍ല്ലജ്ജനാകയാല്‍ മൂഡ്ര ജളപ്രഭോ! 
വൈദേഹിയെക്കൊടുത്തീടുക രാമനു 
സോദരനായ്‌ക്കൊണ്ടു രാജ്യവും നല്‍കുക. 
രാമന്‍ കരുണാകരന്‍ പുനരെത്രയും 
നാമിനിക്കാനനം വാഴ്ക തപസ്സിനായ്‌. 
മണ്ഡോധരീവാക്കു കേട്ടോരു രാവണന്‍ 
ചണ്ഡപരാക്രമന്‍ ചൊന്നാനതുനേരം : 
പൂത്രമിത്രാമാത്യസോദരന്മാരെയും 
മൃത്യൂവരുത്തി ഞാനേകനായ്‌ കാനനേ 
ജീവിച്ചിരിക്കുന്നതു ഭംദിയല്ലെടോ 
ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ. 
രാഘവന്‍തന്നോടെതിര്‍ത്തു യുദ്ധം ചെയ്തു 
വൈകണ്ഠരാജ്യമനുഭവിച്ചീടുവന്‍. 


രാമരാവണയുദ്ധം 
ഇത്ഥം പറഞ്ഞു യുദ്ധത്തിന്നൊരുന്പെട്ടു 
ബദ്ധമോദം പുറപ്പെട്ടിതു രാവണന്‌. 


മുലബലാദികള്‍ സംഗരത്തിനു തല്‍- 


445 


അദ്ധ്യാത്മ രാമായണം 


ക്കാലേ പുറപ്പെട്ടുവന്നിതു ഭൂതലേ. 
ലങ്കാധിപന്നു സഹായമായ്‌ വേഗേന 
സംഖ്യയില്ലാത ചതുരംഗസേനയും 

പത്തു പടനായകന്മാരുമൊന്നിച്ചു 
പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാര്‍. 
വാരിധിപോലെ പരന്നു വരുന്നതു 
മാരിതിമുമ്പാം കപികള്‍ കണ്ടെത്രയും 
ഭീതിമുഴുത്തുവാങ്ങീടുന്നതു കണ്ടു 
നീതിമാനാകിയ രാമനും ചൊല്ലിനാൻ. 
വാനരവീരരേ നിങ്ങളിവരോടു 

മാനം നടിച്ചു ചെന്നേല്‍്ക്കരുതാരുമേ 
ഞാനിവരോട്ട പോര്‍ചെയ്തൊടുക്കീടുവ- 
നാനന്ദമുള്‍ക്കൊണ്ടു കണ്ടുകൊള്‍കേവരും. 
എന്നരുള്‍ചെയ്തു നിശാചരസേനയില്‍ 
ചെന്നു ചാടീടിനാനേകനാമീശ്വരന്‍ 
ചാപബാണങ്ങളും കൈക്കൊണ്ടു രാഘവന്‍ 
കോപേന ബാണജാലങ്ങള്‍ തീകിനാന്‍. 
എത്ര നിശാചരരുണ്ടു വന്നേറ്റതി- 

ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ 
രാമമയമായ്‌ ചമഞ്ഞിതു സംഗ്രാമ- 
ഭൂമിയുമെന്തൊരു വൈഭവമന്നേരം. 
എന്നോടുതന്നെ പൊരുന്നിതു രാഘവ- 
നെന്നു തോന്നീ രജനീചരക്കൊര്‍ക്കവേ. 
ദ്വാദശനാഴികനേരമൊരുപോലെ 
യാതുധാനാവലിയോടു രഘുത്തമന്‍ 
അസ്ത്രം വരിഷിച്ചനേരമാര്‍ക്കും തത്ര 
ചിത്തേ തിരിച്ചറിയായതില്ലേതുമേ. 
വാസരരാത്രി നിശാചരവാനര- 
മേദിനീവാരിധി ശൈലവനങ്ങളും 
ഭേദമില്ലാതെ ശരങ്ങള്‍ നിറഞ്ഞിതു 
മേദൂരന്മാരായ രാക്ഷസവീരരും 

ആനയും തേരും കുതിരയും കാലാളും 
വീണു മരിച്ചു നിറഞ്ഞിതു പോര്‍ക്കളം. 
കാളിയും കീളികളും കബന്ധങ്ങളും 


446 


അദ്ധ്യാത്മ രാമായണം 


കാളനിശീഥിനിയും പിശാചങ്ങളും 
നായും നരിയും കഴുകുകള്‍ കാകങ്ങള്‍ 
പേയും പെരുത്തു ഭയങ്കരമാംവണ്ണം 
രാമചാപത്തിന്‍ മണിതന്‍ നിനാദവും 
വ്യോമമാര്‍ഗ്ഗേ തുടരെത്തുടരെക്കേട്ടു 
ദേവഗന്ധര്‍വയക്ഷാപ്സാരോവ്ന്ദവും 
ദേവമുനിന്ദ്രനാം നാരദനും തദാ 
രാഘവന്‍തന്നെ സ്തുതിച്ചുതുടങ്ങിനാ- 
രാകാശചാരികളാനന്ദപൂര്‍വകം. 
ദ്വാദശനാഴികകൊണ്ടു നിശാചരര്‍ 
മേദിനിതന്നില്‍ വീണിടിനാരൊക്കവേ. 
മേഘത്തിനുള്ളില്‍നിന്നര്‍ക്കബിംബംപോലെ 
രാഘവന്‍തന്നെയും കാണായിരുന്നേരം. 
ലക്ഷ്മണന്‍താനും വിഭീഷണനും പുന- 
രര്‍ക്കതനയനും മാരുതപുത്രനും 

മറ്റുളള വാനരവീരരും വന്ദിച്ചു 

ചുറ്റും നിറഞ്ഞിതു, രാഘവനന്നേരം 
മര്‍ക്കടനായകന്മാരോടരുള്‍ചെയ്തി- 
തിക്കണക്കേ യുദ്ധമാശു ചെയ്തീടുവാന്‍ 
നാരായണനും പരമേശനുമൊഴി- 
ഞ്ഞാരുമില്ലെന്നു കേള്‍പ്പണ്ടു ഞാന്‍ മുന്നമേ. 
രാക്ഷസരാജ്യം മുഴുവനതുനേരം 
രാക്ഷസസ്ത്രീകള്‍ മുറവിളികൂട്ടിനാര്‍. 
താത! സഹോദര! നന്ദന! വല്ലഭ! 

നാഥ! നമുക്കവലംബനമാരയ്യോ 
വൃദ്ധയായേറ്റം വിരൂപയായുളളൊരു 
നക്തഞ്ചരാദിപസോദരി രാമനെ 
ശ്രദ്ധിച്ചകാരണമാപത്തിതൊക്കവേ 
വര്‍ദ്ധിച്ചുവന്നതു മറ്റില്ല കാരണം. 
ശുര്‍പ്പണഖയ്ക്കെന്തു കുറ്റമതില്‍പരം 
പേപ്പെരുമാളല്ലയോ ദശകന്ധരന്‍? 
ജാനകീയെക്കൊതിച്ചാശുകലം മൂടി- 
ച്ചാനൊരു മൂഡന്‍ മഹാപാപീ രാവണന്‍. 
അര്‍ദ്ധപ്രഹരമാത്രേണ ഖരാദിയെ 


447 


അദ്ധ്യാത്മ രാമായണം 


യുദ്ധേ വധിച്ചതും വ്വത്രാരിപുത്രനെ 
മൃത്യൂവരുത്തി വാഴിച്ചു സുഗ്രീവനെ- 


സത്വരം വാനരന്മാരെയയച്ചതും 

മാരുതി വന്നിവിടെച്ചയു കര്‍മ്മവും 
വാരിധിയില്‍ ചിറകെട്ടിക്കടന്നതും 
കണ്ടിരിക്കേ നന്നു തോന്നുന്നതെത്രയു- 
മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവു? 
സിദ്ധാമല്ലായ്കില്‍ വിഭീഷണന്‍ ചൊല്ലിനാൻ 
മത്തനായന്നതും ധിക്കരിച്ചീടിനാന്‍. 
ഉത്തമന്‍ നല്ല വിവേകി വിഭീഷണന്‍ 
സത്യവത്രന്‍ മേലില്‍ നന്നായ്വരുമവന്‍. 
നീചനിവന്‍ കുലമൊക്കെ മുടിപ്പതി- 
നാനചരിച്ചാനിതു തന്മരണത്തിനും. 

നല്ല സുതനമാരെയും തമ്പിമാരെയും 
കൊല്ലിച്ചു മറ്റുളളമാത്യജനത്തെയും 
എല്ലാമനുഭവിച്ചീടുവാന്‍ പണ്ടു താന്‍ 
വല്ലായ്മചെയ്തതുമെല്ലാം മറന്നിതോ? 
ബ്രഹ്മസ്വമായതും ദേവസ്വമായതും 
നിര്‍മ്മിരിയാദമടക്കിനാനേറ്റവും 
നാട്ടിലിരിക്കും പ്രജകളെപ്പീഡിച്ചു 
കാട്ടിലാക്കിച്ചമച്ചിടിനാന്‌ കശ്മലന്‍ 
അര്‍ത്ഥമന്യായേന നിതൃൃമാര്‍ജ്ജിക്കയും 
മിത്രജനത്തെ വെറുത്തു ചായ്ക്കയും 
ബ്രാഹ്മണരെക്കൊല ചെയ്കയും മറ്റുളള 
ധാര്‍മ്മികന്മാര്‍മുതലൊക്കെയടക്കയും 
പാരം ഗുരുജനദ്വേഷവുമുണ്ടിവ- 
നാരെയുമില്ല കൃപയുമൊരിക്കലും. 
ഇമ്മഹാപാപീചെയ്തോരു കര്‍മ്മത്തിനാല്‍ 
നമ്മെയും ദു:ഖിക്കുമാറാക്കിനാനീവന്‍. 
ഇത്ഥം പുരസ്ത്രീജനത്തിന്‍വിലാപങ്ങള്‍ 
നക്തഞ്ചരാധിപന്‍ കേട്ടു ദുഃഖാര്‍ത്തനായ്‌ 
ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി 
യുദ്ധത്തിനാശു പുറപ്പെടുകെങ്കില്‍ നാം. 
എന്നതു കേട്ടു വിരൂപാക്ഷനുമതിന്‍- 


448 


അദ്ധ്യാത്മ രാമായണം 


മുന്നേ മഹോദരനും മഹാപാര്‍ശ്വനും 
ഉത്തരഗോപുരത്തൂടെ പുറപ്പെട്ടു 
ശസ്ത്രങ്ങള്‍ തൂകിത്തുടങ്ങിനാരേറ്റവും. 
ദുര്‍ന്നിമിത്തങ്ങളുണ്ടായതനാദരി- 
ചുന്നതനായ നിശാചരനായകന്‍ 
ഗോപുരവാതില്‍ പുറപ്പെട്ടുനിന്നിതു 
ചാപലമെന്നിയേ വാനരവീരരും 
രാക്ഷസരോടതിര്‍ത്താരതുകണ്ടേറ്റ- 
മൂക്കോടടുത്തു നിശാചരവീരരും. 
സുഗ്രീവനും വിരൂപാക്ഷനും തങ്ങളി- 
ലുഗ്രമാംവണ്ണം പൊരുതാരതുനേരം. 
വാഹനമാകിയ വാരണവീരനെ- 
സ്പാഹനം കൈക്കൊണ്ടു വാനരരാജനും 
കൊന്നതു കണ്ടു വിരൂപാക്ഷനുമഥ 
വെട്ടിനാന്‍ വാനരനായകവക്ഷസി. 
വുഷ്ടകോപത്തോടു മര്‍ക്കടരാജനും 
നെറ്റിമേലൊന്നടിച്ചാനതുകൊണ്ടവന്‍ 
തെറ്റെന്നു കാലപുരംപൂക്കു മേവിനാന്‍. 
തേരിലേറിക്കൊണ്ടടുത്താന്‌ മഹോദരന്‍ 
തേരും തകര്‍ത്തു സുഗ്രീവനവനെയും 
മൃത്യൂപുരത്തിന്നയച്ചതു കണ്ടതി- 
ക്രുദ്ധനായ്‌ വന്നടുത്താന്‍ മഹാപാര്‍ശ്വനും. 
അംഗദന്‍ കൊന്നാനവനെയുമന്നേരം. 
പൊങ്ങും മിഴികളോടാശരാധീശനും 
പോര്‍മദത്തോടുമടുത്തു കപികളെ- 
ത്താമാസാസ്ത്രംകൊണ്ടു വീഴ്ത്തിനാനൂഴിയില്‍. 
രാമനുമൈന്ദ്രാസ്ത്രമെയ്തു തടുത്തിടു 
താമസാസ്ത്രത്തയുമപ്പോള്‍ ദശാനനന്‍. 
ആസുരമസ്ത്രമെയ്‌താനതു വന്നള- 
വാതുരന്മാരായിതാശു കപികളും. 
വാരണസൂകരക്കുടക്രോഷ്ടുക- 
സാരമേയോരഗസൈരിഭവായസ- 
വാനരസിംദ രുരു വൃക കാക ഗ- 
ദ്രാനനമായ്വരുമാസുരാസ്ത്രാത്മകം 


449 


അദ്ധ്യാത്മ രാമായണം 


മുല്‍ഗരപട്ടസശക്തിപരശ്വധ- 
ഖഡ്ഗശുൂരപ്രാസബാണായുധങ്ങളും 
രൂക്ഷമായ്‌ വന്നുപരന്നതു കണ്ടള- 
വാഗ്നേയമസ്ത്രമെയ്താന്‍ മനുനീരനും. 
ചെങ്കനല്‍ക്കൊളളികള്‍ മിന്നല്‍നക്ഷത്രങ്ങള്‍ 
തിങ്കളുമാദിത്യനഗ്നിയെന്നിത്തരം 
ജ്യോതിര്‍മയങ്ങളായ്‌ ചെന്നു നിറഞ്ഞള- 
വാസുരമസ്ത്രവും പോയ്മറഞ്ഞു ബലാല്‌. 
അപ്പോള്‍ മയന്‍ കൊടുത്തോരു ദിവ്യാസ്ത്രമെ- 
യ്തലേപതരായുധം കാണായിതന്തികേ. 
ഗാന്ധര്‍വമസ്ത്രം പ്രയോഗിച്ചതിനെയും 
ശാന്തമാക്കീടിനാന്‍ മാനവവീരനും. 
സനര്യാസ്ത്രമെയ്താല്‍ ദശാനനനന്നേരം 
ധൈര്യേണ രാഘവന്‍ പ്രത്യസ്ത്രമെയ്തതും 
ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും 
ചണ്ഡകരാംശൂസമങ്ങളാം ബാണങ്ങള്‍ 
പത്തുകൊണ്ടയ്തു മര്‍മ്മങ്ങള്‍ ഭേദിച്ചള- 
വുത്തമപുരുഷനാകിയ രാഘവന്‍ 
നൂറുശരങ്ങളെയ്താനതുകൊണ്ടുടല്‍ 

കീറി മുറിഞ്ഞതു നക്തഞ്ചരേന്ദ്രനും. 
ലക്ഷ്മണനേഴുശരങ്ങളാലുക്കോടു 
തല്‍ക്ഷണേ കേതു ഖണ്ഡിച്ചു വീഴ്ത്തീടിനാന്‍. 
അഞ്ചു ശരമെയ്തു സൂതനെയും കൊന്നു 
ചഞ്ചലഹീനം മുറിച്ചിതു ചാപവും 
അശ്വങ്ങളെഗ്ഗൃദകൊണ്ടു വിഭീഷണന്‍ 
തചുകൊന്നാ,നതുനേരം ദശാനനന്‍ 

ഭൂതലേ ചാടിവീണാശു വേല്‍കൊണ്ടതി- 
ക്രോധാല്‍ വിഭീഷണനെ പ്രയോഗിച്ചിതു. 
ബാണങ്ങള്‍ മൂന്നുകൊണ്ടയ്തു മുറിച്ചിതു 
വീണിതു മൂന്നും നുറുങ്ങി മഹീതലേ. 
അപ്പോള്‍ വിഭീഷണനെക്കൊല്ലമാറവന്‍ 
കല്‍പിച്ചു മുന്നം മയന്‍ കൊടുത്തോരു വേല്‍ 
കൈക്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു 
ലക്ഷ്മണന്‍ മുല്പുക്കു ബാണങ്ങളെയ്തിതു. 


450 


അദ്ധ്യാത്മ രാമായണം 


നക്തഞ്ചരാധിപന്‍തന്നുടലൊക്കവേ 
രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടന്‌ 
നില്ക്കും ദശാനനന്‍ കോപിച്ചു ചൊല്ലിനാൻ 
ലക്ഷ്മണന്‍തന്നോടു നന്നുനീയെത്രയും 
രക്ഷിച്ചവാറു വിഭീഷണനെത്തദാ. 
രക്ഷിക്കില്‍ നന്നു നിന്നെപ്പുന,രെന്നുടെ 
ശക്തി വരുന്നതു കണ്ടാലു,മിന്നൊരു 
ശക്തനാകില്‍ ഭവാന്‍ ഖണ്ഡിക്ക വേലിതും. 
എന്നുപറഞ്ഞു വേഗേന ചാട്ടീടിനാന്‍ 
ചെന്നു തറച്ചിതു മാറത്തു ശക്തിയും. 
അസ്ത്രങ്ങള്‍കൊണ്ടു തടുക്കരുതാഞ്ഞുടന്‍ 
വിത്രസ്തനായ്‌ തത്ര വീണു കുമാരനും. 
വേല്‍കൊണ്ടു ലക്ഷ്മണന്‍ വീണതു കണ്ടുളളില്‍ 
മാല്‍കൊണ്ടു രാമനും നിന്നു വിഷണ്ണനായ്‌. 
ശക്തി പറിപ്പതിന്നാര്‍ക്കും കപികള്‍ക്കു 
ശക്തി പോരാഞ്ഞു രഘകലനായകന്‍ 
തൃക്കൈകള്‍കൊണ്ടു പിടിച്ചു പറിച്ചുട- 
നുള്‍ക്കോപമോടു മുറിച്ചെറിഞ്ഞീടിനാന്‍. 
മിത്രതനയസുഷേണജഗല്‍പ്രാണ- 
പുത്രാദികളോടെരുള്‍ചെയ്തിതാദരാല്‍. 
ലക്ഷ്മണന്‍തന്നുടെ ചുറ്റുമിരുന്നിനി 
രക്ഷിച്ചുകൊള്‍വിന്‍ വിഷാദിക്കരുതേതും. 
ദുഃഖസമയമല്ലിപ്പോളളുഴറ്റോടു 
രക്ഷോവരനെ വധിക്കുന്നതുണ്ടു ഞാന്‍. 
കല്യാണമുള്‍ക്കൊണ്ടപു കണ്ടുകൊള്‍വിന്‍ നിങ്ങ- 
ളെല്ലാവരുമിന്നു മല്‍ക്കരകനയശലം. 
ശക്രാത്മജനെ വധിച്ചതും വേഗത്തി- 
ലര്‍ക്കാത്മജാദികളോടുമൊരുമിച്ചു 
വാരിധിയില്‍ ചിറകെട്ടിക്കടന്നതും 
പോരില്‍ നിശാചരന്മാരെ വധിച്ചതും 
രാവണനിഗ്രഹസാദ്ധ്യമായിട്ടവന്‍ 
കേവലമിപ്പോളഭിമുഖനായിതു. 

രാലണനും ബത! രാഘവനും കൂടി 

മേവുക ഭൂമിയിലെന്നുളളതില്ലിനീ. 


451 


അദ്ധ്യാത്മ രാമായണം 


രാത്രിഞ്ചരേന്ദ്ദരനെക്കൊലവന്‍ നിര്‍ണയം 
മാര്‍ത്താണ്ഡവംശത്തിലുളളവനാകില്‍ ഞാന്‍. 
സപ്തദ്വീപങ്ങളും സപ്താബ്ദികളും 
സപ്താചലങ്ങളും ചന്ദ്രസൂര്യന്മാരും 
ആകാശഭൂമികളെന്നിവയുളള നാള്‍ 
പോകാതെ കീര്‍ത്തി വര്‍ദ്ധിക്കും പരിചു ഞാന്‍. 
ആയോധനേ ദശകണ്ഠനെക്കൊല്‍വനൊ- 
രായുധപാണിയെന്നാകില്‍ നിസ്സംശയം. 
ദേവാസൂുരോരഗചാരണതാപസ- 

രേവരും കണ്ടറിയേണം മമ ബലം. 
ഇത്ഥമരുള്‍ചെയ്തു നക്തഞ്ചരേന്ദ്രനോ- 
ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങിടിനാന്‍. 
രാഘവരാവണന്മാര്‍ തമ്മിലന്യോന്യം 
മേഘങ്ങള്‍ മാണി ചൊരിയുന്നതുപോലെ 
ബാണഗണം പൊഴിച്ചീടുന്നതുനേരം 
ഞാണൊലികൊണ്ടു മുഴങ്ങി ജഗത്ത്രയം. 
സോദരന്‍ വിണു കിടക്കുന്നതോര്‍ത്തുളളി- 
ലാധി മുഴുത്ത രഘുകലനായകന്‍ 
താരേയതാതനോടേവമരുള്‍ചെയ്തു : 
ധീരതയില്ല യുദ്ധത്തിനേതും മമ 

ഭൂതലേ വാഴ്കയില്‍ നല്ലതെനിക്കിനി 
ഭ്രാതാവുതന്നോടുകൂടെ മരിപ്പതും. 
വില്പിടിയും മുറുകുന്നതില്ലേതുമേ 
കെല്പുമില്ലാതെ ചമഞ്ഞു നമുക്കിഹ. 
നില്പാനുമേതുമരുതു മനസ്സിനും 
വിഭ്ൂമേറിവരുന്നിതു മേല്ക്കുമേല്‍. 
ദിഷ്ടനെക്കൊല്‍വാനുപായവും കണ്ടീല 
നഷ്ടമായ്‌ വന്നിതു മാനവും മാനസേ. 
ഏവമരുള്‍ചെയ്തനേരം സുഷേണനും 
ദേവദേവന്‍തന്നോടാശു ചൊല്ലീടിനാന്‍ : 
ദേഹത്തിനേതും നിറം പകര്‍ന്നീലൊരു 
മോഹമത്രേ കുമാരന്നെന്നു നിര്‍മ്ണയം. 
വക്തന്നേത്രങ്ങള്‍ക്കുമേതും വികാരമി- 
ല്ലത്തല്‍ തീര്‍ന്നിപ്പേളണരുമവരാജന്‍. 


452 


അദ്ധ്യാത്മ രാമായണം 


എന്നുണര്‍ത്തിച്ചനിലാത്മജന്‍ തന്നോടു 
പിന്നെ നിരൂപിച്ചു ചൊന്നാൻ സുഷേണനും: 
മുന്നേക്കണക്കെ വിശല്യകരണിയാ- 

കുന്ന മരുന്നിന്നു കൊണ്ടുവന്നീടുക 
എന്നളവേ ഹനുമാനും വിരവോട്ു 

ചെന്നു മരുന്നതും കൊണ്ടുവന്നീടിനാന്‍. 
നസ്യവുംചെയ്തു സുഷേണന്‍ കുമാരനാ-എ 
ലസ്്യവും തീര്‍ന്നു തെളിഞ്ഞു വിളങ്ങിനാന്‍. 
പിന്നെയുമഷധശൈലം കപിവരന്‍ 
മുന്നമിരുന്നവണ്ണം തന്നെയാക്കിനാന്‍ 
മന്നവന്‍തന്നെ വണങ്ങിനാന്‍ തമ്പിയും 
നന്നായ്‌ മുറുകെപ്പുണര്‍ന്നിതു രാമനും 
നിന്നുടെ പാരവശ്യം കാണ്‍ക കാരണ- 
മെന്നുടെ ധൈര്യവും പോയിതു മാനസേ 
എന്നതു കേട്ടുരചെയ്തു കുമാരന്‍- 

മൊന്നു തിരുമനസ്സിങ്കലുണ്ടാകണം 

സത്യം തപോധനന്മാരോടു ചെയ്തതും 
മിഥ്യയായ്‌ വന്നുകൂടായെന്നു നിര്‍ണ്ണയം 
ത്രൈലോക്യകണ്ടകനാമിവനെക്കൊന്നു 
പാലിച്ചുകൊള്‍ക ജഗത്ത്രയം വൈകാതെ. 


ലക്ഷ്മണന്‍ ചൊന്നതു കേട്ടു രഘൂത്തമന്‍ 
രക്ഷോവരനോടെതിര്‍ത്താനതിദ്ദൂതം. 
തേരുമൊരുമിച്ചുവന്നു ദശാസ്യനും 

പോരിനു രാഘവനോടെതിര്‍ത്തീടിനാന്‍. 
പാരില്‍നിന്നിക്ഷ്വാകുവംശതിലകനും 
തേരില്‍നിന്നാശരവംശതിലകനും 
പോരതിഘോരമായ്‌ ചെയ്തോരു നേരത്തു 
പാരമിളപ്പം രഘൂത്തമനുണ്ടെന്നു 
നാരദനാദികള്‍ ചൊന്നതു കേള്‍ക്കയാല്‍ 
പാരം വളര്‍ന്നൊരു സംഭൂമത്തോടുടന്‍ 
ഇന്ദ്രനും മാതലിയോടു ചൊന്നാൻ മമ 
സൃന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ 
ശ്രീരാഘവന്നു ഹിതം വരുമാറു നീ 


453 


അദ്ധ്യാത്മ രാമായണം 


തേരും തെളിച്ചു കൊടുക്കമടിയാതെ 
മാതലിതാനുതു കേട്ടുടന്‍ തേരുമായ്‌ 
ഭൂതലംതന്നിലിഴിഞ്ഞു ചൊല്ലീടിനാന്‍ :- 


രാവണനോടു സമരത്തിനിന്നു ഞാന്‍ 
ദേവേന്ദ്രശാസനയാ വിടകൊണ്ടിതു 
തേരതിലാശു കരേറുക പോരിനായ്‌ 
മാരുതതുല്യവേഗേന നടത്തുവന്‍. 
എന്നതുകേട്ടു രഥത്തെയും വന്ദിച്ചു 
മന്നവന്‍ തേരിലാമ്മാറു കരേറിനാന്‍ 
തന്നോടു തുല്യനായ്‌ രാഘവനെക്കണ്ടു 
വിണ്ണിലാമ്മാറൊന്നു നോക്കി ദശാനനന്‌ 
പേമഴ പോലെ ശരങ്ങള്‍ തൂുകീടിനാന്‍. 
രാമനും ഗാന്ധര്‍വ്വമസ്ത്രമെയ്തീടിനാന്‍. 
രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം 
രാക്ഷസരാജനും രൂക്ഷമായെത്രയും 
ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാന്‍ 
ഗാരൂഡ്മസ്ത്രമെയ്തു രഘുനാഥനും 
മാതലിമേലും ദശാനനന്‍ ബാണങ്ങ- 
ളെയ്തു കൊടിയും മുറിച്ചുകളഞ്ഞിതു 
വാജികള്‍ക്കും ശരമേറ്റമേറ്റു പുന- 
രാജിയും ഘോരമായ്‌ വന്നു രഘുവരന്‍ 
കൈകാല്‍ തളര്‍ന്നു തേര്‍ത്തട്ടില്‍ നില്ക്കും വിധ 
കൈകസിനന്ദനായ വിഭീഷണന്‍ 
ശോകാതിരേകം വളര്‍ന്നു നിന്നീടിനാന്‍ 
ലോകരുമേറ്റം വിഷാദം കലര്‍ന്നിതു. 


കാലപുരത്തിനയപ്പനിനിയെന്നു 

ശൂലം പ്രയോഗിച്ചിതാശരാധീശനും 
അസ്ത്രങ്ങള്‍ക്കൊണ്ടു തടപൊറാഞ്ഞോര്‍ത്തുടന്‍ 
വ്വത്രാരിതന്നുടെ തേരിലിരുന്നൊരു 
ശക്തിയെടുത്തയച്ചു രഘഫുനാഥനും 

പത്തുനുറങ്ങി വീണു തത്ര ശൂലവും 
നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ 


454 


അദ്ധ്യാത്മ രാമായണം 


ശസ്ത്രങ്ങള്‍കൊണ്ടു മുറിച്ചിത രാഘവന്‍ 
സാരഥി തേരും തിരിച്ചടിച്ചാര്‍ത്തനാ- 

യ്‌ പോരിലൊഴിച്ചുനിന്നീടിനാനന്നേരം 
ആലസ്യമൊട്ടകന്നോരുനേരം തത്ര 
പനലസ്തൃനും സൂതനോടു ചൊല്ലീടിനാന്‍:- 


എന്തിനായ്‌്ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ- 
ലന്ധനായ്‌ ഞാനത്ര ദുര്‍ബ്പലനാകയോ? 
കൂടലരോടെതിര്‍ത്താല്‍ ഞാനൊരുത്തനോ- 
ടോടിയൊളിച്ചവാറെന്നുകണ്ടു ഭവാന്‍? 

നീയല്ല സൂതനെനിക്കിനി രാമനു 
നീയതിബാന്ധവനെന്നറിഞ്ഞേനഹം. 
ഇത്ഥം, നിശാചരാധീശന്‍ പറഞ്ഞതി- 
നുത്തരം സാരഥി സത്വരം ചൊല്ലിനാൻ :- 


രാമനെ സ്‌നേഹമുണ്ടായിട്ടുമല്ല മല്‍- 
സ്വാമിയെ ദേ ഷമുണ്ടായിട്ടുമല്ലമേ 
രാമനോടേറ്റു പൊരുതു നില്ക്കുന്നേര- 
മാമയം പൂണ്ടു തളര്‍ന്നതു കണ്ടു ഞാന്‍ 
സ്‌നേഹം ഭവാനെക്കുറിച്ചേറ്റമാകയാല്‍ 
മോഹമകലുവോളം പോര്‍ക്കളം വിട്ടു 
ദൂരെനിന്നാലസ്യമെല്ലാം കളഞ്ഞിനി- 
പ്പോരിന്നടുക്കേണമെന്നു കല്പിച്ചത്രേ. 
സാരഥിതാനറിയേണം മഹാരഥ- 
ന്മാരുടെ സാദവും വാജികള്‍ സാദവും 
വൈരികള്‍ക്കുള്ള ജയാജയകാലവും 
പോരില്‍ നിമ്നോന്നതദേശവിശേഷവും 
എല്ലാമറിഞ്ഞു രഥം നടത്തുന്നവ- 
നല്ലോ നിപുണനായുള്ള സൂതന്‍ പ്രഭോ! 


എന്നതുകേട്ടു തെളിഞ്ഞഥ രാവണ- 
നൊന്നു പുണര്‍ന്നൊരു കൈവളയും കൊടു- 
ത്തിന്നിനിത്തേരടുത്താശു കൂട്ടിടുക 
പിന്നോക്കമില്ലിനിയൊന്നുകൊണ്ടുമെടോ! 


455 


അദ്ധ്യാത്മ രാമായണം 


ഇന്നോടു നാളെയോടൊന്നു തിരിഞ്ഞീടും 
മന്നവനോടുള്ള പോരെന്നറിക നീ. 
സൂതനും തേരതിവേഗേന കൂട്ടിനാന്‍ 
ക്രോധം മുഴുത്തങ്ങടുത്തിതു രാമനും 
തങ്ങളിലേറ്റമണഞ്ഞു പൊരുതള- 
വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാല്‍. 


അഗസ്ത്യപ്രവേശവും ആദിത്യസ്‌തുതിയും 


അങ്ങനെയുള്ള പോര്‍ കണ്ടു നില്ക്കുന്നേര- 
മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ 
രാഘവന്‍ തേരിലിറങ്ങി നിന്നീടിനാ- 
നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍. 
വന്ദിച്ചു നിന്നു രഘുകലനാഥനാ- 
നന്ദമിയന്നരുള്‍ചെയ്താനഗസ്ത്യനും 


അഭ്യുദയം നിനക്കാശു വരുത്തുവാ- 
നിപ്പോഴിവിടേക്കു വന്നിതു ഞാനെടോ! 
താപത്രയവും വിഷാദവും തീര്‍ന്നുപോ- 
മാപത്തു മറ്റുള്ളവയുമകന്നുപോം. 
ശത്രുനാശം വരും രോഗവിനാശനം 
വര്‍ദ്ധിക്കുമായുസ്സു സല്ക്കീര്‍ത്തിവര്‍ദ്ധനം 
നിത്യാമദിതൃഹൃദയമാം മന്ത്രമി- 
തുത്തമമെത്രയും ഭക്ത്യാ ജപിക്കെടോ. 
ദേവാസുരോരഗചാരണകിന്നര 
താപസഗഹ്യകയക്ഷരക്ഷോ ഭൂത 
കിംപുരാഷാപ്്‌സരോ മാനുഷ്യാദ്യന്മാരും 
സമ്ത്രതി സൂര്യനെത്തന്നെ ഭജിപ്പതും. 
ദേവകളാകുന്നതാദിത്യനാകിയ 
ദേവനത്രേ പതിന്നാലു ലോകങ്ങളും 
രക്ഷിപ്പതും നിജരശ്മികള്‍ കൊണ്ടവന്‍ 
ഭക്ഷിപ്പതുമവന്‍ കലല്‍്പകാലാന്തരേ 
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും 
ഷണ്മുഖന്‍താനും പ്രജാപതിവ്ൃന്ദവും 


456 


അദ്ധ്യാത്മ രാമായണം 


ശക്രനും വൈശ്വാനരനും കൃതാന്തനും 
രക്ഷോവരനും വരുണനും വായുവും 
യക്ഷാധിപനുമീശാനനും ചന്ദ്രനും 
നക്ഷത്രജാലവും ദിക്കരിവ്വന്ദവും 
വാരണവക്തന്രമാര്യനും മാരനും 
താരാഗണങ്ങളും നാനാഗ്രഹങ്ങളും 
അശ്വിനീപുത്രരുമഷ്ടവസുക്കളും 
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും 
നാനാപിതൃക്കളും പിന്നെ മനുക്കളും 
ദാനവന്മാരുമുരഗസമൂഹവും 
വാരമാസര്‍ത്തു സംവത്സരകല്പാദി- 
കാരകനായതും സൂര്യനിവന്‍തന്നെ 


വേദാന്തവേദ്യനാം വേദാത്മകനിവന്‍ 
വേദാര്‍ത്ഥവിഗ്രഹന്‍ വേദജ്ഞസേവിതന്‍ 
പൂഷാ വിഭാകരന്‍ മിത്രന്‍ പ്രഭാകരന്‍ 
ദോഷാകരാത്മകന്‍ ത്വഷ്ടാ ദിനകരന്‍ 
ഭാസ്കരന്‍ നിത്യനഹസ്കരനീശ്വരന്‍ 
സാക്ഷി സവിതാ സമസ്തലോകേക്ഷണന്‍ 
ഭാസ്വാന്‌ വിവസ്വാന്‍ നഭസ്വാന്‍ ഗഭസ്തിമാന്‍ 
ശാശ്വതന്‍ ശംഭ ശരണ്യന്‍ ശരണദന്‍ 
ലോകശിശിരാരി ഘോരതിമിരാരി 
ശോകാപഹാരി ലോകാലോകവിഗ്രഹന്‍ 
ഭാനു ഹിരണ്യഗര്‍ഭന്‍ ഹിരണ്രേന്ദ്രിയന്‍ 
ദാനപ്രിയന്‍ മഹസ്രാശു സനാതനന്‍ 
സപ്താശ്വനര്‍ജ്ജനാശ്വന്‍ സകലേശ്വരന്‍ 
സുപ്തജനാവബോധപ്രദന്‍ മംഗലന്‍ 
ആദിതൃനര്‍ക്കനരുണനനന്തഗന്‍ 
ജ്യോദിര്‍മ്മയന്‍ തപനന്‍ സവിതാ രവി 
വിഷ്ണു വികര്‍ത്തനന്‍ മാര്‍ത്താണ്ഡനംശുമാ- 
നുഷ്ണകിരണന്‍ മിഹിരന്‍ വിരോചനന്‍ 
പ്രദ്യേദനന്‍ പരന്‍ ഖദ്യോതനുദ്യോത- 
നദ്വയന്‍ വിദ്യാവിനോദന്‍ വിഭാവസു 
വിശ്വസ്ൃഷ്ടിസ്ഥിതി സംഹാരകാരണന്‍ 


457 


അദ്ധ്യാത്മ രാമായണം 


വിശ്വനന്ദ്യന്‌ മഹാവിശ്വരൂപന്‍ വിഭ്ൂ 
വിശ്വവിഭാവനന്‍ വിശ്വൈകായകന്‍ 
വിശ്വാസഭക്തിയുക്തനാം ഗതിപ്രദന്‍ 
ചണ്ഡകിരണന്‍ തരണി ദിനമണി 
പുണ്ഡരീകപ്രബോധപ്രദനര്യമാ 
ദ്വാദശാത്മാ പരമാത്മാ പരാപര- 
നാദിതേയന്‍ ജഗദാദിഭൂൃതന്‍ ശിവന്‍ 
ഖേദവിനാശനന്‍ കേവലാത്മാ ബിന്ദു 
നാദാത്മകന്‍ നാരദാദി നിഷേവിതന്‍ 
ജ്ഞാനസ്വരൂപനജ്ഞാനവിനാശന്‍ 
ധ്യാനിച്ചുകൊള്‍ക നീ നിത്യമിദ്ദേവനെ 
സന്തതം ഭക്ത്യാ നമസ്‌കരിച്ചീടുക. 


ആദിത്യഹൃദയം 


സന്താപനാശകരായ നമോ നമ: 
അന്ധകാരാന്തകരായ നമോ നമ: 
ശ്ചിന്താമണേ! ചിദാനന്ദായ തേ നമ: 
നീഹാരനാശകരായ നമോ നമ: 
മോഹവിനാശകരായ നമോ നമ: 
ശാന്തായ രദ്രായ സയമ്യായ ഘോരായ 
കാന്തിമതാം കാന്തിരൂപായ തേ നമ: 
സ്ഥാവരജംഗമാചാര്യായ തേ നമോ 
ദേവായ വിശ്വകസാക്ഷിണേ തേ നമ: 
സത്വപ്രധാനായ തത്ത്വായ തേ നമ: 
സത്യസ്വരൂപായ നിത്യം നമോ നമ: 


ഇത്ഥമാദിതൃഹൃദയം ജപിച്ചു നീ 

ശത്രുക്ഷയം വരുത്തീടുക സത്വരം. 

ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടേത്രയും 
ഭക്തി വര്‍ദ്ധിച്ചു കാകുല്‍സ്ഥനും കൂപ്പിനാന്‍. 
പിന്നെ വിമാനവുമേറി മഹാമുനി 

ചെന്നു വീണാധരോപാന്തേ മരുവിനാന്‍. 


458 


അദ്ധ്യാത്മ രാമായണം 


രാവണവധം 


രാഘവന്‍ മാതലിയോടരതുളിച്ചെയ്തി- 
താകുലമെന്നിയേ തേര്‍ നടത്തീടു നീ. 
മാതലി തേരതിവേഗേന കൂട്ടിനാ- 
നേതുമേ ചഞ്ചലമില്ല ദശാസ്യനും 

മൂടി പൊടികൊണ്ടു ദിക്കുമടനിട- 

കൂടി ശരങ്ങളുമെന്തൊരു വിസ്മയം! 
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു 
ധാത്രിയിലിട്ടു ദശരഥപുത്രനും 
യാതുധാനാധിപന്‍ വാജികള്‍ തമ്മെയും 
മാതലിതന്നെയുമേറെയെയ്തീടിനാന്‍. 
ശൂലം മുസലം ഗദാദികളും മേല്‍ക്കു 
മേലേ പൊഴിച്ചിതു രാക്ഷസരാജനും 
സായകജാലം പൊഴിച്ചവയും മുറി- 
ച്ചായോധനത്തിന്നടുത്തിതും രാമനും 
ഏറ്റമണഞ്ഞുമകന്നും വലംവച്ച- 
മേറ്റിമിടംവച്ചുമൊട്ടു പിന്‍വാങ്ങിയും 
സാരഥിമാരുടെ സൌത്യകനശല്യവും 
തേരാളികളുടെ യുദ്ധഷയശല്യവും 

പണ്ടു കീഴില്‍ കണ്ടതില്ല നാമീവണ്ണ- 
മുണ്ടാകയുമില്ലിവണ്ണമിനി മേലില്‍. 
എന്നു ദേവാദികളും പുകഴ്ത്തീടിനാര്‍ 
നന്നുനന്നെന്നു തെളിഞ്ഞിതു നാരദന്‍. 
പാലസ്ത്യരാഘവന്മാര്‍ തൊഴില്‍ കാണ്‍കയാല്‍ 
ത്രൈലോകവാസികള്‍ ഭീതി പൂണ്ടീടിനാര്‍. 


വാതമടങ്ങി മറഞ്ഞിതു സൂര്യനും 
മേദിനിതാനും വിറച്ചിതു പാരമായ്‌ 
പാഥോനിധിയുമിളകി മറിഞ്ഞിതു 
പാതാളവാസികളും നടുങ്ങീടിനാര്‍. 
അംബൂുധിയംബുധിയോടൊന്നെതിര്‍ക്കിലു- 
മംബരമംബരത്തോടെതിര്‍ത്തീടിലും 
രാഘവരാവണയുദ്ധത്തിനും സമം 


459 


അദ്ധ്യാത്മ രാമായണം 


രാഘവരാവണയുദ്ധമൊഴിഞ്ഞില്ല. 
കേവലമിങ്ങനെനിന്നു പുകഴ്ത്തിനാര്‍ 
ദേവാദികളുമന്നേരത്തു രാഘവന്‍ 
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടന്‍ 
ധാത്രിയിലിട്ടാനതുനേരമപ്പൊഴെ 
കൂടെമുളച്ചു കാണായിതവന്‍ തല 
കൂടെമുറിച്ചുകളഞ്ഞു രണ്ടാമതും 
ഉണ്ടായിതപ്പോഴതും പിന്നെ രാഘവന്‍ 
ഖണ്ഡിച്ചു ഭൂമിയിലിട്ടാനരക്ഷണാല്‍. 


ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ 
പൃഥ്വിയിലിട്ടു രഘുകുലസത്തമന്‍ 
പിന്നെയും പത്തുതലയ്ക്കൊരുവാട്ടമി- 
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും 
ഇങ്ങനെ നൂറായിരം തല പോകിലു- 
മെങ്ങു കുറവില്ലവന്‍തല പത്തിനും 
രാത്രിഞ്ചരാധിന്‍തന്റെ തപോബലം 
ചിത്രം! വിചിത്രം വിചിത്രമത്രേ തുലോം. 
കുംഭകര്‍ണ്ണന്‍ മകരാക്ഷന്‍ ഖരന്‍ ബാലി 
വന്‍പരാം മാരീചനെന്നിവരാദിയാം 
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി- 
നിഷ്റൂരനാമിവനെക്കൊല്ലുവാന്‍ മടി 
ഉണ്ടായിതിദ്ുൃശകണ്ഠനെക്കൊല്ലവാന്‍ 
കണ്ടീലുപായവുമേതുമൊന്നീശ്വര! 
ചിന്തിച്ചു രാഘവന്‍ പിന്നെയുമദ്ദശ- 
കന്ധരന്െയ്യില്‍ ബാണങ്ങള്‍ ൂകീടിനാന്‍. 
രാവണനും പൊഴിച്ചീടിനാന്‍ ബാണങ്ങള്‍ 
ദേവദേവന്‍ തിരുമേനിമേലാവോളം. 
കൊണ്ടശരങ്ങളെക്കണ്ടു രഘുവര- 
നുണ്ടായിതുള്ളിലൊരു നിനവന്നേരം 
പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും 
കെല്പു കുറഞ്ഞു ദശാസ്യനു നിര്‍ണ്ണയം. 
ഏഴുദിവസം മുഴുവനീവണ്ണമേ 

രോഷേണ നിന്നു പൊരുതോരനന്തരം 


460 


അദ്ധ്യാത്മ രാമായണം 


മാതലിതാനും തൊഴുതു ചൊല്ലീടിനാ- 
നേതും വിഷാദമുണ്ടാകായ്ക മാനസേ. 
മുന്നമഗസ്തൃതപോധനനാദരാല്‍ 

തന്ന ബാണംകൊണ്ടുകൊല്ലാം ജഗല്‍പ്രഭോ! 
പൈതാമഹാസ്‌്ത്രമതായതെന്നിങ്ങനെ 
മാതലി ചൊന്നതു കേട്ടു രഘുവരന്‍ 

നന്നു പറഞ്ഞതു നീയതെന്നൊടിനി 
കൊന്നീടുവന്‍ ദശകണ്ഠനെ നിര്‍ണ്ണയം. 


എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ 
നന്നായെടുത്തു തൊടുത്തിതു രാഘവന്‍. 
സൂര്യാനലന്മാരതിന്നു തരം തൂവല്‍ 
വായുവും മന്ദരമേരുക്കള്‍ മദ്ധ്യമായ്‌ 
സിശ്വമെല്ലാം പ്രകാശിച്ചൊരു സായകം 
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിനാന്‍. 
രാവണന്‍ തന്റെ ഹൃദയം പിളര്‍ന്നു ഭൂ- 
ദേവിയും മോദിച്ചു വാരിധിയില്‍ പുക്കു 
ചോര കഴുകി മുഴുകി വിരവോടു 
മാരുതവേഗേന രാഘവന്‍തന്നുടെ 
തൂണിയില്‍ വന്നിങ്ങു വീണു തെളിവോടു 
ബാണവുമെന്തൊരു വിസ്മയമന്നേരം 
തേരില്‍നിന്നാശു മറിഞ്ഞു വീണീടിനാന്‍ 
പാരില്‍ മരാമരം വീണപോലെ തദാ. 
കല്പകവൃക്ഷപ്പതുമലര്‍ രുകിനാ- 
രുല്പന്നമോദേന വാനവരേവരും 
അര്‍ക്കകുലോല്‍ഭവന്‍ മൂര്‍ദ്ധനി മേല്ക്കുമേല്‍ 
ശക്രനും നേത്രങ്ങളൊക്കെത്തെളിഞ്ഞിതു 
വുഷ്കരസംഭവനും തെളിഞ്ഞീടിനാ- 
നര്‍ക്കനും നേരേയുദിച്ചാനതുനേരം 
മന്ദമായ്‌ വീയിത്തുടങ്ങീ പവനനും 
നന്നായ്‌ വിളങ്ങീ ചതുര്‍ദ്ദശലോകവും 
താപസന്മാരും ജയജയശബ്ദേന 
താപമകന്നു പുകഴ്ന്നു തുടങ്ങിനാര്‍. 
ശേഷിച്ച രാക്ഷസരോടിയകംപുക്കു 


461 


അദ്ധ്യാത്മ രാമായണം 


കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ 
അര്‍ക്കജന്‍ മാരുതി നീലാംഗദാദിയും 
മര്‍ക്കടവീരരുമാര്‍ത്തു പുകഴ്ത്തിനാര്‍. 


അഗ്രജന്‍ വീണതു കണ്ടു വിഭീഷണന്‍ 
വൃഗ്രിച്ചരികത്തു ചെന്നിരുന്നാകുലാല്‍ 
ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ- 
നൊക്കെ വിധിബലമല്ലോ വരുന്നതും 
ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ 
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന 
വീര! മഹാശയനോചിതനായ നീ 
പാരിലീവണ്ണം കിടക്കുമാറായതും 
കണ്ടിതെല്ലാം ഞാനനുഭവിക്കേണമെ- 
ന്നുണ്ടു ദൈവത്തിനിതാര്‍ക്കൊഴിക്കാവതും. 
ഏവം കരയും വിഭീഷണന്‍ തന്നോടു 
ദേവദേവേശനരുള്‍ചെയ്തിതാദരാല്‍ :- 


എന്നോടഭിമുഖമായ്‌ നിന്നു പോര്‍ചെയ്തു 
നന്നായ്‌ മരിച്ച മഹാശൂുരനാമിവന്‍ 
തന്നെക്കുറിച്ചു കരയരുതേതുമേ 

നന്നല്ലതു പരലോകത്തിനു സഖേ! 
വീരരായുള്ള രാജാക്കശ്ധര്‍മ്മം നല്ല 
പോരില്‍ മരിച്ചു വീര്യസ്വര്‍ഗ്ഗസിദ്ധിക്കു 
പാരം സുകൃതികള്‍ക്കെന്നി യോഗം വരാ 
ദോഷങ്ങളെല്ലാമൊടുങ്ങിതിവന്നിനി 
ശേഷക്രിയയ്ക്കു തുടങ്ങുക വൈകാതെ. 


ഇത്ഥമരുള്‍ചെയ്തു നിന്നരുളുന്നേരം 
തത്ര മണ്ഡോദരി കേണു വന്നീടിനാള്‍ 
ലങ്കാധിപന്‍മാറില്‍ വീണു കരഞ്ഞുമാ- 
തങ്കമുള്‍ക്കൊണ്ടു മോഹിച്ചും പുനരുടന്‍ 
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള 
നാരീജനങ്ങളും കേണു തുടങ്ങിനാര്‍. 
പംക്തിരഥാത്മജപ്പോഴരുള്‍ചെയ്തു 


462 


അദ്ധ്യാത്മ രാമായണം 


പംക്തിമുഖാനുജന്‍ തന്നോടു സാദരം :- 


രാവണന്‍തന്നുടല്‍ സംസ്കരിച്ചീടുക 
പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം. 

തത്ര വിഭീഷണന്‍ ചൊന്നാനിവനോള- 
മിത്രപാപം ചെയ്തവരില്ല ഭൂതലേ 
യോഗ്യമല്ലേതുമടിയനിവനുടല്‍ 
സംസ്കരിച്ചീടുവാനെന്നു കേട്ടേറ്റവും 

വന്ന ബഹുമാനമോടെ രഘൂത്തമന്‍ 
പിന്നെയും ചൊന്നാൻ വിഭീഷണന്‍ തന്നോടു :- 
മല്‍ബാണമേറ്റ രണാന്തേ മരിച്ചൊരു 
കര്‍ബുരാധീശ്വരനറ്റിതു പാപങ്ങള്‍ 
വൈരവുമാമരണാന്തമെന്നാകുന്നി- 

തേറിയ സദ്ഗതിയുണ്ടാവതിന്നു നീ 
ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു- 
ദോഷം നിനക്കതിനേതുമകപ്പെടാ. 
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ- 

നന്ദേന കൂട്ടി മുനിവരന്മാരുമായ്‌ 
വസ്ത്രാഭരണമാല്യങ്ങള്‍ കൊണ്ടും തദാ 
നക്തഞ്ചരാധിപദേഹമലങ്കരി- 

ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി- 
ഹോത്രികളെ സംസ്കരിക്കുന്ന വര്‍ണ്ണമേ 
രാവണദേഹം ദഹിപ്പിച്ചു തന്നുടെ 
പൂര്‍വ്വജനായുദകക്രിയയും ചെയ്തു 
നാരികള്‍ ദുഃഖം പറഞ്ഞുപോക്കിച്ചെന്നു 
ശ്രീരാമപാദം നമസ്കരിച്ചീടിനാന്‍. 
മാതലിയും രഘുനാഥനെ വന്ദിച്ചു 
ജാതമോദം പോയ്‌ സുരാലയം മേവിനാന്‌. 
ചെന്നു നിജനിജമന്ദിരം പുക്കിതു 
ജന്യാവലോകനം ചെയ്തു നിന്നോര്‍മകളും 


വിഭീഷണരാജ്യാഭിഷേകം 


463 


അദ്ധ്യാത്മ രാമായണം 


ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും 
രക്ഷോവരനാം വിഭീഷണനായ്‌ മയാ 
ദത്തമായോരു ലങ്കാരാജ്യമുള്‍പ്പുക്കു 
ചിത്തമോദാലഭിഷേകം കഴിക്ക നീ. 
എന്നതു കേട്ടു കപിവരന്മാരൊടും 

ചെന്നു ശേഷിച്ച നിശാചരന്മാരുമായ്‌ 
അര്‍ണ്ണവതോയാദി തീര്‍ത്ഥജലങ്ങളാല്‍ 
സ്വര്‍ണ്ണകലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു 
വാദ്യഘോഷത്തോടു താപസന്മാരുമാ- 
യാര്‍ത്തുവിളിച്ചഭിഷേകവും ചെയ്തിതു 
ഭൂമിയും ചന്ദ്രദിവാകരാദിയും 
രാമകഥയുമുളെളന്നു വിഭീഷണന്‍ 
സങ്കേശനായ്‌ വാഴുകെന്നു കിരീടാദ്യ- 
ലങ്കാരവും ചെയ്തു ദാനപുരസ്കൃതം. 
പൂജ്യനായോരു വിഭീഷണനായ്ക്കൊണ്ടു 
രാജ്യനിവാസികള്‍ കാഴ്ചയും വച്ചിതു. 
വാച്ച കുതൂഹലംപൂണ്ടു വിഭീഷണന്‍ 
കാഴ്ചയുമെല്ലാമെടുപ്പിച്ചു കൊണ്ടുവ- 
ന്നാസ്ഥയാ രാഘവന്‍ ത൯ക്കാല്ക്കല്‍വച്ചദി- 
വാദ്യവുംചെയ്തു വനിഭീഷണനാദരാല്‍. 
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ്‌ രാമ- 
ഭദ്രനതെല്ലാം പരിഗ്രഹിച്ചീടിനാന്‍. 
ഇപ്പോള്‍ കൃതകൃത്യനായേനഹമെന്നു 
ചിത്പുരുഷന്‍ പ്രസാദിച്ചരുളീടിനാന്‍ 
അഗ്രേ വിനീതനായ്വന്ദിച്ചു നില്‍ക്കുന്ന 
സുഗ്രീവനെപ്പനരാലിംഗനംചെയ്തു 
സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്‍ 
ചിന്തിച്ചതെല്ലാം ലഭിച്ചു നമുക്കെടോ 
ത്വത്സഹായതേനേ രാവണന്‍ തന്നെ ഞാ- 
നുത്സാഹമോട്ു വധിച്ചിതു നിശ്വയം 
ലങ്കേശ്വരനായ്‌ വിഭീഷണന്‍തന്നെയും 
ശങ്കാവിഹീനമഭിഷേകവുംചെയ്തു. 


464 


അദ്ധ്യാത്മ രാമായണം 


സീതാസ്വീകരണം 


പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു 
മന്നവന്‍ നീ പോയ്‌ വിഭീഷണാനുജ്ഞയാ 
ചെന്നു ലങ്കാപുരം പുക്കറിയിക്കണം 
തന്വംഗിയാകിയ ജാനകിയോടിദം 
നക്തഞ്ചരാധിപനിഗ്രഹമാദിയാം 
വൃത്താന്തമെല്ലാം പറഞ്ഞു കേള്‍പ്പിക്കണം 
എന്നാലവളുടെ ഭാവവും വാക്കുമി- 
ങ്ങെന്നോടുവന്നു പറക നീ സത്വരം. 
എന്നതുകേട്ടു പവനയതനയനും 

ചെന്നു ലങ്കാപുരം പ്രാപിച്ചനന്തരം 

വന്നു നിശാചരന്‍ സല്‍ക്കരിച്ചീടിനാര്‍ 
നന്ദിതനായൊരു മാരുതപുത്രനും 
രാമപാദാബ്ജവും ധ്യാനിച്ചിരിക്കുന്ന 
ഭൂമീസുതയെ നമസ്തരിച്ചീടിനാന്‍:- 
വക്ത്രപ്രസാദമാലോക്യ കപിവരന്‍ 
വൃത്താന്തമെല്ലാം പറഞഅഞു തുടങ്ങിനാര്‍ :- 


ലക്ഷ്മണനോടും വിഭീഷണന്‍തന്നൊടും 
സൂഗ്രീവനാദിയാം മര്‍ക്കടന്മാരോടും 
രക്ഷോവരനാം ദശഗ്രീവനെക്കൊന്നു 
ദുഃഖമകന്നു തെളിഞ്ഞുമേവീടിനാന. 

ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു 

ചിത്തം തെളിഞ്ഞരുള്‍ചെയ്തിതറിഞ്ഞാലും. 
സന്തോഷമെത്രയുമുണ്ടായി സീതയ്ക്കെ- 
ന്നെന്തു ചൊല്ലാവതു ജാനകീദേവിയും 
ഗദ്ഗദവര്‍ണ്ണേന ചൊല്ലിനാളെന്തു ഞാന്‍ 
മര്‍ക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ. 
ഭര്‍ത്താവിനെക്കണ്ടുകൊള്‍വാനുപായമെ- 
ന്തെത്ര പാര്‍ക്കേണമിനിയും ശുചൈവ ഞാന്‍. 
നേരത്തതിന്നു യോഗം വരുത്തിടു നീ 
ധീരത്വമില്ലിനിയും പൊറുത്തീടുവാന്‍ 
വാതാത്മജനും രഘുവരന്‍ തന്നോടു 


465 


അദ്ധ്യാത്മ രാമായണം 


മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാന്‍. 


ചിന്തിച്ചു രാമന്‍ വിഭീഷണന്‍ തന്നോടു 
സന്തുഷ്ടനായരുള്‍ ചെയ്താന്‍ വിരയെ നീ 
ജാനകീദേവിയെച്ചെന്നു വരുത്തുക 
ദീനതയുണ്ടുപോല്‍ കാണായ്കകൊണ്ടു മാം 
സ്‌നാനം കഴിപ്പിച്ചു ദിവ്യാംബരാഭര- 
ണാനുലേപാദ്യലങ്കമണിയിച്ചു 
ശില്പമായോരു ശിബികമേലാരോപ്യ 
മല്പുരോഭാഗേ വരുത്തുക സത്വരം. 
മാരുതിതന്നോടു കൂടെ വിഭീഷണ- 
നാരാമദേശം പ്രവേശിച്ചു സാദരം 
വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു 
മുഗ്ദ്ധാംഗിയെക്കുളിപ്പിച്ചു ചമയിച്ചു 
തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലന്നേര- 
മുണ്ടായ്‌ ചമഞ്ഞിതൊരു ഘോഷനിസ്വനം 
വാനരവീരരും തിക്കിത്തിരക്കിയ- 
ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാന്‍ 
കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു 
യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാര്‍. 
കോലാഹലം കേട്ടു രാഘവന്‌ കാരുണ്യ- 
ശാലി വിഭീഷണന്‍ തന്നോടരുള്‍ചെയ്തു :- 


വാനരന്മാരെയുപദ്രവിപ്പാനുണ്ടോ 
ഞാനുരചെയ്തിതു നിന്നോടിതെന്തെടോ! 
ജാനകീദേവിയെക്കണ്ടാലതിന്നൊരു 
ഹാനിയെന്തുള്ളതന്തു പറഞ്ഞീടു നീ 
മാതാവിനെച്ചെന്നു കാണുന്നതുപോലെ 
മൈഥിലിയെച്ചെന്നു കണ്ടാലുമേവരും 
പാദചാരേണ വരേണമെന്നന്തികേ 
മേദിനീനന്ദിനി കിം എത്ര ദൂഷണം? 
കാര്യാര്‍ത്ഥമായ്‌ പുരാ നിര്‍മ്മിതമായോരു 
മായാജനകജാരൂപം മനോഹരം 

കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ- 


466 


അദ്ധ്യാത്മ രാമായണം 


പ്പണ്ഡരീകാക്ഷന്‍ ബഹുവിധം ചൊല്ലീനാന്‍. 
ലക്ഷ്മണനോടു മായസീതയും ശുചാ 
തല്‍ക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ :- 


വിശ്വാസമാശു മദ്‌ ഭര്‍ത്താവിനും മറ്റു 
വിശ്വത്തില്‍ വാഴുന്നവര്‍ക്കും വരുത്തുവാന്‍ 
കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക 
ദണ്ഡമില്ലേതുമെനിക്കതില്‍ ചാടുവാൻ. 
സമിത്രിയുമതുകേട്ടു രഘൂത്തമ- 
സനമുഖ്യഭാവമാലോക്യ സസംഭൂമം 
സാമര്‍ത്ഥ്യമേറുന്ന വാനരന്മാരുമായ്‌ 
ഹോമകുണ്ഡം തീര്‍ത്തു ജ്വലിപ്പിച്ചു 
രാമപാര്‍ശ്വം പ്രവേശിച്ചു നിന്നീടിനാന്‍. 
ഭൂമീസുതയുമന്നേരം പ്രസന്നയായ്‌ 
ഭര്‍ത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം 
കൃത്വാ മുഹസ്ത്രയം ബദ്ധാഞ്ജലിയൊടും 
ദേവദ്വിജേന്ദ്ര തപോധരന്മാരെയും 
പാവകന്‍ തന്നെയും വന്ദിച്ചു ചൊല്ലിനാൾ :- 


ഭര്‍ത്താവിനെയൊഴിഞ്ഞന്യനെ ഞാന്‍ മമ 
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ 
സാക്ഷിയല്ലോ സകലത്തിനുമാകയാല്‍ 
സാക്ഷാല്‍ പരമാര്‍ത്ഥമിന്നറിയിക്ക നീ. 
എന്നു പറഞ്ഞുടന്‍ മൂന്നു വലംവച്ചു 
വഹ്നിയില്‍ച്ചാടിനാള്‍ കിഞ്ചില്‍ ഭയം വിനാ 
ദുശ്വൃയവനാദികള്‍ വിസ്മയപ്പെട്ടിതു 
നിശ്വലമായിതു ലോകവുമന്നേരം. 

ഇന്ദ്രനും കാലനും പാശിയും വായുവും 
വൃന്ദാരകാധിപന്മാരും കുബേരനും 
മന്ദാകിനീധരനു താനും വിരിഞ്ചനും 
സുന്ദരിമാരാകുമപ്സരസ്ത്രീകളും 
ഗന്ധര്‍വ്വകിന്നരകിംപുരുഷന്മാരും 
ദന്ദശൂകന്മാര്‍ പിതൃക്കള്‍ മുനികളും 
ചാരണഗുഹ്യകസിദ്ധസാദ്ധ്യന്മാരും 


467 


അദ്ധ്യാത്മ രാമായണം 


നാരദതുംബുരു മുഖ്യജനങ്ങളും 
മറ്റു വിമാനാഗ്രചാരികളൊക്കവേ 

ചുറ്റും നിറഞ്ഞിതു രാമന്‍ തിരുവടി 
നിന്നരുഭും പ്രദേശത്തിങ്കലന്നേരം 
വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും. 
രാമതന്ദ്രം പരമാത്മാനമന്നേരം 
പ്രേമമുള്‍ക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാര്‍ :- 


സര്‍വ്വലോകത്തിനും തര്‍ത്താ ഭവാനല്ലോ 
സര്‍വ്വത്തിനും സാക്ഷിയാകുന്നതും ഭവാന്‍ 
അജ്ഞാനവിഗ്രഹനാകുന്നതും ഭവാ- 
നജ്ഞാനനാശനനാകുന്നതും ഭവാന്‍ 
സൃഷ്ടികര്‍ത്താവാം വിരഞ്ചനാകുന്നതു- 
മഷ്ടവസുക്കളിലഷ്ടമനായതും 
ലോകത്തിനാദിയും മദ്ധ്യവുമന്തവു- 
മേകനാം നിത്യ സ്വരൂപന്‍ ഭവാനല്ലോ. 
കര്‍ണ്ണങ്ങളായതുമശ്വിനീദേവകള്‍ 
കണ്ണുകളായതുമാദിത്യചന്ദ്രന്മാര്‍ 
ശുദ്ധനായ്‌ നിത്യാനായദ്വയനായൊരു 
മുക്തനാകുന്നതും നിത്യം ഭവാനല്ലോ. 
നിന്നുടെ മായയാ മൂടിക്കിടപ്പവര്‍ 

നിന്നെ മനുഷ്യനെന്നുള്ളിലോര്‍ത്തീടുവോര്‍ 
നിന്നുടെ നാമസ്‌മരണയുള്ളോരുള്ളില്‍ 
നന്നായ പ്രകാശിക്കുമാത്മപ്രബോധവും 
ദുഷ്ടനാം രാവണന്‍ ഞങ്ങളുടെ പദ- 
മൊട്ടൊഴിയാതെയടക്കി നാന്‍ നിര്‍ദ്ദയം 
നഷ്ടനായാനവനിന്നു നിന്നാലിനി 
പുഷ്ടസനഖ്യം വസിക്കാം ത്വല്ക്കരുണയാ 
ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ 
ദേവന്‍ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാന്‍: 


വന്ദേ പദം പരമാനന്ദമദ്വയം 
വന്ദേ പരമശേഷസ്ഥിതികാരണം 


അദ്ധ്യാത്മജ്ഞാനികളാലല്‍ പരിസേവിതം 


468 


അദ്ധ്യാത്മ രാമായണം 


ചിത്തസത്താമാത്രമവ്യയമീശ്വരം 
സര്‍വ്വഹൃദി സ്ഥിതം സര്‍വ്വജഗന്മയം 
സര്‍വ്വലോകപ്രിയം സര്‍വ്വജ്ഞമല്‍ഭളതം 
രത്മാകിരീടം രവിപ്രഭം കാരുണ്യ- 
രത്നാകരം രഘുനാഥം രമാവരം 
രാജരാജേന്ദ്രം രജനീചരാന്തകം 
രാജീവലോചനം രാവണനാശനം 
മായാപരമജം മായാമയം മനു- 
നായകം മായാവിഹീനം മധുദ്വിഷം 
മാനവം മാനഹീനം മനുജോത്തമം 
മാധുര്യസാരം മനോഹരം മാധവം 
യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ- 
യോഗവിധാനം പരിപൂര്‍ണ്ണമചത്യുതം 
രാമം രമണീയരൂപം ജഗദഭി- 

രാമം സദൈവ സീതാഭിരാമം ഭജേ. 


ഇത്ഥം വിധാതൃസ്തുതി കേട്ടു രാഘവന്‍ 
ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം 
ആശ്രയാശന്‍ ജഗദാശ്രയഭൂൃതയാ- 
മാശ്രിതവത്സലയായ വൈദേഹിയെ 
കാഴ്ചയായ്‌്ക്കൊണ്ടുവന്നാശു വണങ്ങിനാ- 
നാശ്ചയ്യമുള്‍ക്കൊണ്ടു നിന്നിതെല്ലാവരും 
ലങ്കേശനിഗ്രഹാര്‍ത്ഥം വിപിനത്തില്‍ നി- 
ന്നങ്കലാരോപിതയാകിയ ദേവിയെ 
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക 

സങ്കടം തീര്‍ന്നു ജഗത്രരയത്തിങ്കലും 
പാവകനെ പ്രതിപൂജിച്ചു രാഘവന്‍ 
ദേവിയെ മോദാല്‍ പരിഗ്രഹിച്ചീടിനാന്‍. 
പങ്കേരുഹാക്ഷനും ജാനകീദേവിയെ 
സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും 


ദേവേന്ദ്രസ്തുതി 


സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര- 


469 


അദ്ധ്യാത്മ രാമായണം 


സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു :- 
രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം 
രാമഭദ്ര! പ്രഭോ പാഹി മാം പാഹി മാം 
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള- 
തിങ്ങനെ കാരുണ്യപീയൂഷവാരിധേ! 
നിന്തിരുനാമാമൃതം ജപിച്ചീടുവാന്‍ 

സന്തതം തോന്നേണമെന്‍പോറ്റി! മാനസെ 
നിന്‍ ചരിതാമൃതം ചൊല്‍വാനുമെപ്പൊഴു- 
മെന്‍ ചെവിക്കൊണ്ടു കേള്‍പ്പാനുമനുദിനം 
യോഗം വരുവാനനുഗ്രഹിച്ചിടണം 
യോഗമൂര്‍ത്തേ! ജനകാത്മജാവല്ലഭ! 
ശ്രീമഹാദേവനും നിന്തിരുനാമങ്ങള്‍ 
രാമരാമേതി ജപിക്കുന്നിതന്വഹം 
ത്വല്‍പാദതീര്‍ത്ഥം ശിരസി വഹിക്കുന്നി- 
തെപ്പൊഴുമാത്മശുദ്ധിക്കുമാവല്ലഭന്‍. 

ഏവം പലതരം ചൊല്ലി സ്തുതിച്ചൊരു 
ദേവേന്ദ്രനോടരുള്‍ ചെയ്തിതു രാഘവന്‍:- 


മൃത്യു ഭവിച്ച കപികലവീരരെ- 

യത്തല്‍ കളഞ്ഞു ജീവിപ്പിക്കയും വേണം 
പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിക്കുന്പവൊ- 
ഴൊക്കെ മധുരമാക്കിച്ചമച്ചീടുക 
വാനരന്മാര്‍ക്കു കുടിപ്പാന്‍ നദികളും 
തേനായൊഴുകേണമെന്നു കേട്ടിന്ദ്രനും 
എല്ലാമരുള്‍ചെയ്തവണ്ണം വരികെന്നു 
കല്യാണമുള്‍ക്കൊണ്ടനുഗ്രഹിച്ചീടിനാന്‍. 
നന്നായുറങ്ങിയുണര്‍ന്നവരെപ്പോലെ 
മന്നവന്‍ തന്നെത്തൊഴുതാരവര്‍കളും 
ചന്ദ്രചൂഡന്‍ പരമേശ്വരനും രാമ- 

ചന്ദ്രനെ നോക്കിയരുള്‍ ചെയ്തിതന്നേരം:- 


നിന്നുടെ താതന്‍ ദശരഥന്‍ വന്നിതാ 
നിന്നു വിമാമനമമര്‍ന്നു നിന്നെക്കാണ്മാന്‍ 


ചെന്നു വണങ്ങുകെന്നന്‍പോടു കേട്ടഥ 


470 


അദ്ധ്യാത്മ രാമായണം 


മന്നവന്‍ സംഭൂമം പൂണ്ടു വണങ്ങിനാന്‌. 
വൈദേഹിതാനും സുമിത്രാതനയനു- 
മാദരവോടു വന്ദിച്ചു ജനകനെ 

ഗാഡ്ം പുണര്‍ന്നു നെറുകയില്‍ ചുംബിച്ചു 
ഗുഡനായോരു പരമപുരുഷനെ 
സനമിത്രിതന്നെയും മൈഥിലിതന്നെയും 
പ്രേമപൂര്‍ണ്ണം പുണര്‍ന്നാനന്ദമഗ്നനായ്‌ 
ചിന്മയനോടു പറഞ്ഞു ദശരഥ- 
നെന്മകനായി പിറന്ന ഭവാനെ ഞാന്‍ 
നിര്‍മ്മലമൂര്‍ത്തേ! ധരിച്ചതിന്നാുകയാല്‍ 
ജന്മമരണാദി ദു:ഖങ്ങള്‍ തീര്‍ന്നിതു 
നിന്മഹാമായ മോഹിപ്പിയായ്‌കെന്നെയും 
കല്മഷനാശന! കാരുണ്യവാരിധേ! 


താതവാക്യം കേട്ടു രാജചന്ദ്രന്‍ തദാ 
മോദേന പോവാനനുവദിച്ചീടിനാന്‍. 
ഇന്ദ്രാദിദേവകളോടും ദശരഥന്‍ 
ചെന്നമരാവതി പുക്കു മരുവിനാന്‍ 
സത്യസന്ധന്‍തന്നെ വന്ദിച്ചനുജ്ഞയാ 
സത്യലോകം ചെന്നു പുകകു വിരിഞ്ചനും 
കാര്‍ത്ത്യായനീദേവിയോടും മഹേശ്വരന്‍ 
പ്രീത്യാ വൃഷാരൂഡ്രനായെഴുന്നള്ളിനാന്‍. 
ശ്രീരാമചന്ദ്രനിയോഗേന പോയിതു 
നാരദനാദി മഹാമുനിവ്ൃവന്ദവും 
വപുഷ്കരനേത്രനെ വാഴ്ത്തി നിരാകലം 
പുഷ്കരചരികളും നടന്നീടിനാര്‍. 


അയോദ്ധ്യയിലേക്കുള്ള യാത്ര 


മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു 
പിന്നെ വിഭീഷണനായ ഭക്തന്‍ മുദാ 
ദാസനാമെനെക്കുറിച്ചു വാത്സല്യമു- 
ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്‌ 
മംഗലദേവതയാകിയ സീതയാ 


471 


അദ്ധ്യാത്മ രാമായണം 


മംഗലസ്‌നാനവുമാചരിച്ചിടണം. 
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു 
നാഭെയങ്ങോട്ടേയ്‌ക്കെഴുന്നള്ളുകയുമാം. 
എന്നു വിഭീഷണന്‍ ചൊന്നതു കേട്ടുടന്‍ 
മന്നവര്‍മന്നവന്‍ താനുമരുള്‍ചെയ്തു :- 


സോദരനായ ഭരതനയോദ്ധ്യയി- 
ലാധിയും പൂണ്ടു സഹോദരന്‍ തന്നൊടും 
എന്നെയും പാര്‍ത്തിരിക്കുന്നിതു ഞാനവന്‍ 
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങള്‍ 
ഒന്നുമനുഷ്ഠിക്കയെന്നുള്ളതില്ലെടോ 
ചെന്നൊരു രാജ്യത്തില്‍ വാഴുകെന്നുള്ളതും 
സ്നാനാശനാദികളാചരിക്കെന്നതും 
നൂനമവനോടുകൂടിയേയാവിതു 

എന്നു പതിന്നാലു സംവത്സരം തിക- 
യുന്നതെന്നുള്ളതും പാര്‍ത്തവന്‌ വാഴുന്നു. 
ചെന്നീല ഞാനന്നുതന്നെയെന്നാലവന്‍ 
വഹ്നിയില്‍ ചാടി മരിക്കുമേ പിറ്റേന്നാള്‍ 
എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ 

വന്നു സമയവുമേറ്റമടുത്തങ്ങു- 
ചെന്നുകൊള്‍വാന്‍ പണിയുണ്ടതിന്‍ മുന്നമേ 
നിന്നില്‍ വാത്സല്യമില്ലായ്കയുമല്ലമേ. 
സല്ക്കരിച്ചീടു നീ സത്വരമെന്നുടെ 
മര്‍ക്കടവീരരെയൊക്കവേ സാദരം 
പ്രീതിയവര്‍ക്കു വന്നാലെനിക്കും വരും 
പ്രീതിയതിന്നൊരു ചഞ്ചലമില്ല കേള്‌. 
എന്നെക്കനിവോടു പൂജിച്ചതിന്‍ ഫലം 
വന്നുകൂടും കപിവീരരൈപ്പുജിച്ചാല്‍. 


പാനാശനസ്വര്‍ണ്ണരത്‌നാംബരങ്ങളാല്‍ 
വാനരന്മാര്‍ക്കലംഭാവം വരുംവണ്ണം 
പൂജയും ചെയ്തു കപികളുമായ്ചെന്നു 
രാജീവനേത്രനേക്കൂപ്പി വിഭീഷണന്‍ 
ക്ഷിപ്രമയോദ്ധ്യയ്‌ക്കെഴുന്നള്ളുവാനിഹ 


472 


അദ്ധ്യാത്മ രാമായണം 


പുഷ്പകമായ വിമാനവുമുണ്ടല്ലോ. 
രാത്രിഞ്ചരാധിപനിത്ഥമുണര്‍ത്തിച്ച 

വാര്‍ത്ത കേട്ടാസ്ഥയോടും പുരുഷോത്തമന്‍ 
കാലത്തു നീ വരുത്തീടുകെന്നാനഥ 
പാലസ്ത്യയാനവും വന്നു വന്ദിച്ചിതു. 
ജാനകിയോടുമനുജനോടും ചെന്നു 
മാനവവീരന്‍ വിമാനവുമേറിനാന്‍. 
അര്‍ക്കാത്മതജാദി കപിവരന്മാരൊടും 
നക്തഞ്ചരാധിപനോടും രഘൂത്തമന്‌ 
മന്ദസ്മിതം പൂണ്ടരുള്‍ചെയ്തിതാദരാല്‍ 
മന്ദേതരം ഞാനയോദ്ധ്യയ്ക്കു പോകുന്നു. 
മിത്രകാര്യം കൃതമായിതു നിങ്ങളാല്‍ 
ശത്രൂഭയമിനി നിങ്ങള്‍ക്കകപ്പെടാ 
മര്‍ക്കടരാജ! സുഗ്രീവ! മഹാമതേ! 
കിഷ്കിന്ധയില്‍ചെന്നു വാഴ്ക നീ സനഖ്യമായ്‌- 
ആശരാധീശ! വിഭീഷണ! ലങ്കയി- 

ലാശു പോയ്‌ വാഴ്ക നീയും ബന്ധുവര്‍ഗ്ഗവും. 
കാകുല്‍സ്ഥനിത്ഥമരുള്‍ചെയ്തു നേരത്തു 
വേഗത്തില്‍ വന്ദിച്ചവര്‍കളും ചൊല്ലിനാര്‍ :- 


ഞങ്ങളുംകൂടെ വിടകൊണ്ടയോദ്ധ്യചി- 
ലങ്ങു കസല്യാദികളെയും വന്ദിച്ചു 
മംഗലമാമ്മാറഭിഷേകവും കണ്ടു 

തങ്ങള്‍ തങ്ങള്‍ക്കുള്ളവിടെ വാണീടുവാ- 
നുണ്ടാകവേണം തിരുമനസ്സെങ്കിലേ 
കുണ്ഠത ഞങ്ങള്‍ക്കു തീരു ജഗല്‍പ്രഭോ! 
അങ്ങിനെതന്നെ നമുക്കുമഭിമതം 
നിങ്ങള്‍മങ്ങനെ തോന്നിടതല്‍ളതം! 
എങ്കിലോ വന്നു വിമാനമേറീടുവിന്‍ 
സങ്കടമെന്നിയേ മിത്രവിയോഗജം 
സേനയാ സാര്‍ദ്ധം നിശാചരരാജനും 
വാനരന്മാരും വിമാനമേറീടിനാര്‍. 


സംസാരനാശനാനുജ്ഞയാ പുഷ്പകം 


473 


അദ്ധ്യാത്മ രാമായണം 


ഹംസസമാനം സമുല്പതിച്ചു തദാ 
നക്തഞ്ചരേന്ദ്ര സുഗ്രീവാനുജപ്രിയാ- 
യുക്തനാം രാമനംക്കൊണ്ടു വിമാനവും 
എത്രയും ശോഭിച്ചിതംബരാന്തേ തദാ 
മിത്രബിംബം കണക്കേ ധനദാസനം. 
ഉത്സംഗസീമ്നി വിന്യസ്യ സീതാം ഭക്ത- 
വത്സലന്‍ നാലുദിക്കും പുനരാലോക്യ 
വത്സേ! ജനകാത്മജേ! ശുണു വല്ലദേ! 
സത്സേവിതേ! സരസീരുഹലോചനേ! 
പശ്യ ത്രികൂടാചലോത്തമാംസ്ഥിതം 
വിശ്വവിമോഹനമായ ലങ്കാപുരം 
യുദ്ധാങ്കണം കാണതിലിങ്ങു ശോണിത- 
കര്‍ദ്ദമമാം സാസ്ഥിപൂര്‍ണ്ണം ഭയങ്കരം 
അത്രൈവ വാനരരാക്ഷസന്മാര്‍ തമ്മി- 
ലെത്രയും ഘോരമായുണ്ടായ സംഗരം 
അത്രൈവ രാവണന്‍ വീണു വരിച്ചിതെ- 
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം 
കുംഭകര്‍ണ്ണന്‍ മകരാക്ഷനുമെന്നുടെ- 
യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ! 
വൃത്രാരിജിത്തുമതികായനും പുന- 

രത്ര സനമിത്രിതന്നസ്ത്രമേറ്റുത്തമേ! 
വീണു മരിച്ചിതു പിന്നെയും മറ്റുള്ള 
കനണപന്മാരെക്കപികള്‍ കൊന്നീടിനാര്‍. 
സേതു ബന്ധിച്ചതും കാണെടോ സാഗരേ 
ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ? 
സേതുബന്ധം മഹാതീര്‍ത്ഥം പ്രിയേ! പഞ്ച 
പാതകനാശനം ത്രൈലോക്യപൂജിതം 
കണ്ടാലുമുണ്ടാം ദുരിതവിനാശനം 
കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം 
എന്നാല്‍ പ്രതിഷ്ഠിതനായ മഹേശ്വരന്‍ 
പന്നഗഭൂഷണന്‍ തന്നെ വണങ്ങു നീ. 


അത്ര വന്നെന്നെശ്ശമരണമായ്‌ പ്രാപിച്ചി- 
തുത്തമനായ വിഭീഷണന്‌ വല്ലഭേ! 


474 


അദ്ധ്യാത്മ രാമായണം 


പുഷ്കരനേത്രേ! പുരോഭളവി കാണേടോ 
കിഷ്കിന്ധയാകും കപിീന്ദ്രപുരീമിമാം. 
ശ്രുത്വാ മനോഹരം ഭര്‍ത്തവാക്യം മുദാ 
പൃഥ്വീസുതയുമപേക്ഷിച്ചിതന്നേരം :- 
താരാദിയായുള്ള വാനരസുന്ദരി- 
മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം 
കനരൂഹലമയോദ്ധ്യാപുരി വാസിനാം 
ചേതസി പാരമുണ്ടായ്‌ വരും നിര്‍ണ്ണയം 
വാനരവീരരുമൊട്ടുനാളുണ്ടല്ലോ 
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു 
ഭരത്തവിയോഗജദ്ദു: ഖമിന്നെന്നോള- 
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളൂ? 
എന്നാലിവരുടെ വല്ലഭമാരെയു- 
മിന്നുതന്നേ കൂട്ടിക്കൊണ്ടുപോയീടേണം. 


രാഘവന്‍ ത്രൈലോക്യനായകനുള്ളിലു- 
ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും 
ക്ഷോണീതലം നോക്കി മന്ദമന്ദം തദാ 
താണതു കണ്ടരുള്‍ചെയ്തു രഘൂത്തമന്‍:- 
വാനരവീരരേ! നിങ്ങള്‍ നിജനിജ 
മാനിനിനാരെ വരുത്തുവിനേവരഃം. 
മര്‍ക്കടവീരരതു കേട്ടു മോദേന 
കിഷ്കിന്ധപുക്കു നിജാംഗനമാരെയും 
പോകെന്നു ചൊല്ലി വിമാനം കരേറ്റിനാര്‍. 
ശാഖാമൃഗാധിപന്മാരും കരേറിനാര്‍. 
താരാര്‍മകളായ ജാനകീദേവിയും 
താരാരുമാദികളോടു മോദാന്വിതം 
ആലോകനാലാപ മന്ദഹാസാദി ഗാ- 
ഡ്ാലിംഗന ഭൂചലനാദികള്‍കൊണ്ടു 
സംഭാവനം ചെയ്തവരുമായ്‌ വേഗേന 
സംപ്രീതിപൂണ്ടു തിരിച്ചു വിമാനവും 
വിശ്വൈകനായകന്‍ ജാനകിയോടരു-ം 
ളിച്ചെയ്തിതുപരമാനന്ദസംയുതം :- 


475 


അദ്ധ്യാത്മ രാമായണം 


പശ്യ മനോഹര! ദേവി! വിചിത്രമാ- 
മൃശ്യമൂകാചലമുത്തുംഗമെത്രയും 
അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും 
മുഗ്ദ്ധാംഗി പഞ്ചവടി നാമിരുന്നേടം. 
വന്ദിച്ചുകൊള്‍കസസ്ത്യാശ്രമം ഭക്തിപൂ- 
ണ്ടിന്ദീവരാക്ഷി! സുതീക്ഷ്ണാക്ഷമത്തെയും 
ചിത്രകൂടാചലം പണ്ടുനാം വാണേട- 
മത്രൈവ കണ്ടു ഭരതനെ നാമെടോ! 
ഭദ്രേ! മുദാ ഭരദ്വാജാശ്രമം കാണ്ടക 
ശുദ്ധികരം യമുനാതടശോഭിതം 
ഗംഗാനദിയതിന്നങ്ങേതതിന്നങ്ങു 
ശ്രൃംഗിവേരന്‍ ഗുഹന്‍ വാഴുന്ന നാടെടോ 
പിന്നെസ്സരയൂനദിയതിന്നങ്ങേതു 
മന്യമയോദ്ധ്യാനഗരം മനോഹരേ! 
ഇത്ഥമരുള്‍ചെയ്തു നേരത്തു രാഘവന്‍- 
ചിത്തമറിഞ്ഞാശു താണു വിമാനവും. 


വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ 
നന്ദിച്ചനുഗ്രഹംചെയ്തു മുനീന്ദ്രനും. 
രാമനും ചോദിച്ചിതപ്പോളയോദ്ധ്യയി- 
ലാമയമേതുമൊന്നില്ലയല്ലീ മുനേ! 
മാതൃജനത്തിനും സരഖ്യമല്ലീ മമ 
സോദരന്മാര്‍ക്കുമാചാര്യജനത്തിനും 
താപസശ്രേഷ്ഠനരുള്‍ ചെയ്തിതന്നേരം 
താപമൊരുവര്‍ക്കുമില്ലയോദ്ധ്യാപുരേ 
നിത്യം ഭരതശത്രഘ്നകുമാരന്മാര്‍ 
ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു 

ഭക്ത്യാ ജടാവല്‍ക്കലാദികളും പൂണ്ടു 
സത്യസ്വരൂപനാം നിന്നെയും പാര്‍ത്തുപാ- 
ര്‍ത്താഹന്ത സിംഹാസനേ പാദുകം വച്ചു 
മോഹം തൃജിച്ചു പുഷ്വാഞ്ജലിയും ചെയ്തു 
കര്‍മ്മങ്ങളെല്ലാമതിങ്കല്‍ സമര്‍പ്പിച്ചു 
സമ്മതന്മാരായിരിക്കുന്നിതെപ്പോഴും. 

ത്വല്‍ പ്രസാദത്താലറിഞ്ഞിരിക്കുന്നിതു 


476 


അദ്ധ്യാത്മ രാമായണം 


ചില്പുരുഷപ്രഭോ! വൃത്താന്തമൊക്കെ ഞാന്‍. 


സീതാഹരണവും സുഗ്രീവസഖ്യവും 
യാതുധാനന്മാരെയൊക്കെ വധിച്ചതും 
യുദ്ധപരാക്രമവും മരുതി തന്നുടെ 
യുദ്ധപരാക്രമവും കണ്ടിതൊക്കവേ 
ആദിമധ്യാന്തമില്ലാത പരബ്രഹ്മ- 

മേതും തിരിക്കരുതാതൊരു വസ്തു നീ 
സാക്ഷാല്‍ മഹാവിഷ്ണു നാരായണനായ 
മോക്ഷപ്രദന്‍ നിന്തിരുവടി നിര്‍ണ്ണയം. 
ലക്ഷ്മീഭഗവതി സീതയാകുന്നതും 
ലക്ഷ്മണനായതനന്തന്‍ ജഗല്‍പ്രഭോ! 
ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം 
ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാള്‍. 
കര്‍ണ്ണാമൃതമാം മുനിവാക്കു കേട്ടു പോയ്‌ 
പര്‍ണ്ണശാലാമകം പുക്കിതു രാഘവന്‍ 
പൂജിതമായ്‌ ഭ്രാതൃഭാര്യാസമന്വപിതം 
രാജീവനേത്രനും പ്രീതിപൂണ്ടീടിനാന്‍. 


ഹനുമദ്ഭരതസംവാദം 


പിന്നെ മുഹൂര്‍ത്തമാത്രം നിരൂപിച്ചഥ 
ചൊന്നാനനിലാത്മജനോടു രാഘവന്‍ 
ചെന്നയോദ്ധ്യാപൂരം പ്രാപിച്ചു സോദരന്‍ 
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ 
വന്നീടുകെന്നുടെ വ്ൃത്താന്തവും പുന- 
രൊന്നൊഴിയാതെയവനോടു ചൊല്ലണം 
പോകുന്നനേരം ഗൃഹനെയും ചെന്നുക- 
ണ്ടേകാന്തമായറിയിച്ചിടവസ്ഥകള്‍. 
മാരുതി മാനുഷവേഷം ധരിച്ചുപോയ്‌ 
ശ്രീരാമവൃവത്തം ഗുഹനെയും കേള്‍പ്പിച്ചു 
സത്വരം ചെന്നു നന്ദിഗ്രാമമുള്‍പ്പക്കു 
ഭക്തനായീടും ഭരതനെക്കൂപ്പിനാന്‍. 


477 


അദ്ധ്യാത്മ രാമായണം 


പാദുകവും വച്ചു പൂജിച്ചനാരതം 
ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്‌ 
സോദരനോടുമമാത്യജനത്തോടു- 
മാദരപൂര്‍വ്വം ജടാവലല്‍്ക്കലം പൂണ്ടു 
മൂലഫലവും ഭജിച്ചു കൃശാംഗനായ്‌ 
ബാലനോടും കൂടെ വാഴുന്നതു കണ്ടു 
മാരുതിയും ബഹുമാനിച്ചിതേറ്റവു- 
മാരുമില്ലിത്ര ഭക്തന്മാരവനിയില്‍ 

എന്നു കല്പിച്ചു വണങ്ങി വിനീതനായ്‌ 
നിന്നു മധുരമാമ്മാറു ചൊല്ലീടിനാന്‍:- 


അഗ്രജന്‍തന്നെ മുഹൂര്‍ത്തമാത്രേണ നി- 
ന്നഗ്രേ നിരാമയം കാണാം ഗുണനിധേ! 
സീതയോടും സുമിത്രാത്മജന്‍ തന്നോടു- 
മാദരവേറും പലവഗബലത്തൊടും 
സൂഗ്രവീവനോടും വിഭീഷണന്‍ തന്നൊടു- 
മൃഗ്രമായുള്ള രക്ഷോബലം തന്നൊടും 
വപുഷ്പകമാം വിമാനത്തിന്മേലേറി വ- 
ന്നിപ്പോളിവിടെയിറങ്ങും ദയാപരന്‍. 
രാവണനെക്കൊന്നു ദേവിയേയും വീണ്ടു 
ദേവകളാലഭിവന്ദിതനാകിയ 
രാഘവനെക്കണ്ടു വന്ദിച്ചു മാനസേ 
ശോകവും തീര്‍ന്നു വസിക്കാമിനിച്ചിരം. 
ഇത്ഥമാകര്‍ണ്യ ഭരതകുമാരനും 
ബദ്ധസമ്മോദം വിമൂര്‍ച്ചിതനായ്‌ വീണു 
സത്വരമാശ്വസ്തനായ നേരം പുന- 
രുത്ഥായ ഗാഡമാലിംഗനവും ചെയ്തു 
വാനരവീരശിരസി മുദാ പര- 

മാനന്ദ ബാഷ്പാഭിഷേകവും ചെയ്തിതു. 


ദേവോത്തമനോ നരോത്തമനോ ഭവാ- 
നേവനെനെെക്കുറിച്ചിത്ര കൃപയൊടും 
ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്‌ 
തുഷ്ട്യാ തരുവതിനില്ല മറ്റേതുമേ 


478 


അദ്ധ്യാത്മ രാമായണം 


ശോകം മദീയം കളഞ്ഞ ഭവാനു ഞാന്‍ 
ലോകം മഹാമേരു സാകം തരികിലും 
തുല്യമായ്‌ വന്നുകൂടാ പുനരെങ്കിലും 
ചൊല്ലീടെടോ രാമകീര്‍ത്തനം സനഖ്യദം. 
മാനവനാഥനു വാനരന്മാരോടു 

കാനനേ സംഗമമുണ്ടായതെങ്ങനെ? 
വൈദേഹിയെക്കട്ടുകൊണ്ടവാറങ്ങനെ? 
യാതുധാനാധിപനാകിയ രാവണന്‍? 
ഇത്തരം ചോദിച്ച രാജകുമാരനോ- 
ടൂത്തരം മാരുതപുത്രനും ചൊല്ലിനാന്‍:- 


എങ്കിലോ നിങ്ങളിച്ചിത്രകൂടാചല- 
ത്തിങ്കല്‍നിന്നാധി കലര്‍ന്നു പിരിഞ്ഞ നാള്‍ 
ആദിയായിന്നോളമുള്ളോരവസ്ഥക- 
ളാദരവുള്‍ക്കൊണ്ടു ചൊല്ലന്നതുണ്ടു ഞാന്‍. 
ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടിടുക 
വന്നുപോം ദുഃഖവിനാശം തപോനിധേ! 
എന്നു പറഞ്ഞറിയിച്ചാനഖിലവും 

മന്നവന്‍ തന്‍ ചരിത്രം പവിത്രം പരം. 
ശത്രുഘ്‌നമിത്ര ഭുത്യാമാത്യവര്‍ഗ്ഗവും 

ചിത്രം! വിചിത്രമെന്നോര്‍ത്തുകൊണ്ടീടിനാര്‍. 


അയോദ്ധ്യാപ്രവേശം 


ശത്രഘ്‌നനോടു ഭരതകുമാരനു- 
മത്യാദരം നിയോഗിച്ചാനനന്തരം 
പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു 
രാജ്യമലങ്കരിക്കേണമെല്ലാടവും 
ക്ഷേത്രങ്ങള്‍തോറും ബലിപൂജയോടുമ- 
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം 
സൂതവൈതാളിക വന്ദിസ്തുതിപാ൦ഠ- 
കാദിജനങ്ങളുമൊക്കെ വന്നീടണം 
വാദ്യങ്ങളെല്ലാം പ്രയോഗിക്കയും വേണം 
പാദ്യാദികളുമൊരുക്കണമേവരും 


479 


അദ്ധ്യാത്മ രാമായണം 


രാജദാരങ്ങളമാത്യജനങ്ങളും 
വാജിഗജ രഥപംക്തിസൈന്യങ്ങളും 
വാരനാരിജനത്തോടുമലങ്കരി- 
ച്ചാരൂഡ്രമോദം വരേണമെല്ലാവരും. 
ചേര്‍ക്ക കൊടിക്കൂറകള്‍ കൊടിക്കൊക്കവേ 
മാര്‍ഗ്ഗമടിച്ചു തളിപ്പിക്കയും വേണം 
പൂര്‍ണ്ണകുംഭങ്ങളും ധൂപദീപങ്ങളും 

തൂര്‍ണ്ണ പുരദ്വാരി ചേര്‍ക്ക സമസ്തരും 
താപസവ്ന്ദവും ഭൂസുരവര്‍ഗ്ഗവും 
ഭൂപതിവീരരുമൊക്കെ വന്നീടണം 
പനരജനങ്ങളാബാലവ്ൃദ്ധാവധി 
ശ്രീരാമനെക്കാണ്മതിന്നു വരുത്തണം 
ശത്രുഘ്‌നനും ഭരതാജ്ഞയാ തല്‍പുരം 
ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാന്‍. 


ശ്രീരാമദേവനെക്കാണ്മതിന്നായ്‌ വന്നു 
പാരജനങ്ങള്‍ നിറഞ്ഞിതയോദ്ധ്യയില്‍ 
വാരണേന്ദ്രമ്മാരൊരു പതിനായിരം 
തേരുമവ്വണ്ണം പതിനായിരമുണ്ടു 
നൂറായിരം തുൃരഗങ്ങളുമുണ്ടഞ്ചു- 
നൂറായിരമുണ്ടു കാലാള്‍പടകളും 
രാജനാരീജനം തണ്ടിലേറിക്കൊണ്ടു 
രാജകുമാരനെക്കാണ്മാനുഴറിനാര്‍. 
പാദുകം മൂര്‍ദ്ധനി വച്ചു ഭരതനും 
പാദചാരേണ നടന്നു തുടങ്ങിനാന്‍. 
ആദരവുള്‍ക്കൊണ്ടു ശത്രഘ്‌നനാകിയ 
സോദരന്‍താനും നടന്നാനതുനേരം 
പൂര്‍ണ്ണചന്ദ്രാഭമാം പുഷ്പകമന്നേരം 
കാണായ്‌ ചമഞ്ഞിതു ദൂരെ മനോഹരം. 
പനരാജദികളോടു കുതൂഹലാല്‌ 
മാരുതപുത്രന്‍ പറഞ്ഞാനതുനേരം :- 


ബ്രഹ്മണാ നിര്‍മ്മിതമാകിയ പുഷ്പകം 
ത?ടേലരവിന്ദേത്രനും സീതയും 


480 


അദ്ധ്യാത്മ രാമായണം 


ലക്ഷ്ണനൂഗ്രീവ നക്തഞ്ചരാധിപ- 
മുഖ്യരായുള്ളൊരു സൈന്യസമന്വിതം 
കണ്ടുകൊള്‍വിന്‍ പരമാനന്ദവിഗ്രഹം 
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം 
അപ്പോള്‍ ജനപ്രീതിജാതശബ്ദം ഘന- 
മഭ്രദേശത്തോളമുല്‍പതിച്ചു ബലാല്‍. 
ബാലവൃദ്ധസ്ത്രീതരുണവര്‍ഗ്ഗാരവ- 
കോലാഹലം പറയാവതല്ലേതുമേ 
വാരണവാജിരഥങ്ങളില്‍ നിന്നവര്‍ 
പാരിലിറങ്ങി വണങ്ങിനാരേവരും 
ചാരുവിമാനഗ്രസംസ്ഥിതനാം ജഗല്‍- 
ക്കാരണഭൂതനെക്കണ്ടു ഭരതനും 
മേരുമഹാഗിരി മൂര്‍ദ്ധനി ശോഭയാ 
സൂര്യനെക്കണ്ടപോലെ വണങ്ങീടിനാന്‌. 


ചില്‍പുരുഷാജ്ഞയാ താണിതു മെല്ലവേ 
വപുഷ്പകമായ വിമാനവുമന്നേരം 
ആനന്ദബാഷ്പം കലര്‍ന്നു ഭരതനും 
സാനുജനായ്‌ വിമാനം കരേറീടിനാന്‍. 
വീണുനമസ്‌്ക്കരിച്ചോകരനുജന്മാരെ 
ക്ഷോണിീന്ദ്രനുത്സംഗസീമ്‌നി ചേര്‍ത്തീടിനാന്‍ 
കാലമനേകം കഴിഞ്ഞു കണ്ടീടിന 
ബാലകന്മാരെ മുറുകെത്തഴുകിനാന്‍ 
ഹര്‍ഷാശ്രുധാരയാ സോദരമൂര്‍ദ്ധനി 
വര്‍ഷിച്ചു വര്‍ഷിച്ചു വാത്സല്യപൂരവും 
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വാഴുന്ന നേരത്തു 
ശത്രുഘ്‌നപൂര്‍വ്വജനും ഭരതന്‍ പദം 
ഭക്ത്യാ വണങ്ങിനാനാശു സനമിത്രിയെ 
ശത്രഘ്‌നനും വണങ്ങീടിനാനാദരാല്‍. 


സോദരനോടും ഭരതകുമാരനും 
വൈദേഹി തന്‍ പദം വീണുവണങ്ങിനാന്‌. 
സുഗ്രീവനംഗദന്‍ ജാംബവാന്‍ നീലനു- 
മുഗ്രനാം മൈന്ദന്‍ വിവിദന്‍ സുഷേണനും 


481 


അദ്ധ്യാത്മ രാമായണം 


താരന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ നളന്‍ 
വീരന്‍ വ്ൃവഷഭന്‍ ശരഭന്‍ പനസനും 
ശൂരൻ വിനതന്‍ വികടന്‍ ദധിമുഖന്‍ 
ക്രൂരന്‍ കുമുദന്‍ ശതബലി ദുര്‍മ്മുഖന്‍ 
സാരനാകും വേഗദര്‍ശി സുമുഖനും 
ധീരനാകും ഗസ്ധമാദനന്‍ കേസരി 
മറ്റുമേവം കപിനായകന്മാരെയും 
മുറ്റുമാനന്ദേന ഗാ്ം പുണര്‍ന്നിതു. 
മാരുതിവാചാ ഭരതകുമാരനും 
പൂരുഷവേഷം ധരിച്ച കപികളും 
പ്രീതിപൂര്‍വ്വം കുശലം വിചാരിച്ചതി- 
മോദം കലര്‍ന്നു വസിച്ചാരവര്‍കളും 
സൂഗ്രീവനെക്കനിവൊടു പുണര്‍ന്നഥ 
ഗദ്ഗദവാചാ പറഞ്ഞു ഭരതനും: 


നൂനം ഭവത്സഹായേന രഘുവരന്‍ 
മാനിയാം രാവണന്‍തന്നെ വധിച്ചതും 
നാലു സുതന്മാര്‍ ദശരഥഭൂപനി- 
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാന്‍. 
പഞ്ചമഭ്രാതാ ഭവനിനി ഞങ്ങങള്‍ക്കു 
കിഞ്ചന സംശയമില്ലെന്നറികെടോ 
ശോകാതുരയായ കാസല്യതന്‍ പദം 
രാഘവന്‍ ഭക്ത്യാ നമസ്‌ക്കരിച്ചീടിനാന്‍. 
കാലേ കനിഞ്ഞു പുണര്‍ന്നാളുടന്‍ മുല- 
പ്പാലും ചുരന്നിതു മാതാവിന്നേരം. 
കൈകേയിയകിയ മാതൃപദത്തെയും 
കാകുല്‍സ്ഥനാശു സുമിത്രാപദാബ്ജവും 
വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും 
നന്ദിച്ചവരുമണച്ചു തഴുകിനാര്‍. 
ലക്ഷ്മണനും മാതൃപാദങ്ങള്‍ കൂപ്പിനാ- 
നുള്‍ക്കാമ്പഴിഞ്ഞു പുണര്‍ന്നാരവര്‍കളും 
സീതയും മാതൃജനങ്ങളെ വന്ദിച്ചു 
മോദമുള്‍ക്കൊണ്ടു പുണര്‍ന്നാരവര്‍കളും 
സുഗ്രീവാദികളും തൊഴുതീടിനാ- 


482 


അദ്ധ്യാത്മ രാമായണം 


രഗ്രേ വിനീതയായ്‌ നിന്നിതു താരയും. 
ഭക്തിപരവശനായ ഭരതനും 
ചിത്തമഴിഞ്ഞു തല്പാദുകാദ്വന്ദ്വവും 
ശ്രീരാമപദാരവിന്ദങ്ങളില്‍ ചേര്‍ത്തു 
പാരില വീണാശു നമസ്‌ക്കരിച്ചീടിനാന്‍. 


രാജ്യം ത്വയാ ദത്തമെങ്കില്‍ പുരാദ്യ ഞാന്‍ 
പൂജ്യനാം നിങ്കല്‍ സമര്‍പ്പിച്ചിതാദരാല്‍ 
വന്നു മജ്ജമം സഫലമായ്‌ വന്നിതു 
ധന്യനായേനടിയനിന്നു നിര്‍ണ്ണയം 

ഇന്നു മനോരഥമെല്ലാം സഫലമാ- 

യ്‌ വന്നിതു മല്ക്കര്‍മ്മസാഫല്യവും പ്രഭോ! 
പണ്ടേതിലിന്നു പതിന്മടങ്ങായുട- 
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ! 
ആനയും തേരും കുതിരയും പാര്‍ത്തുകാ- 
ണുനമില്ലാതെ പതിന്മടങ്ങുണ്ടല്ലോ. 
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ- 
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും 
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ- 
രാജ്യവും ഞങ്ങളേയും ഭവനത്തെയും 
പാലനംചെയ്തു ഭവാനിനി മറ്റേതു- 
മാലംബനമില്ല കാരുണയവാരിധേ! 


രാജ്യാഭിഷേകം 


ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- 
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍, 
സന്തുഷ്ടനായ രഘുകലനാഥനു- 
മന്തര്‍മുദാ വിമാനേന മാനേന പോയ്‌ 
നന്ദിഗ്രാമേ ഭരതാശ്രമേ ചെന്നഥ 

മന്ദം മഹീതലം തന്നിലിറങ്ങിനാന്‍ 
പുഷ്പകമായ വിമാനത്തെ മാനിച്ചു 
ചില്‍പുരുഷനരുള്‍ചെയ്താനനന്തരം :- 


483 


അദ്ധ്യാത്മ രാമായണം 


ചെന്നു വഹിക്ക നീ വൈശ്രണന്‍തന്നെ 
മുന്നേക്കണക്കേ വിശേഷിച്ചു നീ മുദാ 
വന്നീടു ഞാന്‍ നിരൂപിക്കുന്ന നേരത്തു 
നിന്നെ വിരോധിക്കയുമില്ലൊരുത്തനും. 
എന്നരുള്‍ചെയ്തതുകേട്ടു വന്ദിചചുപോയ്‌- 
ചെന്നളകാപുരിപുക്കു വിമാനവും. 
സോദരനോടും വസിഷ്ഠനാമാചാര്യ- 
പാദം നമസ്കരിച്ചു രഘഫുനായകന്‍ 
ആശിീര്‍വ്വചനവും ചെയ്തു മഹാസന- 
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും 
ദേശികാനുജ്ഞയാ ഭദ്രാസനേ ഭൂവി 
ദാശരഥിയുമിരുന്നരുളീടിനാന്‍. 


അപ്പോള്‍ ഭരതനും കേകയാപുത്രിയു- 
മുല്പലസംഭവപൂത്രന്‍ വസിഷ്ഠനും 
വാമദേവാദി മഹാമുനിവര്‍ഗ്ഗവും 
ഭൂമിദേവോത്തമന്മാരുമമാതൃരും 

രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു 
ലക്ഷ്മീപതിയായ രാമനോടന്നേരം. 
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരന്‍ 
ജന്മനാശാദികളില്ലാത മംഗലന്‍ 
നിര്‍മ്മലന്‍ നിത്യന്‍ നിരൂപമനദ്വയന്‍ 
നിര്‍മ്മമന്‍ നിഷ്കളന്‍ നിര്‍ഗ്ഗണനവ്യയന്‍ 
ചിന്മയന്‍ ജംഗമജ ഗമാന്തര്‍ഗ്ഗതന്‍ 
സന്മയന്‍ സത്യസ്വരൂപന്‍ സനാതനന്‍ 
തന്മഹാമായയാ സര്‍വ്വലോകങ്ങളും 
നിര്‍മ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവന്‍ 
ഇങ്ങനെയവര്‍ ചൊന്നതു കേടുള- 
വിംഗിതജ്ഞന്‍ മന്ദഹാസപുരസ്‌കൃതം 
മാനസേ ചേദമുണ്ടാകരുതാര്‍ക്കുമേ 
ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ 
എങ്കിലതിന്നൊരുക്കീടുകെല്ലാമെന്നു 
പങ്കജലോചനാനുജ്ഞയാ സംഭൂമാല്‍ 
അശ്രുപൂര്‍ണ്ണാക്ഷനായ്‌ ശത്രഘ്‌നനും തദാ 


484 


അദ്ധ്യാത്മ രാമായണം 


ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍ 


സംഭാരവുമഭിഷേകാര്‍ത്ഥമേവരും 
സംഭരിച്ചീടിനാരാനന്ദചേതസാ 
ലക്ഷ്മണന്‍താനും ഭരതകുമാരനും 
രക്ഷോവരനും ദിവാകരപുത്രനും 
മുന്‍പേ ജടാഭാരശോധനയും ചെയ്തു 
സംപൂര്‍ണ്ണമോദം കുളിച്ചു ദിവ്യാംബരം 
പൂണ്ടു മാല്യാനുലേപാദ്യലങ്കരങ്ങ- 
ളാണ്ടു കുതൂഹലം കൈക്കൊണ്ടാരതം 
ശ്രീരാമദേവനും ലക്ഷ്മണനും പുന- 
രാരൂഡ്രമോദമലങ്കരിച്ചിടിനാര്‍ 
ശോഭയോടെ ഭരതന്‍ കുണ്ഡലാദിക- 
ളാഭരണങ്ങളെല്ലാമനുരൂപമായ്‌. 
ജാനകീദേവിയെ രാജനാരീജനം 
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ 
വാനരനാരീജനത്തിനും കാസല്യ 
താനാദരാലങ്കാരങ്ങള്‍ നല്‍കിനാള്‍ 


അന്നേരമത്ര സുമന്ത്രര്‍ മഹാരഥം 
നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിര്‍ത്തിനാന്‍ 
രാജരാജന്‍ മനുവീരന്‍ ദയാപരന്‍ 
രാജയോഗ്യം മഹാസ്യന്ദനമേറിനാന്‍ 
സൂര്യതനയനുമംഗദവീരനും 
മാരുതിതാനും വിഭീഷണനും തദാ 
ദിവ്യാംബരാഭരണാദ്യലങ്കാരേണ 
ദിവ്യഗജാശ്വരഥങ്ങളാലാമ്മാറു 
നാഥന്നകമ്പടിയായ്‌ നടനനീടിനാര്‍ 
സീതയും സുഗ്രീവപത്‌്നികളാദിയാം 
വാനരനാരിമാരും വാഹനങ്ങളില്‍ 
സേനാപരിവ്രതമാരായനാരതം 
പിമ്പേ നടന്നിതു ശംഖനാദത്തോടും 
ഗംഭീരവാദ്യഘോഷങ്ങളോടും തദാ 


485 


അദ്ധ്യാത്മ രാമായണം 


സാരഥ്യവേല കൈക്കൊണ്ടാന്‍ ഭരതനും 
ചാരു വെഞ്ചാമരം നക്തഞ്ചരേന്ദ്രേനും 
ശ്വേതോതപത്രം പിടിച്ചു ശത്രഘ്‌നനും 
സോദരന്‍ ദിവ്യവ്യജനവും വീയിനാന്‍ 
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള 
വാനരേന്ദ്രന്മാര്‍ പതിനായിരമുണ്ടു 
വാരണേന്ദ്രന്മാര്‍ കഴുത്തിലേറിപ്പരി- 
വാരജനങ്ങളുമായ്‌ നടന്നീടിനാര്‍ 
രാമനീവണ്ണമെഴുന്നളളൂും നേരത്തു 
രാമമാരും ചെന്നു ഹര്‍മ്മ്യങ്ങളേറിനാര്‍. 


കണ്ണിനാനന്ദപുരം പുരുഷം പരം 
പുണ്യപുരുഷമാലോക്യ നാരീജനം 
ഗേഹധര്‍മ്മങ്ങളുമൊക്കെ മറന്നുള്ളില്‍ 
മോഹപരമശമാരായ്‌ മരുവിനാര്‍ 
മന്ദമന്ദം ചെന്നു രാഘവന്‍ വാസവ- 
മന്ദിരതുല്യമാം താതാലയം കണ്ടു 
വന്ദിച്ചകംപുക്കു മാതാവുതന്‍ പദം 
വന്ദിച്ചിതന്യപിതൃപ്രിയമാരെയും 

പ്രീത്യാ ഭരതകുമാരനോടന്നേര- 
മാസ്ഥയാ ചൊന്നാനവിളംബിതം ഭവാന്‍ 
ഭാനുതനയനും നക്തഞ്ചരേന്ദ്രനും 
വാനരനായകന്മാര്‍ക്കും യഥോചിതം 
സനഖ്യേന വാഴ്നതിനോരോ ഗൃഹങ്ങളി- 
ലാക്കുകവേണമവരെ വിരയെ നീ. 


എന്നതു കേട്ടതുചെയ്താന്‍ ഭരതനും 
ചെന്നവരോരോ ഗഹങ്ങളില്‍ മേവിനാര്‍ 
സുഗ്രീവനോടു പറഞ്ഞു ഭരതനു- 
മഗ്രജനിപ്പോഴഭിഷേകകര്‍മ്മവും 
മംഗലമാമ്മാറു നീ കഴിച്ചീടണ- 
മംഗദനാദികളോടും യഥാവിധി. 

നാലു സമുദ്രത്തിലും ചെന്നു തീര്‍ത്ഥവും 
കാലേ വരുത്തുക മുമ്പിനാല്‍ വേണ്ടതും 


486 


അദ്ധ്യാത്മ രാമായണം 


എങ്കിലോ ജാംബവാനും മരുര്‍പൂത്രനു- 
മംഗദന്‍താനും സുഷേണനും വൈകാതെ 
സ്വര്‍ണ്ണകശലങ്ങള്‍ തന്നില്‍ മലയജ- 
പര്‍ണ്ണേന വായി്ക്കെട്ടി വാരിയും പൂജിച്ചു 
കൊണ്ടുവരികെന്നയച്ചോരളവവര്‍ 
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം. 
പുണ്യനദീജലം പുഷ്പകരമാദിയാ- 
മനൃതീര്‍ത്ഥങ്ങളിലുള്ള സലിലവും 
ഒക്കെ വരുത്തി വറള്ള പദാര്‍ത്ഥങ്ങള്‍ 
മര്‍ക്കടവ്ൃവന്ദം വരുത്തിനാര്‍ തല്‍ക്ഷണേ. 


ശത്രഘ്‌നനുമമാതൃയഘവുമായ്‌ മറ്റ 
ശുദ്ധപദാര്‍ത്ഥങ്ങള്‍ സംഭരിച്ചീടിനാര്‍. 
രത്‌്നസിംഹാസനേ രാമനേയും ചേര്‍ത്തു 
പത്‌്നിയേയും വാമഭാഗേ വിനിവേശ്യ 
വാമദേവന്‍ മുനിജാബാലി ഗൌതമന്‍ 
വാത്മീകിയെന്നിവരോടും വസിഷ്ഠനാം 
ദേശികന്‍ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി 
ദാശരഥിക്കഭിഷേകവുംചെയ്തിതു. 


പൊന്നിന്‍കലശങ്ങളായിരത്തെട്ടുമ- 
ങ്ങന്യൂനശോഭം ജപിച്ചാര്‍ മറകളും 
നക്തഞ്ചരേന്ദ്രനും വാനരവീരനും 
രത്‌നദണ്ഡംപൂണ്ട ചാമരം വീയിനാര്‍. 
ശത്രുഘ്‌നവീരന്‍ കുട പിടിച്ചീടിനാന്‍ 
ക്ഷത്രിയവീരരുപചരിച്ചീടിനാര്‍. 
ലോകപാലന്മാരുപദേവതമാരു- 
മാകാശമാര്‍ഗ്ഗേ പുകഴ്ന്നു നിന്നീടിനാര്‍ 
മാരുതന്‍കൈയില്‍ കൊടുത്തയച്ചാന്‍ ദിവ്ൃ- 
ഹാരം മഹേന്ദ്രന്‍ മനുകുലനാഥനു 
സര്‍വ്വരത്‌നോജ്ജ്വലമായ ഹാരം പുന-ം 
രുര്‍വ്വീശ്വരനുമലങ്കരിച്ചീടിനാന്‍. 
ദേവഗന്ധര്‍വ്വയക്ഷാപ്‌ സരോച്ൃന്ദവും 
ദേവദേവേശ്വരനെബ്‌ ജഭജിച്ചീടിനാര്‍ 


487 


അദ്ധ്യാത്മ രാമായണം 


പൂര്‍ണ്ഠഭക്ത്യാ പുഷ്പവൃഷ്ടിയുംചെയ്തു കാ- 
രുണ്യനിധിയെബ്ജഭജിച്ചിതെല്ലാവരും. 


സ്‌നിഗ്ദ്ധദൂര്‍വ്വാദളശ്യാമളം കോമളം 
പത്മപത്രേക്ഷണം സൂര്യകോടിപ്രഭം 
ഹാരകിരീടവിരാജിതം രാഘവം 
മാരസമാനലാവണ്യം മനോഹരം 
പീതാംബരപരിശോഭിതം ഭൂധരം 
സീതയാ വാമാങ്കസംസ്ഥയാ രാജിതം 
രാജരാജേന്ദ്രം രഘുകലനായകം 
രാജീവബാന്ധവവംശസമല്‍ഭവം 
രാവണനാശനം രാമം ദയാപരം 
സേവകാഭിീഷ്ടദം സേവ്യമനാമയം 
ഭക്തികൈക്കൊണ്ടുമാദേവിയോടും വന്നു 
ഭര്‍ഗ്ഗനുമപ്പോള്‍ സ്‌തുതിച്ചുതുടങ്ങിനാര്‍ :- 


രാമായ ശക്തിയുക്തായ നമോ നമ: 
ശ്യൂമളകോമളരൂപായ തേ നമ: 
കുണ്ഡലിനാഥകല്പായ നമോ നമ: 
കുണ്ഡലമണ്ഡിതഗണ്ഡായ തേ നമ: 
ശ്രീരാമദേവായ സിംഹാസസസ്ഥായ 
ഹാരകിരീടധരായ നമോ നമ: 
ആദിദദ്ധ്യാന്തഹീനായ നമോ നമ: 
വേദസ്വരൂപായ രാമായ തേ നമ: 
വേദാന്തവേദ്യായ വിഷ്ണവേ തേ നമോ 
വേദജ്ഞവന്ദ്യായ നിത്യായ തേ നമ: 
ചന്ദ്രചൂഡന്‍ പുകഴ്‌ന്നോരുനേരം വിബു- 
ധേന്ദ്രനും ഭക്ത്യാ പുകഴ്ത്തിത്തുടങ്ങിനാന്‍:- 


ബ്രഹ്മവരംകൊണ്ടഹംകൃതനായൊരു 
ദുര്‍മ്മദമേറിയ രാവണരാക്ഷസന്‍ 
മല്‍പദമെല്ലാമടക്കിനാന്‍ കശ്മലന്‍ 
തല്‍പുത്രനെന്നെ ബന്ധിച്ചു മഹാരണേ 
ത്വല്‍പ്രസാദത്താലവന്‍ മൃതനാകയാ-എ 


488 


അദ്ധ്യാത്മ രാമായണം 


ലിപ്പോളെനിക്കു ലഭിച്ചിതു സഖ്യവും. 
അന്നന്നിവണ്ണമോരോതരമാപത്തു- 
വന്നാലതുതീര്‍ത്തു രക്ഷിചചുകൊള്ളുവാന്‍ 
ഇത്ര കാരുണ്യമൊരുത്തര്‍ക്കുമില്ലെന്ന- 
തുത്തമപൂരുഷ! ഞാന്‍ പറയേണമോ? 
എല്ലാം ഭവല്‍കരുണാബലമെന്നിമ- 
റ്റില്ലൊരാലംബനം നാഥ! നമോസ്തുതേ. 
ആദിത്യ രുദ്രവസുപ്രമുഖന്മാരു- 
മാദിതേയോത്തമന്മാരുമതുനേരം 
ആശരംവംശവിനാശകനാകിയ 
ദാശരഥിയെ വെവ്വേറെ പുകഴ്ത്തിനാര്‍:- 


യജ്ഞഭാഗങ്ങളെല്ലാമടക്കിക്കൊണ്ടാ- 
നജ്ഞാനിയാകിയ രാവനരാക്ഷസന്‍ 
ത്വല്‍ക്കടാക്ഷത്താലതൊക്കെ ലഭിച്ചിതു 
ദുഃഖവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ! 
ത്വല്‍പാദപത്മംപ്രഭോ! നല്‍കീടനുഗ്രഹം 
രാമായ രാജീവേത്രായ ലോകാഭി- 
രാമായ സീതാഭിരാമായ തേ നമ: 

ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ- 
ച്ചിത്തമഴിഞ്ഞു പുകഴ്‌ന്നുതുടങ്ങിനാര്‌:- 


ദുഷ്ടനാം രാവണന്‍ നഷ്ടനായാനിന്നു 
തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! 
വുഷ്ഠിയും വാച്ചിതു ലോകത്രയത്തിങ്ക- 
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാല്‍ 
പിണ്ഡോദകങ്ങളുദിക്കായ കാരണം 
ദണ്ഡവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ! 
യക്ഷന്മാരൊക്കെ സ്‌തുതിച്ചാരനന്തരം! 
രക്ഷോവിനാശനനാകിയ രാമനെ :- 


രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും 
രക്ഷാവരനെ വധിച്ചമൂലം ഭവാന്‍ 


പക്ഷീന്ദ്രരാഹന! പാപവിനാശന! 


489 


അദ്ധ്യാത്മ രാമായണം 


രക്ഷ രക്ഷ പ്രഭോ! നിത്യം നമോ സ്തുതേ. 
ഗന്ധര്‍വ്വസംഘവുമൊക്കെ സ്തുതിച്ചിതു 
പംക്തികണ്ഠാന്തകന്‍തന്നെ നിരാമയം :- 


അന്ധനാം രാവണന്‍തന്നെബ്ഭയപ്പെട്ടു 
സന്തതം ഞങ്ങളൊളിച്ചു കിടന്നതും 

ഇന്നു തുടങ്ങിത്തവ ചരിത്രങ്ങളും 

നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം. 
സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! 
നിന്‍ ചരണാംബുജം നിത്യം നമോ നമ: 
കിന്നരന്മാരും പുകഴ്‌ന്നുതുടങ്ങിനാര്‍ 
മന്നവര്‍തന്നെ മനോഹരമാംവണ്ണം:- 


ദുര്‍ന്നയമേറിയ രാക്ഷസരാജനെ- 
ക്കൊന്നുകളഞ്ഞുടന്‍ ഞങ്ങളെ രക്ഷിച്ച 
നിന്നെബ്ഭജിപ്പാനവകാശമുണ്ടായി 
വന്നതു നിന്നുടെ കാരുണ്യാവൈഭവം 
പന്നഗതല്പേ വസിക്കും ഭവല്‍പദം 
വന്ദാമഹേ വയം വന്ദാമഹേ വയം 
കിമ്പുരുഷന്മാര്‍ പരമ്പുരുഷന്‍പദം 
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്ദൂതം :- 


കമ്പിതന്മാരായ്‌ വയം ഭയ പൂണ്ടൊളി- 
ച്ചെന്‍പോറ്റി! രാവണനെന്നു കേള്‍ക്കുന്നേരം 
അംബരമാര്‍ഗ്ഗേ നടക്കുമാറില്ലിനി 
നിന്‍പാദപത്മം ഭജിക്കായ്‌ വരേണമേ! 
സിദ്ധസമൂഹവുമപ്പോള്‍ മനോരഥം 
സിദ്ധിച്ചമൂലം പൂകഴ്ത്തിത്തുടങ്ങിനാര്‍:- 


യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങള്‍ക്കു 
ചിത്തഭയം തീര്‍ത്തു കാരുണ്യവാരിധേ! 
രക്താരവിന്ദാഭപൂണ്ട ഭവല്‍പദം 
നിത്യം നമോ നമോ നിത്യം നമോ നമ; 
വിദ്യാധരന്മാരുമത്യാദരം പൂണ്ടു 


490 


അദ്ധ്യാത്മ രാമായണം 


ഗദ്ൃപദ്യാദികള്‍കൊണ്ടു പുകഴ്ത്തിനാര്‍ 
വിദ്വജ്ജനങ്ങള്‍ക്കുമുള്ളില്‍ തിരിയാത 
തത്വാത്മനേ പരമാത്മനേ തേ നമ: 
ചാരുരൂപം തേടുമപ്സരസാം ഗണം 
ചാരണന്മാരുരഗന്മാര്‍ വരുത്തുകള്‍ 
തുംബുരുനാരദഗുഹ്യകവ്ൃന്ദവു- 
മംബരചാരികള്‍ മറ്റുള്ളവര്‍കളും 
സ്പഷ്ടവര്‍ണ്ണോദ്യന്മധുരപദങ്ങളാല്‍ 
തുഷ്ട്യാ കനക്കെ സ്തുതിച്ചൊരനന്തരം 
വാനരാദികള്‍ക്കു ഭഗവാന്‍ കൊടുത്ത അനുഗ്രഹം 
രാമചന്ദ്രാനഗ്രഹേണ സമസ്തരും 
കാമലാഭേന നിജനിജ മന്ദിരം 

പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു 
താപത്രയവുമകന്നുവാണീടിനാര്‍. 


സച്ചിന്‍പരബ്രഹ്മപൂര്‍ണ്ണമാത്മാനന്ദ- 
മച്യുതമദ്വയമേകമനാമയം 

ഭാവനയാ ഭഗവല്‍പദാംഭോജവും 
സേവിച്ചിരുന്നാര്‍ ജഗത്‌ ത്രയവാസികള്‍. 
സിംഹാസനോപരി സീതയാ സംയുതം 
സിംഹപരാക്രമം സൂര്യകോടിപ്രഭം 
സോദരവാനരതാപസരാക്ഷസ 
ഭൂദേവവ്വന്ദനിശേഷവ്യമാണം പരം 
രാമാഭിഷേകതീര്‍ത്ഥാര്‍ദ്ദമാം വിഗ്രഹം 
ശ്യാമളം കോമളം ചാമീകരപ്രഭം 
ചന്ദ്രബിംബാനനം ചാര്‍വ്വായതഭളൂജം 
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം 
ധ്യാനിപ്പവര്‍ക്കഭീഷ്ടാസ്പദം കണ്ടുക- 
ണ്ടാനന്ദമുള്‍ക്കൊണ്ടിരുന്നിതെല്ലാവരും. 


വാനരാദികള്‍ക്ക്‌ അനുഗ്രഹം 


വിശ്വംഭരാ പരിപാലനവും ചെയ്തു 
വിശ്വനാഥന്‍ വസ്ിിച്ചീടുംദശാന്തരേ 


491 


അദ്ധ്യാത്മ രാമായണം 


സസ്യസമ്പൂര്‍ണ്ണമായ്വന്നിതനവിയു- 
മുത്സവയുക്തങ്ങളായി ഗൃഹങ്ങളും 
വൃക്ഷങ്ങളെല്ലാമതിസ്വാദസംയുക്ത 
പച്വങ്ങളോടു കലര്‍ന്നു നിന്നീടുന്നു. 
ദുര്‍ഗ്ഗന്ധപുഷ്പങ്ങളക്കാലമൂഴിയില്‍ 
സല്‍ഗന്ധയുക്തങ്ങളായ്‌ വന്നിതൊക്കവേ. 
നൂറായിരം തുരഗങ്ങള്‍ പശുക്കളും 
നൂറുനൂറായിരത്തില്‍പുറം പിന്നെയും 
മുപ്പരതുകോടി സുവര്‍ണ്ണഭാരങ്ങളും 
സുബ്രാഹ്മണര്‍ക്കു കൊടുത്തു രഘുത്തമന്‍ 
വസ്ത്രാഭരണമാല്യങ്ങളസംഖ്യമായ്‌ 
പൃത്ഥ്വീസുരോത്തമന്മാര്‍ക്കു നല്കീടിനാന്‍. 
സ്വര്‍ണ്ണരത്‌നോജ്ജ്വലം മാല്യം മഹാപ്രഭം 
വര്‍ണ്ണവൈചിത്രമനഘമനുപമം. 
ആദിതൃപുത്രനും നല്കീനാനാദരാ- 
ലാദിതേയാധിപപുത്രതനയനും 
അംഗദദ്വന്്വം കൊടുക്കോരനന്തരം 
മംഗലാപാംഗിയാം സീതയ്ക്കു നല്‍്കിനാന്‍ 
മേരുവും ലോകത്രയവും കൊടുക്കിലും 
പോരാ വിലയതിനങ്ങിനെയുളളൊരു 
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും 
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം 
കണ്ഠദേശത്തിങ്കല്‍നിന്നങ്ങെടുത്തിട്ടു 
രണ്ടുകൈക്കൊണ്ടും പിടിച്ചു നോക്കീടിനാള്‍ 
ഭര്‍ത്തമുഖാബീജവും മാരുതിവക്ത്രവും 
മദ്ധ്യേ മണിമയമാകിയ ഹാരവും. 
ഇംഗിതജ്ഞന്‍ പുരുഷോത്തമനന്നേരം 
മംഗലദേവതയോടു ചൊല്ലീടിനാന്‍ 
ഇക്കണ്ടവര്‍കളിലിഷ്ടനാകുന്നതാ- 
രുള്‍ക്കമലത്തില്‍ നിനക്കു മനോഹരേ! 
നല്‍കീടവന്നു നീ മറ്റാരുമില്ല നീ- 
ന്നാകുതഭംഗം വരുത്തുവാനോമലേ 
എന്നതുകേട്ടു ചിരിച്ചു വൈദേഹിയും 

മന്ദം വിളിച്ചു ഹനൂമാനു നല്കിനാള്‍ 


492 


അദ്ധ്യാത്മ രാമായണം 


ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും 
മാരുതിയും പരമാന്ദസംയുക്തം. 
അഞ്ജലിയോടും തിരുമുമ്പില്‍ നിന്നീടു- 
മഞ്ജനാപൂത്രനെക്കണ്ടു രഘുവരന്‍. 
മന്ദമരികേ വിളിച്ചരുള്‍ചെയ്തിതാ- 
നന്ദപരവശനായ്‌ മധുരാക്ഷരം : 
മാരുതനന്ദന! വേണ്ടും വരത്തെ നീ 
വീരാ! വരിച്ചുകൊള്‍കേതും മടിയാതെ. 
എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും 
മന്നവന്‍തന്നോടപേക്ഷിച്ചരുളിനാന്‍: 
സ്വാമിന്‍ പ്രഭോ നിന്തിരുവടിതന്നുടെ 
നാമവും ചാരുചരിത്രവുമുളള നാള്‍ 
ഭൂമിയില്‍ വാഴ്വാനനുഗ്രഹിച്ചിടണം 
രാമനാമം കേട്ടുകൊള്‍വാനാനാരതം 
രാമജപസ്‌ മരണശ്രവണങ്ങളില്‍ 
മാമകമാനസേ തൃപ്തിവരാ വിഭോ 

മറ്റു വരം മമ വേണ്ടാ ദയാനിധേ 
മുറ്ദുമിളക്കമില്ലാതൊരു ഭക്തിയും 
ഉണ്ടായിരിക്കേണമെന്നതു കേട്ടോരു 
പുണ്ഡരിീകാക്ഷനനുഗ്രഹം നല്കിനാന. 
മല്‍ക്കഥയുളള നാള്‍ മുക്തനായ്വാഴ്ക നീ 
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ 
ജാനകീദേവിയും ഭോഗാനുഭൂതികള്‍ 
താനേ വരികെന്നനുഗ്രഹിച്ചീടിനാള്‍. 
ആനന്ദബാഷ്പപരീതാക്ഷനായവന്‍ 
വീണു നമസ്കൃത്യ പിന്നെയും പിന്നെയും 
രാമസീതാജ്ഞയാ പാരം പണിപ്പെട്ടു 
രാമപാദാബ്ജവും ചിന്തിച്ചു ചിന്തിച്ചു 
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌. 
പിന്നെശഗ്ശഹനെ വിളിച്ചു മനുവരന്‍ 

ഗച്ഛ സഖേ! പുരശൃഗിവേരം ഭവാന്‍ 
മച്ചരിത്രങ്ങളും ചിന്തിച്ചു വാഴ്ക നീ. 
ഭോഗങ്ങളെല്ലാം ഭജിച്ചു ചിരം പുന- 
രേകഭാവം ഭജിച്ചീടുകെന്നോടു നീ. 


493 


അദ്ധ്യാത്മ രാമായണം 


ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു- 
ത്തവ്യാജഭക്തനു യാത്രവഴങ്ങിനാന്‍. 
പ്രേമഭാരേണ വിയോഗദ്ുഃഖംകൊണ്ടു 
രാമനാലാശ്മിഷ്ടനായ ഗുഹന്‍ തദാ 
ഗംഗാനദീപരിശോഭിതമായൊരു 
ശൃംഗിവേരം പ്രവേശിച്ചു മരുവിനാന്‍. 
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും 
മാല്യകളഭഹരിചന്ദനാദിയും 

പിന്നെയും പിന്നെയും വേണ്ടുവോളം നല്കി 
മന്നവന്‍ നിര്‍മ്മലഭൂഷമാദ്യങ്ങളും 
സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍ 
സമ്മോദമുള്‍ക്കൊണ്ടു പോയാരവര്‍കളും. 
നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം 
ഭക്ത്യാ നമസ്‌ക്കരിച്ചാന്‍ ചരണാംബുജം. 
മിത്രമായ്‌ നീ തുണച്ചോരുമൂലം മമ 
ശത്രുക്കളെയിച്ചേനോരുജാതി ഞാന്‍. 
ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ 
നാശമരികളാലുണ്ടാകയില്ല തേ. 

എന്നെ മറന്നുപോകാതെ നിരൂപിച്ചു 
പുണ്യജനാധിപനായ്‌ വസിച്ചീടെടോ 
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും 
വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ 
മുക്തനായ്വാണീടെകെന്നു നിയോഗിച്ചു 
മുക്താഫലമണീസ്വര്‍ണ്ണഭാരങ്ങളും 
ആവോളവും കൊടുത്താശു പോവാനയ- 
ച്ചാവിര്‍മ്മുദാ പുണര്‍ന്നീടിനാന്‍ പിന്നെയും. 
ചിത്തേ വിയോഗദുഃഖംകൊണ്ടു കണ്ണനീ- 
രത്യര്‍ത്ഥമിറ്റിറ്റൂ വീണും വണങ്ങിയും 
ഗല്‍ഗ്ഗൃദവര്‍ണ്ണേന യാത്രയും ചൊല്ലിനാൻ 
നിര്‍ഗ്ഗമിച്ചാനൊരുജാതി വിഭീഷണന്‍. 
ലങ്കയില്‍ ചെന്നു സുഹൃജ്ജനത്തോടുമാ- 
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാന്‍. 


494 


അദ്ധ്യാത്മ രാമായണം 


ശ്രീരാമന്റെ രാജ്യഭാരഫലം 


ജാനകീദേവിയോടുംകൂടി രാഘവ- 
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം 
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു 
വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു. 
നിശ്മേഷസനഖ്യം വരുത്തി പ്രജകള്‍ക്കു 
വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍. 
വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു 
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ 
സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും 
ദസ്യൂഭയവുമൊരേടത്തുമില്ലല്ലോ. 
ബാലമരണമകപ്പെടുമാറില്ല 

കാലേ വരിഷിക്കുമല്ലോ ഘനങ്ങളും. 
രാമപൂജാപരന്മാര്‍നരന്മാര്‍ ഭൂവി 

രാമനെ ധ്യാനിക്കുമേവരും സന്തതം. 
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കതനിക്കുളള- 
തൊന്നുമിളക്കം വരുത്തുകില്ലാരുമേ. 
എല്ലാവനുമുണ്ടനുകമ്പ മാനസേ 
നല്ലതൊഴിഞ്ഞൊരു ചിന്തയില്ലാര്‍ക്കുമേ. 
നോക്കുമാറില്ലാരുമേ പരദാരങ്ങ- 
ഭളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ. 
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു 
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ. 
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന- 

വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍. 
സാകേതവാസികളായ ജനങ്ങള്‍ക്കു 
ലോകാന്തരസുഖമെന്തോന്നിതില്‍ പരം? 
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്‌ 
ശോകമോഹങ്ങളകുന്നു മേവീടിനാര്‍. 


495 


അദ്ധ്യാത്മ രാമായണം 


രാമായണത്തിന്റെ ഫലശ്രുതി 


അദ്ധ്യാത്മരാമായണമിദമെത്രയു- 
മതൃത്തമോത്തമം മൃത്യൂഞ്ജയപ്രോക്തം 
അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ 
മുക്തി സിദ്ധിക്കുമതിനില്ല സംശയം. 
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം 
ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം 
ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം 
സനഖ്യപ്രദം സകലാഭീഷ്ടസാധകം 
ഭക്ത്യാ പഠിക്കിലും ചൊല്‍കിലും തല്‍ക്ഷണേ 
മുക്തനായീടും മഹാപാതകങ്ങളാല്‍. 
അര്‍ത്ഥാഭിലാഷി ലഭിക്കും മഹാധനം, 
പുത്രാഭിലാഷി ലഭിക്കും മഹാധനം, 
പുത്രാഭിലാഷി സുപുത്രനേയും തഥാ. 
സിദ്ധിക്കുമാര്യജനങ്ങളാല്‍ സമ്മതം. 
വിദ്യാഭിലാഷി മഹാബുധനായ്വരും. 
വന്ധ്യാ യുവതി കേട്ടീടുകില്‍ നല്ലൊരു 
സന്തതിയുണ്ടാമവള്‍ക്കെന്നു നിര്‍ണ്ണയം. 
ബദ്ധനായുളളവന്‍ മുക്തനായ്യന്നീടു- 
മര്‍ത്ഥി കേട്ടീടുകിലര്‍ത്ഥവാനായ്വരും. 
ദുര്‍ഗ്ഗങ്ങളെല്ലാം ജയിക്കായവരുമതി- 
ദുഃഖിതന്‍ കേള്‍ക്കില്‍ സുഖിയായ്വരുമവന്‍ 
ഭീതനിതു കേള്‍ക്കില്‍ നിര്‍ഭയനായ്വരും. 
വ്യാധിതന്‍ കേള്‍ക്കിലനാതുരനായ്‌ വരും. 
ഭൂുതദൈവാത്മാര്‍ത്ഥമായുടനുണ്ടാക- 
മാധികളെല്ലാമകുന്നുപോം നിര്‍ണ്ണയം 
ദേവപിതൃഗണതാപസമുഖ്യന്മാ- 
രേവരുമേറ്റം പ്രസാദിക്കുമത്യൂരം 
കല്മഷമെല്ലാമകലുമതെയല്ല 
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിച്ചീടും. 
അദ്ധ്യാത്മരാമായണം പരമേശ്വര- 
നദ്രിസുതയ്ക്കുപദേശിച്ചിതാദരാല്‍ 
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ- 


496 


അദ്ധ്യാത്മ രാമായണം 


ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേള്‍ക്കിലും 
സിദ്ധിക്കുമെല്ലാമഭീഷ്‌ടമെന്നിങ്ങനെ 
ബദ്ധമോദം പരമാര്‍ത്ഥമിതൊക്കവേ 
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും 
ചിത്തം തെളിഞ്ഞു കേട്ടു മഹാലോകരും. 


ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ 
യുദ്ധകാണ്ഡം സമാപ്തം. 


ഇത്യദ്ധ്യാത്മരാമായണം സമാപ്തം. 
ശ്രഭം. 


497